'ജനസംഖ്യാനിയന്ത്രണം വീണ്ടുവിചാരമാവാം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഡോ. ടി.എസ്. അനീഷിന്റെ ലേഖനം (ഫിബ്രവരി 28, 29) തെറ്റിദ്ധാരണാജനകമാണ്.
2010-ലെ സാമ്പിള്‍ രജിസ്‌ട്രേഷന്‍ കണക്കുപ്രകാരം കേരളത്തില്‍ ആയിരം പേര്‍ക്ക് 14.8 കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ഏഴു പേരാണ് മരിക്കുന്നത്. കേരളം പോലൊരു സംസ്ഥാനത്ത് ജനസംഖ്യാ വളര്‍ച്ചനിരക്ക് കണക്കാക്കുമ്പോള്‍ ജനനനിരക്കും മരണനിരക്കും മാത്രം പോരാ, മറിച്ച് കുടിയേറ്റനിരക്കും കൂടി പരിഗണിക്കണം. ഏതാണ്ട് 30 ലക്ഷത്തിലധികം മലയാളികള്‍ കേരളത്തിനു പുറത്തോ, മറ്റ് രാജ്യങ്ങളിലെക്കോ കൂടിയേറുന്നുണ്ട്. കേരളത്തിലെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി നിരക്ക് (ജനറല്‍ ഫെര്‍ട്ടിലിറ്റി നിരക്കല്ല) 1.8 എന്നുപറയുമ്പോള്‍ അതിനര്‍ഥം, കേരളത്തിലെ പ്രത്യുത്പാദന പ്രായത്തിലുള്ള (15-49) സ്ത്രീകള്‍ക്ക് ശരാശരി 1.8 കുട്ടികള്‍ ജനിക്കുന്നു എന്നാണ്. 200 പേര്‍ മരിക്കുമ്പോള്‍ പകരംവരുന്ന 180 പേര്‍ മാത്രം എന്ന കണക്ക് വിചിത്രമെന്നല്ലാതെ എന്തുപറയാന്‍. ശാസ്ത്രീയമായി ജനസംഖ്യാ കണക്കുകള്‍ അപഗ്രഥിക്കാത്തതുകൊണ്ടാണ് ഈ തെറ്റുപറ്റിയതെന്ന് പറയാനേ നിര്‍വാഹമുള്ളൂ. സ്ഥായിയായ വളര്‍ച്ചനിരക്കിലെത്തുകയെന്നതാണ് നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യാനയം കൊണ്ടുദ്ദേശിക്കുന്നതു തന്നെ. ടോട്ടല്‍ ഫെര്‍ട്ടിലിറ്റി നിരക്ക് 1.5 ല്‍ താഴെ എത്തുമ്പോഴേ ജനസംഖ്യ കുറയുകയുള്ളൂ. 1987-88 കാലഘട്ടത്തില്‍ തന്നെ കേരളത്തില്‍ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി നിരക്ക് ശരാശരി 2.1 ആയിട്ടുണ്ട്. അന്ന് കേരളത്തില്‍ ദമ്പതിമാര്‍ക്ക് ഒരു കുട്ടി എന്ന് പലരും വാദിച്ചെങ്കിലും 25 വര്‍ഷങ്ങള്‍ക്കുശേഷം ഇന്നും രണ്ട് കുട്ടികള്‍ എന്ന രീതിയില്‍ നിലനില്‍ക്കുകയാണ്. ഇത് കേരളത്തില്‍ നിലവിലുള്ള സാമൂഹിക, സാംസ്‌കാരിക കാലാവസ്ഥമൂലമാണ്. കേരളത്തില്‍ ഒരു കാലത്തും കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്പിച്ചിട്ടില്ല. ജനങ്ങള്‍ സാക്ഷരരായതുകൊണ്ടും ബോധവാന്‍മാരായതുകൊണ്ടും ചെറിയ കുടുംബം എന്ന ആശയം അംഗീകരിക്കുകയും സ്വമേധയാ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.....................
(കേരള സര്‍വകലാശാല ജനസംഖ്യാ ശാസ്ത്രവിഭാഗം മേധാവിയായ ഡോ. പി. മോഹനചന്ദ്രന്‍ നായര്‍ മാതൃഭൂമിയില്‍ എഴുതിയ ഈ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
No comments:
Post a Comment