നമ്മുടെ പ്രകടനങ്ങള്‍ ശക്തിപ്രകടനമല്ലെന്നും ആളു കുറവാണെങ്കിലും ആശയപ്രചാരണത്തില്‍ അതു വിജയം നേടുന്നുണ്ടെന്നും സഭാധികാരത്തിനു മനസ്സിലായിക്കഴിഞ്ഞു. അതിന്റെ തെളിവാണ് മാര്‍ച്ച് ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് ഫാ. എബ്രാഹം വെള്ളാന്തടത്തില്‍ പ്രസംഗിച്ചുതുടങ്ങിയതേ ഗുണ്ടാസംഘവും അവരെ പിന്തുണച്ചുകൊണ്ട് പോലീസും പ്രകടനം തുടങ്ങുംമുമ്പു നടന്ന ഉദ്ഘാടനയോഗം തന്നെ തടസ്സപ്പെടുത്തിയത്.
അവര്‍ പ്രകടനമേ തുടങ്ങാന്‍ പോലും അവര്‍ നമ്മെ അനുവദിച്ചില്ല എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചങ്ങനാശ്ശേരിയില്‍നിന്നു കിട്ടിയിട്ടുള്ളത്.
നല്ല വഴി, സത്യജ്വാലയെന്ന മാസികയിലൂടെ നഷ്ടപ്പെടുന്നത് നേടിയെടുക്കുക എന്നതാണ്. അമ്പാന്നെങ്കില്‍ ഒളിയമ്പ് ആണ് നല്ലത്.
ReplyDeleteലക്‌ഷ്യം അടുക്കുംവരെ മറഞ്ഞിരിക്കുക. നേരിട്ടുള്ള നീക്കങ്ങള്‍ ഫലം കാണില്ല. ഇവരുടെ ഭാഷ ഭിന്നിപ്പിക്കുക, ഇവരുടെ ചിന്ത ഭിന്നിപ്പിക്കുക. ഇവരുടെ ലക്‌ഷ്യം ഭിന്നിപ്പിക്കുക. ചങ്ങനാശ്ശേരിയില്‍ ഗുണ്ടായിസം, അരമനവളപ്പിലെ ഒട്ടുമാവ് ആണ്. നല്ല വളം കൊടുത്താ പോറ്റുന്നത്....ഖേദം വേണ്ട.
Syro Malabar reported.
ReplyDeleteഅറക്കല്‍ പിതാവ് ന്യൂയോര്‍ക്കില്‍ ഉണ്ട്. ഇന്നലെ, (ഫെബ്.3) ഞായറാഴ്ച വിശുദ്ധ കുര്‍ബാന ചൊല്ലിയത് ന്യൂ യൊര്‍ക്കിലുള്ള റോക്ക് ലാന്‍ഡ് കൌണ്ടിയിലെ St. Joseph പള്ളിയില്‍ ആയിരുന്നു. റെവ. ഫാദര്‍ തദെഉസ് വികാരിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിനു സ്വീകരണം നല്‍കി. കാഞ്ഞിരപ്പള്ളി രൂപത ഇന്ന് ഒരു സാമ്പത്തിക വിഷമഘട്ടത്തില്‍ക്കൂടി പോവുന്നുവെന്നും എല്ലാവരും ഉദാരമായി സംഭാവന ചെയ്യണമെന്നും പ്രസംഗം മദ്ധ്യേ ശ്രീ അറക്കന്‍ പ്രസ്താവിച്ചു. ന്യൂയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്റരില് ഒരു വീട്ടില്‍ ബിഷപ് അറക്കന്‍ താമസിക്കുന്നു. പള്ളികളുടെ സീ.പി. ഐ. കണക്കപിള്ളയുടെ വീട്ടില്‍ താമസം. അയാളുടെ ഭാര്യ ഒരു മുന്‍ കന്യാസ്ത്രിയും കാഞ്ഞിരപ്പള്ളി സ്വദേശിനിയും സ്ഥലത്തെ പ്രധാന മലയാളി ധനികയുമാണ്. കുടുംബത്തെ വ്യക്തിപരമായി അറിയുന്നതുകൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല.