Translate

Monday, January 14, 2013

ജിസാമോള്‍: തൃശൂരില്‍ നിന്നൊരു 'അഭയ' | mangalam.com


ജിസാമോള്‍: തൃശൂരില്‍ നിന്നൊരു 'അഭയ'

mangalam malayalam online newspaper
തൃശൂര്‍: കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ വഴിത്തിരിവായ സിസ്‌റ്റര്‍ അഭയ കേസുമായി സമാനതകളേറെയാണ്‌ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ്‌ വിദ്യാര്‍ഥിനിയായിരുന്ന ജിസാമോളുടെ മരണത്തിനും. അഭയ കേസിലെന്നപോലെ സത്യം പുറത്തുവരുന്ന ദിനം കാത്തിരിക്കുകയാണ്‌ ഏഴാംവര്‍ഷത്തിലും ജിസയുടെ ബന്ധുക്കളും നാട്ടുകാരും.
2005 ഡിസംബര്‍ അഞ്ചിനാണ്‌ നഴ്‌സിംഗ്‌ ഹോസ്‌റ്റല്‍ റൂമില്‍ ജിസാമോളുടെ മൃതദേഹം കണ്ടെത്തിയത്‌. അന്നവള്‍ക്ക്‌ വയസ്‌ 21. പോലീസ്‌ അസ്വാഭാവിക മരണമായി എഴുതിതള്ളിയ കേസ്‌ ക്രൂരമായ കൊലപാതകമാണെന്നു തെളിയിക്കാന്‍ തങ്ങളുടെ പക്കല്‍ ശക്‌തമായ തെളിവുകളുണ്ടെന്ന്‌ ഉറ്റവര്‍ വാദിക്കുന്നു. അഭയാകേസിലെന്നപോലെ സി.ബി.ഐ. അന്വേഷണ ആവശ്യവുമായി നീതിപീഠത്തിനുമുന്നില്‍ വരെ ബന്ധുക്കളും ആക്ഷന്‍ കൗണ്‍സിലും സജീവമായി പൊരുതിവരികയാണ്‌. കൂടാതെ മറ്റൊരു സാമ്യം കൂടിയുണ്ട്‌ അഭയ, ജിസാമോള്‍ സംഭവങ്ങള്‍ തമ്മില്‍. ജിസാമോള്‍ കേസിലും ബന്ധുക്കളുടെ സംശയമുന നീളുന്നത്‌ ഒരു െവെദികനിലേക്കാണ്‌. കേസ്‌ സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഇപ്പോള്‍ െഹെക്കോടതിയുടെ പരിഗണനയിലാണ്‌.
കേസിലെ പ്രതിയെന്ന്‌ ആരോപിക്കപ്പെടുന്ന വികാരിയ്‌ക്കെതിരേ ശക്‌തമായ തെളിവുകള്‍ ഉണ്ടായിട്ടും സര്‍ക്കാരും ഉന്നതപോലീസ്‌ ഉദ്യോഗസ്‌ഥരും കേസ്‌ അട്ടിമറിച്ചുവെന്നാണ്‌ ബന്ധുക്കളുടെ ആരോപണം.
കൊല്ലപ്പെട്ട ജിസാമോളുടെ കുടുംബാംഗങ്ങള്‍ എഴുതിയ പരാതി അടുത്തിടേയും രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിയ്‌ക്ക്‌ ഇവര്‍ നേരിട്ടയച്ചിരുന്നു. തുടര്‍ന്ന്‌ സെപ്‌റ്റംബര്‍ 20 ന്‌ സംസ്‌ഥാന ചീഫ്‌ സെക്രട്ടറി ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്ന മറുപടി രാഷ്‌ട്രപതിയുടെ ഓഫീസില്‍ നിന്ന്‌ ലഭിച്ചെങ്കിലും സംസ്‌ഥാന സര്‍ക്കാരോ, മറ്റ്‌ അധികൃതരോ ഇതുവരെയും കേസില്‍ നടപടി െകെക്കൊണ്ടിട്ടില്ല. ഇത്‌ കേസ്‌ അട്ടിമറിക്കുന്നതിന്റെ ഭാഗമാണെന്നും ബന്ധുക്കള്‍ വാദിക്കുന്നു.
