വചനം നിറുത്തില്ലാതെ
ഘോഷിക്കുകയും എന്നാല്‍ അതിന്റെയര്‍ത്ഥം അറിയാതിരിക്കയും ചെയ്യുന്ന
തിരുമേനിമാര്‍ അറിയുവാന്‍, എന്ന് ശീര്‍ഷകമെഴുതി ഒരു സുഹൃത്ത്
അയച്ചുതന്നതാണ് താഴെ. ഇതെനിക്കും ഒരു പുതിയ കണ്ടെത്തല്‍ ആയിരുന്നു. ഞാനും
തെറ്റായിട്ടായിരുന്നു ഈ വാക്യം മനസ്സിലാക്കിയിരുന്നത്. ഇതുതന്നെയാണോ മറ്റു
ഭാഷകളിലും എന്ന് ഞാന്‍ അന്വേഷിച്ചു. ജര്‍മനിലും ഫ്രെഞ്ചിലും ഒട്ടും
മാറ്റമില്ലാതെയാണ് വിവര്‍ത്തനം എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.
“So if you are presenting a sacrifice at the altar in the Temple and you suddenly remember that someone has something against you, leave your sacrifice there at the altar. Go and be reconciled to that person. Then come and offer your sacrifice to God."
Mathew 5:23-24
ആകയാൽ നീ ബലിപീഠത്തില്‍ കാഴ്ച്ചയര്‍പ്പിക്കുമ്പോൾ നിന്‍റെ സഹോദരന്നു നിന്നോട് ഏതെങ്കിലും വിരോധം ഉണ്ടെന്നു അവിടെവച്ച് ഓർമ്മവന്നാൽ നിന്‍റെ കാഴ്ചവസ്തു അവിടെ ബലിപീഠത്തിന്റെ മുമ്പിൽ വച്ചിട്ട്, ആദ്യം ചെന്ന് സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.
ഇവിടെ എല്ലാവരും മനസിലാക്കിവെച്ചിരിക്കുന്നത്, ബലിയര്‍പ്പിക്കുന്നയാള്‍ക്ക് ആരോടെങ്കിലും വിരോധം ഉണ്ടെങ്കില്‍, പോയി വിരോധം തീര്‍ത്തിട്ടു വരണമെന്നാണ് പറഞ്ഞിരിക്കുന്നത് എന്നാണ്. അങ്ങനെയാണ് പഠിപ്പിക്കുന്നതും.
എന്നാല്‍ മനസ്സിരുത്തി വായിച്ചാല്‍ വാചകത്തിന്‍റെ അര്‍ത്ഥം തിരിഞ്ഞാണെന്നു കാണാം. അതായത്, ഉദാഹരണത്തിന്, ഒരു മോണിക്കയ്ക്കോ ഒരു തോമസിനോ ഒരു ബന്ധുവിനോടോ മെത്രാനോടോ വൈദികനോടോ സാരമായ എന്തെങ്കിലും തര്‍ക്കം/വിരോധം ഉണ്ടെന്നു വയ്ക്കുക. ഇതോര്‍മ്മയുള്ളിടത്തോളം, വചനത്തെ ബഹുമാനിക്കുന്നെങ്കില്‍, ഈ രണ്ടാമത് പറഞ്ഞവര്‍ക്ക് ബലിയര്‍പ്പിക്കാന്‍ അര്‍ഹതയില്ല.
“So if you are presenting a sacrifice at the altar in the Temple and you suddenly remember that someone has something against you, leave your sacrifice there at the altar. Go and be reconciled to that person. Then come and offer your sacrifice to God."
Mathew 5:23-24
ആകയാൽ നീ ബലിപീഠത്തില്‍ കാഴ്ച്ചയര്‍പ്പിക്കുമ്പോൾ നിന്‍റെ സഹോദരന്നു നിന്നോട് ഏതെങ്കിലും വിരോധം ഉണ്ടെന്നു അവിടെവച്ച് ഓർമ്മവന്നാൽ നിന്‍റെ കാഴ്ചവസ്തു അവിടെ ബലിപീഠത്തിന്റെ മുമ്പിൽ വച്ചിട്ട്, ആദ്യം ചെന്ന് സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.
ഇവിടെ എല്ലാവരും മനസിലാക്കിവെച്ചിരിക്കുന്നത്, ബലിയര്‍പ്പിക്കുന്നയാള്‍ക്ക് ആരോടെങ്കിലും വിരോധം ഉണ്ടെങ്കില്‍, പോയി വിരോധം തീര്‍ത്തിട്ടു വരണമെന്നാണ് പറഞ്ഞിരിക്കുന്നത് എന്നാണ്. അങ്ങനെയാണ് പഠിപ്പിക്കുന്നതും.
