Translate

Sunday, January 20, 2013

പാറയില്‍ പണിതീര്‍ത്ത പള്ളി


ഹിമാലയ സാനുക്കളിലും സഹ്യന്റെ മടിത്തട്ടിലും മലകളുടെ മുകളിലും മലയോരങ്ങളിലും സത്യത്തിന്റെ വെളിച്ചംതേടി പല മുനിമാരും ധ്യാനനിരതരായികഴിഞ്ഞു കൂടുമായിരുന്നു. ഓക്സ്ഫോര്‍ഡ് യൂണിവേഴ് സിററിയില്‍നിന്നും ‌ സ്കോളര്‍ ആയി പുറത്തുവന്ന രമണ മഹഷിയുടെയും ആരാധനാലയം പ്രക്രുതിയും ചുറ്റുമുള്ള പ്രപഞ്ചവും ആയിരുന്നു. അവരെല്ലാം തിരക്കുപിടിച്ച പുരങ്ങളിനിന്നു മലയൊരങ്ങളിലെ ചൂരങ്ങളിലെക്കായിരുന്നു ആത്മീയതതേടി അലഞ്ഞു നടന്നത്. എന്നാല്‍ സാക്ക് മലയയോരത്തില്‍ ഒരു മുനികുമാരനായി വളര്‍ന്നതുകൊണ്ടാണ്‌ ‌ ഇങ്ങനെ അഴകേറിയ ഭാഷയിലും പാണ്ഡ്യത്യത്തിലും എഴുതുവാന്‍ സാധിക്കുന്നതെന്നും ‍ ഓര്‍ത്തു പോവാറുണ്ട്. ജീവിതത്തില്‍ ഏറിയ പങ്കും പട്ടണത്തില്‍ ജീവിച്ച ഞാനെന്നും ശൂന്യമായ ഒരു മനസിന്റെ ഉടമയായിരുന്നു. കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി മരങ്ങള്‍ തിങ്ങിവളരുന്ന ഒരു മലയുടെ താഴ്വരയില്‍ അരുവികള്‍ ചുറ്റും ഒഴുകുന്ന ശുദ്ധവായു ശ്വസിക്കുന്ന സ്ഥലത്തു വന്നപ്പോള്‍മുതല്‍ എന്നിലും എവിടെയോ ഒളിഞ്ഞു കിടന്നിരുന്ന മലയാളഭാഷ പൊട്ടി മുളക്കുവാന്‍ തുടങ്ങി. മാനുകളും ടര്‍ക്കിക്കോഴികളും മുയലുകളും അണ്ണാനും എണ്ണാന്‍ പാടില്ലാത്തതുപോലെ നിത്യേന കാണുന്നുണ്ട്. കൊച്ചുകേരളത്തിന്റെ ഭംഗി ഞാന്‍ ഇവിടെയും ആസ്വദിക്കുന്നുണ്ട്. വസന്തകാലത്തില്‍ പൂക്കള്‍ തരുന്ന ചെടികള്‍ക്ക് വെള്ളം ഒഴിക്കുകയെന്നതും എന്റെ ഹോബിയാണ്. മുറ്റത്തെ തുളസിച്ചെടിക്കു വെള്ളം ഒഴിക്കുന്നതുപോലെ ഇതും എന്റെ ഈശ്വരപൂജ.

ഗ്രാമീണ ഭംഗിയില്‍ അലിഞ്ഞുകഴിഞ്ഞാണ് എന്നിലെ യുക്തിബോധവും ഉണരുവാന്‍ ആരംഭിച്ചത്. ദൈവം ഏകാന്തതയിലും ഇരുട്ടിന്റെ മറവിലും നിഷ്കളങ്കരായ ഗ്രാമീണരുടെ ഹൃദയങ്ങളിലും ആത്മാവിനു കുളിര്‍മ നല്‍കികൊണ്ട് വസിക്കുന്നുവെന്നും തോന്നിപോയിട്ടുണ്ട്. രണ്ടോമൂന്നോപേര്പ്രാര്ഥിക്കുമ്പോള്മനസ്സില്നിറയുന്നതും അപരന്റെ ജാതിയാണ്. യേശു പറഞ്ഞ മൂന്നുപേരിലും ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഉണ്ടായിരുന്നില്ല. പ്രാർത്ഥന ചിലർക്കു മനസുഖം കൊടുക്കുന്നു. നിരാശനായവനു ആശ്വാസം നല്കും. ഹൃദയത്തിൽരക്തയോട്ടം സുഖം നല്കും. ചിന്താശക്തി കൂടും. അങ്ങനെയെങ്കില്‍ അവന്‍ പേഗന്‍വേഷങ്ങള്‍ വെടിഞ്ഞു ആശ്വാസം തേടി മണിമാളികയില്‍നിന്നും, രാജ മന്ദിരങ്ങളില്‍ നിന്നും മെത്രാന്‍ അരമനകളില്‍ നിന്നും ഇറങ്ങി വന്നു മലകളുടെ അടിവാരങ്ങളില്‍ സ്നേഹത്തിന്റെ വീര്യത്തോടെ ഗ്രാമീണരുടെ ഹൃദയശുദ്ധി തിരിച്ചറിയട്ടെ. ജനജീവിതം ദുരിതമാക്കുന്ന കത്തീദ്രലിലെ കൂട്ടമണികള്‍ക്കു പകരം കാട്ടാറിന്റെ ഇമ്പമേറിയ ഒഴുക്കിന്റെ ശബ്ദവും കൊകിലങ്ങളുടെ കളകൂജനവും നമ്മെ കൂടുതല്‍ ദൈവിക പ്രഭയിലേക്കു നയിക്കും.

