സാമുവേല്‍ കൂടല്‍ . അല്മായശബ്ദത്തിലൂടെ നിങ്ങള്‍ വായിച്ച ( ആത്മീകാന്ധത ) എന്ന എന്റെ ചിന്തയോടു 47 പേര്‍ ഇതുവരെ പ്രതികരിച്ചു കണ്ടു . ഒടുവില്‍ ആത്മാവിനെ തേടി പലരും അലയുന്നതായും കണ്ടു . അവ്ര്‍ക്കുവേണ്ടിമാത്രം ഞാന്‍ ഇതു കുറിക്കുന്നു . "ദൈവം ആത്മാവാകുന്നു " ,വി. യോഹന്നാന്‍ 4 ,ന്റെ 24 ഇല്‍ യേശു കിണറ്റിന്‍ കരയില്‍വെച്ചു ശമരിയകാരത്തിയൊടു പറയുന്നതായി നാം വായിക്കുന്നു . ഏകമായ ആത്മാവിന്റെ പ്രതിബിംബങ്ങളും പ്രതിരൂപങ്ങളുമാണീ സാരപ്രപഞ്ചം ." ഊഴിയെ ചുറ്റും പുതപ്പുപോലാഴി ഒന്നാകിലും പേരുകള്‍ ഏഴിലേറെ " ,എന്നതുപോലെ ഈ സാരപ്രപഞ്ചത്തിനും കാരണമായ ദൈവം ഏകനാണു ,കാരണമായവനില്‌നിന്നും ഈ കാര്യങ്ങള്‍ എല്ലാമുണ്ടായി ,ആ കാര്യങ്ങളാണീനാമെല്ലാം എന്നും ഓര്‍ക്കണം .കാരണമായ യൂണിവേര്‍സല്‍ മ്യ്ന്ടില്‍ നിന്നും ഈ "ഞാന്‍ " എന്ന "മനസും" നീ എന്ന മനസ്സും ഉണ്ടായി എന്നും നാം മനസ്സിലാക്കണം ."ജീവ ചലനമായി ജീവിയില്‍ മേവുമീ ആത്മപ്രഭാശക്തിയാണീശ്വരന് , ആകാശസീമയില് ആരും തിരയേണ്ട , ആയവന്‍ നമ്മില്‍ ഇതാണ് സത്യം " . ആത്മാവിനെക്കുറിച്ചു St paul ബ്യ്ബിളില്‍ കുറേ കാര്യം പറഞ്ഞിട്ടുണ്ട് എങ്കിലും ,നമ്മുടെ വേദവ്യാസന്‍ ഭഗവാന്‍ കൃഷ്ണന്റെ നാവിലൂടെ വളരെ ലളിതമായും ,വിപുലമായും വിശദീകരിച്ചതു നാം ഒരു നാണവും കൂടാതെ പഠിക്കണം ഗീതയിലൂടെ . .ഒന്നായ നിന്നെ ഇഹ രണ്ടെന്നു കണ്ടു കഴിയുന്ന കത്തനാരുടെ പുറകെ പോയാല്‍ ഗതി,,അധോഗതി തന്നെ ...ഗീതയില്‍ " തത്ത്വമസി "//ബ്യ്ബിളില്‍" """""""" "ശത്രുവിനെ സ്നേഹിക്കു" എന്നും പറയുന്നത് ഒരെനാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെയാണ് ..ക്രിസ്തുവിന്റെ വചനങ്ങളുടെ പൊരുളറിയാന് ഉപനിഷത്തുകളും ,ആത്മാവിനെ അറിയാന്‍ ഗീതയും പഠിച്ചെ മതിയാവു . പരിശ്ര്വമിക്കു , വിജയിക്കും . എല്ലാ മംഗളങ്ങളും നേരുന്നു, തന്റെ 12_ആം വയസുമുതല്‍ 30-ആം വയസുവരെ യേശു ഭാരതീയ വേദപഠനത്തിനായി ഇവിടെയായിരുന്നു ഈ സത്യം നമ്മെ നാണിപ്പിക്കതെ പകരം , നമ്മെ അഭിമാനിതരാക്കണം . ദാവീദിന്റെ പാട്ടുകള്‍ പലതും ക്രിസ്തീയമല്ല ,പതിരിക്കത് പാടനെ അറിയൂ .