Photo: AP
-----------------------------------------------------------------------------------വത്തിക്കാന്റെ കൈവശമുള്ള റീയല്എസ്റ്റെറ്റ് സാമ്രാജ്യം ഇറ്റാലിയന്‍ ഏകാധിപതി ബെനിറ്റൊ മുസ്സോളിനിയില്നിന്നും രഹസ്യമായി ലഭിച്ച ധനംകൊണ്ട് സമ്പാദിച്ചുവെന്നുള്ള വാര്‍ത്ത വത്തിക്കാന്‍ നിരസിച്ചു. മുസ്സോളിനിയുടെ ഫാസിസ്റ്റ് ഭരണകൂടത്തെ അനുകൂലിച്ചതുകൊണ്ട് വത്തിക്കാനു ലഭിച്ച പാരിതോഷികമെന്നാണ് ലോകവാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുസോളിനിയുടെ പണംകൊണ്ട് റീയല്‍ എസ്റ്റേറ്റ് വാങ്ങിച്ച വാര്‍ത്ത കത്തോലിക്കസഭ നിഷേധിച്ചിട്ടില്ലെന്നും, എന്നാല്‍ 92 മില്യന്‍ ഡോളര്‍ മുസോളിനി വത്തിക്കാന്‍ കൊടുക്കുവാനുണ്ടായ സാഹചര്യത്തെ തെറ്റായരീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതാണ് നിരസിച്ചിരിക്കുന്നതെന്നും Jan. 22, 2013 ലെ റ്റെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതും ചരിത്രപരമായി തെറ്റെന്നാണ് വത്തിക്കാന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ന് ഇറ്റാലിയന്‍ പ്രസിഡന്റ് വസിക്കുന്ന കൊട്ടാരംപോലും ഒരിക്കല്‍ മാര്പാപ്പയുടെതായിരുന്നു. ലാറ്റിന്‍ ഉടമ്പടി അനുസരിച്ച് നഷ്ടപ്പെട്ടതാണ്.1860ല്‍ ഇറ്റലിയിലെ രാജാവ് വത്തിക്കാന്റെ വക പല പ്രദേശങ്ങളും കീഴടക്കിയപ്പോള്‍ വത്തിക്കാന്‍ നഷ്ടപ്പെട്ട വസ്തുവകകളുടെയും കരപ്രദേശങ്ങളുടെയും നഷ്ടപരിഹാരം മുസ്സോളിനി സര്‍ക്കാര്‍ നല്കുകയുണ്ടായി. 1929ലെ ലാറ്റിന്ഉടമ്പടി പ്രകാരമാണ് വത്തിക്കാന്‍ ഈ പണം സ്വീകരിച്ചത്. അന്ന് മുസ്സോളിനിയുമായി ഉണ്ടാക്കിയ ഉടമ്പടി അനുസരിച്ചാണ് വത്തിക്കാനെ മുസ്സോളിനി സർക്കാർ പരമാധികാരമുള്ള ഒരു രാഷ്ട്രമായി അംഗീകരിച്ചത്. മുമ്പ് വത്തിക്കാന്റെ അധീനതയില്‍ ഉണ്ടായിരുന്ന പേപ്പല്സ്റ്റേറ്റുകളുടെ പരമാധികാരം വത്തിക്കാന്‍ ഉപേക്ഷിക്കുകയും ചെയ്തു.
80 കൊല്ലങ്ങളായി ഇറ്റലിയും വത്തിക്കാനുമായുണ്ടായിരുന്ന തര്‍ക്കങ്ങള്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ച ഇറ്റാലിയന്‍ സര്‍ക്കാരിന്റെ പണംകൊണ്ട് മേടിച്ച വസ്തുവകകളെന്നു പകല്‍ പോലെ പൊതുജനത്തിനു അറിവുണ്ടായിട്ടും ഒരു പുതിയ കഥയായി പ്രസിദ്ധീകരിച്ചത് തികച്ചും വിചിത്രമാണ്. ഈ കഥയില്‍ പുതിയതായി ഒന്നും ഇല്ലെന്നും വത്തിക്കാന്റെ വക്താക്കള്‍ പറയുന്നു. വത്തിക്കാന്റെ ഫോണ്‍ ബുക്കില്‍ വര്‍ഷങ്ങളായി ഈ വസ്തുവകകളുടെ കാര്യം വിശദമായി ചേര്‍ത്തിട്ടുണ്ട്. ബ്രിട്ടീഷ് വസ്തുവകകളുടെ വിവരങ്ങളടങ്ങിയ APSA യും വത്തിക്കാന്റെ സ്വത്തുക്കളെന്നു കൃത്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം തെറ്റായ വിവരങ്ങള്‍വഴി വത്തിക്കാനെ താറടിക്കുവാന് ചില സ്ഥാപിത താത്പര്യക്കാര്‍ കരുതികൂട്ടി രചിച്ച വാർത്തകളെന്നും അനുമാനിക്കണം.
ലാറ്റിന്‍ ഉടമ്പടിയെപ്പറ്റി വ്യക്തമായ ചരിത്രമുള്ളതാണ്. 1860ല്‍ ഇറ്റാലിയന്‍രാജാവ് അക്രമിച്ചെടുത്ത വത്തിക്കാന്റെ പ്രദേശങ്ങള്‍ക്കു 1929 വരെ പരിഹാരം കണ്ടെത്തിയിരുന്നില്ല. മാര്‍പാപ്പ അടിസ്ഥാനപരമായി വത്തിക്കാന്റെ തടവുകാരനായിരുന്നു. മുസോളിനിയുടെ സാമ്രാജ്യം വിപുലമാക്കികൊണ്ടിരുന്ന കാലവും. മുസോളിനിക്ക് സുഗമമായ ഭരണത്തിനു ആത്മീയനേതാവായ മാര്‍പാപ്പയുടെ അനുഗ്രഹവും ആവശ്യമായിരുന്നു. രാജ്യത്തിലെ ജനങ്ങളുടെ ആഗ്രഹം അനുസരിച്ചാണ് മുസ്സോളിനി 70 കൊല്ലങ്ങളായി വഷളായിരുന്ന വത്തിക്കാനുമായുള്ള ഈ പ്രശ്നം പരിഹരിച്ചത്. ഭരിക്കുന്ന രാജ്യത്തെ അനുകൂലിക്കുകയെന്ന നയം പട്ടാളം ഇല്ലാത്ത വത്തിക്കാന്‍ സ്വീകരിക്കണമായിരുന്നു. അന്ന് ഭരണാധികാരികളെ പിണക്കിയാല്‍ വത്തിക്കാന്‍ തകര്‍ന്നു തരിപ്പണമാകുമായിരുന്നു.
മുസ്സോളിനിയില്നിന്നും കിട്ടിയ ഭീമമായ പണത്തിനു പകരമായി മുസ്സൊലിയുമായി ഒരു സമാധാനഉടമ്പടി ഉണ്ടാക്കി. വത്തിക്കാന്‍ ബുദ്ധിപൂര്‍വ്വം പണം അനേക തുറകളില്‍ നിക്ഷേപിക്കുകയും ചെയ്തു. അമേരിക്കൻ എഴുത്തുകാരനായ തോമസ് റീസിന്റെ "Inside the Vatican", എന്ന ബുക്കിലും മുസ്സൊലിനിയുമായി 1929ലെ വത്തിക്കാന്റെ ഉടമ്പടിയനുസരിച്ച് 92 മില്ല്യന്‍ ഡോളര്‍ നഷ്ടപരിഹാരമായി ലഭിച്ചതെന്നും എഴുതിയിട്ടുണ്ട്. നഷ്ടപരിഹാര തുകയില്‍ കുറെ വത്തിക്കാനിലെ ട്രെയിന്സ്റ്റേഷൻ പണിയുവാനും ഓഫീസ് കെട്ടിടത്തിനായും ഉപയോഗിച്ചു. കുറെ സ്വത്ത് പൈതൃകമായി മാറ്റിവെച്ചു. ഈ പണംകൊണ്ട് എന്‍ഡോവ്മെന്റ് ഫണ്ടും സാധു ഫണ്ടും സ്ഥാപിച്ചുവെന്നും വത്തിക്കാനില്‍ നിന്നു ഫാദര്‍ റീസ് വ്യക്തമാക്കി.
