ഫാ.ഡേവിസ് കാച്ചപ്പിള്ളി
[കേരള കത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം 2012 ഫെബ്രുവരി 25-ന് പാലായില്‍ നടത്തിയ സെമിനാറില്‍ അവതരിപ്പിച്ച ഈ പ്രബന്ധം, മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നു.]
കത്തോലിക്കാസഭയെ നവീകരിക്കണം എന്ന ആശയം സഭയ്ക്ക് മുമ്പാകെ അവതരിപ്പിച്ചത് 1959 ജനുവരി 25-ന് അന്ന് സഭയെ ഭരിച്ചിരുന്ന 23-ാം യോഹന്നാന്‍ പാപ്പയാണ്. ദൈവാരൂപിയുടെ നിവേശനത്തിലൂടെയാണ് ഈ ആശയം തനിക്കുണ്ടായതെന്ന്, അദ്ദേഹത്തിന്റെ സ്ലൈഹിക ലേഖനത്തിലൂടെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ('Superno Dei Nuntu', June 5,1960 ) സഭയെ അധുനാധുനീകരിക്കുക, എന്ന രണ്ടു വാക്കുകളിലൂടെ തിരുസഭയുടെ സര്‍വ്വതോന്മുഖമായ നവീകരണമാണ് അദ്ദേഹം ലക്ഷ്യംവച്ചത്. ഈ നവീകരണ ലക്ഷ്യം പ്രസ്പഷ്ടമാക്കിക്കൊണ്ടുള്ള പ്രസംഗത്തിലൂടെ 1962 ഒക്‌ടോബര്‍ 11 ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മാര്‍പ്പാപ്പ ഉദ്ഘാടനം ചെയ്തു.
നവീകരണവും സ്വാതന്ത്ര്യവും
'സഭ ആധുനികയുഗത്തില്‍' എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖ No.17-ല്‍ സഭാനവീകരണത്തില്‍ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഈ കാര്യങ്ങള്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമാണ്: ''സ്വതന്ത്രമായ അവസ്ഥയില്‍ മാത്രമേ നന്മയിലേക്ക് തന്നെത്തന്നെ തിരിക്കാന്‍ (നവീകരിക്കാന്‍) മനുഷ്യന് കഴിയുകയുളളൂ. നമ്മുടെ സമകാലികര്‍ ഈ സ്വാതന്ത്ര്യം വിലമതിക്കുന്നുണ്ട്. മനുഷ്യനിലുള്ള ദൈവികഛായയുടെ ഒരടയാളമാണ് നന്മയെ സ്വീകരിക്കാനും, നന്മയിലേക്ക് സ്വയം തിരിയാനുമുള്ള ഈ സ്വാതന്ത്ര്യം. കാരണം, സ്വന്തം തീരുമാനങ്ങളുടെ നിയന്ത്രണത്തില്‍ മനുഷ്യന്‍ വ്യാപരിക്കണമെന്നാണ് ദൈവത്തിന്റെ അഭീഷ്ടം. എങ്കില്‍ മാത്രമേ തന്റെ സൃഷ്ടാവിനെ സ്വമേധയാ അന്വേഷിക്കാനും, സ്രഷ്ടാവായ ദൈവത്തിന്റെ പൂര്‍ണ്ണതയിലേക്ക് സ്വതന്ത്രമായി വളരാനും മനുഷ്യന് കഴിയുകയുള്ളൂ. അതുകൊണ്ട് സ്വതന്ത്രബുദ്ധി ഉപയോഗിച്ച് സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ പ്രവര്‍ത്തിക്കാനും കര്‍മ്മ പരിപാടികളും മാര്‍ഗങ്ങളും സ്വീകരിക്കാനും മനുഷ്യന്റെ വ്യക്തിമാഹാത്മ്യം ആവശ്യപ്പെടുന്നുണ്ട്. അപ്രകാരം സ്വതന്ത്രമായി വളര്‍ന്ന് ദൈവത്തെ മഹത്വപ്പെടുത്തുമ്പോള്‍, മനുഷ്യന്‍ തന്റെ മഹാത്മ്യം നേടിയെടുത്തു എന്ന സന്തോഷവും സമാധാനവും ആത്മസംതൃപ്തിയും അവന് ലഭിക്കുകയും ചെയ്യും. ഇത് ക്രിസ്തീയ ദൈവവിളിയുടെ സമുന്നതമായ ഒരു അവസ്ഥയാണ്. ഈ ലക്ഷ്യം വച്ചു കൊണ്ടുള്ള സ്വതന്ത്രമായ നവീകരണമാണ് സഭയിലുണ്ടാകേണ്ടത്. ദൈവമക്കളായ ക്രൈസ്തവര്‍ക്ക് പിതാവിന്റെ ഭവനത്തിലുള്ള സ്വാതന്ത്ര്യമാണത്. തന്മൂലം സ്വാതന്ത്ര്യം ക്രൈസ്തവജീവിതത്തില്‍ അടിസ്ഥാനപ്രാധാന്യമര്‍ഹിക്കുന്നു.''' (G. 5.No-17).
