Translate

Friday, April 27, 2012

ആത്മഭോജനം


1. കലികാലേ ക്രിസ്തീയത നടപ്പില്ലാക്കാര്യമായി!
ശത്രുവിനെ സ്‌നേഹിക്കുവാന്‍ പോപ്പിനാകുമോ?
ലക്ഷങ്ങളെ കൊന്നൊടുക്കി വിശ്വാസവാള്‍പ്പയറ്റിലാ-
പ്രൊട്ടസ്റ്റന്റ് പ്രേതങ്ങളെ എണ്ണാനീശനോ?
2, അയല്‍ക്കാരനെ സ്‌നേഹിക്കാന്‍ അമേരിക്കേലൊരാളുണ്ടോ?
യൂറോപ്പിലെ വ്യഭിചാരസന്തതികള്‍ക്കോ!
മാതാപിതാഗുരുനിന്ദ ഫാഷനാക്കിയവരെന്നേ 
പത്തുകല്‍പ്പന മറന്നു, മോശയും പാഴായ്!
3. ഒരു നല്ലശമരായനാകുമോ ഈ കാതോലിക്കാ?
മൂന്നുണ്ടല്ലോ കേരളത്തില്‍ തമ്മിലടിക്കാന്‍!
പള്ളിവഴക്കിനായ് പാവം കുഞ്ഞാടുകള്‍ ബലിയാടായ്,
ളോഹയില്ലാക്കാലം വന്നാല്‍ കലഹമില്ല.
4. മറുഭാഷ ചൊല്ലും പാസ്റ്റര്‍, മനസ്സിനെ മന്ത്രങ്ങളാല്‍
നിറം മാറ്റി നൃത്തമാടാന്‍ പരിശീലിച്ചോര്‍! 
ഏതു ക്രിസ്തു ഇവറ്റകള്‍ക്കാധാരമായ്? ഏതു ബൈബിള്‍,
ഏതു വേദശാഖ തേടി ഇവരലഞ്ഞു?
5. ബൈബിളിലെ വേദാന്തത്തെ കരള്‍ക്കാമ്പില്‍ കരുതാതെ
കലഹിക്കാന്‍ ആയുധമായ് മുറിച്ചു ബൈബിള്‍!
വസ്തുവക ധനമാനം അങ്ങാടിയില്‍ വന്ദനവും 
പള്ളികളില്‍ സിംഹാസനം, ആശമേലാശ!
6. നസറായനേശു പാപം വഹിച്ചവന്‍ പകച്ചു പോം
മലങ്കര ക്രിസ്ത്യാനിയെ നിനച്ചു പോയാല്‍!
ഇതു ചതി, വേദാന്തത്തിന്‍ എബിസിഡി അറിയാത്തോന്‍
വേദാന്തിയായ;് നാവില്‍ നാണം തീരെയില്ലാതയായ്!
7. ഇവിടിനീ ഗീത പാടു മനസ്സിനെ ഉണര്‍ത്തുവാന്‍ 
നരജന്മ കര്‍മ്മഭൂവില്‍ ജയിക്കുവാനായ്.
ഈശാവാസമിദം സര്‍വ്വം സദാ മനം മന്ത്രിക്കണം
അയല്‍ക്കാരനെ സ്‌നേഹിക്കാന്‍ മനമൊരുക്കാന്‍.
8. അഹംബ്രഹ്മം അറിയണം ദുരിതദു:ഖങ്ങള്‍ മാറാന്‍,
തത്വമസി ഉരുവിടു ശത്രുത മാറാന്‍.
ഉപനിഷത്താത്മജ്ഞാനം തലയിണ മന്ത്രം, മഹാ-
ഭാഗവതം മാനവര്‍ക്കായ് ആത്മഭോജനം!

കലഞ്ഞൂര്‍, 23-04-2012 സാമുവല്‍ കൂടല്‍

Please visit my website www.samuelkoodal.com, which is getting ready for you with 140 visual albums and samasangeetham book with 300 songs. Also visit my Facebook samuelkoodal@gmail.com, Samasangeetham part II Jesus and present churches (New Gospel poems) Apriya Yagangal Thanks in Jesus. Also visit www.alamayasabdam.blogspot.com.



1 comment: