Translate

Tuesday, January 1, 2013


കാഞ്ഞിരപള്ളി സംഭവം നല്‍കുന്ന  സന്ദേശം.

George Katticaren 

ക്രിസ്തുവിന്‍റെ ജനനശേഷം രണ്ടായിരം  വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. ദൌര്‍ഭാഗ്യവശാല്‍, ഇന്ന് സഭയിലും സമൂഹത്തിലും സാര്‍വ്വത്രികമായി ചര്‍ച്ചചെയ്യപ്പെടുന്നത് മനുഷ്യാവകാശ ലംഘനങ്ങളുടെ കരിപുരണ്ട കഥകളാണ്. ബോംബുകള്‍ക്ക് നേടാനാവാത്തത് ഒരു തരി സ്നേഹം കൊണ്ട് നേടാനാവും. യേശു കാട്ടിത്തന്ന അപരന്‍റെ പാദങ്ങളും പാദുകങ്ങളും കഴുകി ചുംബിക്കാന്‍ പോന്ന ലാളിത്യവും എളിമയും, മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം എരിഞ്ഞടങ്ങാന്‍ പോന്ന സ്നേഹവും മനുഷ്യ ഹൃദയങ്ങളില്‍ വിണ്ടും സ്ഥാനം പിടിക്കുമ്പോഴേ  ലോകമെ മ്പാടും രൂക്ഷമായികൊണ്ടിരിക്കുന്ന അസ്വസ്ഥതകള്‍ക്കും അന്ത്യമാവൂ. അതുകൊണ്ടാണ് യേശുവാണ് ഒരേയൊരു മാര്‍ഗ്ഗമെന്ന് ആവര്‍ത്തിക്കുന്നത്.

അല്മായാരായോ വൈദികരരോ സന്യസ്തരോ മനുഷ്യാവകാശങ്ങള്‍ക്കും നീതിക്കുംവേണ്ടിയും  സ്വരം ഉയര്‍ത്തുന്നതില്‍ യാതൊരു തെറ്റുമില്ല. അതാണ്് യേശുവന്റെ ആഗമനദൗത്യം വെളിപ്പെടുത്തുന്നത്  Vow of Obedience എന്ന ഊരാകുടുക്കില്‍ അകപ്പെട്ടുപോയ വൈദികര്‍ക്കും സന്യസ്തര്‍ക്കും വേണ്ടി സ്വരം ഉയര്‍ത്തേണ്ടതുകൂടി അല്മായരുടെ കടമയാണ്.

"അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍െറ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്‍െറ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. (Mathew 11:28-299)." എന്നാണ്  യേശു പറഞ്ഞത്. 


പക്ഷെ  ഈയടുത്ത ദിവസങ്ങളില്‍ കാഞ്ഞിരപള്ളിയില്‍ നടന്നത്  എന്താണ്.  തന്റെ സങ്ക ടം ബോധിപ്പി ക്കാന്‍ ച്ചെന്ന  ഒരു സ്ത്രിയോട്  സ്ഥലത്തെ   കത്തോലിക്കാ മെത്രാന്‍ എങ്ങനെയാണ്  പെരുമാറിയത് ?   അവര്‍  നടത്തിയ   മനുഷ്യാവകാശ ജാഥക്ക് നേരെ ഗുണ്ടകളെ  അഴിച്ചു വിടുകയാണ്  ഈ  മെത്രാന്‍  ചെയ്തത്. അത്  ക്രിസ്തിയമല്ല,  പിന്നെയോ  പൈശാചിക മാണ്, അവഹേളിക്കപ്പേ ടെണ്ടതാണ്   ക്രിസ്തുവിന്റെപ്രതിനിധിയെന്ന് പറയുന്ന  ഈ സഭാധികാരിയുടെ  ഗുണ്ടായിസനയം കാലത്തിനു  യോജിച്ചതല്ല.  അതിനാല്‍ 

