കാവ്യം കഴുകിയ ഭാഷാഭവനം
എന്ന് ആര്‍ക്കും തിരിയാത്ത ശീര്‍ഷകത്തില്‍ ഫാ. തേലെക്കാട്ട് ജനുവരി 4ലെ
മലയാളം വാരികയില്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്. ഏറെ താത്ത്വികപരിവേഷം
കൊടുത്തെഴുതിയ ആ കുറിപ്പില്‍ സഭയുടെ ഇരട്ടത്താപ്പ് ഒരു വിധത്തില്‍
തേലെക്കാട്ട് ന്യായീകരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: എന്നില്‍ ഭാഷകള്‍
പലതാണ്. ഞാന്‍ പള്ളിയില്‍ പറയുന്ന ഭാഷയല്ല മറ്റൊരിടത്ത്, (പത്രക്കാരോടും
അനുഷ്ഠാനത്തിലും) ഉപയോഗിക്കുന്നത്. സഭയില്‍ പറയുന്ന ഭാഷയല്ല സഭയെപ്പറ്റിയുള്ള ചര്‍ച്ചയില്‍ വരുന്നത്. വിദ്യാഭ്യാസത്തെപ്പറ്റി അദ്ദേഹം ഇങ്ങനെ പറയുന്നു:
ഒരു സമൂഹത്തിന്റെ ഭാഷകള്‍ പിന്‍തലമുറയെ പഠിപ്പിക്കുന്നതാണല്ലോ
വിദ്യാഭ്യാസം. ഇത് ക്ലേര്‍ജി നല്ലവണ്ണം പ്രാവര്‍ത്തികമാക്കുന്നു എന്നതിന്
നമുക്ക് ആവോളം തെളിവുകളുണ്ട്. എല്ലാറ്റിന്റെയും ഉപയോഗസാദ്ധ്യത മാത്രമാണ്
ഇവര്‍ നോക്കുന്നത്. ഇവരുടെ ഇടപെടലുകളില്‍, എല്ലാ ധാര്‍മിക ചിന്തകളും
ഉപയോഗത്തിന്റെ ചട്ടക്കൂട്ടില്‍ അപ്രത്യക്ഷമാകുന്നു. സമയത്തെയും സ്ഥലത്തെയും
പണമാക്കി മാറ്റാനാണ് ഇന്നത്തെ പുരോഹിതമിടുക്കന്മാര്‍ അവരുടെ കഴിവുകളെ
ഉപയോഗിക്കുന്നത്. സഭയുടെ വക്താക്കളുടെ ഭാഷയെ തേലെക്കാട്ട് കൃത്യമായി
വ്യാഖ്യാനിക്കുന്നത് ഇവിടെ കാണുക. "പൂച്ച കുട്ടയിലാണ് എന്ന് പറയുന്ന
വാക്യത്തില്‍ പൂച്ചയില്ല. നൂറു രൂപയുണ്ട് എന്നു പറയുന്നിടത്ത് രൂപയില്ല."
താന്‍ തൃശൂര്‍ യോഗത്തില്‍ തീര്‍ച്ചയായും എത്താമെന്നു പറയുമ്പോള്‍ അതിലൊരു വാഗ്ദാനവുമില്ല. അതുപോലെതന്നെയാണ്
അച്ചന്മാര്‍ വിശ്വാസമെന്നും സ്നേഹമെന്നും ഭക്തിയെന്നുമൊക്കെ
പറയുന്നിടത്തും എന്നാണ് അനുഭവത്തില്‍ നിന്ന് നാം മനസ്സിലാക്കുന്നത്. അവിടെ
വിശ്വാസമോ സ്നേഹമോ ഭക്തിയോ ഇല്ലതന്നെ! അദ്ദേഹം തന്നെ കുറിക്കുന്നു:
"എല്ലാറ്റിനും രണ്ടു മുഖമാണ് - എന്റെ തനി മുഖവും അന്യനു ഞാന്‍
കാണിച്ചുകൊടുക്കുന്ന മുഖവും." ഇതാണ് ഇരട്ടത്താപ്പ്. സഭാധികാരികളുമായി
ഇടപെടുമ്പോള്‍ സംഭവിക്കുന്നത് അതുതന്നെയാണെന്നാണ് ജോയ് പോള്‍ പുതുശ്ശേരിയും ഫ്രാന്‍സിസ് റോഷനും അവരുടെ ഏറ്റവും പുതിയ പോസ്റ്റുകളില്‍
പറയുന്ന ഉദാഹരണങ്ങളിലൂടെ നമ്മോട് വെളിപ്പെടുത്തുന്നത്. "കത്തോലിക്കാസഭയിലെ
