ദേശാഭിമാനിയില്‌നിന്ന്
Posted on: 22-Jan-2013 01:09 AM
പാലാ:
കന്യാസ്ത്രീയുമായുള്ള പ്രണയബന്ധത്തിന് അരമനയുടെ താക്കീത് നേരിട്ട പള്ളി വികാരി
വൈദികപട്ടം ഉപേക്ഷിച്ച് തിരുവസ്ത്രം തിരികെ ഏല്‍പ്പിച്ചു. പാലാ രൂപതയുടെ കീഴിലെ
അന്ത്യാളം സെന്റ് മാത്യൂസ് പള്ളി വികാരി ഫാ. ജോസഫ് മലയി(36)ലാണ് തിരുവസ്ത്രം ഉപേക്ഷിച്ചത്. കഴിഞ്ഞ
ശനിയാഴ്ച വൈകിട്ട് പാലാ ബിഷ്പ്സ് ഹൗസില്‍ എത്തിയാണ് രാജി സമര്‍പ്പിച്ചത്. രാജി
ലഭിച്ചതായി ബിഷപ്സ് ഹൗസ് അധികൃതര്‍ അറിയിച്ചു. രാമപുരം സെന്റ് അഗസ്റ്റ്യന്‍സ്
പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിരുന്ന കാലത്താണ് രാമപുരം മഠത്തിലെ
കന്യാസ്ത്രീയായ മലബാര്‍ സ്വദേശിനിയുമായി അടുത്തത്. ഈ വിഷയം രൂപതാ ആസ്ഥാനത്ത്
അറിഞ്ഞതോടെ രണ്ടുവര്‍ഷം മുമ്പ് കന്യാസ്ത്രീ തിരുവസ്ത്രം ഉപേക്ഷിച്ചിരുന്നു. ഈ
യുവതിയെ വിവാഹം ചെയ്ത് ഭാവി ജീവിതം നയിക്കാനാണ് വൈദികന്‍ തിരുവസ്ത്രം
ഉപേക്ഷിച്ചതെന്ന് അറിയുന്നു. ഞായറാഴ്ച മുതല്‍ ബിഷ്പ് ഹൗസില്‍നിന്ന് നിയോഗിച്ച
മറ്റൊരു വൈദികനാണ് പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നത്.
കേരളത്തില്‍ ഒരിടത്ത് മാസംതോറും ഒരുമിച്ചു കൂടാറുള്ള ഒരു ഡസനോളം വൈദികരുടെ സംഗമത്തില്‍ പങ്കാളിയാകാന്‍ അല്മായനായ എനിക്കും ക്ഷണം കിട്ടുകയും ഞാന്‍ ചെല്ലുകയും പല പ്രാവശ്യം ഞാന്‍ അവരോടൊത്ത് ഓരോ വിഷയങ്ങള്‍ പഠിച്ച് സംവദിക്കുകയും ചെയ്തിട്ടുണ്ട്. അവരില്‍ ഏറിയ കൂറും സ്വതന്ത്ര ചിന്ത ശീലിച്ചിട്ടുള്ളവര്‍ ആയിരുന്നു. കുര്‍ബാനയര്‍പ്പണത്തെയും കൂദാശകളെയുംപറ്റി "ചുമ്മാ തട്ടിപ്പ്" എന്ന് പറയാന്‍ അവരില്‍ ചിലര്‍ക്ക് യാതൊരു ജാള്യതയും ഇല്ലായിരുന്നു. സഭയിലെ ഈ അനുഷ്ഠാനങ്ങളെപ്പറ്റി വിശ്വാസമോ വിലമതിപ്പോ ഇല്ലാത്ത പുരോഹിതര്‍ ഇന്ന് വളരെയധികമുണ്ട്. എങ്കില്‍ പിന്നെ ഇവര്‍ എന്തിന് ലോഹക്കുള്ളില്‍ ആവിയെടുത്തു കഴിയുന്നു? ഒരു സമപ്രായക്കാരിയെ കണ്ടെത്തി സുന്ദരമായ കുടുംബജീവിതത്തിലേയ്ക്ക് ഇവര്‍ക്ക് മാറരുതോ? പ്രണയിക്കുക എന്നത് കപടജീവിതത്തെക്കാള്‍ എത്രയോ ഉദാത്തമാണ്!
