Translate

Monday, November 3, 2014

കന്യാശാപം -രണ്ടാം ഭാഗം

കന്യാശാപം -രണ്ടാം ഭാഗം 

 യഹോവാ പണ്ട്  സീനായ്മലയിൽ വച്ചു മോശയ്ക്കു കൊടുത്ത പത്തുകല്പനകളിൽ ചേര്ക്കാൻ അന്ന്മറന്നുപോയ ചില "അരുതായ്മകൾ" ,ക്രിസ്തു തന്റെ അവതാരകാലത്ത്  addon ചെയ്തത്,  ജാഡവേഷമണിഞ്ഞ കത്തനാരെ കണ്ടപ്പോൾ,നാം  സൌകര്യപൂർവ്വം തഴഞ്ഞു മറന്നുകളഞ്ഞു !  " കൊലചെയ്യരുത് / വ്യഭിച്ചരിക്കരുത് /മോഷ്ടിക്കരുത് / അന്യന്റെത് മോഹിക്കരുത്"  എന്നതുപോലെതന്നെ  "പ്രാർഥിക്കാൻ പള്ളിയിൽ പോകരുത് / ഭൂമിയിൽ ആരെയും "പിതാവേ" എന്ന് വിളിക്കരുത്" എന്ന ക്രിസ്തുവിന്റെ കല്പനകളും ജീവനനിധികളാണു എന്നതോര്ക്കാതെ, പള്ളി പണിതും, വിവരദോഷി ചൂഷകപാതിരിയെ "പിതാവാക്കിയും" നാം ക്രിസ്തുവിനെ അപമാനിച്ചു!  എന്നാൽ മാപ്പ് അര്ഹിക്കാത്ത തെറ്റായി കാലം ഇതിനെ ചാര്ത്തിലാക്കി!    

ആദിയിൽ ഭൂമിയിലെ സകല ജീവജാലങ്ങളെയും ദൈവം ആണും/പെണ്ണുമായി സൃഷ്ടിച്ചു! (എന്നത് പോപ്പ് അന്ഗീകരിക്കുമോ ആവൊ) ; ആണും പെണ്ണും ആനന്ദിച്ചപ്പോൾ പുതിയ ജീവിതങ്ങളവരില്നിന്നും വികസിച്ചു സന്താനങ്ങളായി ! ഈ ആനന്ദസന്താനങ്ങൾ വേണ്ടന്നുവച്ച  സോടോമ്യർ ആദ്യമായി ആണും ആണും തമ്മിൽ രതിയിലകപ്പെട്ടു ! ഇതുകണ്ട് അന്നത്തെ ദൈവത്തിനു കോപം വരുത്തിയ  ഈ "കൊടുംപാപം" ,ഒരു കൂസലുമില്ലാതെ കത്തോലിക്കാസഭയിലെ ഇന്നത്തെ ദൈവത്തിന്റെ പ്രതിനിധികൾ , കത്തനാരും /അയ്യാള് മൂത്ത കദ്ദിനാളും ഏറ്റെടുത്തു "ഹൊമൊസക്സ്" എന്ന പുണ്യനാമം കൊടുത്ത് ദൈവത്തെ വെല്ലുവിളിച്ചു , കാലങ്ങളായി ലോകമെമ്പാടും സുഖിച്ചു വാഴുന്നു ;  പാവം ആടുകൾ മൂക്കത്ത് വിരൾവയ്ക്കാനും ശേഷി ഇല്ലാത്തവരുമായി ! അന്നത്തെ ദൈവം തീയും ഗൻഡകവും ആകാശത്തുനിന്നും പൊഴിച്ചെങ്കിൽ ഇന്നത്തെ കത്തോലിക്കാദൈവം ഈ homosex  കണ്ടു, പുരോഹിതനോട് "ഇറ്റ്‌ ഈസ്‌ ഓക്കേ "എന്ന് മാപ്പ് കൊടുത്തോ ആവൊ ?
എന്നാൽ കേരളത്തിലാകോഴിക്കോട്ടു "കുണ്ടൻ"എന്ന പേരിലീ  ശപിക്കപ്പെട്ട  സ്വവര്ഗരതി പണ്ടുതൊട്ടേ "ഫാഷൻ" ആണെന്നു "ഈനാട്"എന്ന മലയാളം സിനിമയിൽ ശ്രീ. IV .ശശി , നമ്മുടെ കുതിരവട്ടം പപ്പുവിനെകൊണ്ട് അഭിനയിപ്പിച്ചു നമ്മെ കാണിച്ചു !  ഗൾഫ്‌ നാടുകളിൽ കൂലിപ്പണിക്കു വരുന്ന പാകിസ്താൻ പൌരന്മാര്ക്ക്  ജീവിതവിനോദം ഇതുമാത്രമാണ് കാലങ്ങളായി ! 

