Translate

Thursday, January 17, 2013

പ്രൊഫ. മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും സഭയുടെ പ്രതിഷേധങ്ങളും

ഗാഡ്ഗില് റിപ്പോര്‍ട്ടിനെതിരെ കാഞ്ഞിരപ്പള്ളിബിഷപ്പ്  അറക്കന്റെ നേതൃത്വത്തില്‍ പശ്ചിമഘട്ട പീപ്പിള്‍സ് ഫാറത്തിന് രൂപം നല്‍കിയെന്ന ഒരു ലേഖനം സീറോമലബാര്‍ സഭയുടെ മുഖപത്രമായ 2013 ജനുവരി മാസത്തിലെ ലെയിററി വൊയിസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തികച്ചും ബു‌ഷാ സംസ്ക്കാരമാണ് സംഘടനയുടെ പ്രതിഷേധ തീരുമാനങ്ങളുടെ ഉള്ളടക്കം. 
ഇവിടെ ക്ലിക്ക് ചെയ്യുക: LAITY VOICE


പരിഷ്കൃതരാജ്യങ്ങള്‍ തങ്ങളുടെ വരുമാനത്തിന്‍റെ ഭൂരിഭാഗവും പരിത:സ്ഥിതി സംരക്ഷണത്തിനായി ചിലവഴിക്കുമ്പോള്‍ കേരളസംസ്ഥാനവും സീറോ മലബാര്‍ കത്തോലിക്കാസഭയും ഈ സംരംഭത്തിനു തടസമിടുന്നതായിട്ടാണ് സമകാലീക സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കാഞ്ഞിരപ്പള്ളി ബിഷപ്പ് അറക്കലിന്റെ നേതൃത്വത്തിലുള്ള അല്‍മായകമ്മീഷന്‍വേദി മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളി കളയണമെന്ന ആവശ്യമായി ശക്തിയേറിയ പ്രതിഷേധവുമായി രംഗത്തുണ്ട്. റിപ്പോര്‍ട്ടിനെ ദുര്‍വ്യാഖ്യാനം ചെയ്തു പൊതുജനങ്ങളെ ചിന്താകുഴപ്പത്തിലാക്കികൊണ്ടുള്ള പ്രസ്താവനകളാണ് മെത്രാന്‍ലോകം ഇന്ന് വേദികള്‍വഴിയും ലഘുലേഖകള്‍വഴിയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സഭയുടെ പത്രങ്ങളും മാസികകളും അന്തരാഷ്ട്ര ഗൂഢാലോചനയെന്നൊക്കെ ആരോപിച്ച് ഈ റിപ്പോര്‍ട്ടിനെതിരെ പ്രചരണതന്ത്രങ്ങളുമായി രംഗത്തുണ്ട്. വിദേശ ഏജന്‍സികളുടെ കാര്‍ബണ്‍ഫണ്ടിനു വേണ്ടിയുള്ള പ്രവത്തനമെന്നൊക്കെയാണ്  സഭയുടെ വക്താക്കള്‍ നാടുമുഴുവന്‍ പ്രചരണങ്ങള്‍ നടത്തുന്നത്. ഇന്ത്യക്ക് ലോകസംഘടനയില്‍നിന്ന് പരിത:സ്ഥിതി സംരക്ഷണത്തിനും മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനും പ്രകൃതിയെ ശുദ്ധമാക്കുന്നതിനും ഫണ്ട് അനുവദിച്ചതില്‍ അല്മായകമ്മീഷ നേതൃത്വം  പ്രസ്താവനകളില്‍ക്കൂടി വിമശിച്ചുകൊണ്ട് പരിഹസിക്കുന്നതും വിചിത്രമായിരിക്കുന്നു.

അരമനയില്‍ ശീതീകരിച്ച മുറിയില്‍ വസിച്ച് അജപാലനം നടത്തുന്ന അറക്കല്‍ ബിഷപ്പ് സാധാരണക്കാരന്റെ ദുഃഖങ്ങള്‍ പരിഹരിക്കുവാന്‍ പരിത:സ്ഥിതി വേഷം അണിഞ്ഞു വന്നിരിക്കുന്നതും പുതിയ ഒരു തന്ത്രമായി ഗൗനിക്കണം. മാധവ ഗാഡ്ഗില്‌ റിപ്പോര്‍ട്ട് എന്തെന്ന് മനസിലാക്കാതെ അല്ലെങ്കില്‍ ഇംഗ്ലീഷ് വായിച്ചാല്‍ മനസിലാകാതെ അണികളെ ഒരുമിപ്പിച്ചു ഒരു ബഹുജന പ്രക്ഷോപണത്തിനായും തയാറെടുക്കുന്നതായി അല്‍മായകമ്മീഷന്‍ വേദികളിലെ പ്രസംഗങ്ങളില്‍ മുഴങ്ങുന്നത് കേള്‍ക്കാം. പശ്ചിമ ഘട്ടത്തില്‍ മൂന്നുകോടി ജനങ്ങളുടെ സ്വത്തിനും ജീവനും അപകടം വരുമെന്നാണ് പണ്ഡിതനായ ബിഷപ്പ് അറക്കലിന്റെയും കൂട്ടരുടെയും കണ്ടുപിടുത്തം. ഗാഡ്ഗില്‌ റിപ്പോട്ട് പ്രാവത്തികമാവുകയാണെങ്കില്‌ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കേരള സംസ്ഥാനത്തെയെന്നു ഭയപ്പെടുത്തുന്ന പ്രസ്താവനകളും ഇടയലേഖനങ്ങളും ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കുന്നു.


വര്‍ഷങ്ങള്‍ക്കുമുമ്പേ വനഭൂമികളില്‍ ഏറിയ പങ്കും ഭൂമിമാഫിയാകളും നുഴഞ്ഞുകയറ്റക്കാരും കൈവശപ്പെടുത്തിയെന്നുള്ളതും കഥയായി അവശേഷിക്കുന്നു. അവരെയൊക്കെ കുടിയൊഴിപ്പിച്ചാല്‍ മൂന്നാറിന്റെ താഴ്വരകളിലും മലയിടുക്കുകളിലും വലിയ ഒരു വിപ്ലവം തന്നെ നേരിടേണ്ടി വരും. അതിനു കഴിവില്ലാഞ്ഞിട്ടായിരിക്കാം, ഈ റിപ്പോര്‍ട്ടിനെപ്പറ്റി പൊതുജനങ്ങളുമായി ആശയവിനിമയം നടത്താതെ റിപ്പോര്‍ട്ടിനെ മുഴുവനായി കേരള സര്‍ക്കാര്‍ തള്ളികളഞ്ഞത്. സര്‍ക്കാരിന്റെ തീരുമാനത്തെ അനേക രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്താങ്ങുന്നുണ്ടെങ്കിലും പരിത:സ്ഥിതിയെപ്പറ്റി ബോധവാന്മാരായ ഒരു ഒരു വന്‍ജനത റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നത്, സര്‍ക്കാരിനും സഭയ്ക്കും തലവേദനയായി തീര്‍ന്നിട്ടുണ്ട്. പരിത:സ്ഥിതി സംരക്ഷണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിനു ഗുണം ചെയ്യുമെന്നും ചിന്താശക്തിയുള്ള ജനം മനസിലാക്കുന്നു.

