യേശുവിനെ തീര്‍ത്തും ഉപേക്ഷിച്ച് കോണ്‍സ്റ്റന്റയില്‍ ചക്രവര്‍ത്തിയ്‌ടെ രാജകൊട്ടാരത്തില്‍ അഭയം തേടി പിന്നീട് തനിരാജാപാര്‍ട്ടുകെട്ടിയ കത്തോലിക്കാ സഭ കഴിഞ്ഞ 1700 - വര്‍ഷങ്ങളായി യേശുവിന്റെയും, വിശുദ്ധരുടെയും, മാലാഖാമരുടെയുമൊക്കെ ചിത്രങ്ങളും, പ്രതിമകളും, അതോടനുബന്ധിച്ച നേര്‍ച്ചപ്പെട്ടികളും വെച്ച് വാരിക്കൂട്ടികൊണ്ടിരിക്കുന്ന സ്വത്തുക്കള്‍ക്ക് കയ്യും കണക്കുമില്ല. ഇവിടെ രാഷ്ട്രീയ ആദര്‍ശത്തിന്റെ പേരില്‍ യേശുവിന്റെ ചിത്രം വെച്ച് ആദരിക്കുന്നവര്‍ അവിടെയൊന്നും നേര്‍ച്ചപ്പെട്ടിവെയ്ക്കുന്നുമില്ല, പണം വാരുന്നുമില്ല. എന്നാല്‍ കത്തോലിക്കാസഭ യേശുവിന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുമില്ല. യേശുവിന്റെ ചിത്രവും, പ്രതിമയും വെച്ച് ധനസമ്പാദനം നടത്തുകയും ചെയ്യുന്നു. ഇവിടെ രാഷ്ട്രീയ പ്രസ്ഥാനമാണോ ശരി? കത്തോലിക്കാസഭയാണോ ശരി?.
യേശുവിന്റെ തിരുവചനങ്ങള്‍ ഏറെയും യഹൂദമതനിയമങ്ങളെ തിരുത്തിക്കുറിച്ചുകൊണ്ടുള്ളതായിരുന്നു. ഒരവസരത്തില്‍ കല്ലെറിഞ്ഞു കൊല്ലുവാന്‍ വിധിക്കപ്പെട്ട ഒരു സ്ത്രീയേ രക്ഷപ്പെടുത്തുന്നതിനു വേണ്ടി യേശു പറഞ്ഞു. നിങ്ങളില്‍ 'പാപമില്ലാത്തവര്‍ കല്ലെറിയട്ടെ' എന്ന്. അവിടെ കല്ലെറിയുവാന്‍ ആരും ധൈര്യപ്പെട്ടില്ല. പാപമില്ലാത്തവര്‍ കല്ലെറിയട്ടെ എന്നു യേശു പറഞ്ഞെങ്കില്‍ ഇന്ന് സഭയിലെ പാപമുള്ളവര്‍ കല്ലെറിയുന്ന സംഭവങ്ങള്‍ ഏറെയാണ്. ഒന്നുമാത്രം കുറിക്കുന്നു. ദശവര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന മറിയക്കുട്ടി കൊലക്കേസില്‍ പ്രതിയാവുകയും, ഒരവസരത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്ത ഒരു വൈദീകനായിരുന്നല്ലോ - ഫാ: ബനഡിക്ട്. അപ്പീലില്‍ ശിക്ഷ റദ്ദാക്കപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം അടുത്ത നാളുകളില്‍ ചങ്ങനാശ്ശേരി രൂപതാവക 'കുടുംബ ജ്യോതിസ്' മാസികയില്‍ ഫാ: ബനഡിക്ടിന്റെ ചിത്രം യേശുവിന്റെ ചിത്രത്തോടൊപ്പം ഒരേ നിരയില്‍, ഒരേവലിപ്പത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഫാദറിന്റെ ശരി - തെറ്റുകളിലേക്കു കടക്കുന്നില്ല. മറിയക്കുട്ടികൊലക്കേസില്‍ പ്രതിയാക്കപ്പെട്ട ഫാദര്‍ അനുഭവിക്കേണ്ടിവന്ന സഹനത്തെ മുന്‍നിര്‍ത്തി സഹനദാസന്‍ എന്ന