താത്പര്യമുള്ള എല്ലാ 'അല്‍മായശബ്ദം ' വായനക്കാര്‍ക്കും, പ്രത്യേകിച്ച് എല്ലാ contributer മാര്‍ക്കും 'സത്യജ്വാല'യുടെ ആദ്യ കോപ്പി അയയ്ക്കാന്‍ ആഗ്രഹിക്കുന്നു . ദയവായി, geomoole@gmail.com എന്ന ഇ-മെയിലില്‍ പോസ്റ്റല്‍ വിലാസം ഓരോരുത്തരും അയച്ചു തരുക .
- ജോര്‍ജ് മൂലേച്ചാലില്‍ (എഡിറ്റര്‍ )
കാഞ്ഞിരപ്പള്ളി രൂപതയില്‍ അദ്ധ്യാപക നിയമനത്തിന് വീണ്ടും ലക്ഷങ്ങളുടെ കോഴപ്പണ അഴിമതി-:
ReplyDelete---------------------------------------------------------------------------------------------------------------------------------------
കാഞ്ഞിരപ്പള്ളി രൂപതയിലെ മുണ്ടക്കയം സ്വദേശിനിയോട് രൂപതയിലെ ഒരു ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ അദ്ധ്യാപികയായി നിയമനം കൊടുക്കുന്നതിനു പന്തണ്ട് ലക്ഷം രൂപാ സ്കൂള്‍ അധികൃതര്‍
കോഴ വാങ്ങിയെന്ന് പെണ്‍കുട്ടിയുടെ നിര്‍ദ്ധനരായ മാതാപിതാക്കള്‍ സങ്കടത്തോടെ ഈ ലേഖകനെ അറിയിച്ചു. സഭയുടെ പ്രേഷ്ടിത വേലയുടെ പ്രവര്‍ത്തനത്തിന് ഒരു ഉദാഹരണം ആണ് kozhappanam വാങ്ങല്‍.കള്ളപ്പണം പിരിക്കല്‍ പള്ളികളില്‍ വിവിധ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിലൊന്നാണ് ഇടവകകളില്‍ നടമാടുന്ന ആക്രിക്കച്ചവടം !കത്തനാമാരും മെത്രാനും എത്രമാത്രം അധ:പ്പതിക്കാന്‍ കഴിയും എന്നതിന് ഒന്നാം തരാം ഉദാഹരണം.-ഇളങ്ങുളം പള്ളി,ചെങ്ങളം പള്ളി എന്നിങ്ങനെ രൂപതയിലെ എല്ലാ ഇടവക പള്ളി പ്പരിസരങ്ങള്‍ ആക്രി സാധങ്ങളെന്ന മാലിന്യങ്ങള്‍ കൊണ്ട് നിറയുകയാണ്. ആക്രി സാധങ്ങള്‍ വിറ്റ് കാശ്ടാക്കുകയാണ് കത്തനാന്മാര്‍ ,ഇടവകയിലെ യുവ ജനങ്ങളെ ഉപയോഗിച്ച്. !കൊച്ചച്ചന്മാര്‍ പത്തും പതിനെട്ടും പ്രായമുള്ള പെണ്‍ പിള്ളാരെ കൂട്ടിനു കൊണ്ടുപോയി ആണ് ആക്രി ബിസ്സിനസ് നടത്തുന്നത്!( ഈ ലേഖകള്‍ ഈ രംഗത്തിനു ദൃക് സാക്ഷിയാണ്).കേരള കത്തോലിക്കാ സഭ ഇത്രമാത്രം അധ:പ്പതിച്ചു പോയല്ലോ! കത്തനാന്മാരുടെ ഈ തരത്തിലെ വഴി പിഴച്ച പോക്കിനെപ്പറ്റി മാന്യ വായനക്കാര്‍ അവരുടെ പ്രതികരണം പറയുമെന്ന് കരുതുന്നു. കാണുന്നതെല്ലാം പ്രേഷിത വേലയല്ല. വഞ്ചന ആണ്.
അവിരാ ചേട്ടന്‍.