Translate

Monday, March 12, 2012

പുരോഹിതരുടെ തെറ്റുകള്‍ കുഞ്ഞാടുകള്‍ കുത്തിപൊക്കരുത്!

അച്ഛന്മാര്‍ തെറ്റ് ചെയ്തെന്നിരിക്കും - അല്മായര്‍ അത് കുത്തിപ്പൊക്കരുത്: ബിഷപ്‌ അങ്ങാടിയത്ത്

അച്ചന്മാരും അധികാരികളും തെറ്റുകള്‍ ചെയ്തെന്നിരിക്കും. അതെല്ലാം അല്മായര്‍ ക്ഷമിക്കണം. അല്ലാതെ കുത്തിപ്പൊക്കുകയല്ല വേണ്ടത്. തന്റെ മുഖ്യ കാര്‍മ്മികത്ത്വത്തില്‍ കൊപ്പെളില്‍ ഇന്ന് രാവിലെ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ അദ്ദേഹം വിശ്വാസികളെ ഉല്‍ഭോദിപ്പിച്ചു.

ടാലന്റ് ഫെസ്റ്റ് എന്ന പേരില്‍ അവിടെ വച്ച് കൊണ്ടാടുന്ന ടെക്സാസ് ഭാഗത്തുള്ള യുവതീ -യുവാക്കളുടെ കലാ മത്സരങ്ങളില്‍  മുഖ്യാതിഥിയായി, അത് ഉല്‍ഘാടനം ചെയ്യുവാന്‍   മിന്നം മിന്നമായിട്ടാണ് ബിഷപ്‌ അങ്ങാടിയത്ത് കൊപ്പെളില്‍ കാലു കുത്തുന്നത്. . ഇന്നലെ ആരംഭിച്ച പ്രസ്തുത ഫെസ്റ്റ് ഇന്ന് സമാപിക്കുകയാണ്.

അച്ചന്മാരും അധികാരികളും ചെയ്യുന്ന തെറ്റുകള്‍ അല്മായര്‍ കുത്തിപ്പൊക്കാതെ ക്ഷമിക്കണം എന്ന് ഒരു ആത്മീയ പിതാവ് എന്ന നിലയില്‍ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തതില്‍ അപാകതയില്ല. പക്ഷെ അത്മായര്‍ ക്ഷമിക്കാന്‍ കടപ്പെട്ടവര്‍ ആണ് എന്ന വിശ്വാസത്തില്‍ എന്ത് തെറ്റുകള് ചെയ്യാനും അച്ചന്മാര്‍ക്കും അധികാരികള്‍ക്കും ലൈസന്‍സ് ഇല്ല എന്ന കാര്യം കൂടി അദ്ദേഹം ഓര്‍ക്കണം. മാത്രമല്ല അവരുടെ ഭാഗത്ത് നിന്നും പരമാവധി തെറ്റുകള്‍ ഉണ്ടാകാതിരിക്കുവാന്‍ അദ്ദേഹം ഒരുത്തമ മാതൃകയാകുകയും വേണം.  

എന്നാല്‍ ഈ ആദര്‍ശം പ്രസംഗിക്കുന്നതിന് കഷ്ടി 24  മണിക്കൂര്‍ മുമ്പ് മാര്‍ അങ്ങാടിയത്ത് കൊപ്പേല്‍ കാര്‍ക്ക് കാണിച്ചു കൊടുത്ത മാതൃക  ആര്‍ക്കും അനുകരണീയമായ ഒന്നായിരുന്നു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ടാലന്റ് ഫെസ്റ്റിന്റെ ഉത്ഘാടന വേളയില്‍ കൊപ്പെളിലെയും ചുറ്റുപാടിലെയും അഞ്ചോളം ഇടവകകളിലെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മുമ്പില്‍ എത്ര ഇടുങ്ങിയതും, ചെറുതും, ദുഷ്ടും നിറഞ്ഞ ഒരു ഹൃദയത്തിന്റെ ഉടമയാണ് താന്‍ എന്ന് അദ്ദേഹം എടുത്തു കാട്ടി.

ഹിന്ദു പുരാണത്തില്‍ ശിവ ലിംഗത്തിന്റെ പ്രതീകമായ  നിലവിളക്ക് ക്രൈസ്തവ ആരാധനാ സ്ഥലങ്ങളിലും പൊതു വേദികളിലും പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. എന്തിന്റെയെങ്കിലും ഒക്കെ ഉല്‍ഘാടനത്തിനു രാഷ്ട്രീയ, സാമൂഹ്യ, കലാ, സാംസാകാരിക, സഭാ വേദികളില്‍ ഇടിച്ചു കയറുന്ന എണ്ണമറ്റ പൊങ്ങച്ചക്കാര്‍ക്ക് ഒരാളില്‍ നിന്നും അടുത്ത ആളിലേക്ക് ദീപ ശിഖ കൈമാറി നിര്‍ബാധം തിരി കത്തിക്കുവാന്‍ നിലവലക്ക് ഉതകും എന്നുള്ളതാണ് അതിന്‍റെ മുഖ്യ ആകര്‍ഷണീയത. മുഖ്യാതിഥി, പ്രധാനാധ്യക്ഷന്‍ തുടങ്ങി, താഴോട്ട് നിലം തൂപ്പുകാരി വരെ നിലവിളക്കിനു തിരി കൊടുക്കാത്ത ഉത്ഘാടനച്ചടങ്ങുകള്‍ എങ്ങും തന്നെ  ഇല്ല എന്ന് പറയാം. പ്രസ്തുത ശിവലിങ്കവീരന്‍റെ മകുടിയില്‍ ഒരു ക്ലാവര്‍ കുരിശു കൂടി പ്രതിഷ്ടിച്ചപ്പോള്‍ കല്‍ദായ വാദികള്‍ക്ക് അത് തങ്ങളുടെ പാരമ്പര്യത്തിന്റെ ഒരു ഭാഗമായി മാറി. ഇപ്പോള്‍ മിക്ക കത്തോലിക്കാ ദേവാലയങ്ങളിലും മദ്ബഹയുടെ മുമ്പിലായി  സ്ഥാനം പിടിച്ചിരിക്കുന്ന ക്ലാവര്‍ കുരിശണിഞ്ഞ ഈ ശിവലിംഗം അനതിവിദൂര ഭാവിയില്‍ ക്ലാവര്‍ കുരിശിനോടപ്പം അള്‍ത്താരയുടെ പ്രധാനഭാഗത്തു തന്നെ കയറിപ്പറ്റുകയും, കല്‍ദായവാദി ബിഷപ്പുമാര്‍ അതിനെ വണക്കയോഗ്യമായി പ്രഖ്യാപിക്കുകയും ചെയ്‌താല്‍ അതില്‍ അത്ഭുതപ്പെടാനില്ല.

