Translate

Wednesday, April 25, 2012

3.' മതാധിപത്യം കത്തോലിക്കാസഭയില്‍' എന്ന കളരിക്കലിന്‍റെ ഗ്രന്ഥത്തില്‍ക്കൂടി ഒരു യാത്ര



സഭയിലെ കഴിഞ്ഞകാലങ്ങളിലെ മാര്‍പാപ്പാമാരെയും മാര്‍പാപ്പമന്ദിരത്തെയും വിമര്‍ശിച്ചുകൊണ്ടു ശ്രീ ചാക്കോ കളരിക്കല്‍ തന്‍റെ പേപ്പസ്സിയെന്ന  അദ്ധ്യായം ഈ പുസ്തകത്തില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.  ജെയിംസ്‌ ലോവല്‍ എന്ന ചിന്തകന്‍റെ ഉദ്ധരണി ചേര്‍ത്തിരിക്കുന്നത് ഇങ്ങനെ, " The foolish and the dead never change their opinions" വിഡ്ഢികള്‍ മരിച്ചു മണ്ണടിഞ്ഞവരെപ്പോലെ മാറ്റപ്പെടാത്ത സ്വഅഭിപ്രായങ്ങളില്‍ എന്നും ഉറച്ചുനില്‍ക്കും. ഇതു പേപ്പസ്സിയെ സംബന്ധിച്ചിടത്തോളം അക്ഷരംപ്രതി ശരിയാണ്. പത്രോസിനോ യേശുവിന്‍റെ  ശിഷ്യര്‍ക്കോ ഇല്ലാതിരുന്ന തെറ്റാവരം എന്ന അധികാരം നൂറ്റാണ്ടുകളായി മാര്‍പാപ്പയില്‍ നിക്ഷിപ്തമാണ്.


ലോകംമുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ആഗോളസഭയുടെ നേതാവാണ്‌ മാര്‍പാപ്പാ. കുരിശിന്‍റെ  അടയാളംപോലെ ശ്രദ്ധയാകര്‍ഷിച്ച ഒരു ചിന്ഹംക്കൂടിയാണ് പേപ്പസ്സി.  ഏ.ഡി. 130 നു മുമ്പ് പേപ്പസ്സി എന്ന സ്ഥാനം ഇല്ലായിരുന്നു. റോമിലെ സിറിസിയാസ് മെത്രാന്‍ (384-399) ആദ്യമായി മാര്‍പ്പാപ്പയെന്ന് അറിപ്പെട്ടുവെന്നു ചാക്കോയുടെ ഈ പേപ്പസ്സി അധ്യായത്തില്‍ പറഞ്ഞിരിക്കുന്നു. ഒരു കാലത്ത് സീസറിന്‍റെ  അധികാരവും പത്രോസിന്‍റെ 
ആദ്ധ്യാത്മികപദവിയും  ഒത്തു നിലനിര്‍ത്തിയിരുന്ന  ഭൂമിയിലെ ഏക  ഭരണകര്‍ത്താവായിരുന്നു  മാര്‍പാപ്പ. 


ദുര്‍ഗ്രാഹ്യമായ അനേക രക്തകഥകള്‍ നിറഞ്ഞതാണ്‌ വത്തിക്കാന്‍ചരിത്രം. ഈ കഥകള്‍ തുടരുമോ, ലോകാവസാനംവരെ നിലനില്‍ക്കുമോയെന്നു പറയുവാന്‍ സാധിക്കുകയില്ല. ഉത്തരമില്ലാതെ ചോദ്യങ്ങള്‍ അവശേഷിക്കുന്നു. അനേകമനേകം ഉയര്‍ത്തെഴുന്നെല്പ്പിനുശേഷം റോമാസാമ്രാജ്യം അവസാനിച്ചു. അക്കാലത്ത് യേശുവിന്‍റെ  പേരില്‍ മാര്‍പാപ്പാക്ക് രാജ്യങ്ങളുള്ള ഒരു രാഷ്ട്രീയ ലോകമുണ്ടായിരുന്നു. ആത്മീയത തെല്ലുമില്ലാതിരുന്ന ക്രിസ്തുവിന്‍റെ  ഒരു സാമ്രാജ്യം. ആയിരം വര്‍ഷത്തോളം യൂറോപ്പിന്‍റെ മുഴുവന്‍ മേല്‍ക്കോയ്മ പേപ്പസി
നിലനിര്‍ത്തി. ചരിത്രം ഇവിടെ ഉറങ്ങുന്നു.


കറുത്തയുഗങ്ങള്‍ എന്നാണു ഈ ചരിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അന്ന് യൂറോപ്പില്‍ എവിടെയും ഒരു രാജാവിനെ വാഴിക്കണമെങ്കില്‍ മാര്‍പാപ്പയുടെ അനുഗ്രഹം വേണമായിരുന്നു. മാര്‍പാപ്പയുടെ പരമാധികാരത്തെ അംഗികരിക്കാത്ത രാജ്യങ്ങളും ക്രിസ്ത്യാനികളും പീഡനകള്‍ക്കും ഇരയാകുമായിരുന്നു. പേപ്പസ്സി അംഗികരിച്ച ക്രിസ്ത്യന്‍ തത്വങ്ങളെ തിരസ്ക്കരിച്ച പതിനായിരങ്ങളെ ചുട്ടുകരിച്ച
പാപപങ്കിലമായ കഥകള്‍ സഭയുടെ 
നിശബ്ദചരിത്രത്തില്‍  ശയിക്കുന്നു.


നവീകരണകാലങ്ങളില്‍ മാര്‍പാപ്പയുടെ അധികാരപരിധി യൂറോപ്പില്‍ ക്ഷയിച്ചെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല. ചാര്‍ലെമേനും നെപ്പോളിയനും യുദ്ധങ്ങളിലൂടെ റോമാസാമ്രാജ്യം നിലനിര്‍ത്തി നോക്കി. നെപ്പോളിയന്‍റെ പതനശേഷം മാര്‍പാപ്പയുടെ അധികാരം കുറഞ്ഞു. യൂറോപ്പില്‍ രാജാക്കന്മാരുടെ ഇടയില്‍ മാര്‍പാപ്പയുടെ സ്വാധീനവും കുറഞ്ഞു. എങ്കിലും കോടാനുകോടി ജനങ്ങളുടെ പേരില്‍ മാര്‍പാപ്പക്ക് പരമാധികാരം ഉണ്ടായിരുന്നു. ഇന്നും ലോകത്തിലെ അനേക  ഭരണകര്‍ത്താക്കള്‍ മാര്‍പാപ്പയുടെ മുമ്പില്‍
 മുട്ടുകുത്താറുണ്ട്. നാസ്തികനായ   ഗോര്‍ബച്ചോവ്‌ 1998 ല്‍ ഒരു പ്രാര്‍ഥനയില്‍ മാര്‍പ്പാപ്പയ്ക്കൊപ്പം  മുട്ടുകുത്തി മാര്‍പാപ്പയെ ബഹുമാനിച്ചു. കോടാനുകോടി ജനങ്ങളുടെ ആത്മീയനേതാവായ മാര്‍പാപ്പക്ക് രാജ്യങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന്‍റെ ആത്മീയ സാമ്രാജ്യത്തിനു മങ്ങലേറ്റിട്ടില്ല. വിശദമായ വിവരങ്ങള്‍ കളരിക്കന്‍ തന്മയത്വമായി പേപ്പസ്സിഅധ്യായത്തില്‍ വിവരിച്ചിട്ടുണ്ട്.