വി. പൗലോസ് അപ്പസ്‌തോലന്‍ പ്രസ്താവിക്കുന്നു: ''സഹോദരരേ, നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത് സ്വാതന്ത്ര്യത്തിലേക്കാണ്' (ഗാലാ. 5:1). ഈ സ്വാതന്ത്ര്യത്തില്‍ നിങ്ങളെ നയിക്കേണ്ടത് ദൈവാത്മാവായിരിക്കണമെന്നും, അപ്രകാരം ദൈവാത്മാവില്‍ സ്വതന്ത്രരായി നയിക്കപ്പെടുന്നവര്‍, ന്യായ പ്രമാണത്തിന് പോലും അതീതരാണെന്നുമാണ് പൗലോസ് പഠിപ്പിക്കുന്നത്(ഗാലാ. 5-18). അതുകൊണ്ടാണ് സെന്റ് തോമസ് അക്വീനോസ് ഇപ്രകാരം പ്രസ്താവിക്കുന്നത്; ''സ്വതന്ത്രമനസ്സില്ലാതെ നമുക്ക് ദൈവം നല്‍കിയ സ്‌നേഹത്തിന്റെ കല്പന പോലും പാലിക്കാനാകില്ല.'''(Summa Theologica11:11).
കൗണ്‍സിലിന്റെ 'അല്മായപ്രേഷിതത്വം' എന്ന പ്രമാണരേഖ No.7-ല്‍ ഇപ്രകാരം പ്രസ്താവിക്കുന്നു: ''ഭൗതികമണ്ഡലത്തിന്റെ നവീകരണം സ്വന്ത ചുമതലയായി അത്മായര്‍ ഏറ്റെടുക്കണം. സുവിശേഷവും സഭയുടെ പ്രബോധനവും ഇതിനവരെ സഹായിക്കണം. ക്രിസ്തീയ സാഹോദര്യം അവര്‍ക്ക് പ്രചോദനമരുളണം; വ്യവസ്ഥാപിതമാര്‍ഗ്ഗങ്ങളിലൂടെ അവര്‍ നേരിട്ട് പ്രവര്‍ത്തിക്കണം. സ്വന്തം കഴിവുകളും ഉത്തരവാദിത്വങ്ങളും ബലികഴിക്കാതെ, പൗരന്മാരെന്ന നിലയില്‍ അവര്‍ മറ്റുള്ളവരോട് സഹകരിക്കണം. ഇത്തരം പ്രേഷിതപ്രവൃത്തികളില്‍ ക്രിസ്തീയ സാമൂഹിക പ്രവര്‍ത്തനം (ക്രിസ്തീയ സമൂഹ നവീകരണം) ഉന്നതസ്ഥാനമര്‍ഹിക്കുന്നു. ഇത്തരമൊരു നവീകരണ പ്രവര്‍ത്തനം എല്ലാ തലങ്ങളിലും ഉണ്ടായിക്കാണാന്‍ സൂനഹദോസ് ആഗ്രഹിക്കുന്നു.'' (അല്മായ പ്രേഷിതത്വം No.7)
'തിരുസ്സഭ'' എന്ന ഡിക്രി നമ്പര്‍ 30-37 -ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ''സത്യത്തിന്റെയും നീതിയുടേയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റേതുമായ ദൈവരാജ്യം അല്മായരിലൂടെ വിസ്തൃതമാക്കാന്‍ ക്രിസ്തു ആഗ്രഹിക്കുന്നു. ദൈവപുത്രന്മാര്‍ക്കും ക്രിസ്തുവിന്റെ സഹോദരങ്ങള്‍ക്കും യോജിച്ച സ്വാതന്ത്ര്യത്തോടും മനോവിശ്വാസത്തോടുംകൂടി അല്മായര്‍ തങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും അഭിപ്രായങ്ങളും സഭയുടെ അജപാലകരെ അറിയിക്കണം, നല്ല അറിവും കാര്യക്ഷമതയും അസാമാന്യ സാമര്‍ത്ഥ്യവുമുള്ള അല്‍മായര്‍ക്ക് സഭയെ സംബന്ധിക്കുന്ന കാര്യങ്ങളെപ്പറ്റി സ്വന്തമായ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യവും കടമയുമുണ്ട്.''
'അല്മായപ്രേഷിതത്വം' എന്ന ഡിക്രിയിലൂടെ വത്തിക്കാന്‍ കൗണ്‍സില്‍ പ്രസ്താവിക്കുന്നതിപ്രകാരം: ''അല്മായര്‍ തങ്ങളുടെ വ്യക്തിപരവും സാമൂഹ്യവും സാര്‍വ്വലൗകികവും സഭാപരവുമായ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തേണ്ടതാണ്. ഈ പ്രവര്‍ത്തനം സ്വന്ത ഇടവകയില്‍ മാത്രമല്ല, മറ്റ് ഇടവകകളിലേക്കും രൂപതകളിലേക്കും ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും വ്യാപിപ്പിക്കേണ്ടതാണ്''( No.10).