കേരള ശാസ്ത്ര പരിഷത്ത് (The Kerala Sastra Sahitya Parishad) പ്രൊഫസര്‍ മാധവ ഗാഡ്ഗില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്തിരിക്കുന്നതായി ഹിന്ദുവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധവ ഗാഡ്ഗിലിന്റെ പരിത:സ്ഥിതി റിപ്പോര്‍ട്ട്‌ ജനങ്ങളെ പഠിപ്പിച്ചു ബോധവാന്മാരാക്കണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്. മതമൗലിക വാദികള്‍ക്കും രാഷ്ട്രീയ മുതലെടുപ്പു നടത്തുന്ന പാട്ടികള്‌ക്കുമെതിരെയുള്ള ഒരു വെല്ലുവിളിയാണ് പരിഷദ്  ഇവിടെ സ്വീകരിച്ചത്. മതവും രാഷ്ട്രീയവും തെറ്റായി ജനങ്ങളില്‍ വിവരങ്ങള്‍ പ്രച്രിപ്പിക്കുന്നുവെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. പശ്ചിമ ഘട്ടങ്ങളില്‍ ജീവിക്കുന്നവരുടെ മനസ്സില്‍ ചിന്താകുഴപ്പങ്ങള്‍ നല്‍കി സ്വാര്‍ഥതാല്പര്യക്കാര്‍ ജനങ്ങളുടെ മനസ്സില്‍ ഭയം സൃഷ്ടിക്കുന്നുവെന്ന് പരിഷത്തിന്റെ സെക്രട്ടറി ടീ.കെ. ദിവാകരന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ മലയാളീകരിച്ച പതിപ്പ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. 95 ശതമാനം ഇംഗ്ലീഷ് അറിയുവാന്‍ പാടില്ലാത്ത പശ്ചിമഘട്ടം ജനങ്ങളെ റിപ്പോര്‍ട്ടിന്റെ നിജസ്ഥിതി വെളിപ്പെടുത്താതെ തെറ്റായ വിവരങ്ങള്‍നല്‍കി പരിഭ്രമിപ്പിക്കുക എന്നുള്ളതാണ് സഭ എടുത്തിരിക്കുന്ന അടവും. റിപ്പോര്‍ട്ടിന്റെ സത്യമായ വശങ്ങള്‌  ജനങ്ങളെ ബോധ്യപ്പെടുത്തി ഹൈറേഞ്ചുകളില്‍ പ്രകടനങ്ങളും സമ്മേളനങ്ങളും നടത്തുവാന്‍ ശാസ്ത്രപരിഷത്ത് പദ്ധതികളിട്ടുണ്ട്.

പരിത:സ്ഥിതി സംരക്ഷണത്തിനു ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അവസാനവാക്കായി സ്വീകരിക്കുകയല്ല ഇവരുടെ ലക്‌ഷ്യം. ഈ റിപ്പോര്‍ട്ടിന്റെ ഗുണദോഷവശങ്ങളെ ചര്‍ച്ച ചെയ്യുക,  തീരുമാനങ്ങള്‍ എടുക്കുന്നതിനുമുമ്പു ജനങ്ങള്‍ക്ക്‌ സക്കാ ചര്‍ച്ച ചെയ്യുവാന്‍ അവസരം കൊടുക്കുക, പ്രായോഗികമായ നിദേശങ്ങള്‌ ജനങ്ങളില്‍നിന്ന് സ്വീകരിച്ചു പരിത:സ്ഥിതിയെ സംരക്ഷിക്കുവാന്‍ വേണ്ട നടപടികള്‍ എടുക്കുക്കുകയെന്നല്ലാമാണ്‌  പ്രകടന പത്രികകള്കൊണ്ട് ഉദ്ദേശിക്കുന്നത്. പരിത:സ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ഭൂവിഭാഗത്തില്‍ ജനങ്ങളുടെ ചിന്താശക്തിക്കനുരൂപമായി നിവാരണമാര്‍ഗം കണ്ടെത്തുന്ന ഒരു ചൂണ്ടു പലകയായി ഈ റിപ്പോര്‍ട്ടിനെ കാണുവാന്‍ പരിഷത്ത് ആഗ്രഹിക്കുന്നു.

 സമൂഹത്തിലെ സാധാരണ ജനങ്ങളും കൃഷിഭൂമി കൈകാര്യം ചെയ്യുന്നവരും പരിത:സ്ഥിതി സംരക്ഷകരും വിദക്തരും യോജിച്ചു തീരുമാനിക്കേണ്ട ഇത്തരം സംഗതികള്‍ പുരോഹിതരും രാഷ്ട്രീയ മുതലെടുപ്പുകാരുമല്ല കൈകാര്യം ചെയ്യേണ്ടത്. സ്വാര്‍ഥ താല്പ്പര്യങ്ങളോടെ നയിക്കുന്ന പ്രസ്ഥാനങ്ങളാണ് മേല്‍പ്പറഞ്ഞ പുരോഹിത സംഘടനകളും രാഷ്ട്രീയ മുതലെടുപ്പുകാരും. അനേക സാമൂഹികസംഘടനകളും ബുദ്ധിജീവികളുമുള്ള നാട്ടി സാമൂഹ്യദശനം ഇല്ലാത്തവരുടെ ചിന്താഗതിക്ക് പരിത:സ്ഥിതിയെ സംബന്ധിച്ചുള്ള വിവാദവിഷയങ്ങള് വിട്ടുകൊടുക്കുന്നത് നാടിനുതന്നെ അപമാനമാണ്.