ഇന്നു കത്തോലിക്കാ മതത്തില്‍ ആദ്യമസഭയിലെ
ക്രിസ്തീയചൈതന്യം നിലനില്‍ക്കുന്നില്ല. അതിനു കാരണം  തെറ്റാവരവും അധികാരവും ധനവും സഭയെ
ആദ്യമസഭയില്‍നിന്നും ബഹുദൂരം മാറ്റി സഞ്ചരിപ്പിക്കുന്നതിനു കാരണമായി. ഇന്നു സഭയില്‍ നിലകൊള്ളുന്നത് ആയിരത്തി അഞ്ഞൂറു
വര്‍ഷങ്ങള്കൊണ്ട് വക്രീകരിക്കപ്പെട്ട പല തത്വങ്ങളുടെ സംഹിതകള്‍ ആണ്. പല പ്രാകൃതമതങ്ങളില്‍ നിന്നും കടന്നുവന്ന തെറ്റായ അബദ്ധവിശ്വാസങ്ങളും സഭയില്‍ ഉണ്ട്. എന്നിരുന്നാലും മറ്റുള്ള ക്രിസ്ത്യന്‍ സഭകള്‍ ശരിയെന്നും അര്‍ഥമില്ല. ബൈബിളില്‍ പറഞ്ഞിട്ടില്ലാത്ത പല പാരമ്പര്യ തത്വങ്ങളും കാലത്തിനു അനുയോജ്യമായതെന്നും  കാണാം. പല തത്വങ്ങളും പേഗന്‍ മതങ്ങളില്നിന്നും ഉത്ഭവിച്ചതാണ്. ബാബിലോണിയയിലെ ദുര്‍ഗ്രാഹ്യമായ തത്വങ്ങള്‍ ഇന്നും എവിടെയോ സഭയുടെ മടിത്തട്ടില്‍  ഒളിഞ്ഞിരുപ്പുണ്ട്. മാര്പാപ്പാക്ക് വിധേയമായ ശുദ്ധമാന കത്തോലിക്കാപള്ളിയെന്നാല്‍ ക്രിസ്തുമതവും ബാബിലോണിയന്‍ പെഗനീസ്സവും ഒന്നിച്ചു കലര്‍ത്തിയ ഒരു സങ്കരമതമെന്നു നിര്‍വചനം കൊടുക്കാം. ചില
സഭാവിഭാഗങ്ങള്‍ തങ്ങളുടെ സഭ ക്രിസ്തുവിന്‍റെ കാലത്തോളം പഴക്കമുണ്ടെന്ന് അവകാശപ്പെടുന്നതും കാണാം. എന്നാല്‍ കത്തോലിക്കര്‍ക്കും ഹിന്ദുക്കളെപ്പോലെ ഈ  സഭ ക്രിസ്തുവിനും മുമ്പേയുണ്ടായിരുന്നുവെന്നു തനതായ പല ആചാരങ്ങളില്നിന്നും തെളിയിക്കുവാന്‍ സാധിക്കും. ഇന്നു പൂര്‍ണ്ണമായും രക്ഷകനായ യേശുവില്‍ അടിമപ്പെട്ട ഒരു സഭയെന്നു കത്തോലിക്കര്‍ക്ക് അവകാശപ്പെടുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.


 കത്തോലിക്കാസഭയില്‍ നിലവിലുള്ള ആചാരങ്ങളില്‍ പലതും ക്രിസ്തുവിനു മുമ്പുണ്ടായിരുന്നതും ക്രിസ്തു പഠിപ്പിച്ചതുമല്ല. മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥന മൂന്നാംനൂറ്റാണ്ടുവരെ സഭയില്‍ ഉണ്ടായിരുന്നില്ല. 
പുതിയനിയമത്തിലോ പഴയനിയമത്തിലോ ഈ പ്രാര്‍ഥന സൂചിപ്പിച്ചിട്ടില്ല. പൂര്‍വികരെ ബഹുമാനിക്കുന്നത്‌ ഭാരതീയധര്‍മ്മം എന്ന നിലയില്‍ ഇതിനെ ന്യായികരിക്കാം. ക്രിസ്തുവിനു അനേകം നൂറ്റാണ്ടുകള്‍ക്കു മുമ്പുമുതല്‍ ഭാരതത്തിലും ചൈനയിലും പൂര്‍വികര്‍ക്ക് പൂജകള്‍ അര്‍പ്പിച്ചിരുന്നു. മേരിയും ഉണ്ണിയേശുവും പേഗന്‍ ചിത്രീകരണമാണ്; നവീകരണക്കാര്‍ക്ക് ദഹിക്കാത്ത കത്തോലിക്കരുടെ ഒരു പേഗന്‍ വിശ്വാസവും. എന്നാല്‍ അനേക ഹൈന്ദവദിവ്യന്‍മാര്‍ ഉണ്ണിയേശുവും മേരിയുമായുള്ള സങ്കല്‍പ്പചിത്രത്തില്‍ ആക്രുഷ്ടരായിട്ടുണ്ട്. മേരിയെ അനേക അക്രൈസ്തവരും സാങ്കല്‍പ്പിക ദേവമാതാവായി കരുതുന്നു. ലോകത്തിലുള്ള സകല അമ്മമാരുടെയും അടയാളമായി കരുതുന്നു. പുത്രവാത്സല്ല്യം ഇവിടെ ഉജ്ജ്വലിക്കുന്നു. നാല്‍പ്പതുനോമ്പ് ക്രിസ്തുവിനു അഞ്ഞൂറു വര്‍ഷങ്ങള്‍ക്കും മുമ്പെയുണ്ട്. തമസ്സ് വര്‍ഗക്കാരുടെ ആചാരത്തില്നിന്നും വന്നതാണ്, മേരിയെന്ന സ്വര്‍ഗീയ രാജ്ഞി. ഇവിടെയെല്ലാം കത്തോലിക്കര്‍ സ്ത്രീക്ക് ബഹുമാനം കൊടുക്കുന്നുണ്ടെന്നുതന്നെ  അനുമാനിക്കാം. ബാബിലോണിയാലെ ദേവനായ തമസും അമ്മയുമാണ് കത്തോലിക്കാസഭയില്‍ പില്‍ക്കാലത്ത്‌ മാതാവും ഉണ്ണിയേശുവുമായി കത്തോലിക്കരുടെ ഹൃദയങ്ങളില്‍ സ്ഥാനംപിടിച്ചത്. എന്നിരുന്നാലും സുന്ദരിയായ ഒരു ദേവതയും ഓമനത്വമുള്ള ഒരു കുഞ്ഞിന്‍റെ രൂപവും മനസ്സില്‍ താലോലിച്ചാല്‍ ഏതു കഠിനഹൃദയനും നിര്‍മ്മലന്‍ ആകുമെന്നും വിശ്വസിക്കാം. അങ്ങനെയെങ്കിലും മനുഷ്യര്‍ മേരി ആരാധനയില്‍ ആശ്വാസംകാണട്ടെ. 

ജോണ്‍ പോള്‍ -2- മാര്‍പാപ്പായെ ചാക്കോ വിശേഷിപ്പിച്ചതു  വളരെ രസകരമായിരിക്കുന്നു. " തെളിവില്ലാത്ത സ്വഅഭിപ്രായത്തിന്‍റെ വക്താവ്, ഇടുങ്ങിയ മനസ്ഥിതിക്കാരന്‍, പകരുന്ന മാരക രോഗമുണ്ടെങ്കിലും കോണ്‍ഡം ഉപയോഗിക്കുന്നതിനു ദമ്പതികളെ അനുവദിക്കാത്തവന്‍, അള്‍ത്താര ബാലന്മാരെ പീഡിപ്പിക്കുന്ന വൈദികരുടെ സംരക്ഷകന്‍, മെത്രാന്‍മാരുമായി സൗഹാര്ദ തീരുമാനങ്ങള്‍ക്ക് കൂട്ടാക്കാത്ത ആള്‍, റോമന്‍കൂരിയാകളുടെ അധികാരം വര്‍ദ്ധിപ്പിച്ച ആള്‍ , ലിബറല്‍ തീയോളജിക്കാരെ കര്‍ശനമായി ശിക്ഷിക്കുന്ന ആള്‍ , കോടികള്‍ ചിലവഴിച്ചു 104 രാജ്യങ്ങളില്‍ യാത്രചെയ്തു പണം ദുരുപയോഗം ചെയ്ത ആള്‍, 482 ആത്മാക്കളെ വിശുദ്ധരായി പ്രഖ്യാപിച്ചു റിക്കോര്‍ഡു തിരുത്തിയ  ആള്‍ എന്നൊക്കെ സഭാപണ്ഡിതന്മാര്‍ വിലയിരുത്തും."