എന്നാല്‍ മനസ്സിരുത്തി വായിച്ചാല്‍ വാചകത്തിന്‍റെ അര്‍ത്ഥം തിരിഞ്ഞാണെന്നു കാണാം. അതായത്, ഉദാഹരണത്തിന്, ഒരു മോണിക്കയ്ക്കോ ഒരു തോമസിനോ ഒരു ബന്ധുവിനോടോ മെത്രാനോടോ വൈദികനോടോ സാരമായ എന്തെങ്കിലും തര്‍ക്കം/വിരോധം ഉണ്ടെന്നു വയ്ക്കുക. ഇതോര്‍മ്മയുള്ളിടത്തോളം, വചനത്തെ ബഹുമാനിക്കുന്നെങ്കില്‍, ഈ രണ്ടാമത് പറഞ്ഞവര്‍ക്ക് ബലിയര്‍പ്പിക്കാന്‍ അര്‍ഹതയില്ല.
യേശു വന്നത് പാപികളെ രക്ഷിക്കുവാന്‍ ആണ്. കുടുംബമായി ജീവിക്കുന്ന തൊണ്ണൂറു ശതമാനം ജനങ്ങള്‍ക്കും പാപം ഒന്നില്ല. അതെ സമയം തൊണ്ണൂറു ശതമാനം പുരോഹിതരും പാപികളാണ്. പുരോഹിതര്‍ വിധിദിവസത്തില്‍ ശൈത്താന്റെ കാഹളശബ്ദം ശ്രവിച്ചു, ദുര്‍ഗന്ധം വമിക്കുന്ന നീണ്ടകുപ്പായങ്ങളുമായി, കുന്നുകൂട്ടിയിരിക്കുന്ന പാപങ്ങളുമായി, കുഴിമാടങ്ങളില്‍ നിന്നു ചടഞ്ഞെഴുന്നേല്‌ക്കുന്നതും പുറം തിരിഞ്ഞു നടക്കുന്നതും പത്രോസിന്റെ ഗേറ്റിങ്കല്‍ നമുക്ക് കാണാം.
ReplyDeleteവചനം പറയുന്നതുപോലെ അനുസരിക്കണമെന്നില്ല. ഇടത്തെ കരണത്തടിക്കുവാന്‍ വരുന്നവന് വലത്തെ കരണം കാണിച്ചു കൊടുക്കുകയല്ല, വരുന്നവന്റെ രണ്ടു കരണത്തും തിരിച്ചു കൊടുക്കുകയാണ് വേണ്ടത്. കരണവും കാണിച്ചു എല്ലാവരുടെയും മുമ്പില്‍ നീട്ടികൊണ്ട് ചെന്നാല്‍ പിന്നീട് നീട്ടാന്‍ ആ കരണം മിച്ചം കാണുകയില്ല. യേശു പഠിപ്പിച്ചത് ഒരു ചെറിയ യഹൂദ സമുദായത്തെയായിരുന്നു. അവരെല്ലാം തിരിച്ചു തല്ലാന്‍ നിവൃത്തിയില്ലാത്തവരായിരുന്നു. അങ്ങനെയുള്ളവര്‍ ഈ നിയമം പാലിക്കട്ടെ.
വചനത്തിന്റെ അക്ഷരാര്‍ഥത്തില്‍ ജീവിച്ചിരുന്നുവെങ്കില്‍ ഇന്നുള്ള ഈ ശാസ്ത്രീയ നേട്ടങ്ങള്‍ മനുഷ്യന്‍ കൈവരിക്കുകയില്ലായിരുന്നു. മതമൗലികവാദികള്‍ അമേരിക്കാ ഭരിച്ചിരുന്നുവെങ്കില്‍
ഇന്നും ഈ നാട് അമ്പുംവില്ലും തൊടുത്തുവിടുന്ന മനുഷ്യരുടെ നാടായിതന്നെ അവശേഷിക്കുമായിരുന്നു. നിയമങ്ങള്‍ പാലിക്കണം. അത് മതനിയമങ്ങളല്ല, പാലിക്കേണ്ടത് രാജ്യത്തിന്റെ നിയമങ്ങളാണ്. സീസറിനു കൊടുക്കേണ്ടത് സീസറിനും മതത്തിന് കൊടുക്കേണ്ടത് മതത്തിനും കൊടുക്കുവാന്‍ പറയേണ്ടത് മതമോ കാനോന്‍ നിയമമോ അല്ല. ഈ നിയമങ്ങള്‍ കാലത്തിനനുസരിച്ച് ഭരണഘടന അനുശാസിക്കുന്നുണ്ടോയെന്നു രാജ്യത്തിന്റെ നിയമങ്ങളാണ് പരിശോധിക്കേണ്ടത്.