പക്ഷെ ഇനി  പറയാനുള്ള  വിഷയം ഇത്തിരികടന്നകയ്യാണ് ! പറയാതിരുന്നാൽ നാം ഇനിയും "ദുഷ്ടനെ നീതിമാനെന്നു" വിളിച്ചു കാലത്തിന്റെ "ശാപം" ഏൽക്കും! അറിയാനും ചിന്തിക്കാനും ഈ സാക്ഷ്യം ഇവിടെക്കുറിക്കുന്നു ...ഇതും ഒരു "അരുതയ്മയായി" ആര്ക്കാനും  തോന്നിയാൽ ,മുന്കൂറു മാപ്പ് ! മാപ്പ് !!

കഴിഞ്ഞയാഴ്ച്ച എന്റെ ഭാര്യയുടെ കസിൻസിസ്റ്റർ ശ്രീമതി രമണി  (us citizen ) മൂന്ന്നാൾ കൂടലിൽ  എന്റെ അതിഥി ആയിരുന്നു . എന്റെ "കന്യശാപം"(അല്മായശബ്ദം /facebook /www .samuelkoodal .blogspot .in ) വായിച്ചപ്പോൾ അവരുടെ മനസൊന്നാളിക്കത്തി കുറെ നഗ്നസത്യങ്ങൾ / അനുഭവ സാക്ഷ്യങ്ങൾ എന്നോട് പങ്കുവച്ചു ! ആരോടും പറയാതിത് എന്റെ മനസിലിട്ട്‌ പുഴുക്കാൻ എനിക്ക് മനസില്ലാത്തതുകാരണം ഒന്ന് കുറിച്ചുകൊള്ളട്ടെ ....
ഒറ്റവാക്കിൽ പറഞ്ഞാൽ പെണ്ണും പെണ്ണും തമ്മിലുള്ള രതി "ലിസ്ബിയൻ"എന്നൊരു പുണ്യനാമം ചാർത്തി ഈ  ലോകത്തിനു നല്കിയത് മറ്റാരുമല്ല, നമ്മുടെ "കര്ത്താവിന്റെ മണവാട്ടിമാർ" തന്നെയെന്നു സാരം ! കോഴിക്കോട്ടിതു ആണിന് "കുണ്ടൻ" എന്ന് പേരായി എങ്കിൽ, നമ്മുടെ പുണ്യമഠങ്ങളിൽ ഈ പെങ്കൊച്ചിനു "പിരി " എന്നാണോമന തിരുനാമം ! അന്തേവാസികളായ സുന്ദരിപെങ്കുട്ടികളെ അമ്മമാർ "പിരി "കളാക്കി ,സ്വകാര്യസ്വത്തുപോലെ അവരുടെ അവിടുത്തെ അവസാനനാൾവരെ കൈകാര്യം ചെയ്യുന്നു ! ഒരമ്മയുടെ "പിരി "യോട്  മറ്റൊരമ്മ്യ്ക്ക് ഉരിയാടാനുള്ള അവകാശം പോലുമില്ല ;ഉരിയാടിയാൽ അമ്മമാർ തമ്മിൽ അടിയുറപ്പ് ! പല മഠത്തിൽ അമ്മമാരും വേലിക്കുപുറത്തുചാടി, ചാനലുകളിൽ അഭിമുഖം കാച്ചിയെങ്കിലും, പുസ്തകങ്ങൾ(ആമ്മീൻ)പുറത്തിറക്കിയെങ്കിലും ലിസ്ബിയന്റെ സുഖം കണ്ടെത്തിയത് തങ്ങൽതന്നെയാണെന്നു ആരും ഇതുവരെ പറഞ്ഞില്ലല്ലോ  !! അതിശയം !      

പാലായിലെ ഒന്നാംതരം കത്തോലിക്കത്തിയാണ് രമണി !സ്വപിതാവിന്റെ നേര്സഹോദരി "മഠത്തിൽഅമ്മയുമൊത്ത്" കുട്ടിക്കാലം മുതൽ കോണ്‍വെന്റിൽ ജീവിച്ചപ്പൊഴുള്ള അവരുടെ "അനുഭവസാക്ഷ്യം ലോകമറിയട്ടെ എന്ന ക്രൂരമായ ആവേശത്തോടെ" എന്നോട് പറഞ്ഞത് ഇൻസ്റ്റാല്മെന്റായി ഞാൻ എഴുതിത്തുടങ്ങട്ടെ   ...(തുടരും)          

പഴയ "കന്യാശാപം" ഇതിനോട് ചേര്ത്തു വായിക്കുവാൻ ചുവടെ ചേര്ക്കുന്നു ...