പേപ്പസ്സി അധ്യായത്തില്‍ സഭാനന്മക്കായി ചാക്കോ അനേകം നിര്‍ദ്ദേശങ്ങള്‍ മുമ്പോട്ടു വെച്ചിട്ടുണ്ട്. സഭ ക്രിസ്തുവിന്‍റെ  ശരീരമാണെങ്കില്‍ പേപ്പസ്സി കൂടിയേതീരൂ. പേപ്പസ്സിയെ നന്നാക്കുകയാണ്  ലൂതറും കാല്‍വിനും ചെയ്തത്. പേപ്പസ്സിയില്ലായിരുന്നുവെങ്കില്‍ ഈ സഭ ഇതിലും ദുഷിക്കുമായിരുന്നുവെന്നാണ് ചാക്കോച്ചന്‍റെ അഭിപ്രായം. ഒരു നേതാവിനെ ഇഷ്ടമില്ലെന്നു വിചാരിച്ചു     ക്രിസ്തു സ്ഥാപിച്ച സഭ വിട്ടു പോകുന്നത് ആത്മീയ ആത്മഹത്യക്ക് തുല്ല്യമാണെന്നുള്ള അദ്ദേഹത്തിന്‍റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. സഭ വൃദ്ധന്‍മാരുടെ അബോധ ചിന്താഗതിയില്‍നിന്നും വിടുവിച്ചു അറുപതുവയസു കഴിഞ്ഞവരെ മാര്‍പാപ്പ ആക്കരുതെന്നും കളരിക്കന്‍ നിര്‍ദേശിക്കുന്നു. വിശുദ്ധ ബാര്‍ണാര്‍ഡിന്‍റെ വാക്കുകള്‍  ഇങ്ങനെ " സഭയെ സ്നേഹിക്കുന്നവര്‍ സഭയില്‍ കാണുന്ന തെറ്റുകള്‍ ചൂണ്ടി കാണിക്കും."   അറുന്നൂറു വര്‍ഷങ്ങള്‍ മുമ്പു വിശുദ്ധ കാതറിന്‍ അന്നത്തെ മാര്‍പാപ്പയായ ഗ്രിഗറി പതിനൊന്നാമന് എഴുതിയത് ഇങ്ങനെ. " റോമന്‍ കാര്യാലയത്തിന്‍റെ  പാപത്തിന്‍റെ  ദുര്‍ഗന്ധംമൂലം ലോകം ഓക്കാനിക്കുകയും സ്വര്‍ഗത്തില്‍ ദീനമുണ്ടാകുകയും ചെയ്യുന്നു".  ചാക്കോയുടെ' പേപ്പസ്സി 'അദ്ധ്യായത്തിലെ ഉദ്ധരണിയാണിത്.    ഈ ചെറുഅധ്യായത്തില്‍ ഉള്‍കൊള്ളിച്ച വിവരങ്ങള്‍ ഒരു ഗവേഷകന്‍റെ കഠിനപ്രയത്നം തന്നെയെന്നു വായനക്കാരനു മനസ്സിലാകും.


അറിയപ്പെടെണ്ട മാര്‍പാപ്പമാരെ പരിചയപ്പെടുത്തുന്ന രസാവഹമായ ഒരു അദ്ധ്യായം വായ്ച്ചറിയെണ്ടതാണ്. സുപ്രധാനമായ മാര്‍പാപ്പാമാരുടെ പട്ടികയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. അതിനുള്ള കാരണങ്ങളും ഈ അധ്യായത്തില്‍ ഉടനീളം വ്യാഖ്യാനിച്ചിട്ടുമുണ്ട്. ജോണ്‍ ഇരുപത്തി മൂന്നാമനും ജോണ് പോള്‍ ഒന്നാമനും സുപ്രധാനമായ മാര്‍പാപ്പമാരില്‍ ഉള്‍പ്പെടും. അവരുടെ ജീവചരിത്ര കുറിപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുരുങ്ങിയ കാലംകൊണ്ട് ജോണ് ഇരുപ്പത്തി മൂന്നാമന്‍ സഭയുടെ പ്രതിച്ഛായ മൊത്തം മാറ്റിയെടുത്തു. ഇദ്ദേഹം നിര്‍ഭയനും കര്‍മ്മധീരനുമായിരുന്നു. സഭയെ സ്നേഹിക്കുന്നവര്‍ ഓരോരുത്തരും അറിയാതെ ആ വിശുദ്ധന്‍റെ മുമ്പില്‍ നമസ്കരിച്ചു പോവും.  സ്വതന്ത്രഇന്ത്യയുടെ ആദ്യത്തെ വൈസ്രോയ് ജനറല്‍ ശ്രീ രാജ ഗോപാലാചാരി അന്നു ജോണ്‍ ഇരുപത്തി മൂന്നാമനെ സന്ദര്‍ശിച്ച ശേഷം അദ്ദേഹമായുള്ള തന്‍റെ അഭിമുഖ സംഭാഷണത്തെപറ്റി  പ്രസ്താവിച്ചത് തികച്ചും സ്വന്തം പിതാവിനോടെന്നതുപോലെ മാര്‍പാപ്പയുമായി സംസാരിച്ചപ്പോള്‍ തനിക്കു അനുഭവപ്പെട്ടുവെന്നായിരുന്നു.

ജോണ് പോള്‍ ഒന്നാമന്‍ കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ വെറും മുപ്പിത്തിമൂന്നു ദിവസമേ മാര്‍പാപ്പയുടെ സിംഹാസനത്തില്‍ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്‍റെ മരണത്തില് ‍പല ദുരൂഹതകളും ഇന്നും ബാക്കിനില്‍ക്കുന്നു. ഈ കാര്യങ്ങള്‍ വിശദമായി ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍പാപ്പമാര്‍ ഉപയോഗിച്ചിരുന്ന രാജഭാഷ ഇദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. മാര്‍പാപ്പയുടെ കിരീടധാരണ ചടങ്ങുകള്‍ നിരസിക്കുകയും ലളിതമാക്കുകയും ചെയ്തു. വളരെ വിനീതനായ ഈ മാര്‍പാപ്പാ ഒന്നാംതരം ഒരു വാഗ്മിയുമായിരുന്നു. ഹ്രസ്വമായ അദ്ദേഹത്തിന്‍റെ വത്തിക്കാന്‍ സിംഹാസന ജീവിതം വളരെ ധന്യവുമായിരുന്നു. ആഴമേറിയ അദ്ദേഹത്തിന്‍റെ ജീവിതത്തെപ്പറ്റി വളരെ
ചുരുക്കിമാത്രമേ ഇവിടെ വിവരിച്ചിട്ടുള്ളൂ.

ക്രൂരന്മാരായ അനേക മാര്‍പാപ്പാമാരുടെ ചരിത്രവും ഇവിടെ കാണാം. അവരില്‍ കൊലയാളികളും അനേക വെപ്പാട്ടികളെ വെച്ചവരും പേപ്പല്‍ സിംഹാസനം വിറ്റവരും സ്ത്രീമാര്‍പാപ്പയും ഉണ്ട്. ഒരു മാര്‍പാപ്പയെ കൊന്നിട്ട് അധികാരം പിടിച്ചവരുമുണ്ട്. ദുഷ്ടനായ സ്റ്റീഫന്‍ ഏഴാമനെ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. ഉര്‍ബാന്‍ രണ്ടാമനെ കുരിശുയുദ്ധ മാര്പാപ്പയെന്നു വിളിക്കുന്നു. ആയിരങ്ങളെ കൊന്ന ഈ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍പ്പെടുന്നു. ഗ്രിഗറി ഒമ്പാതാമന്‍ അവിശ്വാസികളായവരെയും സഭയ്ക്കെതിരെ സംസാരിക്കുന്നവരെയും തീയിലിട്ടു കൊല്ലുമായിരുന്നു. സിക്സ്റ്റസ് നാലാമന്‍ തുര്‍ക്കികളുമായി കുരിശുയുദ്ധം നടത്തി. രാജ്യത്ത് വ്യപിചാരശാലകള്‍ നടത്തുവാന്‍ ലൈസന്‍സ് നല്‍കി. ഇന്നസന്‍റ് എട്ടാമന്‍ എന്ന മാര്‍പാപ്പ പതിമൂന്നു വയസ്സുള്ള പൌത്രനു കര്‍ദ്ദിനാള്‍ സ്ഥാനം കൊടുക്കുന്നതും കൊലകള്‍ നടത്തുന്നതും കാണാം. ഇങ്ങനെ അനേകം മാര്‍പാപ്പാമാരുടെ വിവരങ്ങള്‍ തുടരുന്നു. സുഖലോലുപന്മാരും വേശ്യകളുമൊത്തു കൂത്താടി നടന്നവരും മാര്‍പാപ്പാമാരുടെ പട്ടികയില്‍ ഉണ്ട്. വത്തിക്കാനും അംബ്രോസിയാനോ ബാങ്കും
 കൊള്ളചെയ്ത കര്‍ദ്ദിനാള്‍മാരും അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച മാഫിയാ പ്രവര്‍ത്തനങ്ങളും ഈ പുസ്തകം വായിച്ചുതന്നെ അറിയുക.


ഇങ്ങനെ നൂറുനൂറായിരം വിവരങ്ങള്‍ അടങ്ങിയ ഈ പുസ്തകം അഭിനവ വിജ്ഞാനലോകത്ത് ഒരു മുതല്‍കൂട്ടാണ്. സഭയെ സ്നേഹിക്കുന്നവര്‍ക്കും നമ്മുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും പകര്‍ന്നു കൊടുക്കേണ്ട അറിവുകള്‍ ധാരാളം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തികഞ്ഞ അര്‍പ്പണ ബോധത്തോടെ മിനക്കെട്ടു ഇറങ്ങുന്നവര്‍ക്ക് മാത്രമേ ഇത്തരം ഒരു പുസ്തകം വെളിച്ചത്തു കൊണ്ടുവരുവാന്‍ സാധിക്കുകയുള്ളൂ. ഇതില്‍ ശ്രീ ചാക്കോ കളരിക്കലിനെ ഞാന്‍ അങ്ങേയറ്റം അഭിനന്ദിക്കുകയും ചെയ്യുന്നു. മതാധിപത്യം
കത്തോലിക്കാസഭയില്‍ എന്ന ഈ പുസ്തം ഒരിക്കല്‍ വായിക്കുന്നവര്‍ വീണ്ടും വീണ്ടും വായിക്കുമെന്ന് തീര്‍ച്ചയാണ്. സഭയോട് നമ്മള്‍ കൂടുതല്‍ അടുക്കുകയും യേശുവിനെ മാതൃകയാക്കുകയും ചെയ്യും. ചാക്കോ  ഇങ്ങനെ ഒരു ഗവേഷണഗ്രന്ഥം തയ്യാറാക്കുവാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ചു കഠിനമായി ശ്രമിച്ചുകാണും. ഇങ്ങനെ ഉപകാരപ്രദമായ ഒരു പുസ്തകം കാഴ്ചവെച്ച  അദ്ദേഹത്തെ  എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല.  ശ്രീ ചാക്കൊക്കും കുടുംബത്തിനും സര്‍വ്വവിധ മംഗളങ്ങളും നേരുന്നു.

14 comments:

  1. " സഭയെ സ്നേഹിക്കുന്നവര്‍ക്കും നമ്മുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും പകര്‍ന്നു കൊടുക്കേണ്ട അറിവുകള്‍ ധാരാളം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്"

    മേല്‍ പറഞ്ഞ മാര്‍പാപ്പമാരുടെയും കര്‍ദിനാള്‍ മാരുടെയും വീര ഖോര മഹാ ചരിതങ്ങള്‍ കൊച്ചു മക്കള്‍ക് പറയാന്‍ വരട്ടെ. അവര്‍ ഇത്തിരി വലുതായിട്ട് മതി എന്നാണ് ഈയുള്ളവന്റെ അഭിപ്രായം. നെല്ലും പതിരും തിരിച്ചറിയാന്‍ മാത്രം മൂത്തിട്ടയാല്‍ നമുക്കും അവര്‍ക്കും കുഴപ്പം ഇല്ല. അല്ലേല്‍ കൊച്ചുമക്കളുടെ തലച്ചോറിന്റെ ഫ്യുസും ഫിലമെന്റും ഒന്നിച്ചു അടിച്ചു പോകും. അമ്പതു കഴിഞ്ഞ എന്റെ തലയിലെ കിഡ്നി പോലും വിറച്ചു പോയി.

    ReplyDelete
  2. മതാധിപത്യവും അമേരിക്കന്‍ ഭരണകൂടവും പരസ്പരം ഒബാമയുടെ ആരോഗ്യ സംരക്ഷണ
    പദ്ധതികള്‍ക്കെതിരെ ഏറ്റുമുട്ടുന്നു. വാര്‍ത്തകളില്‍ പ്രമുഖസ്ഥാനവും ഇതിനോടകം നേടികഴിഞ്ഞു. രണ്ടാഴ്ചയോളം നീളുന്ന പ്രതിഷേധറാലികള്‍ സംഘടിപ്പിക്കുന്ന പുരോഹിത നേത്രുത്വത്തിന്‍റെ ലക്‌ഷ്യം പ്രസിഡന്‍റെലഷനില്‍ ഒബാമാക്കുള്ള
    വോട്ടുബാങ്ക് തകര്‍ക്കുക എന്നതാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ഒബാമ വീണ്ടും വൈറ്റ്ഹൌസ് കീഴടക്കിയാല്‍ സഭയുടെ സ്വത്തുക്കളില്‍മേല്‍ ഇന്നു അനുവദിച്ചിരിക്കുന്ന നികുതിയിളവു നഷ്ടപ്പെടുമെന്നും സഭാമേധാവിത്വത്തിനു ഭയമുണ്ട്.

    ഒബാമകെയര്‍ എന്ന ഓമനപ്പേരിലുള്ള ആരോഗ്യ സുരക്ഷാപദ്ധതികളില്‍ ചില വകുപ്പുകള്‍ സഭയ്ക്ക് പിടിക്കുന്നില്ല. ഇതനുസരിച്ച് കത്തോലിക്കാ സ്ഥാപനങ്ങളിലും ഗര്‍ഭനിരോധക-
    ഗര്‍ഭചിന്ദ്രമാര്‍ഗങ്ങള്‍ക്ക് 'സൌജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്' സ്ഥാപനഉടമകള്‍ ജോലിക്കാര്‍ക്ക് കൊടുക്കേണ്ടി വരും. ഇതില്‍ വരുന്ന ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുകയും ചെയ്യും. സഭകളുടെ
    സ്ഥാപനങ്ങള്‍ സ്ഥിരമായി പൂട്ടുമെന്നും ഭീഷണി മുഴക്കി കഴിഞ്ഞു.

    സഭയ്ക്കു ഇവിടെ സാമ്പത്തികമല്ല പ്രശ്നം. സഭാമക്കളുടെ നികുതിയുടെ ഭാഗം സര്‍ക്കാര്‍ ചിലവഴിക്കുന്നുവെന്നുള്ളതാണ്. ഇത്തരം ആരോഗ്യ സുരക്ഷാ പദ്ധതികള്‍ക്ക് സര്‍ക്കാര്‍തന്നെ
    അനേക കാലങ്ങളായി പണം ചിലവഴിക്കുന്ന സ്ഥിതിക്ക് കൂടുതലായി അധികചിലവുകള്‍ സര്‍ക്കാറിനു വരുന്നുമില്ല, ജനങ്ങള്‍ക്ക്‌ അധിക നികുതി ബാധ്യതയുടെ പ്രശ്നം ഉദിക്കുന്നുമില്ല. സഭയുടെ മൌലികതത്വങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിലാണു എതിര്‍പ്പെന്നും വ്യക്തം. സാമ്പത്തികബാധ്യത സര്‍ക്കാര്‍ വഹിക്കുന്ന സ്ഥിതിക്ക് തൊഴില്‍ദാതാവ് എന്തിനു വേവലാതിപ്പെടണമെന്നു ചോദ്യവും ഉദിക്കുന്നു.

    ചുരുക്കം, കുടുംബാസൂത്രണത്തില്‍ സഭയുടെ കടുത്ത നിലപാടില്‍ സര്‍ക്കാര്‍ ഇടപെടുവാന്‍ പാടില്ലായെന്നു ചുരുക്കം. ലിബറല്‍ ആയ ഒബാമയെ വീണ്ടും തിരഞ്ഞെടുക്കാതെയിരിക്കുവാന്‍ സര്‍വ്വശക്തിയും ഉപയോഗിച്ചു സഭാനേതൃത്വം രംഗത്ത് ഇറങ്ങികഴിഞ്ഞു.

    പുരോഹിതര്‍ പറയുന്നത് കേള്‍ക്കുന്ന ഒരുകാലമുണ്ടായിരുന്നു. ഇന്നു കേരളത്തിലെ
    മലംപ്രദേശത്തു താമസിക്കുന്ന കത്തോലിക്കാ സ്ത്രീകള്‍ക്കുപോലും ഇവരുടെ അടവുകള്‍ അറിയാം. അന്നു കാളക്കു വോട്ടു കുത്തണമെന്നു പള്ളിയില്‍ വിളിച്ചു പറഞ്ഞാല്‍ ചേട്ടത്തിമാര്‍ കാളക്കു മാത്രമേ കുത്തുകയുള്ളൂ.കാളകളോട് സ്ത്രീകള്‍ക്ക് ഗീവര്‍ഗീസ് പുണ്യാളനെപ്പോലെ അന്നു ഭക്തിയുണ്ടായിരുന്നു. ഹിന്ദുക്കള്‍ക്ക് സ്ത്രീദൈവമായ പശുവിനോടും. കാലം മാറി. പള്ളിയുഗം അവസാനിച്ചു. ഇന്നത്തെ സ്ത്രീകളോട് പുരോഹിതരുടെ ആ അടവു എല്ക്കുകകയില്ല.അതങ്ങ് ഇനി പള്ളിയില്‍ പറഞ്ഞാല്‍ മതി. അതുകൊണ്ടാണ് ഇന്നു ആള്‍ദൈവങ്ങളായ പുരോഹിതര്‍ കയ്യുംകാലും കണ്ണും കാണിച്ചുകൊണ്ടുള്ള പ്രയോഗങ്ങള്‍ തുടങ്ങിയത്. ഗീവര്‍ഗീസ് പുണ്യാളനോട് ഭക്തിയും കുറവായി.