സ്വതന്ത്രസംഘടനകളും സഭാനവീകരണവും
'അല്മായപ്രേഷിതത്വം' No.18-22 ല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ''സഭയുടെ നവീകരണത്തിനുവേണ്ടി സ്വതന്ത്രമായി സംഘടിച്ച് കൊണ്ടുള്ള അല്‍മായരുടെ പ്രവര്‍ത്തനം ക്രിസ്തീയവും മാനുഷികവുമായ ആവശ്യമാണ്. ഇതിന്റെ അടിസ്ഥാനം യേശുവിന്റെ പ്രബോധനത്തില്‍ കാണാനാകും: ''എന്റെ നാമത്തില്‍ രണ്ടോ മൂന്നോ പേര്‍ ഒന്നിച്ചുകൂടുമ്പോള്‍ അവരുടെ മദ്ധ്യത്തില്‍ ഞാനുണ്ടായിരിക്കും'''(മത്താ.18:20). ''നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ച് ചോദിക്കുന്ന ഏത് കാര്യവും സ്വര്‍ഗ്ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും'' (മത്താ. 18:19). തന്മൂലം ക്രിസ്തുവിന്റെ സഭയുടെ ഐക്യത്തെയാണ് ഇത്തരം സംഘടനകള്‍ സാക്ഷ്യം വഹിക്കുന്നത്. അതുകൊണ്ട് സംഘടനകള്‍ സ്ഥാപിച്ച് നടത്താനുള്ള അവകാശം അല്‍മായര്‍ക്കുണ്ട്. സഭാധികാരികള്‍ സന്തോഷത്തോടും കൃതജ്ഞതയോടും കൂടി ഈ സംഘടനകളേയും അവയില്‍ പ്രവര്‍ത്തിക്കുന്ന അല്‍മായരേയും സ്വാഗതം ചെയ്യേണ്ടതാണ്.'കത്തോലിക്കാപ്രവര്‍ത്ത നം'എന്ന പേരിലോ, മറ്റേതെങ്കിലും പേരിലോ അറിയപ്പെടുന്ന ഇത്തരം സംഘടനകള്‍ നമ്മുടെ കാലഘട്ടത്തില്‍ വിലയേറിയ പ്രേഷിതപ്രവര്‍ത്തിയാണ് നിര്‍വഹിക്കുന്നത്. അത്തരം സംഘടനകളെ വൈദികരും സന്യാസികളും, അല്‍മായരും കാര്യമായി കരുതുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരം സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന അല്‍മായര്‍ സഭയില്‍ പ്രത്യേക ബഹുമതിയും അഭിനന്ദനവും അര്‍ഹിക്കുന്നവരാണ്.'' (അല്മായപ്രേഷിതത്വം, നമ്പര്‍ 18-22) (തുടരും)
രണ്ടാംവത്തിക്കാന്‍ കൌണ്‍സില്‍ സഭാ
ReplyDeleteനവീകരണത്തിനായി വാഗ്ദാനങ്ങളേറെ നല്കിയെന്നുള്ളത് ശരിതന്നെ. സഭയില്‍ കുറെയൊക്കെ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിച്ചു.
എന്നാല്‍ കല്‍ദായവാദികള്‍ എന്നു പറഞ്ഞ ചില പുരോഹിതകൂട്ടങ്ങള്‍ വത്തിക്കാന്‍ കൌണ്‍സിലിന്‍റെ പല സുപ്രധാനങ്ങളായ നല്ലകാര്യങ്ങളെ
തുരങ്കം വെച്ചുകൊണ്ടിരിക്കുന്നു.
ഏതോ നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ മുസ്ലിം കുറ്റവാളികളെ തൂക്കുവാന്‍ ഉപയോഗിച്ച ക്ലാവര്‍കുരിശു സീറോമലബാര്‍ പള്ളികളിലെ അള്‍താരയില്‍ പ്രതിഷ്ടിച്ചിരിക്കുന്നു. ഭക്തജനങ്ങള്‍
നൂറ്റാണ്ടുകളായി സ്നേഹിച്ചിരുന്ന കുരിശിനെ അവഹേളിച്ചു സ്ഥാപിച്ച ഈ ക്ലാവര്‍ കുരിശിനെ ദഹിപ്പിക്കുന്ന ചിതക്ക്‌മുകളില്‍ കൊണ്ടുപോയി ആദ്യം കത്തിച്ചുകളയണം.
ചന്തി തിരിഞ്ഞു മനസ്സിലാകാത്ത ഭാഷയില്‍ എന്തൊക്കെയോ മന്ത്രം ചെല്ലുന്ന കുര്‍ബാന വിശ്വാസികള്‍ ഒരു കളികാണുന്നതു പോലെ കാണുന്ന കാലവും ഉണ്ടായിരുന്നു. പിറുപെറുത്തു കൊണ്ടു കപ്യാര് ധൂപക്കുറ്റി ഇട്ടു വീശുന്നതും കുര്‍ബാനയില്‍ കാഴ്ചക്കാരെപ്പോലെ ഒരുകാലത്ത് നോക്കി നിന്നിരുന്നു.
ആബേലിന്‍റെ പാട്ടുകള്‍ എന്നു കേള്‍ക്കുമ്പോഴേ അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ അടുത്തറിയാവുന്നവര്‍ ആരും ആ കുര്‍ബാനയ്ക്ക് കൂടുകയില്ല. ദീപിക ബാലജനസഖ്യം മുതല്‍ ദേവഗിരി കോളേജു ഹോസ്റ്റല്‍ വാര്‍ഡന്‍വരെ കാലങ്ങളില്‍ അദ്ദേഹത്തെ അറിയാം. ഇങ്ങനെയുള്ള ആബേല്‍പാട്ടുകള്‍ നീക്കം ചെയ്തു ബലി അര്‍പ്പിക്കുന്ന അല്ത്താരയെ ആദ്യം പവിത്രമാക്കുകയാണ് ചെയ്യേണ്ടത്.
യാഥാസ്ഥിതികരുടെ ചിന്ത രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിനെ നിലവിലുള്ള വ്യവസ്ഥകളെ മാറ്റി കൊണ്ടുള്ള ഒരു പുതിയ മതമായി കണക്കാക്കുന്നു. പുരോഹിതരുടെ വിവാഹം, കുര്‍ബാന വായില്‍ കൊടുക്കുന്നത് ഇല്ലാതാക്കുക, പള്ളിയില്‍ വരുമ്പോള്‍ സ്ത്രീകളുടെ തലമുണ്ട് വേണ്ടന്നു വെക്കുക ഇതൊക്കെ യാഥാസ്ഥിതി പുരോഹിതരെ
വിരളി പിടിപ്പിക്കുന്നുമുണ്ട്.
