Translate

Wednesday, January 9, 2013

അവര്‍ കര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി

(കൊരട്ടി പഴയപള്ളി ഇടവകാംഗങ്ങള്‍ 2012 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഒരു നോട്ടീസിന്റെ കോപ്പി താഴെ കൊടുക്കുന്നു.ആവേ മരിയാ ധ്യാനകേന്ദ്രവും കൊരട്ടി പഴയപള്ളി ഇടവകയുമായുള്ള ബന്ധവും അറയ്ക്കല്‍ പുരയിടത്തിലേക്ക് കര്‍ത്താവിന്റെ രൂപം മോഷ്ടിച്ചുകൊണ്ടുപോയതും വിശദീകരിക്കുന്നതാണ് ഈ നോട്ടീസ്.) 
അയച്ചു തന്നത്:  

മറിയമ്മ എന്ന തൂലികാനാമത്തില്‍ പ്രശസ്തനായ കഥാകൃത്ത് 
ശ്രീ ഇരുപ്പക്കാട്ടു വര്‍ക്കിച്ചന്‍ 



4 comments:

  1. പള്ളിപ്പറമ്പിലെ പുല്ലു തിന്ന മച്ചിപ്പശുവും പ്രസവിച്ചു, കൊള്ളാമല്ലോ! മക്കളിലാത്ത പെങ്ങന്മാരുള്ള കാഞ്ഞിരപ്പള്ളിയിലെ വൈദികര്‍ ഇതറിഞ്ഞില്ലേ? ഏതായാലും മാതാവിനെ സമ്മതിക്കാതെ വയ്യ; ഒരു ധ്യാനകേന്ദ്രം സ്വന്തം പ്രദേശത്തു ചോദിച്ച അറക്കന്‍ മെത്രാന് മൂന്നെണ്ണം കൊടുത്തില്ലേ? ആദ്യം കൊരട്ടി പഴയപള്ളിയില്‍ തുടങ്ങിയ ഒന്ന്, അറക്കല്‍ പറമ്പില്‍ രണ്ടു, അവിടെനിന്നു പറിച്ചു ഫോറോനായില്‍ ചെന്നപ്പോള്‍ മൂന്ന്. ഇത്രയൊക്കെ ചെയ്ത മാതാവ് പഴയ പള്ളിയില്‍ നിന്ന് ഇറങ്ങിയുമില്ല. ഒരെണ്ണം കൂടി മാതാവ് കൊടുക്കാന്‍ സാധ്യതയുണ്ട്, അത് മെത്രാന്‍റെ മര്‍മ്മം നോക്കിയായിരിക്കാനാണ് സാദ്ധ്യത.

    ReplyDelete
  2. ജോണിക്കുട്ടന്‍January 11, 2013 at 9:42 PM

    ഇതില്‍ പറയുന്ന കൊരട്ടി എന്ന സ്ഥലം എവിടെ ആണെന്ന് ഒന്ന് പറഞ്ഞു തരാമോ? ചാലക്കുടി അടുത്തുള്ള കൊരട്ടി എന്നാണ് ഞാന്‍ കരുതിയത്‌.

    ReplyDelete
  3. കോട്ടയം ജില്ലയില്‍, കാഞ്ഞിരപ്പള്ളിയില്‍ നിന്നും എരുമേലിക്ക് പോകുന്ന ശബരിമല പാതയുടെ അരികില്‍, എരുമേലിയില്‍ നിന്നും ഏതാനും കിലോ മിറ്റര്‍ പിന്നിലാണ് മോണിക്കയുടെ കൈയ്യില്‍ നിന്നും തട്ടിയെടുത്ത കുപ്രസിദ്ധമായ ആവേ മരിയാ അറക്കല്‍ ഭൂമി. ഇതിനെ ഇപ്പോള്‍ അക്കല്‍ ദാമായെന്നും വിളിക്കാറുണ്ട്.

    ReplyDelete
    Replies
    1. ഹക്കല്‍ദ്മാ അപ്പ. 1,16-20 = മത്താ. 27,8 രക്തത്തിന്റെ വയല്‍ അല്ലെങ്കില്‍ പറമ്പ് എന്ന അര്‍ത്ഥം മനസ്സിലാക്കുന്നവര്‍ ഇതും കൂട്ടി വായിക്കണം. അപ്പ. നടപടികളില്‍ വിവരിച്ചു പറയുന്നുണ്ട്, അര്‍ഹതയില്ലാത്ത വഴികളിലൂടെ ലാഭം ഉണ്ടാക്കുന്നവന്റെ ശിക്ഷ. അവള്‍ തലകുത്തി വീണു കുടല്‍ പുറത്തു ചാടിയെന്നും അവന്റ് കുലം സന്തതിയില്ലാതെ അറ്റുപോയെന്നും നാം വായിക്കുന്നു. നീതിക്ക് വേണ്ടിയുള്ള മനുഷ്യന്റെ നിലവിളികള്‍ക്ക് താന്‍ നിശ്ചയിക്കുന്ന സമയത്ത് താന്‍ നിശ്ചയിക്കുന്ന വഴികളിലൂടെ നിയന്താവ് ഉത്തരമേകും.

      Delete