"leave your sacrifice there at the altar. Go and be reconciled to that person. Then come and offer your sacrifice to God. Matthew 5:24" വചനം പോലെ വള്ളി പുള്ളിയില്ലാത്തെ ഈ വചനത്തെ സ്വീകരിക്കുക അസാധ്യമാണ്. അങ്ങനെയെങ്കില്‍ പാപം തീര്‍ക്കുവാന്‍ പത്തു മാര്‍പാപ്പാമാര്‍ വത്തിക്കാനില്‍ താമസിച്ചാലും സാധിക്കുകയില്ല. വത്തിക്കാന്‍ ചെയ്തു കൂട്ടിയ പാപങ്ങള്‍ ഹിറ്റ്ലര്‍പോലും ചെയ്തിട്ടുണ്ടാവില്ല.
ദൈവത്തോട് ചെയ്യുന്ന പാപത്തെക്കാളും മനുഷ്യരോട് ചെയ്യുന്ന പാപമാണ് കഠിനം. അങ്ങനെയുള്ള പാപങ്ങള്‍ ദൈവം പൊറുക്കുകയില്ല. അറക്കല്‍ കൊച്ചുണ്ണി മോനിക്കായോടു ചെയ്ത പാപം ദൈവത്തിനു ക്ഷമിക്കുവാന്‍ സാധിക്കുകയില്ല. നീതി മോനിക്കാക്കോ കൊച്ചുണ്ണിക്കോ എന്നറിയുവാന്‍ കൊച്ചുണ്ണി കോടതിയില്‍ പോവുന്നത് തിരുവചനം മാത്യു 5: 24 അനുസരിച്ചാണ്. കോടതി വിധി വരുന്നതുവരെ കൊച്ചുണ്ണി തെറ്റുകാരന്‍ അല്ല. അദ്ദേഹത്തിനു ബലി അര്‍പ്പിക്കാം.
കോടതിയില്‍ മോനിക്കാ ജയിച്ചാല്‍ ജയിലില്‍പോകാതെ കൊച്ചുണ്ണി വേണ്ടവിധം ചെയ്തുകൊള്ളും. ദൈവത്തിന്റെ കോടതിയില്‍ വിശ്വസിക്കുന്ന ഭക്തന്മാര്‍ വട്ടോളിയുടെ വചനം പതിവായി ശ്രവിച്ചാല്‍ പരിഹാരം കാണും. വചനത്തിന്റെ അര്‍ഥം, നീ കോടതിയില്‍ പോവുകയാണെങ്കില്‍ ശിക്ഷ കിട്ടുമെന്നു ഉറപ്പാണെങ്കില്‍, ജയില്‍ കിട്ടാതെ എന്തു വിലകൊടുത്തും എതിരാളിയുമായി ഒത്തു തീര്‍പ്പാക്കണം. എന്നിട്ടു ബലി അര്‌പ്പിക്കൂ?
മറ്റുള്ളവനെ വേദനിപ്പിച്ചാല്‍ ക്ഷമയില്‍ ഒതുങ്ങുന്നുവെങ്കില്‍ അപരനോട് ക്ഷമ പറയാം. അപരന്‍ അറിയാത്ത നമുക്കുള്ളില്‍ വരുന്ന അസൂയ, വ്യപിചാര ചിന്തകള്‍, വൈരാഗ്യം ഒക്കെ ദൈവത്തോട് പറയാം. കാരണം നമ്മുടെ ഉള്ളിലെ പാപം മറ്റൊരു മനുഷ്യനോ പുരോഹിതനോ അറിയുന്നില്ല. മനുഷ്യന്‍ പൊറുക്കാത്തതു ദൈവം പൊറുക്കുകയില്ല.
