Translate

Sunday, January 13, 2013

മാര്‍പ്പാപ്പാ നീതി പാലിക്കുക

അകത്തും പുറത്തും അണിനിരന്നിരിക്കുന്ന ശത്രു സൈന്യത്തെ കണ്ടു പകച്ചിരിക്കുകയാണ് ഇന്ന് സിറോ മലബാര്‍ സഭാ നേതൃത്വം എന്നത് അധികം ആര്‍ക്കും അറിയാന്‍ പാടില്ലാത്ത രഹസ്യം. കത്തോലിക്കാ സഭയില്‍ നിന്ന് ഇപ്പോള്‍ കാണുന്ന അത്യപൂര്‍വ്വമായ പൊഴിച്ചില്‍ തടയുന്നതിനെപ്പറ്റി ചിന്തിക്കാന്‍ പോലും മെത്രാന്‍ സമിതിക്ക് കഴിയുന്നില്ല. JCC കാഞ്ഞിരപ്പള്ളിയില്‍ ഇറക്കിയ പ്രസ്ഥാവന ഫോട്ടോസ്ടാറ്റ് എടുത്തു വിതരണം ചെയ്യുന്ന വൈദികരെയോ, തൊഴുത്തില്‍ കുത്തുന്ന മേത്രാന്മാരേയോ, ഇവര്‍ക്ക് പാരപണിയുന്ന റോമ്മാ സിംഹാസനത്തേയോ, നിസ്സംഗരായ അത്മായരേയോ ആരെയാണ് ആദ്യം നേരിടെണ്ടതെന്നു തന്നെ നിശ്ചയമില്ലാത്ത അവസ്ഥയിലാണ് മെത്രാന്‍ തിരുസംഘം. കാഞ്ഞിരപ്പള്ളിയില്‍ ഭൂരിഭാഗം വൈദികരും ഒരു വശത്തും, മെത്രാനും ഉടായിപ്പ് സംഘവും മറുവശുത്തുമായി ധ്രുവികരണം ദ്രുത ഗതിയില്‍ നടക്കുന്നു. ഇത്തരം ഒരവസ്ഥാ വിശേഷം അത്യപൂര്‍വ്വം എന്നേ പറയാനാവൂ.

മനിലയില്‍ ഏഷ്യന്‍ ബിഷപ്സ് സിനഡ് കൂടുന്നതിനുള്ള ഒരുക്കങ്ങള്‍ ഒരു വര്‍ഷം മുമ്പേ തുടങ്ങിയതാണ്‌.പക്ഷെ അതേദിവസം മനിലയിലെ ബിഷപ്പിനെ കര്‍ദ്ദിനാള്‍ ആക്കാന്‍ റോം തിരുമാനിച്ചു. അത്  പോട്ടെന്നു വെയ്ക്കാം, കേരളത്തില്‍ നിന്ന് തന്നെ രണ്ടാമത് ഒരു കര്‍ദ്ദിനാളിനെ വാഴിക്കാന്‍ തിരുമാനിച്ചത് സത്യത്തില്‍ കത്തിയെടുത്തു കുത്തുന്നതിനു സമമായിരുന്നു കാക്കനാട്ട്കാര്‍ക്ക്. അങ്ങേര്‍ക്കും തട്ടുകേട് പറ്റിയെന്നു തീര്‍ച്ച. സര്‍വ്വ രാഷ്ട്രിയക്കാരെയും, അവരുടെ ഡ്രൈവര്‍മാരെയും കണ്ടു അദ്ദേഹം ആശംശകള്‍ ഏറ്റു വാങ്ങിക്കൊണ്ടിരിക്കുകയാണിപ്പോള്‍ . 

ലത്തിന്കാരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാന്‍ ഏതറ്റം വരെ പോകാമെന്നതിനെപ്പറ്റിയാണ് ഇപ്പോള്‍ സീറോ മലബാര്‍ ഗൂഢ സംഘം ചിന്തിക്കുന്നത്. മാര്‍പ്പാപ്പാ നീതി പാലിക്കുകയെന്നു പറഞ്ഞു അത്മായനെ നിരത്തിലിറക്കി നോക്കാമെന്ന് വെച്ചാല്‍ അങ്കമാലിയില്‍ സഭാ സംരക്ഷണ റാലി നടത്തിയതുപോലിരിക്കും. അതിന്‍റെ നാലൊന്നു കാഞ്ഞിരപ്പള്ളിയില്‍ ഉണ്ടായിരുന്നുവെന്നത്‌ മറക്കാന്‍ വയ്യ.

18 ന് അറക്കല്‍ വിദേശത്തേക്ക് വണ്ടി കയറും – മിക്കവാറും അമേരിക്കയില്‍ എത്തുമെന്നേ പറയാനാവൂ (അമേരിക്കക്കാര്‍ കാത്തിരിക്കുക). ചിക്കാഗോയില്‍ പുതിയ മെത്രാനെ പ്രഖ്യാപിക്കാന്‍ വൈകുന്നതിനും കാക്കനാട് മുതല്‍ റോം വരെ നീളുന്ന കുരുക്കുണ്ടെന്നും തുണ്ടം തുണ്ടമായി അറിയാന്‍ കഴിഞ്ഞു. അതും അറക്കല്‍ മെത്രാന്‍റെ യാത്രയുമായി ബന്ധിപ്പിക്കണമെന്നില്ല, പക്ഷെ എന്തൊക്കെയോ എവിടോക്കെയൊ ചീഞ്ഞു നാറുന്നുണ്ടെന്ന് സ്പഷ്ടം. ദശാംശം പിരിച്ചുകിട്ടുന്ന പണം കൊണ്ട് വിദേശത്തു പോയി പിരിവു തന്ന അത്മായനിട്ടു തന്നെ ഇനിയും പാര പണിയണോ തമ്പ്രാനെ?

ഏതായാലും റോഷന് ഒരു കാര്യം മനസ്സിലായി, തൂവല്‍ കിടക്കയില്‍ കിടക്കുന്ന പല മെത്രാന്മാര്‍ക്കും ഉറക്കം വരുന്നില്ലെന്നാണു മെഡിക്കല്‍ ഷോപ്പുകാര്‍ പറയുന്നത്.  

No comments:

Post a Comment