    ReplyDelete
    Replies
    1. രണ്ടു ചോദ്യങ്ങള്‍
      താങ്കള്‍ ഗര്‍ഭചിദ്രം അനുകൂലിക്കുന്നോ ഇല്ലയോ ? അവ്യക്തമാക്കാതെ വ്യക്തമാക്കുക .
      ഞാന്‍ ഒരു ജീവന്‍രക്ഷാ സ്ഥാപനം നടത്തുമ്പോള്‍ , ജീവന്‍ നശിപ്പിക്കില്ലെന്നുള്ളതു , അടിസ്ഥാനതത്വമാണ്, അങ്ങിനെവിസ്വസിക്കുന്ന ഞാന്‍ നടത്തുന്ന സ്ഥാപനത്തില്‍ ,ആരെങ്കിലും ( whoever it is ) പൈസ തരുന്നതുകൊണ്ട്‌ , സ്ഥാപനത്തിന്റെ തത്വത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ പറയാന്‍ ആര്‍ക്കെന്തധികാരം? നിങ്ങള്ക്ക് വേണമെങ്കില്‍ മറ്റുള്ള സ്ഥലങ്ങളില്‍ പൊയ്ക്കൊള്ളുക , എന്‍റെ സ്ഥാപനത്തില്‍ ഗര്‍ഭചിദ്രം നടത്തില്ലയെന്നു പറയാനുള്ള പൂര്‍ണ അവകാശം എനിക്കുണ്ട് . ഇനിഗര്‍ഭചിദ്രം ആരുനടത്തുമെന്നോര്‍ത്തു നമ്മള്‍ വ്യസനിക്കേണ്ട , പയിസയിക്കുവേണ്ടി എന്ത് കള്ളത്തരവും കാണിക്കാന്‍ മടിയില്ലാത്ത മലയാളി ഹോം ഹെല്‍തുകാരെ പോലുള്ളവര്‍ ഉള്ളടത്തോളം കാലം , അവര്‍ ഇല്ലാത്ത ഗര്‍ഭംപോലുമുണ്ടാക്കി , ചിദ്രം ചെയ്തു ,പണം സമ്പാദിച്ചുകൊള്ളും.
      ഗര്‍ഭച്ചി ദ്രം ഞങ്ങള്‍ ചെയ്യില്ലെന്ന് പറയുന്ന കത്തോലിക്കരെ , എന്തുകൊണ്ടാണ് താങ്കള്‍ കുറ്റപ്പെടുത്തുന്നത് . കാര്യ കാരണ സഹിതം പറയാമോ?

      Delete
    2. ഗര്‍ഭച്ചിദ്രം ഞങ്ങള്‍ ചെയ്യില്ലെന്ന് പറയുന്ന കത്തോലിക്കരെ , എന്തുകൊണ്ടാണ് താങ്കള്‍ കുറ്റപ്പെടുത്തുന്നത്--Adu Thomma--

      ഞാന്‍ അങ്ങനെ പറഞ്ഞില്ലല്ലോ ആടു തോമ്മാ!!!. ഗര്‍ഭചിദ്രം നടത്തണമോ വേണ്ടയോ എന്നുള്ളതു ഓരോരുത്തരുടെയും വിശ്വാസത്തിന്‍റെ ഭാഗവും വ്യക്തിസ്വാതന്ത്ര്യവുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഡോകടര്‍മാര്‍ ഗര്‍ഭങ്ങള്‍ അലസിപ്പിക്കുവാന്‍ സഹായിക്കുന്നുവെങ്കില്‍ അതും നിയമാനുസൃതമാണ്.സഭയുടെ നരകം അവര്‍ കാര്യമാക്കുന്നില്ല.

      ഗര്‍ഭചിന്ദ്രം ഞാന്‍ അനുകൂലിക്കുന്നില്ല. ഭ്രൂണഹത്യ പാപമെന്നും വിചാരിക്കുന്നു. ഒബാമയുടെ ഈ ബില്ലില്‍ പ്രൈവറ്റ് സ്ഥാപനങ്ങള്‍ ഗര്‍ഭചിന്ദ്രം ചെയ്യണമെന്നു പറയുന്നുമില്ല. അമേരിക്ക
      സ്വതന്ത്രമായ രാജ്യമാണ്. ഈ രാജ്യത്ത് നിയമം അനുശാസിക്കുന്ന ക്ലിനിക്കുകള്‍ ധാരാളം ഉണ്ട്. ഗര്‍ഭചിദ്രത്തിനു നിയമതടസ്സം ഇല്ല. മനസാക്ഷിക്കെതിരായി ഗര്ര്ഭചിന്ദ്രം നടത്തുവാന്‍ ഒരു
      ഡോക്റ്റര്‍ക്ക്‌ മേലിലും നിയമവും അനുശാസിക്കുന്നില്ല. അത് ഈ രാജ്യത്ത് അസാധ്യവുമാണ്.
      പിന്നെ അംഗവൈകല്യ,ബുദ്ധിഹീന (Retaarded) ഭ്രൂണങ്ങളുടെ ഹത്യകള്‍ നിയമാനുസൃതമായി ആരെങ്കിലും നടത്തുന്നുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിസ്വാതന്ത്ര്യം. മതം നരകം വിധിച്ചാലും അവര്‍ ഗൌനിക്കുകയില്ല. രാജ്യത്തിന്‍റെ നിയമമാണ് പ്രധാനം.

      ഗര്‍ഭചിദ്രചിലവുകള്‍ മുന്‍കാലങ്ങളിലും ഇവുടത്തെ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കാറുണ്ട്. പുതിയതായി ബില്ലുലുള്ള ഉള്ളടക്കം,ഒരു സ്ഥാപനത്തിലെ ജോലിക്കാര്‍ക്കായി സ്റ്റെര്‍ലിസേഷന്‍,കോണ്ടം ഗര്‍ഭനിരോധക ഗുളികകള്‍ക്കായുള്ള സൌജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് ആണ്. ഇതാണ് സഭ എതിര്‍ക്കുന്നത്. ഗര്‍ഭചിദ്രം ഇതുമൂലം ഒഴിവാക്കുകയും തന്മൂലം സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. പുരോഹിതന്‍റെയും മെത്രാന്‍റെയും വാക്കുകള്‍ ജനം
      ചെവികൊള്ളുന്ന കാലംകഴിഞ്ഞു.

      വ്യാജഡോക്റ്റര്‍ മലയാളീ അല്ലെങ്കില്‍ മറ്റു വ്യാജക്ലിനിക്കുകളൊന്നും ഈ രാജ്യത്ത് ചിലവാകുകയില്ല. എന്‍റെ ഓര്‍മ്മയില്‍ അങ്ങനെ ഒരു ക്ലിനിക്ക് ഈ രാജ്യത്ത് ഉണ്ടായിരുന്നതായും അറിവില്ല.
      വിദക്തന്മാരായ ഡോക്ടര്‍മാര്‍ക്കു മാത്രമേ ഗര്ഭചിന്ദ്രങ്ങള്‍ നടത്തുവാന്‍ ഇവിടെ അനുവാദമുള്ളൂ.

      പുരോഹിതര്‍ ഒച്ചവെക്കുന്ന നടപ്പിലായ ബില്ലിന്‍റെ സാരാംശം വായിക്കുക.