കത്തോലിക്കാ മതത്തില്‍ക്കൂടി മാത്രമല്ല മറ്റു മതങ്ങളും ദൈവത്തിങ്കലേക്കുള്ള വഴികളാണെന്നുള്ള സുനഹദോസ്സ് തീരുമാനം സഭയെ സംബന്ധിച്ച് സുപ്രധാനമായ ഒരു മാറ്റമായിരുന്നു. എത്ര
ബുദ്ധിമാന്മാരായ അകത്തോലിക്കരും കത്തോലിക്കരുടെ തത്വശാസ്ത്രത്തില്‍ അജ്ഞാനികള്‍ ആയിരുന്നു. വിവേകാനന്ദനും നെഹ്രുവും ഗാന്ധിയും സര്‍വ്വേപ്പള്ളി രാധാകൃഷ്ണനും അജ്ഞാനികളും മറിച്ചു അനേകം പൊട്ടന്‍പുരോഹിതരും ബിഷപ്പുമാരും ജ്ഞാനികളുമായി കണക്കാക്കിയിരുന്ന ഒരു കാലവുമുണ്ടായിരുന്നു. കത്തോലിക്കാമതം മാത്രം പറയുന്നത് ശരി,ഏകാധിപത്യം,
രാജപദവികള്‍, ഇവിടെ കത്തോലിക്കന്‍ മാത്രം സത്യം ഈ ചിന്താഗതികള്‍ക്കെല്ലാം രണ്ടാം വത്തിക്കാന്‍ കൌണ്സില്‍ ചര്‍ച്ചകളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സഭ ജനാധിപത്യമാണ്, മറ്റുള്ള എല്ലാ മതങ്ങളുമായി സത്യം അനെഷിക്കണമെന്നുള്ള സുനഹദോസിന്‍റെ തീരുമാനങ്ങളെ കാറ്റില്‍
പറത്തികൊണ്ടു ഇന്നും സഭയെ ഭരിക്കുന്നത് തല മരവിച്ചിരിക്കുന്ന എണ്‍പത് കഴിഞ്ഞ സഭയുടെ മുരടിച്ച ചില രാജകുമാരന്മാരാണ്. മാറ്റങ്ങള്‍ക്കു ഇനിയും കാത്തിരിക്കേണ്ടിരിക്കുന്നു.
എന്തിനാണ് കത്തോലിക്കാ സഭ ഈ രണ്ടായിരത്തി പന്ത്രണ്ടില്‍ മാര്‍ ജോര്‍ജ് ആലഞ്ഞെരിയുടെ നേത്രുത്വത്തില്‍ കൈക്കുരിഷും അതില്‍ തൂക്കിയ ശീലയും, പള്ളിയില്‍ കര്‍ട്ടനും ക്ലാവര്‍ കുരിശും ഒക്കെ ആയി സഭയെ പിറകോട്ടു നടത്തുന്നത്. അതിലെ ഹിഡന്‍ അജണ്ട എന്താണന്നു ചോദിച്ചാല്‍, അത് യാക്കോബായ സമുദായത്തെ പതിയെ പതിയെ അപ്പാടെ പകര്‍ത്തി അവരുടെ ഇടയിലെ അച്ചന്മാര്‍ പള്ളിപ്രസങ്ങവും നടത്തി അതിന്റെ കൂടെ പെണ്ണുകെട്ടി സുഘംമായി ജീവിക്കുന്ന പോലെ കത്തോലിക്കാ അച്ചന്മാരെയും പെണ്ണ് കെട്ടിക്കാനുള്ള ഒരു മുന്നോടിയായിട്ടാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാരണം ഒരുമാതിരി പെട്ട അച്ഛന്മാരോ, മേത്രാന്മാരോ എനിക്ക് പെണ്ണ് കെട്ടണം എന്ന് ആരുടേയും മുഘത്ത് നോക്കി പറഞ്ഞുവന്നു വരില്ല, പറയുകയും ഇല്ല. മൌനം വിദ്വാനു ഭൂഷണം എന്ന പോലെ, ബ്ലോഗ്ഗിലും മറ്റും ഒളിച്ചിരുന്ന് എഴുതുകയെ ഉള്ളൂ. അപ്പോള്‍ കൂട്ടത്തോടെ അച്ചന്മാരെ പെണ്ണ് കെട്ടിക്കാനുള്ള ഒരേ ഒരു വഴി, യാക്കോബായ സമുദായത്തെ കുറേശെ ആയി അനുകരിക്കുകയാണ്. യാദര്ധ ലക്‌ഷ്യം പെണ്ണ് കെട്ടുക എന്ന് തന്നെയാണ് ഇവന്മാരുടെ എല്ലാം ഉള്ളിലിരുപ്പ്. ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ "ആലഞ്ഞെരിയുടെ ഭാര്യമ്മയെ" !!! കേട്ടില്ലേ കോട്ടയത്തൊരു മൂത്ത മെത്രാച്ചന്‍, തൊണ്ണൂറു കഴിഞ്ഞപ്പോള്‍ പെണ്ണ് കെട്ടാന്‍ പോയ്..
