Translate

Wednesday, January 23, 2013

ചങ്ങനാശ്ശേരി അതിരൂപതാ മാര്‍ച്ച് വിജയിപ്പിക്കുക



5 comments:

  1. This comment has been removed by the author.

    ReplyDelete
  2. കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ ഭൂമിതട്ടിപ്പു വിവാദമായ പ്രതിഷേധപ്രകടനം ചങ്ങനാശേരിയില്‍ ശങ്കുനാദകാഹളമായി വീണ്ടും അരങ്ങേറുന്നതില്‍ സന്തോഷിക്കുന്നു. അഭിനന്ദിക്കുന്നു. ശങ്കുനാദശേരി ലോപിച്ചു ചങ്ങനാശേരി എന്ന സ്ഥലനാമം ഉണ്ടായിയെന്ന് കഥയുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉറവിടമാണ് ഈ പട്ടണം. അവിടെനിന്നും ബോധവും ബുദ്ധിയുമുള്ള ഒരു ജനത മോനിക്കാപ്രശ്നത്തിനു പിന്‍നിരയില്‍ കാണാതെ ഇരിക്കുകയില്ല.


    ചരിത്രത്തിന്റെ താളുകളിലേക്ക് തിരിഞ്ഞു നോക്കിയാല്‍ ഈ പട്ടണംതന്നെ ഒരിക്കല്‍ ചതിക്കപ്പെട്ടതാണ്. തെക്കംകൂര്‍രാജാവിന്റെ
    കീഴിലായിരുന്ന രാജ്യം തിരുവിതാംകൂര്‍ വീരമാര്‍ത്താണ്ട വര്‍മ്മ ചതിയിലൂടെയായിരുന്നു രാജ്യം കീഴടക്കിയത്. സ്വന്തം മാതുലന്മാരായ എട്ടുവീട്ടില്‍ പിള്ളമാരെ വീര മാര്‍ത്താണ്ടവര്‍മ്മ ചതിച്ചുകൊന്നതിനും ഈ പട്ടണം സാക്ഷിയായിരുന്നു. അവരെ അടക്കം ചെയ്തിരിക്കുന്ന ചങ്ങനാശേരിയിലെ കല്ലറകളില്‍നിന്നും ദീപനാളങ്ങള്‍ ഇന്നും അണയാതെ കത്തുന്നുണ്ട്. യഥാര്‍ഥ രാജ്യഅവകാശികളായിരുന്ന എട്ടുവീട്ടില്‍ പിള്ളമാരുടെ ശാപം തിരുവിതാംകൂര്‍ രാജ കുടുംബത്തില്‍ നിഴലുപോലെ പിന്തുടര്ന്നിരുന്നുവെന്നു പരമ്പരാഗതമായി വിശ്വസിച്ചു വരുന്നു.

    1947 ലെ സര്‍സീപ്പിയുടെ വിദ്യാഭ്യാസ ബില്ലിനെതിരെ ഇടയലേഖനം എഴുതിയ കാളാശേരി ബിഷപ്പിനെ അറസ്റ്റുചെയ്യുവാന്‍ പാഞ്ഞെത്തിയ സീപിയുടെ പട്ടാളത്തെ തടഞ്ഞു ഓടിച്ചതും അന്നത്തെ ചങ്ങനാശേരിയിലെ ജനകീയ മുന്നേറ്റമായിരുന്നു. വിമോചനസമരത്തിനു തിരികൊളുത്തിയതും ഈ നാട്ടിലെ ആചാര്യനായ മന്നത്ത്പത്മനാഭന്‍ തന്നെ. അങ്ങനെ എന്തുകൊണ്ടും മോണിക്കയുടെ ഭൂമി വിവാദം ചരിത്രപരമാകുമെന്നതില്‌ സംശയമില്ല.