യേശു പിതാവേയെന്നു ആകാശത്തിലേക്കു നോക്കിവിളിച്ചപ്പോള്‍ അവന്റെ കണ്ടെത്തലില്‍ ഉണ്ടായിരുന്നത്, മരിക്കാന്‍പോകുന്ന ഒരുവന്റെ ചുറ്റുംകറങ്ങുന്ന പ്രപഞ്ചമായിരുന്നു. പ്രപഞ്ചം അവന്റെ കൂടപ്പിറപ്പെങ്കില്‍ പിതാവ് പ്രപഞ്ചത്തിന്റെയും പിതാവായിരുന്നു. അവന്‍ പോയിട്ട് പ്രപഞ്ചത്തിനു ഒരു ചുക്കും സംഭവിച്ചില്ല. അവനും ഒന്നും സംഭവിച്ചില്ല. അവന്‍ ഇന്നും നല്ലവന്റെ ഉള്ളില്‌തന്നെയുണ്ട്. സംഭവിച്ചത് ഒറ്റുകാരനായ യൂദാക്കായിരുന്നു. വത്തിക്കാന്‍ മുതല്‍ കാഞ്ഞിരപ്പള്ളിവരെ ഒറ്റുകാരന്റെ മുപ്പതുവെള്ളികാശു പെരുത്തിട്ടുണ്ട്. കപടതയുടെ മൂടുപടം അണിഞ്ഞ അറക്കന്റെ മണിമാളികയിലും അറയിലും ദുഖത്തിന്റെയും കണ്ണുനീരിന്റെയും പണവും തങ്കവും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. നിന്റെ സഹോദരന്‍ അപ്പം ചോദിക്കുമ്പോള്‍ പാമ്പിനെ പിടിച്ചുകൊടുക്കുന്നവന്‍ നിങ്ങളില്‍ ആരെന്നുള്ള ചോദ്യത്തിനുത്തരം പുതിയ ഉടമ്പടിയില്‍ 'അറക്കന്‍' എന്ന നാമം ഇനി മുതല്‍ ചേര്‍ക്കാം. കറപുരണ്ട കൈകള്‍കൊണ്ട് അയാള്‍ വീഞ്ഞും അപ്പവും ഉയര്‍ത്തുമ്പോള്‍ രൂപം ഭാവിക്കുന്നതു ശൈത്താന്റെ സന്തതിയാണ്. രക്തം കൊതിക്കുന്ന ഒരു ഗുണ്ടയുടെ ആത്മവീര്യവും അയാളില്‍ ആ സമയം ദൃശ്യമാണ്.
 
സ്വയം നിറഞ്ഞ ഉള്‌കാഴ്ചയില്‌ സർചരാചരങ്ങളും ഹിമാലയവുമൊക്കെ യേശുവിന്റെ മനസ്സില്‍ ഉണ്ടായിരിക്കാം. ഈശ്വരൻ സൃഷ്ടിച്ചതെല്ലാം സ്വയംബോധത്തിലെ അവന്റെ ഗവേഷണങ്ങള്‍ ആയിരുന്നു. പർവതത്തോട് മാറുവാന്‍ കല്പ്പിച്ചാൽപർവതവും മാറിതരുമെന്ന് യേശു പറഞ്ഞതും സ്വയം ഉൾകാഴ്ചയായിരുന്നു. ചലിക്കുന്ന ലോകത്തോട് മലമുകളില്‍നിന്നും യേശുവും ഗിരിപ്രഭാഷണങ്ങള്‍ നടത്തി. യേശുവിന്റെ പ്രഭാഷണങ്ങളില്‍ അന്ന് ഗിരിമക്കള്‍ ശ്രവിച്ചത് ആത്മാവില്‍നിന്നും പ്രകൃതിയെ ഉള്‍കൊണ്ട ഗീതങ്ങളായിരുന്നു . കടലിന്റെ ഇമ്പഗാനങ്ങള്‍ ആസ്വദിച്ചുകൊണ്ടിരുന്ന മുക്കവക്കുടിലിലെ മുക്കവരായിരുന്നു അവന്റെ ഉറ്റതോഴര്‍. കാട്ടാറിന്റെ തീരത്ത്‌ കാട്ടുകനികള്‌ ഭഷിച്ചു ജീവിച്ചിരുന്ന സ്നാപക യോഹന്നാനും അവനിലെ ഗുരുവിനെ കണ്ടെത്തി. സ്നാപകന്‍ പറഞ്ഞു; 'ഞാന്‍ നിന്നെ കാട്ടരുവിയിലെ വെള്ളംകൊണ്ട് ജ്ഞാനസ്നാനം ചെയ്യിപ്പിക്കുന്നു.' പ്രകൃതിയുടെ ഒഴുകിയോഴുകി വരുന്ന ജ്ഞാനത്തിന്റെ അറിവ്.

നീ സ്വയം നിന്റെ ആത്മത്തെ കണ്ടെത്തുവാനായിരിക്കാം സ്നാപകന്‍ അന്നു യേശുവിനോടു പറഞ്ഞത്. അന്നുമുതല്‍ പര്‍വതങ്ങളിലും കടല്‍ത്തീരങ്ങളിലും സ്വയം കണ്ടെത്തുവാന്‍ യേശുവും അലഞ്ഞു നടന്നു. ഗ്രാമത്തിലെ കിണറ്റിന്‍കരയില്‍ നിന്ന സമരിയാക്കാരി സ്ത്രീയോട് ദാഹിക്കുന്നുവെന്നുപറഞ്ഞു ശുദ്ധജലം വാങ്ങികുടിച്ചുകൊണ്ട് അവനും തുറസായ സ്ഥലങ്ങളില്‍ പിതാവിനെ അന്വേഷിച്ചുകൊണ്ടിരുന്നു. അവനും അന്വേഷിച്ചത് ദൈവം വസിക്കുന്ന ഗ്രാമീണജനതയുടെ നിഷ്കളങ്കഹൃദയങ്ങളെ ആയിരുന്നു. നേ ര്ച്ചപ്പെട്ടിയില്‌ നിറഞ്ഞ സ്ത്രോത്രകാഴ്ചകള്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് കാഴ്ചവെച്ചവരുടെ നേരെ നോക്കാതെ പുരോഹിതന്‍ പുറകുതിരിഞ്ഞു കൈകള്‍ ഉയര്‍ത്തി ക്രിസ്തുവില്ലാത്ത ശൂന്യമായ മുകളിലേക്ക് നോക്കി മന്ത്രം ജപിക്കും. പത്രോസിന്റെ പാറ ഗ്രാമത്തിലെ തുറസ്സായ സ്ഥലങ്ങളായിരിക്കണം. ഉദിച്ചുയരുന്ന സൂര്യനും അസ്തമിക്കുന്ന സൂര്യനും നക്ഷത്രങ്ങളും സൃഷ്ടിയില്‍ അവന്റെ സഹോദരങ്ങളാണ്. സൂര്യന്‍ അവനു സൃഷ്ടികര്‍ത്താവില്‍കൂടി വെളിച്ചം കൊടുക്കുന്നു. ഗ്രാമീണപുത്രന്‍ പ്രഭാതത്തിലും അസ്തമയത്തിലും സൂര്യഭഗവാനെ നോക്കി പിതാവിനോട് നന്ദിപറയും. ഇടിയും മിന്നലും അവന്റെ ദേവാലയത്തിലെ മണിമുഴക്കങ്ങളും ദീപനാളങ്ങളുമാണ്. ചന്ദ്രന്‍ അവന്റെ സഹോദരനില്‍ക്കൂടി വെളിച്ചം നല്‍കുന്ന സുന്ദരിയായ സഹോദരിയും. അവള്‍ നിശാകാലങ്ങളില്‍, നിലാവുള്ള രാത്രികളില്‍ ആകാശം സ്വര്‍ഗനിറമുള്ളതാക്കും.
 

നല്ലവന്റെ ഹൃദയം ദൈവത്തിങ്കല്‍ ചലിക്കുന്നത് ജീവന്റെ തുടിപ്പായ കൂടപ്പിറപ്പുകള്‍ ചന്ദ്രനിലും സൂര്യനിലുംക്കൂടിയാണ്. നീ ദൈവത്തോട് നന്ദി രേഖപ്പെടുത്തുന്നത് പുരോഹിതനെ നോക്കിയല്ല. പിന്നെയോ, വെട്ടിതിളങ്ങുന്ന സൂര്യചന്ദ്രന്മാരുടെ മനോഹാരിതയില്‍ നക്ഷത്ര വ്യൂഹങ്ങള്‌ക്കപ്പുറവും ചലിക്കുന്ന പ്രപഞ്ചത്തെനോക്കി സൃഷ്ടാവായ ദൈവത്തെ സ്വയംകണ്ടെത്തിഗ്രാമീണനിഷ്കളങ്കതയോടെ ഹൃദയത്തില്‍ പ്രതിഷ്ടിക്കണം. ആ യാത്രയില്‍ സാക്ക് നെടുങ്കനാല്‍ നെടുനീളമുള്ള ദൈവത്തിങ്കലേക്കുള്ള പാതയിങ്കല്‍ എന്നെക്കാളും ബഹുദൂരം മുമ്പിലാണ്.

No comments:

Post a Comment