Deleteകല്‍ദായവേഷം ധരിച്ചു ക്ലാവര്‍കുരിശും കാണിച്ചു സഭയെ കോമാളിയാക്കി ഓര്‍ത്തഡോക്സ് പുരോഹിതരെപ്പോലെ ജീവിക്കുന്ന സീറോ പുരോഹിതര്‍ക്ക് പെണ്ണ് കെട്ടുവാനുള്ള ഒരു അടവാണെന്ന് അനോനിമസ്സിന്‍റെ അഭിപ്രായത്തോട് പൂര്‍ണ്ണയോജിപ്പാണുള്ളത്.
Deleteപെണ്ണ്കെട്ടി ഇപ്പോഴേ പോയാല്‍ ഓര്‍ത്തഡോക്സ്സഭകള്‍ ഇവരെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുമായിരുന്നു.
കൊള്ളക്കാരുടെ വേഷം ധരിച്ചിരിക്കുന്ന ഇവരുടെ ഉദ്ദേശം കത്തോലിക്കാ സഭയുടെ പണം കൊള്ളയടിച്ചു പള്ളികളും
സ്വത്തുക്കളുമായി സ്ഥലം വിടുവാന്‍ ആണ്. ചിതറി ചിതറി പോവുന്ന ഓര്‍ത്തഡോക്സ് സഭകളുടെ ചരിത്രവും ഇതാണ്. ക്ലാവര്‍ കുരിശ് സ്വീകരിച്ചവരുടെ സഭകള്‍ പിളരുന്നു, വളരുന്നു പിന്നെയും പിളരുന്നു. മെത്രാനും അച്ചനും അവരുടെ മക്കിയാമ്മകളും തമ്മില്‍ അടിപിടി, തെറി, കൊച്ചിന്‍റെ
കാഷ്ടം പറ്റിയ കുപ്പായത്തില്‍ പിന്നെ ഒരു കുര്‍ബാന. പിടിച്ചോ എന്‍റെ കൊച്ചിനെയെന്നു പറഞ്ഞു കുര്‍ബാന കൊടുക്കുന്ന സമയം കൊച്ചു തന്നെ സാക്ഷാല്‍ "ഇതു എന്‍റെ ??? ആകുന്നുവെന്നു" പറഞ്ഞു വീഞ്ഞ് കൊടുത്തുകൊള്ളും. ഇവന്മാര് പെണ്ണ്കെട്ടി കഴിഞ്ഞു സീറോ മലബാറുകാര്‍ക്ക് ഒന്നിച്ചു ഇസ്ലാംമതത്തില്‍ ചെരുകയായിരിക്കും നല്ലത്. തൊണ്ണൂറു കഴിഞ്ഞ പവ്വത്ത് പാത്രിയാക്കീസ്സിനും ഉടന്‍ പെണ്ണ് ഉണ്ടാകുമെന്ന് അനുമാനിക്കാം.
പണം കൊടുത്തു ചരിത്രകാരന്മാരെകൊണ്ട് കള്ളകഥകള്‍ ഉണ്ടാക്കുവാന്‍ ഓര്‍ത്തഡോക്സ് സഭകളും കല്‍ദായവാദികളും ഒരു പോലെ മെനക്കെട്ടിറങ്ങിയിരിക്കുകയാണ്. ഇവരുടെ
കോമാളി വേഷങ്ങള്‍ കണ്ടാല്‍ അക്രൈസ്തവര്‍ പൊട്ടി ചിരിക്കുകയെയുള്ളൂ.
സെന്‍റ് തോമസ്സിന്‍റെ കാലംമുതല്‍ സുറിയാനിഭാഷ ഉപയോഗിച്ചിരുന്നുവെന്നാണ് ഒരു നുണ. ദൈവികമായ അന്നത്തെ സഭകള്‍ക്ക് പാറയിലെങ്കിലും സുറിയാനി ഭാഷയിലെ ഒരു അക്ഷരം കൊത്തി വെച്ചിരുന്നുവെങ്കില്‍ ആലഞ്ചേരി ഇപ്പോള്‍ മാര്‍പാപ്പയാകുമായിരുന്നു.
മൂന്നാംനൂറ്റാണ്ടിലെ നിക്കാസുനഹദോസ്സില്‍ സംബന്ധിച്ച ഒരു ജോണ്‍ ഇവിടെ കല്‍ദായി ബിഷപ്പായിരുന്നുവെന്നു മറ്റൊരു നുണ വിശ്വാസികളെ പറ്റിക്കുവാന്‍ ഇറക്കിയിട്ടുണ്ട്. കല്‍ദായനായാല്‍
സ്വര്‍ഗം പെട്ടെന്ന് കിട്ടുമെന്ന് ഇനി ചാക്രികലേഖനം
ഇറക്കാതെയിരുന്നാല്‍ മതി. കൂട്ടത്തില്‍ കാനായിതൊമ്മന്‍ എന്ന
കപ്പല്‍കള്ളന്‍റെ കഥയും.
കൂലിക്കെഴുതുന്ന ചരിത്രകാരന്‍മാരുടെ കഥകള്‍
ഗൌനിക്കതെയിരുന്നാല്‍ എട്ടാംനൂറ്റാണ്ടിനുമുമ്പ് ഒരു കത്തനാരിന്‍റെ പൊടിപോലും മലയാളക്കരയില്‍ ഉള്ളതായി ആധികാരികമായ ഒരു ചരിത്രത്തിലും ഇല്ല. പ്രാചീനകൃതികളായ ചിലപ്പതികാരത്തിലും തമിഴ് കൃതികളിലും, സംഗം സാഹിത്യത്തിലും ഇവിടെ ക്രിസ്ത്യാനികള്‍ ഉള്ളതായി എങ്ങും പരാമര്‍ശിച്ചിട്ടില്ല. പോര്‍ട്ടുഗീസുകാര്‍ വരുന്നതിനു മുമ്പ് അവ്യക്തമായ ചരിത്രങ്ങളെ ക്രിസ്ത്യന്‍
സഭകള്‍ക്കുള്ളൂ. എവിടെയോ ഒരു കല്‍ദായനെയോ കൊള്ളക്കാരനെയോ വെച്ചു സഭയുടെ മഹത്വം പറഞ്ഞു
ആലഞ്ചേരിക്ക് കര്‍ദ്ദിനാള്‍ സ്ഥാനവും കിട്ടി.