പേരിലാണ് അദ്ദേഹത്തെ വിശുദ്ധനാക്കുവാനുള്ള യോഗ്യതയായിട്ട് ഇതിന്റെ സംവിധായകര്‍ പറയുന്നത്. എന്നാല്‍ സഹനം മറ്റുള്ളവര്‍ക്കുവേണ്ടി ചെയ്യുമ്പോഴാണ് പുണ്യമാകുന്നത്. അവനവനു വന്നു കൂടുന്ന ശിക്ഷകളുടെ സഹനം പുണ്യമാകുന്നില്ലല്ലോ? ക്ഷമിക്കണം സന്ദര്‍ഭോചിതമായി പറയട്ടെ - അങ്ങനെയെങ്കില്‍ അഭയാക്കേസിലെ പ്രതികളും ഈ പട്ടികയില്‍ വരുമല്ലോ? ഏതായാലും യേശുവിന് ഒപ്പത്തിനൊപ്പം നിന്ന് വിശ്വാസികള്‍ക്ക് ഉദ്ദിഷ്ഠ കാര്യങ്ങള്‍ സാധിച്ചുകൊടുത്തു ഉപകാരസ്മരണകള്‍ ഏറ്റുവാങ്ങികൊണ്ട് ഫാ: ബനഡിക്ടിന്റെ ചിത്രം കുടുംബജ്യോതിസില്‍ ഒരു തുടര്‍ കാഴ്ചയായിരിക്കും . ചങ്ങനാശേരി രൂപത യേശുവിന്റെയും, ഫാ: ബനഡിക്ടിന്റെയും പരസ്വച്ചിത്രങ്ങള്‍ക്കും ഒപ്പ്പത്തിനൊപ്പം കൂലി വാങ്ങിച്ചുകൊണ്ടുമിരിക്കും.
യേശുവിന്റെയും, വിശുദ്ധരുടെയും, സ്ഥാപിത താല്‍പര്യക്കാരാല്‍ വിശുദ്ധരാക്കിയെടുക്കുന്നവരുടെയും ചിത്രം വെച്ച് യേശുവിനൊപ്പം ഉദ്ദിഷ്ഠകാര്യം സാധിച്ചുകൊടുത്ത് ഇതിനൊക്കെ കൂലിവാങ്ങിക്കുട്ടുന്ന സഭാ നേതൃത്വം ഏതെങ്കിലും സാമൂഹ്യ - രാഷ്ട്രീയ സംഘടനകള്‍ യേശുവിന്റെ ചിത്രം വെച്ച് ധനസമ്പാദനമെന്ന ദുരുദ്ദേശമില്ലാതെ ആദരിക്കുന്നതിനെ കുറ്റപ്പെടുത്തുമ്പോള്‍ ഒരു ശരാശരി വിശ്വാസി പറയും, പാപമുള്ളവര്‍ കല്ലെറിയുന്നു എന്ന്. അതുപോലെതന്നെ പെരുന്നാളുകള്‍ക്കും തീര്‍ത്ഥാടനത്തിനും കരിസ്മാറ്റിക് ധ്യാനങ്ങള്‍ക്കും വചനപ്രഘോഷണങ്ങള്‍ക്കും, കുരിശുമല കയറ്റത്തിനുമൊക്കെയുള്ള പരസ്യങ്ങള്‍ക്ക് - ചന്തസ്ഥലത്തും, പൊതുനിരത്തുകളിലെ ചുവരുകളിലുമൊക്കെ തനി സിനിമാപ്പരസ്യം പോലെ യേശുവിന്റെ ചിത്രം പതിപ്പിച്ച് അനാദരവു കാട്ടുന്നുണ്ട്. ഇതൊക്കെ ഭകñിയല്ല. ഭക്തി ആഭാസമാണ്. ധനസമ്പാദനമാര്‍ഗ്ഗമാണ്. കത്തോലിക്കാസഭാ സംഘടനകള്‍ ഇതിനൊക്കെ എതിരെ ഇപ്പോഴും പ്രതികരിക്കുകയും, പ്രതിക്ഷേധിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ധനസമ്പാദനത്തോടെയല്ലാതെ ഒരാശയത്തിന്റെയോ, ആദര്‍ശത്തിന്റെയോ പേരില്‍ യേശുവിന്റെ ചിത്രം ആദരവോടെ പ്രദര്‍ശിപ്പിച്ചാല്‍ അതൊക്കെ പാപമാണത്രെ? ഇതൊക്കെയാണ് പാപ പുണ്യങ്ങളെ സംബന്ധിച്ച കത്തോലിക്കാ സഭനേതൃത്വത്തിന്റെ തിരിച്ചറിവുകള്‍ ഇവിടെയും ഒരു ക്രിസ്ത്യാനിക്കു പറയാം 'പാപമുള്ളവര്‍ കല്ലെറിയുന്നു' എന്ന്.
