കര്‍ത്താവിന്റെ ക്രൂശിതമരണവും ഉത്ഥാനവുമായിരിക്കണം ഒരു ക്രിസ്ത്യാനിയുടെ ജീവിതദര്‍ശനം. മനുഷ്യ നിര്‍മ്മിതമായ അടയാളങ്ങളിലും കഥകളിലും സത്യത്തിന്റെ അoശം തിരിച്ചറിയാന്‍ വിവേകമെന്നഗുണം ദൈവം നമ്മുക്കു തന്നിട്ടുണ്ട്.
ശ്രീ. റോഷന്‍ ഫ്രാന്‍സിസ്, ജോസഫ് പടന്നമാക്കേല്‍, സക്കറിയാസ് നെടുംങ്കനാല്‍, ജോസഫ് മട്ടാപ്പള്ളി, പിപ്പിലാഥന്‍ തുടങ്ങിയവരുടെ വിമര്‍ശനങ്ങനങ്ങള്‍ വിജ്ഞാനപ്രദവും 'അല്‍മായ ശബ്ദം' സജീവമാക്കുകയും ചെയ്യുന്നു.
കള്ളകഥകള്‍കൊുണ്ട് ദൈവജനത്തെ തളക്കുക, ഭീഷണിപ്പെടുത്തുക എന്ന നിലപാടാണ് സഭാധികാരികള്‍ കൈ കൊണ്ടിട്ടുള്ള നിലപാടും സീറോമലബാര്‍സഭയിലെ ഇന്നത്തെ പ്രധാന പ്രശ്‌നവും.
മാര്‍തോമാകൂരിശ്ശു വിഷയത്തില്‍ തോമാസ്ലീഹാ മരംകൊണ്ടുള്ള താമരകുരിശ്ശാണോ കൊണ്ടുവന്നതെന്ന് ശ്രീ പടന്നമാക്കേല്‍ സംശയിക്കുന്നു. അദ്ദേഹത്തിന്റെ അനുമാനമനുസരിച്ച് അത് ഭൂമിയ്്ക്കടിയില്‍ കിടന്നാല്‍ വലിയ ആയുസ്സ് കാണുകയില്ലയെന്ന വാദം ശരി തന്നെ. മാര്‍ തോമകുരിശ്ശു കഥയ്ക്കു Script ഏഴുതിയ ആള്‍ ദീര്‍ഘവീക്ഷണമുള്ള ആളായിരുന്നു. അദ്ദേഹം അത് ഗ്രാനൈറ്റ് കുരിശ്ശാക്കി മാറ്റി. ഇനി ഒരു രണ്ടായിരം കൊല്ലംകൂടി ഭൂമിയ്ക്കടിയില്‍ കിടന്നാലും അതിനു യാതൊരു കേടുപാടുകള്‍ സംഭവിക്കുകയില്ല.
പക്ഷെ, മരത്തിന്റെ ഒരു കുരിശ്ശു ചുമന്ന യേശുക്രിസ്തു മൂന്നു പ്രാവിശ്യം നിലത്തു വിണുവെന്നു പുതിയ നിയമത്തില്‍ വിവരിക്കുന്നു. അപ്പോഴാണ് ഏഴര പള്ളികള്‍ക്കുവേണ്ടി എട്ടു ഗ്രാനൈറ്റ് താമരകുരിശുകള്‍ സിറിയായില്‍ നിന്നും തോമാസ്ലീഹാ തനിച്ചു ചുമന്നു കൊണ്ടുവന്നുവെന്നു പറയുന്നത്. ക്രെയിനും ഭാരവണ്ടിയുമില്ലാത്ത ഒരു കാലം. വിമര്‍ശകരും ചരിത്രകാരന്മാരും ഇതേ സംബന്ധിച്ചു ഗവേഷണം നടത്തുന്നതു ഉചിതമായിരിക്കും.
മാര്‍തോമാകുരിശ്ശു അടിച്ചേല്‍പ്പി ക്കുവാന്‍ വേണ്ടി , ക്രൂശിത രൂപത്തെ ചൂണ്ടികാണിച്ചുകൊണ്ട് `അതു ചത്ത ശവമാണെന്നു' യാതൊരു സങ്കോചവും കൂടാതെ പറയുന്ന പുരോഹിതരാണ് അമേരിക്കയിലെ ബിഷപ്പ് അങ്ങാടിയത്തിന്റെ കീഴില്‍ സേവനം ചെയ്യുന്നവരില്‍ ചിലര്‍. ഇങ്ങനെയൊരു വിമര്‍ശനം നടത്തിയതോ സീറോമലബാര്‍സഭാധികാരികളില്‍ പ്രമുഖന്റെ സഹോദര വൈദികന്‍ .
