Translate

Thursday, January 17, 2013

ചര്‍ച്ച് ആക്ട് -- ചര്‍ച്ചാസമ്മേളനം തൃശൂരില്‍ ജനുവരി 20ന്



4 comments:

  1. ഓരോ അല്മയന്റെയും അറിവിലേക്കായി അവരുടെ അവകാശ ങ്ങള്‍ ഓരോ പള്ളിയുടെയും മുന്‍പില്‍ ബോര്‍ഡ്‌ എഴുതി വെക്കണം എന്നൊരു നിയമം ഉണ്ടാകണം. അല്ലെങ്കില്‍ പുരോഹിതന്മാര്‍ അവരെ ബുദ്ധിമുട്ടിക്കും

    ReplyDelete
    Replies
    1. ഇപ്പറഞ്ഞത്‌ ഗുണം ചെയ്യാം. എന്നാല്‍ അക്കൂടെ, പള്ളിക്കകത്തും അതിനെ ചുറ്റിപ്പറ്റിയും മനുഷ്യര്‍ ചെയ്തു കൂട്ടുന്ന അസംബന്ധങ്ങളുടെ ഒരു ലിസ്റ്റും എഴുതി ചേര്‍ക്കേണ്ടതാണ്. അവസാനത്തേതായി ഇങ്ങനെയും എഴുതണം. "യേശു ഉണ്ടായിരുന്നെങ്കില്‍ പണ്ടേ ഈ പള്ളിയും കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ ഇടിച്ചു നിരത്തിയേനെ"

      Delete
  2. തൃശൂരിലെ ചര്‍ച്ച് ആക്ട് സെമിനാരില്‍ പങ്കെടുത്ത ബി ജെ പി തൃശൂര്‍ ജില്ലാ പ്രസിഡന്റായ അഡ്വ. ബി ഗോപാലകൃഷ്ണന്‍ ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ തയ്യാറാക്കിയിട്ടുള്ള ചര്‍ച്ച് ആക്ടിന്റെ കരടുരൂപം ദേവസ്വം ബോര്‍ഡിന്റെയും വഖഫ് ബോര്‍ഡിന്റെയുമെല്ലാം ആക്ടുകളിലുള്ള ചില തകരാറുകള്‍ പരിഹരിക്കാന്‍വരെ സഹായകമാകുംവിധത്തിലുള്ളതാണെന്ന് എടുത്തു പറയുകയുണ്ടായി. യേശുദാസിന് ഗുരുവായൂര്‍ പ്രവേശനം അനുവദിക്കാന്‍ തടസ്സമായിരിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ ആക്ടും ചട്ടങ്ങളുമാണ് എന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാണിച്ചു. ക്രിസ്തുവിശ്വാസികള്‍ക്ക് സ്വത്തുഭരണത്തില്‍ വികേന്ദ്രീകൃതമായ പ്രാതിനിധ്യം ജാതിഭേദമെന്യേ ഉറപ്പാക്കുന്ന ഇതര മതവിഭാഗങ്ങളുടെയും ബോര്‍ഡുകളുടെ ആക്ടുകള്‍ പരിഷ്‌കരിക്കാന്‍ ചര്‍ച്ച് ആക്ട് മാതൃകയാവുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇതു പാസ്സാകേണ്ടത് ഇതര മതവിഭാഗങ്ങളുടെ കൂടി ആവശ്യമാണെന്നും ക്രിസ്ത്യുമതവിശ്വാസികളോടുള്ള വിവേചനം ഇല്ലാതാക്കുന്നതിന് ഇതനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

    ReplyDelete
  3. സഭാസ്വത്തുക്കളില്‍ വത്തിക്കാന് പൂര്‍ണ്ണ അവകാശം ഉണ്ടെന്നു വക്കീലന്മാര്‍ സഹിതം പ്രസംഗത്തില്‍ ചൂണ്ടി കാണിക്കുന്നു. ജന്മംകൊണ്ട് ഇന്ത്യന്‍ അല്ലാത്ത മാര്‍പാപ്പയുടെ പേരില്‍ എങ്ങനെ സ്വത്തുക്കളുടെ ആധാരംഎഴുതും? എങ്ങനെ അദ്ദേഹം അവകാശിയാകും? 1950-ല്‍ എഴുതിയ ഭരണഘടനയില്‍ എവിടെയാണ് കാനോന്‍ നിയമം? ഷാരിയാ നിയമങ്ങളില്‍ ചിലത് ഭരണഘടനയില്‍ ഉള്‌കൊള്ളിച്ചിട്ടുണ്ട്. പാക്കിസ്ഥാനില്‍ ഷാരിയാ അനുസരിച്ചില്ലെങ്കില്‍ തൂക്കികൊലയും. മാര്‍പാപ്പക്ക് സഭാസ്വത്തുക്കളില്‍ ഒരു കങ്കാണിയുടെ സ്ഥാനമേയുള്ളൂ. തലമുറകളായി സ്വത്തുക്കള്‍ കൈവശം വെച്ചിരിക്കുന്ന പുരോഹിതരുടെ കൈവശവകാശം അവര്‍ വിട്ടുകൊടുക്കണമെങ്കില്‍ മൂന്നു കോടതികളും വിജയിക്കണം. അല്ലെങ്കില്‍ ന്യൂനപക്ഷാവകാശം എന്ന വകുപ്പ് മാറ്റി ഭരണഘടന മാറ്റണം. ശ്രീ പുലിക്കുന്നന്‍ സൂചിപ്പിച്ച നിയമങ്ങള്‍ പള്ളി സ്വത്തിനുമേല്‌ സ്വാധീനം നേടുവാന്‍ അപര്യാപ്തമാണ്. മൃഗീയഭൂരിപക്ഷം പുരോഹിതര്‍ക്കൊപ്പം ഉള്ളടത്തോളംകാലം ചര്ച്ച്ആക്റ്റ് ഒരു സ്വപ്നംപോലെയായിരിക്കും. ഇന്നത്തെ ഭക്തലോകത്തിനെ ഒന്നാകെ ഭ്രാന്താലയങ്ങളില്‍ ഒരു ചീകത്സയാണ് ആവശ്യം.

    ReplyDelete