 മറ്റെല്ലാ പള്ളികളെയും പോലെ കൊപ്പെളില്‍ കല്‍ദായ വാദികള്‍ ക്ലാവര്‍ കുരിശു കയറ്റിയ നിലവിളക്ക് കൊണ്ടുവന്നപ്പോള്‍, ക്രൂസിഫിക്സ് വാദികള്‍ സാദാ കുരിശു കയറ്റിയ ഒരെണ്ണം ഇറക്കുമതി ചെയ്തു എന്ന് പ്രത്യേകം എടുത്തു പറയേണ്ടല്ലോ. ഈ ശിവലിംഗ കുരിശു യുദ്ധം ഇന്നലെ ടാലന്റ് ഫെസ്റ്റ് ഉത്ഘാടന വേളയില്‍ മൂത്ത് മൂത്ത് വലിയ പ്രശ്നമായതാണ് മുകളിലെ നീണ്ട പരാമര്‍ശത്തിന് കാരണം. ഉല്‍ഘാടനത്തിനു ക്ലാവര്‍ വിളക്കേ താന്‍ കത്തിക്കൂ എന്ന് അങ്ങാടിയത്തിനു പിടിവാശി. സാധ്യമല്ലെന്ന് മറ്റവര്‍. കത്തിക്കുകയാണെങ്കില്‍ അത് സാധാരണ കുരിശു വച്ച ശിവലിംഗം തന്നെ വേണമെന്ന് ക്രൂസിഫിക്സുകാര്‍ മുറുക്കെപ്പിടിച്ചപ്പോള്‍, എന്നാല്‍ രണ്ടും വേണ്ടാ, മെഴുതിരി കത്തിച്ചാല്‍ മതി എന്നായി. പക്ഷെ മഷിയിട്ടു നോക്കിയിട്ടും കൊപ്പേല്‍ പള്ളിയില്‍ ഒരു മെഴുതിരി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സമയമെല്ലാം ലൈറ്റും സൌണ്ടും ഇടതടയില്ലാതെ അലമ്പുണ്ടാക്കിക്കൊണ്ടിരുന്നു. അവസാനം  പുളിക്കന്‍ മറ്റെവിടെ നിന്നോ കരണ്ടു ചോര്‍ത്തി ആ പ്രശ്നം പരിഹരിച്ചപ്പോഴേക്കും അങ്ങാടിയത്തിനു മാണിയുടെ പ്രേതം ബാധിച്ചു എന്ന് തോന്നുന്നു. അതോ ഫാ സജിയുടെ സാന്നിധ്യം മനത്തറിഞ്ഞുവോ എന്നറിയില്ല, ഏതായാലും അദ്ദേഹം ഹന്നാന്‍ വെള്ളം തെളിച്ചു പള്ളി ഹാള്‍ ഒന്നും കൂടി വെഞ്ചരിച്ചു ശുദ്ധീകരിച്ചു ഫെസ്റ്റ് ഉല്‍ഘാടനം ചെയ്തു.

 അച്ചന്മാര്‍ക്ക് തെറ്റ് പറ്റിയാല്‍ അല്മായര്‍ ക്ഷമിക്കണം എന്ന് എന്ത് മനസ്സില്‍ വച്ചാണ് മാര്‍ അങ്ങാടിയത്ത് പ്രസംഗിച്ചതെന്നതിനെപ്പറ്റി വിവിധ ഭാഷ്യങ്ങള്‍ ഉണ്ട്. ചിക്കാഗോയിലെ യൂത്തുകളെപ്പറ്റി ഈയിടെ ഫാ ശാശ്ശേരി നടത്തിയ അബദ്ധ പ്രസ്താവനകള്‍ കണക്കില്‍ എടുത്തായിരുന്നു അത് എന്ന് ഒരു പക്ഷം അഭിപ്രായപ്പെട്ടു. അല്ല, ജനവികാരത്തെ തൃണവല്‍ക്കരിച്ചു ഗാര്‍ലാന്‍ഡില്‍ വിശ്വാസികളുടെ മുഖത്തും സ്വന്തം പള്ളിയുടെ അല്താരയിലും ഫാ ജോജി കരി വാരിത്തേച്ഛതിനെ ഉദ്ദേശിച്ചായിരുന്നു അത് എന്ന് മറ്റൊരു  പക്ഷമുണ്ട്. ഇനി വരാന്‍ പോകുന്ന പള്ളികളിലും ബിഷപ്പിന്റെ താളത്തിനു തുള്ളി ക്ലാവര്‍ കുരിശു വച്ച് വിശ്വാസികളോട് തെറ്റ് ചെയ്യാന്‍ പോകുന്ന വൈദീകര്‍ക്ക് വേണ്ടി മുന്‍ ജാമ്യമെടുത്തതാണ്  അദ്ദേഹം എന്ന് വിശ്വസിക്കുന്നവരും ഉണ്ട്.

