2910ജൂലായില്‍ KCRM പ്രസിദ്ധീകരിച്ച ലേഖനം
ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യരുടെ അദ്ധ്യക്ഷതയിലുള്ള നിയമപരിഷ്‌ക്കരണ കമ്മീഷന്‍, സുപ്രധാന ശിപാര്‍ശകളോടെ 'കേരളീയ ക്രിസ്തീയ സഭകള്‍വക ഭൗതികവസ്തുക്കളുടെയും സ്ഥാപനങ്ങളുടേയും ട്രസ്റ്റ് ബില്ലി' (The Kerala Christian Church Properties and Institutions Trust Bill)ന്റെ ഡ്രാഫ്റ്റ് കേരളാഗവണ്‍മെന്റിനു സമര്‍പ്പിച്ചതുമുതല്‍, കേരളത്തിലെ കത്തോലിക്കാസഭാധികാരികള്‍ വല്ലാത്ത ഭീതിയിലാണ്. കാനോന്‍ നിയമത്തിന്റെ ബലത്തില്‍ ഇടവകകളുടെയും രൂപതകളുടെയുംവക സകല വസ്തുവകകളുടെയും സ്ഥാപനങ്ങളുടെയുംമേല്‍ തങ്ങള്‍ അനുഭവിച്ചുപോരുന്ന സര്‍വ്വാധികാരിത്വം ചോര്‍ന്ന് അതെല്ലാം വീണ്ടും വിശ്വാസിസമൂഹത്തിന്റെ നിയന്ത്രണത്തിന്‍കീഴില്‍ വരുമോ എന്ന ഭയപ്പാടിലാണവര്‍. ...........
...................യേശു വിലക്കിയിട്ടുള്ള (മത്താ. 20:25-26) അധികാരഭരണസമ്പ്രദായത്തെ സഭയില്‍ അംഗീകരിക്കാന്‍ അവിടുത്തെ സ്‌നേഹപ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുള്ള ഒരു വിശ്വാസിക്കും സാധ്യമല്ല.
അല്ലെങ്കില്‍ത്തന്നെ, ഇന്‍ഡ്യയിലെ മറ്റെല്ലാ മതസമൂഹങ്ങള്‍ക്കുമുള്ളതുപോലെ, ഇവിടുത്തെ ക്രൈസ്തവസമൂഹത്തിനും അവരുടെ മതസമ്പത്തു ഭരിക്കുന്നതിന്, ഭാരതഭരണഘടനയ്ക്കു വിധേയമായുള്ള ഒരു നിയമം ഉണ്ടാകേണ്ടത് ആവശ്യമാണ്. ഭാരത കത്തോലിക്കര്‍ വത്തിക്കാന്‍ രാഷ്ട്രത്തിന്റെ പൗരന്മാരായി, അവിടെ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ക്കു വിധേയരായി, ജീവിക്കേണ്ടവരല്ല. അതുകൊണ്ട്, അവര്‍ സംഭാവന ചെയ്തുണ്ടാക്കിയ അവരുടെ മതസമ്പത്തും സ്ഥാപനങ്ങളും എങ്ങനെ ഭരിക്കണമെന്നു നിയമമുണ്ടാക്കാന്‍ വത്തിക്കാന്‍ രാഷ്ട്രത്തലവനല്ല, മറിച്ച്, ഭാരതത്തിലെ സര്‍ക്കാരുകള്‍ക്കാണവകാശം. മാര്‍പ്പാപ്പായുടെയോ മെത്രാന്മാരുടെയോ ആദ്ധ്യാത്മികാധികാര വിഷയങ്ങളില്‍ കൈകടത്താന്‍ ഈ ബില്ലില്‍ വകുപ്പില്ല എന്ന് അതില്‍ എഴുതിച്ചേര്‍ത്തിട്ടുമുണ്ട്.
അതുകൊണ്ട് വിശ്വാസിസമൂഹത്തില്‍ ഈ ബില്ലിനെതിരെ വ്യാജഭയം സൃഷ്ടിക്കാന്‍ ശ്രമിക്കാതെ, നിര്‍ദ്ദിഷ്ട ശിപാര്‍ശകളില്‍ എന്തെങ്കിലും അപാകതകളോ അക്രൈസ്തവികതയോ ഉണ്ടെങ്കില്‍ അവ വ്യക്തമായി ചൂണ്ടിക്കാട്ടിയുള്ള സൃഷ്ടിപരമായ വിമര്‍ശനവും തിരുത്തലുകളും നടത്തുകയാണ് മെത്രാന്മാരെ സംബന്ധിച്ചു കരണീയം എന്നോര്‍മ്മിപ്പിക്കട്ടെ.
കേരള ക്രൈസ്തവരെ സംബന്ധിച്ച്, മാര്‍ത്തോമ്മായുടെ നിയമമനുസരിച്ചുള്ള സഭാഭരണ സമ്പ്രദായം വീണ്ടെടുക്കുക എന്നത് അവരുടെ ക്രൈസ്തവമായ നിലനില്പിന്റെതന്നെ പ്രശ്‌നമാണ്. അതവരുടെ ചരിത്രധര്‍മ്മവുമാണ്. ഈ ധര്‍മ്മനിര്‍വ്വഹണം ഇന്ന് ഈ 'ട്രസ്റ്റ് ബില്ലി'ല്‍ എത്തി നില്‍ക്കുകയാണ്. ഇന്നല്ലെങ്കില്‍ നാളെ, കേരള ക്രൈസ്തവര്‍ അവരുടെ സഭാപൈതൃകം വീണ്ടെടുക്കുക തന്നെ ചെയ്യും.
കേരളത്തിലുള്ളവര്‍ ഈ ലേഖനം തൃശൂരിലെ ചര്ച്ച് ആക്ട് സെമിനാറില്‍ പങ്കെടുക്കും മുന്പ് വായിക്കുന്നത് നന്നായിരിക്കും.
വിദേശത്തുള്ളവര്‍ പഠിച്ച് ഇവിടെ ചര്‍ച്ചചെയ്യാന്‍ ലേഖനം മുഴുവന്‍ വായിക്കുക.
താഴെ ക്ലിക്ക് ചെയ്യുക
സഭാനവോത്ഥാനം: കേരളസഭായോഗസമ്പ്രദായത്തിന്റെ വീണ്ടെടുപ്പ്'ചര്‍ച്ച് ആക്ടി'ലൂടെ:
'via Blog this'
No comments:
Post a Comment