Translate

Friday, January 25, 2013

മോണിക്ക ജനകോടതിയിലേയ്ക്ക്

"ജനങ്ങളുടെ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി പൂഞ്ഞാറില്‍ ഞാന്‍ സ്വതന്ത്രയായി മത്സരിക്കും. ഏതു പാര്‍ട്ടി പിന്തുണ തന്നാലും സ്വീകരിക്കും. ചര്‍ച്ച് ആക്ടിനെ - പള്ളിസ്വത്തുഭരണം വിശ്വാസികള്‍ക്ക് കൈമാറുന്ന നിയമത്തെ - അനുകൂലിക്കുന്നവര്‍ എനിക്കു തീര്‍ച്ചയായും വോട്ടുചെയ്യും."  മോണിക്ക അറക്കല്‍

നേരും നെറിവും കെട്ട പുരോഹിതരും അവരുടെ മേലാളന്മാരും കാഞ്ഞിരപ്പള്ളിയിലെയും ചങ്ങനാച്ചേരിയിലെയും മാര്‍ച്ചിന് ഏതെങ്കിലും വിധത്തില്‍ ശ്രദ്ധ കൊടുക്കുമെന്ന് പ്രതീക്ഷ വേണ്ടാ. അവരുടെ പള്ളി പണുതിരിക്കുന്നത് പണമെന്ന പാറയിലാണ്. എലക്ഷനു നില്‍ക്കാനുള്ള മോനിക്കായുടെ തീരുമാനം ശരിയാണ്. രാഷ്ട്രീയ വിഷയങ്ങളില്‍ എന്റെ അറിവ് സീറോ ആണെങ്കിലും ഒരു നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുവാന്‍ ആഗ്രഹിക്കുന്നു. മോണിക്ക കൂടുതല്‍ വിജയസാദ്ധ്യതയുള്ള ഒരു നിയോജക മണ്ഡലത്തില്‍ നില്‍ക്കണം. ഇടതു പാട്ടിയില്‍ ചേരുന്നതുകൊണ്ടും ഗുണം കൂടും. മെത്രാന്മാര്‍ക്ക് അല്പമെങ്കിലും പേടിയുഉള്ളത് അതിനെയാണ്. നീതിയുക്തമായ ഒരു പ്രശ്നത്തിന്റെ പേരില്‍ സഹകരണത്തിന് അവരും നമ്മുടെ കൂടെയുണ്ടെങ്കില്‍ മെത്രാന്മാരുടെ വാടകഗുണ്ടാകള്‍ വഴിമാറി പൊയ്ക്കൊള്ളും. ഇക്കാര്യം  മോണിക്കയും JCCയും KCRMഉം പരിഗണിക്കുമെന്ന് കരുതുന്നു.  ഇടതുമുന്നണിയിലും അഹിംസാപരമായ വഴികളിലൂടെ ചരിക്കാന്‍ വിഷമമൊന്നുമില്ല എന്നാണ് എന്റെ എളിയ വിശ്വാസം. 


No comments:

Post a Comment