ആരും പൂര്‍ണ്ണമായും റിപ്പോര്‍ട്ടിനെ അംഗീകരിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. പരിത:സ്ഥിതിയെ സംരക്ഷിക്കുവാന്‍ ഈ റിപ്പോര്‍ട്ടിനുള്ളിലുള്ള നല്ല നല്ല ആശയങ്ങളെ പകത്തിയെടുക്കുവാന്‍ ജനം ബാദ്ധ്യസ്ഥരാണ്. തെക്കേ ഇന്ത്യ മുഴുവനായും ഈ പ്രശ്നങ്ങള്‍ ബാധിക്കുന്നുണ്ട്. പരിത:സ്ഥിതികളെ നശിപ്പിക്കുന്നത് ഭാവി തലമുറകളോട് ചെയ്യുന്ന അനീതിയാണ്. അമ്പതു കൊല്ലത്തില്‍ കൂടുതല്‍ പഴക്കമുള്ള അണക്കെട്ടുകള്‍ പുനനിമ്മിക്കണമെന്നുള്ള റിപ്പോര്‍ട്ടും മാനുഷിക പരിഗണനയില്‍പ്പെട്ടതാണ്. ഈ റിപ്പോര്‍ട്ട് ആദ്യം പഞ്ചായത്ത് നിലവാരങ്ങളിലായിരുന്നു ചര്‍ച്ച ചെയ്യേണ്ടത്. എങ്കില്‍ റിപ്പോര്‍ട്ടിനെ ലഘുകരിച്ചു ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായ വിധത്തില്‍ മനസിലാക്കി കൊടുക്കാമായിരുന്നു.


പ്രൊഫ. ഗാഡ്ഗില്ലിന്റെ അഭിപ്രായത്തില്‍ ഈ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ പ്രത്യേക സ്ഥാപിതതാല്പര്യം പുലര്‍ത്തുന്നവരെന്നാണ്.അവര്‍ കപടചിന്താഗതികള്‍ ജനങ്ങളില്‍ പ്രചരിപ്പിച്ചു ഒരു കൊടുങ്കാറ്റു സൃഷ്ടിക്കുന്നു. പ്രൊഫ. ഗാഡ്ഗില്‍ ഈ റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചത് പശ്ചിമ ഘട്ടത്തിലുള്ള കൃഷിക്കാര്‍, മത്സ്യത്തൊഴിലാളികള്, സക്കാഉദ്യോഗസ്ഥര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, എം.എല്‍.എ, എംപി. മാര്‍ എന്നിവരോടെല്ലാം ആലോചിച്ചശേഷം ആയിരുന്നു. അവരുടെ അഭിപ്രായങ്ങളും വിമശനങ്ങളും കണക്കിലെടുത്ത് ഒരുമിച്ചുള്ള തീരുമാനം സ്വീകരിച്ചതിനു ശേഷമായിരുന്നു പരിത:സ്ഥിതിയെ സംബന്ധിച്ചുള്ള നക്കല്‍രൂപം സര്‍ക്കാരിന് സമര്‍പ്പിച്ചതും. പശ്ചിമഘട്ടം ഭൂവിഭാഗങ്ങളെ നല്ലവണ്ണം ഗവേഷണം നടത്തിയശേഷമാണ് മാധവ ഗാഡ്ഗില്‌ തന്റെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. വനസംരക്ഷണം ഒരു രാജ്യത്തിന്റെ പരിത:സ്ഥിതി സംരക്ഷണത്തിന് ആവശ്യമാണ്.


ഗാഡ്ഗില്‍റിപ്പോര്‍ട്ട് പ്രാവര്‍ത്തികമായി നിയമപരമാക്കുന്നതിനുമുമ്പു ഇതിന്റെ ഗുണദോഷവശങ്ങള്‌ അനുഭവിക്കുന്ന സ്ഥലവാസികളുമായി  പൂര്‍ണ്ണ ചര്‍ച്ചകളില്‍ക്കൂടി ഒത്തൊരുമ ഉണ്ടാകണമെന്നും നിദ്ദേശം ഉണ്ടായിരുന്നു.  എന്നാല്‍ സക്കാ പുരോഹിത,  ഭൂമി മാഫിയാകളുടെ അഭിപ്രായങ്ങള്‍മാത്രം  മാനിച്ച്  പഞ്ചായത്തുരാജ് മുതല്‍
 സംസ്ഥാനസര്ക്കാര്‍, കേന്ദ്രം വഴി ഒരു തുറന്ന ചര്‍ച്ചക്ക് തയാറാകാത്തതും ജനാതിപത്യവിരുദ്ധമാണ്.

" പരിത:സ്ഥിതികളുടെ പരിതാപ അവസ്ഥയില്‍ ദുഖിതരായ വലിയ ഒരു ജനത്തെ കണ്ടെന്നും,  പഞ്ചായത്തുകളും ഗ്രാമസഭകളും പരിസരം ശുചീകരീക്കുവാന്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നും ജനങ്ങള്‌ പരാതിപ്പെട്ടതായി" പ്രൊഫ. മാധവ ഗാഡ്ഗിലിന്റെ മറ്റൊരു പ്രസ്ഥാവനയിലുണ്ട്. പരിത:സ്ഥിതി ശുചീകരണത്തിനായി ദേശീയ പാര്‍ക്കുകള്‍ നിമ്മിക്കുകയല്ല, സോണുകള്‍ തിരിച്ചു ഭൂമിയുടെ പരിത:സ്ഥിതി സംരക്ഷണത്തിനു ചില നിയമങ്ങള്‍ ബാധകമാക്കുകയെന്നതാണ് ഈ റിപ്പോര്‍ട്ടിന്റെ പരമമായ ലക്ഷ്യവും ഉദ്ദേശവുമെന്നു 'പ്രൊഫ. ഗാഡ് ഗില്‍ റിപ്പോര്‍ട്ട്' വ്യക്തമാക്കിയിട്ടുണ്ട്. കേരള സക്കാ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ നിരുപാധികം തള്ളികളഞ്ഞതും ഭരിക്കുന്ന കഷികളുടെ ബലഹീനതയായി കണക്കാക്കണം.

 കുരുടന്മാര്‍ ആനയെ കണ്ടതുപോലെയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പുരോഹിതരും രാഷ്ട്രീയക്കാരും വിലയിരുത്തുന്നത്. ആഗോള ഗൂഡാലോചനയെന്ന കുറ്റാരോപണങ്ങളുമായി വന്ന പുരോഹിത ട്രാപ്പില്‍ സക്കാ വീണതില്‍ മുന്‍മന്ത്രി ബിനോയ്‌ വിശ്വം അപലപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഈ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും കാര്‍ഷിക താല്പര്യങ്ങള്‍ക്ക് മുഗണന നല്‌കുന്നുവെന്നാണ്. റിപ്പോര്‍ട്ട് മലയാളത്തില്‍ തര്‍ജിമ ചെയ്തു കര്‍ഷകരുടെ ഇടയില്‍ പ്രചരിപ്പിക്കണമെന്നും, എങ്കിലേ ഇതിന്റെ സത്യാവസ്ഥ ജനങ്ങള്‍ക്ക്‌ ബോധ്യമാവുകയുള്ളൂവെന്നും വിശ്വം പറഞ്ഞു. സ്വാര്‍ഥതാല്പര്യക്കാരുടെ അഭിപ്രായമല്ല ജനം സ്വീകരിക്കേണ്ടത്.

