ബസ്‌പൃക്കാന
അഥവാ ആദ്യത്തെ സ്വാശ്രയസ്ഥാപനം
സെബാസ്റ്റ്യന്‍ വട്ടമറ്റം
പാപത്തിന്റെ വിത്തുകള്‍
സാത്താന്‍
ഭൂമിയില്‍ വിതച്ചു.
വിത്തുകള്‍ മുളച്ചു,
നൂറുമേനി വിളഞ്ഞു.
പാപം വിളയാത്ത പാറമേല്‍
പള്ളികള്‍ മുളച്ചു,
തിരുമേനി വിളഞ്ഞു.
പാറയ്‌ക്കു ചുറ്റും
പാപത്തിന്റെ മുന്തിരിത്തോട്ടം
വളര്‍ന്നു.
സിംഹാസനങ്ങള്‍
പാപികളെ
പനപോലെ വളര്‍ത്തി.
ആത്മാവില്‍ ദാരിദ്ര്യവും
കീശയില്‍ പണവുമുള്ള
നല്ല പാപികള്‍ ഭാഗ്യവാന്മാര്‍.
എന്തുകൊണ്ടെന്നാല്‍
അവര്‍ക്കായല്ലോ
ബസ്‌പൃക്കാനയുണ്ടായി.*
ബസ്‌പൃക്കാനയിലഡ്‌മിഷന്‍ തരപ്പെട്ടാല്‍,
വില്‍പ്പത്രത്തില്‍
കൂദാശകള്‍ക്കായി
നീക്കിയിരിപ്പുണ്ടെങ്കില്‍
സ്വര്‍ഗ്ഗരാജ്യത്തില്‍ പ്ലെയ്‌സ്‌മെന്റുറപ്പ്.
വഴിതെറ്റിപ്പോയ കുഞ്ഞാടുകള്‍ക്കായി
പത്തുശതമാനം സീറ്റും കൂദാശകളും സൗജന്യം.
----
*ബസ്‌പൃക്കാന - ശുദ്ധീകരസ്ഥലം
No comments:
Post a Comment