Translate

Friday, January 25, 2013

പുരോഹിതഗുണ്ടാകളുടെ വിതണ്ഡവഴികള്‍

അല്മായന്റെ പണം കൊടുത്ത്, പോലീസുമായി കൂട്ട്പിടിച്ച്, സമാധാനപരമായ ഒരു അഭിപ്രായപ്രകടനത്തെ തടഞ്ഞ ചങ്ങനാശേരി രൂപതാദ്ധ്യക്ഷന്റെ ഇടപെടല്‍ എല്ലാ ജനാധിപത്യ മര്യാദകള്‍ക്കും എതിരാണ്. ജനാധിപത്യം എന്തെന്ന് അഞ്ചു രൂപാ പോലീസിന് അറിവില്ലായിരിക്കാം. എന്നാല്‍ റവ ഡോമാരായ മെത്രാന്മാര്‍ കുറെയൊക്കെ മര്യാദകള്‍ ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ടതാണ്. എന്തുകൊണ്ടാണ് ഇവര്‍ക്ക് മാന്യമായ ചര്‍ച്ചകളോട് ഇത്ര വലിയ ഭയം? 

ചര്‍ച്ചകളെ മൂന്നു വിധത്തില്‍ സമീപിക്കാം. ഒന്ന്: ജല്പം. അസത്യജടിലമായ മാദ്ധ്യമോപയോഗം കൊണ്ടും കടുത്ത വാഗ്പ്രയോഗങ്ങള്‍ കൊണ്ടും എതിര്‍പക്ഷത്തെ ധിക്കരിച്ച് തോല്‍പ്പിക്കുക. രണ്ട്: വിതണ്ഡം. നുണയും കള്ളസാക്ഷ്യവും കോഴയും ഉപയോഗിച്ച് സമാധാനപരമായി സമീപിക്കുന്ന ഭിന്നാഭിപ്രായക്കാരെ മുട്ടുകുത്തിക്കാന്‍ ശ്രമിക്കുക. ഇത് രണ്ടും, സത്യം അവരുടെ ഭാഗത്തല്ല എന്നറിയാവുന്ന ഭീരുവിന്റെ ആയുധങ്ങളാണ്. മൂന്ന്: വാദം. നിഷ്പക്ഷവും സത്യസന്ധവുമായ ചര്‍ച്ചകളിലൂടെ സത്യം കണ്ടെത്തി പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന മാന്യന്മാര്‍ക്കു ചേരുന്ന ഉപാധി.  ഒരു സമൂഹത്തെ പൊതുവെ ബാധിക്കുന്ന വിഷയങ്ങളില്‍ ഒരുമിച്ചിരുന്നുള്ള വാദത്തെ അനുവദിക്കാത്തവര്‍ തെമ്മാടികള്‍ എന്ന പേരിന് അര്‍ഹരാണ്.

ജല്പവും വിതണ്ഡവും ഹിംസയാണ്. കാരണം, അതില്‍ അന്യനോടുള്ള ബലപ്രയോഗമടങ്ങിയിട്ടുണ്ട്. അതില്‍ കുബുദ്ധി എന്നതിനേക്കാള്‍ ബുദ്ധിരാഹിത്യം ഉള്‍ക്കൊള്ളുന്നുണ്ട്. ബുദ്ധിയെന്നാല്‍, മുന്നറിവുകളുടെ കാര്യകാരണ വിവേച്ചനംകൊണ്ട് സൂക്ഷമായ സത്യത്തെ അറിയാനുള്ള സാമാര്‍ഥ്യമാണ്. ഇത് നിര്‍ഭാഗ്യവശാല്‍ നമ്മുടെ മിക്ക മെത്രാന്മാര്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നു. യഥാര്‍ത്ഥ ഞാനും പുറത്തേയ്ക്ക് പ്രദര്‍ശിപ്പിക്കുന്ന ഞാനും തമ്മിലുള്ള വിടവാണ് ഇതിനു കാരണം. ഇതേപ്പറ്റിയായിരുന്നു ഇതിനു മുമ്പത്തെ എന്റെ പോസ്റ്റ്‌. ഈ വിടവ് നിലനില്‍ക്കുവോളം ആദ്ധ്യാത്മികത ഒരു മരീചിക മാത്രമാണ്. ചിന്തിക്കുന്ന ഒരു വലിയ വിഭാഗത്തെ ഏറ്റവും ദാരുണമായി അലട്ടുന്ന സത്യം, സ്വന്തം സ്വത്വത്തെക്കുറിച്ച് മാതൃകാപരമായ, സുവേശേഷാധിഷ്ഠിതമായ, ഒരു സങ്കല്പം പോലും സഭയില്‍ ഇന്നില്ല എന്നതാണ്. അതുകൊണ്ട് സമൂലമായ ഒരു തിരുത്തല്‍ വിശ്വാസികളുടെയും നൂറ്റാണ്ടുകളായി അവരെ വഴി തെറ്റിക്കുന്നവരുടെയും കാര്യത്തില്‍ അസ്സാദ്ധ്യമാണെന്ന് പറയേണ്ടിവരുന്നു. അതേ കാരണംകൊണ്ട് ഇവരെ സംപൂജ്യരായി കാണുന്ന ബഹുസഹസ്രം വിശ്വാസികള്‍ക്കും കാര്യങ്ങളുടെ നിജസ്ഥിതി ഗ്രഹിക്കാന്‍ വഴികള്‍ ഇല്ലാതാകുന്നു. ഇതിപ്പരം ഒരധഃപതനം സഭക്ക് ഉണ്ടാകാനില്ല.

1 comment:

  1. കയ്യപ്പാവിന്റെ വിതണ്ഡവഴികള്‍... ............... .....-- .പാവം ഏശുവിനെ കുരിശിക്കനും , അന്നും പുരോഹിതന് സക്കരിയാച്ചായന്‍ പറഞ്ഞ ഈ വിതണ്ഡവഴികള്‍ തന്നെ ആയിരുന്നു മാര്‍ഗം .എന്നും ആ വഴിയെ പുരൊഹിതനുള്ളു താനും .ഇംഗ്ലീഷില്‍ 4 " p "s എന്നൊരു ചൊല്ലുണ്ട് .പുരോഹിതന്‍ ,പോലീസ്,,വേശ്യ ,& രാഷ്ട്രീയക്കാരന്‍ ഇവരണാ നാലുപേര്‍ .മാനസികാവസ്ഥ ഈ നാലിനും അവരവര്‍ ചെയ്യുന്ന തൊഴിലിനെ അടിസ്ഥാനമാക്കിയാനുതാനും...പുരോഹിതന്‍ എന്നും ഒരേ ഭാവം ഉള്ളവരാണ് .കയ്യപ്പവും നമ്മുടെ കര്‌ദിനാളും ഒരെമനസ്സുള്ളവരാന് എന്ന് നാം ജനം മനസ്സിലാക്കാതതുകൊണ്ടണു ഏശു പണ്ടേ പറഞ്ഞത് പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ പൊകരുതെന്നു.. ..നമുക്ക് കേള്‍ക്കാന്‍ ചെവിയില്ലാതെപോയി..

    ReplyDelete