ജനങ്ങളുടെ ജീവിതത്തെ താറുമാറാക്കുമെന്ന ഇടയലേഖനങ്ങളും ഭൂമി മാഫിയാ പ്രസ്താവനകളും മുല്ലപ്പെരിയാ അണക്കെട്ടുപൊലെ ജനങ്ങളുടെയിടയില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കുവാന്‍ ഉള്ള പ്രചരണങ്ങളാണ്.
പശ്ചിമഘട്ട പരിത:സ്ഥിതി റിപ്പോര്‍ട്ട് (Western Ghats Ecology Experts Panel )നിയമപരമല്ലാത്ത ഖനനവും വനം കയ്യേറ്റവും തടയുന്നത്, സ്വാര്‍ഥ താല്പ്പര്യക്കാരെ ചൊടിപ്പിക്കുന്നു. നമ്മുടെ നദികളെയും വനങ്ങളെയും പരിരക്ഷിക്കുവാന്‍ ഇവര്‍ക്ക് താല്പര്യമില്ല. ഭൂമിയുടെ താപനില മാറുന്നതോ, കാലാവസ്ഥ മാറ്റമോ ഈ പ്രകടനക്കാര്‍ ചിന്തിക്കുകയില്ല. വെള്ളവും നദികളും എന്നും രാഷ്ട്രത്തിന്റെ സമ്പത്തെന്നുള്ള ചിന്താഗതി ഇവരെ അലട്ടുകയില്ല.  പ്ലാസ്റ്റിക്കുകളെ നിര്‍മ്മാജനം ചെയ്യുക, കൃഷിഭൂമി സംരക്ഷിക്കുക, കൂറ്റന്‍കെട്ടിടങ്ങളുടെ പണി നിരോധിക്കുക, പാറ പൊട്ടിക്കല്‌, മണല്‍വാരല്‍ ഇവകളെല്ലാം ഭൂമിയുടെ സമതുലനാവസ്തക്ക് മാറ്റങ്ങള്‍ വരുമെന്നും, നിരോധിക്കണമെന്നും പാനല്‍ നിര്‌ദ്ദേശിക്കുന്നുണ്ട്. കൃഷിക്കാര്‍ക്ക് നല്ലയിനം വിത്തുകള്‍ നല്‍കി വിളവുകള്‍ വര്‍ദ്ധിപ്പിക്കുവാനും വെച്ചുപിടിപ്പിക്കുന്ന പാഴ്മരങ്ങള്‌ക്കു പകരം വന്‍വൃഷങ്ങള്‍ നട്ടു പിടിപ്പിക്കുവാനുമാണ് ഗാഡ്ഗില്‍ കമ്മീഷന്‍ ശുപാശ ചെയ്തിരിക്കുന്നത്.

കോടിക്കണക്കിനു ജനങ്ങളുടെ നിലനില്‍പ്പിന് ആധാരമായ പശ്ചിമഘട്ടം ഇന്ന് വനനശീകരണത്തിലടിമപ്പെട്ടു ഖനനമാഫിയാകളുടെ കൈകളിലാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇത്തരം ഖനനമാഫിയാകള്‍ക്കു വന്‍തിരിച്ചടിയെന്നു ഭയപ്പെടുന്നു. 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ മലനിരകളെ മൂന്നു സോണുകളായി വിഭജിച്ച് ഓരോ സോണിലെയും പ്രവര്‍ത്തനങ്ങള്‍വരെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ഈ മേഖലയില്‍ ഏതു പ്രവൃത്തികള്‍ നടപ്പാക്കണം, ഏതു വേണ്ട എന്നു തീരുമാനിക്കേണ്ടത് അവിടത്തെ ജില്ലാപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത് തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എന്നാല്‍, ആരോടും ആലോചിക്കാതെ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്ന നിലപാടു ശരിയല്ല. ഭൂമിമാഫിയാകളെ നിലനിര്‍ത്തുവാന്‍, പ്രീതിപ്പെടുത്തുവാന്‍ സക്കാ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത് രാജ്യത്തോട് ചെയ്യുന്ന വന്‍ക്രൂരതയാണ്. സ്വാര്‍ഥതാല്പ്പര്യക്കാരായ പൌരാഹിത്യ, ഭൂജന്മിമാഫിയാ പ്രഭുക്കന്മാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പ്രവര്‍ത്തിക്കുന്നതും, പരിത:സ്ഥിതിയെ ചൂഷണം ചെയ്യുന്നതും ഇന്നുള്ള കുഞ്ഞുങ്ങളോട് ചെയ്യുന്ന അനീതിയാണ്. നദികള്‍ വരണ്ടു, കുടിക്കാന്‍ കുടിവെള്ളം ഇല്ലാതെ ദുര്‍ഗന്ധം വമിക്കുന്ന കാറ്റില്ക്കൂടി കേരളം വരളുന്നതു കടന്നു പോവുന്ന തലമുറകള്‍ക്ക് ചിന്തിക്കേണ്ട ആവശ്യവുമില്ലല്ലോ. സര്‍ക്കാര്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നിഷേധിച്ചതുവഴി മനുഷ്യ ജീവിതത്തിന്റെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുകയാണ്.

പ്രകൃതിയുടെ ചൂഷണംമൂലം അനേകം ജീവജാലങ്ങളും ഭൂമിയിൽ, ഇല്ലാതാവുന്നുണ്ട്. ലക്ഷക്കണക്കിനു പക്ഷികൾ,പറന്നു നടന്നിരുന്ന കേരളത്തിന്റെ പക്ഷിക്കൂട്ടങ്ങളെവിടെയോ പറന്നകന്നു പോയതിനും കാരണം വനം കൊള്ളക്കാരും പാറപൊട്ടിക്കൽമാഫിയാക്കാരും അന്തരീക്ഷത്തിലെ വിഷവായുവും ആണ്. ഇരമ്പിപ്പായുന്ന വാഹന പുകകളും ഫാക്റ്ററികളിലെ പുകപടലങ്ങളും വിസർജ വസ്തുക്കളും പ്രകൃതിയെ പീഡിപ്പിക്കുന്നുഒരു സമൂഹം  മുഴുവനായി ഒത്തൊരുമിച്ചെങ്കില്‍ മാത്രമേ പ്രകൃതിയെ രക്ഷിക്കുവാനും  സാധിക്കുകയുള്ളൂ. സർക്കാര്‍ ഇത്തരം സംഘടനകളെ പ്രോത്സാഹിപ്പിച്ചു ധനസഹായം ചെയ്യുന്നുവെങ്കില്‍ ദൈവത്തിന്റെ നാടായി നാം  കൊട്ടിഘോഷിക്കുന്ന കേരളത്തിന്റെ പ്രകൃതിയുടെ സമ്പത്തിനെ കാത്തു സൂക്ഷിക്കുന്നതിനുപകരിക്കും.

