Translate

Saturday, January 19, 2013

അമേരിക്കയിലേക്ക് മനുഷ്യക്കടത്തിന് ശ്രമം: പ്രതിയായ വൈദികന്‍ കീഴടങ്ങി


മാതൃഭൂമി :: Published on 19 Jan 2013
കൊച്ചി: അമേരിക്കയിലേക്ക് മനുഷ്യക്കടത്തിന് ശ്രമിച്ച കേസില്‍ പ്രതിയായ വൈദികന്‍ കീഴടങ്ങി. കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ യൂത്ത് കമ്മീഷന്‍ സെക്രട്ടറിയും കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് ഡയറക്ടറുമായ ഫാ. ജെയ്‌സണ്‍ കൊള്ളന്നൂരാണ് കേസന്വേഷിക്കുന്ന ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പിക്കു മുന്നില്‍ കീഴടങ്ങിയത്. കൂട്ടു പ്രതികളായ രാജു തോമസ്, ടിറ്റു തോമസ്, ജോമോന്‍ തോമസ് എന്നിവരും കീഴടങ്ങിയിട്ടുണ്ട്.

കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫാ. ജെയ്‌സണ്‍ കൊള്ളന്നുരിനെ രണ്ട് പദവികളില്‍ നിന്നും സഭ നീക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ കെ.സി.ബി.സി. മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. പാലക്കാട് രൂപതയില്‍പെട്ട ആളാണ് ഫാ. ജെയ്‌സണ്‍.

ഈ കേസില്‍ നേരത്തെ കാക്കനാട് ഷാഡ്‌വെല്‍സ് കമ്പനി സി.ഇ.ഒ.ടോം ബേബി, എച്ച്.ആര്‍. മാനേജര്‍ സുബി കുര്യന്‍ എന്നിവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരിപ്പോള്‍ ജാമ്യത്തിലാണ്. ആഗോള വിദ്യാഭ്യാസ സമ്മേളനത്തിന്റെ മറവില്‍ 42 പേരെ അമേരിക്കയിലേക്ക് കടത്താന്‍ ശ്രമിച്ചതാണ് കേസ്. 38 പേരില്‍ നിന്നായി 1.55 ലക്ഷം വീതം വാങ്ങിയായിരുന്നു കടത്തിന് ശ്രമിച്ചത്. ഇടനിലക്കാര്‍ക്ക് ആളൊന്നിന് നിശ്ചിത നിരക്ക് കമ്മീഷനും വാങ്ങിയിരുന്നു. പരാതിയുണ്ടായതിനെ തുടര്‍ന്ന് വാങ്ങിയ തുകയിലേറെയും തിരിച്ചു നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

തിരുവനന്തപുരം സ്വദേശികളായ ചിലരെ കമ്പനിയുടെ ജീവനക്കാരെന്ന വ്യാജേന വ്യാജരേഖകള്‍ ഉപയോഗിച്ച് അമേരിക്കയിലേക്ക് കടത്താന്‍ ശ്രമിച്ച കേസിലാണ് കഴിഞ്ഞ മാസം ടോം ബേബി, സുബി കുര്യന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. തുടരന്വേഷണത്തിലാണ് മറ്റു പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്.

1 comment:

  1. അപ്രിയ യാഗങ്ങള്‍
    സ്നേഹിതാ..ആത്മീകാന്ഡത ബാധിച്ച പുരോഹിത/പാസ്റ്റരെ പിൻപറ്റി യേശുനാഥൻ മൊഴിഞ്ഞ അദൈ്യതവിചാരധാര കാണാതെപോയ ഹതഭാഗ്യരായ അച്ചായസമൂഹത്തോടു പറയൂ.സാമുവേല്‍ കൂടല്‍ രചിച്ച " അപ്രിയ യാഗങ്ങള്‍ " പ്രകാശനം ചെയ്യുന്നു എന്ന് . കോപ്പി ആവശ്യം ഉള്ളവര്‍ 09447333494 ഇല്‍ വിളിക്കു. www.samuelkoodal@gmail.com വഴി ഫേസ്ബുക്കിലും http://www.samuelkoodal.com വഴി വെബ്സൈറ്റിലും www .samuelkoodal .blogspot .in വഴി ബ്ലോഗിലിം സന്ദർശിക്കുവാനും 33 കവതാവിചാരങ്ങൾ പഠിക്കുവാനും ,7 നുറുങ്ങു ചിന്തകള്‍ കാണുവാനും ,140 പുതുസുവിശേഷഗാന വീഡിയോ കാണുവാനും സ്വാഗതം ... ഈ സന്ദേശം മറ്റുളളവർക്കു പകരുന്നതിനും നന്ദി പൊന്നേശുനാമത്തില്.(കവിതകൾ ഫേസ്ബുക്കുഫോട്ടോആൽബത്തിൽ)
    Posted by samuel koodal at 8:44 AM
    Email This
    BlogThis!
    Share to Twitter
    Share to Facebook

    1 comment:

    സക്കറിയാസ് നെടുങ്കനാല്‍January 20, 2013 at 3:15 PM
    തനിക്കു മുമ്പ് സൃഷ്ടിക്കപ്പെട്ടതിനെല്ലാം പേരിട്ടുകൊള്ളാന്‍ ദൈവം മനുഷ്യന് അവകാശം കൊടുത്തു എന്ന് ബൈബിള്‍ പറയുന്നു. എന്നാല്‍, വിഡ്ഢിയായ മനുഷ്യന്‍ ദൈവത്തിനും പേരിടാന്‍ തുടങ്ങി. അതോടേ ദ്വൈതാനുഭവത്തിന്റെ തുടക്കമായി. കാരണം, പേരിടുക എന്നാല്‍ വ്യത്യസ്തത സ്ഥാപിക്കുക എന്നാണ്. അങ്ങനെ സൃഷ്ടജാലവും സൃഷ്ടാവുമായി മനുഷ്യന്‍ അകന്നു. കൂടുതല്‍ പേരുകള്‍ കണ്ടുപിടിക്കും തോറും കൂടുതല്‍ അകല്‍ച്ച. പേരുള്ളതെല്ലാം മറ്റൊന്നാണ്. അവയെ തേടിപ്പോകണം എന്ന ദുരവസ്ഥ നാം തന്നെ ഉണ്ടാക്കിയതാണ്. മതങ്ങള്‍ ദൈവത്തിനു പേരിടുന്ന പ്രസ്ഥാനങ്ങളാണ്. ഞാനും എന്നിലുമായതിനെ എന്തിനു തേടിപ്പോകണം എന്ന സുബുദ്ധി നമുക്ക് കൈമോശം വന്നുപോയി. എന്തൊരു നഷ്ടമാണിത് എന്ന് ചൂണ്ടിക്കാണിക്കാന്‍ കൂടലിനെപ്പോലെ ചിലരുള്ളത് നമ്മുടെ ഭാഗ്യമെന്ന് നാം അറിയണം, അംഗീകരിക്കണം. ഈ ഒരൊറ്റ അടിസ്ഥാനതത്ത്വത്തില്‍ നിന്ന് അന്വേഷണബുദ്ധിയോടെ നീങ്ങുക മാത്രമേ മനുഷ്യന് ചെയ്യേണ്ടതുള്ളൂ എന്ന് സ്വാമി ഭൂമാനന്ദതീര്‍ത്ഥര്‍ ആധികാരികമായി സാമുവേല്‍ സാറിന് മുഖക്കുറിപ്പായി എഴുതിക്കൊടുത്തിരിക്കുന്നത് ഈ കൃതിയെ ചൈതന്യസംപുഷ്ടമാക്കുന്നു. സര്‍വവ്യാപിയായ ഈശ്വരനിലേയ്ക്കുള്ള ദൂരം വാസ്തവത്തില്‍ പൂജ്യമായിരിക്കെ, അത് മറക്കാന്‍ മനുഷ്യരെ നിര്‍ബന്ധിക്കുന്ന മതങ്ങള്‍ ആത്മാനാശിനികളല്ലാതെ മറ്റെന്താണ് എന്നാണു സാമുവേല്‍ സാര്‍ ചോദിക്കുന്നത്.

    പ്രാര്‍ഥിക്കുക എന്നാല്‍ തനിയെ ഇരിക്കുക എന്നാണ്. പലര്‍ കൂടുന്നത് പല നാമങ്ങള്‍ ഇടകലരുന്നതിന് തുല്യമാണ്. പല നാമങ്ങള്‍ വീണ്ടും കൂടുതലകലത്തെ ഉണ്ടാക്കുന്നു. അതുകൊണ്ട്, നിങ്ങള്‍ അകത്തിരുന്ന് ഉള്ളിലുള്ള ദൈവത്തോട് സംഭാഷിക്കുക എന്ന് യേശു പഠിപ്പിച്ചു.

    ഇതെല്ലാം സനാതനസത്യങ്ങളാണ്. ഇതെല്ലാം വ്യക്തമായ ഗദ്യത്തിലും ഭാവനയുടെ വര്‍ണ്ണങ്ങളില്‍ ചാലിച്ച കവിതാരൂപത്തിലും സാമുവേല്‍ കൂടല്‍ തന്റെ പുതിയ പുസ്തകത്തില്‍ തന്മയത്വത്തോടെ കുറിച്ചുതന്നിരിക്കുന്നു. ഇതൊരു പുതിയ രീതിയാണ്. കവിത വായിക്കാന്‍ താത്പര്യം തോന്നാത്തവര്‍ക്ക് കവിഹൃദയം തുറന്നു വച്ചിരിക്കുന്നു, ഗദ്യഭാഷയില്‍. അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു.

    ഈശനുള്ളിലുണ്ടെന്നാരും പറഞ്ഞു തന്നില്ലാ പള്ളീല്‍
    പഠിപ്പുള്ളോരുണ്ടാകേണ്ടേ ഗുരുക്കളാകാന്‍?

    ഇന്ന് വിശ്വാസി സമൂഹത്തെ ബാധിച്ചിരിക്കുന്ന എല്ലാ തിമിരങ്ങള്‍ക്കും കാരണം വിവരം കെട്ടുപോയ പൌരോഹിത്യമാണെന്ന് പച്ചമലയാളത്തില്‍ പറയാന്‍ ധൈര്യം കാണിച്ച വന്ദ്യ സാമുവേല്‍ സാറിന് അനുമോദനങ്ങള്‍ അര്‍പ്പിക്കുന്നു.

    Reply

    ReplyDelete