ReplyDeleteകപടഭക്തിയും,എറിഞ്ഞുകിട്ടുന്ന പണംകൊണ്ട് ഒളിച്ചുംപാത്തും തന്റെ കാമുകിക്കു ഇനി ചൂരിദാര്‍ മേടിച്ചുകൊടുക്കേണ്ട ഗതികേട് ഇനിമേല്‍ പുരോഹിതനായിരുന്ന അദ്ദേഹത്തിനു വേണ്ടല്ലോയെന്നോര്‌ത്തും സമാധാനിക്കാം. ഒളിഞ്ഞും പാത്തും ഇരുന്നു പരിഹസിക്കുന്ന മെത്രാന്‍വരെ അവസരംകിട്ടിയാല്‍ പെണ്ണിനെ ഒളിച്ചു പാര്‍പ്പിക്കും. ഞായറാഴ്ച ബലിയര്‌പ്പണത്തിനുപകരം പെണ്ണിനെ സമര്‍പ്പിച്ചാലും ഹൃദയംതുറന്നു ഈ കപട പുരോഹിതര്‍ സ്വീകരിച്ചുകൊള്ളും.
ReplyDeleteകന്യാസ്ത്രിയുമായി പ്രേമബന്ധത്തില്‍ ആയിരുന്ന പുരോഹിതന്‍ വിവാഹം കഴിച്ചു കുടുംബജീവിതം അനുഷ്ടിക്കുന്നുവെങ്കില് സമൂഹം അവരെ ഒറ്റപ്പെടുത്താതെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ഈ ദമ്പതികള്‍ക്ക് വിശ്വാസികളെ ഭയപ്പെടുത്തിയും, സ്വര്‍ഗവും നരകവും കാണിച്ചും, ശുദ്ധീകരണസ്ഥലത്തെ സുഖമുള്ള ചൂടുകാണിച്ചും ഇനിമേല്‍ ജീവിക്കേണ്ടല്ലോ. പള്ളിയില്‍ നിത്യേനവരുന്ന ബുദ്ധൂസുകള് മാത്രമെ പൌരാഹിത്യം ഉപേക്ഷിച്ച ഇയാളെ കണ്ടാല്‍ പരിഹസിക്കുകയുള്ളൂ. പഠിച്ച ദൈവികശാസ്ത്രം പള്ളിക്കാപറമ്പന്റെയും കല്ലറങ്ങാടിന്റെയും തിരുമുമ്പില്‍ എറിഞ്ഞുകൊടുത്തിട്ട് ദൈവികശാസ്ത്രം ആദ്യംപഠിച്ച പുരോഹിതന്‍ ആവ്വായെ പഴംതീറ്റിച്ച പിശാചായിരുന്നുവെന്നും പറയണമായിരുന്നു.
ലോകത്തിലെ ആദ്യത്തെ പുരോഹിതനായ ഈ പിശാചാണ് ദൈവവചനം ആദ്യം ആവ്വാവഴി ലോകത്തിനു വെളിപ്പെടുത്തിയത്.
മഠത്തിന്റെ മതിലുകള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയ പാവം സ്ത്രീകള്‍ ഈ സംഭവത്തിന്റെ മാതൃക സ്വീകരിച്ച്, ധൈര്യവതികളായി പുറത്തിറങ്ങണം. തെറ്റായി ഇപ്പോള്‍ തോന്നുന്ന ഒരു പഴയ തീരുമാനം തിരുത്താനുള്ള അവസരം എല്ലാ കന്യാസ്ത്രീകള്‍ക്കും വച്ച് നീട്ടുക എന്നത് രൂപതയുടെയും സന്യാസി/സന്യാസിനീ സഭകളുടെയും കടമയാണ്. അതാണ് ദൈവഹിതവും. അല്ലാതെ, കപടമുഖം സൂക്ഷിക്കാന്‍ വേണ്ടി ആയിരങ്ങളുടെ ശാപംഏറ്റുവാങ്ങുകയല്ല വേണ്ടത്.