8 comments:

  1. യഥാസമയം ഇങ്ങനെയൊരു വിലയിരുത്തല്‍ നടത്തിയതിന് ജോസഫ്‌ മാത്യു വലിയ അനുമോദനം അര്‍ഹിക്കുന്നു. മലയാളികളെ മൊത്തത്തില്‍ വരുംകാലങ്ങളില്‍ സാരമായിബാധിക്കുന്ന ഒരു റിപ്പോര്‍ട്ട്‌ അവരുടെ ഭാഷയില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത ഗവന്മേന്റ്റ് എന്തൊരു ഗവന്മേന്റാണ്! ഒന്നും വായിക്കാത്ത മെത്രാന്മാര്‍ ആ റിപ്പോര്‍ട്ടിനെപ്പറ്റി തീരുമാനമെടുക്കുന്നത് അതിലും ലജ്ജാകരം.
    മലയാളം കിട്ടുന്നതുവരെ റിപ്പോര്‍ട്ടിന്റെ ഇംഗ്ലീഷ് ഇവിടെ വായിക്കാം. http://moef.nic.in/downloads/public-information/tenth/Annexure%2010.pdf
    ഉള്ളടക്കം അറിഞ്ഞിട്ടു വേണം അരാണേലും അഭിപ്രായം പറയാന്‍. കര്‍ഷകരെ വശത്താക്കാം എന്ന ദുഷ്ചിന്തവച്ചാണ് അറക്കളും സില്‍ബന്ധികളും ഈ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്. വിപുലമായ ചര്‍ച്ച ആവശ്യപ്പെടുന്ന ഒരു കാര്യമാണിത്. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ അതില്‍ തിരുകിക്കയറ്റരുത്.

    ReplyDelete
  2. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം
    .............പരിസ്ഥിതി ലോല മേഖലകളില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതും നിരോധിക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍...
    http://dhanyabhoomika.blogspot.in/2013/01/blog-post.html
    ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം പൂര്‍ണമായി വായിക്കാന്‍ ക്ലിക്കുചെയ്യുക:
    പറയൂ… ഏതിനോടാണ് എതിര്‍പ്പ്; ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം:
    http://www.doolnews.com/gadgil-committee-report-malayalam-234.html

    ReplyDelete
  3. തീര്‍ച്ചയായും ഇത് മാര്‍ അറക്കല്‍ തിരുമേനിക്ക് ഗുണം ചെയ്യും. ഈ റിപ്പോര്‍ട്ട് നടപ്പിലാക്കുക ഏറെ ദുഷ്കരമാണ്. അങ്ങിനെവന്നാല്‍ ,അതായത് നടപ്പാകാതെ വന്നാല്‍ ,അതിന്‍റെ പിതൃത്വം ഏറ്റെടുക്കാം , ഗതികേടിനു റിപ്പോര്‍ട്ട് നടപ്പിലായാല്‍ , ഞങ്ങള്‍ പരമാവധി ശ്രമിച്ചായിയുന്നല്ലോ എന്ന് വരുത്തി തീര്‍ക്കാം. കുറെ കാലത്തേക്ക് എങ്കിലും കുറെ കാട്ടുകള്ളന്മാരുടെ പിന്തുണ നേടാം. എന്ത് സംഭവിച്ചാലും അതില്‍നിന്നു ഗുണമേടുക്കുകയെന്ന പുതിയ ലോകതത്വം ,ഇവിടെ തിരുമേനി പ്രാവര്‍ത്തികമാക്കിയിരിക്കുന്നു.

    ഇത് വായിച്ചപ്പോള്‍ മനസ്സില്‍ ആദ്യം മനസ്സില്‍ വന്ന ചിന്ത , ജനത്തിനു ശരിയായ സത്യം മനസിലാക്കാന്‍ അനുവദിക്കാതെ , അവരുടെ അജ്ഞതയെ മുതലെടുത്ത്‌ , തങ്ങള്‍ക്കു ഗുണകരമായ വിധത്തില്‍ വ്യാഖ്യാനിക്കുകയാണ് അധികാരികള്‍ ചെയ്യുന്നത്, എന്ന വസ്തുത ക്നാനയക്കാരെക്കുരിച്ചും ശരിയാണല്ലോ എന്നുള്ളതാണ്.

    ക്നാനയക്കാരും ഇതുപോലെ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോട്ടയം രൂപത അനുവദിച്ചുകൊണ്ട്, പത്താം പീയൂസ് പപ്പാ എഴുതിയ കത്ത് എത്ര ക്നാനയക്കാര്‍ വായിച്ചിട്ടുണ്ട്? അതിനായി അപേക്ഷിച്ചുകൊണ്ട്‌ അയച്ച അപേക്ഷ എത്ര പേര്‍ കണ്ടിട്ടുണ്ട്? അതില്‍ ഇങ്ങനെ ഒരു പ്രതേക (യെഹൂധ) ജനതയെന്നോ ,അവര്‍ക്ക് മറ്റുള്ളവരുമായി വിവാഹം പാടില്ലന്നോ ,വംശശുദ്ധി നിലനിര്‍ത്തണമെന്നോ, വംശ ശുദ്ധിയുടെന്നോ, ഒന്നും പറയുന്നില്ല. വായിച്ചാല്‍ മനസിലാകുന്നത്. ഒരു വഴക്കോ ബഹളമോ ഒഴിവാക്കാന്‍ വേണ്ടി കോട്ടയം രൂപത സ്ഥാപിക്കുന്നു എന്ന് മാത്രമാണ്. അവിടെ ക്നാ ,എന്നോ , സിറിയ എന്നോ ,ജെവ് എന്നോ ,പാലസ്തീന എന്നോ ഒന്നും പറയുന്നില്ല. ഇതിന്റേയും ഒരു മലയാള പരിഭാഷ ആര്‍ക്കെങ്കിലും സന്മനസുള്ളവര്‍ പ്രസിദ്ധികരിച്ചു ,ക്നാനയക്കാരെ ബോധവല്‍ക്കരിച്ചിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു . ക്നാനയക്കാര്‍ എന്തോ പ്രത്യേകത ഉള്ളവര്‍ ( കുഴപ്പമോ, കൂടുതലോ , കുറവോ ഒക്കെയാകാം) ആണെന്ന് ക്നാനയക്കരനായ (ഒരു വിശ്വാസം മാത്രം) ഈ കുറിക്കുന്നവനും അറിയാം. ഇവരുടെ മദ്യപനശീലം മാത്രം എടുത്താല്‍ മതി അത് മനസിലാവും . വേറൊരു പ്രത്യേകത "ആയിരം രൂപയുണ്ടെങ്കില്‍ പതിനായിരം രൂപയുടെ ജീവിതം ജീവിക്കും" എന്നുള്ളതാണ്. ഇത്തരത്തിലുള്ള ആള്‍ക്കാര്‍ എല്ലാ ജനവിഭാഗങ്ങളിലും ഉണ്ടെങ്കിലും , ഇവരില്‍ ഇത് വളരെയധികം ആണ്. അവര്‍ക്ക് വേണമെങ്കില്‍ കൂട്ടായ്മ ആയിക്കോട്ടെ , എന്നാല്‍ പള്ളിയുടെ പേരിലും , പത്താം പിയൂസിന്റെ കല്പനയുടെ മറവിലും വേണ്ടാ എന്നേ ഞാന്‍ പറയുന്നോള്ളൂ.

