എന്നുള്ളിലുണ്ടെന്നു ഞാന്‍ കണ്ടിടുന്നൊരെന്‍
യേശു ചൊല്ലുന്നതെന്തേ?
യേശു പ്രാര്‍ഥിക്കുന്നു: ''താതാ പൊറുക്കണേ
അജ്ഞര്‍തന്‍ തെറ്റുകള്‍ നീ
എങ്കിലും ജ്ഞാനികള്‍ ചെയ്യുന്ന തെറ്റുകള്‍
നീ പൊറുത്തീടരുതേ.
കാരുണ്യത്താലര്‍പ്പിച്ചീടുന്ന ത്യാഗത്തി-
ലേറിയൊരാചാരമായ്
ഈ ഭൂമിയില്‍ ബലിയര്‍പ്പിച്ചിടാന്‍ പണം
വാങ്ങും പുരോഹിതരും
ദൈവത്തിന്‍ കല്പനയില്‍പ്പരം കല്പന
വേണ്ടെന്നുചൊല്ലുവോരെ
ശിക്ഷവിധിക്കുമധികാരിവര്‍ഗവും
ശിക്ഷയര്‍ഹിപ്പോരല്ലേ?
നിന്‍പുത്രരായവര്‍ക്കൊക്കെയും സ്‌നേഹമായ്
മാറിയാല്‍ ദൈവമാകാം
എന്നു പഠിപ്പിച്ചൊരെന്നമാത്രം ദൈവ-
പുത്രനായ് കാട്ടിടുന്നോര്‍
എന്നെയും ചൂഷണവസ്തുവായ് മാറ്റിയോര്‍
ശിക്ഷയര്‍ഹിപ്പതില്ലേ?
വിശ്വാധിനാഥനാം ദൈവത്തിന്‍ പാലനം
ഏവര്‍ക്കുമെന്നറിഞ്ഞാല്‍
സോദരസ്‌നേഹമുണര്‍ന്നിടും മര്‍ത്യരില്‍
എന്നോതുവാന്‍ വന്നു ഞാന്‍.
ഏതു മതസ്ഥനും മുങ്ങിക്കുളിക്കുവാന്‍
ഈ ജ്ഞാനസ്‌നാനമല്ലോ.
വെള്ളയടിച്ചതാം കല്ലറകള്‍ക്കെതി-
രാണു ഞാനന്നുമിന്നും
ഉള്ളില്‍നിന്നും പുറത്തേക്കുവരുന്നതാം
മാലിന്യത്തിന്നെതിര്‍ ഞാന്‍.
തന്റെയഹന്ത വെടിഞ്ഞു ദൈവത്തിന്റെ
യിഷ്ടം തന്നിഷ്ടമാക്കാന്‍
എന്നെയനുഗമിച്ചീടുവോന്‍ മാത്രമാം
ക്രിസ്ത്യാനിയെന്നു കാണൂ.''
അജ്ഞര്‍തന്‍ തെറ്റുകള്‍ നീ
എങ്കിലും ജ്ഞാനികള്‍ ചെയ്യുന്ന തെറ്റുകള്‍
നീ പൊറുത്തീടരുതേ.
കാരുണ്യത്താലര്‍പ്പിച്ചീടുന്ന ത്യാഗത്തി-
ലേറിയൊരാചാരമായ്
ഈ ഭൂമിയില്‍ ബലിയര്‍പ്പിച്ചിടാന്‍ പണം
വാങ്ങും പുരോഹിതരും
ദൈവത്തിന്‍ കല്പനയില്‍പ്പരം കല്പന
വേണ്ടെന്നുചൊല്ലുവോരെ
ശിക്ഷവിധിക്കുമധികാരിവര്‍ഗവും
ശിക്ഷയര്‍ഹിപ്പോരല്ലേ?
നിന്‍പുത്രരായവര്‍ക്കൊക്കെയും സ്‌നേഹമായ്
മാറിയാല്‍ ദൈവമാകാം
എന്നു പഠിപ്പിച്ചൊരെന്നമാത്രം ദൈവ-
പുത്രനായ് കാട്ടിടുന്നോര്‍
എന്നെയും ചൂഷണവസ്തുവായ് മാറ്റിയോര്‍
ശിക്ഷയര്‍ഹിപ്പതില്ലേ?
വിശ്വാധിനാഥനാം ദൈവത്തിന്‍ പാലനം
ഏവര്‍ക്കുമെന്നറിഞ്ഞാല്‍
സോദരസ്‌നേഹമുണര്‍ന്നിടും മര്‍ത്യരില്‍
എന്നോതുവാന്‍ വന്നു ഞാന്‍.
ഏതു മതസ്ഥനും മുങ്ങിക്കുളിക്കുവാന്‍
ഈ ജ്ഞാനസ്‌നാനമല്ലോ.
വെള്ളയടിച്ചതാം കല്ലറകള്‍ക്കെതി-
രാണു ഞാനന്നുമിന്നും
ഉള്ളില്‍നിന്നും പുറത്തേക്കുവരുന്നതാം
മാലിന്യത്തിന്നെതിര്‍ ഞാന്‍.
തന്റെയഹന്ത വെടിഞ്ഞു ദൈവത്തിന്റെ
യിഷ്ടം തന്നിഷ്ടമാക്കാന്‍
എന്നെയനുഗമിച്ചീടുവോന്‍ മാത്രമാം
ക്രിസ്ത്യാനിയെന്നു കാണൂ.''
ക്നാനായ വിശേഷങ്ങളില്‍ അജ്ഞാതനായ ഒരു പപ്പച്ചി വല്യപ്പന്‍ എഴുതിയ 'ഈശ്വാരാ രക്ഷിച്ചിടണമെന്റാത്മാവിനെ!' കവിതയാണിത്. ഈ കവിതതയില്‍ ഒരു ആത്മാവ് ഉണ്ടെന്നു തോന്നിപ്പോവുന്നു. പ്രത്യേകമായ കൌതുകം ഉണര്‍ത്തുന്നു. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഈ വിശിഷ്ടമായ കവിതയില്‍ എത്തിക്കും.
ReplyDelete"ഇന്നെന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് -
അധികാരിയായി മാറുന്നു ചില പരികര്‍മ്മികള്‍
എങ്ങോട്ട് പോകുന്നെന്റാത്മാവ് ഞാന്‍ അറിയാതെ
അധികാരികള്‍ മോഷ്ട്ടിക്കുന്നെന്റാത്മാവിനെ"
http://worldkna.blogspot.co.uk/2013/01/blog-post_3686.html