      "The Obama administration’s Cabinet for Health and Human Services has issued a rule—pursuant to the Obamacare law—forcing nearly all private health plans to include coverage for all FDA-approved prescription contraceptive drugs and devices, as well as surgical sterilization. These are listed among "preventive services for women" that all health plans will have to cover without co-pays or other cost-sharing; regardless of whether the insurer, the employer or other plan sponsor ."
      ഇതനുസരിച്ച് കത്തോലിക്കാസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എഫ്.ഡി.എ. അംഗീകരിച്ച ഗര്‍ഭനിരോധഗുളികകളും മറ്റു നിരോധകമാര്‍ഗങ്ങളും ഗര്‍ഭം തടയുവാനുള്ള സര്‍ജറി, സ്റ്റെര്‍ലിസെഷന്‍ കോണ്ടം ഉപാധികള്‍ക്കും ആരോഗ്യാ സുരക്ഷപദ്ധതികള്‍ ചിലവുകള്‍ വഹിക്കുവാന്‍ ബാധ്യസ്ഥരാണ്. ഈ നിയമം സ്ത്രീജനങ്ങള്‍ക്ക്‌ ഗുണമേ ചെയ്യുകയുള്ളൂ. അനാവശ്യഗര്‍ഭം ധരിക്കുന്ന
      സ്കൂള്‍ കുട്ടികളുടെ എണ്ണവും കണക്കില്ലാതെ ഈ നാട്ടില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗര്‍ഭം തടയുവാന്‍ സൌജന്യമായി ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവര്‍ സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റ്? സഭയ്ക്ക് മുമ്പിലും ഈ ചെറിയ തെറ്റ് വലിയ തെറ്റുകളെ ഒഴിവാക്കുവാനും സാധിക്കും.

      Delete
  3. അമേരിക്കന്‍വാര്‍ത്തകള്‍ മൊത്തംപറയുന്നു കത്തോലിക്കാ മതാധിപധിപത്യത്തിന്‍റെ ആഹ്വാനം അനുസരിച്ച് നൂറുകണക്കിന് പ്രധിഷേധറാലികള്‍ ഒബാമ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കെതിരായി അമേരിക്കന്‍ തെരുവീഥികളില്‍ അരങ്ങേറുന്നു. ബാക്കി എഴുപത്തിഎട്ടു മില്യണ്‍ ജനങ്ങളുടെ കാര്യം പറയുന്നുമില്ല. ഇവരില്‍ പ്രായപൂര്‍ത്തിയായവര്‍ 95 ശതമാനവും ഗര്‍ഭനിരോധകങ്ങളായ കോണ്ടം അല്ലെങ്കില്‍ ഗുളിക ഉപയോഗിക്കുന്നവര്‍ ആണ്.

    സ്കൂളില്‍ പഠിക്കുന്ന കൌമാരക്കാരുടെയിടയില്‍ അവിഹിതഗര്‍ഭങ്ങള്‍ സാധാരണമാണ്. അമ്മമാര്‍ സ്കൂളുകളില്‍ പോവുന്ന ‍കുട്ടികളുടെ കൈവശം
    ഗര്‍ഭംതടയുവാനും സുരക്ഷിതമായി സ്കൂളില്‍‍നിന്നു തിരിച്ചുവരുവാനും കോണ്ടം കൊടുത്താണ് വിടുന്നത്. ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്, സൌജന്യമായി കോണ്ടം കൊടുക്കുമെങ്കില്‍ എന്തിനു അവര്‍ ഒബാമയുടെ ഈ സുരക്ഷാപദ്ധതിയെ എതിര്‍ക്കണം?

    മാര്പാപ്പയുടെയും അമേരിക്കന്‍ കര്‍ദ്ദിനാള്‍മാരുടെയും ഈ സമരമുറകളില്‍ അമേരിക്കന്‍ കത്തോലിക്കരെ വലുതായി സ്വാധിനിക്കുമെന്നു തോന്നുന്നില്ല.
    ഒബാമ ഭരണകൂടം കത്തോലിക്കാസ്ഥാപനങ്ങള്‍ കുടുംബാസൂത്രണം പദ്ധതികള്‍ക്ക് പണം നല്‍കണമെന്നു പറയുന്നില്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ ചിലവുകള്‍ വഹിക്കണമെന്നാണ് വ്യവസ്ഥ. ഇതിന്‍റെ പേരില്‍ പ്രൈവറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം കൂട്ടുമെന്നും കത്തോലിക്കാ തൊഴില്‍സ്ഥാപങ്ങങ്ങള്‍ ആരോപണം ഉന്നയിക്കുന്നു.

    കത്തോലിക്കാ പുരോഹിതര്‍ അവിഹിത ഗര്‍ഭങ്ങള്‍ ആണെങ്കിലും സ്ത്രീകള്‍
    നഗ്നപാദരായി വേണ്ടാത്ത ഗര്‍ഭവും ധരിച്ചു നടക്കണമെന്നാണ് ചിന്തിക്കുന്നത്.

    ഗര്‍ഭനിരോധക മാര്‍ഗങ്ങള്‍ക്ക് മാത്രം ഇന്‍ഷുറന്‍സ് കൊടുക്കണമെന്ന് തൊഴില്‍ ഉടമയ്ക്ക് നിര്‍ബന്ധം ആക്കുന്നു.എന്നാല്‍ ദയബിറ്റിസ്, ബ്ലഡ്പ്രഷര്‍പോലുള്ള മെഡിക്കല്‍ പ്രശ്നങ്ങള്‍ക്ക് നിര്‍ബന്ധിത ഇന്‍ഷുറന്‍സ്നായുള്ള സര്‍ക്കാര്‍നയങ്ങള്‍ ആവിഷ്കരിക്കുന്നില്ലായെന്നും ആരോപണങ്ങള്‍ ഉണ്ട്. എന്തുകൊണ്ട് ഗര്‍ഭനിരോധക കൊണ്ടോം ഗുളികകള്‍ക്കു മാത്രം ഒബാമ സര്‍ക്കാര്‍ ഇന്‍ഷുറന്‍സ്
    നിര്‍ബന്ധമാക്കുന്നുവെന്നുള്ള ചോദ്യത്തിനും യുക്തിയുണ്ട്. മതത്തിനെതിരായുള്ള കൈകടത്തലായി യാഥാസ്ഥിതികരായ കത്തോലിക്കര്‍ ഒബാമയുടെ ഈ നയങ്ങളെ വിലയിരുത്തുന്നു.

