Translate

Monday, November 3, 2014

പ്രഖ്യാപനം റോമില്‍, സ്ഫോടനം കേരളത്തില്‍ ......


മഹാവിസ്ഫോടന തത്ത്വങ്ങളെപ്പറ്റിയും പരിണാമ സിദ്ധാന്തങ്ങളെപ്പറ്റിയും മാർപാപ്പ  വത്തിക്കാനിലെ പൊന്തിഫിക്കൽ ശാസ്ത്ര സമ്മേളനത്തിൽ സംസാരിച്ചത് കത്തോലിക്കാ സഭയിൽതന്നെ ഒരു സ്ഫോടനം  ഉണ്ടാക്കി. ഇന്ന് ആഗോളതലത്തിൽ ഈ വിഷയം  ഗഹനമായി ചർച്ചയ്ക്ക് വിധേമായിരിക്കുകയാണ്.   ഈ രണ്ടു സിദ്ധാന്തങ്ങളും സത്യമാണെന്നും ദൈവമെന്നു പറയുന്നത് മാന്ത്രികവടി കൊണ്ടുനടക്കുന്ന ഒരു മന്ത്രവാദിയല്ലെന്നും മാർപാപ്പ പറഞ്ഞതായി സൈബർ ലോകവും അച്ചടി മാധ്യമങ്ങളും ഒന്നായി പ്രചരിപ്പിക്കുന്നുണ്ട്. മാർപാപ്പയുടെ ഈ പ്രസ്താവന സഭയുടെ പാരമ്പര്യമായ വിശ്വാസ സത്യങ്ങൾക്ക് എതിരാണെന്ന വാദവുമായി ലോകമാകമാനം  ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങി. ബൈബിളിലെ ഉൽപ്പത്തി പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് ദൈവം ആറു ദിവസം കൊണ്ട് സൃഷ്ടി കർമ്മങ്ങൾ നടത്തിയെന്നാണ്.


ബൈബിളിലെ ഉൽപ്പത്തി പുസ്തകത്തിലെ പ്രപഞ്ചോല്പത്തിയെ  തിരുത്തുന്ന വിധത്തിലാണ് മാർപാപ്പയുടെ പ്രതികരണമെന്നു പറഞ്ഞ് ലോകത്തിലെ പ്രമുഖരായവർ  വിമർശനവുമായി രംഗത്തുണ്ട്. ഉൽപ്പത്തി പുസ്തകം മാർപാപ്പ തള്ളിക്കളയുന്നു, മഹാവിസ്ഫോടനവും പരിണാമവും ശരിയെന്നു പറയുന്നു, ദൈവത്തിന്റെ സൃഷ്ടിവാദത്തെ തിരസ്ക്കരിക്കുന്നു എന്നെല്ലാമാണ് കഴമ്പില്ലാത്ത ആരോപണങ്ങൾ. ദൈവസങ്കൽപ്പത്തെ വിശദീകരിക്കാൻ ഇന്ന് ശാസ്ത്രവും ആവശ്യമെന്ന്  മാർപാപ്പാ പറയുന്നു.

ശാസ്ത്ര ലോകമായി നിത്യേന ഇടപഴുകുന്ന യൂറോപ്പിലെയോ അമേരിക്കയിലെയോ ക്രിസ്ത്യാനികൾക്ക്  മാർപാപ്പയുടെ പ്രസ്താവനയിൽ അമിത പ്രാധാന്യം തോന്നിയില്ല. മാത്രവുമല്ല പരിഷ്കൃത രാജ്യങ്ങളിലെ വൻകിട മാദ്ധ്യമങ്ങൾ ഈ വാർത്ത വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചുമില്ല. മാർപാപ്പയുടെ വാക്കുകളിൽ പൊട്ടിത്തെറിയുണ്ടായത് കേരളത്തിലെ ക്രിസ്തീയേതര  ടെലിവിഷൻ പത്ര മീഡിയാകൾ വഴിയാണ്.  കർദ്ദിനാൾ ആലഞ്ചേരിയും   പ്രമുഖരായ സഭയുടെ മെത്രാന്മാരും പുരോഹിതരും മാർപാപ്പയുടെ വാക്കുകളെ  ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന്  പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്.

ചങ്ങനാശേരി അതിരൂപതയിലെ വികാരി ജനറാൾ ഫാദർ മാണി പുതിയിടം പറഞ്ഞത് ഇവിടെ ഉദ്ധരിക്കട്ടെ. "മാർപ്പാപ്പായുടെ വാക്കുകളെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് കരുതേണ്ടിയിരിക്കുന്നു. സഭയുടെ പരമ്പരാഗതമായ പഠനം  പ്രപഞ്ച സൃഷ്ടി കർമ്മങ്ങളിൽ ദൈവമാണ് നിദാനമെന്നാണ്.  മനുഷ്യന്റെ സൃഷ്ടികർമ്മത്തിൽ ദൈവത്തിൻറെ  പ്രത്യേക ഇടപെടൽ ഉണ്ടെന്നുള്ള വിശ്വാസസത്യത്തിന് ഒരിയ്ക്കലും ഒരു മാറ്റവും ഉണ്ടായിട്ടില്ല.അത് ഫ്രാൻസീസ് മാർപാപ്പയുടെ പഠനത്തിലും ഉണ്ടായിട്ടില്ല. പാപ്പാ പറഞ്ഞത് ഒരു മാന്ത്രികന്റെ വടി കൊണ്ട് സൃഷ്ടി കർമ്മങ്ങൾ നടത്തിയെന്നുള്ള ധാരണ  ബൈബിൾ പാരായണത്തിൽ ഉണ്ടാകാൻ പാടില്ലായെന്നാണ്. പരിണാമ സിദ്ധാന്തവും  വിസ്ഫോടനവുമെല്ലാം ഒരു അനുമാനം മാത്രമാണ്. അത് തെളിഞ്ഞാൽ തന്നെയും സഭയുടെ വിശ്വാസത്തിന് എതിരല്ലെന്ന തിരിച്ചറിവാണ് വേണ്ടതെന്നും മനസിലാക്കണം. അതുകൊണ്ട് മാർപാപ്പയുടെ വാക്കുകളെ തെറ്റായി ചിത്രികരിച്ച് വേദപുസ്തകത്തിലെ ഉൽപ്പത്തി പുസ്തകത്തെ ദുർവ്യാഖ്യാനം ചെയ്യുന്നുവെന്നു വേണം അനുമാനിക്കാൻ." ഫാദർ പുതിയിടത്തിന്റെ വാക്കുകളോട് യോജിക്കാനെ സാധിക്കുകയുള്ളൂ. എബ്രാഹമിക്ക് മതങ്ങളുടെ മുഴുവനായ വിശ്വാസമായ ഉൽപ്പത്തിയിലെ സൃഷ്ടികർമ്മങ്ങളെ തുറന്നടിച്ചെതിർക്കാൻ  ലോകം ആദരിക്കുന്ന മഹാനായ ഫ്രാൻസീസ് മാർപാപ്പാ ഒരുമ്പെടുമെന്നും  തോന്നുന്നില്ല. മാത്രവുമല്ല, മഹാസ്ഫോടന തത്ത്വവും  പരിണാമ സിദ്ധാന്തവും ശാസ്ത്രത്തിനു നാളിതുവരെ തെളിയിക്കാൻ സാധിച്ചിട്ടില്ല.  ഇന്നും ശാസ്ത്രത്തിന്റെ ഈ നിഗമനം തെളിവുകളില്ലാത്ത വെറും അനുമാനം മാത്രമാണ്.


മാർപാപ്പയുടെ വാക്കുകളെ നാം വിശകലനം ചെയ്ത് മനസിലാക്കേണ്ടതുണ്ട്. " സൃഷ്ടാവായ ദൈവം മനുഷ്യകുലങ്ങളെ സൃഷ്ടിച്ചു. ഭൌതിക നിയമങ്ങളനുസരിച്ച് മനുഷ്യന് പുരോഗതിയുണ്ടായി. മഹാസ്ഫോടനം വഴി ലോകത്തിന്റെ ആരംഭവും ആകാം. അത് സൃഷ്ടിക്ക് പരസ്പര വിരുദ്ധമാവുന്നില്ല. മഹാസ്ഫോടനവും സൃഷ്ടികളുടെ ഭാഗമായിരുന്നു. അതുപോലെ പരിണാമ ക്രിയകൾ ശരിയെന്ന് സ്ഥാപിച്ചാൽ തന്നെയും അതും സൃഷ്ടിയുടെ  ഘടകം തന്നെയാണ്. അവിടെയും സ്രഷ്ടാവിന്റെ അഭാവം കാണുന്നില്ല." മാർപാപ്പാ  ഇവിടെ   പരിണാമ സിദ്ധാന്തത്തെയോ മഹാസ്ഫോടനത്തെയോ പിന്താങ്ങുന്നതായി അദ്ദേഹത്തിന്റെ വാക്കുകളിൽ ധ്വനിക്കുന്നില്ല. ഇവിടെയെല്ലാം സൃഷ്ടാവിന്റെ മഹത്വത്തെപ്പറ്റിയാണ്  അദ്ദേഹം വിവരിക്കുന്നത്.


ശാസ്ത്രവും കത്തോലിക്കാ സഭയും തമ്മിൽ അടുക്കാൻ ശ്രമിക്കുന്നത് തീർച്ചയായും അഭിനന്ദനീയമാണ്. മാർപാപ്പായുടെ ഈ പ്രസ്ഥാവന പുതുമ നിറഞ്ഞതായിരുന്നില്ല.   തന്റെ മുൻഗാമികളായ പന്ത്രണ്ടാം പിയൂസും ജോണ്‍  പോളും ഓരോരോ  കാലങ്ങളിൽ ശരി വെച്ചിട്ടുള്ളതാണ്. മുമ്പു  പറഞ്ഞിട്ടുള്ളതുമാണ്.  ഇവിടെ ഫ്രാൻസീസ് മാർപാപ്പാ ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തിട്ടില്ല.  ലോകത്തിന്റെ തുടക്കം ദൈവസ്നേഹത്തിൽ നിന്നാണെന്നു മാർപാപ്പാ പറഞ്ഞു. മഹാസ്ഫോടനം  ലോകത്തിന്റെ ആരംഭമെന്ന് തെളിഞ്ഞാൽ തന്നെയും ദൈവത്തിന്റെ സൃഷ്ടികർമ്മങ്ങളോടുള്ള ചോദ്യമാവുകയില്ല. പകരം ദൈവത്തിനെ അവിടെയും ആവശ്യമുണ്ട്. പരിണാമ തത്ത്വങ്ങളും ദൈവ നിശ്ചയങ്ങൾക്ക് എതിരാവണമെന്നില്ല. കാരണം സൃഷ്ടി കർമ്മങ്ങളുടെ പൂർത്തികരണത്തിന് പരിണാമ തത്ത്വവും ആവശ്യമാണ്. ദൈവ ശാസ്ത്രവും ശാസ്ത്രത്തിന്റെ നേട്ടങ്ങളും അവിടെ ഒത്തു ചേരുകയാണ്. ശാസ്ത്രീയ തത്ത്വങ്ങളനുസരിച്ച് 13.7 ബില്ല്യൻ വർഷങ്ങൾക്കപ്പുറം മഹാസ്ഫോടനം  ഉണ്ടായിയെന്ന് കണക്കാക്കുന്നു.

 തെളിയപ്പെടാത്ത  അനുമാനങ്ങൾ നിറഞ്ഞിരിക്കുന്ന പരിണാമ വാദത്തെ  വേദവിജ്ഞാനത്തിനു തുല്യമായി സഭയുടെ ചട്ടക്കൂട്ടിൽ ഫ്രാൻസീസ് മാർപാപ്പാ  പ്രതിഷ്ടിച്ചുവെന്ന വാദം  ശുദ്ധ അബദ്ധമെന്നേ പറയാൻ സാധിക്കുകയുള്ളൂ.  ഡാർവിൻ  തന്നെ പറഞ്ഞിരിക്കുന്നത് ഒരു ജീവിയുടെ പരിണാമ ക്രിയയിൽ  മറ്റൊരു പരിവർത്തന തലത്തിൽ എത്താൻ ആയിരക്കണക്കിന് മദ്ധ്യജീവികളുടെ ആവശ്യമുണ്ടെന്നാണ്. അത്തരം മദ്ധ്യജീവികളെ കാലാന്തരത്തിൽ കണ്ടു പിടിക്കുമെന്നാണ് അദ്ദേഹം കണക്കു കൂട്ടിയിരിക്കുന്നത്. അറിയേണ്ട ആയിരക്കണക്കിന് ഇടയ്ക്കുള്ള ജീവികളുടെ രഹസ്യം നാളിതുവരെയായി ആർക്കും വിവരിക്കാൻ സാധിക്കുന്നില്ല. സാധിച്ചിട്ടുമില്ല. ഭൂമിയിൽ നിന്നും ഇല്ലാതായ ആ ജീവികളുമായുള്ള കണ്ണികൾ യോജിപ്പിക്കാൻ സാധിക്കാത്ത ഡാർവിന്റെ പരിണാമത്തെ ഇന്നും ശാസ്ത്രലോകത്തിന് കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല. 