റ്റി.റ്റി. മാത്യു തകടിയേല്‍
Mob: 949 763 2219
പിണറായിയും കമ്മ്യൂണിസ്റ്റ്കാരും ക്രിസ്തുവിന്‍റെ അത്താഴവിരുന്നു ഒരുക്കിയതിനു പുരോഹിത വര്‍ഗത്തിന് സഹിക്കുവാന്‍ സാധിക്കുന്നില്ല. ഇവരുടെ പ്രകടനങ്ങളും ചന്തപ്രസംഗങ്ങളും യൂട്യൂബില്‍ കാണാം. ഇത്രമാത്രം തരംതാണ പുരോഹിതര്‍ സഭയ്ക്ക് തന്നെ ഒരു അപമാനമാണ്.
ReplyDeleteപണ്ടൊക്കെ കുടുംബമഹിമയുള്ളവരെ മാത്രം
സെമിനാരികളില്‍ പഠിപ്പിച്ചിരുന്നു. തങ്ങളുടെ സംസ്ക്കാരം കുറച്ചൊക്കെ സഭയിലും പ്രതിഫലി ച്ചിരുന്നു. ഇന്ന് ഏതു അണ്ടകോടനും
അച്ചനാകുവാന്‍ സാധിക്കും. അതുകൊണ്ടാണ്
അധികാരം കിട്ടിയപ്പോള്‍ ഇത്തരം
അനേക സംസ്ക്കാരഹീനരായ പുരോഹിതര്‍
തെരുവ്തോറും ഗുണ്ടകളെപ്പോലെ അലറിവിളിച്ചു പ്രകടനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.
കമ്മ്യൂണിസ്റ്റ് പ്രത്യേയശാസ്ത്രങ്ങളില്‍ യേശുവിനു സ്ഥാനം കല്‍പ്പിക്കുന്നത്കൊണ്ട് എന്താണ് തെറ്റ്. പുരോഹിതരെ അതില്‍ എന്തിനു ചൊടിപ്പിക്കണം? വേശ്യാലയങ്ങളില്‍വരെ ക്രിസ്തുവിന്‍റെ രൂപങ്ങളുണ്ട്. ക്രൂശിതരൂപങ്ങള്‍ കൊണ്ടാണ് അനേകായിരങ്ങളെ കുരിശു യുദ്ധങ്ങളില്‍ കൊന്നൊടുക്കിയത്. അതുപോലെ ജെസ്സ്യൂട്ടു
മിഷിനറിമാര്‍ അന്ന് ഗോവയിലെ മത്സ്യപിടുത്തക്കാരെ മതമാറ്റത്തിന് കൊന്നുടുക്കിയതു ഒരു കയ്യില്‍ കുരിശൂം മറ്റേ കയ്യില്‍ തോക്കിന്റെ മുനകൊണ്ടും തന്നെ.
രൂപാരാധന ഇല്ലെന്നു വിശ്വസിക്കുന്ന കത്തോലിക്കാ പുരോഹിതര്‍ യേശുവിന്റെ കോലങ്ങള്‍ പിണറായിയും കൂട്ടരും വഹിച്ചെങ്കില്‍ എന്തിനു പ്രതിഷേധിക്കണം?കമ്മ്യൂണിസ്റ്റുകാരുടെ പരിഹാസം ലഭിച്ചത് മാത്രം മിച്ചം.യേശുവിന്റെ ചിത്രങ്ങള്‍ ആരുടെയോ ഭാവനകളില്‍ വന്നതാണ്.ലോകത്തില്‍ എല്ലാ മതങ്ങള്‍ക്കും ദൈവത്തെ ആരാധിക്കുവാന്‍ ഓരോതരം രൂപകല്‍പ്പനകളുണ്ട്.