വൈദീകര്‍ അല്മായരോട് തെറ്റ് ചെയ്‌താല്‍ പൊറുക്കണം എന്ന് പഠിപ്പിച്ച ബിഷപ്‌ അങ്ങാടിയത്ത് അദ്ദേഹത്തോട് തെറ്റ് ചെയ്യുന്ന പുരോഹിതരോട് താന്‍ ക്ഷമിക്കുവാന്‍ തയ്യാറാണോ എന്ന് വ്യക്തമാക്കിയില്ല.  ക്രൂസിഫിക്സിനു വേണ്ടി തന്‍റെ മനസാക്ഷിക്കും വിശ്വാസത്തിനും ചേര്‍ന്ന നിലപാട് എടുത്തു എന്ന ഏക കുറ്റം ചെയ്ത ഫാ സജിയെ രണ്ടു വര്‍ഷത്തോളം ആയിട്ടും  ഇന്നും ക്രൂശിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ലോകം കാണുന്നത്. മുന്‍ വികാരി ഫാ. ബ്ലാ ബ്ലാ ബ്ലാ ഒരു ട്രോഫി പൊക്കിപ്പിടിക്കുന്നത് ചരിത്ര സംഭവമായി പ്രദര്‍ശിപ്പിച്ച ഈ കപടര്‍, അവര്‍ നില്‍ക്കുന്ന, വസിക്കുന്ന, വിലസുന്ന  ഇടത്തിന് കാരണ ഭൂതനായവനെ കണ്ടില്ലെന്നു നടിച്ചു.

ചിക്കാഗോ രൂപതയില്‍ സേവനം ചെയ്യുന്ന ഒരു വൈദീകനും സ്വമനസ്സാലെ ജനങ്ങളോട് തെറ്റ് ചെയ്യുകയോ അവര്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്നുണ്ട് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. തന്‍റെ താളത്തിനൊത്ത് തുള്ലാത്തവരെ നാട് കടത്താന്‍ കഴിവുള്ള അങ്ങാടിയത്ത് തിരുമേനിയുടെ കയ്യിലെ പാവകള്‍ ആണ് ഇവിടുത്തെ അച്ചന്മാര്. സ്വയം രക്ഷക്ക് വേണ്ടി അവര്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദി ബിഷപ്‌ അങ്ങാടിയത്ത് അല്ലാതെ മറ്റാരുമല്ല. അദ്ദേഹമാണ് എല്ലാ തെറ്റുകളുടെയും ശ്രോതസ്. വൈവിധ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും ഐക്ക്യത്തിലും സമാധാനത്തിലും നില നിന്നിരുന്ന ഈ സമൂഹത്തെ ചിന്നഭിന്നമാക്കിയ മാര്‍ അങ്ങാടിയത്തിനെപ്പോലെയുള്ള സഭാ പിതാക്കന്മാര്‍ നമുക്കുള്ളപ്പോള്‍  സഭയുടെ നാശത്തിനു പുറം ശക്തികളെ നമുക്ക് ഭയപ്പെടെണ്ടതില്ല.

(സീറോ മലബാര്‍ വോയിസ്‌ എന്ന ബ്ലോഗ് പ്രസധീകരിച്ച പോസ്റ്റിന്റെ കോപ്പി)

11 comments:

  1. ഹിന്ദു പുരാണത്തില്‍ ശിവ ലിംഗത്തിന്റെ പ്രതീകമായ നിലവിളക്ക് ക്രൈസ്തവ ആരാധനാ സ്ഥലങ്ങളിലും പൊതു വേദികളിലും പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. എന്തിന്റെയെങ്കിലും ഒക്കെ ഉല്‍ഘാടനത്തിനു രാഷ്ട്രീയ, സാമൂഹ്യ, കലാ, സാംസാകാരിക, സഭാ വേദികളില്‍ ഇടിച്ചു കയറുന്ന എണ്ണമറ്റ പൊങ്ങച്ചക്കാര്‍ക്ക് ഒരാളില്‍ നിന്നും അടുത്ത ആളിലേക്ക് ദീപ ശിഖ കൈമാറി നിര്‍ബാധം തിരി കത്തിക്കുവാന്‍ നിലവലക്ക് ഉതകും എന്നുള്ളതാണ് അതിന്‍റെ മുഖ്യ ആകര്‍ഷണീയത. മുഖ്യാതിഥി, പ്രധാനാധ്യക്ഷന്‍ തുടങ്ങി, താഴോട്ട് നിലം തൂപ്പുകാരി വരെ നിലവിളക്കിനു തിരി കൊടുക്കാത്ത ഉത്ഘാടനച്ചടങ്ങുകള്‍ എങ്ങും തന്നെ ഇല്ല എന്ന് പറയാം. പ്രസ്തുത ശിവലിങ്കവീരന്‍റെ മകുടിയില്‍ ഒരു ക്ലാവര്‍ കുരിശു കൂടി പ്രതിഷ്ടിച്ചപ്പോള്‍ കല്‍ദായ വാദികള്‍ക്ക് അത് തങ്ങളുടെ പാരമ്പര്യത്തിന്റെ ഒരു ഭാഗമായി മാറി. ഇപ്പോള്‍ മിക്ക കത്തോലിക്കാ ദേവാലയങ്ങളിലും മദ്ബഹയുടെ മുമ്പിലായി സ്ഥാനം പിടിച്ചിരിക്കുന്ന ക്ലാവര്‍ കുരിശണിഞ്ഞ ഈ ശിവലിംഗം അനതിവിദൂര ഭാവിയില്‍ ക്ലാവര്‍ കുരിശിനോടപ്പം അള്‍ത്താരയുടെ പ്രധാനഭാഗത്തു തന്നെ കയറിപ്പറ്റുകയും, കല്‍ദായവാദി ബിഷപ്പുമാര്‍ അതിനെ വണക്കയോഗ്യമായി പ്രഖ്യാപിക്കുകയും ചെയ്‌താല്‍ അതില്‍ അത്ഭുതപ്പെടാനില്