അന്തിയോക്കിയായില്‍ നിന്ന് ഇവിടെ മെത്രാന്‍ഭരണം നടത്തിയെന്ന് പറയുന്നു. തടികൊണ്ടുള്ള വള്ളത്തിലും ബോട്ടിലും അക്കാലത്ത് ഇവിടെ വരണമെങ്കില്‍ ഒരു കൊല്ലമെങ്കിലും എടുക്കും.
മെത്രാന്‍റെ ഒരു സന്ദേശം ലഭിക്കുവാന്‍ അത്രയും നീണ്ടനാളുകള്‍ കാത്തിരിക്കണം. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഈ വേലകളിറക്കി ഇന്നും സഭയില്‍ കൊള്ളതുടങ്ങുന്നു.
നൂറു കണക്കിന് ചെറുരാജ്യങ്ങളുള്ള ഈ നാട്ടില്‍ സിറിയയില്‍നിന്നും അന്ത്യോക്ക്യായില്‍നിന്നും ഇവര്‍ ഇവിടെ വന്നു എങ്ങനെ ഭരണം നടത്തി? കാറ്റിന്‍റെ ഗതിയില്‍ സഞ്ചരിക്കുന്ന വള്ളത്തില്‍ കൊണ്ടുവന്നാണോ ചാക്രികലേഖനം എഴുതി പള്ളികള്‍ ഭരിച്ചത്. നിലക്കല്‍ പ്രദേശങ്ങളിലുള്ള കടുവാകള്‍,മുതലകളൊക്കെ ഇവരെ പിടിച്ചു തിന്നാതെ കല്‍ദായ കൊലകുരിശ് എങ്ങനെ മലബാര്‍നാട്ടില്‍ എത്തിച്ചു?
ക്രിസ്ത്യന്‍ ചരിത്രങ്ങള്‍ മുഴുവന്‍ ആധുനികകാലത്ത് എഴുതിയതാണ്. പള്ളിക്ക് പണം ഉണ്ടായതും യൂറോപ്പ്യന്‍മാര്‍ വന്നു കഴിഞ്ഞാണ്. ഏതായാലും കര്‍ദ്ദിനാളിന്‍റെ മയില്‍തൊപ്പിയും കൊലകുരിശും കല്‍ദായവേദങ്ങളും സ്വര്‍ഗത്തിലേക്കുള്ള കുറുക്കുവഴികള്‍ അല്ല.
സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ മിസ്റെക്ക്!
ReplyDeleteസീറോ മലബാര്‍ കത്തോലിക്കാ സഭയില്‍ കൊട്ടയിലും --------- കൊള്ളാത്തത് പോലെ ദാരാളം കുഞ്ഞാടുകള്‍ ഉണ്ട്. ആളും അര്‍ത്ഥവും ഉള്ളത് എന്നും നല്ലത് തന്നെ. മുതല്‍ കൂട്ടും ആണ്. എതിരായാല്‍ അത് പോലെ തന്നെ അത് ദോഷഫലവും ചെയ്യും. കുഞ്ഞാടുകളെ മേല്‍നോട്ടം വഹിക്കുന്ന ആട്ടിടയന്മാരായ അച്ചന്മാര്‍ക്ക് ഒരു പാട് കാര്യങ്ങള്‍ കുഞ്ഞാടുകള്‍ക്ക് വേണ്ടി ചെയ്യാന്‍ സാധിക്കും. പക്ഷെ അവര്‍ കീശയില്‍ ശമ്പളം വാങ്ങാന്‍ നോക്കുന്നതിനപ്പുരം അവര്‍ക്ക് എന്തെങ്കിലും ആല്മാര്ധത പള്ളിയോടോ ഇടവക ജനങ്ങലോടോ ഇല്ലാന്നാണ് അറിയാന്‍ കഴിയുന്നത്.. അതായത് പോപ്പുലര്‍ അല്ലാത്ത ഒരു കുഞ്ഞാടിനെ കാണാതെ പോയാല്‍ തന്നെ, അച്ഛന്‍ അറിയുന്നു പോലും ഇല്ല. (വലിയ വീട്ടിലെ വേശ്യാവൃത്തിയും പാവപ്പെട്ടവന്റെ മരണവും ആരും അറിയാത്തത് പോലെ)
അതെ സമയം ഇതര ക്രിസ്ത്യന്‍ സഭകളില്‍, പോപ്പുലര്‍ ഒന്നും അല്ലാത്ത വെറും സാദാ ഒരു കുഞ്ഞാടിനെ കണ്ടില്ലെങ്കില്‍ പോലും, ഉടന്‍ അച്ഛന്‍ തന്നെ മുന്‍കൈ എടുത്തു വീട്ടില്‍ വിളിച്ചു ഏതെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ തന്നെ അത് രെമ്യതയില്‍ പരിഹരിക്കും. അതാണ് ഒരു പുരോഹിതന്റെ കടമ എന്നാണു ഈയുള്ളവന്റെ അഭിപ്രായം. അല്ലാതെ ശമ്പളം മാത്രം കൈപ്പറ്റുന്ന ഒരു ഗവന്മെന്റ്റ് ഉദ്യോഗസ്ഥന്റെ അടപധിച്ച തരം താണ നിലയിലേക്ക് ആണ് സീറോ മലബാര്‍ അച്ചന്മാര്‍ പ്രത്യേകിച്ചും അമേരിക്കയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. അത് മൂലം കുംബകര്‍ണനെ പോലെ ഉറങ്ങി ഇരിക്കുന്ന അച്ഛന്റെ കൈയ്യില്‍ കണ്ട്രോള്‍ ഇല്ലാതെ വരും. തന്മൂലം കൈയ്യൂക്കുള്ള നെരികെട്ടവാന്‍ ഭരണം കൈയ്യില്‍ എടുത്തു പിന്‍ സീറ്റില്‍ ഇരുന്നെ വണ്ടി ഓടിച്ചു അവരുടെ കാര്യങ്ങള്‍, അവരുടെ തന്നെ ഇങ്ങിതത്തില്‍ നേടി എടുക്കുന്നു. അതായത് അവര്‍ പള്ളിയില്‍ വരുന്നത് അവരുടെ മക്കളെ മാത്രം പാട്ട് പാടിക്കാനും ഡാന്‍സ് കളിപ്പിക്കാനും അള്‍ത്താര സുസ്രൂഷകരാക്കാനും എല്ലാമാണ്. തന്നെയുമല്ല, ഇവന്മാര്‍ ഇല്ലാത്ത ഒരു പ്രേസ്ഥാനങ്ങലില്ല പളളിയില്‍. .എന്ന് വേണം പറയാന്‍. എന്നാല്‍ ഒട്ടു ഒരുതരത്തിലും ഉള്ള ഒരു കഴിവും ഇല്ലാതാനും. എന്നാലും ഇവന്മാര്‍ പേപ്പട്ടി പോലെ ഓടി നടന്നു എല്ലാത്തിലും തല കാണിക്കുന്നു. കൂട്ടത്തില്‍ അവര്‍ക്ക് ചേരാത്തവരെയും കഴിവുന്ടന്നു തോന്നുന്നവരെയും, പറ്റി ഗ്രൂപ്പ് കൂട്ടി പരദൂഷണം പറഞ്ഞു ഓടിക്കുന്നു.
ഇതിന്റെ എല്ലാം ഫലമോ? നല്ലവരായ ആളുകള്‍ ഈ പരദൂഷനതിനും ഗ്രൂപ്പിസതിന്റെയും ഇടയില്‍ കിടന്നു ജെരിഞ്ഞു അമരാതെ, അമേരിക്കയിലെ ലാറ്റിന്‍ പള്ളികളില്‍ ചേക്കേറുന്നു. അവിടെ യാതൊരു ഉച്ച നീച്ചത്വവും ഇല്ല. അവിടെ പണ്ഡിതനും ഇല്ല പാമരനും ഇല്ല സ്വര്‍ഗത്തിലെ പോലെ എല്ലാവരും സമന്മാര്‍.
എന്നാല്‍ സീറോ മലബാര്‍ പള്ളിയിലെ അച്ഛന്‍ എവിടെ പോയി എന്നല്ലേ. അയാള്‍ അവിടെ തന്നെ ഉണ്ട്. എന്നാല്‍ കാണാതെ പോയ കുഞ്ഞാടുകള്‍ എവിടെ പോയി, എന്ത് പറ്റി, ഒന്ന് അന്വേഷിക്കുക പോലും ചെയ്യാന്‍ സന്നദ്ധത ഇല്ലാത്ത നീചന്മാര്‍! ആണ് ആ വെളുത്ത ലോഹയിട്ട പിശാശുക്കള്‍! എന്ന് വേണം പറയാന്‍!
അച്ചന്മാര്‍ ഇങ്ങനെ ആയതിനാല്‍, അമേരിക്കയിലെ കൊപ്പെളിലും, ഗര്ലണ്ടിലും എല്ലാം കുഞ്ഞാടുകള്‍ തമ്മില്‍ അടി. ഒരു കൂട്ടര്‍ അച്ഛന്‍ കൂട്ടരും ഒരു കൂട്ടര്‍ അച്ഛന്റെ എതിര്‍ കൂട്ടരും. എങ്ങനെ നന്നാകും. സീറോ മലബാര്‍ പള്ളി സമൂഹം ഒന്നിനൊന്നു പള്ളികള്‍ വാങ്ങി കൂട്ടുന്നുന്ടെങ്കിലും, ആളുകളുടെ മോറല്‍ വളരെ അഥപദിച്ചു തീരെ മനസാക്ഷി ഇല്ലാത്ത വര്‍ഗത്തെ പോലെ പെരുമാറുന്നു. അതെ സമയം, ഇതര ക്രിസ്ത്യന്‍ പള്ളികളിലെ അച്ചന്മാര്‍/ പസ്ടര്മാര്‍, മൂപ്പന്മാര്‍, എന്നിവര്‍ അവരുടെ കൊച്ചു സമൂഹത്തെ പ്രോത്സാഹിപ്പിച്ചു വളര്‍ത്തി എല്ലാതരത്തിലും അഭിവൃത്തിപ്പെടുത്തുന്നു. അങ്ങനെ സീറോ മലബാര്‍ അഹങ്ഗാരം മൂലം തമ്മിലടിച്ചു കടിച്ചു കീറുമ്പോള്‍, ഇതര സഭകള്‍ അവരുടെ ഐക്യത്താല്‍ ഒന്നിനൊന്നു കൂട്ടായ്മയില്‍!!! മുന്നേറുന്നു. I feel proud of them!