ജിസാമോള്‍ കൊല്ലപ്പെട്ടതിന്റെ 5-ാം ദിവസം മുതല്‍ കുടുംബാംഗങ്ങള്‍ക്ക്‌ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട്‌ ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ ശക്‌തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിച്ചു വരുന്നുണ്ടെങ്കിലും ഇതൊന്നും അധികാരികളുടെയോ നീതിന്യായ വ്യവസ്‌ഥിതിയുടെയോ കണ്ണ്‌ തുറപ്പിച്ചില്ലെന്നും പ്രതികളെ സംരക്ഷിക്കുകയാണെന്നും ജിസാമോളുടെ അമ്മ ബിന്നി ദേവസ്യ മംഗളത്തോടു പറഞ്ഞു.
ജിസാമോള്‍ തൂങ്ങി മരിച്ചെന്ന വാര്‍ത്തയാണ്‌ സംഭവദിവസം ആശുപത്രി അധികൃതര്‍ അമ്മ ബിന്നിയെ വിളിച്ചറിയിച്ചത്‌. കന്യാസ്‌ത്രീകളായിരുന്നു ഫോണില്‍. തുടര്‍ന്ന്‌ ലോക്കല്‍ ഗാര്‍ഡിയനും അമ്മാവനുമായ ആന്റണി ചിറ്റാട്ടുകര ആശുപത്രിയുടെ മൂന്നാം നിലയിലെ ഹോസ്‌പിറ്റലിലെത്തി. ഈ സമയം മൃതദേഹം നിലത്തിറക്കിക്കിടത്തി മുറി മുഴുവന്‍ വെള്ളമൊഴിച്ചു കഴുകിയിരുന്നു. തൂങ്ങിമരണത്തിന്റേതായ യാതൊരു പാടുകളും ശരീരത്തിലില്ലായിരുന്നു. പരീക്ഷയില്‍ കോപ്പിയടിച്ചതു പിടിച്ചതിന്റെ വിഷമത്തിലാണു ജിസ ജീവനൊടുക്കിയതെന്നായിരുന്നു ഹോസ്‌റ്റല്‍ അധികൃതരുടെ മറുപടി. അലമാരയില്‍ നിന്ന്‌ ഇവര്‍ ആത്മഹത്യാക്കുറിപ്പ്‌ കണ്ടെടുത്ത രീതിയും സംശയം ജനിപ്പിച്ചു.
ജിസയുടെ വസ്‌ത്രങ്ങള്‍ ഹോസ്‌റ്റല്‍ അധികൃതര്‍ തന്നെയാണ്‌ പോലീസില്‍ ഹാജരാക്കിയത്‌. ചുരിദാറും അടിവസ്‌ത്രങ്ങളുമടക്കം വലിച്ചു കീറിയ നിലയിലായിരുന്നു. എന്നാല്‍ മൃതദേഹത്തില്‍ മറ്റാരുടേയോ െനെറ്റിയും പുതിയ അടിവസ്‌ത്രവുമാണ്‌ ഉണ്ടായിരുന്നതെന്ന്‌ ബന്ധുക്കള്‍ പറയുന്നു. പോസ്‌റ്റുമോര്‍ട്ടത്തില്‍ ശേഖരിച്ച സാമ്പിളുകള്‍ രാസപരിശോധന നടത്തിയപ്പോള്‍ പുരുഷബീജത്തിന്റെ അംശം കണ്ടെത്തിയതായും മാതാവ്‌ വ്യക്‌തമാക്കി. ക്രൂരമായ മാനഭംഗമാണ്‌ മരണകാരണമെന്ന്‌ ബന്ധുക്കള്‍ വിശ്വസിക്കുന്നു. എന്നാല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ്‌ തുടക്കം മുതലേ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന്‌ അവര്‍ ആരോപിച്ചു. ജിസയുടെ കഴുത്തിലെ ഞരമ്പുകള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന്‌ പോസ്‌റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടും നട്ടെല്ലിന്‌ ക്ഷതമേല്‍ക്കാതിരുന്നതും ജിസമോളുടെ മരണം കൊലപാതകമാണെന്ന ബന്ധുക്കളുടെ സംശയത്തിന്‌ ആക്കം കൂട്ടി.