സീറാമലബാര്‍ സഭാധികാരികളുടെ ഇരട്ടത്താപ്പുനയങ്ങളില്‍, പ്രത്യേകിച്ചു മാര്‍. പൗവത്തിലിന്റെ സ്വന്തം മാര്‍ തോമാ കുരിശു വാദത്തിലും കല്‍ദായവാദത്തിലും അസംതൃപ്തി പ്രകടിപ്പിച്ചു സഭയിലെ ബുദ്ധിരാക്ഷസമാരായ അല്‍മായരും വൈദികരും, പ്രവാസിമലയാളികളും (അ്രമേരിക്ക, യൂറോപ്പ് ഗള്‍ഫ് രാജ്യങ്ങള്‍) അടുത്ത കാലങ്ങളായി ഒന്നായും കൂട്ടമായും റോമിലേക്ക് പരാതികള്‍ സമര്‍പ്പിച്ചു.
വഴി തെറ്റി പോകുന്ന ഈ ആടുകളെ അടിച്ചു തെളിച്ചു നിലക്കു നിര്‍ത്തണമെങ്കില്‍ സീറാമലബാര്‍ സഭയെ പൂര്‍ണ അധികാരമുള്ള പാത്രയര്‍ക്കീസ് സഭയായി മാറ്റുകയെന്ന ആശയമാണ് പ്രതിവിധി. എപ്പോള്‍ വേണമെങ്കിലും റോമുമായിട്ടുള്ള ബന്ധം വിടര്‍ത്താം. പക്ഷെ സീറോ മലബാര്‍ സഭയെ പാത്രയര്‍ക്കീസ് സഭയായി ഒറ്റു കൊടുക്കുന്നതിനു മുമ്പ് സഭയിലെ വൈദിക-സന്യസ്ത-അലമായരുടെ ജനഹിത പരിശോധന (Referendum) നടത്തുക സഭാംഗങ്ങളുടെ ന്യായമായ അവകാശമാണ്.
കഴിഞ്ഞ വസന്തത്തില്‍ മേജര്‍ ആര്‍ച്ചു ബിഷപ്പും (ഇന്നത്തെ കര്‍ദ്ദിനാള്‍) മെത്രാന്‍സംഘവും പാത്രിയര്‍ക്കീസ് ബാവാമാരുടെ വേഷവിധാനങ്ങളോടെ യൂറോപ്പിലും അമേരിക്കയിലും രംഗപ്രവേശം ചെയ്യുകയും നാം എല്ലാവരും കല്‍ദായകാരണെന്ന് പരസ്യ പ്രസ്താവനകള്‍ നടത്തിയത് തികച്ചും പരിതാപകരമെന്നു മാത്രമല്ല അത് ചരിത്രപരമായിപ്പൊരുത്തപ്പെടുന്
അതുപോലെ പരിഷ്ക്കരിച്ച മെത്രാന്‍ തൊപ്പിയില്‍ കാണിച്ചിരിക്കുന്ന പേര്‍ഷ്യന്‍ കുരിശ് മാര്‍ തോമ കൊണ്ടുവന്ന കൂരിശാണെന്നുള്ള വാദവും അബദ്ധ പ്രചരണമാണ്. മാര്‍ തോമാ ഒരു കുരിശും ഭാരതത്തിലും പ്രത്യേകിച്ച് കേരളത്തിലും കൊണ്ടുവന്നിട്ടില്ല..
ഒരു സത്യ ക്രിസ്ത്യാനിക്ക് ബൈബിളും ക്രൂശിത രൂപവും ആണ് സ്വീകാര്യമായിട്ടുള്ളത്. ശരിയായിട്ടുള്ള അടയാളങ്ങള്‍ അതാണ്. ഈ അടയാളങ്ങള്‍ നമ്മുടെ മുമ്പിലുള്ളപ്പോള്‍ ക്രിസ്തുവിനെ ദര്‍ശിക്കുവാന്‍ താമരയേയും മയിലുകളെയും പേര്‍ഷ്യന്‍ കുരിശ്ശിനെയും തേടി പോകേണ്ട ആവശ്യമെന്താണ്?