    ReplyDelete
  4. പതിമൂന്നു ശാസ്ത്രജ്ഞരടങ്ങിയ വിദക്തസമിതിയുടെ റിപ്പോര്‍ട്ടാണ് സ്കൂളില്‍ പോയിട്ടില്ലാത്ത കേരളത്തിലെ മന്ത്രിമാരുടെ തീരുമാനത്തിനു വിട്ടത്. പട്ടിക്കു മുഴുവന്‍തേങ്ങാ കിട്ടിയതുപോലെ ഇവര്‍ റിപ്പോര്‍ട്ടിനെ കണ്ടു. മന്ത്രിമാര്‍ക്ക് മനസിലാകാതെ റിപ്പോര്‍ട്ടിന്റെ ഗുണവശങ്ങളെ അവര്‌ എങ്ങനെ ജനങ്ങളെ ബോധവാന്മാരാക്കും? ഗൌരവപരമായ ഇങ്ങനെയുള്ള വിഷയങ്ങള്‍ മനസിലാകണമെങ്കില്‍ പരിസ്ഥിതിയെ ഗഹനമായി ചിന്തിക്കുവാന്‍ കഴിവുള്ള വിദക്തനായിരിക്കണം. അങ്ങനെയുള്ളവര്‍ തിരഞ്ഞെടുക്കപ്പെട്ടവരിലും, നിരുപയോഗ വെള്ളാനകളായ അവരുടെ I.A.S. സെക്രട്ടറിമാരിലുമുണ്ടെന്നു തോന്നുന്നില്ല.

    പുരോഹിതരുടെ ഇന്നു നടക്കുന്ന അടിസ്ഥാനമില്ലാത്ത പ്രചരണങ്ങളും തന്ത്രങ്ങളും ഒന്നുംതന്നെ റിപ്പോര്‍ട്ടില്‍ എഴുതിയിട്ടില്ല. ബിഷപ്പ് അറക്കന്‍ ചെയര്‍മാനായുള്ള അല്‍മായ നേതൃത്വത്തിന്റെ പ്രചരണം ഇങ്ങനെ, 'കര്‍ഷകരെയും കുടുംബങ്ങളെയും കുടിയിറക്കും, കൃഷി ചെയ്യുവാന്‍ അനുവദിക്കുകയില്ല, രാസവളം ഉപയോഗിക്കുവാന്‍ പാടില്ല, സ്കൂളുകളും ആശുപത്രികളും അടച്ചിടും, പുതിയ വീടുകള്‍ വൈക്കോല്‍കൊണ്ടു മാത്രമേ ഉണ്ടാക്കുവാന്‍ പാടുള്ളൂ. പശുക്കളെ വളര്‍ത്തുവാന്‍ പാടില്ല, കേരളം ഇരുട്ടില്‍ ആകും, ഇടുക്കി ഡാം പൊളിച്ചു നീക്കേണ്ടി വരും. അവിടെ വന്യ മൃഗങ്ങള്‍ മാത്രം അവശേഷിക്കും.' ഇങ്ങനെയെല്ലാം ചിന്തിക്കുന്ന ബുദ്ധിയില്ലാത്ത പുരോഹിതരില്‍നിന്നും നമ്മുടെ സഭയെ മോചിപ്പിച്ചില്ലെങ്കില്‍ വളരുന്ന കുഞ്ഞുങ്ങളും ഇവരുടെ അടിമ ചിന്താഗതികളില്‍ അകപ്പെട്ടുപോകും. ബുദ്ധിക്കു മാന്ദ്യംവരുന്ന ഇത്തരം വിഷം കുഞ്ഞുന്നാളില്‌ കുത്തിവെച്ചാല്‍ പിന്നീട് രോഗവിമുക്തമാകുവാന്‍ ബുദ്ധിമുട്ടാകും.


    ഇന്ത്യയില്‍തന്നെ ഇന്ന് ആധികാരികമായി അഭിമാനിക്കാവുന്ന അനേക ശാസ്ത്രജ്ഞര്‍ തയാറാക്കിയ ഒരു റിപ്പോര്‍ട്ട് മെത്രാന്റെ ഇടയലേഖനംപോലെയെന്ന് പുരോഹിതര്‍ ചിന്തിക്കുന്നു. ഇവരുടെ ഭാവനകളും കുപ്രചരണങ്ങളും കേരളത്തിലെ നിയമം ഉണ്ടാക്കുന്നവരെയും വാര്‌ത്താലേഖകരെവരെയും സ്വന്തം അധീനതയില്‍ ആക്കി. പ്രകൃതി വിഭവങ്ങളുടെ കൊള്ള, വനംകയ്യേറ്റം, ജനതികമാറ്റം വരുത്തിയ വിത്തുകള്‍, എങ്ങനെ പ്ലാസ്റ്റിക്ക് ബാഗുകള്‍ നിരോധിക്കാം, പൊതുസ്ഥലം സ്വകാര്യസ്ഥലമാക്കുന്നത് നിരോധിക്കുക മുതലായ ജനോപകാരമായ അനേക നിര്‌ദ്ദേശങ്ങള്‍ മാധവ ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഇവകളൊന്നും പരിഗണനയില്‍പ്പെടുത്താതെ റിപ്പോര്‍ട്ടിനെ അപ്പാടെ തള്ളികളഞ്ഞ സര്‌ക്കാരിന്റെ നയം തികച്ചും പരിതാപകരമാണ്.