    ReplyDelete
  4. ഈ വിഷയത്തില്‍ ഉള്ള ചില തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ആഗ്രഹിക്കുന്നു.
    ഒന്ന്- ഗര്‍ഭ നിരോധന മാര്‍ഗമല്ല ഇപ്പോഴത്തെ എതിര്‍പ്പിനു കാരണം.
    രണ്ടു- ഗര്‍ഭച്ചിദ്രം ആണ്.
    മൂന്നു- ഇന്ഷുരന്‍സിന് പണം അടക്കുന്നത് സ്ഥാപനങ്ങള്‍ ആണ് . ഫ്രീ അല്ല .ചെറിയ ഒരു തുക ജോലിക്കാരും അടക്കണം.
    നാലു-ചെലവ് ഗവര്‍മെന്റ് ഫ്രീ ആയി കൊടുക്കുന്നില്ല.
    അഞ്ചു- അബോര്‍ഷന്‍ തെറ്റാണു എന്ന് വിശ്വസിക്കുന്ന വ്യക്തിയായ ഡോക്ടര്‍, നുര്സുമാര്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ തങ്ങളുടെ മനസാക്ഷിക്ക് വിരുദ്ധമായാല്‍ പോലും അബോര്‍ഷന്‍ നടത്തികൊടുക്കണം എന്നതാണ് പുതിയ ബില്ലിന്റെ പ്രത്യേകത. കത്തോലിക്കര്‍ മാത്രമല്ല പല പ്രോടസ്ടന്റ്റ് വിഭാഗങ്ങളും ഇതിനു എതിരാണ്. ഇന്‍ഷുറന്‍സ് കമ്പനിക്ക്‌ അബോര്‍ഷന്‍ നടത്താനുള്ള പണം അടക്കണം ഈ സ്ഥാപനങ്ങളും വ്യക്തികളും.എന്ന് മാത്രമല്ല അവര്‍ അബോര്‍ഷന്‍ നടത്താന്‍ ബാധ്യസ്ഥരും ആകും.ഇത് ആണ് ഇപ്പോഴത്തെ ഈ എതിര്പ്പിനു കാരണം.
    ആറു- മത സ്ഥാപനങ്ങളുടെ മേല്‍ ഉള്ള ടക്സ് ഇളവു ഒബാമക്ക് എടുത്തു കളയാന്‍ പറ്റില്ല. അത് ഇരുപത്തഞ്ചു ശതമാനം വരുന്ന കത്തോലിക്കരുടെ മാത്രം പ്രശ്നം അല്ല. നൂറു ശതമാനം മതക്കാരുടെ പ്രശ്നം ആണ്. ആയിരക്കണക്കിനു മദ്രസകളുടെയും അമ്പലങ്ങളുടെയും, ചോട്ടാ പ്രാര്‍ത്ഥന ഹാളുകളുടെയും. അങ്ങിനെ ഒരു തീരുമാനം അമേരിക്കയില്‍ ഒരു പാര്‍ട്ടിയും പ്രസിടെന്റും എടുക്കില്ല. കാരണം അവര്‍ എല്ലാം തന്നെ ഏതെങ്കിലും ഒന്നില്‍ അംഗങ്ങള്‍ ആയിരിക്കും. ഒബാമയെ അധികാരത്തില്‍ നിന്നും ഇറക്കാന്‍ അല്ല ഈ ശ്രമം അതും സ്വത്തിന്റെ പേരില്‍ ഒട്ടും അല്ല എന്ന് വ്യക്തമാണ്‌. ഇതില്‍ കത്തോലിക്കാ പൌരോഹിത്യതിന്റെയോ, മെത്രന്മാരുടെയോ സ്ഥാപന സാമ്പത്യ താല്പര്യങ്ങള്‍ ആണ് എന്ന് പറയുന്നത് തികച്ചും തെറ്റാണു. ഇവിടത്തെ യാഥാസ്ഥികാരായ ക്രിസ്ഥിയനികളുടെ ശ്രമത്തിന്റെ ഭാഗം ആണ്. അബോര്‍ഷന്‍ തെറ്റാണു എന്നും കൊലപാതകം ആണെന്നും വിശ്വസിക്കുകയും ചെയ്യുന്നവരും അവരുടെ സ്ഥാപനങ്ങളും അത് നടത്തിക്കൊടുക്കണം എന്ന് നിയമം കൊണ്ടുവരുന്നതിനെ ആണ് അവര്‍ എതിര്‍ക്കുന്നത്. ഒരു കത്തോലിക്കാ ഡോക്ടര്‍ അതിനു ബാധ്യസ്ഥന്‍ ആകുന്നു അയാള്‍ അത് കൊലപാതകം ആണെന്ന് വിശ്വസിക്കുന്നെങ്കില്‍ പോലും. അതാണ് ഇവിടത്തെ ധാര്‍മിക പ്രശ്നം. ഇവിടെ "കത്തോലിക്കാ പുരോഹിത അവിഹിത ഗര്‍ഭത്തെ" വലിച്ചിഴക്കുന്നത് അവിഹിതവും അപഹാസ്യവും ആണ്.ഇതും ഒബാമ വോട്ട് ബാങ്കുമായി യാതൊരു ബന്ധവും ഇല്ല. ഒബാമ ഇപ്പോഴാണ്‌ പുതിയ ബില്ലുമായി വന്നത്. ഒബാമക്ക് വോട്ട് ചെയ്യാനും ഫണ്ട്‌ റയിസ് ചെയ്യാനും കത്തോലിക്കാ മെത്രാന്‍മാര്‍ ഉണ്ടായിരുന്നു എന്നാ കാര്യം നാം മറക്കരുത്.ഇവിടെ രാഷ്ട്രീയമല്ല. ശുദ്ധമായ ജീവന്റെ മേലുള്ള കയ്യേറ്റത്തിനു എതിരെ ഉള്ള ഒരു ശബ്ദം ആണ്. അവിഹിത ഗര്‍ഭത്തിനു ഗര്‍ഭത്തിലുള്ള ശിശു എന്ത് തെറ്റ് ചെയ്തു എന്ന ചോദ്യം നാം മറക്കരുത്. ഒബാമ അധികാരത്തില്‍ വന്നിട്ട് ആദ്യം ഒപ്പിട്ടു പുനര്‍ജീവന്‍ കൊടുത്തു നാനൂറ്റമ്പത് മില്ലിയന്‍ ഡോളര്‍ അബോര്‍ഷന് വേണ്ടി. വേറെ പലതിനും പണം ഇല്ലാത്തപ്പോള്‍ അമേരിക്കയിലും ലോകത്ത് എവിടെയും അബോര്‍ഷന്‍ നടത്തിക്കാന്‍ വേണ്ടി. ഈ ഒബാമ തന്നെ ഒരു അവിഹിത ഗര്‍ഭം ആയിരുന്നു എന്ന സത്യം മറക്കരുത്. ഒബാമയുടെ അമ്മയെ ഒരു കെനിയക്കാരന്‍ ഗര്‍ഭിണിയാക്കി നാട് വിട്ടപ്പോള്‍ ആ അമ്മ അന്ന് ആ കുഞ്ഞിനെ അബോര്‍ഷന്‍ നടത്തിയിരുന്നെകില്‍ അദ്ദേഹത്തിനു അമേരിക്കയുടെ ആദ്യത്തെ ബ്ലാക്ക് പ്രസിഡന്റ്‌ ആകാന്‍ പറ്റുമായിരുന്നോ? ഓരോ അവിഹിത ഗര്‍ഭം പോലും അമൂല്യമാണ്‌ ഓര്‍ക്കുക. ഈ ഒബാമ തന്നെ ഉദാഹരണം.

    ReplyDelete
    Replies
    1. ഡോക്റ്റര്‍മാര്‍ മനസാക്ഷിക്ക് വിരുദ്ധമായി ഗര്‍ഭചിദ്രം
      നടത്തികൊടുക്കണമെന്ന് ഈ ബില്ലില്‍ ഉള്‍കൊള്ളിച്ചുവെന്നുള്ള വാര്‍ത്തകള്‍ എവിടെനിന്ന് ജോണിന് ലഭിച്ചുവെന്ന് അറിയത്തില്ല.എങ്കില്‍ ഞാന്‍ ശക്തിയായി ബില്ലിനെ എതിര്‍ത്തു പറയും. ഇതു ചൈനയീലെ നിയമംആണ്. ജോണ്‍ പത്രംമാറി വായിച്ചുവെന്നു തോന്നുന്നു.

      ഗര്‍ഭചിദ്രത്തിനു ഞാനും അനുകൂലിക്കുകയില്ല.മനുഷ്യന്‍റെ വ്യക്തിസ്വാതന്ത്ര്യത്തെ തടഞ്ഞുകൊണ്ടുള്ള ഒരു നിയമം അമേരിക്കയില്‍ ഒരിക്കലും വരുകയില്ല. ഉറച്ച ഒരു ഭരണഘടനക്ക് വിരുദ്ധമായി നിയമം കൊണ്ടുവരുന്ന ലോകത്തിലെ അവസാനത്തെ രാജ്യവും അമേരിക്കയായിരിക്കും. ഒരു ഒബാമയല്ല ആയിരം ഒബാമാമാര്‍
      ഉദ്ദേശിച്ചാലും ഇങ്ങനെ ഒരു നിയമം ഈ രാജ്യത്ത് നടപ്പാകുകയില്ല.

      കാരണം അതു വ്യക്തിസ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തെയും തടസപ്പെടുത്തുന്ന അമേരിക്കയിലെ first amendment നു എതിരാണ്. മതസ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍ കോണ്ടം തടയുന്നതല്ല. അതു വത്തിക്കാന്‍റെ പിഴച്ച സന്തതിയായ 'തെറ്റാവരമെന്നുള്ള' വൈകൃത പാരമ്പര്യത്തില്‍ നിന്നുമുണ്ടായതാണ്. അനേക ക്രിസ്ത്യന്‍സഭകള്‍ നിരോധക ഗുളികകള്‍ കൊണ്ടത്തിലും എതിര്‍ക്കുന്നില്ല.

      കോണ്ടം, നിരോധക ഗുളികകള്‍ ഉപയോഗിക്കരുതെന്ന് പുതിയ നിയമത്തിലും പഴയ നിയമത്തിലുമില്ല. മാരകരോഗങ്ങള്‍ നിറഞ്ഞിരിക്കുന്ന ഈ ലോകത്ത് പുരോഹിതര്‍ക്കും ഇതു ഗുണമേ ചെയ്യുകയുള്ളൂ. മരുന്നു കഴിക്കുന്നത്‌ പാപമാണെന്ന് ക്രിസ്ത്യന്‍ മൌലികവാദികള്‍ പറഞ്ഞാല്‍ മരുന്നു കഴിക്കാതെ ഇരിക്കുമോ? മരുന്നുകള്‍ മാര്‍ക്കറ്റില്‍ വിറ്റാല്‍ മതസ്വാതന്ത്ര്യത്തിനു എങ്ങനെ എതിരാകും.


      ഞാന്‍ വായിച്ച വിവരം താഴെ ചേര്‍ക്കുന്നു.
      "The Health and Human Services Department announced earlier this month that most church-linked groups will not be exempt from the requirements - which also mandate that no co-pay be charged for contraceptive services - though they will have an extra year to comply beyond the August 1 deadline"

      ഒബാമയുടെ നയവും ചേര്‍ക്കുന്നു. "For years, Obamacare supporters kept telling Americans that the bill has nothing to do with abortion. President Obama himself promised that there would be no abortion funding in his signature health care legislation."