ചരിത്രത്തിന്റെ ഏടുകളില്‍ ഒരു നിത്യസ്ഥാനം ഉറപ്പിക്കുന്നതിനുവേണ്ടി ഒരു മെത്രാന്റെ സ്വപ്ന വും ഭാവനയും അദ്ദേഹം ച്മ്ച്ചുണ്ടാക്കുന്ന കുരിശുകഥകളും സഭാംഗങ്ങളെ നിര്‍ബന്ധിച്ചു അടിച്ചേല്‍പ്പിക്കാനാവില്ല. അത് പ്രേതബാധയാണെന്നു ദൈവജനം തിരിച്ചറിഞ്ഞുതുടങ്ങ്ി. ഒരു കുരിശുയുദ്ധത്തിന്റെ ഭീഷണികള്‍ പലയിടത്തുനിന്നും കേട്ടു തുടങ്ങി.
ഇപ്പോള്‍ മാര്‍ തോമാ കുരിശ്ശില്‍ പുതിയതായി ചേക്കേറിയ രണ്ടു മയിലുകള്‍ എന്ത് അടയാളങ്ങളാണ് കാണിക്കുന്നത്് ? ഈ മയിലുകളെയും മാര്‍ തോമാ ഭാരതത്തില്‍ കൂടെ കൊണ്ടുവന്നതാണോ?
എല്ലാവരാലും അവഗണിക്കപ്പെട്ട മൃഗം- ഒരു കഴുതയെയാണ് ജീസസ് ഓശാന ഞായറാഴ്ച്ച തന്റെ യാത്രക്ക് തിരിഞ്ഞെടുത്തത്. പക്ഷെ ഇന്നത്തെ മെത്രാന്മാര്‍ സഞ്ചരിക്കുന്നതോ ഇന്‍ഡ്യയില്‍ ഏറ്റവും വില കൂടിയ മേര്‍സിഡിസ്, BMW തുടങ്ങിയ ആഡംബരകാറുകളിലും.
വിശ്വാസികളെ കബളിപ്പിക്കുവാന്‍ കെട്ടുകഥകള്‍ പ്രപരിപ്പിക്കുന്നതിനു മുമ്പ് അധികാരപ്പെട്ടവര്‍ ഒരു പ്രസ്താവന പ്രസദ്ധീകരിക്കേണ്ടത് ആവശ്യമാ
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സുവര്‍ണ ജൂബിലി ആഘോഷം സീറാ മലബാര്‍ സഭയെ സംബന്ധിച്ചിടത്തോളം നീണ്ട അമ്പതുകൊല്ലക്കാലം അല്മായരുടെ അവകാശങ്ങള്‍ പങ്കുവെയ്ക്കാതെ സഭാധികാരികള്‍ അവരെ അടക്കി ഭരിച്ച കാലഘട്ടമാണ്. അതുകൊ് ഈ ആഘോഷം സീറോമലബാര്‍ സഭയിലെ മനുഷ്യാവകാശ ലംഘനത്തിന്റെ ജൂബിലിയാണ്.
താമരപ്പൂവിനെ രാഷ്ട്രത്തിന്‍റെ പുഷ്പമായി കരുതുന്നതുപോലെ മയില്‍ ദേശീയ
ReplyDeleteപക്ഷിയുംകൂടിയാണ്. ശിവന്‍റെയും ലക്ഷ്മിയുടെയും
മുരുകന്‍റെയും അടയാളം.
മത്സ്യം,വെള്ളം എന്നിവ പോലെ മയിലും ആദിമക്രിസ്ത്യാനികളുടെ അടയാളമായി കാണുന്നു.ക്രിസ്തുവിനു നൂറ്റാണ്ടുകള്‍ക്കു മുമ്പ് മയില്‍ പല സംസ്കാരങ്ങളുടെയും ദൈവങ്ങളുടെ അടയാളമായിരുന്നു. തോമാശ്ലീഹാ
മയില്‍വാഹകനായി വന്നുവോയെന്നു ഗെവേഷണം തുടരുന്നു.