'ആബേലിന്റെ പാട്ടുകള്‍ എന്നു കേള്‍ക്കുമ്പോഴേ അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ അടുത്തറിയാവുന്നവര്‍ ആരും ആ കുര്‍ബാനയ്ക്ക് കൂടുകയില്ല. ദീപിക ബാലജനസഖ്യം മുതല്‍ ദേവഗിരി കോളേജു ഹോസ്റ്റല്‍ വാര്‍ഡന്‍വരെ കാലങ്ങളില്‍ അദ്ദേഹത്തെ അറിയാം. ഇങ്ങനെയുള്ള ആബേല്‍പാട്ടുകള്‍ നീക്കം ചെയ്തു ബലി അര്‍പ്പിക്കുന്ന അല്ത്താരയെ ആദ്യം പവിത്രമാക്കുകയാണ് ചെയ്യേണ്ടത്.' പടന്നമാവന്‍ എന്താ ഉദ്ദേശിക്കുന്നത്് എന്ന് മനസ്സിലായില്ല. ഒന്നുകില്‍ വ്യക്തമാക്കുക അല്ലെങ്കില്‍ ഡിലിറ്റ് ചെയ്യുക.
ReplyDeleteThis comment has been removed by the author.
Deleteസ്ത്രീയോടു എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുതു; അതു മ്ളേച്ഛത. (NKJ, Leviticus 18:22)
Deleteസ്ത്രീയോടുകൂടെ ശയിക്കുന്നതു പോലെ ഒരുത്തൻ പുരുഷനോടുകൂടെ ശയിച്ചാൽ ഇരുവരും മ്ളേച്ഛത ചെയ്തു; അവർ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും (NKJ, Leviticus 20:13)
വിശുദ്ധ വേദപുസ്തകം അനുസരിച്ച് മുകളിലുള്ള കാരണങ്ങളാല്‍ ദീപിക ബാലജനസഖ്യ ബാലജനക്യാമ്പില്‍ കാണിച്ച ബാലപീഡകള്‍ മൂലം ആബെലച്ചനെ പുറത്താക്കിയിരുന്നു. അന്നുള്ള മുതിര്‍ന്ന അച്ചന്‍മാര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു. അന്നുള്ള ഇന്ന് ജീവിച്ചിരിക്കുന്ന അച്ചന്മാര്‍ അദ്ദേഹത്തെ ദീപികയില്‍നിന്നു ദേവഗിരികോളേജില്‍ ഓടിച്ച കഥ പറയും.കോളേജു വക ടാഗോര്‍, സെന്റ് തോമസ്, സെന്റ് ജോസഫ് ഹോസ്റ്റലുകളില്‍ മാറിമാറി നിയമിച്ചിട്ടും ഈ അസുഖത്തിനു ശമനം കിട്ടിയില്ല. പിന്നീട് ഹോസ്റ്റല്‍ജോലി നിറുത്തിച്ചു സുറിയാനി പഠിപ്പിക്കുവാന്‍ നിയമിച്ചു.
അദ്ദേഹത്തിന്‍റെ കലാഗ്രൂപ്പ് അമേരിക്കയില്‍ വന്നപ്പോള്‍ കലാകാരന്മാര്‍ പുറത്തു ചാടി തിരിച്ചു നാട്ടില്‍ പോയില്ല. നിയമപരമല്ലാതെ ഇന്ത്യന്‍ ഹോട്ടലില്‍ ജോലിചെയ്തു ജീവിക്കുന്ന പലരും ഈ കഥകളൊക്കെ പറയും. വ്യക്തമായ അനേക കഥകളുണ്ട്. അല്‍മായ ശബ്ദവേദി അതിനു യോജിച്ചതല്ല.
സര്‍വ്വകലാവല്ലഭനായ ഇദ്ദേഹവും നാളെ ബെനടിക്റ്റ് അച്ചനെപ്പോലെ പുണ്യാളന്‍ ആവാം. ലോകപ്രസിദ്ധരായ അനേക കലാകാരന്‍മാര്‍ക്ക് ഈ അസുഖം ഉണ്ടായിരുന്നതുകൊണ്ടു ആബെലിനു മാപ്പ്കൊടുക്കാം.
ശയിത്താന്‍റെ വത്തിക്കാനിലെ വക്കീല്‍ ഇപ്പോഴേ വിവരങ്ങള്‍
ശേഖരിച്ചില്ലെങ്കില്‍ അബെലച്ചനും നാളെ രൂപക്കൂട്ടില്‍ കയറും.
നവീകരണത്തില്‍ക്കൂടി സഭ പുണ്യാളന്‍മാരുടെയാകട്ടെ. കൂടുതല്‍ തെളിവുകള്‍ ഇന്നത്തെ മുതിര്‍ന്ന അച്ചന്മാരും അന്നത്തെ ബാലജന സഖ്യപ്രവര്‍ത്തകരും ദേവഗിരിയില്‍ പൂര്‍വ്വവിദ്യാര്‍ഥികളും വിവരിച്ചു തരും. സഭാ നവീകരണ പ്രസ്ഥാനത്തില്‍ ആബേലിന്റെ നാമം എന്നും അല്ത്താരയില്‍ പറഞ്ഞാല്‍ ബലിപീഠം പവിത്രത നഷ്ടപ്പെടും.