ഇന്നലെ എനിക്ക് രണ്ടു കന്യാസ്ത്രീകൾ അതിഥികളായി എന്റെ വീട്ടിൽ ഉണ്ടായിരുന്നു .  അത്താഴം കഴിഞ്ഞു ഒരു മലയാളസിനിമ കാണാമെന്നു താല്പര്യം കാണിച്ച അവര്ക്ക് ബ്ലസ്സിയുടെ  "കളിമണ്ണു" ഞാൻ കാണിച്ചുകൊടുത്തു!  തുടക്കത്തിൽ വിരസത കാണിച്ച അമ്മമാർ ( aged  76 ആൻഡ്‌  63 ) ഒടുവിൽ കരഞ്ഞുപോയി !  സ്വേതാമേനോന്റെ പ്രസവാഭിനയം അവരെ അമ്പരപ്പിച്ചു ! (സോറി ,അഭിനയമല്ല, ജീവിത നേർകാഴ്ച)  അമ്മയാകാനുള്ള ഓരോ സ്ത്രീയുടെയും മൌലീക വാസന / കഴിവ്/ ഗര്ഭകാലജീവിത മാനസീക ശാരീരിക ഉണർത്തലുകൾ /              തന്റെ ഉള്ളിൽ ഒരു പോന്നോമാനക്കുഞ്ഞിന്റെ വളര്ച്ചയുടെ നേര്ക്കാഴ്ച , ആപുണ്ണ്യപരിണാമങ്ങൾ ഒക്കെ ഒക്കെ അവർ പിന്നീട് ചിന്തയിലൂടെ എന്നോട് പങ്കിട്ടു ..
ഇന്ന് രാവിലെ വിടപറയും മുൻപേ, ഒരു വെളിച്ചപാടുപോലെ, പ്രവചനംപോലെ , അതിലെ മദർ സുപീരിഒർ എന്നോട് "കൂടലേ , പണ്ടത്തെ  ഹിറ്റ്ലറെപോലെ ഇനിയൊരിക്കൽ മോദിയോ RSS കാരോ                           ഹിന്ദുമൈത്രിയോ,  ഈ  തിന്മപെട്ടക്രിസ്തീയപൌരോഹിത്യത്തിന് എതിരായിവരും ! അന്നവർ ഇവരുടെ ഈ അരമനകളും കൊട്ടാരങ്ങളും മേൽകോയ്മകളും  തകര്ക്കും  നിശ്ചയം ! അതുകണ്ട് ഞങ്ങൾ  ആകാശത്തിലേക്ക് നോക്കി കൈകൊട്ടിച്ചിരിക്കും  ! ഇവർ ഞങ്ങളുടെമേൽ ചുമത്തിയ "ജന്മപാപം" ഓർത്ത്‌ അന്ന് ആര്ത്തുരസിക്കും ഓരോ മനസും  നിശ്ചയം"എന്ന് !    
                                                         
സത്യം, ഞാൻ അമ്പരന്നുപോയി  !   
കാരണവും അമ്മ വിശദീകരിച്ച് തുടർന്നു; "ദൈവസ്നേഹം മറന്ന സഭയെന്ന 'ഓർഗനയ്സേഷന്റെ' ജഡീകവളര്ച്ചയ്ക്കും ഉന്മാദത്തിനും വേണ്ടി വാതിലടയ്ക്കപ്പെട്ട കോടാനുകോടി കന്യാസ്ത്രീകളുടെ ഗർഭപാത്രങ്ങളും,  പാലൂട്ടാത്ത അവരുടെ മുലച്ചുണ്ടുകളും അന്നിവരോട് പകരം ചോദിക്കും ! പ്രകൃതിയിലെ അത്ഭുത പ്രധിഭാസമായ സ്ത്രീയെ ദുരുപയോഗം ചെയ്തു കൊല്ലാക്കൊല ചെയ്ത പുരോഹിത  മ്ലേച്ചപുരുഷമേൽകോയ്മയെ ശാപവാക്കുകളാൽ കാലം തകര്ക്കും " എന്നും ശപിച്ചു ! 

ഇന്നിന്റെ "പ്രവാചകവചനങ്ങളായ 'സത്യാജ്വാലയിലെ' രചനകളും , 'അല്മായശബ്ദം ബ്ലോഗും' ഇവർ പുച്ചിച്ചു തള്ളുന്നത് , പണ്ട് ഇസ്രയേൽ, അവരുടെ പ്രവാചകന്മാരെ കൊന്നതിനു തുല്യമാണ്"എന്നും കാലമേ നീ മറക്കരുതേ! "യെരുശലേമേ, നീ പ്രവാചകന്മാരെ കൊല്ലുകയും........" തുടങ്ങിയ ബൈബിൾവചനങ്ങൾ പള്ളികളിൽ വായിച്ചെങ്കിലും അവ മനസ്സിൽ ഉൽകൊള്ളാതെ പോയ പുരോഹിതാ, നിനക്കേതു   ബൈബിൾ ആണാധാരം ? ഇതു ക്രിസ്തുവിനായാണീ കന്യകമാരെ ഉഴിഞ്ഞു മാറ്റി കോടാനുകോടികളായി ശേഖരിക്കുന്നത് ? 