മെത്രാന്മാരുടെയും പുരോഹിതരുടെയും വാക്കും പ്രവര്‍ത്തിയും തമ്മില്‍
ബന്ധമില്ലെന്ന് നിരവധി അനുഭവങ്ങളിലൂടെ വിശ്വാസികള്‍ക്ക്
മനസ്സിലായിട്ടുള്ളതാണ്. അവരുടെ ഉപദേശങ്ങളും ജീവിതവും വ്യത്യസ്ത
തട്ടുകളിലാണ്" (ജോയ് പോള്‍ പുതുശ്ശേരി). "കത്തോലിക്കാ സഭയില്‍ അംഗമായ
ഓരോരുത്തരെയും അപമാനിക്കത്തക്ക രിതിയില്‍ സഭ ചെയ്തുകൂട്ടിയിട്ടുള്ള
കുറ്റകൃത്യങ്ങളുടെ ഒരു നിണ്ട ലിസ്റ്റ് തന്നെ JCC ക്കു തെളിവായി
സമര്‍പ്പിക്കാവുന്നതുമാണ്." "മെത്രാനെ ‘നികൃഷ്ട ജിവി’യെന്ന് വിളിച്ചവരുടെ
കൂട്ടത്തില്‍ ചേരേണ്ട ഗതികേട് വിശ്വാസികള്‍ക്ക് വന്നുപെട്ടിരിക്കുന്നു.
വാസ്തവത്തില്‍ അത്മായര്‍ സഭാധികാരികള്‍ക്കെതിരെ മാനനഷ്ടത്തിന് കേസ്
കൊടുക്കേണ്ട സമയമാണിപ്പോള്‍" (ഫ്രാന്‍സിസ് റോഷന്‍).
"ചിന്തയും വസ്തുതയും തമ്മിലുള്ള പൊരുത്തമാണ് സത്യം" എന്ന് റ്റൊമസ് അക്വിനാസും "വസ്തുതക്ക് ചിന്തയുടെ മേലുള്ള ആധിപത്യമാണ് സത്യനിര്‍ണ്ണയത്തിന്റെ ആധികാരികത" എന്ന് വൈറ്റ്ഹെഡും പറഞ്ഞത് ഫാ. തേലെക്കാട്ട് ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍, സാര്‍വത്രികായ ഈ കണ്ടെത്തല്‍ കത്തോലിക്കാ സഭയിലെ അധികാരവര്‍ഗ്ഗത്തെ ബാധിക്കുന്നില്ല എന്നാണ് അവര്‍ ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുന്നത്.
"ചിന്തയും വസ്തുതയും തമ്മിലുള്ള പൊരുത്തമാണ് സത്യം" എന്ന് റ്റൊമസ് അക്വിനാസും "വസ്തുതക്ക് ചിന്തയുടെ മേലുള്ള ആധിപത്യമാണ് സത്യനിര്‍ണ്ണയത്തിന്റെ ആധികാരികത" എന്ന് വൈറ്റ്ഹെഡും പറഞ്ഞത് ഫാ. തേലെക്കാട്ട് ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍, സാര്‍വത്രികായ ഈ കണ്ടെത്തല്‍ കത്തോലിക്കാ സഭയിലെ അധികാരവര്‍ഗ്ഗത്തെ ബാധിക്കുന്നില്ല എന്നാണ് അവര്‍ ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുന്നത്.
കത്തനാരോടും കര്‌ദിനാളൊടും ....ഇടതു ഭാഗത്തെ കള്ളന്‍ വരിച്ചോരാകുരിശിനെ അഭിമാനമോടെ നെഞ്ചില്‍ അണിയുവൊരെ , അരുമനാഥന്റെ ത്യാഗകുരിശിന് മറവിലല്ലോ മദിച്ചുവാഴുന്നു നിങ്ങള്‍ ...പൊറുക്കുകീശാ ..
ReplyDeleteപത്തുവര്ഷം മുന്‍പ് സത്യദീപത്തിനും തേലക്കാട്ട് അച്ചനും നിവര്‍ന്ന നട്ടെല്ലും ധീരമായ നിലപാടുകളും ഉണ്ടായിരുന്നു .
ReplyDelete