    ReplyDelete
  5. ഒരു മെത്രാന്‍വിഡ്ഢ്യാന്‍ എതിര്‍ത്തത് മതിയായ കാരണമായി കണ്ട് ബാക്കി കുതന്ത്രന്മാരും KCBC തന്നെയും ഇനി ഗാട്ഗില്‍ റിപ്പോര്‍ട്ടിനെതിരെ അണിനിരക്കും. പള്ളികളിലെല്ലാം അച്ചന്മാര്‍ അറക്കല്‍ തിരുമേനിയുടെ(മേനി മാത്രമേ ഇവര്‍ക്കുള്ളൂ എന്നാണ് ഈ പേരിനര്‍ത്ഥം) അവിദഗ്ദ്ധാഭിപ്രായം അതിവിദഗ്ദ്ധാഭിപ്രായമായി എടുത്ത് വാചാലരാകും. അടുത്ത മീറ്റിങ്ങിന് KCRM ഈ വിഷയം ചര്‍ച്ചയ്ക്കെടുക്കുന്നത് അഭികാമ്യമായിരിക്കും.

    ReplyDelete
  6. ഖനനവും മണ്ണു വാരലും വനംനശിപ്പിക്കലും രാസവളങ്ങള്‍ ഉത്പ്പാദിപ്പിക്കലുംവഴി വടക്കേ ഇന്ത്യന്‍ ലോബികള്‍സഹിതമുള്ള മാഫിയാകള്‍ സുന്ദരമായ കേരളവും തെക്കേ ഇന്ത്യാ മുഴുവനായും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതി ശാസ്ത്രജ്ഞര്‍ ഒന്നടങ്കം ഭൂമിയുടെ സമതുലനാവസ്ഥയുടെ അപകടം ചൂണ്ടികാണിച്ചിട്ടും കണ്ണടക്കുന്ന അധികാരവര്‍ഗം തീര്‍ച്ചയായും ശിക്ഷതന്നെ കൊടുക്കേണ്ട കുറ്റവാളികളാണ്. എന്തുകൊണ്ട് ഇവര്‍ക്ക് പരിഷ്കൃതരാജ്യങ്ങളെ കണ്ടുപഠിച്ചുകൂടാ? ജനിക്കുവാന്‍ ഇരിക്കുന്ന കുഞ്ഞുങ്ങളുടെയും കൊലയാളികളാണ് ഇങ്ങനെയുള്ള ഭരണകൂടങ്ങള്‍. കേണല്‍ ഗെഡാഫിപോലും പരിത:സ്ഥിതി പരിപാലനത്തില്‍ ബോധവാനായിരുന്നു. ഭൂമിയെ രക്ഷിക്കുവാന്‍ മടികാണിക്കുന്ന ഒരു സമൂഹം ലോകത്തു മലയാളികളില്‍ മാത്രമാണുള്ളത്.

    ബിഷപ്പ് അറക്കന്‍ ചെയര്‍മാനായുള്ള അല്‍മായനേതൃത്വത്തിന്റെ പ്രചാരണതന്ത്രങ്ങള്‍ മനുഷ്യനെ ആവേശംകയറ്റുന്ന വെറും കള്ളങ്ങള്‍ നിറഞ്ഞതാണ്‌. പ്രചരണം ഇങ്ങനെ, കര്‍ഷകരെയും കുടുംബങ്ങളെയും കുടിയിറക്കും, കൃഷി ചെയ്യുവാന്‍ അനുവദിക്കുകയില്ല, രാസവളം ഉപയോഗിക്കുവാന്‍ പാടില്ല, സ്കൂളുകളും ആശുപത്രികളും അടച്ചിടും, പുതിയ വീടുകള്‍ വൈക്കോല്‍കൊണ്ടു മാത്രമേ ഉണ്ടാക്കുവാന്‍ പാടുള്ളൂ. പശുക്കളെ വളര്‍ത്തുവാന്‍ പാടില്ല, കേരളം ഇരുട്ടില്‍ ആകും, ഇടുക്കി ഡാം പൊളിച്ചു നീക്കേണ്ടിവരും. അവിടെ വന്യമൃഗങ്ങള്‍ മാത്രം അവശേഷിക്കും. കൂടെ നടക്കുന്ന സെബാസ്റ്റ്യന് വക്കീലിന് നിയമങ്ങള്‍ വായിച്ചാല്‍ മനസിലാവുകയില്ലേ. അദ്ദേഹവും ഡിഗ്രി എടുത്തത് ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയിലേയോ?

    ഭാവിതലമുറകളെപ്പറ്റി ചിന്തിക്കാത്ത സ്വാര്ഥതയാണ് ഇതിനു കാരണം. എനിക്കുശേഷം പ്രളയമാകട്ടെ, ഈ ലോകം ഞാനും കുടുംബവും മാത്രമെന്നു മനസാക്ഷിയില്ലാത്തവന് വിചാരിക്കുന്നു. ഇത്തരക്കാരുടെ മനസാക്ഷി സൂഷിപ്പുകാരനായി ചരിത്രത്തിനുതന്നെ കളങ്കം ചാര്‍ത്തിയ ശ്രീ ബിഷപ്പ് അറക്കനുമുണ്ട്. സ്വന്തം സഹോദരന്റെ കണ്ണുനീരില്‍ അലിവില്ലാത്ത ഇയാളോ, നാളത്തെ ലോകം നന്നാക്കുവാനുള്ള പ്രവാചകനെന്നു യുക്തിയുള്ളവന്‌ ചോദിച്ചാല് അറക്കല്‍ ബിഷപ്പ് കുറ്റബോധം മറക്കുവാന്‍ മുഖത്തു തുണിയിടേണ്ടി വരും.