സൌകുമാര്യം,ദൈവകൃപ, ആത്മബോധം എന്നീ ഗുണവിശേഷങ്ങള്‍ മയില്‍ അടയാളത്തില്‍ അടങ്ങിയിട്ടുണ്ട്. സുന്ദരിമാരുടെ
രൂപകല്‍പനകളോടെ അറുമുഖസുബ്രമണ്യസ്വാമി മയില്‍പ്പുറത്തിരിക്കുന്ന രാജാരാജ വര്‍മ്മയുടെ ഒരു ചിത്രം വിശ്വപ്രസിദ്ധവും ആകര്‍ഷിണീയവും ആണ്.
കോണ്‍സ്റ്റാന്‍ന്‍റെയിന്‍ ചക്രവര്‍ത്തിയുടെ കാലത്ത് കല്ലറകളുടെ താഴികക്കുടങ്ങളില്‍ മയിലിന്‍റെ പടം വരച്ചു വെച്ചിരുന്നു.
മയിലിന്‍റെ മാംസം കേടാവുകയില്ലായെന്നുള്ള വിശ്വാസത്തില്‍ നിത്യതയുടെ പ്രതീകമായും മയിലിനെ ആദിക്രിസ്ത്യാനികള്‍ കരുതിയിരുന്നു. മയില്‍പ്പീലികള്‍ ഓരോ വര്‍ഷവും പൊഴിഞ്ഞു പുതിയത് വരുന്നത് കൊണ്ട് ഉയര്‍പ്പിന്‍റെയും പുതുജീവിതത്തിന്‍റെയും അടയാളവും കൂടിയായിരുന്നു.
പിശാചു സേവ, മന്ത്രവാദങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷക്കായി ക്രിസ്ത്യാനികളും മയില്‍പ്പീലികള്‍ താലിസ്സായി കഴുത്തില്‍ അണിഞ്ഞിരുന്നു.
ആറുമുഖത്തോടു കൂടിയ സാക്ഷാല്‍
മുരുഗ സുബ്രമണ്യസ്വാമി മയൂരവാഹനത്തില്‍ സഞ്ചരിക്കുന്നതായി പുരാണം പറയുന്നു.
ഇവിടെ സീറോമലബാര്‍ എന്ന ഇല്ലാ രാജ്യത്തിലെ
രാജാക്കന്മാരുടെ തലയിലാണ് മുരുഗസ്വാമി മയില്‍ വാഹനപ്പുറത്തു കയറിയിരിക്കുന്നത്. പണ്ട് അസുര രാജാവായ മഹാബലിയെ ദേവങ്ങളുടെ ഗണത്തില്‍ നിന്നും മഹാവിഷ്ണു വാമനരൂപത്തില്‍ വന്നു ഭൂമിയിലേക്ക് ചവുട്ടി താഴ്ത്തിയിരുന്നു. ശിവന്‍റെ മകനാണ് മുരുഗന്‍. തനി അസുരന്‍. മഹാബലിയുടെ ഉറ്റസുഹൃത്തും. ആലഞ്ചേരി, പവ്വത്ത് അയാളുടെ സേവകര്‍ അങ്ങാടിയത്ത്,അറയ്ക്കന്‍ മുതല്‍ ദേവഗണങ്ങളുടെ തലയിലാണ് ആ മയൂര വാഹകനിപ്പോള്‍. എന്തിനെന്നോ, പണ്ട് അസുരന്മാരെ ഭൂമിയിലേക്ക് താഴ്ത്തിയതിന്‍റെ പ്രതികാരം തീര്‍ക്കുവാന്‍, നരകത്തിലേക്ക്
തള്ളിയിടുവാന്‍, ഇവരുടെ തലയില്‍ മയൂരവാഹനം ഇടിച്ചിട്ടെയുള്ളൂ. വാര്‍ത്തകള്‍ക്കായി കാത്തിരിക്കുക.
മയിലിന്റെ കാര്യം പറഞ്ഞതൊക്കെ ശെരി തന്നെ. കത്തോലിക്കരല്ലാത്ത ചില ബിഷപ്പുമാരുടെ അംശ വടിയുടെ അറ്റത്ത് പാമ്പിനെ കൊത്തി വെച്ചിരിക്കുന്നത് എന്താണെന്നു വിശധീകരിക്കാമോ?
