Translate

Sunday, November 9, 2014

AKCC - രംഗം 2


AKCC യുടെ നിലപാട് അറിയിച്ചുകൊണ്ട്‌ കര്‍ദ്ദിനാള്‍ ആലഞ്ചേരി ചങ്ങനാശ്ശേരിയില്‍ വെച്ച് നടത്തിയ പ്രസംഗത്തിന്റെ സംഗ്രഹം പത്രങ്ങളില്‍ വന്നതാണ്  മുകളില്‍ കൊടുത്തിരിക്കുന്നത്. ഒരു രാഷ്ട്രിയ പാര്‍ട്ടിയായി വിഭാവനം ചെയ്യപ്പെട്ടെങ്കിലും വിശ്വാസീസമൂഹം ആ ആശയം തിരസ്കരിക്കുന്നുവെന്ന് അത്മായാ ശബ്ദം നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. അനുഭവമാണ്  ഇങ്ങിനെയൊരു നയ മാറ്റത്തിന് കാരണമായത്‌ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. 

വിവിധ തരത്തിലുള്ള അനേകം സാമൂഹങ്ങളുള്ള ഭാരതത്തില്‍ റബ്ബര്‍/ഏലം  കര്‍ഷകര്‍ മാത്രമല്ല ഉള്ളത്. മാര്‍ ആലഞ്ചേരി വിഭാവനം ചെയ്യുന്ന ഇടുക്കി മോഡല്‍, സഭക്ക് എന്ത് മാത്രം ദൂഷ്യം ചെയ്തുവെന്ന് കേരളം കണ്ടു കഴിഞ്ഞു. ഇടുക്കി ഇലക്ഷന് മുമ്പുണ്ടായിരുന്ന കോണ്ഗ്രസ് വിരോധവും അത്  കഴിഞ്ഞുണ്ടായ മോഡി പ്രേമവും കേരളത്തിന് മനസ്സിലായില്ലെന്നാണ് മെത്രാന്മാര്‍ കരുതുന്നതെന്നും തോന്നുന്നു. സഭയിലെ കര്‍ത്തവ്യങ്ങള്‍ നന്നായിട്ട് നിര്‍വ്വഹിക്കുന്നതിനു പകരം മതത്തെ വെച്ച് വിലപറയുന്ന മേലാളന്മാരുടെ നിലപാട് അപഹാസ്യമാണെന്ന് അത്മായാ ശബ്ദം മാത്രമല്ല പറയുന്നത്. 

ബഹു.ജസ്റ്റിസ് കെ. റ്റി. തോമസ്‌ അടുത്ത ദിവസം നടത്തിയ പ്രസ്ഥാവനയുടെ വാര്‍ത്തയും ഒപ്പം കൊടുക്കുന്നു. അദ്ദേഹവും അര്‍ത്ഥമാക്കുന്നത് സാമൂഹ്യ അവകാശങ്ങള്‍ പിടിച്ചു വാങ്ങാന്‍ ഉപയോഗിക്കേണ്ട ആയുധം മതമല്ലാ എന്നാണെന്നാണ് മനസ്സിലാകുന്നത്‌. AKCC മെത്രാന്മാരുടെ വിദൂര നിയന്ത്രിത ഉപകരണമാണെന്നും, മെത്രാന്മാരേ മാര്‍പ്പാപ്പാ ഭരമേല്പ്പിചിരിക്കുന്ന ജോലി സാമൂഹ്യാവശ്യങ്ങളുടെ പേരില്‍ രാഷ്ട്രിയം കളിക്കുകയല്ലെന്നും അറിയാവുന്ന കേരള സമൂഹത്തെ, AKCC യുടെ പ്രവര്‍ത്തനങ്ങളില്‍ മതമുണ്ടോ ഇല്ലയോ എന്ന് സദയം പഠിപ്പിക്കാന്‍ ശ്രമിക്കരുതേ എന്ന് അഭ്യര്‍ത്ഥിക്കുന്നു. 
അഡ്മിന്‍

1 comment:

  1. It is learned from news paper reports that Pope Francis removed American Cardinal Raymond Burke from the position as the head of the holy see's supreme court. It is this Cardinal who was most vocal to deny communion to Catholic politicians who supported abortion rights. Through this strong action the Pope was serving a message that he is serious about what he says and there will be consequences for those who ignore him. Let Cardinal Alencherry and his supporters know that his decision to separate the nonendogamous Knanaya families in America against the repeated directives from Vatican will not go unnoticed and unpunished.

    ReplyDelete