    കേരളം, കര്‍ണ്ണാടക, തമിഴ്നാട്, ആന്ധ്രാ, മഹാരാഷ്ട്രാ എന്നീ സംസ്ഥാനങ്ങളിലെ കോടി കണക്കിനു ജനങ്ങള്‍ക്ക് കുടി വെള്ളം നല്‍കുന്ന ഉറവിടമാണ് സഹ്യാനുദേവിയുടെ സഹ്യപര്‍വ്വതം. ഈ മലയിടുക്കിലൂടെ പാഞ്ഞുവരുന്ന മലവെള്ളങ്ങള്‍ ഭാരതത്തിലെ നാലിലൊന്ന് ജനതയുടെ ജീവനെ പിടിച്ചുനിറുത്തുന്നതാണ്. കേരളത്തിലെ നദികളില്‍നിന്നും ഉത്ഭവിക്കുന്ന കാലവര്‍ഷകാറ്റുകളെ തടഞ്ഞു മഴയായി പെയ്യിക്കുന്നത് സഹ്യനും അതുള്‍പ്പെട്ട വനം പ്രദേശങ്ങളുമാണ്. വൈവിധ്യങ്ങളായ അനേക ആയുര്‍വേദ മരുന്നുചെടികള്‍ സഹ്യന്റെ സമീപപ്രദേശങ്ങളില്‌ വളരുന്നുണ്ട്‌. പശ്ചിമഘട്ടത്തിലെ അനേക സസ്യങ്ങള്‍ അന്യം നിന്നുപോവുന്നതും ശോചനീയമാണ്. ഈ വനസമ്പത്തു നശിക്കുന്ന ഒരു കാലത്തെപ്പറ്റിയും ചിന്തിക്കുക. ഇന്നത്തെ നിലയില്‍ വനനശീകരണം തുടങ്ങുകയാണെങ്കില്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സഹ്യനില്‍നിന്നും ഉത്ഭവിക്കുന്ന നാല്പ്പത്തിമൂന്നു നദികളും വരണ്ടുപോകും. ഇരുപത്തിയഞ്ചു കോടി ജനങ്ങള്‍ക്ക്‌ കുടിവെള്ളം കിട്ടാതെ വലയും. മരുന്നുചെടികള്‍ നശിച്ച് ഭാരതത്തിലെ പരമ്പരാഗതമായ ആയുര്‍വേദവൈദ്യം വെറും പഴംപുസ്തകങ്ങളില്‍ അവശേഷിക്കും.

    ഖനനം, കയ്യേറ്റം, വനം നശീകരണം ഇവകളെല്ലാം ഭൂപ്രകൃതിയെ തകിടം മറിച്ചിരിക്കുന്നു. കേരളത്തിന്റെ അടിസ്ഥാന വികസനപദ്ധതികള്‍ നടപ്പിലാക്കുന്നതിനുമുമ്പ് പരിത:സ്ഥിതിയെ പഠനം നടത്തണമെന്നു റിപ്പോര്‍ട്ടില്‍ ഉണ്ട്. അതിനര്‍ഥം പ്രചരണംപോലെ അടിസ്ഥാന വികസനസൌകര്യങ്ങള്‍ പാടില്ലായെന്നല്ല. വന്‍കിടഫാക്റ്ററികളും കെട്ടിടങ്ങളും പണിയുമ്പോള്‍, കെട്ടിടത്തിനാവശ്യമുള്ള മണല്‍ വാരുമ്പോള്‍, പാറ പൊട്ടിക്കുമ്പോള്‍ ഭൂമിയുടെ സമതുലനാവസ്ഥ വിദക്തരെകൊണ്ട് വിലയിരുത്തണമെന്നു പറഞ്ഞാല്‍ പുരോഹിതര്‍ പ്രചരിപ്പിക്കുന്നതുപൊലെ ഒലപ്പുരകളും പുല്ലുവീടുകളും മാത്രമേ പാടുള്ളൂവെന്നല്ല. ഖനന മാഫിയാക്കാര്‍ പ്രകൃതിയെ ചൂഷണം ചെയ്യാതെ വിദക്തസമിതിയുടെ ഉപദ്ദേശങ്ങളനുസരിച്ചു ഖനനം തുടരണമെന്നാണ് അര്‍ഥം.

    ഖനനങ്ങള്‌, ജൈവ വൈവിധ്യ കലവറകളെ തകര്‍ക്കാതിരിക്കുവാനാണ് റിപ്പോര്‍ട്ടു ശുപാര്‍ശ ചെയ്തിരിക്കുന്നത്. ജൈവകൃഷിയെ പ്രോത്സാഹിപ്പിച്ചു കൃഷിക്കാര്‍ക്ക് സഹായം നല്‌കികൊണ്ട് കൃഷിക്കാരുടെ താത്പര്യം ഇവിടെ സംരക്ഷിക്കുന്നു. അന്തരീക്ഷം മലിനമാക്കുന്ന വ്യവസായങ്ങള്‍ക്ക് തടസം ഇട്ടിട്ടുണ്ട്. ഇത്തരം വ്യവസായങ്ങളിലെ പുകപടലങ്ങള്‍ കേരളജനതയില്‍ അനേകരെ നിത്യരോഗികളാക്കിയിരിക്കുന്നു. തോട്ടാപൊട്ടിച്ചു നദികളെ മലിനമാക്കുന്നതും നിരോധിക്കണമെന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലുണ്ട്. തോട്ടാപൊട്ടിച്ചു നദികളെ വിഷമയമാക്കുന്നതിനു പുറമേ വിഷമത്സ്യങ്ങളെ മനുഷ്യന്‍ ഭക്ഷിക്കുന്നുവെന്നും ചിന്തിക്കണം. രോഗവും ദാരിദ്രവുമുള്ള ലോകത്തിലേ, സഭ നിലനില്‍ക്കുകയുള്ളൂ. വട്ടോളിപോലുള്ള ധ്യാനഗുരുക്കളുടെ നിലനില്‍പ്പ് സാധ്യമാവുകയുള്ളൂ.

    ReplyDelete
    Replies



    1. എന്‍റെ നോട്ടത്തില്‍ അഴിമതിയില്‍ നിന്നും രെക്ഷ ഇല്ല , ഇതിനെതിരെ പ്രതികരിക്കുന്നത് പോലും മുന്കൂട്ടി കണ്ടു , ഒരുമുഴം മുന്‍പേ എറിയാന്‍ കള്ളന്മാര്‍ പഠിച്ചിരിക്കുന്നു .


      ബലാല്‍ സംഗ നാണക്കേടില്‍ നിന്നും , അംബാനി അഴിമതിയില്‍ നിന്നും , കേജരിവാലിന്റെ , ജനപിന്തുണയില്‍നിന്നും ,, രെക്ഷപെടാന്‍ , നമ്മള്‍ തന്നെ ഒരുക്കിയ ഒരു നാടകമാല്ലെന്നു ആര് കണ്ട ഈ പട്ടാളക്കാരുടെ മരണത്തെ ? ഇല്ലെങ്കില്‍ ഇതിലതികം ,ഇതില്‍ ക്രൂരമായി എത്രപേരെ ഇവരും , നാഗാ പോരാളികളും , കേരളത്തിലെ ഗുണ്ടകളും കൊന്നു . ഏതായാലും , അഴിമതിയും , കള്ളന്മാരും , കോണ്ഗ്രസും , റോബര്‍ട്ട്‌ വ്ധേരയും ,അംബാനിയും ,ഡീസലും ജയിചൂ , തൊറ്റ തു , പാവം പട്ടാളക്കാരും ,കേജരിവാലും , നമ്മളും , പിന്നെ ലോകം ശ്രദ്ധിച്ച ബലാല്‍സംഗവും .

      Delete