    നിലവിളക്കിന്റെ മേലോട്ടുള്ള ദണ്ട്, ശിവ ലിംഗത്തെയും , തിരികള്‍ ഇടുന്ന പാത്തികള്‍ ,പാര്‍വതിയുടെ യോനിനാളവും ആയി ബന്ധ മുന്ടെന്നോ , പ്രതീകമായോ ചില ഹിന്ദുക്കള്‍ വിശ്വസിക്കുന്നു . വീട്ടിലെ ഓടുകൊണ്ടുണ്ടാക്കിയ നിലവിളക്കുകള്‍ , എന്നും ചാരമിട്ടു വൃത്തിയാക്കുവാന്‍ , വിശ്വാസവുമായി കൂട്ടിയിണക്കി പഴമക്കാര്‍ കണ്ടുപിടിച്ച ഒരു ഉപായമാല്ലെന്നാര് കണ്ടു? ശിവലിംഗത്തില്‍ എണ്ണ ഒഴിച്ചാല്‍ നില്‍ക്കില്ല കാരണം , എണ്ണ ഒഴിക്കുന്ന പ്രതലത്തിന്റെ ഒരുവശം പുറത്തേക്ക് തുറന്നിരിക്കുന്നത് കൊണ്ട് അവിടെ തിരിയിടാണോ കത്തിക്കാനോ ആവുന്നതല്ല . ശിവലിങ്ങവും അമ്മിക്കല്ലിന്റെ പിള്ളക്കല്ലു മായാണ് കൂടുതല്‍ സാമ്യം എന്നാ വസ്തുത വച്ച് നമ്മുടെ വീടുകളിലെ , പിള്ള ക്കല്ലുകള്‍ മാറ്റാന്‍ പറ്റുമോ? ഈ പിപ്പിലാഥന്‍ പറഞ്ഞത് ശരിയാണോ എന്ന് നിങ്ങള്ക്ക് നോക്കാം . യഥാര്‍ദ്ധ ശിവലിംഗം അരകല്ലിന്‍ പിള്ളയുടെ അതെ ആകൃതിയാണ് .

    പിന്നെ സ്വര്‍ഗത്തില്‍ നിലവിളക്കുകള്‍ ഉണ്ടെന്നു പറയുന്നു , ഇത് മനസിലാക്കിയിട്ടാണ് നാം നിലവിളക്ക് കത്തിക്കുന്നത് എന്ന് ഞാന്‍ തെറ്റിദ്ധരിക്കുന്നില്ല . ആ നിലവിളക്കും നമ്മുടെ നിലവിളക്കും ഒന്നായിരിക്കണമെന്നുമില്ല. ആ നിലവിളക്കിന്റെ പ്രതീകമായി ഇതിനെ കണ്ടുകൂടെ?


    വെളിപാട് 1 :12 എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു.

    13 തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.

    14 അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും

    1 :20 എന്റെ വലങ്കയ്യിൽ കണ്ട ഏഴു നക്ഷത്രത്തിന്റെ മർമ്മവും ഏഴു പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളക്കു ഏഴു സഭകൾ ആകുന്നു എന്നു കല്പിച്ചു.

    വെളിപാട് 2:1 എഫെസൊസിലെ സഭയുടെ ദൂതന്നു എഴുതുക: ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചും കൊണ്ടു ഏഴു പൊൻനിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ അരുളിച്ചെയ്യുന്നതു:
    2:5 നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും

    വെളിപാട് 11: 3 അന്നു ഞാൻ എന്റെ രണ്ടു സാക്ഷികൾക്കും വരം നല്കും; അവർ രട്ട് ഉടുത്തുകൊണ്ടു ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും.
    വെളിപാട്‌ 11:4 അവർ ഭൂമിയുടെ കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു ഒലീവ് വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു.

    യോഹന്നാൻ - 5:35 അവൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കു ആയിരുന്നു; നിങ്ങൾ അല്പസമയത്തേക്കു അവന്റെ വെളിച്ചത്തിൽ ഉല്ലസിപ്പാൻ ഇച്ഛിച്ചു.

    ReplyDelete
  2. തെറ്റു ചെയ്യുന്ന അച്ചന്മാരെ പിടിക്കുവാന്‍
    ‍ഷിക്കാഗോയിലെ പള്ളിയില്‍ ഒളിക്യാമറ ഏര്‍പ്പെടുത്തിയെന്നും മലബാര്‍ വോയിസ്‌ എഴുതിയിരിക്കുന്നു. ശിവലിംഗം ജീവനുള്ളതല്ലല്ലോ. പിന്നെ എന്തിനു പേടിക്കണം? ജീവനുള്ള അള്‍ത്താര വാണരുളുന്ന ശിവന്‍പാര്‍വതിമാരെയല്ലേ യഥാര്‍ത്ഥത്തില്‍ ഭയപ്പെടേണ്ടത്.
    പുതിയനിയമം അങ്ങാടിയത്ത് വിശ്വാസികളെ പഠിപ്പിച്ചുവെന്നു മാത്രം.