കേസിന്റെ നാള്‍വഴി
2006 ജനുവരിയിലാണ്‌ െഹെക്കോടതി കേസ്‌ ആദ്യമായി ഫയലില്‍ സ്വീകരിച്ചത്‌. കേസന്വേഷണം ആദ്യമേറ്റടുത്ത പാവറട്ടി എസ്‌.ഐ. വിജയകുമാര്‍ അന്വേഷണം അട്ടിമറിക്കുന്നതില്‍ പ്രധാനപങ്ക്‌ വഹിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നതും ഇതിനിടെയാണ്‌. പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യുന്ന സമയത്ത്‌ ഹാജരാക്കേണ്ട ലീഗേച്ചര്‍ മെറ്റീരിയല്‍ നശിപ്പിച്ചത്‌ വിജയകുമാര്‍ ആയിരുന്നുവെന്ന്‌ പിന്നീട്‌ കണ്ടെത്തിയിരുന്നു. ഏതൊരു കൊലപാതക കേസിലെയും പ്രധാന തെളിവാണ്‌ ലീഗേച്ചര്‍ മെറ്റീരിയല്‍. ഇയാള്‍ വരുത്തിയ പിഴവ്‌ ക്രൈം ഡിറ്റാച്ച്‌മെന്റ്‌ പിന്നീട്‌ കണ്ടെത്തുകയും അന്നത്തെ തൃശൂര്‍ എസ്‌.പി. ഇയാള്‍ക്കെതിരെ കുറ്റാരോപണ മെമ്മോ കൊടുക്കുകയും ചെയ്‌തിരുന്നു.
തുടര്‍ന്ന്‌ ഒക്‌ടോബറില്‍ െഹെക്കോടതി കേസ്‌ ക്രൈം ബ്രാഞ്ചിന്‌ െകെമാറി. അന്ന്‌ തൃശൂര്‍ ക്രൈംബ്രാഞ്ച്‌ ഡിെവെ.എസ്‌.പി. ആയിരുന്ന കെ.ബി. സുരേഷിനായിരുന്നു കേസിന്റെ ചുമതല. എന്നാല്‍ ജിസാമോള്‍ െകെയിലെ ഞരമ്പ്‌ മുറിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചതാണെന്നും ജിസാമോളുടെ ബ്ലഡ്‌ ഗ്രൂപ്പ്‌ ബി പോസിറ്റീവ്‌ ആണെന്നും കോടതിയില്‍ റിപ്പോര്‍ട്ട്‌ കൊടുത്തത്‌ വീണ്ടും തിരിച്ചടിയായി. ജിസാമോളുടെ യഥാര്‍ഥ ബ്ലഡ്‌ ഗ്രൂപ്പ്‌ ഒ പോസിറ്റീവ്‌ ആയിരുന്നു. തുടര്‍ന്ന്‌ കേസ്‌ ഏറ്റെടുത്ത ഡിെവെ.എസ്‌.പി. ബേബി വിനോദിന്റെ അന്വേഷണവും വഴിമുട്ടിയതോടെ കഴിഞ്ഞ ഫെബ്രുവരി 22 ന്‌ കേസ്‌ സി.ബി.ഐ. ക്ക്‌ വിടാന്‍ െഹെക്കോടതി ഉത്തരവിടുകയായിരുന്നു. എന്നാല്‍ സി.ബി.ഐ. അന്വേഷണത്തിന്‌ ഉത്തരവിട്ട ജസ്‌റ്റിസ്‌ തന്നെ ഉത്തരവിന്റെ ഓര്‍ഡര്‍ പിന്‍വലിച്ചതോടെ നീതിപീഠത്തിന്റെ കാരുണ്യത്തിനു വേണ്ടിയുള്ള ജിസാമോളുടെ അമ്മയുടെ കാത്തിരിപ്പ്‌ നീണ്ടു.രാഷ്‌ട്രപതിയുടെ അന്വേഷണ ഉത്തരവിന്‌ സംസ്‌ഥാന ചീഫ്‌ സെക്രട്ടറി ഇതുവരെ നടപടി എടുക്കാത്തത്‌ എന്തെന്നും ജിസമോളുടെ അമ്മയും ബന്ധുക്കളും ആവര്‍ത്തിച്ച്‌ ചോദിക്കുന്നു. ജിസാമോളുടെ മരണത്തെത്തുടര്‍ന്ന്‌ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ശക്‌തമായ പ്രക്ഷോഭപരിപാടികള്‍ തുടരാനാണ്‌ ഇനി ബന്ധുക്കളുടെ നീക്കം.
മധു രാധാകൃഷ്‌ണന്‍