"വചനം പറയുന്നതുപോലെ അനുസരിക്കണമെന്നില്ല. ഇടത്തെ കരണത്തടിക്കുവാന്‍ വരുന്നവന് വലത്തെ കരണം കാണിച്ചു കൊടുക്കുകയല്ല, വരുന്നവന്റെ രണ്ടു കരണത്തും തിരിച്ചു കൊടുക്കുകയാണ് വേണ്ടത്. കരണവും കാണിച്ചു എല്ലാവരുടെയും മുമ്പില്‍ നീട്ടികൊണ്ട് ചെന്നാല്‍ പിന്നീട് നീട്ടാന്‍ ആ കരണം മിച്ചം കാണുകയില്ല. യേശു പഠിപ്പിച്ചത് ഒരു ചെറിയ യഹൂദ സമുദായത്തെയായിരുന്നു. അവരെല്ലാം തിരിച്ചു തല്ലാന്‍ നിവൃത്തിയില്ലാത്തവരായിരുന്നു. അങ്ങനെയുള്ളവര്‍ ഈ നിയമം പാലിക്കട്ടെ.വചനത്തിന്റെ അക്ഷരാര്‍ഥത്തില്‍ ജീവിച്ചിരുന്നുവെങ്കില്‍ ഇന്നുള്ള ഈ ശാസ്ത്രീയ നേട്ടങ്ങള്‍ മനുഷ്യന്‍ കൈവരിക്കുകയില്ലായിരുന്നു. മതമൗലികവാദികള്‍ അമേരിക്കാ ഭരിച്ചിരുന്നുവെങ്കില്‍ഇന്നും ഈ നാട് അമ്പുംവില്ലും തൊടുത്തുവിടുന്ന മനുഷ്യരുടെ നാടായിതന്നെ അവശേഷിക്കുമായിരുന്നു." ഈ എഴുതിയിരിക്കുന്നത് തീരെ ചരിത്രബോധവും യാഥാര്‍ഥ്യബോധവും ഇല്ലാത്തവിധത്തിലായിപ്പോയില്ലേ? അടിയ്ക്കു പകരം അടി കൊടുത്ത് പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിച്ചതായി ചരിത്രത്തില്‍ എവിടെയെങ്കിലും എഴുതപ്പെട്ടിട്ടുണ്ടോ?
ReplyDeleteWhat else we can do to arackan other than this strategy?
Delete“If the thief is caught while breaking into [your house], and is struck so that he dies, there will be no bloodguiltiness on his account” (Ex. 22:2).
Deleteപുറപ്പാട് ഇരുപത്തിരണ്ടാം അദ്ധ്യായം രണ്ടാം വാക്യം കാഞ്ഞിരപ്പള്ളി കള്ളനു വേണ്ടിയുള്ളതാണ്. നല്ല ക്രിസ്ത്യാനി ബൈബിള് അനുസരിച്ച് ജീവിക്കണം.
ഒരുത്തൻ ഒരു കാളയെയോ ഒരു ആടിനെയോ മോഷ്ടിച്ചു അറുക്കുകയാകട്ടെ വില്ക്കുകയാകട്ടെ ചെയ്താൽ അവൻ ഒരു കാളെക്കു അഞ്ചു കാളയെയും, ഒരു ആടിന്നു നാലു ആടിനെയും പകരം കൊടുക്കേണം.
2
കള്ളൻ വീടു മുറിക്കുമ്പോൾ പിടിക്കപ്പെട്ടു അടികൊണ്ടു മരിച്ചുപോയാൽ അവനെ സംബന്ധിച്ചു രക്തപാതകം ഇല്ല.
3
എന്നാൽ അതു നേരം വെളുത്തശേഷമാകുന്നു എങ്കിൽ രക്തപാതകം ഉണ്ടു. കള്ളൻ ശരിയായിട്ടു പ്രതിശാന്തി ചെയ്യേണം; അവൻ വകയില്ലാത്തവനെങ്കിൽ തന്റെ മോഷണം നിമിത്തം അവനെ വിൽക്കേണം.
4
മോഷണവസ്തുവായ കാളയെയോ കഴുതയെയോ ആടിനെയോ ജീവനോടെ അവന്റെ കൈവശം കണ്ടുപിടിച്ചാൽ അവൻ ഇരട്ടി പകരം കൊടുക്കേണം.
This comment has been removed by the author.
ReplyDelete
ReplyDeleteഇന്നത്തെ (Jan 27/2013) രണ്ടാം വായന ഇതായിരുന്നു . ഒരുപള്ളിയിലും ഇതിനെക്കുറിച്ച് പ്രസംഗിച്ചു കാണില്ല.
പകരം കാനായിലെ കാര്യമായിരിക്കും പറഞ്ഞത്?
Heb 7:23-28
23 മരണംനിമിത്തം അവർക്കു നിലനില്പാൻ മുടക്കം വരികകൊണ്ടു പുരോഹിതന്മാർ ആയിത്തീർന്നവർ അനേകർ ആകുന്നു.
24 ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൌരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു.
25 അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.
26 ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ;
27 ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗം കഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നേ. അതു അവൻ തന്നെത്താൻ അർപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ.
28 ന്യായപ്രമാണം ബലഹീനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിന്നു പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികെഞ്ഞവനായിത്തീർന്ന പുത്രനെ പുരോഹിതനാക്കുന്നു
Very Good ARTICLE
ReplyDelete