Translate

Wednesday, April 25, 2012

പുണ്യവാന്മാര്‍: ഒരു ചോദ്യം

(ദശകങ്ങള്‍ക്കുമുന്പ്‌ ശ്രീ ജോസഫ് പുലിക്കുന്നേല്‍ ഓശാന മാസികയില്‍ പ്രസിദ്ധീകരിച്ച ഈ കുറിപ്പ് കോടികള്‍ മുടക്കി പള്ളിപ്പെരുന്നാളുകള്‍ കഴിക്കാന്‍ പുതുപ്പക്കാര്‍ മത്സരിക്കുന്ന ഇക്കാലത്ത് കൂടുതല്‍ പ്രസക്തമല്ലേ?) 


ചോദ്യം: 

വിശുദ്ധ ഗീവര്‍ഗീസ് (സെന്റ് ജോര്‍ജ്) സെന്റ് ഫിലോമിന എന്നിവരെ കത്തോലിക്കാസഭയുടെ പുണ്യവാളന്മാരുടെ പട്ടികയില്‍നിന്നും നീക്കിയതായി പലരും പറയുന്നു. എന്നാല്‍ ഇടപ്പള്ളിയിലും എടത്വായിലും അരുവിത്തുറയിലും ഇന്നും ഗീവര്‍ഗീസ് പുണ്യവാളന്റെ പെരുന്നാള്‍ ഗംഭീരമായി കൊണ്ടാടുന്നു. അതുപോലെതന്നെ, മൈസൂറില്‍ വിശുദ്ധ ഫിലോമിനായുടെ ഒരു അണ്ടര്‍ഗ്രൗണ്ട് ഗ്രോട്ടോയും പുണ്യവതിയുടെ വിഗ്രഹവും ഇന്നും നിലനില്‍ക്കുന്നു. ഇക്കാര്യത്തെക്കുറിച്ച് താങ്കളുടെ പ്രതികരണം എന്താണ്?


ഉത്തരം: 
ഗീവര്‍ഗീസും ഫിലോമിനായും ഇന്ന് കത്തോലിക്കാസഭയുടെ വിശുദ്ധരുടെ പട്ടികയില്‍ ഇല്ല. ഓരോ വിശുദ്ധന്മാര്‍ക്കും ഓരോ പ്രത്യേക ദിവസങ്ങള്‍ കത്തോലിക്കാസഭ നിര്‍ദ്ദേശിച്ചുകൊടുത്തിട്ടുണ്ട്. ഗീവര്‍ഗീസിനെയും ഫിലോമിനായെയും ഇന്ന് ഈ പട്ടികയില്‍നിന്നും ഒഴിവാക്കിയിരിക്കുന്നു. കത്തോലിക്കാസഭ (ഇപ്പോള്‍ ഓര്‍ത്തഡോക്‌സ് സഭയും) പുണ്യവാളന്മാരായി ചിലരെ പ്രഖ്യാപിക്കുന്നതിന്റെ അടിസ്ഥാനലക്ഷ്യം, അവരെ കച്ചവടം ചെയ്യുക എന്നുള്ളതാണ്. അവരുടെ പേരില്‍ അത്ഭുത പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് സാധാരണക്കാരായ ജനങ്ങളെ വഞ്ചിച്ച്, പണപ്പെട്ടിയില്‍ സഭാധികാരം ആനന്ദിക്കുന്നു. പുണ്യവാന്മാരെ നിര്‍മ്മിക്കു ന്നതിന്റെ ലക്ഷ്യം പണസമ്പാദനമാണ്. അതുകൊണ്ട്, സഭ പറഞ്ഞാല്‍ പോലും എടത്വായിലെയോ, ഇടപ്പള്ളിയിലെയോ, അരുവിത്തുറയിലെയോ ഗീവര്‍ഗീസിന്റെ വിഗ്രഹം മാറുകയോ മാറ്റുകയോ ഇല്ല. ഇപ്പോള്‍ കൂടുതല്‍ വാഴ്ത്തപ്പെട്ടവരെ നിര്‍മ്മിക്കുന്നതില്‍ സഭയ്ക്കുള്ള താല്പര്യം വെറും സാമ്പത്തികം മാത്രമാണ്. സഭ ഗീവര്‍ഗീസിനെ പുണ്യവാന്‍സ്ഥാനത്തുനിന്നു പിരിച്ചുവിട്ടാലും അദ്ദേഹത്തെ കേരളസഭയ്ക്ക് പിരിച്ചുവിടാനാവില്ല എന്നോര്‍ക്കുക.
യൂറോപ്പില്‍നിന്നും ഇവിടെ എത്തിയ അച്ചന്മാര്‍ പല പുണ്യവാളന്മാരുടെയും വിഗ്രഹങ്ങള്‍ കേരളത്തിലേയ്ക്ക് കൊണ്ടുവന്ന് ഓരോ പള്ളികളില്‍ സ്ഥാപിച്ചു. ഇവരുടെ പെരുന്നാളുകള്‍ ഗംഭീരമായി സംഘടിപ്പിച്ചു. ഈ പുണ്യവാളന്മാര്‍ക്കെല്ലാം സ്വര്‍ഗ്ഗത്തില്‍ പ്രത്യേകം പ്രത്യേകം ഫോര്‍ട്ട് ഫോളിയോകള്‍ ഉണ്ടെന്നും, ഇവരാണ് സ്വര്‍ഗ്ഗത്തില്‍ ഭരണം നടത്തുന്നത് എന്നും പ്രചരിപ്പിക്കപ്പെട്ടു. പാമ്പുകളില്‍നിന്നും ഭീകരജീവികളില്‍നിന്നും ഗീവര്‍ഗീസ് വിശ്വാസികളെ രക്ഷിക്കുന്നു!!! മഹാമാരിയില്‍ നിന്നും വി. സെബസ്ത്യാനോസ് വിശ്വാസികളെ രക്ഷിക്കുന്നു!!! എന്തിന് അത്ഭുതം പ്രവര്‍ത്തിക്കുന്ന റപ്പേല്‍ മാലാഖായുടെയും മിഖായേല്‍ മാലാഖയുടെയും വിഗ്രഹങ്ങള്‍ പള്ളികളില്‍ പ്രതിഷ്ഠിച്ചു. ഇവരൊക്കെ ഉണ്ടോ, ഉണ്ടായിരുന്നോ എന്ന് ചിന്തിക്കാന്‍ ആര്‍ക്കാണ് സമയം? 

3 comments:

  1. Rom teaches that catholic faithful are to honor and invoke the saints in heaven, who offer prayers to God for man. But Holy Bible says…” It is not the dead who praise the Lord, those who go down to silence” (pslams 115:17).
    True spiritual adoration is reserved for God alone, not to saints and deities.

    http://sureshjoseph2009.blogspot.com/2011/01/makara-vilakku-devine-light.html#!/2012/04/wolves-in-sheeps-clothing.html

    ReplyDelete
  2. The Clergy is sure that believers are slaves without reasoning or questioning. They will continue this business till the community remains idiots.

    ReplyDelete
  3. The Clergy is sure that believers are slaves without reasoning or questioning. They will continue this business till the community remains idiots.

    ReplyDelete