ചാർല്സ് ഡാർവിൻ  തന്റെ പരിണാമ  സിദ്ധാന്തം ശാസ്ത്രലോകത്തിനു മുമ്പിൽ അവതരിപ്പിച്ചപ്പോൾ സഭയിൽ നിന്നുള്ള എതിർപ്പുകൾ  ധാരാളം നേരിടേണ്ടി വന്നിരുന്നു. മനുഷ്യ ജാതിയും പരിണാമവംശാവലിയുടെ ഭാഗമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ബൈബിളിനെതിരെയുള്ള  വ്യാഖ്യാനങ്ങളായി  കണക്കാക്കി സഭ അദ്ദേഹത്തെ മത ദ്രോഹിയായി പ്രഖ്യാപിച്ചു. കേസുകൾ എടുത്ത് അദ്ദേഹത്തിന് എല്ലാ വിധ പീഡനങ്ങളും നല്കി. സഭയുമായി ഏറ്റുമുട്ടാൻ ആഗ്രഹമില്ലാത്തതുകൊണ്ട് അദ്ദേഹം തന്റെ ഗവേഷണങ്ങളിൽ നിന്ന് പിന്തിരിയുകയാണ് ചെയ്തത്. അദ്ദേഹത്തിൻറെ ഭാര്യ ഒരു ഭക്തസ്ത്രീയായിരുന്നതു കൊണ്ട് ഡാർവിന്റെ  കുടുംബ ബന്ധങ്ങളിലും പാളീച്ചകളുണ്ടായിരുന്നു. ബൈബിളിനെതിരെ  പ്രവർത്തിക്കുന്ന ഡാർവിൻ നരകത്തിൽ പോവുമെന്ന് അവർ കൂടെ കൂടെ ഓർമ്മിപ്പിക്കുമായിരുന്നു. ഡാർവിൻ ദൈവ വിശ്വാസിയായിരുന്നില്ല.  മനുഷ്യൻ കുരങ്ങിൽനിന്നു പരിണാമം ചെയ്തുവെന്ന് അദ്ദേഹം സ്ഥാപിച്ചപ്പോൾ എതിർപ്പുകൾ ധാരാളം ഉണ്ടായി. ഡാർവിന്റെ 'തല' ഒരു കുരങ്ങിന്റെ ദേഹത്തോട് ഘടിപ്പിച്ച കാർട്ടൂണുകളും അക്കാലങ്ങളിലുണ്ടായിരുന്ന  പത്രങ്ങളിൽ സാധാരണമായിരുന്നു.


ഡാർവിൻ ജീവിച്ചിരുന്ന നാളുകളിൽ സഭയെന്നും അദ്ദേഹത്തെയും പരിണാമ തത്ത്വങ്ങളെയും  കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. പുരോഹിതരുടെയും തന്റെ ഭാര്യയുടെയും വെല്ലുവിളികൾ പരിഗണിക്കാതെ തന്റെ  തത്ത്വങ്ങൾ ശരിയെന്നു തന്നെ അദ്ദേഹം വിശ്വസിച്ചു. ഇന്നും സഭയിൽ ഡാർവിന്റെ തത്ത്വങ്ങളിൽ വിവാദങ്ങൾ നടക്കുന്നുണ്ട്. അമേരിക്കയിലെ  ക്രിസ്ത്യൻ വിഭാഗത്തിൽ ഭൂരിഭാഗം ഡാർവിന്റെ പരിണാമ സിദ്ധാന്തവാദം സ്കൂളുകളിൽ പഠിപ്പിക്കരുതെന്ന്  ശഠിച്ചിരുന്നു. സ്റ്റേറ്റ് സർക്കാരുകളെയും  പരിണാമവാദം പഠിപ്പിക്കുന്നതിനെതിരെ സ്വാധീനിച്ചുകൊണ്ടിരുന്നു. ഇന്നും പല സ്റ്റേറ്റുകളിൽ ഡാർവിന്റെ തത്ത്വം പഠിപ്പിക്കാൻ പാടില്ലന്ന നിയന്ത്രണമുണ്ട്. ചില സ്റ്റേറ്റുകളിൽ ഡാർവിന്റെ തത്ത്വങ്ങൾ  പഠിപ്പിക്കേണ്ടത് ബൈബിളിന്റെ വിവരണത്തോടെയായിരിക്കണമെന്നും നിയമം ഉണ്ട്.


പാരമ്പര്യ സങ്കുചിത മനസുള്ള സഭയുടെ യാഥാസ്ഥികരുടെ എതിർപ്പുകൾ അവഗണിച്ച്  ഫ്രാൻസീസ്  മാർപാപ്പാ  ശാസ്ത്രവും മതവും തമ്മിൽ അടുപ്പിക്കുന്നത് അഭിനന്ദിനീയമാണ്. ഭൂമി സൂര്യനെ ചുറ്റുന്നുവെന്നു സ്ഥാപിച്ച ഗലീലിയോയെ പീഡിപ്പിച്ച തെറ്റുകൾ സഭ വളരെ വൈകിയാണ് മനസിലാക്കിയത്. സംഘടിത മതങ്ങളോട് ഇന്ന് വിശ്വാസികൾക്കും ഗണ്യമായ മാറ്റം വരുന്നുണ്ട്. യൂറോപ്പിലും അമേരിക്കയിലും വിശ്വാസം നശിച്ച് പള്ളികളും മതസ്ഥാപനങ്ങളും തീയേറ്ററുകളായി മാറുന്നു. സഭയുടെ പഴഞ്ചനായ തത്ത്വങ്ങൾ മാറ്റി ആധുനികതയുടെ ശബ്ദമുയരാൻ ഫ്രാൻസീസ് മാർപാപ്പാ   ഇവിടെ ആഗ്രഹിച്ചുവെന്നും കണക്കാക്കണം.

സഭയുടെ കഴിഞ്ഞ കാല ചരിത്രം നോക്കുകയാണെങ്കിൽ  സഭയെന്നും ശാസ്ത്രത്തെ അവഗണിച്ചതായി കാണാം. സഭയുടെ തെറ്റുകൾ  തിരുത്തി  ശാസ്ത്രത്തിനു മാർപാപ്പാ വാതിൽ തുറന്നുകൊടുക്കുകയാണുണ്ടായത്. ഭൂമി സൂര്യനെ  ചുറ്റുന്നുവെന്ന  തത്ത്വങ്ങൾ ആവിഷ്ക്കരിച്ച ഗലീലിയോയെ സഭ പീഡിപ്പിച്ച്  ജയിലറകളിലടച്ചു. ശാസ്ത്രത്തിന്റെ  നേട്ടങ്ങൾ തിരസ്ക്കരിച്ച് ഗലീലിയോയെ മത വിദ്വേഷിയായി  സഭയുടെ ചരിത്ര താളുകളിൽ കുറിച്ചുവെച്ചു. ആധുനിക മാർപാപ്പാമാർ പൊതുവെ ശാസ്ത്രത്തിന്റെ മുന്നേറ്റത്തിനു അനുകൂലമായിരുന്നു. ഫ്രാൻസീസ് മാർപാപ്പായുടെ ഈ ശാസ്ത്രീയ വീക്ഷണം പന്ത്രണ്ടാം പിയൂസ് മാർപാപ്പായ്ക്കുമുണ്ടായിരുന്നു. പരിണാമ സിദ്ധാന്ത വാദത്തിന്റെ ശാസ്ത്രീയ പുരോഗതികളെ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയാണുണ്ടായത്.   "പരിണാമ തത്ത്വം അനുമാനത്തെക്കാളും കൂടുതലായി നാം ചിന്തിക്കേണ്ടതായി  ഉണ്ടെന്ന്" 1995-ൽ  ജോണ്‍   പോൾ മാർപാപ്പാ പറഞ്ഞു.  പരിണാമ തത്ത്വം നാളിതുവരെ തെളിയിക്കപ്പെട്ടില്ലെങ്കിലും  സഭയുടെ  നിലപാട്  എന്നും ശാസ്ത്ര ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു.


പ്രമുഖരായ പല ശാസ്ത്രജ്ഞരും  ഫ്രാൻസീസ് മാർപാപ്പയുടെ ശാസ്ത്രീയ വീക്ഷണങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്.   "മാർപ്പായുടെ   ഈ പ്രസ്താവന വർത്തമാന ലോകത്തിൽ  അതിപ്രാധാന്യം അർഹിക്കുന്നുവെന്നും നാമെല്ലാം മഹാസ്ഫോടനം കൊണ്ട് സംഭവിച്ച  ഈ ഭൂമിയിലെ  ജീവ സൃഷ്ടികളിൽപ്പെട്ടതാണെന്നും  സൃഷ്ട്ടിയിൽ നിന്നാണ് പിന്നീട് പരിണാമ തത്ത്വങ്ങൾ ഉണ്ടായതെന്നും" ഇറ്റലിയിലെ ആസ്ട്രോ ഫിസിക്സ് പ്രൊഫസർ 'ജിയോ വാന്നി ബിഗ് നാറ്റി' ഇറ്റാലിയൻ വാർത്താ ലേഖകരോട് പറഞ്ഞു.   അതുപോലെ  മിലാൻ യൂണിവേഴ്സിറ്റിയിലെ 'ജൂലിയോ ജോറോല്ലോ'  എന്ന ശാസ്ത്രജ്ഞൻ  പറഞ്ഞത് ' ഫ്രാൻസീസ് മാർപാപ്പാ മതവും ശാസ്ത്രവും തമ്മിലുള്ള വിടവുകൾ നികത്തുന്നു'വെന്നാണ്.
ഒരു ജീവിയുടെ പരിണാമത്തിൽ നിന്നും മറ്റൊരു പരിണാമത്തിൽ എത്തുന്നതിലുള്ള പ്രയാണത്തിൽ അതിന്റെ ഇടയ്ക്കുള്ള ജീവികളുടെ ഫോസില്സ് സംബന്ധിച്ചുള്ള വിവരങ്ങൾ നാളിതുവരെ ഗവേഷകരുടെ പണിപ്പുരയിൽ എത്തിയിട്ടില്ല. പരിണാമ ശാസ്ത്രം തെളിയിക്കണമെങ്കിൽ പരിണാമ ക്രിയകളിലെ   രണ്ടു ജീവികളുടെ മദ്ധ്യേ യോജിപ്പിക്കുന്ന   ജീവന്റെ കണ്ണികൾ  ആവശ്യമാണ്. ഒരു ജീവിയുടെ കൈകൾ ചിറകുകളായി മാറ്റം വരുന്നതോ മത്സ്യങ്ങൾക്ക് കാലുകൾ കിട്ടുന്നതോ പല്ലി, പാമ്പ് പോലുള്ള  ഇഴ ജീവികൾക്ക് രോമങ്ങൾ ലഭിക്കുന്നതോ ആയ യാതൊരു അടിസ്ഥാന ഫോസ്സിൽസും കണ്ടെത്തിയിട്ടില്ല. തെളിവുകളില്ലെങ്കിൽ   പരിണാമം ശാസ്ത്രമായി കണക്കാക്കാൻ സാധിക്കില്ല. വെറും അനുമാനമായി മാത്രമേ കരുതാൻ സാധിക്കുകയുള്ളൂ. പരിണാമം സത്യമെങ്കിൽ പരിണാമ ക്രിയകൾ സംഭവിച്ച ജീവ ജാലങ്ങൾക്കുള്ള തെളിവുകളെവിടെ ? പൂച്ചയും പട്ടിയും കുതിരയും മറ്റൊരു മൃഗത്തിൽ  നിന്നു വന്നെങ്കിൽ എന്തുകൊണ്ട് ഒരു ഫോസ്സിലെങ്കിലും ലഭിക്കുന്നില്ല.?  ഡാർവിന്റെ  ബുക്കിലും തെളിവുകളില്ലാത്ത അനുമാനങ്ങൾ മാത്രമേയുള്ളൂ. തത്ത്വങ്ങൾ മുഴുവൻ അനുമാനത്തെ അടിസ്ഥാനമാക്കി രചിച്ചതാണ്. പരിണാമം  ബുദ്ധിജീവികളുടെ  തത്ത്വമാണെങ്കിലും  നാളിതുവരെ വസ്തുതകൾ മുഴുവനായി ഉൾക്കൊള്ളിച്ച് പൂർണ്ണമായ ഒരു നിഗമനത്തിൽ പരിണാമ തത്ത്വങ്ങൾക്കെത്താൻ  സാധിച്ചിട്ടില്ല.

ജീവനു  മാത്രമേ മറ്റൊരു ജീവനെ ഉത്ഭാദിപ്പിക്കാൻ സാധിക്കുള്ളൂവെന്നു ജീവ ശാസ്ത്രത്തിൽ നാം പഠിച്ചിട്ടുണ്ട്. ആദ്യം വന്നത് കോഴിയോ മുട്ടയോ എന്നുള്ള   ചോദ്യം നാമെല്ലാം കേട്ടിരിക്കാം. അതിനുത്തരം നല്കുക സാധ്യമല്ല. ഒരു മുട്ട കോഴിയിൽനിന്നു വരുന്നു. അതുപോലെ കോഴി, മുട്ടയിൽ നിന്നു വരുന്നു. മറ്റൊന്നുള്ളത് മുട്ടയിൽ നിന്ന്  കോഴിയുണ്ടാവണമെങ്കിൽ പിടക്കോഴിയും  പൂവൻ കോഴിയുമായി ഇണ ചേരണം. ഒരേ വംശത്തിലുള്ള  ജീവ ജാലങ്ങളിൽ നിന്നു മാത്രമേ ഉത്പാദന ശേഷിയുള്ള ബീജ സംയോഗം ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് ജീവന്റെ ആരംഭം ഇന്നും പരിണാമ വാദികൾക്ക് അജ്ഞാതമാണ്.

ഒരു ജീവിയുടെ തുടർച്ചയായ പെരുകലിന് മറ്റൊരു ജീവിയുടെ സഹായം ആവശ്യം വരാം. ഉദാഹരണത്തിന് വണ്ടുകളും തേനീച്ചകളും പുഷ്പങ്ങളും തമ്മിലുള്ള പരാഗം കണക്കാക്കിയാൽ മതിയാകും. തേനീച്ചകൾക്ക് നിലനില്ക്കാൻ പുഷ്പങ്ങളിലുള്ള തേൻ ആവശ്യമാണ്. അതുപോലെ പുഷ്പങ്ങൾക്ക് പരാഗം നടത്താനും  തേനിച്ചകൾ ആവശ്യമാണ്. നിലനിൽപ്പിന് തേനീച്ചകളും പുഷ്പങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.  വണ്ടുകളും ഈച്ചകളും ഇല്ലാതെ എങ്ങനെ പരാഗണം നടക്കുമെന്ന ചോദ്യത്തിന് പരിണാമവാദികൾക്ക് ഉത്തരം കാണില്ല.


എല്ലാ ജീവജാലങ്ങളിലും സൃഷ്ടാവിന്റെ അളവുകൾ തെറ്റാതെയുള്ള കരവേലകൾ ഉണ്ട്. ഒരു ബാക്ട്റ്റീരിയായെ   സൃഷ്ടിച്ചതാണെങ്കിലും മനുഷ്യശരീരത്തിന്റെ നിലനില്പ്പിനാണെന്നും കാണാം. ഒരു മായപോലെ അതങ്ങനെ സംഭവിച്ചെന്ന്  പരിണാമ വാദികളും വാദിക്കുന്നു. അതിന്റെ പിന്നിൽ സാങ്കേതിക വിദ്യ നടത്തിയവർ മറ്റാരുമല്ല  ദൈവമാണ്.' വാസ്തവികത' എന്ന് പറയുന്നത് മായയല്ലായെന്ന്  ദൈവവിശ്വാസികൾ വിശ്വസിക്കുന്നു. ഓരോ ജീവ ജാലങ്ങളും അനേകായിരം പ്രവർത്തനങ്ങളോടെ  നിലനില്ക്കുന്നു. ഒരേ സമയത്ത് ഓരോ നിമിഷത്തിലും സങ്കീർണ്ണമായ ജീവന്റെ ഉള്ളറയിൽ അനേകായിരം പ്രശ്നങ്ങളുണ്ട്.  പരിണാമ വാദത്തിലെ മില്ല്യൻ വർഷങ്ങൾ കൊണ്ടുള്ള മാറ്റങ്ങൾ ജീവന്റെ ഉള്ളറയിലെ  സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് ഉത്തരമാകില്ല. വളർന്ന ഒരു മരത്തിന്റെ സാങ്കേതികതയെപ്പറ്റി ചിന്തിക്കൂ. മരങ്ങൾ ശ്വസിക്കാൻ വായു തരുന്നു. അതുപോലെ അന്തരീക്ഷം മുഴുവൻ കാർബണ്‍  ഡൈ ഓക്സൈഡ് ഉണ്ടാകാനും കാരണമാകുന്നു. മരങ്ങളുടെ തടികളിലുള്ള  ജീവന്റെ ഫോസിലുകളുമായി കണ്ണികളുണ്ടാക്കാൻ ഭൂമുഖത്തില്ലാത്ത  ആയിരമായിരം വിവിധ തരങ്ങളിലുള്ള    സസ്യ ജീവജാലങ്ങൾ ആവശ്യമാണ്.  പക്ഷികൾ സ്വയം കൂടുവെയ്ക്കുന്നു. മരങ്ങളുടെ വേരുകൾ  മണ്ണൊലിപ്പു  തടയുന്നു. പഴവർഗങ്ങളും വിത്തുകളും തിന്നാനും ഉപയോഗിക്കുന്നു. ആഞ്ഞിലിക്കുരു  വലുതായി വൃക്ഷമാകുന്നു.  ഇത്ര മാത്രം സങ്കീർണ്ണങ്ങളായ  ജീവന്റെ അംശമുള്ള വൃക്ഷലതാതികളെയും ജീവജാലങ്ങളെയും എങ്ങനെ പരിണാമ തത്ത്വങ്ങളിൽ ഉൾപ്പെടുത്താൻ സാധിക്കും. എത്രയോ ആയിരമായിരം ജീവജാലങ്ങൾ പരിണാമ പരിവർത്തനങ്ങളിൽക്കൂടി   അപ്രത്യക്ഷമായിരിക്കണം. അങ്ങനെ സംഭവിക്കുന്നതിനു മതത്തിന്റെ വിശ്വാസത്തെക്കാളും സർവ്വശക്തനെക്കാളും  പതിന്മടങ്ങ് പരിണാമത്തെയും വിശ്വസിക്കണം.
മഹാസ്ഫോടനമെന്നത്  (big bang)  പ്രപഞ്ച സൃഷ്ടിയുമായി ബന്ധപ്പെട്ട   മറ്റൊരു കഥയാണ്. ബില്ല്യൻ വർഷങ്ങൾക്കു മുമ്പ് ഈ പ്രപഞ്ചം മുഴുവൻ ചൂടു പിടിച്ച  ഒരു അവസ്ഥയിലായിരുന്നു. സൌരയുധങ്ങളും സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും നക്ഷത്രങ്ങളുമെല്ലാം ഒന്നായ ഊർജത്തിൽ അടങ്ങിയിരുന്നു. മഹാസ്പോടനങ്ങളിൽക്കൂടി പൊട്ടിത്തെറിച്ച് ഗ്രഹ വ്യൂഹങ്ങളും ഭൂമിയും ചന്ദ്രനും സൂര്യനുമെല്ലാമുണ്ടായെന്ന് സ്ഫോടന തത്ത്വവാദികൾ  വിശ്വസിക്കുന്നു. നക്ഷത്ര ജാലങ്ങളെല്ലാം പ്രപഞ്ചത്തിലെ കണ്ണികളായി പൊട്ടിത്തെറിച്ചുണ്ടായതെന്നും അനുമാനിക്കുന്നു. പൊട്ടിത്തെറിച്ച  അനേക ഘടകങ്ങൾ യോജിച്ച് ഭൂമിയുണ്ടായെന്നും ശാസ്ത്ര  കണ്ടുപിടുത്തങ്ങളുടെ നിഗമനത്തിലുണ്ട്. വാസ്തവത്തിൽ ഇതൊരു ശാസ്ത്രമല്ല കഥ മാത്രം. മഹാസ്ഫോടനത്തിന്റെ  ഈ കഥയെ അനേകർ വിശ്വസിക്കുന്നുണ്ട്. ഇത്തരം അനുമാനത്തിൽക്കൂടിയുള്ള കഥകൾ  ഫ്രാൻസീസ് മാർപാപ്പാ  അംഗീകരിക്കുന്നുവെന്നു പറഞ്ഞ്  ലോകമീഡിയാകൾ  അദ്ദേഹത്തെ പ്രതിക്കൂട്ടിൽ കേറ്റിയിരിക്കുകയാണ്.  മാർപാപ്പാ പറയാത്തതു പറഞ്ഞെന്നു പറഞ്ഞ്  സ്ഥാപിച്ചെടുക്കുന്ന  ഈ വാർത്തകൾ പത്രധർമ്മം എത്രമാത്രം താണു പോയിയെന്നുള്ളതിനുള്ള  തെളിവുകളാണ്. ബൈബിളും മഹാസ്ഫോടന  തത്ത്വവുമായി പൊരുത്തപ്പെട്ടു പോവുക പ്രയാസമാണ്. മഹാസ്ഫോടനമെന്നുള്ളത് മതത്തിനുപരിയായി ചിന്തിക്കുന്നവരുടെ ശാസ്ത്രീയ നേട്ടങ്ങളിലേക്കുള്ള ഒരു എത്തിനോട്ടമെന്നു പറയാം.  മഹാസ്ഫോടനതത്ത്വം ആദ്യം   ദൈവമില്ലാതെ പ്രകൃതിയെ സൃഷ്ടിച്ചത് എങ്ങനെയെന്ന  ഒരന്വേഷണമായിരുന്നു . വാസ്തവത്തിൽ മഹാസ്ഫോടനം ഇന്ന് ബൈബിളിനു പകരമായ ഒരു ദൈവിക തത്ത്വം കൂടിയാണ്. അതുകൊണ്ട് പുതിയതായി യാതൊന്നും ഈ തത്ത്വങ്ങൾ ബൈബിളിനൊപ്പം ചേർക്കേണ്ട ആവശ്യമില്ല. അതു തന്നെയാണ് ഫ്രാൻസീസ് മാർപാപ്പാ ഉദ്ദേശിച്ചതും.

ബൈബിളിന്റെ ആന്തരികതയും മഹാസ്ഫോടന തത്ത്വവുമായി ഒന്ന് തുലനം ചെയ്യാം.

(1) ദൈവം ആറു ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചുവെന്ന് ഉൽപ്പത്തി പുസ്തകം പറയുന്നു.  രാത്രിയും പകലും 24 മണിക്കൂറും സെക്കന്റും മിനിറ്റുമെല്ലാം ആ ദിവസങ്ങളിൽ കാണണം. എന്നാൽ  ഈ പ്രപഞ്ചം സൃഷ്ടിച്ചത്  ബില്ല്യൻ വർഷങ്ങൾക്കപ്പുറമെന്നും മഹാസ്ഫോടനം

സ്ഥാപിക്കുന്നു.

(2)ബൈബിൾ പറയുന്നു, നക്ഷത്രങ്ങൾ  ഉണ്ടാകുന്നതിനു മുമ്പ് ഭൂമിയെ സൃഷ്ടിച്ചു. സൂര്യനുണ്ടാകുന്നതിനു മുമ്പ് മരങ്ങളെ സൃഷ്ടിച്ചു. എന്നാൽ മഹാസ്ഫോടന തത്ത്വം തികച്ചും പരസ്പര വിരുദ്ധമായി പഠിപ്പിക്കുന്നു.
(3)ഭൂമിയെ സൃഷ്ടിച്ചത് സ്വർഗം പോലെയായിരുന്നുവെന്ന് ബൈബിൾ പറയുന്നു. എന്നാൽ ഭൂമിയുണ്ടായത് തിളച്ചു കൊഴുത്ത ദ്രാവകം  ഘനമായി രൂപാന്തരം പ്രാപിച്ചാണെന്ന്  മഹാസ്ഫോടനം പറയുന്നു. മഹാസ്ഫോടനം ബില്ല്യൻ വർഷങ്ങൾക്കു  മുമ്പുള്ള കഥയായിരിക്കാം. എന്നാൽ സത്യം അറിയാൻ ഈ കഥ ഭാവിയിലേക്കും  എത്തി നോക്കുന്നുണ്ട്.
(4)  ബൈബിൾ പഠിപ്പിക്കുന്നു,' അന്ത്യനാളിൽ ലോകം വിധിക്കപ്പെടും. മനുഷ്യജാതിയുടെ നന്മ തിന്മയനുസരിച്ച് ജനത്തെയും വേർതിരിക്കും. സ്വർഗവും  നരകവും നിശ്ചയിക്കപ്പെടും'. എന്നാൽ നിർണ്ണായകമായ ഈ വേദഗ്രന്ഥം മഹാസ്ഫോടന  തത്ത്വം നിരസിക്കുന്നു.
(5) മഹാസ്ഫോടന  തത്ത്വം പഠിപ്പിക്കുന്നതായത്, പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു. പ്രപഞ്ചത്തിന്റെ വികസന പരിണാമത്തിൽ ജീവന്റെ നിലനില്പ്പിനാവശ്യമായ ഊർജം ഒരിക്കലില്ലാതാകും. അങ്ങനെയൊരിക്കൽ ഊർജം നശിച്ച പ്രപഞ്ചത്തിൽ ജീവനില്ലാതാകും. ബൈബിളിൽ ഈ തത്ത്വമായി യാതൊരു അടിസ്ഥാന ബന്ധവും  കാണുന്നില്ല.


മഹാസ്ഫോടനതത്ത്വത്തെ ശാസ്ത്ര ലോകത്തിലുള്ള അനേകർ എതിർക്കുന്നുണ്ട്. കൂടുതലും തെളിയിക്കപ്പെടാത്ത തത്ത്വങ്ങളെന്ന് ശാസ്ത്രം വാദിക്കുന്നു. പ്രപഞ്ചത്തിന്റെ വികസനമോ അന്ധകാരമോ ഊർജത്തിന്റെ അഭാവമോ പരീക്ഷണ വിധേയങ്ങളാക്കാത്ത തത്ത്വങ്ങളും അനുമാനങ്ങളുമാണ്‌ മഹാസ്ഫോടന തത്ത്വത്തിൽ ഉള്ളത്. അനുമാനങ്ങളെ ഒരിക്കലും ഊർജ ശാസ്ത്രം  അംഗീകരിക്കാറില്ല. തീയറിയും ഒബ്സർവേഷനും  സയൻസിന്റെ  അവിഭാജ്യഘടകമാണ്.