മുസ്ലിം സമുദായത്തിന് മെക്കയിലെ കാബ (കറുത്ത കല്ല് ),വെന്തിക്കൊസ്സുകാര്‍ക്ക് ബൈബിള്‍, നവീകരണ ക്കാര്‍ക്ക് കുരിശു, ഹിന്ദുക്കള്‍ക്ക് അവരുടെ ദൈവങ്ങളുടെ ബിംബങ്ങള്‍ എന്നിങ്ങനെ രൂപാരാധനകള്‍ പല ഭാവങ്ങളിലും രൂപങ്ങളിലും കാണാം.ബൈബിളോ ഖുറാനോ കുബുദ്ധികള്‍ കത്തിച്ചാല്‍ വിപ്ലവമായി, പിന്നെ രക്തപുഴയായി. ലോകത്തുള്ള ഈ അസ്സമാധാനം ദൈവത്തെ
ഒരുതരം ബിംബങ്ങളായി മനസ്സില്‍ ആരാധിക്കുന്നതു കൊണ്ടാണ്. ഈ മാനസ്സിക വികാരങ്ങളും ബിംബാരാധനയുടെ ഭാഗങ്ങള്‍ തന്നെ.
കത്തോലിക്കാസഭ പരസ്യമായി രൂപങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നു. വിശ്വകലാരൂപങ്ങള്‍ ഉണ്ടായതും സഭയുടെ ഈ കലാസ്നേഹം കൊണ്ടെന്നു പറയാം. വിശ്വകലാകാരന്‍
മൈക്കില്‍ആഞ്ജലോക്ക് ജന്മ്മം നല്കിയതും കത്തോലിക്ക സഭയുടെ കലാമൂല്യങ്ങളില്‍ നിന്നും തന്നെ.
ബിംബങ്ങള്‍ ഒരു കലയെന്നു കാണുന്നതില്‍ ബൈബിളനുസരിച്ചും തെറ്റില്ല. എന്നാല്‍ പിണറായിയുടെ അന്തി അത്താഴഫോട്ടോയില്‍ പുരോഹിതര്‍ കലിതുള്ളുന്നുവെങ്കില്‍ അവരുടെ ഉള്ളില്‍ അമര്‍ന്നു കിടക്കുന്ന ബിംബാരാധനയാണ് കാരണം.
മോസ്സസ്സിനു ദൈവം പ്രത്യക്ഷപ്പെട്ടെന്നു
പഴയനിയമത്തില്‍ പറയുന്നു. മോസ്സാസ് ദൈവത്തെ കണ്ടില്ല. ദൈവത്തിന്റെ പത്തു പ്രമാണങ്ങള്‍ വായിച്ചത് പാറയില്‍ നോക്കിയാണ്. അവിടെ ദൈവത്തെ കാണുവാന്‍ പാറയായിരുന്നു ബിംബം.അശരീരി കേട്ടതും ദൈവം സംസാരിച്ചതും പാറയില്‍ക്കൂടിയായിരുന്നു. അതുകൊണ്ട് ക്രിസ്ത്യാനികള്‍ ഹിന്ദുക്കളെ ബിംബാരാധകര്‍ എന്നു വിളിച്ചു കളിയാക്കുന്നതില്‍ അര്‍ഥമില്ല.
ഫിലിപ്പിനായില്‍ സര്‍ക്കാര്‍ കാഴ്ചബംഗളാവില്‍ ക്രിസ്തുവിന്‍റെ ഒരു വികൃതരൂപമുണ്ട്. ശിവലിംഗം പോലെ ഒരു പുരുഷലിംഗം ക്രിസ്തുവിന്‍റെ പ്രതിമയുടെ മൂക്കില്‍ ഒട്ടിച്ചുവെച്ചിട്ടുണ്ട്. സഭയും
വിശ്വാസികളും എതിര്‍ത്തുവെങ്കിലും കത്തോലിക്കര്‍ ഭൂരിപക്ഷമുള്ള ഫിലിപ്പയിനിലെ സര്‍ക്കാര്‍ ഇവരുടെ മുറവിളിക്ക് യാതൊരു വിലയും കല്പ്പീക്കുന്നില്ല. ശിവലിംഗം പോലെ ഇതും സൃഷ്ടിയുടെ രഹസ്യമായി ജനങ്ങള്‍ ചിന്തിക്കട്ടെ. താഴെയുള്ള Link(ലിങ്ക്) ബ്രൌസ്സറില്‍ കൊണ്ടുവന്നാല്‍ മൂക്കില്‍ മനുഷ്യ ലിംഗമുള്ള ക്രിസ്തുവിന്‍റെ പടവും മറ്റു വിവരണങ്ങളും വായിക്കാം.
http://globalnation.inquirer.net/8077/blasphemous-philippine-art-riles-catholicsk