    ജനകീയ വികാരങ്ങള്‍ക്കെതിരായി ഒരു പ്രസ്ഥാനങ്ങള്‍ക്കും വിജയിക്കുവാന്‍ സാധിക്കുകയില്ല. വിശ്വാസസമൂഹത്തെ മൌനം പാലിച്ചു നിശബ്ദമാക്കാമെന്നു സഭ കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റിയെന്നു വേണം കരുതുവാന്‍. പൌരാഹിത്യ ബിഷപ്പുമാര്‌ക്കു ലോക ചരിത്രത്തെപ്പറ്റിയുള്ള അജ്ഞതയാണ് ഇത് വെളിവാക്കുന്നത്.

    സഭയുടെ നിലനില്‌പ്പിനായുള്ള എല്ലാ പ്രക്ഷൊപണങ്ങളിലും ജനം എന്നും സഭയ്ക്കൊപ്പമുണ്ടായിരുന്നു. സഭയുടെ ജനത്തിന്റെ പിന്തുണയില്‍ അനേക സര്‍ക്കാരുകളെവരെ മുട്ടുകുത്തിച്ചു പരാജയപ്പെടുത്തിയിട്ടുണ്ട്. ആ സഭ തന്നെ ജനങ്ങളുടെ വികാരങ്ങള്ക്കെതിരെ തിരിഞ്ഞാല്‍ പരാജയപ്പെടുന്നത് സഭയായിരിക്കും. സഭയ്ക്ക് നഷ്ടപ്പെടുന്നത് വലിയ ഒരു വിശ്വാസസമൂഹത്തെയും.

    കാഞ്ഞിരപ്പള്ളിയില്‍ ഭൂരിഭാഗം ജനങ്ങളും ഇന്ന് അറക്കല്‍ബിഷപ്പിനെ വെറുപ്പോടെ കാണുന്നുവെന്നും ആ നാട്ടിലുള്ള എന്റെ ചില സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങളില്‍നിന്നും മനസിലായി. ആ വെറുപ്പ്‌ ഇനി രൂപതാ തലത്തില്‍നിന്നും അതിരൂപതാ തലങ്ങളിലേക്ക് വ്യാപിക്കുകയാണ്. മോണിക്കയുടെ പ്രശ്നം പരിഹരിച്ചാല്‍ സഭ പരാജയപ്പെടുകയല്ല, മറിച്ചു വാസ്തവത്തില്‍ വിജയിക്കുകയാണ് ചെയ്യുന്നത്. വിശ്വാസികളുടെ വിജയം സഭയുടെ വിജയമാണ്. അറക്കന്റെയും ആലഞ്ചേരിയുടെയും മങ്ങലേറ്റ പ്രതാപത്തിന് ഉണര്‍വും ഉണ്ടാകും.

    നോവിച്ചു വിട്ടാല്‍ ഏത് പട്ടിയും തിരിഞ്ഞു കടിക്കും. അടികൊണ്ട മൂര്‍ഖന്‍പാമ്പും അടങ്ങിയിരിക്കുകയില്ലായെന്നും കേട്ടിട്ടുണ്ട്. സൌത്ത് ആഫ്രിക്കായില്‌ വെള്ളക്കാരന്‍ ഓടികൊണ്ടിരുന്ന ട്രയിനുള്ളില്‌നിന്നും ഗാന്ധിജിയെ ബൂട്ടുകൊണ്ടു തോഴിച്ചു പുറത്തുചാടിച്ചിട്ടും അദ്ദേഹത്തെ നിശബ്ദമാക്കുവാന്‍ അന്നു സാമ്രാജ്യശക്തികള്‍ക്ക് സാധിച്ചില്ല. ഈ ചരിത്രകൃതികള്‍ ഗുണ്ടാകളെ കാഞ്ഞിരപ്പള്ളിയില്‍ ഇറക്കിവിട്ട ബഹുമാനപ്പെട്ട അറക്കന്‍ ഒന്നുകൂടി വായിച്ചു പഠിക്കുന്നത് നന്നായിരിക്കും.