    അച്ചന്മാര്‍ തെറ്റുചെയ്‌താല്‍ ബൈബിളിലും അവരെ രക്ഷിക്കുവാന്‍ നിയമങ്ങളുണ്ട്. കന്യാസ്ത്രികള്‍ തെറ്റുചെയ്താലും കന്യകാത്വവും നഷ്ടപ്പെടുകയില്ല. പ്രത്യേക കന്യകാചര്‍മ്മം സ്വര്‍ഗത്തില്‍നിന്ന് കിട്ടും. അഭയാകേസ്സില്‍ സിസ്റ്റര്‍ സെഫിയെ
    കൊട്ടൂരും പുതുക്കരിയും എത്രമാത്രം ചര്‍മ്മം പൊട്ടിക്കാന്‍ നോക്കിയിട്ടും സാധിച്ചില്ല. വിദക്തരായ ഡോക്റ്റര്‍മാരുടെ പരിശോധനയില്‍ സെഫി
    കന്യകാചര്‍മ്മമുള്ള കന്യക തന്നെയായിരുന്നു.

    "അതിന്നു യേശു: “അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിന്നത്രേ. "

    യേശു ഇത് ശിക്ഷ്യന്മാര്‍ഇവന്‍ കണ്ണു
    കാണാത്തവനായതിന്‍റെ കാരണം ആരാഞ്ഞപ്പോള്‍ പറഞ്ഞ വചനമാണിത്. അങ്ങാടിയത്ത് പിതാവ് ഇതിനെ ദൈവം വസിക്കുന്ന ആലയത്തില്‍ ജീവനുള്ള ശിവലിംഗകളികള്‍ ഇരുട്ടിന്‍റെ മറവിലുള്ളതും ദൈവഇഷ്ടമാണെന്നും വ്യാഖ്യാനിച്ചു.

    ഒരു പുരോഹിതന്‍ ആയതുകൊണ്ട് ഒരു വ്യക്തിയെ ബഹുമാനിക്കേണ്ട ആവശ്യമില്ല. മറിച്ചു അയാള്‍ ഒരു നല്ല മനുഷ്യന്‍ ആണെങ്കില്‍ തീര്‍ച്ചയായും ബഹുമാനിക്കണം. എന്നാല്‍ ഇന്നു വിശ്വാസിലോകം മുഴുവന്‍ ഒരാള്‍ നല്ല മനുഷ്യനായതുകൊണ്ടല്ല പകരം ഒരു പുരോഹിതനായതുകൊണ്ട് ബഹുമാനിക്കുന്നു. അര്‍ഹിക്കാത്ത എന്തുതരം ബഹുമാനമാണു ഇവര്‍ക്കു വേണ്ടതെന്നു അറിയത്തില്ല.

    2009 ജൂണ്‍ പത്തൊന്‍പതാംതിയതി വൈദിക ദിനത്തില്‍ മാര്‍പാപ്പ പറഞ്ഞു "വിശുദ്ധ സഭയ്ക്ക് ആവശ്യം-" പുരോഹിതരുടെ എല്ലാ ബലഹീനതകളും അപ്പാടെ അംഗികരിക്കണം, മഹാമാനസ്ക്കതയുള്ള പുരോഹിതര്‍ ദൈവത്തിന്‍റെ ദാനവും ആണ്. അങ്ങനെ ദൈവത്തിന്‍റെ മഹത്വം ഉള്‍കൊള്ളുന്നതിനു തിന്മകള്‍ കണക്കാക്കാതെ നന്മകള്‍ മാത്രം സ്വന്തം ജീവിതത്തില്‍ക്കൂടി സക്ഷാല്‍ക്കരിക്കണം." വ്യക്തമായി പറഞ്ഞാല്‍
    അങ്ങാടിയത്ത് പിതാവ് ശിവലിംഗം വന്ദിച്ചാലും ക്ലാവര്‍കുരിശു പിടിച്ചാലും ഭക്തജനങ്ങള്‍
    അംഗികരിക്കണമെന്നും അതുപോലെ അല്ത്താരയില്‍
    ബലിയര്‍പ്പിക്കുന്ന നല്ല പുരോഹിതന്‍ ദൈവത്തിന്‍റെ ദാനമായി കരുതണമെന്നും മാര്‍പാപ്പാ പറയുന്നു. (Pope: June 19,2009)

    അങ്ങനെ മാര്‍പാപ്പയുടെ വാക്കുകള്‍ കടമെടുത്തു അങ്ങാടിയത്ത് പറഞ്ഞതില്‍ തെറ്റില്ല. നല്ല അച്ചന്മാര്‍ പാസ്റ്റര്‍ ആയി സേവനംചെയ്യുന്നുണ്ടെങ്കില്‍ ‍ ദൈവത്തിന്‍റെ ദാനമാണ്‌. മറിച്ചു ദുഷിച്ച പുരോഹിതരുടെ ആല്മീയകാര്യങ്ങള്‍ പൂര്‍ണ്ണ മനസ്സോടെ സ്വീകരിക്കുകയെന്നുള്ളത് ഒരു വിശ്വാസിയുടെ കടമയും.