("സത്യജ്വാലയുടെ" സ്ഥിരം വായനക്കാരായ ഈ അമ്മമാർ , കാഞ്ഞിരപ്പള്ളിയിൽ ഒരു നവീകരണക്രിസ്ത്യൻസെമിനാറിൽ പങ്കെടുക്കാൻ വന്നപ്പോൾ , അവിടെവച്ചു എന്നെ കണ്ടു സ്നേഹിതരായവരാണ്...ഏതോ കാരണങ്ങളാൽ അടുത്തകാലത്ത് ഇവർ മഠങ്ങൽ ഉപേക്ഷിച്ചവരുമാണു !.)  
   
ക്രിസ്തു മനസിൽപോലും കാണാത്ത കോടാനുകോടി കന്യകകളെ  അവനായി കുടുംബത്തിൽ നിന്നും അടർത്തിമാറ്റി ,അവിവാഹിതകളായി"കര്ത്താവിന്റെ മണവാട്ടി" എന്നൊരു 'പുണ്യ' നാമവും ചാർത്തി, സഭയുടെ മേലാളന്മാരുടെ സുഖഭോഗവസ്തുവായി  തരംതാഴ്ത്തി , സഭയുടെ സാമ്പത്തീക വളര്ച്ചൈക്കായി                       'കൂലിയില്ലാവേല' ചെയ്യിച്ചു , മഠങ്ങളുടെ കരിനിയമത്തടവറയിലിട്ടു ജന്മങ്ങളെ പുകച്ചുകൊന്ന കുറ്റം അവസാനന്യായവിധിനാളിൽ കത്തോലിക്കാസഭ തലയിലേറ്റെണ്ടിവരും നിശ്ചയം ! അവരെ കണ്ടുപഠിച്ച ഇതരസഭാസന്ഖടനകളും അവരോടൊപ്പം അന്നാളിൽ കന്യകകളെ സൃഷ്‌ടിച്ച വന്റെ മുന്നിൽ  നാണിച്ചു തലകുനിച്ചു നില്ക്കും നിശ്ചയം !
                            
  കാലാകാലമായി കന്യാമഠങ്ങളിൽ  സ്വയം ആത്മഹത്യ ചെയ്തവരും ,മഠംവിട്ടു ഒളിച്ചോടിപോയവരും, അവിടെകിടന്നു നരകിച്ചു 
സഹനത്തിന്റെ വഴിയിലൂടെ പുരോഹിതന് മനസില്ലാമനസോടെ ഒടുവിൽ മനംനൊന്ത്  കീഴടങ്ങിയവരുമായി , നൂറ്റാണ്ടുകളായി മഠങ്ങളെന്ന ജയിലറകൾക്കുള്ളിൽ "മതഭ്രാന്ത്‌" കാരണം ഭ്രാന്തു പിടിച്ചു മരിച്ചവരും  ,   പുരോഹിതർ കൊന്നൊടുക്കിയ "അഭയകളുടെ","മരിയക്കുട്ടിമാരുടെ ഒക്കെ  "വയസ്സായ പ്രതീകങ്ങളാണീ അമ്മമാർ എന്നെനിക്കു  തോന്നിയതിനാൽ ഇത് കുറിക്കുന്നു..രുചിച്ചില്ലെങ്കിൽ മാപ്പ് ,മാപ്പ് ,മാപ്പ് ! 

അമലയായ മറിയം ആദ്യമായി സ്വര്ഗം പൂകിയത്‌ , അവളുടെ മടിയിൽ കിടന്നു ഉണ്ണിയേശു അമ്മിഞ്ഞിപ്പാൽ  നുകര്ന്നപ്പോളായിരുന്നു എന്ന പ്രാപഞ്ചികമാതൃസത്യം മനസിലാക്കാതെപോയ                                   "വെടിക്കെട്ട്‌പൌരോഹിത്യമേ",നിനക്ക് ഹാ കഷ്ടം !                                  മാറ്റുവീൻ ചട്ടങ്ങളെ .. മാറ്റുവീൻ ചട്ടങ്ങളെ ..മാറ്റുവീൻ ചട്ടങ്ങളെ .........

No comments:

Post a Comment