ReplyDeleteക്രിസ്തുവിനു വളരെ മുമ്പുതന്നെ ഈജിപ്റ്റില്‍ ചിറകുള്ള സര്‍പ്പങ്ങള്‍ മനുഷ്യശരീരത്തില്‍നിന്നു വേര്‍പെട്ടുപോയ ആത്മാക്കളുടെ അടയാളമായി കരുതിയിരുന്നു. പൌരാണിക ഇതിഹാസങ്ങളിലും സര്‍പ്പങ്ങളെ സൂര്യന്‍റെ അടയാളവുമായി കരുതി. സൂര്യനമസ്ക്കാരവും സര്‍പ്പ നമസ്ക്കാരവും ഭാരതത്തില്‍ ഉള്ളതുപോലെ ബാബിലോണിയന്‍
Deleteസംസ്കാരാത്തിലും ഉണ്ടായിരുന്നു. സൂര്യന്‍ ഭൌതികമായ ഈ ലോകത്തിന്‍റെ ജീവന്‍ നിലനിര്‍ത്തുന്ന ഉറവിടവും സര്‍പ്പം ആത്മീയ ജീവിതത്തിന്‍റെ തുടക്കവും കുറിക്കുന്നു.
ചിറകുള്ള സര്‍പ്പം ഈജിപ്റ്റിലെ റ്റുറ്റു രാജാവിന്‍റെ രക്ഷകനായി കരുതി. മതങ്ങളിലുള്ള സര്‍പ്പം നൂറ്റാണ്ടുകളിലൂടെ ബാബിലോണിയാ ഗോപുരത്തിന്‍റെ കാലത്തില്‍ ഭൂമുഖം മുഴുവന്‍ വ്യാപിച്ചു. അങ്ങനെ സൂര്യസര്‍പ്പ നമസ്ക്കാരം ബാബിലോണിയന്‍ സംസ്ക്കാരത്തിന്റെ ഭാഗം ആയിതീര്‍ന്നു.
പിശാചുക്കള്‍ വിശുദ്ധ പുസ്തകം വായിക്കുകയില്ലെന്നാണ് വെപ്പ്. പുതിയ നിയമത്തിലെ വെളിപാട് മാത്രം വായിക്കും. "ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു".(വെളിപാട് 12-9-൯). പിശാചിന് വെളിപാടിലെ ഏറ്റവും ഇഷ്ടപ്പെട്ട വാചകമാണിത്. പുതിയ നിയമത്തില്‍ പിശാചു വായിക്കുന്ന ഏകപുസ്തകവും വെളിപാട്മാത്രം.
മെത്രാന്‍മാരുടെ കൈകളിലുള്ള സര്‍പ്പവടി പിശാചു ചിന്തിക്കുന്നത് ഏദന്‍ തോട്ടത്തില്‍ കണ്ട അവന്‍റെ കൂട്ടുകാരന്‍ സര്‍പ്പമാണെന്നാണ്. ഭൂമിയിലെ കവലകളില്‍ ദൈവവചനം കൊട്ടിഘോഷിച്ചു പ്രസംഗിച്ചു നടക്കുന്നവര്‍ക്ക് മെത്രാന്മാരും മാര്‍പാപ്പയും പിശാചുക്കളായി.
കാലാകാലം പ്രസംഗിച്ചിട്ടും ബൈബിള്‍ ഘോഷകര്‍ക്ക് ഇവരെ കൂട്ടുകാരായി ലഭിക്കുന്നുമില്ല, പ്രയോജനവുമില്ല. അങ്ങനെയെങ്കിലും പുരോഹിത മെത്രാന്മാരുടെ അഴിമതി ഒന്നു അവസാനിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നു.
അനേക രാജ്യങ്ങളില്‍ സര്‍പ്പത്തെ ആരാധിച്ചിരുന്നത് ആത്മാക്കളെ സ്വര്‍ഗത്തിലേക്ക് വിടുന്ന അധികാരത്തിന്‍റെ അടയാളമായിട്ടായിരുന്നു. അങ്ങനെ പാസ്പോര്‍ട്ട് കൊടുക്കുവാനുള്ള അധികാരം മെത്രാന്‍ വടികളിലും എത്തി. റോമിലെ പൌരാണിക വസ്തു സൂക്ഷിക്കുന്ന ഒരു കാഴ്ച ബംഗ്ലാവില്‍ രണ്ടു സര്‍പ്പങ്ങള്‍ ഒരു സര്‍പ്പവാഹനത്തില്‍
മരിച്ച ഒരാളിനെ സ്വര്‍ഗത്തില്‍ കൊണ്ടുപോവുന്ന ഒരു രൂപമുണ്ട്.
