A case has been registered against known rationalist, Sanal Edamaruku who revealed in Bombay that a "miraculous" weeping cross was really just a bit of statuary located near a leaky drain whose liquid reached it by way of capillary action.
Click Here to read the report.
ജോസുകുട്ടിയുടെ അഭിപ്രായം ഞാന്‍ മനസ്സിലാക്കുന്നു.അത് ജോസുകുട്ടിയുടെ സ്വന്തം അഭിപ്രായമാണ്. കുറെ കാര്യങ്ങള്‍ നാമെല്ലാവരും പരസ്പ്പരം വിശകലനം ചെയ്യന്നത് ഏറെ പ്രയോജനകരമാണ്.
ReplyDeleteസീറോ മലബാര്‍ സഭയില്‍ ലോകമെമ്പാടുമുള്ള അംഗസംഖ്യ ഏതാണ്ട് മുപ്പത്തി അഞ്ചു ലക്ഷം മാത്രമാണ്. ഇവര്‍ക്കായി നാപ്പത്തി നാല് മെത്രാന്മാര്‍ അധികാരത്തിലിരിക്കുന്നു. കത്തനാന്മാരുടെ സംഖ്യ തീര്‍ച്ചയല്ല. ജോസുകുട്ടി അഭിപ്രായപ്പെട്ടത് പോലെ കള്ളന്മാരുടെ കൂടെ നിന്ന് അവന്മാരെ നന്നാക്കാന്‍ പറ്റുകയില്ല. യേശുവിനോടൊപ്പം പന്ത്രണ്ടു ശിഷ്യന്മാരുണ്ടായിരുന്നു.അവരില്‍ ഒരുവനാനായിരുന്നു,യൂദാസ്.യേശു അവനോട് പറഞ്ഞു: " നീ ജനിക്കാതിരുന്നെങ്കില്‍......."" സീറോമലബാര്‍ സഭ മാത്രമല്ല കത്തോലിക്കാ സഭയിലുള്ളത്. ലോക സഭയാണ് മൂല സഭ. അത് ലത്തീന്‍ റീത്തില്‍ ആണ്.കത്തോലിക്ക സഭയുടെ തലവന്‍ മാര്‍പാപ്പയാണ്. ഇവന്മാരല്ല കത്തോലിക്കാ സഭയുടെ എല്ലാമെല്ലാമെന്നു നാം കരുതണം.തട്ടിപ്പും വെട്ടിപ്പും യേശുവിനെ മുന്നിരുത്തി നടത്തുന്ന ഇവര്‍ ജനിക്കാതിരുന്നെങ്കില്‍,ക്രിസ്തുസഭയ്ക്ക് എത്രയോ നല്ലതാകുമായിരുന്നു! കാഞ്ഞിരപ്പള്ളി രൂപതയിലെ സീറോ മലബാര്‍ അഭിഷേകാഗ്നി എന്നാ പേരില്‍ നടത്തുന്ന പൂരപ്പരിപാടിയില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ പ്രമുഖ മാദ്ധ്യമങ്ങള്‍ വന്‍ സാമ്പത്തിക പ്രാധാന്യം നല്‍കി പ്രസിദ്ധീകരിക്കുന്നു,പത്രങ്ങള്‍ ഏതാണ്ട് അര പേജു മുതല്‍ ഒരു പേജു വരെ മെത്രാന്മാരുടെയും വാട്ടായിയുടെയും ഫോട്ടോ അച്ചടിച്ചിരിക്കുന്നു.പ്രിയ ബ്ലോഗ് വായനക്കാര്‍ ദയവായി പുന:ര്‍ചിന്തിക്കുന്നത് അഭികാമ്യം ആണ്. ഒരു ലക്ഷത്തിലേറെ ജനങ്ങളെ പങ്കെടുപ്പിക്കുന്ന തട്ടിപ്പിനുള്ള പൂര പറമ്പായി നമ്മുടെ ദേവാലയാങ്കണം അശുദ്ധമായി ,പിശാചിനുള്ള ആവാസ കേന്ദ്രമായി കാഞ്ഞിരപ്പള്ളി മെത്രാനും വാട്ടായിയും കൂട്ടരും കൂടി പരിവര്‍ത്തനം ചെയ്യുന്നു. അപ്പോള്‍,ഒരു കാര്യം പറയാം,ഈ അടുത്ത കാലത്ത് കത്തനാമാരുടെ ദുഷ്ക്രുത്യങ്ങളെ ചോദ്യം ചെതുകൊണ്ട് തന്നെ ജര്‍മനിയിലെ ലക്ഷത്തിലേറെ കത്തോലിക്കര്‍ സഭ വിട്ടു പോയി എന്നത് ചരിത്ര സത്യമാണ്.അവര്‍ യേശുവിനെ വിട്ടു പോയില്ല.
അങ്കുശമില്ലാത്ത വിമര്‍ശനം നന്മ ഉണ്ടാക്കില്ല. വട്ടായിലച്ചന്‍ ചെയ്യുന്നതും തെറ്റാണെങ്കില്‍ പിന്നെ ആര്‍ക്കും നന്നാവാന്‍ പറ്റില്ല. നല്ലവരെ നല്ലവര്‍ എന്ന് തന്നെ പറയണം. അല്ലെങ്കില്‍ ഈ പറയുന്ന അത്മായ ശബ്ദത്തിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കപ്പെടും.
ReplyDelete