    നിങ്ങള്‍ക്കു ദുഷിച്ച പുരോഹിതരെ സ്വീകരിക്കുവാന്‍ സമ്മതം ഇല്ലെങ്കില്‍ പരാതികള്‍
    അല്‍മായശബ്ദത്തിന്‍റെ ബ്രിട്ടീഷ് ഓഫീസിലുള്ള ശ്രീ അലക്സ് കണിയാംപുറവും ആയി ബന്ധപ്പെടുക. ഒത്തൊരുമിച്ചു പരിഹാരവും കാണാം.
    പുതിയനിയവുമായി പുരോഹിതര്‍ തര്‍ക്കിക്കുവാന്‍ വന്നാല്‍ നമുക്ക് സെന്റ്‌. പോള്‍ ഉണ്ട്. പോള്‍ പുതിയനിയമത്തില്‍ പത്രോസ്സുമായി
    വിശ്വാസ കാര്യത്തില്‍ ഉടക്കുന്നുണ്ട്.
    "അവർ സുവിശേഷത്തിന്‍റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവരും കേൾക്കെ കേഫാവിനോടു പറഞ്ഞതു: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാൻ നിർബന്ധിക്കുന്നതു എന്തു?"( Galatas 2,14),)

    ReplyDelete
  3. i agree with pippiladan's view

    ReplyDelete
  4. ബിഷപ്പ് അങ്ങാടിയത്ത് , മാര്‍ തോമാകുരിസ്സു എന്നത് കള്ള കഥയല്ലേ? വെറും കെട്ടുകഥ. എവിടെയാണ് ബൈബിളില്‍ മാര്‍ തോമാകുരിസ്സു എന്ന് പറയുന്ന കള്ള കുരിസ്സിനെ വിവരിക്കുന്നത്
    പണത്തിനുവേണ്ടി വിശ്വാസികളെ കബിളിക്കുന്ന കള്ളം പറയുന്ന പുരോഹിതമാരില്‍ ഒരാളാണ് താങ്കളും. കള്ളം പറയുന്ന ബിഷോപിനന്റെയും പുരോഹിതരുടെയും തെറ്റുകള്‍ അല്മായര്‍ ക്ഷമിക്കുമെന്ന് കരുതുന്നുവേങ്ങില്‍ ബിഷോപിന് തെറ്റ് പറ്റി.ക്രിസ്തുപോലും ക്ഷ്മിചിട്ടില്ല.താങ്കള്‍ ക്രിസ്തുവിന്റെ അനുയായി ആണെങ്കില്‍ താമര കുരിസ്സിനെ ധൂരെ കളഞ്ഞു ക്രൂസ്സിത രൂപമ് വയ്ക്കുക. താമര കുരിസ്സു കള്ളമാണ്. വിശ്വാസികളെ വിഡ്ഢികള്‍ ആക്കെല്ലേ! മാര്‍ തോമാകുരിസ്സു തല്ലിയുടച്ച്‌ കര്‍ത്താവിനെ പ്രതിഷിടിക്കുന്ന കാലം അടുത്ത് അടുത്തുവരുന്നു.

    ReplyDelete
  5. Nalla edayan adukalude kshemam anveshikkunnu,avaye onnupole kathu paripalikkunnu. Idayante veshathil varunnathu mukhammoodi aninja kallan anengil.avan adukale rathri, rathri konnu thinnunnu. kunjadukal shabdamuyarthiyillengil avante thanigunam yajamanan engene ariyum?

    ReplyDelete
  6. പിപ്പിലാടന്‍ പറഞ്ഞത് വളരെ ശരിതന്നെ ,നമ്മള്‍ അറിവില്ലാതെ ഓരോന്ന് പുലമ്പുന്നതിനു മുന്‍പ് ഒരു വട്ടം ബൈബിള്‍ വായിക്കുക . നിലവിലക്കുണ്ടാക്കാനും , ഉപയോഗിക്കാനും ബൈബിളില്‍ പറഞ്ഞിട്ടുണ്ട് . അദ്ദേഹം പറഞ്ഞതുപോലെ ഇതറിഞ്ഞിട്ടായിരിക്കില്ല അച്ചന്മാര്‍ ഇതൊക്കെ കത്തിക്കുന്നത് . അവരുടെ ബൈബിള്‍ പരിജ്ഞാനം വളരെ കുറവാണ് . അയാള്‍ പറഞ്ഞതുവെച്ചു പിപിലടന്റെ ബ്ലോഗില്‍ വെറുതെ നോക്കിയപ്പോള്‍ കണ്ടതാണ് .
    Exodus 25:31 "Then you shall make a നിലവിളക്ക് of pure gold. The നിലവിളക്ക് and its base and its shaft are to be made of hammered work; its cups, its bulbs and its flowers shall be of one piece with it.
    Exodus 25:32 "Six branches shall go out from its sides; three branches of the നിലവിളക്ക് from its one side and three branches of the നിലവിളക്ക് from its other side.
    Exodus 25:33 "Three cups shall be shaped like almond blossoms in the one branch, a bulb and a flower, and three cups shaped like almond blossoms in the other branch, a bulb and a flower--so for six branches going out from the നിലവിളക്ക് ;
    Exodus 25:34 and in the നിലവിളക്ക് four cups shaped like almond blossoms, its bulbs and its flowers.
    Exodus 25:35 "A bulb shall be under the first pair of branches coming out of it, and a bulb under the second pair of branches coming out of it, and a bulb under the third pair of branches coming out of it, for the six branches coming out of the നിലവിളക്ക് .
    Exodus 26:35 "You shall set the table outside the veil, and the നിലവിളക്ക് opposite the table on the side of the tabernacle toward the south; and you shall put the table on the north side.
    Exodus 30:27 and the table and all its utensils, and the നിലവിളക്ക് and its utensils, and the altar of incense,
    Exodus 31:8 the table also and its utensils, and the pure gold നിലവിളക്ക് with all its utensils, and the altar of incense,
    Exodus 35:14 the നിലവിളക്ക് also for the light and its utensils and its lamps and the oil for the light;
    Exodus 37:17 Then he made the നിലവിളക്ക് of pure gold. He made the നിലവിളക്ക് of hammered work, its base and its shaft; its cups, its bulbs and its flowers were of one piece with it.
    Exodus 37:18 There were six branches going out of its sides; three branches of the നിലവിളക്ക് from the one side of it and three branches of the nilaviklakku from the other side of it;
    Exodus 37:19 three cups shaped like almond blossoms, a bulb and a flower in one branch, and three cups shaped like almond blossoms, a bulb and a flower in the other branch--so for the six branches going out of the നിലവിളക്ക് .
    Exodus 37:20 In the നിലവിളക്ക് there were four cups shaped like almond blossoms, its bulbs and its flowers;
    Exodus 37:21 and a bulb was under the first pair of branches coming out of it, and a bulb under the second pair of branches coming out of it, and a bulb under the third pair of branches coming out of it, for the six branches coming out of the നിലവിളക്ക് .
    Exodus 39:37 the pure gold നിലവിളക്ക് , with its arrangement of lamps and all its utensils, and the oil for the light;
    Exodus 40:4 "You shall bring in the table and arrange what belongs on it; and you shall bring in the നിലവിളക്ക് and mount its lamps.
    Exodus 40:24 Then he placed the നിലവിളക്ക് in the tent of meeting, opposite the table, on the south side of the tabernacle.
    Leviticus 24:4 "He shall keep the lamps in order on the pure gold നിലവിളക്ക് before the LORD continually.
    Numbers 3:31 Now their duties involved the ark, the table, the നിലവിളക്ക് , the altars, and the utensils of the sanctuary with which they minister, and the screen, and all the service concerning them;
    Numbers 4:9 "Then they shall take a blue cloth and cover the നിലവിളക്ക് for the light, along with its lamps and its snuffers, and its trays and all its oil vessels, by which they serve it;

    ReplyDelete
    Replies
    1. C. ANGAADISHERIYI;March 14, 2012 at 5:42 PM

      പിപ്പിലടന്റെ നിലവിലക്കിനെക്കുരിച്ചുള്ള വിലയിരുത്തല്‍ നന്നായിരുന്നു . ഹിന്ദു പുരാണങ്ങളില്‍ ,ഒന്നിലും നിലവിളക്ക് ശിവളിങ്ങമാനെന്നു പറയുന്നില്ല . അദ്ദേഹം പറഞ്ഞതുപോലെ വെരുമോരന്ധവിശ്വാസം. ആരാധനയുമായി ബന്ധപ്പെടുത്തിയാല്‍ , വൈകുന്നേരം വിലക്ക് വെക്കുന്നതിനു മുന്പായി , ക്ലാവ് പിടിച്ച വിളക്കുകള്‍ വൃത്തിയാക്കാന്‍ പ്രത്യേകംa പറയേണ്ടതില്ലല്ലോ . പഴയ ആള്‍ക്കാരുടെ ഓരോ ബുദ്ധി .

      Delete
    2. പിപ്പിലാഥന്‍ പറഞ്ഞത് കുറെ ശരിയുണ്ട്. അച്ചന്മാര്‍ക്ക്
      ബൈബിള്‍ജ്ഞാനം വളരെക്കുറവെന്നു പിപ്പിലാഥന്‍-കണ്ടുപിടുത്തം അക്ഷരംപ്രതി സത്യമെന്ന് സംശയമില്ല.

      ഇംഗ്ലീഷ് ബൈബിളില്‍ ഉള്ള lampstand എന്ന ഒറ്റവാക്കിനു മലയാളം ബൈബിളില്‍ തര്‍ജിമ ചെയ്തിരിക്കുന്നത് നിലവിളക്ക് എനാണ്. പിരിച്ചെഴുതിയാല്‍ lamp stand നിലവിളക്കെന്നു കരുതാം.ഇംഗ്ലീഷിലെ ഒറ്റവാക്കായ lampstand വാക്കിന്‍റെ അര്‍ഥം പഴയ ഡിക്ഷ്നറിയില്‍ കാണുന്നില്ല. ബൈബിള്‍ വായിക്കാത്ത എന്‍റെ ജ്ഞാനം കുറവായതുകൊണ്ടായിരിക്കാം ഈ ആത്മീയവാക്കിന്‍റെ അര്‍ഥം മനസ്സിലാക്കാത്തത്.

      എന്തായാലും അങ്ങാടിയത്തിനു പിപ്പിലാഥന്‍റെ ബൈബിള്‍വ്യാഖ്യാനം നന്നേ ഇഷ്ടപ്പെടും. എന്നാല്‍ ചന്തയിലും കവലയിലും വെന്തിക്കൊസ്സുകാര് വേറൊരു വിധത്തിലാണ് പഠിപ്പിക്കുന്നത്‌.
      ഈ വാക്കിനര്‍ത്ഥം സത്യമായ ആത്മീയസ്വര്‍ഗമെന്നാണ്...

      "ഒരു കൂടാരം ചമെച്ചു; അതിന്റെ ആദ്യഭാഗത്തു നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിന്നു വിശുദ്ധസ്ഥലം എന്നു പേർ. (എബ്രായര്‍ 9-2)"

      "നീ എന്തു കാണുന്നു എന്നു എന്നോടു ചോദിച്ചതിന്നു ഞാൻ: മുഴുവനും പൊന്നുകൊണ്ടുള്ളോരു വിളക്കുതണ്ടും അതിന്റെ തലെക്കൽ ഒരു കുടവും അതിന്മേൽ ഏഴു വിളക്കും അതിന്റെ തലെക്കലുള്ള ഏഴു വിളക്കിന്നു ഏഴു കുഴലും(Exo-25-31)

      "സമാഗമനക്കുടാരത്തിൽ മോശെക്കു നേരെ തിരുനിവാസത്തിന്റെ തെക്കുവശത്തു നിലവിളക്കു വെക്കയും യഹോവയുടെ സന്നിധിയിൽ ദീപം കൊളുത്തുകയും ചെയ്തു; (പുറപ്പാടു ൪൦-൨൪)"

      ഇതെല്ലാം സ്വര്‍ഗത്തെപ്പറ്റി പറയുന്നു. അങ്ങാടിയത്തിന്‍റെ അല്ത്താരയെപ്പറ്റിയല്ല. ഏഴു എന്നുള്ള വാക്ക് പൂര്‍ണ്ണതയെ കാണിക്കുന്നു.