"അവസാനമായി കര്‍ത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍.. സാത്താന്‍െറ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്‍െറ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍ എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്‍െറ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്. അതിനാല്‍, ദൈവത്തിന്‍െറ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്‍മയുടെ ദിനത്തില്‍ ചെറുത്തുനില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട്   പിടിച്ചുനി ല്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും '' (എഫേസോസ് 6: 1 0-13) "

ഈയൊരു  സന്ദേശമാണ്  കാഞ്ഞിരപള്ളി സംഭവത്തില്‍  നിന്നും  മനസ്സിലാക്കുവാന്‍ കഴിയുന്നത്‌ . ഇതു  എല്ലാവരുടെയും ഹൃദയത്തില്‍  കത്തി  ജ്വലിക്കുകയും  നല്ലൊരു  നാളക്കുവേണ്ടി  പ്രാര്‍ത്ഥിക്കുകയും ചെയ്യാം.  


WISH  YOU ALL  A  HAPPY NEW YEAR 2013!

1 comment:

  1. നമ്മുടെ സഭാധികാരികള്‍ ആദ്ധ്യാത്മികതയുടെ കാര്യത്തില്‍ വെറും കുട്ടികളാണെന്നാണ് സ്വാമിജി ഉദ്ദേശിച്ചത്. (മറ്റപ്പള്ളി) അതിനൊരു തെളിവാണ്, അനൂപ്‌ കുറിച്ചതുപോലെ, അവനവനു വേണ്ടത് പഴയ നിയമത്തില്‍ നിന്നോ പുതിയതില്‍ നിന്നോ ചുരണ്ടി കൊണ്ടുവരുക, എവിടെയും തട്ടിവിടുക എന്നത്. അതാണല്ലോ കരിസ്മാറ്റിക് സ്റ്റൈല്‍. "എന്റെ അഭിഷിക്തനെ തൊട്ടു പോകരുത് " എന്നതാണ് ഈ കള്ളഅച്ചന്മാരുടെ ഏറ്റവും പ്രിയപ്പെട്ട വചനം. Soul & Vision നും ഇങ്ങനെപലപ്പോഴും ചെയ്യാറുണ്ട്. ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിച്ചതുകൊണ്ട് ആത്മീയത ഉണ്ടാവില്ല. വേറൊരു ഉദാഹരണം: യേശു ശിഷ്യരുടെ കാലു കഴുകിയത് പറഞ്ഞു പറഞ്ഞ്, കേട്ട് കേട്ട് മടുത്തു. എന്നിട്ടും കാലു പോയിട്ട് കൈയൊന്നു കഴുകാന്‍ ഇറ്റു വെള്ളം കൊടുക്കാന്‍ പോലും നമ്മളാരും ശ്രമിക്കുന്നില്ല. എന്നെ അത്രക്കൊന്നും ആകര്‍ഷിക്കാത്ത ഒരു കാര്യമാണത്‌ . യേശുവിന്റെ സമൂഹത്തില്‍ (പണ്ടുപണ്ട് ഇന്ത്യയിലും) കാലു കഴുകുക അതിഥി ബഹുമാനത്തിന്റെ ഭാഗമായിരുന്നിരിക്കാം. ആയിരുന്നു എന്ന് ശിമയോന്റെ വീട്ടില്‍ വച്ച് യേശു പാപിനിയായ സ്ത്രീയെ പുകഴ്ത്തി പറയുന്നിടത്ത് ഒരു സൂചനയുണ്ട്. തന്റെ ആതിഥേയന്‍ അങ്ങനെ ചെയ്തില്ല എന്ന് യേശു സങ്കടം പറയുന്നുണ്ട്. എന്ന് വച്ച്, നമ്മള്‍ അതേപ്പിടിച്ചു പൊള്ളയായ അനുകരണം നടത്തേണ്ട കാര്യമില്ല. ആദ്യം നമുക്ക്, വെയിലത്ത് വരുന്നവര്‍ക്ക് മുഖം കഴുകാന്‍ അല്പം വെള്ളംകൊടുക്കാന്‍ പഠിക്കാം. എന്നിട്ടാകട്ടെ വലിയ വലിയ എളിമയുടെ പ്രകനങ്ങള്‍!

    ReplyDelete