ലോകത്തില്‍ അമേരിക്ക ഉള്‍പ്പടെ അനേകരാജ്യങ്ങള്‍
വൈദ്യശാസ്ത്രത്തിന്‍റെ അടയാളമായി സര്‍പ്പത്തെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഗ്രീസില്‍ സര്‍പ്പത്തെ ഔഷധങ്ങളുടെ ദൈവമായി കരുതുന്നു. വൈദ്യശാസ്ത്രത്തിലെ ഔഷധങ്ങള്‍ക്ക് പകരക്കാരനായ അടയാളം.
അങ്ങനെ ആത്മീയലോകത്തിലും സര്‍പ്പം ആത്മീയ സൌഖ്യം നടത്തുന്ന അടയാളമായി. തീവ്രനവീകരണക്കാര്‍ ഈ സര്‍പ്പത്തെ അവരുടെ കൂട്ടുകാരായി തെറ്റിധരിക്കുന്നു.
ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന രാജ്യങ്ങളില്‍ ജനങ്ങളുടെ ഇടയില്‍ ഒരു സംസാര രീതിയുണ്ട്.
ReplyDeleteഭ്രാന്തമാരെ അവര്‍ നേരിട്ടു അപമാനിക്കുകയില്ല. വളരെ നയതന്ത്രപരമായി അവരോടു ചോദിക്കുന്ന ഒരു ചോദ്യമുണ്ട് `Hast du einen Vogel im Kopf?` ( have you got a bird in your head?). മലയാള ഭാഷയില്‍ അതിന്റെ സാരാംശം ` നിനക്കു വട്ടു പിടിച്ചുവോ, അഥവാ നിന്റെ ആണി ഇളകിയോ?' എന്നാണ്.
നമ്മുടെ മെത്രാന്മാരുടെ തലയില്‍ പ്രാവിനെ കൂടാതെ വേറെ രണ്ടു മയിലുകളാണ് കൂടുകൂട്ടിയിരിക്കുന്നത്.
സംഗതി ഗൗരവമാണ്.സീറോമലബാര്‍ സഭയിലെ പ്രവാസി രണ്ടാം തലമുറയും ജര്‍മ്മന്‍കാരും വിലയിരുത്തുന്നത്് അത് വട്ടു കേസെന്നുമാത്രമല്ല ചികത്സിച്ചു മാറ്റാന്‍ പറ്റാത്ത ഗൗരവമായ വട്ടുകേസ് എന്നാണ്.
ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന രാജ്യങ്ങളില്‍ ജനങ്ങളുടെ ഇടയില്‍ ഒരു സംസാര രീതിയുണ്ട്.
ReplyDeleteഭ്രാന്തമാരെ അവര്‍ നേരിട്ടു അപമാനിക്കുകയില്ല. വളരെ നയതന്ത്രപരമായി അവരോടു ചോദിക്കുന്ന ഒരുചോദ്യമുണ്ട് ``Hast du einen Vogel im Kopf?` ( have you got a bird in your head?). മലയാള ഭാഷയില്‍ അതിന്റെ സാരാംശം ` നിനക്കു വട്ടു പിടിച്ചുവോ, അഥവാ നിന്റെ ആണി ഇളകിയോ?' എന്നാണ്.
നമ്മുടെ മെത്രാന്മാരുടെ തലയില്‍ പ്രാവിനെ കൂടാതെ വേറെ രണ്ടു മയിലുകളാണ് കൂടുകൂട്ടിയിരിക്കുന്നത്.
സംഗതി ഗൗരവമാണ്.സീറോമലബാര്‍ സഭയിലെ പ്രവാസി രണ്ടാം തലമുറയും ജര്‍മ്മന്‍കാരും വിലയിരുത്തുന്നത്് അത് വട്ടു കേസെന്നുമാത്രമല്ല ചികത്സിച്ചു മാറ്റാന്‍ പറ്റാത്ത ഗൗരവമായ വട്ടുകേസ് എന്നാണ്.