ഇന്ന്  മഹാസ്ഫോടന തത്ത്വത്തെ   ശാസ്ത്രജ്ഞരിൽ അധികമാരും ഗൌരവമായി എടുത്തിട്ടില്ല. ഈ തത്ത്വം തിരസ്ക്കരിക്കുകയാണെങ്കിൽ ബൈബിളും മഹാസ്ഫോടന തത്ത്വവും തമ്മിലുള്ള  സമതുല്യ അഭിപ്രായങ്ങൾക്ക് മങ്ങലേക്കും. വീണ്ടും  ഈ  തത്ത്വം പഠിപ്പിക്കുന്നില്ലന്നു പറയേണ്ടി വരും. ദൈവത്തിന്റെ വചനമായ ബൈബിളും സ്ഫോടന തത്ത്വവും ഒരേ ത്രാസ്സിലെ രണ്ട് അന്ധവിശ്വാസങ്ങളായി കണക്കാക്കേണ്ടി വരും.ബൈബിളിലെ ദൈവത്തിന്റെ വാക്കുകൾക്ക് മാറ്റം വരുത്തി  തിരുത്തിയും എഴുതേണ്ടി വരും.

By ജോസഫ് പടന്നമാക്കൽ

24 comments:

  1. Nonsense article. Bigbang and Evolution are scientific FACTS, just as true as "the world is round", or "earth revolves around the sun". Also, Catholic church has long accepted these facts. Get your knowledge straight.

    ReplyDelete
  2. ജോര്‍ജ്ജുകുട്ടിക്ക് ഇതൊക്കെ നിഷേധിക്കാന്‍ അവകാശമുണ്ട്‌. പക്ഷെ, സഭ ഇതൊക്കെ അപ്പാടെ അംഗികരിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നതെന്ന അഭിപ്രായം എനിക്കില്ല. ശാസ്ത്ര ലോകവും സഭയുമായുള്ള ബന്ധം അല്‍പ്പം വര്‍ദ്ധിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ് താനും. ദൈവം സ്നേഹമാകുന്നു, അനന്ത സ്നേഹമാകുന്നു, വ്യവസ്ഥകളില്ലാതെ ദൈവം എല്ലാത്തിനെയും സ്നേഹിക്കുന്നു എന്നൊക്കെ നാം കേള്‍ക്കുന്നു; വ്യവസ്തകളില്ലാത്ത സ്നേഹത്തെ എങ്ങിനെ പ്രകോപിപ്പിക്കാന്‍ ആര്‍ക്കു കഴിയും എന്ന് ഞാന്‍ സ്വയം ചിന്തിക്കാറുണ്ട്, ഇത് വരെ ഉത്തരം കിട്ടിയിട്ടില്ല.
    പഴയ നിയമത്തിലെ ആദം കഥകളെ അതുപോലെ ഉള്‍ക്കൊള്ളേണ്ട ഒന്നല്ല, അതിലെ ആശയങ്ങളെയും സത്തയെയും വേര്‍തിരിച്ചെടുക്കുക. മാര്‍പ്പാപ്പാ പറഞ്ഞതിന്‍ പ്രകാരം അവിടെ ദൈവത്തിന്റെ കൈയ്യില്‍ ഒരു മാന്ത്രിക വടി ഉണ്ടായിരുന്നില്ല. നാല്‍പ്പതു ലക്ഷം പേര്‍ നാല്‍പ്പതു വര്‍ഷങ്ങള്‍ മരുഭൂമിയില്‍ കൂടി അലഞ്ഞു എന്ന് പറയുമ്പോള്‍ ഒരാള്‍ക്ക്‌ ഒരു ദിവസം ഒരുന ലിറ്റര്‍ വെള്ളം വെച്ച് എല്ലാവര്ക്കും വെള്ളം എത്തിക്കാന്‍ എട്ടു കിലൊമീറ്റര്‍ ദൈര്‍ഘ്യമുള്ള കണ്ടൈനര്‍ ട്രെയിന്‍ വേണമായിരുന്നു എന്ന് കൂടി നാം ഓര്‍ക്കണം. ഇത് മാത്രമല്ല ശാസ്ത്ര സത്യങ്ങളെ സഭ ഇപ്പോഴും നിഷേധിക്കുന്നുണ്ട്. ദൈവത്തിന്റെ കൈയ്യില്‍ നിന്നും നാം മാന്ത്രിക വടി എടുത്തു ഇപ്പോള്‍ പുണ്യവാന്മാരുടെ കൈയ്യില്‍ കൊടുത്തിരിക്കുന്നു എന്നത് വ്യത്യാസം.
    ശ്രി ജൊസഫ് മാത്യു പറഞ്ഞ മാര്‍പ്പാപ്പാക്കും തെറ്റ് പറ്റി, പരിണാമ സിദ്ധാന്തം പൂര്‍ണ്ണമായും തെളിയിക്കപ്പെട്ടിട്ടില്ല എന്ന വാദഗതിയോടു ഞാന്‍ യോജിക്കുന്നില്ല. പരിണാമ സിദ്ധാന്തം തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നോ മാര്‍പ്പാപ്പായായതുകൊണ്ട് തെറ്റിപോകില്ല എന്നോ അല്ല ഞാന്‍ ഉദ്ദേശിച്ചത്, പകരം ഡാര്‍വിന്‍ കാണിച്ച കണ്ണികളിലൂടെയോ, സാമാന്യ ബുദ്ധിയോ ഉള്വെളിച്ചമോ പ്രവര്‍ത്തിച്ചാലും കാണാവുന്ന ഒരു കാര്യമേയുള്ളൂ, ദൈവത്തിന്‍റെ ഒരു ദിവസം എന്ന് പറയുന്നത് പ്രപഞ്ചത്തിലെ ഒരു കണിക മാത്രമായ ഭൂമിയുടെ 24 മണിക്കൂര്‍ വെച്ച് കാണരുതെന്ന്.
    വാന്‍ഗോഗ് ചുരുള്‍ രീതിയില്‍ നക്ഷത്ര കൂട്ടങ്ങളെ വരച്ചപ്പോള്‍ എത്രയോ പേര്‍ നെറ്റി ചുളിച്ചു; പക്ഷെ, പിന്നിടു അത് സത്യമാണെന്ന് തെളിഞ്ഞില്ലേ? ധ്യാനത്തിന്റെ വഴി തിരഞ്ഞെടുത്ത നമ്മുടെ സന്യാസിമാര്‍ക്ക് ആദം ഹവ്വാ കഥകള്‍ അപ്പാടെ അപ്രസക്തമാണ്. ഉത്ഭവ പാപം ഉണ്ടെന്നോ അത് ആദത്തില്‍ തുടങ്ങണമെന്നോ അവര്‍ വാശി പിടിക്കുന്നില്ല. ഐന്സ്ടെയിന് പറഞ്ഞത് ശ്രദ്ധിക്കുക, എല്ലാം പ്രകാശത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. ഒരു ആറ്റം കൃത്രിമമായി സൃഷ്ടിക്കാന്‍ വേണ്ട ബലം പ്രകാശത്തിനെയുള്ളൂ. ബൈബിളിലും ആദ്യം സൃഷ്ടിക്കപ്പെട്ടത് പ്രകാശം തന്നെയാണ്. ഇതേ പരിണാമ സിദ്ധാന്തമാണ്‌ ദശാവതാരത്തിലും ഉള്ളത് - ജലത്തില്‍ നിന്നുള്ള പരിണാമം.ബൈബിള്‍ (പഴയ നിയമ കഥകള്‍) സാരാംശത്താല്‍ സംരുദ്ധമാണെന്നു ഞാന്‍ പറയും. അത് വാച്യാര്‍ത്ഥം വെച്ചു വ്യാഖ്യാനിച്ചാല്‍ ആര്‍ക്കും തെറ്റും. ഇത്തരത്തിലുള്ള വാഖ്യാനം പുതിയ നിയമത്തിനും ബാധകമാണ്. പ്രവൃത്തി മനസ്സിലാണ് എന്നാണ് യേശു അഭിപ്രായപ്പെട്ടത്. മറ്റൊരു സ്ത്രിയെ ആഗ്രഹിച്ചവന്‍ അങ്ങിനെയാണ് വ്യഭിചാരം ചെയ്യുന്നത്. മനസ്സ് കാണാന്‍ കെല്‍പ്പില്ലാത്തവര്‍ക്ക് വിധിക്കാനും അവകാശമില്ല.
    ഒരു കാലത്ത് ആത്മഹത്യ മഹാ പാപമായിരുന്നു, അവര്‍ക്ക് തെമ്മാടികുഴിയും ഉണ്ടായിരുന്നു; ഇന്ന് മനുഷ്യന്‍ പറയുന്നു ഡിപ്രഷന്‍ എന്ന രോഗ അവസ്ഥയിലും ആത്മഹത്യാ വൃവണത ഉണ്ടാവാം എന്ന്. അങ്ങിനെ തെമ്മാടിക്കുഴിയില്‍ അടക്കി അപമാനിക്കപ്പെട്ടവരോട് സഭ ക്ഷമ പറഞ്ഞത് കൊണ്ട് പരിഹാരമാകുമോ? ഒരു കാലത്ത് ശുദ്ധീകരണസ്ഥലത്തുള്ളവര്‍ക്ക് വേണ്ടി ലോകം ഒരുപാട് സമയം കളഞ്ഞു. ഒരാള്‍ തമാശക്ക് പറഞ്ഞത്, അതിപ്പോള്‍ ഏതോ ബാങ്കുകാര് ജെപ്തി ചെയ്തു കൊണ്ടുപോയി എന്നാണ്. ഓരോന്നിന്റെയും അങ്ങേയറ്റത്ത് ചെന്നിട്ട് നിവൃത്തിയില്ലാതെ ഉപേക്ഷിക്കുന്ന ഒരവസ്ഥയില്‍ നിന്ന് സഭ മാറണം. മാറിയെ തീരൂ അല്ലെങ്കില്‍ മാറ്റപ്പെടും, അത് പ്രപഞ്ച നിയമം തന്നെ.

    ReplyDelete
    Replies
    1. Dr james Kottoor wrote: Dear Mattappally, that means you have not heard the most convincing explanation about the origin (origin of the species) of Purgatory (Suthikarana Stalam) From my grand parents and elderly people in the neighbourhood, I have heard them say that Purgatory is the Stomach of Priests. Which means if there is no purgatory, there is no (Kurbana) Mass for the dead, No Oppiess in the Cemetry and other innumerable priestly exercises called Liturgy. Aren't they not the main source of livelihood for our priests?

      Delete
    2. I am sorry if you found my comment too critical. I apologize. I am a long time lurker, not really a believer (but deeply interested in a lot of stuff this blog debates)

      Theory of evolution and Bigbang cosomology are at the foundation of our modern understanding of the origin of man and the universe. Dismissing or comparing them with Sumerian/Akkadian myths that predates even Judaism by thousands of years cannot in any way be called smart. Every culture has an origin story and there is a lot of similarities between the origin stories. These similarities are not proofs that they share some truth, it just says that either cultures had common beginnings or exchanges or ideas or that many cultures incidentally thought alike. Hundreds of years ago these questions were under the ambit of philosophers or priests, today they are no longer so. But there is nothing wrong with that. How many of us go to the church first when we fall sick?

      Delete
  3. Probably all the organic beings which have ever lived on this earth have descended from some one primordial form, into which life was first breathed .... There is grandeur in this view of life . . . that, whilst this planet has gone cycling on according to the fixed law of gravity, from so simple a beginning endless forms most beautiful and most wonderful have been, and are being, evolved. ­(Charles Darwin, The Origin of Species, 1859)

    The oldest of all philosophies, that of Evolution, was bound hand and foot and cast into utter darkness during the millennium of theological scholasticism. But Darwin poured new lifeblood into the ancient frame; the bonds burst, and the revivified thought of ancient Greece has proved itself to be a more adequate expression of the universal order of things than any of the schemes which have been accepted by the credulity and welcomed by the superstition of 70 later generations of men. ( T. H. Huxley, 1887)

    ReplyDelete
  4. Human history can be viewed as a slowly dawning awareness that we are members of a larger group. Initially our loyalties were to ourselves and our immediate family, next, to bands of wandering hunter­gatherers, then to tribes, small settlements, city­states, nations. We have broadened the circle of those we love. We have now organized what are modestly described as superpowers, which include groups of people from divergent ethnic and cultural backgrounds working in some sense together ­ surely a humanizing and character­building experience. If we are to survive, our loyalties must be broadened further, to include the whole human community, the entire planet Earth. Many of those who run the nations will find this idea unpleasant. They will fear the loss of power. We will hear much about treason and disloyalty. Rich nation­states will have to share their wealth with poor ones. But the choice, as H. G. Wells once said in a different context, is clearly the universe or nothing.

    A few million years ago there were no humans. Who will be here a few million years hence? In all the 4.6­ billion ­year history of our planet, nothing much ever left it. But now, tiny unmanned exploratory spacecraft from Earth are moving, glistening and elegant, through the solar system. We have made a preliminary reconnaissance of twenty worlds, among them all the planets visible to the naked eye, all those wandering nocturnal lights that stirred our ancestors toward understanding and ecstasy. If we survive, our time will be famous for two reasons: that at this dangerous moment of technological adolescence we managed to avoid self ­destruction; and because this is the epoch in which we began our journey to the stars. (Carl Sagan - The Cosmos)

    ReplyDelete
  5. ശാസ്ത്ര ലോകത്തിൽ അനേകം പേർ ഡാർവിനിസത്തിൽ വിശ്വക്കുന്നുവെന്നതു ശരിതന്നെ. അങ്ങനെ വിശ്വസിച്ചില്ലെങ്കിൽ അവരുടെ ജോലി തെറിക്കുമെന്നും അറിയാം. ഡാർവിൻ ദൈവ വിശ്വാസിയായിരുന്നില്ല. ആൽബർട്ട് ഐൻസ്റ്റിൻ പരിണാമത്തിൽ വിശ്വസിച്ചിരുന്നില്ല. പ്രകൃതിയുടെ സൃഷ്ടിയിൽ ബൌദ്ധികതലങ്ങളെക്കാളും ഉപരിയായുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം വിശ്വസിച്ചിരുന്നു.

    പരിണാമ വാദം ഒരു ശാസ്ത്രമല്ല. മതം പോലെ മറ്റൊരു മതം. ഇവിടെ കടുത്ത വിശ്വാസം ആവശ്യമാണ്. പരിണാമം സത്യമെങ്കിൽ നമ്മൾ കാഴ്ച ബംഗ്ലാവിൽ അടച്ചിട്ടിരിക്കുന്നത് നമ്മുടെ സഹോദരനായ കുരങ്ങനെയാണു. നമ്മൾ ഭക്ഷിക്കുന്ന കോഴി, താറാവ്, മത്സ്യം, കന്നുകാലികൾ, സസ്യ വർഗങ്ങളൊക്കെ നമ്മുടെ സഹോദരി സഹോദരന്മാണെന്നും മനസിലാക്കണം. പട്ടിയും പൂച്ചയും നല്ല സൌന്ദര്യമുള്ള കടുവാ പുലി മൃഗങ്ങളിൽ നിന്ന് പരിണാമം ചെയ്തപ്പോൾ മനുഷ്യൻ മാത്രം കണ്ടാൽ വിരൂപമായ കുരങ്ങിൽ നിന്ന് പരിണാമം നടത്തി. എന്തൊരു വിരോധാഭാസം.

    മനുഷ്യന്റെ തലച്ചോറെന്നു പറഞ്ഞാൽ ഒന്നോ രണ്ടോ പൌണ്ട് തൂക്കമേയുള്ളൂ. ആ തലച്ചോറിനുള്ളിൽ നിന്നും കിട്ടിയ ഭാവനകൾ അനുസരിച്ച് അനേക ബില്ല്യൻ വർഷങ്ങളിലെ ചരിത്രം എഴുതി യുണ്ടാക്കിയിരിക്കുകയാണ്. ഉൽപ്പത്തിയിലെ ദൈവത്തിന്റെ മാജിക്ക് വടിയെക്കാളും പതിനായിരം ഇരട്ടിയിൽ മനസ് പാകപ്പെടുത്തി ഇത് വിശ്വസിക്കണം. ഇതിന്റെ നിയമങ്ങൾ തുടങ്ങുന്നതും ഭൂമിയുടെ ആരംഭം മുതലാണ്‌. ജിയോളജിയും , ബയോളജിയും ആന്ത്രോപോളജിയും കാലഹരണപ്പെട്ട ഡിനോസറിന്റെ എല്ലുകളും പരിണാമ തത്ത്വങ്ങൾക്കുള്ളിൽ ഉണ്ട്. ഇതിന്റെയിടയിലുള്ള ഫോസിലുകളുടെ കാര്യം പറയുമ്പോൾ പരിണാമ വാദികൾ നിശബ്ദരാകും. എന്ത് തെളിവാണ് പരിണാമത്തിൽ ഉള്ളതെന്ന് പരിണാമത്തിൽ വിശ്വസിക്കുന്ന ശാസ്ത്രജ്ഞർക്ക് പോലും അറിയില്ല. ഡ്വാക്കിന്സിനെപ്പോലെ നാസ്തികരായ ചില വാചാല മനുഷ്യർക്ക് പരിണാമ തത്ത്വം ഉപയോഗപ്പെടാറുണ്ട്.

    ഒരു മത്സ്യം മനുഷ്യനാകാൻ പോകുന്നില്ലെന്ന് പരിണാമവാദം വായിക്കുന്ന ശാസ്ത്രജ്ഞർക്കുപോലുമറിയാം. പുരോഹിതരെപ്പോലെ ഇങ്ങനെയുള്ള തത്ത്വങ്ങൾ സൃഷ്ടിച്ചാലേ ഇവരുടെയും വയറ്റിപ്പിഴപ്പു നടക്കുകയുള്ളൂ. അതുകൊണ്ട് സ്കൂൾ തലങ്ങളിലും പരിണാമ വാദത്തിന് വേദപാഠം പഠിപ്പിക്കുന്ന പോലെ പ്രാധാന്യം കൊടുത്തിട്ടുണ്ട്. പരിണാമം ശാസ്ത്രമെങ്കിൽ സൃഷ്ടികർത്താവും ശാസ്ത്രമെന്നു കരുതേണ്ടി വരും.

    ReplyDelete
  6. ഒരു ലേഖനം കാണുമ്പോൾ "നോണ്‍ സെൻസ് ' എന്നൊക്കെ അപമര്യാദയായി എഴുതുന്നവരുടെ പോസ്റ്റുകൾ ഒഴിവാക്കണമെന്നും അഡ്മിനി സ്റ്റ്രെറ്ററോ ട് അപേക്ഷയുണ്ട്. ഇങ്ങനെയുള്ളവർ ഈ ബ്ലോഗിന് പ്രയോജനപ്പെടുകയില്ല.

    ReplyDelete
    Replies
    1. ശ്രി. ജൊസഫ് മാത്യു ചൂണ്ടിക്കാണിച്ചതുപോലെ ചുക്കും ചുണ്ണാമ്പും ഇല്ലാത്ത ഒരു ലേഖനം എന്ന അര്‍ത്ഥത്തില്‍ ഒരു കമന്റ് വന്നത് ശരിയായില്ല. പരസ്പര ബഹുമാനത്തോടെ വിമര്‍ശിക്കുന്നതും അവജ്ഞയോടെ പ്രശംസിക്കുന്നതും ഒരുപോലല്ല. ഏതെങ്കിലും ലേഖനത്തോട് വിയോജിപ്പുണ്ടെങ്കില്‍ അത് മാന്യമായി പ്രകടിപ്പിക്കാന്‍ ഇതിന്റെ വായനക്കാര്‍ ശ്രദ്ധിക്കുക. ഊരും പേരുമില്ലാതെ വരുന്ന കമന്റുകള്‍ മാത്രമാണ് പൊതുവേ ഒഴിവാക്കാര്. കമന്റുകള്‍ അനുകൂലിക്കുന്നവയാണോ അല്ലാത്തതാണോ എന്ന് ഒരിക്കലും ഇതിന്റെ അഡ്മിന്‍ പരിഗണിക്കാറില്ല. അദ്ദേഹം പറഞ്ഞതുപോലെ ആയിരുന്നു ഈ ലേഖനം എങ്കില്‍ ബാക്കിയുള്ളവരും അത് സൂചിപ്പിക്കുമായിരുന്നില്ലേ?

      Delete
    2. Please don't consider it as a personal attack, in fact it is not. How would you feel if somebody tried to defend that the earth is flat? Similarly crackpot ideas deserve to be ridiculed.

      Delete
    3. Georgekutty, I appreciate with your nice comments...‘Sorry, I don't agree with you’ is always more polite answer and I applause you with my admiration. This is a platform for sharing our ideas and thoughts. I always welcome the people who are able to convey messages with sound criticism and interpretations. We often have to agree or disagree. It doesn’t matter at the end we are friends too with diverges of opinions. I don’t believe the concept of ‘I am right and you are wrong. Thank you so much for your participation to this debate

      Delete
  7. This comment has been removed by the author.

    ReplyDelete
  8. I am a big believer in science,Evolution has been proven in many ways. Although it may still be considered a "Theory" It is still proven and there will be a significant amount of proof after the first theory of Darwin.For eg why were males an average of 5'5" 400 years ago but today are an average of 5'11"? This only points to one thing. Humans, as well as all other living creatures, adapt to there surroundings and better themselves for the new climates or whatever they may face.The mutation of virus and bacteria are continuously changing their form in labs. One of the best example is HIV virus .

    There are many simple examples which support the Theory of Evolution.They are

    1. The universal genetic code. All cells on Earth, from our white blood cells, to simple bacteria, to cells in the leaves of trees, are capable of reading any piece of DNA from any life form on Earth. This is very strong evidence for a common ancestor from which all life descended.

    2.The fossil record. The fossil record shows that the simplest fossils will be found in the oldest rocks, and it can also show a smooth and gradual transition from one form of life to another.

    3.Genetic commonalities. Human beings have approximately 96% of genes in common with chimpanzees, about 90% of genes in common with cats (proven details), 80% with cows (Its also proved ), 75% with mice (proved ), and so on. This does not prove that we evolved from chimpanzees or cats, though, only that we shared a common ancestor in the past. And the amount of difference between our genomes corresponds to how long ago our genetic lines diverged. This is the main reason that most of the medicines are experimented in animals.

    4.Common traits in embryos. Humans, dogs, snakes, fish, monkeys, eels (and many more life forms) are all considered "chordates" because we belong to the phylum Chordata. One of the features of this phylum is that, as embryos, all these life forms have gill slits, tails, and specific anatomical structures involving the spine. For humans (and other non-fish) the gill slits reform into the bones of the ear and jaw at a later stage in development. But, initially, all chordate embryos strongly resemble each other. In fact, pig embryos are often dissected in biology classes because of how similar they look to human embryos. These common characteristics could only be possible if all members of the phylum Chordata descended from a common ancestor.

    5.Bacterial resistance to antibiotics. Bacteria colonies can only build up a resistance to antibiotics through evolution. It is important to note that in every colony of bacteria, there are a tiny few individuals which are naturally resistant to certain antibiotics. This is because of the random nature of mutations.
    When an antibiotic is applied, the initial innoculation will kill most bacteria, leaving behind only those few cells which happen to have the mutations necessary to resist the antibiotics. In subsequent generations, the resistant bacteria reproduce, forming a new colony where every member is resistant to the antibiotic. This is natural selection in action. The antibiotic is "selecting" for organisms which are resistant, and killing any that are not.

    This details are shared to have a panoramic view about the evolution which many believe that a Theory only . The scientific evidence in support of evolution has often been described by experts as "overwhelming."In fact, I would go so far as to say that any intelligent individual who seriously and unbiasedly investigates the evidence for evolution will become thoroughly convinced.

    Reference - National Geography ,Gene Study , Wikipedia , Chordate Study , Genome research

    ReplyDelete
  9. Welcome to Big Bang
    Welcome to the restart of a Big Bang! The best thing I like about Joseph Mathew’s article is that he finally reemerged and exploded in Almayasabdam, after a very long lapse, I guess, for various unavoidable and justifiable reasons. His absence really made me very uneasy because it was he who dragged me into Almaya. What I could find was that he had also a lion’s share to contribute in the Evolution of Almaya to the present stage.
    I found all his writings fully researched, thorough and providing plenty of food for thought. Curiosity prompted me to peep into his back ground and found he was a book worm (I mean working) in the New York Library for thirty years. That is what made him a thesaurus of knowledge on anything and everything. So Dear Jose don’t leave us as orphans to grope in dark without any ray from the Light house you have been to Almaya readers.
    As for the two hard-to-crack scientific topics like Evolution and Big Bang, for me, they are two fairy tales for children or different religions people believe in, some for good reason and some for none. I would here rather say with Buddha said: “I know nothing about the mysteries of God but know awful lot about the miseries of Man.” Being busy with finding ways to reduce miseries, naturally leads us to the origin or creator of these miseries. Believers call it God, unbelievers Big Bang or Evoluton. But then the concept of God, being the “Embodiment of all Good” or “Sachidananda” one is caught in a conflict of accommodating goodness with evil and happiness with sorrow. We see this mix all around us. That is the dilemma for which I have no ready answer and so say: “The only thing I know for certain is that I do not know, and that applies to things in this world and in the next” especially about the problem of evil and so try to learn from all of you.
    As for posting supporting or opposing views, I fully support the view that abusive and anonymous posts must be eliminated because all of us ought to have different opinions and therefore we must learn to disagree in an agreeable way openly, transparently and without ill-will.. Here again I salute Joseph Mathew for setting a magnificent example of criticizing long ago my own article: “Leadership is not for the Aged” whether in Church or politics. It was one of the most beautiful example of brotherly criticism which proved me wrong on various counts but done graciously and I remember thanking him profusely for correcting me without causing even a pin prick of pain.
    That is why I said I missed him in Almaya for long and now doubly happy that he is back in the line of action with full force with a big bang on Big Bang as the opening batsman and scored already 14 responses. May you hit a century. James kottoor

    ReplyDelete
  10. അനേക ശാസ്ത്രജ്ഞർ പരിണാമത്തെ എന്തുകൊണ്ട് എതിർക്കുന്നു ?

    (1) തെളിയിക്കാൻ കാര്യമായ തെളിവുകളില്ലാതെ പരിണാമ വാദികൾക്ക് വളരെ കുറച്ചു തെളിവുകൾ മാത്രമേയുള്ളൂ.

    (2) കിട്ടിയ തെളിവുകൾക്കാണെങ്കിലും നൂറായിരം ചോദ്യങ്ങൾ ഉത്തരം തരാൻ കഴിയാതെ അതിന്റെ ഉപരിയുണ്ട്.

    (3) തെളിവുകൾ സാധുകരിക്കാൻ സാധിക്കാത്തതുകൊണ്ട് ഇന്ന് ശാസ്ത്ര ലോകം തന്നെ വിഭജിച്ച് പരിണാമവാദം തെളിയിക്കുന്നതിനു പകരം കൂടുതലും വ്യക്തിഹത്യ നടത്തുവാനാണ് സമയം കണ്ടെത്തുന്നത്.

    (4) പരിണാമ വാദം സത്യമെന്നു പറഞ്ഞ് നാളിതു വരെ ആർക്കും നോബൽ സമ്മാനം കിട്ടിയതായി അറിവില്ല.

    (5)നാളിതു വരെ ലഭിച്ചിരിക്കുന്ന തെളിവുകളെ ല്ലാം അശാസ്ത്രീയമാണ്.


    (6 ) പരിണാമം അറിയാഞ്ഞ വിശ്വ പ്രസിദ്ധ ശാസ്ത്രജ്ഞരായ കേപപ്ലർ, ബോയൽ, ന്യൂട്ടൻ, ലീനോസ്, യൂളർ, ഫരാദെ, ബാബെഗ്, ജോൾ, പാസ്റ്റർ, കെൽവിൻ, മാക്സ് വെൽ, വെർണ്ണർ, ബ്രൌണ് എന്നിവർ പരിണാമത്തെ വിശ്വസിക്കാതെ ദൈവ വിശ്വാസികളായിരുന്നു. അവരൊക്കെ ഡമ്മികളായിരുന്നില്ല. തെളിവുകളില്ലാതെ പരിണാമത്തിൽ വിശ്വസിച്ച പ്രസിദ്ധരായ ശാസ്ത്രജ്ഞരും ഉണ്ടായിരുന്നത് നിരസിക്കുന്നില്ല. ഇന്നും ആയിരക്കണക്കിന് ശാസ്ത്രജ്ഞർ പരിണാമത്തെ എതിർക്കുന്നു. അവരെല്ലാം ഭൂമി ഉരുണ്ടതെന്നും സമ്മതിക്കുന്നു.

    (7) അമേരിക്കൻ ജനതയിൽ വെറും പത്തു ശതമാനം ദൈവമില്ലാത്ത പരിണാമത്തിൽ വിശ്വസിക്കുന്നു. ശാസ്ത്രജ്ഞരിൽ 55 ശതമാനവും. ഡാർവിന്റെ തത്വം ശാസ്ത്ര ലോകത്തിന്റെ ഏകീകൃത അഭിപ്രായം രൂപികരിക്കാൻ പരാജയപ്പെട്ടുവെന്നും ഇതിൽ നിന്നു മനസിലാക്കണം. ഭൂമി ഉരുണ്ടതെന്നു നൂറു ശതമാനം ജനം വിശ്വസിക്കുന്നു. എന്തുകൊണ്ട് ദൈവ വിശ്വാസം ഇല്ലാത്ത അമേരിക്കയിൽ വെറും പത്തു ശതമാനം മാത്രം പരിണാമത്തിൽ വിശ്വസിക്കുന്നു.

    (8 ) പലവിധ ഹൈബ്രിഡ് ആയിട്ടുള്ള ചെടികൾ സൃഷ്ടിക്കുന്നതും ചിലർ പരിണാമതത്ത്വം ശരിയെന്ന് വാദിക്കാറുണ്ട്. നിലയില്ലാത്ത വെള്ളത്തിൽ മുങ്ങാൻ തുടങ്ങിയാൽ രക്ഷപെടണമല്ലോ. ഒരേ ക്രോമാസണ് ചെടികൾ മാറ്റി വെച്ചു പിടിപ്പിച്ചാൽ എങ്ങനെ പരിണാമ തത്ത്വം ആകും.?

    (9) നാഷണൽ ജീയോ ഗ്രാഫിയിൽ വന്ന ലേഖനത്തിനെ നിഷേധിച്ചുള്ള അനേക ലേഖനങ്ങൾ സൈബർ പേജുകളിൽ ഉണ്ട്.' കട്ട് ആൻഡ് പേസ്റ്റ്' ചെയ്യാൻ ഞാൻ ആഗ്രഹിക്കാത്തതുകൊണ്ട് ഒരു ലേഖനം ലിങ്ക് ചെയ്യുന്നു.
    http://www.icr.org/article/creative-evolution-anti-darwin-theory-won-nobel/
    http://www.icr.org/article/creative-evolution-anti-darwin-theory-won-nobel/
    http://www.ridgenet.net/~do_while/sage/v9i2f.htm

    ReplyDelete
    Replies
    1. Mr. Joseph Mathew സൂചിപ്പിച്ച ചില കാര്യങ്ങള്ക്കുള്ള മറുപടി പറഞ്ഞു കൊള്ളട്ടെ.

      "പരിണാമ വാദം സത്യമെന്നു പറഞ്ഞ് നാളിതു വരെ ആർക്കും നോബൽ സമ്മാനം കിട്ടിയതായി അറിവില്ല."

      പരിണാമസിദ്ധാന്തം ജൈവശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന ഒരു വിഷയം ആണ്.
      ശരീരശാസ്ത്രതിനും വൈദ്യശാസ്ത്രത്തിനും നോബൽ സമ്മാനങ്ങൾ ഉണ്ടെങ്കിലും ജീവശാസ്ത്രത്തിന് നോബൽ സമ്മാനം ഇല്ല. പക്ഷെ, പരിണാമസിദ്ധാന്തതിനു ഉപോദ്ബലകമായ പല കണ്ടുപിടുത്തങ്ങൾക്കും നോബൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ഉദാഹരണം, DNA ആന്തരീകഘടന (Watson-Crick), Decoding human genome etc.

      "പരിണാമം അറിയാഞ്ഞ വിശ്വ പ്രസിദ്ധ ശാസ്ത്രജ്ഞരായ കേപപ്ലർ, ബോയൽ, ന്യൂട്ടൻ, ലീനോസ്, യൂളർ, ഫരാദെ, ബാബെഗ്, ജോൾ, പാസ്റ്റർ, കെൽവിൻ, മാക്സ് വെൽ, വെർണ്ണർ, ബ്രൌണ് എന്നിവർ പരിണാമത്തെ വിശ്വസിക്കാതെ ദൈവ വിശ്വാസികളായിരുന്നു."

      ഇവരിൽ ഭൂരിഭാഗവും ഡാർവിന്റെ കാലഘട്ടത്തിലോ അതിനു മുന്പോ ജീവിച്ചിരുന്നവരായിരുന്നു. ഡാർവിന്റെ കാലത്തുപോലും പരിണാമത്തിനു ഇന്ന് നാം നിരത്തുന്ന പല തെളിവുകളും കണ്ടു പിടിക്കപ്പെട്ടിരുന്നില്ല. ഡാർവിൻ നല്കിയ തെളിവുകളെല്ലാം തന്നെ ജീവിശാസ്ത്രപരവും ഭുമിശാസ്ത്രാപരവുമായിരുന്നു. പിന്നീട് ജനിതക ശാസ്ത്രത്തിന്റെ വരവോടു കൂടിയാണ് പരിണാമത്തിന്റെ
      പ്രവർത്തനങ്ങളെയും അതിന്റെ ഘടകങ്ങളെയും പറ്റി (eg. DNA, genes) ശാസ്‌ത്രം മനസ്സിലാക്കുന്നത്. വ്യക്തമായ ഒരു സിദ്ധാന്തത്തിന്റെയും തെളിവിന്റെയും അഭാവത്തിൽ ഈ മഹാമനസ്സുകൾ സൃഷ്ടിവാദത്തിൽ വിശ്വസിച്ചതിൽ അദ്ഭുതപ്പെടാനില്ല. ഇവരിൽ പലരും മറ്റു പല അന്ധവിശ്വാസങ്ങളും പുലർത്തിയിരുന്നു എന്നുള്ളതും ഓർക്കാവുന്നതാണ്.

      "അമേരിക്കൻ ജനതയിൽ വെറും പത്തു ശതമാനം ദൈവമില്ലാത്ത പരിണാമത്തിൽ വിശ്വസിക്കുന്നു. ശാസ്ത്രജ്ഞരിൽ 55 ശതമാനവും."

      ശാസ്ത്രീയസത്യങ്ങൾ സാധാരണമനുഷ്യരിലേക്ക് എത്തുന്നത് വളരെ പതിയെയാണ്, ഒരു ഉദാഹരണം നല്കാം . ഉല്പത്തി പുസ്തകത്തിൽ മനുഷ്യ സൃഷ്ടിയെപ്പറ്റി രണ്ടു വിവരണങ്ങൾ നല്കുന്നുണ്ട്.അതിലൊന്ന് ദൈവം ദൈവം ആദത്തെ ഉറക്കികിടത്തി അവന്റെ വാരിയെല്ലെടുത്തു സ്ത്രീയെ സൃഷ്ടിച്ചു എന്നാണ്.
      മദ്ധ്യപൂർവേഷ്യയിൽ പ്രചാരത്തിലുണ്ടായിന്ന ഒരു മിത്തിൽ നിന്നാണ് ഇതിന്റെ ഉദ്ഭവം. മിത്തിൽ പക്ഷെ ആദത്തിന്റെ ഇടതു ഭാഗത്തു നിന്നും എന്നാണ്, അത് കൊണ്ടാണ് അടുത്ത വരിയിൽ നാം വായിക്കുന്നു."പുരുഷൻ മാതാവിനെയും പിതാവിനെയും വിട്ടു സ്ത്രീയോട് ചേരും, അവർ ഒറ്റ ശരീരമായി മാറും". പല മനുഷ്യരും ഇന്നും വിശ്വസിക്കുന്നത് പുരുഷന് ഒരു വാരിയെല്ല് സ്ത്രീയെ അപേക്ഷിച്ച് കുറവാണെന്നാണ്, പക്ഷെ രണ്ടു പേര്ക്കും ഒരേ എണ്ണം വാരിയെല്ലുന്ടെങ്കിലും. പരിണാമ സിദ്ധാന്തം അമേരിക്കൻ ജനതയിൽ ഭൂരിഭാഗവും വിശ്വസിക്കുന്നില്ലെങ്കിൽ അതിൽ അദ്ഭുതപെടാനായി യാതൊന്നുമില്ല. ലോകം ആറായിരം വർഷങ്ങൾക്കു മുൻപ് സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നവരാണ് മൂന്നിലൊരു ഭാഗവും.

      Delete

    2. Now the last point. About scientists not believing in evolution.Of course scientists are a varied class. The important thing is that a chemist may not know the basics of geology and a geologist may not have the slightest idea of biology. A scientist who is a world expert in one subject may be a layman in a different area. Hence let us look at the percentage of biologists accepting theory of evolution, which is almost everybody. Today somebody who does not accept evolution can not even graduate from a biology department let alone be a professor there.

      Delete
    3. ഇങ്ങനെ വേണം ജോർജുകുട്ടി ഉത്തരം എഴുതാൻ. നല്ല പാകതയുള്ള മലയാള ഭാഷയും ഇംഗ്ലീഷ് ഭാഷയും കാണുന്നതുകൊണ്ട് അത്മായ ശബ്ദത്തിലെ തുടക്കം മുതലുള്ള എന്റെ കൂട്ടുകാരനെന്നും സംശയമുണ്ട് . അന്നെഴുതിയ ആശയങ്ങളിലും വിത്യാസം കാണുന്നു. ജോർജുകുട്ടി പറഞ്ഞതെല്ലാം രാവിലെ ഞാനും ഒരു ലേഖനത്തിൽ വായിച്ചിരുന്നു.

      Delete
  11. ഒരു പുഴു മുറിഞ്ഞു മുറിഞ്ഞ് മനുഷ്യരായിയെന്നാണ് പരിണാമ വാദികൾ വാദിക്കുന്നത്. കയ്യാലപ്പുറത്തെ തേങ്ങാ പോലെ ദൈവത്തിൽ വിശ്വസിക്കുന്ന ഞാൻ പരിണാമ വാദവും സ്ഫോടന തത്ത്വവും വിശ്വസിച്ചാൽ സ്ഥിരമായി ഉരുണ്ടു താഴെ കിടക്കേണ്ടി വരുമെന്നു തോന്നുന്നു. പ്രശ്നങ്ങൾ നിറഞ്ഞ പരിണാമ സിദ്ധാന്തത്തിന്റെ അപാകതയെപ്പറ്റിയുള്ള ചില കുറിപ്പുകൾ താഴെ കുറിക്കട്ടെ.

    1. മുറിഞ്ഞു മുറിഞ്ഞു പോകുന്ന പുഴുക്കളിൽനിന്ന് എങ്ങനെയാണ് ലൈംഗിക ഉത്ഭാദന ശേഷിയുണ്ടായത് /?

    2. ഒരു സെല്ലിൽ നിന്നും തുടങ്ങിയ ജീവിതം എങ്ങനെ കോടാനു കോടി സെല്ലുകളുള്ള ഒറ്റ ജീവനായി?

    3. എന്തുകൊണ്ട് പരിണാമ വാദത്തിനിടയിലുള്ള ആയിരമായിരം ഫോസിലുകളെപ്പറ്റിയുള്ള വിവരങ്ങൾ ശാസ്ത്ര ലോകത്തിന് അജ്ഞാതമായി ?

    4. എങ്ങനെയാണ് ജീവനില്ലാത്ത കെമിസ്റ്റ്രി മനസിനെ സൃഷ്ടിച്ചത് ? ബുദ്ധി വൈഭവം എങ്ങനെയുണ്ടായി ? നന്മ തിന്മകളെ തിരിച്ചറിയാനുള്ള സവിശേഷതകൾ എങ്ങനെ വന്നു. ?

    5. 200 മില്ലിയൻ വർഷങ്ങൾ പഴക്കമുള്ള ചിലയിനം 'ക്രാബു'കളുടെ ഫോസ്സിലുകൾ കിട്ടിയിട്ടുണ്ട്. ഇന്നുള്ള അതിന്റെയിനം ക്രാബുകളുമായി യാതൊരു വിത്യാസവുമില്ല. ഇത്രമാത്രം ഫോസ്സിലുകൾക്ക് പഴക്കമുണ്ടായിട്ടും ക്രാബുകൾക്ക് പരിണാമം എന്തുകൊണ്ട് ഏല്ക്കുന്നില്ല.

    6. ശാസ്ത്രം പരീക്ഷണങ്ങളിൽ കൂടി തത്ത്വങ്ങൾ നമ്മുടെ കണ്ണുകൾക്ക് ദൃശ്യമായ രീതിയിൽ വിവരിക്കുമ്പോൾ പരിണാമ വാദികൾ അവർ കണ്ടുപിടിച്ച തത്ത്വങ്ങൾ പറയുന്നത് വെറും മുത്തശി കഥകൾ പോലെയാണ്. . ഇവരുടെ കഥകൾ പള്ളീലച്ചൻ പള്ളിയിൽ പറയുന്ന പൊട്ട കഥകൾ പോലെ വിശ്വസിച്ച് അനുമാനത്തിൽ ഇരിക്കണോ ?

    7. പരിണാമ തത്ത്വം വികസിപ്പിക്കുന്നതിനായി ആഫ്രിക്കയിലും മൂനാം ലൊകത്തുമായി ബില്ല്യൻ കണക്കിന് ഡോളർ ചിലവാക്കുന്നു. ഈ പണം ബയോളജിക്കൽ ശാസ്ത്രത്തിനോ മരുന്നുകളുടെ ഗവേഷണത്തിനോ ചിലവാക്കിയിരുന്നെങ്കിൽ പരിണാമ ദൈവ ശാസ്ത്രങ്ങളെക്കാളും എത്രയോ മെച്ചമായിരുന്നു. പരിണാമതത്ത്വങ്ങൾക്ക് പകരം ആ പണം ക്യാൻസർ, അല്സേമെഴ്സ് മുതലായ രോഗ നിവാരണത്തിനുള്ള പ്രതിവിധികൾക്കായി ഉപയോഗിച്ചു കൂടെ?

    8. ശാസ്ത്രം കണ്ടു പിടിച്ച തത്ത്വങ്ങളെല്ലാം ലാബോറട്ടറികളിൽ പരീക്ഷണ വിധേയങ്ങളായ ശേഷമാണ് ആധികാരികമായി സ്ഥിതികരിച്ചത്. പരിണാമ തത്ത്വങ്ങളിൽ മുഴുവൻ അനുമാനങ്ങൾ മാത്രം. . സ്ഥിതികരിക്കാത്ത ചെറിയ ചെറിയ തെളിവുകളും ഉണ്ട്. അത്തരം തെളിവുകൾ ധ്യാന ഗുരുക്കന്മാരും രോഗം സൌഖ്യമാക്കി കാണിക്കാറുണ്ട്. എന്തുകൊണ്ട് 'പരിണാമം' ഉത്പ്പത്തി പുസ്തകത്തിലെ വേദവാക്യം പോലെ തെളിവുകളില്ലാതെ വിളിച്ചു പറയുന്നു.? ചരിത്രം പഠിപ്പിക്കുന്നപോലെയാണ് പരിണാമവും പഠിപ്പിക്കുന്നത്. അത് മതിയോ?

    9. ശാസ്ത്രജ്ഞനായ കാൾ പോപ്പർ പറഞ്ഞത് ' ഡാർവനീസം' എന്നു പറയുന്നത് ലാബോറട്ടറിയിൽ പരീക്ഷിച്ച ഒരു തത്ത്വമല്ല. മതംപോലെ ഇതും അഭൌമികമായ ഒരു തത്ത്വ ചിന്ത മാത്രം." തത്ത്വ ചിന്തകനായ് മൈക്കിൽ റൂസ് പറഞ്ഞതും ഏതാണ്ട് അതുപോലെ തന്നെ. " പരിണാമം ഒരു മതമാണ്. "സൃഷ്ടിയുടെ മതം 'ആരംഭവും' പരിണാമ മതം 'ഇന്ന്' എന്ന സത്യവുമാണ്. 'ആരംഭം' എങ്ങനെയെന്ന് പരിണാമ വാദികൾക്ക് നാളിതുവരെ പിടികിട്ടിയിട്ടില്ല.

    10. എങ്ങനെയാണ് ഒരു പുഴു മുറിഞ്ഞ് അതിന്റെ കോപ്പി മറ്റൊരു പുഴുവായി മാറുന്നത്. ഡി.എൻ എ എങ്ങനെയുണ്ടായി. ഡാർവിന്റെ കാലത്ത് ഡി എൻ എ യുടെ പ്രവർത്തനം ശാസ്ത്രം കണ്ടു പിടിച്ചിട്ടില്ലായിരുന്നു. അതിൽ തന്നെ വോളിയം കണക്കിനുള്ള വിവരങ്ങൾ ഉണ്ട്. അതിന്റെ കോഡുകൾ 'പരിണാമം' വഴി എങ്ങനെ സൃഷ്ടിച്ചു.

    11. ജീവനില്ലാത്ത കെമിക്കലിൽ നിന്ന് ജീവനുണ്ടായതായി പരിണാമം പറയുന്നു. ഉവ്വോ? എങ്ങനെ? ഒരു സെല്ലിനു പോലും ജീവൻ നില നിർത്താൻ നൂറു കണക്കിന് പ്രോട്ടീൻ ആവശ്യമാണ്. ബൌദ്ധിക തലത്തിൽ പ്രവർത്തിക്കാൻ എങ്ങനെ ആ സെല്ലിന് ജീവൻ വന്നു. അങ്ങനെ സംഭവിച്ചുവെന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ പരിണാമ വാദം ശുദ്ധ മണ്ടത്തരം വിഡ്ഡിത്തരം എന്നേ തല്ക്കാലം വിശ്വസിക്കാൻ സാധിക്കുകയുള്ളൂ.

    ReplyDelete
  12. ഒരു തല അരിയുമ്പോൾ രണ്ടു തല പൊട്ടി മുളക്കുന്ന hydra പോലെയാണ് Joseph Mathew sir ന്റെ
    ചോദ്യങ്ങൾ. വളരെ ഗഹനമായ കാര്യങ്ങളാണ് ചോദിച്ചിരിക്കുന്നത്. അധികം technical ആകാതെ മറുപടി പറയാൻ ശ്രമിക്കാം. സൌകര്യത്തിനായി ചോദ്യങ്ങളെ ഗ്രൂപ്പ് ചെയ്തിരിക്കുന്നു ചുവടെ. എന്റെ നിത്യോപയോഗഭാഷ english ആയതു കൊണ്ട് കുറച്ചു കൃത്രിമ മലയാളം ആണ്.


    1. മുറിഞ്ഞു മുറിഞ്ഞു പോകുന്ന പുഴുക്കളിൽനിന്ന് എങ്ങനെയാണ് ലൈംഗിക ഉത്ഭാദന ശേഷിയുണ്ടായത് ?
    4. എങ്ങനെയാണ് ജീവനില്ലാത്ത കെമിസ്റ്റ്രി മനസിനെ സൃഷ്ടിച്ചത് ? ബുദ്ധി വൈഭവം എങ്ങനെയുണ്ടായി ? നന്മ തിന്മകളെ തിരിച്ചറിയാനുള്ള സവിശേഷതകൾ എങ്ങനെ വന്നു. ?
    10. എങ്ങനെയാണ് ഒരു പുഴു മുറിഞ്ഞ് അതിന്റെ കോപ്പി മറ്റൊരു പുഴുവായി മാറുന്നത്. ഡി.എൻ എ എങ്ങനെയുണ്ടായി. ഡാർവിന്റെ കാലത്ത് ഡി എൻ എ യുടെ പ്രവർത്തനം ശാസ്ത്രം കണ്ടു പിടിച്ചിട്ടില്ലായിരുന്നു. അതിൽ തന്നെ വോളിയം കണക്കിനുള്ള വിവരങ്ങൾ ഉണ്ട്. അതിന്റെ കോഡുകൾ 'പരിണാമം' വഴി എങ്ങനെ സൃഷ്ടിച്ചു.
    2. ഒരു സെല്ലിൽ നിന്നും തുടങ്ങിയ ജീവിതം എങ്ങനെ കോടാനു കോടി സെല്ലുകളുള്ള ഒറ്റ ജീവനായി?
    11. ജീവനില്ലാത്ത കെമിക്കലിൽ നിന്ന് ജീവനുണ്ടായതായി പരിണാമം പറയുന്നു. ഉവ്വോ? എങ്ങനെ? ഒരു സെല്ലിനു പോലും ജീവൻ നില നിർത്താൻ നൂറു കണക്കിന് പ്രോട്ടീൻ ആവശ്യമാണ്. ബൌദ്ധിക തലത്തിൽ പ്രവർത്തിക്കാൻ എങ്ങനെ ആ സെല്ലിന് ജീവൻ വന്നു. അങ്ങനെ സംഭവിച്ചുവെന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ പരിണാമ വാദം ശുദ്ധ മണ്ടത്തരം വിഡ്ഡിത്തരം എന്നേ തല്ക്കാലം വിശ്വസിക്കാൻ സാധിക്കുകയുള്ളൂ.

    ഈ അഞ്ചു ചോദ്യങ്ങളുടെയും കാതൽ വളരെ സാധാരണമായ ഒരു പ്രക്രിയ വഴി എങ്ങനെ അസാധാരണമാം വിധം സങ്കീര്ണ്ണമായ ജീവികൾ (ഉദാ. മനുഷ്യൻ)/ വാസനകൾ (ഉദാ.സദാചാരബോധം)/ കഴിവുകൾ (ഉദാ. സവിശേഷബുദ്ധി)/ പ്രക്രിയകൾ (ഉദാ. ലൈംഗിക പ്രത്യുല്പാദനം) എങ്ങിനെ ഉരുത്തിരിഞ്ഞു വന്നു എന്നുള്ള ചോദ്യമാണ്. ഒറ്റവാക്യത്തിൽ ഉത്തരം പറഞ്ഞാൽ അതിദീർഘമായ സമയം കൊണ്ട് സാദാരണ പ്രിക്രിയകൾ അസാധാരണമായ ഫലങ്ങൾ ഉണ്ടാക്കും എന്നാണ്. ഒഴുക്ക് വെള്ളം കൊണ്ടോ കാറ്റു കൊണ്ടോ കല്ല്‌ മിനുസപ്പെടുന്നത് പോലെയോ കപ്പിക്കയര് തിരിഞ്ഞു കാപ്പി തേയുന്നതു പോലെയുള്ള ഒരു പ്രിവൃത്തിയാണ് അത്. ഭൂമുഖത്ത് ആദ്യ ജീവകോശങ്ങൾ ഉണ്ടായതു 360 കോടി വര്ഷങ്ങള്ക്ക് മുന്പാണ്. നാം ഉണ്ടായിട്ടു കേവലം രണ്ടു ലക്ഷം വര്ഷങ്ങളും.360 കോടി വർഷങ്ങൾ എന്ന് പറയുന്നത് നമ്മെ സംബന്ധിച്ചിടത്തോളം അജ്ഞാതമായ ഒരു കാല ദൈര്ഘ്യമാണ്.
    അല്പം കൂടി വിശദീകരിക്കട്ടെ. ആദ്യം പരിണാമ സിദ്ധാന്തം എന്താണെന്നു നോക്കാം. ജീവൻ എന്നാ വാക്ക് നാം വളരെ ആയാസരഹിതമായി ഉപയോഗിക്കുന്ന ഒന്നാണെങ്കിലും യഥാർത്ഥത്തിൽ
    നിർദ്ധാരണം ചെയ്യാൻ വളരെ പാടുള്ള ഒരു പദമാണ്. കാരണം ജീവൻ അത്രയേറെ വൈവിധ്യമാർന്ന ഒന്നാണ്, ചലിക്കുന്നവ, ചലിക്കാത്തവ, വേട്ടയാടുന്നവ, വേട്ടയാടപ്പെടുന്നവ, കരയിൽ ജീവിക്കുന്നവ , കടലിൽ ജീവിക്കുന്നവ, മഞ്ഞിൽ ജീവിക്കുന്നവ, അമ്ലതടാകങ്ങളിൽ ജീവിക്കുന്നവ, അങ്ങനെ പോകുന്നു അവയുടെ വൈവിദ്ധ്യം. ജീവികൾക്ക് പൊതുവായി രണ്ടു ഗുണങ്ങൾ ഉണ്ട്, ഒന്ന് അവ പ്രത്യുല്പാദനം നടത്തുന്നു (മറ്റൊരു രീതിയിൽ പറഞ്ഞാൽ ജീവൻ ഒരു തുടര്ച്ച ആണ്), രണ്ടു പിതൃജീവിയുടെ ചില ഗുണങ്ങൾ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. പക്ഷെ!, പുതുതായി വരുന്ന തലമുറകളിൽ പിതൃതലമുറയിൽ ഇല്ലാത്ത ചില ഗുണങ്ങൾ/ മാറ്റങ്ങൾ ഉണ്ടാകും. ഈ മാറ്റങ്ങൾ ആ ജീവവർഗത്തിന്റെ നിലനില്പ്പിനു നല്ലതോ ചീത്തയോ ആകാം. ഇത്രയുമായാൽ പരിണാമത്തിനുള്ള സാധ്യതകൾ എല്ലാമായി. ഇനി എന്താണ് ജീവ പരിണാമം പറയുന്നത്? ജീവവർഗങ്ങൾ അവയുടെ ആവാസവ്യവസഥക്ക് താങ്ങാനാവുന്നതിലും അധികം സന്താനങ്ങളെ ഉല്പാദിപ്പിക്കുന്നു. ഇവയിൽ ആവാസവ്യവസഥക്ക് ഏറ്റവും ഇണങ്ങിയ സന്താനങ്ങൾ അതിജീവിക്കുന്നു, മറ്റുള്ളവ പ്രത്യുല്പാടനത്തിനു മുൻപേ നശിച്ചു പോകുന്നു. (ഇതിനെയാണ് നാം പ്രികൃതി നിർദ്ധാരണം എന്ന് പറയുന്നത്) ഇങ്ങനെ അതിജീവിക്കുന്നവ അവയുടെ പ്രത്യേക ഗുണങ്ങൾ അവയുടെ സന്താനങ്ങളിക്ക് കൈമാറുന്നു. അതിദീർഘമായ കാലങ്ങൾ കൊണ്ട് ഈ മാറ്റങ്ങൾ ഘനീഭവിച്ചു പുതിയ ജീവരൂപങ്ങൾ ഉണ്ടാകുന്നു.

    ReplyDelete
  13. ഇനി വളരെ ചുരുക്കത്തിൽ മുകളിലത്തെ ചോദ്യങ്ങൾക്ക് മറുപടി.

    [ലൈംഗികപ്രത്യുല്പാദനം] പരിണാമത്തിന്റെ ഉന്നത ശ്രേണികളിൽ നില്ക്കുന്ന ജീവികളിൽ മാത്രമേ
    ലൈംഗികപ്രത്യുല്പാദനം നടക്കുന്നുള്ളൂ. ഏകകോശജീവികൾ അലൈംഗികപ്രത്യുല്പാദനം ആണ് നടത്തുന്നത്. ഇതിനു കാരണം ഒന്നേയുള്ളൂ. ബഹുകോശജീവികളുടെ അതിജീവനത്തിനു തലമുറകളിലെ വൈവിദ്ധ്യം അത്യന്താപേക്ഷിതമാണ് (നമ്മുടെ കരിന്തലക്കണക്കു തന്നെ!) ഒരു ജീവി വിഘടിച്ചു ഉണ്ടാകുന്നതിലും വൈവിദ്ധ്യം രണ്ടിണകൾ കൂടിചേർന്ന് സന്താനങ്ങളെ ഉല്പാദിപ്പിക്കുമ്പൊൾ ഉണ്ടാകും. അതിനാൽ തന്നെ ബഹുകൊശജീവികളിലെക്കുള്ള സംക്രമത്തിൽ ലൈംഗികത ഉടലെടുക്കുന്നു. പക്ഷെ ജീവിവർഗത്തിൽ പല രീതിയിലുള്ള ലൈംഗികതകൾ ഉണ്ടെന്നുള്ള കാര്യം ഓര്മിപ്പിച്ചു കൊള്ളട്ടെ.
    [സദാചാരബോധം] മനുഷ്യരിൽ നിലനില്ക്കുന്ന സദാചാരനിയമങ്ങളിൽ പലതും സാംസ്കാരികത ഉടലെടുത്തതിന് ശേഷം നിലവിൽ വന്നതാണ്, ഇവയിൽ പലതും മനുഷ്യൻ അവന്റെ സ്വസ്തജീവിതത്തിനു നല്ലതെന്ന് കണ്ടു ഉണ്ടാക്കിയവയുമാണ്. ഇടതുവശം ചേർന്ന് വണ്ടി ഓടിക്കണം എന്നുള്ള നിയമത്തിന്റെ അലിഖിതിത്വമേ ഈ നിയമങ്ങളിൽ പലതിനും ഉള്ളു. എന്നാൽ!, മനുഷ്യനിൽ നില നില്ക്കുന്ന ചില നിയമങ്ങൾ അങ്ങനെ അല്ല. ഉദാഹരണം ചില പ്രത്യേക സാഹചര്യങ്ങിൽ
    ഒഴിച്ച് എല്ലാ ജീവി വര്ഗത്തിലും കൂട്ടത്തിലൊന്നിനെ കൊല്ലുന്നത് നിഷിദ്ധമാണ്, അല്ലെങ്കിൽ ഉന്നത ജീവിവർഗങ്ങൾ മാതാവുമായി ഇണ ചേരാത്തത്. ഇവയുടെ കാരണം വളരെ വ്യക്തമാണ്, ഈ നിയമങ്ങൾ പാലിക്കാത്ത ജീവിവർഗങ്ങൾക്ക് അതിജീവനം ദുഷ്കരമായി മാറുന്നു.

    [ബുദ്ധി വൈഭവം, മനസ്സ്] ആധുനിക മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ച് പലസിദ്ധാന്തങ്ങളും ഉണ്ട്. ഏതാണ്ട് ഇരുപതു ലക്ഷം വര്ഷങ്ങള്ക്ക് മുന്പാണ് ആധുനിക മനുഷ്യനിലേക്കുള്ള പരിനാമശ്രേണി തുടങ്ങുന്നത്. ചില കാര്യങ്ങൾ വളരെ വ്യക്തമാണ്. ആഫ്രിക്കയിലെ പുൽപ്രദേശങ്ങളിൽ ആണ് ആധുനിക മനുഷ്യന്റെ പൂർവീകർ ഉദ്ഭവിച്ചത്. ആഹാരവ്യവസ്ഥയിലെ വൈവിദ്യം, ഉപകരണങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കാനുമുള്ള കഴിവ് ഇവ പൂർവമനുഷ്യരെ ഇരതേടലിന്റെ തിരക്കിൽ നിന്നും ഒഴിവാക്കിയെന്നും അവന്റെ സാമൂഹിക ജീവിതം ശക്തിപ്പെട്ടുവെന്നും പൂരവ മസ്തിഷ്കം (prefrontal lobes) വികാസം പ്രാപിച്ചുവെന്നുമാണ് പൊതുവെ കരുതപ്പെടുന്നത്. വളരെ ചുരുങ്ങിയ കാലയളവിൽ സംഭവിച്ചതാകയാൽ ഏറെക്കുറെ അജ്ഞാതമാണ് ഇനിയും നമുക്കിവ.

    ReplyDelete


  14. 7. പരിണാമ തത്ത്വം വികസിപ്പിക്കുന്നതിനായി ആഫ്രിക്കയിലും മൂനാം ലൊകത്തുമായി ബില്ല്യൻ കണക്കിന് ഡോളർ ചിലവാക്കുന്നു. ഈ പണം ബയോളജിക്കൽ ശാസ്ത്രത്തിനോ മരുന്നുകളുടെ ഗവേഷണത്തിനോ ചിലവാക്കിയിരുന്നെങ്കിൽ പരിണാമ ദൈവ ശാസ്ത്രങ്ങളെക്കാളും എത്രയോ മെച്ചമായിരുന്നു. പരിണാമതത്ത്വങ്ങൾക്ക് പകരം ആ പണം ക്യാൻസർ, അല്സേമെഴ്സ് മുതലായ രോഗ നിവാരണത്തിനുള്ള പ്രതിവിധികൾക്കായി ഉപയോഗിച്ചു കൂടെ?

    ഈ ചോദ്യം ഉന്നയിക്കുന്നത്, അല്പം യുക്തിചിന്തപരമായി പറയുകയാണെങ്കിൽ, ഒരു വ്യാജദ്വന്ദം
    (false dichotomy) ആണ്. യഥാർത്ഥത്തിൽ മരുന്നുകളുടെയും രോഗങ്ങളുടെയും ഗവേഷണം നടത്തണമെങ്കിൽ പരിണാമസിദ്ധാന്തം വികസിപ്പിക്കുന്നതിനായുള്ള പണം ആവശ്യമുണ്ടോ. ഓരോ വര്ഷവും ഗവണ്മെന്റുകൾ എത്ര കോടി രൂപയാണ് യുദ്ധ പ്രതിരോധ ആവശ്യങ്ങള്ക്കായി ചിലവഴിക്കുന്നത്. വികസിതവികസ്വര രാജ്യങ്ങളുടെ ശാസ്ത്ര ബജറ്റ് പ്രതിരോധ ബജറ്റ്നെ അപേക്ഷിച്ച് തുലോം തുച്ഛമാണ്. രണ്ടാമത് കാൻസർ അൽഴൈമെർസ് രോഗങ്ങളുടെ ഒരു ഭാവിപ്രതിവിധി ആയി ചൂണ്ടിക്കാണിക്കപ്പെടുന്നത് ജനിതക എഞ്ചിനീയറിംഗ് ആണ്. ഇപ്പോൾ തന്നെ വ്യക്തികളുടെ
    പ്രത്യേക രോഗങ്ങള്ക്കുള്ള പ്രവണത മനസ്സിലാക്കാൻ ജെനെറ്റിക് കോഡ് ഉപയോഗിക്കാറുണ്ട്.
    ശാസ്ത്രത്തിലേക്കുള്ള വഴികളിലാണ് മനുഷ്യൻ അവന്റെ വിലപ്പെട്ട സ്വത്തുക്കളെല്ലാം കണ്ടെത്തിയതെന്നുള്ള കാര്യം നാം വിസ്മരിക്കരുത്.

    ReplyDelete
  15. 9. ശാസ്ത്രജ്ഞനായ കാൾ പോപ്പർ പറഞ്ഞത് ' ഡാർവനീസം' എന്നു പറയുന്നത് ലാബോറട്ടറിയിൽ പരീക്ഷിച്ച ഒരു തത്ത്വമല്ല. മതംപോലെ ഇതും അഭൌമികമായ ഒരു തത്ത്വ ചിന്ത മാത്രം." തത്ത്വ ചിന്തകനായ് മൈക്കിൽ റൂസ് പറഞ്ഞതും ഏതാണ്ട് അതുപോലെ തന്നെ. " പരിണാമം ഒരു മതമാണ്. "സൃഷ്ടിയുടെ മതം 'ആരംഭവും' പരിണാമ മതം 'ഇന്ന്' എന്ന സത്യവുമാണ്. 'ആരംഭം' എങ്ങനെയെന്ന് പരിണാമ വാദികൾക്ക് നാളിതുവരെ പിടികിട്ടിയിട്ടില്ല.

    I need some vocabulary to explain this. First of all, I don't know how many readers of this blog will be familiar with Karl Popper. He was a philosopher of science who championed a radical form of empiricism in the twentieth century. In one way this was the culmination of a trend in analytic philosophy starting from naturalism and progressing to logical positivism, culminating in Popper. Later this philosophy was found to be too inconvenient and thrown out. Popper became obsolete and later obscure. The essence of his argument was very simple. Science should only investigate propositions that can be proved wrong (such propositions are called falsifiable). In one aspect this is true, science can never prove there is no god, hence science stays out of metaphysics. But of course not all sciences are exact, the exactitudes of a sciences vary according to the discipline, so is the methodology one uses to study each discipline. Argument from ignorance is very common is archaeology (e.g. Harappan civilization did not know about iron, why? because we dug the spot and found only bronze), but not the slightest bit admissible in physics or chemistry. Similarly study of evolution sometimes involves paleontology or archaeology and ventures out of the methodology of an exact science performed in the laboratory. But there are also avenues of the theory which have mathematical precision. I think if this quote is by Popper then he was trying a cheap shot for gaining some mileage for his philosophy. I don't know what is the context in which the latter quote is made. In any case it looks like one of those comments made over too many glasses of wine.

    ReplyDelete
  16. ജോര്ജുകുട്ടിയെ അഭിനന്ദിക്കുന്നു. അദ്ദേഹം പരിണാമ വാദം എന്ന വിഷയത്തെപ്പറ്റി നല്ലവണ്ണം പഠിച്ച ശേഷമാണ് ഉത്തരം എഴുതിയത്. ഇങ്ങനെ പഠിച്ചിട്ടുള്ള ബ്ലോഗറുമായി ക്രിയാത്മകമായ ചർച്ചകൾ നടത്തുമ്പോൾ നമുക്കും മനസിന്‌ ഒരു ഉന്മേഷം ലഭിക്കും.

    ReplyDelete