ReplyDelete"പുരോഹിതന്‍ വധുവിനെ തെരക്കുന്നു", "കന്യാസ്ത്രീ വരനെ തെരക്കുന്നു" എന്നിങ്ങനെയുള്ള പരസ്യങ്ങള്‍ ഇടാനുള്ള സൗകര്യം രൂപതയും മഠങ്ങളും സൗജന്യമായി ഉണ്ടാക്കി കൊടുക്കണം. മനുഷ്യജീവനാണ് പ്രഥമ സ്ഥാനത്തു വരേണ്ടത്, ദൈവവിളിയെന്ന നുണയുടെ മറവില്‍ നടക്കുന്ന ആത്മാഹൂതിയല്ല.
ഒത്തിരി കിട്ടുന്ന അവസ്ഥയില്‍ നിന്നും ഒന്ന് മാത്രം മതി എന്ന് തീരുമാനിച്ച അദ്ദേഹത്തെ അഭിനന്ദിക്കുന്നു .ചങ്കുറപ്പുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ് ഇങ്ങനെയൊക്കെ ചെയ്യുക എന്നത് .
ReplyDeleteഅബ്രഹാമിന്റെ മക്കള്‍ കടല്‍ക്കരയിലെ മണല്‍പോലെ ആകണമെങ്കില് ആശ്രമാവാസികളും കപടസന്യാസം വെടിഞ്ഞു കുടുംബിനികളാകണം. ".മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല" എന്ന ഏദനിലെ യഹോവയുടെ ഒന്നാം കരുതല്‍ ഓരോ അപ്പനും അമ്മക്കും അവരുടെ നൊന്തുപെറ്റ മക്കളെക്കുറിച്ച് ഉണ്ടായിരുന്നെകില്‍ ഈ ദുര്‍ഗതി പെണ്പെരുമൈക് ഭൂമിയില്‍ വരില്ലായിരുന്നു .പകരം ...ബിഷോപ്പിനും പാതിരിക്കും ദാസ്യവേല ചെയ്യാന്‍ തനിക്കു ദൈവംതന്ന പൊന്മുത്തിനെ പള്ളിക്കും പട്ടക്കാരനും കൊടുക്കുകയില്ലയിരുന്നു .അമ്മെ നിന്നെപ്പോലെ രക്തവും മാംസവുമില്ലെ നിന്റെ മകള്‍ക്കും .അവള്‍ക്കും ശരീരം രെതിയിലൂടെ ആനന്ദം അനുഭവിക്കെണ്ടേ ...നിങ്ങളുടെ ദുശ്ചിന്ത കാരണമാണ് പെണ്മക്കല്‌ക്കി ഗതി വന്നത് .മതില്ചാടി വരുന്ന മക്കളെ വെറുപ്പോടെ കാണാതെ കുറ്റബോധത്തോടെ ഉമ്മകൊടുത്തു സ്വീകരിക്കു .അവരും ജീവിക്കട്ടെ ...ജീവിതം ജീവിക്കാനുള്ളതണു ..
ReplyDeleteപള്ളിയിലും മഠം കളിലും വീര്‍പ്പുമുട്ടി കഴിയുന്നവര്‍ക്ക് സഹായം കൊടുക്കാന്‍ നമ്മുടെ സംഘടനകള്‍ മുന്‍കൈ എടുക്കുകയും അതിനായി ഒരു contact number ഉണ്ടാക്കി പരസ്യപ്പെടുതുന്നതും നല്ലതാണെന്ന് തോന്നുന്നു. ഇവര്‍ക്ക് ഭാവി ജീവിതത്തിനുള്ള സഹായം ചെയ്തു കൊടുക്കവുന്നതും ആണ് . മാന്യമായ ഒരു സമീപനം കിട്ടുമെന്നുന്ടെങ്ങില്‍ നിവൃത്തിയില്ലാതെ പെട്ട് കിടക്കുന്ന പല ജീവിതങ്ങളെയും രക്ഷിക്കാന്‍ കഴിയും എന്ന് തോന്നുന്നു
ReplyDelete