പാതിരിയെ വിടു .പണിയെടുക്കാന്‍ വിടു .പാവം ക്രിസ്തുവിനെ ഇനിയെങ്കിലും മനസിലാക്കാന്‍ ഭാരതീയ വേദാന്ത സത്ത പഠിക്കു . "നീരാവി നീരദമാലയായി പിന്നതു നീളെ പൊഴിയും പനിമാഴയായ്, നീര്ച്ചാല് കൂടി നദികളായി ഓടുന്നു നീരാഴിതീരം തിരഞ്ഞു പാന്ഥര് " എന്നതുപോലെ ജീവന്നുറവയം ദൈവത്തില്‍ നിന്നും ജനിക്കുകയും അവനില്‍ ജീവിച്ചു അവനില്ത്തന്നെ ലയിക്കുകയും ചെയ്യുന്നു എന്ന അറിവില്‍ അലിഞ്ഞു " അഹം" എന്ന ഭാവം മാറി "അഹമ്ബ്രഹ്മം" എന്ന ബോധമായി മാറുമ്പോള്‍ നാം മോക്ഷം പൂകുന്നു .ഇതാണ് ജീവനുള്ള സകലത്തിന്റ്റെയും ഇഹത്തിലെ ജീവിതം എന്നും നാം മനസ്സിലാക്കണം ".ഞാന്‍ /എനിക്ക് /എന്റേത് " എന്നൊക്കെ നാം പറയുന്നത് ഈ ആത്മാവിനെക്കുറിഛാണു ,പക്ഷെ പറയുന്നത് നമ്മുടെ മനസ്സാണ് എന്നതും മറക്കരുതേ ..Thy ഇന്‍ യു ഈസ് God ,നിന്നിലെ നീയാണ് നിന്റെ ആത്മാവ് ,നിന്നെ നീ അറിയുന്നതോ നിന്റെ മനസ്സുമൂലവും .ഇതാണ് സത്യം .നീ ഈശ്വരാംശമായ ആത്മാവാണു എന്നറിഞ്ഞാല്‍ അപരനിലും അതെ . ഈശ്വരാംശമായ ആത്മാവാണു എന്നും ഓര്‍ക്കണം . ദൈവം തന്റെ ഉള്ളില്‍ ഉണ്ടെന്ന സത്യം മറന്നു കത്തനാര്‍ രൂപക്കൂട്ടില്‍ കാട്ടിയ രൂപത്തോട് പ്രാര്‌ഥിക്കുന്ന മന്ദബുദ്ധികളാണു നമെന്നോര്‍ക്കുമ്പോള്‍ നമുക്ക് നാണിക്കം .മനസ്സിനെ ചലിപ്പിക്കുന്ന ,ചൈതന്യമായി ഉള്ളിന്റെ ഉള്ളില്‍ സാദാ മരുവുന്ന ദൈവത്തെ കാണാന് പള്ളി പണിയുന്ന പാവം ജന്മങ്ങള്‍ .ഈ കൊടുംച്ചതിയിലേക്ക് നമ്മെ നയിക്കുന്ന കുരുടന്മാരായ വഴികാട്ടികളാണു പാതിരിമാര്‍ എന്ന് തമ്പുരാന്‍ മൊഴിഞ്ഞതു മറന്നതോര്‍ത്ത് നമുക്ക് നാണിക്കം . ദൈവത്തിന്റെ പ്രതിപുരുഷന്മാരാണു നാമെല്ലാം എന്നത് മറന്നു , ളോഹ ധരിച്ചതുകാരണം ഇവരെ ദൈവതുല്യം മാനിച്ചതോര്ത്ത് നമുക്ക് നാണിക്കം . ശുഭം നേരുന്നു .. 03 /01/2013 കലഞ്ഞൂര്‍
Posted by samuel koodal at 21:21
തത്ത്വമസി എന്നെഴുതണം. (തത് ത്വം അസി)
ReplyDeleteഎല്ലാ എഴുത്തുകാരോടും ഒരപേക്ഷ. ചുരുങ്ങിയതായാലും നീണ്ടതായാലും എഴുതിയത് ഒരഞ്ചു തവണയെങ്കിലും സ്വയം വായിച്ചിട്ട്, എഴുതിയ ആളിന് തന്നെ ആശയം വ്യക്തമാണ് എന്ന് തീര്‍ച്ച വരുത്തിയതിനു ശേഷമേ പോസ്റ്റ് ചെയ്യാവൂ. കമ്പ്യൂട്ടറില്‍ എഴുതുമ്പോള്‍ നമ്മള്‍ ഉദ്ദേശിക്കാത്ത അക്ഷരങ്ങളും ചിഹ്നങ്ങളുമൊക്കെ കടന്നു വരാം. വാക്ക് തന്നെ മാറിപ്പോകാം. സ്വയം പല തവണ എഡിറ്റിംഗ് നടത്തിയിട്ട് മാത്രം ഒരു സംഗതി പബ്ലിഷ് ചെയ്‌താല്‍, വായിക്കുന്നവര്‍ക്ക് അത് വലിയ ഒരനുഗ്രഹമായിരിക്കും. അനാവശ്യമായ കുത്തുകളും നീട്ടുകളുമൊക്കെ വായനയെ ക്ലേശകരമാക്കും. ഒരാശയം പിടിച്ചെടുക്കാന്‍ ഒരേ വാക്യം പലതവണ വായിച്ചാലും സാധിക്കാതെ വരുമ്പോള്‍, അത് എഴുത്തുകാരന്റെ/-കാരിയുടെ എഡിറ്റിങ്ങില്‍ വന്ന അലംഭാവം മൂലമാണെന്നു വേണം കരുതാന്‍. എല്ലാവരും ഒരേ കഴിവുള്ളവര്‍ അല്ലെന്ന് ഏവര്‍ക്കുമറിയാം. വായിച്ചെടുക്കാവുന്നത്ര സരളതയോടെ എഴുതാന്‍ പറ്റാത്തവര്‍ അതിനു സാധിക്കുന്നവരുടെ സഹായം തേടിയെങ്കിലും തങ്ങളുടെ കുറിപ്പുകള്‍ അല്പം മെച്ചപ്പെടുത്തി പ്രസിദ്ധീകരിക്കുക എന്നത് വായനക്കാരോട് കാണിക്കേണ്ട മര്യാദയാണ്.
ReplyDeleteദൈവം ആത്മാവാകുന്നു, ആ ആത്മാവ് ഓരോന്നിന്റെയും എല്ലാറ്റിന്റെയും ചൈതന്യമായി നിലകൊള്ളുന്നു എന്ന സത്യമാണ് "തത്ത്വമസി" എന്ന മഹാവാക്യം കൊണ്ട് നമ്മുടെ ഉപനിഷത്തുകള്‍ വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ വ്യക്തമായ ഒരു സത്യമായി അതിനെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നവര്‍ എത്ര വിരളമാണ്. അല്ലായിരുന്നെങ്കില്‍ ഈ ലോകം എന്നുമൊരു പറുദീസയായി തുടരുമായിരുന്നു. ഈ സത്യത്തിലേയ്ക്ക് വെളിച്ചം വീശാന്‍ കഴിയുന്നവരെല്ലാം തങ്ങളുടെ കണ്ടെത്തലുകളും അനുഭവങ്ങളും പങ്കുവച്ചാല്‍, സത്യാന്വേഷികള്‍ക്ക് അത് വലിയ അനുഗ്രഹമായിത്തീരും. അല്മായശബ്ദത്തിന്റെ മുഖക്കുറിതന്നെ സത്യം അറിയുക, സത്യത്തിലൂടെ സ്വാതന്ത്ര്യം കൈവരിക്കുക എന്നതാണല്ലോ.
ReplyDelete