ലണ്ടനിലും, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സിലുമുള്ള കെട്ടിടങ്ങളെല്ലാം പൈതൃക സ്വത്തുക്കളെന്നും വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. വസ്തുവകകളുടെ വ്യക്തമായ രേഖകള്‍ വത്തിക്കാന്‍ സൂക്ഷിക്കുന്നുമുണ്ട്. മുസോളിനിയില്‍നിന്നും കിട്ടിയ നഷ്ടപരിഹാരതുകകൊണ്ട് ഇന്നും മാര്‍പാപ്പാക്ക് നേട്ടങ്ങള്‍ ഉണ്ടെന്നുള്ളതും സത്യമാണ്. ലോകമാധ്യമങ്ങള്‍ മുഴുവനായി യഹൂദരാണ് കൈകാര്യം ചെയ്യുന്നത്. കത്തോലിക്കസഭയെ ചെറുതാക്കുവാന്‍ ഓരോകാലത്തും ഇങ്ങനെയുള്ള വാര്‍ത്തകള്‍ ഇവര്‍ ഇറക്കുക പതിവാണ്.പന്ത്രണ്ടാം പീയൂസ്സിനെപ്പറ്റിയും പോള്ആറാമനെപ്പറ്റിയും കുപ്രസിദ്ധങ്ങളായ വാർത്തകള്‍ ഇതിനുമുമ്പും യഹൂദമീഡിയാകള് പ്രചരിപ്പിച്ചിട്ടുണ്ട്.
അല്മായശബ്ദം കത്തോലിക്കസഭയ്ക്ക് എതിരല്ല, ഏതൊരു പുരോഹിതനെക്കാളും നമ്മള് ജനിച്ചുവളര്‍ന്ന സഭയെ സ്നേഹിക്കുന്നുവെന്ന് ഈ ബ്ലോഗിനെ വിമർശിക്കുന്നവർ മനസിലാക്കട്ടെ. ഈ പോസ്റ്റ് അല്മായശബ്ദം നയങ്ങള്ക്കെതിരെങ്കില് അഡ്മിനിസ്റ്റ്രേറ്റര്ക്ക് ഡിലീറ്റ് ചെയ്യുവാന്‍ പൂര്‍ണ്ണമായ അധികാരം ഉണ്ട്. ആഗോള വാർത്തയായതുകൊണ്ട് സത്യമെന്ന് എനിക്ക് തോന്നിയത് ഞാന്‍ എഴുതി. കാലഹരണപ്പെട്ട പല ചരിത്ര ദുഃഖ സത്യങ്ങളും ഇങ്ങനെയെങ്കിലും ലോകമാധ്യമങ്ങളില്‍ വന്നതുകൊണ്ട് നിഷ്പക്ഷമായി വിലയിരുത്തുവാൻ കഴിഞ്ഞതിലും സമാധാനിക്കാം.
"ആഗോള വാർത്തയായതുകൊണ്ട് സത്യമെന്ന് എനിക്ക് തോന്നിയത് ഞാന്‍ എഴുതി. കാലഹരണപ്പെട്ട പല ചരിത്ര ദുഃഖ സത്യങ്ങളും ഇങ്ങനെയെങ്കിലും ലോകമാധ്യമങ്ങളില്‍ വന്നതുകൊണ്ട് നിഷ്പക്ഷമായി വിലയിരുത്തുവാൻ കഴിഞ്ഞതിലും സമാധാനിക്കാം"
ReplyDeleteVery good job Josukuttichaya. You kept cleanliness and prudence in this article.