      "സിംഹാസനത്തിൽനിന്നു മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു; ദൈവത്തിന്റെ ഏഴു ആത്മാക്കളായ ഏഴുദീപങ്ങൾ സിംഹാസനത്തിന്റെ മുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു; (വെളിപാട്4-5). നിലവിളക്ക് തങ്കംകൊണ്ട് വേണമെന്നും പറഞ്ഞിരിക്കുന്നു. തങ്കം ഇവിടെ പൂര്‍ണ്ണവും പരിശുദ്ധവുമായ പരിശുദ്ധ ആത്മാവ് ആണ്. സ്വര്‍ഗത്തില്‍ തങ്കംകൊണ്ടുള്ള ദീപം എന്നുള്ളത്
      ആത്മീയ പ്രകാശമെന്നെ ചിന്തിക്കുവാന്‍ സാധിക്കുന്നുള്ളൂ.

      അല്ലാതെ ഭൂമിയിലെ അങ്ങാടിയത്തി ന്‍റെ നിലവിളക്കല്ല. ചേര തിന്നുന്ന നാട്ടില്‍ ചേരയുടെ നടുമുറി തിന്നണമെന്നാണ് പഴമൊഴി. നിലവിളക്ക് ഹിന്ദു ആചാരമല്ല. കേരളസംസ്ക്കാരമാണ്. കേരളത്തിന്‍റെ മാത്രമായ തനതായ സംസ്ക്കാരവും. വിദേശികളുടെ കല്‍ദായ, സുറിയാനി, ആംഗ്ലേയ ലാറ്റിന്‍ സംസ്ക്കാരത്തെക്കാളും എന്തുകൊണ്ട് കേരളതനിമയുള്ള നിലവിളക്കു ഉപയോഗിച്ചു കൂടാ? നിലവിളക്കു ശിവലിംഗം ആണെന്ന് ആരോ ഒരു ഭോഷന്‍ ഇന്റര്‍നെറ്റില്‍ എഴുതിയതാണ്.

      കേരളത്തിന്‍റെമാത്രം സംസ്ക്കാരമായ നിലവിളക്ക് എങ്ങനെ ദ്രാവിഡപുരാണങ്ങളിലെ ശിവലിംഗം ആകും.?

      Delete
    3. കേരളത്തില്‍ എല്ലാ രൂപതകളിലെ പള്ളികളിലും ചടങ്ങുകള്‍ക്ക് ഇത്തരം നിലവിളക്ക് ഉപയോഗിച്ചതായി കാണുന്നു. പിന്നെ ഈ കൊപ്പെളില്‍ മാത്രം എന്താ ഇത്ര വിലക്ക്? ഇവരുടെയൊക്കെ ഉദ്ടെശ്യമെന്താ ?ഭാര്യ പണിതുണ്ടാക്കുന്ന ഡോളറിന്റെ മഞ്ഞപ്പു കണ്ടപ്പോള്‍ എല്ലാം മറന്നു അല്ലെ!!!പണിയില്ലാതെ വീട്ടിലിരുന്നു തെരിയെഴുതുന്ന ഇവനോക്കെ എത്രനാള്‍ ഈ കളി കളിക്കും എന്ന് കാണാം!

      Delete
  7. കള്ളകുരിസ്സ് പ്രചരണ കൊള്ളസംഗത്തിന്റെ
    തലവനാണ് ബിഷപ്പ് അങ്ങാടിയത്ത്. കര്‍ത്താവിന്റെ
    മറ പിടിച്ചു ചെകുത്താനെ വന്ദികുകയും വിശ്വാസികളുടെ
    ഡോളര്‍ അടിച്ചു മാറ്റുകയാണ് അദേഹം ചെയ്യുന്നത്.
    കള്ളകുരിസ്സ് നശിപ്പിച് ക്രൂസ്സിത രൂപം അവിടെ വക്കുകയാണ്
    ഒരു ക്രിസ്ത്യാനിയുടെ കടമ. താമര കുരിസ്സിനെ വന്ദിക്കുവാന്‍
    നാം പള്ളിയില്‍ പോകുന്നതു കൊണ്ട് യാതൊരു പുണ്യം
    ലഭിക്കുകയില്ല. നേരെ മറച്ചു അത് പാപമാണ്
    .ചെകുത്താനെ വന്ദികുന്നതിനു തുല്യമാണ്. പ്രാര്തിക്കുവന്നുള്ള
    സമയം നാം പാഴാക്കുന്നു.

    ReplyDelete
  8. ശിവലിംഗദീപവും മെഴുകുതിരിയും അല്ലാ നമുക്കിന്ന്‌ പ്രധാനവിഷയമാക്കേണ്ടത്. കള്ള കുരിശ്ശില്‍നിന്നും ജനങ്ങളുടെശ്രദ്ധ തിരിച്ചുവിടുന്നതിനു ആരോ തന്ത്രപൂര്‍വ്വം ചെയ്ത പരിപാടിയാണ്‌ ഈ ചര്‍ച്ചാ വിഷയം. നമ്മുടെ വിഷയം കള്ള കുരിശ്ശിനെ മാറ്റി ക്രൂശ്ശിതരുപത്തിലേക്ക്‌ തിരിയണോമെന്നാണ്‌. നമ്മുടെ സന്താനങ്ങളെ ക്രൂശ്ശിത രൂപത്തെപറ്റി പഠിപ്പിക്കുക അതാണ്‌ ക്രിസ്ത്യാനികളുടെ കടമ.

    ReplyDelete