കത്തോലിക്കാ സഭ ആധുനിക ലോകത്ത് അഭിമുഖികരിക്കുന്ന നിരവധിയായ പ്രശ്നങ്ങളും അവക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളും സവിസ്തരം പ്രതിപാദിക്കുന്ന ' Autocracy is a Sin' എന്ന സ്വാമി (ഡോ) സ്നേഹാനന്ദ ജ്യോതി (ഇംഗ്ലിഷില്‍ ) എഴുതിയ ആധികാരിക ലേഖനം വായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഏകാധിപത്യം പാപമെന്നു പറയുവാൻ സാധിക്കുമോ? കത്തോലിക്കസഭയുടെ പരമാധികാരിയായ മാർപാപ്പാ എകാധിപതിയെന്നുള്ളതു ശരിതന്നെ. മാർപാപ്പാ എന്ന ഒറ്റ വ്യക്തിയുടെ അഭിപ്രായം ബില്ല്യൻകണക്കിനു ജനം ഒന്നുപോലെ ശരിവെക്കണം. അറക്കനെപ്പോലെ ഒരു ബിഷപ്പിനെ കാഞ്ഞിരപ്പള്ളി രൂപത സഹിക്കുന്നതും ഏകാധിപത്യം പാപമെന്നുള്ളതിനു ഉദാഹരണമാണ്.
ReplyDeleteഎങ്കിലും ഒന്നു ചിന്തിക്കൂ? സ്വതന്ത്രഇന്ത്യയിൽ അഴിമതികുറഞ്ഞ വർഷങ്ങൾ ഉണ്ടായിരുന്നത് ഇന്ദിരാഗാന്ധിജിയുടെ അടിയന്തിരാവസ്ഥക്കാലത്തെന്നു എനിക്ക് തോന്നുന്നു. അക്കാലക്കളിൽ ഭാരതത്തിലെ ഓഫീസും ഭരണകാര്യങ്ങളും വളരെയധികം കാര്യക്ഷമയോടെ പ്രവർത്തിച്ചിരുന്നതും ഓർക്കുന്നു.
ഏകാധിപത്യത്തില്‍ പോരായ്മകളുണ്ട്. സ്വാതന്ത്ര്യം നഷ്ടമാകും, അധികാരം ഒരാളില്തന്നെ അധിഷ്ടിതമായിരിക്കും. ജനങ്ങളുടെ താല്പര്യം അനുസരിച്ച് ഏകാധിപതി പ്രവർത്തികണമെന്നില്ല. ജനങ്ങളുടെ ക്ഷേമകാര്യങ്ങളെക്കാളും ഏകാധിപതി സ്വന്തം സുഖസൌകര്യങ്ങൾക്കായി വൻകൊട്ടാരങ്ങൾ പണിയുന്നതിൽ താല്പര്യം കാണിച്ചേക്കാം. സ്വന്തം അഭിപ്രായങ്ങൾ പ്രാബല്യത്തിലാക്കാൻ ജനങ്ങളെ പീഡിപ്പിക്കാം.
എങ്കിലും മറുവശവും നാം ചിന്തിക്കേണ്ടതായി ഉണ്ട്. നല്ല എകാധിപതിയാണെങ്കിൽ ഉറച്ച ഒരു സർക്കാരാകാം. കഴിവില്ലാത്ത മന്ത്രിമാരും, കള്ളന്മാരും, കോഴരാഷ്ട്രീയക്കാരും നിറഞ്ഞു കഴിയുമ്പോൾ കഴിവും ബുദ്ധിമാനും, മതങ്ങൾക്കുപരിയും ചിന്തിക്കുന്ന ഹൃദയവിശാലനായ ഒരു ഏകാധിപതിക്കു രാഷ്ട്രത്തിന്റെ ഭരണസംവിധാനം നേരെയാക്കാൻ സാധിക്കും. ഏകാധിപതികളിലും രാഷ്ട്രതന്ത്രജ്ഞരും ജനതത്വങ്ങളിൽമാത്രം വിശ്വസിക്കുന്നവരും ഉണ്ട്.
ജനങ്ങളുടെ ക്ഷേമംമാത്രം ലക്‌ഷ്യംവെച്ചു ജീവിച്ച അനേക രാജാക്കന്മാരെ നമ്മുടെ ഭാരതചരിത്രത്തില്‍ കാണാം. സാധാരണ ഏകാധിപതികൾ നിയമങ്ങൾ നടപ്പിലാക്കുവാൻ കർശനക്കാരായിരിക്കും. നിയമത്തെ ഭയന്ന് കുറ്റവാളികളുടെ എണ്ണം കുറയുവാനും സാധ്യതയുണ്ട്. തീരുമാനങ്ങൾ ബുദ്ധിമാനായ ഒരാൾതന്നെ എടുക്കുന്നുവെങ്കിൽ ബുദ്ധിയും ബോധവും വിദ്യാഭ്യാസവും ഇല്ലാത്ത ഇന്നത്തെ മന്ത്രിമാരെക്കളും വിവേകമായ തീരുമാനങ്ങൾക്ക് സാധിക്കും.
ഒരാൾതന്നെ തീരുമാനങ്ങൾ എടുക്കുന്നതുകൊണ്ട് കാര്യങ്ങൾ ധ്രുതഗതിയിൽ നടപ്പിലാക്കുവാൻ സാധിക്കും. അനേക വകുപ്പ് മേധാവികളില്ക്കൂടി തീരുമാനങ്ങൾ നടപ്പിലാക്കുവാൻ ചിലപ്പോൾ മാസങ്ങൾ എടുക്കും.
ഏകാധിപത്യത്തിൽ ഇങ്ങനെയുള്ള ഗുണങ്ങൾ ലഭിക്കണമെങ്കിൽ ഏകാധിപതി സ്വാര്‍ഥതയില്ലാത്തവനായിരിക്കണം. ജനങ്ങളുടെ പ്രശ്നങ്ങളെ ചിന്തിക്കുന്നവനും ധനകാര്യം നല്ലവണ്ണം കൈകാര്യം ചെയ്യുവാൻ കഴിവുള്ളവനും ആയിരിക്കണം. മനുഷ്യ അവകാശങ്ങളെ മാനിക്കുന്നവനായിരിക്കണം.
ഇപ്രകാരമുള്ള ഗുണങ്ങളോടെയുള്ള ഒരു ഏകാധിപതി പാപിയെന്നു പറയുവാൻ സാധിക്കുകയില്ല.