ജിസാമോള്‍: തൃശൂരില്‍ നിന്നൊരു 'അഭയ' | mangalam.com:

'via Blog this'

3 comments:

  1. കേരളത്തിലെ കത്തോലിക്കാസഭയിലെ പ്രശ്‌നങ്ങള്‍ തുറന്നെഴുതാന്‍ ധൈര്യം കാണിക്കുന്ന മംഗളത്തിന് അഭിനന്ദനങ്ങള്‍!
    സ്വതന്ത്ര വ്യക്തിസഭകളായ സീറോ-മലബാര്‍, സീറോ-മലങ്കര സഭകള്‍ക്ക് കാനോന്‍നിയമമനുസരിച്ചുതന്നെ സിനഡുകൂടി തീരുമാനിച്ച് പരിഹരിക്കാനാവുന്നവയാണ് ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന ലൈംഗിക അരാജകത്വത്തില്‍നിന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍. പാല്‍കുടിക്കാന്‍ പശുവിനെ താന്‍തന്നെ വളര്‍ത്തണമെന്നില്ലല്ലോ എന്നു കരുതുന്നവര്‍ എവിടെയും ഉണ്ടാകുമെങ്കിലും വൈദികര്‍ക്കിടയിലുള്ള ലൈംഗിക അരാജകത്വം വൈദികര്‍ക്ക് വിവാഹം കഴിക്കാനുള്ള അനുവാദം കൊടുത്താല്‍ 99 ശതമാനവും പരിഹൃതമാകും എന്നതാണ് വസ്തുത.

    ReplyDelete
  2. ആ പരിസരത്ത് വട്ടോളിയുടെ ഒരു മാന്ത്രികധ്യാനം നടത്തി നാട്ടുകാരെയും ആക്ഷന്‍കമ്മിറ്റിയെയും മന്ദിപ്പിക്കണം എന്ന് ആ ദേശത്തെ ബിഷപ്പ് തിരുമേനിയോട് താഴ്മയായി അപേക്ഷിക്കുന്നു .കുമ്പളങ്ങിയില്‍ നിന്നും കര്‍ത്താവിന്റെ കുരിശും ആണിയും അവിടെ എത്തിക്കണം ,ശലോമില്‍ നിന്നും കുറച്ചു തിരുരക്തവും .വികാരി അച്ചനെതിരെ കുറ്റം ആരോപിക്കുന്നത് പിശാചുക്കള്‍ ആണ് -അങ്ങേര്‍ ബലാത്സംഗം ചെയ്തിട്ടുണ്ട് എങ്കില്‍ ദൈവം ചോദിച്ചോളും .

    ReplyDelete
  3. കല്ലറയില്‍ അടക്കിയ മൃതശരീരത്തെ രാത്രി സ്ലാബ് പൊക്കി ലൈംഗികമായി ഉപയോഗിച്ച ചങ്ങനാശ്ശേരിയിലെ പഴയകേസിലും നാട്ടുകാര്‍ക്ക്‌ സംശയം അവിടുത്തെ പുരോഹിതനെ ആയിരുന്നു . നാട്ടുകാരെ മൊത്തം അന്ന് പരിശോധിച്ചപ്പോള്‍ പുരോഹിതനെ ഒഴിവാക്കിയത് അന്ന് ചര്‍ച്ചാ വിഷയം ആയിരുന്നു .

    ReplyDelete