    ദൈവശാസ്ത്രംമാത്രം വായിച്ചുകൊണ്ടിരുന്നാല്‍ ബുദ്ധിയും ബോധവും നശിച്ചുകൊണ്ടിരിക്കുകയേയുള്ളൂ. അറക്കന് ഇന്നാവശ്യം, മെത്രാന്റെ രൂപഭാവത്തില്‍നിന്നും മനുഷ്യനായി രൂപാന്തരം പ്രാപിക്കുകയാണ്. ഒരു സ്ത്രീ ശപിച്ചാല്‍ വൈദികശാപം വെറും കറുത്ത പുകപടലങ്ങളായി അറക്കന്റെ തലയ്ക്കു ചുറ്റും കറങ്ങുമെന്നും അദ്ദേഹം മനസിലാക്കണം. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന വിരുതനും, ആരെയും മയക്കുവാന്‍ കുതന്ത്രക്കാരനുമാണ് അറക്കനെന്നും കേട്ടിട്ടുണ്ട്. ഈ സ്വഭാവം കാഞ്ഞിരപ്പള്ളി രൂപതാധികാരിയുടെ അന്തസ്സിനു ചേര്‍ന്നതല്ല. അധര്‍മ്മം പ്രവര്‍ത്തിക്കുന്നത് സ്വന്തം സഹോദരിക്കെതിരെയെന്നുള്ള ചിന്തപോലും മഹാനായ ഈ കുപ്രസിദ്ധ തിരുമേനിക്ക് ഇല്ലാതെ പോയതും കഷ്ടംതന്നെ.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. തിരുമേനി പീലാസായില്‍, തിരുരെക്തമാക്കസായില്‍ ,വചനമാം തിരുമേനി പിന്നെതുളൊഹയില്‌ ."..തിരുമേനി" എന്ന് വിളിച്ചപമാനിക്കല്ലേ പാപം, സ്വയമറിയാത്ത മെത്രാന്‍ കുളിരണിയും ....
    അപ്പനല്ലാത്തോരെയെല്ലാം അച്ഛനെന്നു വിളിപൂനാം ,കത്തനാര്‍ ഈ മെത്രാന്‍ ആത്മതാതരല്ലപൊല്‌,മത്തായി തന്നിരുപത്തിമൂന്നിറ്റൊന്പതു പഠിക്കു...മശിഹായെ അറിയൂ നാം അറിവറിയാന്‍ .

    ReplyDelete
  5. ആലപ്പുഴ തത്തംപള്ളി വാർഡിൽ കമ്മാളർ സമുദായത്തിന്റെ കൈവശാനുഭവത്തിലും കരം തീരുവയിലുമുള്ള ഒരു ഏക്കർ നാലു സെന്റു വസ്ഥുവും ഭജനമഠവും കെട്ടിടങ്ങളും ചങ്ങനാശേരി രൂപതയുടെയാണെന്നു പറഞ്ഞു ചങ്ങനാശേരി ബിഷപ്പ് ആലപ്പുഴ മുൻസിഫ് കോടതിയിൽ കേസ്സ് ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ കോടതി ചങ്ങനാശേരി ബിഷപ്പോ രൂപതയുടെ കീഴിലാരെങ്കിലുമോ ടി വസ്തുവിൽ അതിക്രമിച്ചു കടക്കുകയോ അവരുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്നു വിലക്കിയിട്ടുമുണ്ട് കഴിഞ്ഞ 2006 മുതൽ ഉത്തരവു നിലനിൽക്കുന്നു. ഇവരരല്ലാം നുണയന്മാരും നുണയുടെ പിതാക്കന്മാരുമാണ്. അന്യരുടെ വസ്തുക്കൾ തട്ടിയെടുത്തും കള്ളകേസ്സിൽ കുടുക്കിയും മറ്റും ദൈവകൽപ്പനകൾ ലംഘിച്ചുകൊണ്ടുമിരിക്കുന്നു.

    ReplyDelete