      അമേരിക്കന്‍സഭകളില്‍ എതിര്‍പ്പ് ഗര്‍ഭനിരോധക മാര്‍ഗങ്ങളില്‍ ഒബാമയുടെ ഈ നയങ്ങള്‍ക്കെതിരായാണ്. ഒബാമ പിഴച്ചുപെറ്റ സന്തതിയെങ്കിലും നേരായിഉണ്ടായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി
      റോംനിയും ഒബാമയുടെ ഈ നയങ്ങള്‍ തന്നെയാണ് പിന്തുടരുന്നത്. ജനാധിപത്യരാജ്യത്ത് ജനങ്ങളുടെ ഭൂരിപക്ഷമാണ് കണക്കാക്കുന്നത്. ആ സ്ഥിതിക്ക് പിഴച്ചുപെറ്റ അമേരിക്കന്‍ജനസംഖ്യ ഈ രാജ്യത്തിലെ കത്തോലിക്ക ജനസംഖ്യയേക്കാള്‍‍ കൂടുതല്‍ കാണുമെന്നാണ് എനിക്കു തോന്നുന്നത്.അങ്ങനെ വിചാരിക്കുന്നത് ക്രിസ്തീയ ചിന്താഗതിയുമല്ല.

      ഗര്‍ഭചിന്ദ്രകള്‍ തടയുവാന്‍ 85 ശതമാനം അമേരിക്കര്‍ നിരോധക മാര്‍ഗങ്ങളും ഗുളികകളും ഉപയോഗിക്കുന്നവര്‍ ആണ്. ഭ്രൂണഹത്യ ഒഴിവാക്കുവാന്‍ ഈ നിരോധകമാര്‍ഗങ്ങള്‍ പ്രായോഗികവും
      സ്ത്രീയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനു ഉത്തമവും ആണ്. ഒബാമയുടെ ഈ ബില്‍ പള്ളിയുടെ ജോലിക്കാര്‍ക്ക് ബാധകമല്ല. സഭയുടെ ഹോസ്പ്പിറ്റല്‍ സ്കൂള്‍ സ്ഥാപങ്ങള്‍ക്കാണ്
      ബാധകം. ഇതിനു വരുന്ന ചിലവുകള്‍ Co-Payment ഇല്ലാതെ
      ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കണമെന്നാണ് ഹെല്‍ത്ത് ആന്‍ഡ്‌ ഹൂമന്‍ Department പുറപ്പെടുവിച്ച വിജ്ഞാപനം. പ്രീമിയം പിന്നീട് കൂട്ടിയാലും നല്ല ഒരു ഉദ്ദേശത്തിനാണെന്നും സഭ മനസിലാക്കുന്ന കാലം വരട്ടെ.

      സര്‍ക്കാരിനു പള്ളിസ്വത്തുക്കളിനുമേലുള്ള നികുതിയിളവു എടുത്തു കളയുവാന്‍ നിയമതടസ്സം ഒന്നുമില്ല. എപ്പോള്‍ വേണമെങ്കിലും അമേരിക്കന്‍ കൊണ്ഗ്രസ്സില്‍ പാസ്സാക്കാവുന്നതെയുള്ളൂ.കടക്കെണിയില്‍ മുങ്ങികിടക്കുന്ന അമേരിക്കക്ക് അതൊരു ആശ്വാസവുമാവും.

      അമേരിക്കന്‍ജനതയില്‍ ഭൂരിഭാഗവും പള്ളിയില്‍ പോകാത്തവരും നാമമാത്ര ക്രിസ്ത്യാനികളുമാണ്. പള്ളിക്കു കൊടുക്കുന്ന നികുതിയിളവ് നികുതിദായകരായ അമേരിയ്ക്കക്കാരോട് ചെയ്യുന്ന അനീതിയുമാണ്. പള്ളിയില്‍ പോകാത്തവര്‍ എന്തിനു പള്ളിക്കുകിട്ടുന്ന ഈ നികുതിയിളവില്‍ ബലിയാടുകളാകണം.

      വിശ്വാസികളുടെ സംഭാവനകള്‍കൊണ്ടുള്ള സ്വത്തുക്കള്‍ മുഴുവന്‍ സഭയുടെ അധീനതയിലും പണം നല്‍കിയവര്‍ക്ക് പള്ളി സ്വത്തിന്മേല്‍ നിയന്ത്രണവുമില്ല. ഫലം അനുഭവിക്കുന്നതു ആഡംബരംനിറഞ്ഞ അധികാരി പുരോഹിതവര്‍ഗ്ഗവും. ഇതിനൊരു വിലങ്ങു കാലത്തിന്‍റെ ആവശ്യവുമാണ്.

      വത്തിക്കാന്‍ അനുഭവിച്ചിരുന്ന നികുതിയിളവുകള്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ റദ്ദാക്കിയതും ഈ വര്‍ഷമായിരുന്നു. നികുതിയായി വര്ഷംതോറും കോടികള്‍ ഇനിമുതല്‍ വത്തിക്കാന്‍ ഇറ്റാലിയന്‍സര്‍ക്കാരിനു നല്‍കുകയും വേണം. പോപ്പിന്‍റെ കീഴെയുള്ള ഒരു കത്തോലിക്കാരാജ്യത്തില്‍ നടപ്പാക്കിയ നിയമമാണെന്നും ഓര്‍ക്കണം.

      Delete
    2. ഞാന്‍ എഴിതിയതു ഒരിക്കല്‍ കൂടി നോക്കുക . ഇപോഴത്തെ സഭയുടെ എതിര്‍പ്പിനു കാരണം അബോര്‍ഷന്‍ ആണ് അല്ലാതെ "കോണ്ട്ര സെപ്ഷന്‍ അല്ല" ഒബാമ യുടെ "ഗര്‍ഭ നിരോധന ഉപാധി( contraception) പ്രത്യുല്പാദന ചികിത്സ ( reproductive assistance)= including abortion) എന്നീ പദങ്ങള്‍ ഗര്‍ഭചിദ്രം എന്നാ പ്രവര്‍ത്തി, ഉദ്ദേശം, ആവശ്യം,എന്നൊക്കെ ഉള്‍പെടുത്തിയിട്ടുണ്ട്.
      Any way read it.

      The truth is that bills now before Congress don’t require federal money to be used for supporting abortion coverage. So the president is right to that limited extent. But it’s equally true that House and Senate legislation would allow a new "public" insurance plan to cover abortions, despite language added to the House bill that technically forbids using public funds to pay for them. Obama has said in the past that "reproductive services" would be covered by his public plan, so it’s likely that any new federal insurance plan would cover abortion unless Congress expressly prohibits that. Low- and moderate-income persons who would choose the "public plan" would qualify for federal subsidies to purchase it. Private plans that cover abortion also could be purchased with the help of federal subsidies. Therefore, we judge that the president goes too far when he calls the statements that government would be funding abortions "fabrications."
      Obama, July 17, 2007: We’re going to set up a public plan that all persons and all women can access if they don’t have health insurance. It will be a plan that will provide all essential services, including reproductive services, as well as mental health services and disease management services, because part of our interest is to make sure that we’re putting more money into preventive care.
      In 2007 Obama explicitly pledged to Planned Parenthood that the public plan will cover abortions (see the video clip here). Some journalists have reported that Obama "backed off" of this commitment in an interview with Katie Couric of CBS News, broadcast July 21, but Obama actually carefully avoided stating his intentions -- instead, he simply made an artful observation that "we also have a tradition of, in this town, historically, of not financing abortions as part of government funded health care."

      It is true that there is such a tradition -- which Obama has always opposed, and which the Obama-backed bill would shatter.

      On August 13, NRLC released a detailed memo explaining the provisions of the pending bills that would affect abortion policy, with citations to primary sources. Many of the "factcheck" articles that have appeared in the news media in recent weeks reflect, at best, unsophisticated understandings of the provisions they purport to be explaining, and also give evidence of a weak understanding of Obama's history on the policy issues involved. The memo is downloadable in PDF format here:
      http://www.nrlc.org/AHC/HR3200NRLCfactsheet.pdf

      Delete
    3. Emboldened by the recently demonstrated superficiality of some organs of the news media, President Obama today brazenly misrepresented the abortion-related component of the health care legislation that his congressional allies and staff have crafted. As amended by the House Energy and Commerce Committee on July 30 (the Capps-Waxman Amendment), the bill backed by the White House (H.R. 3200) explicitly authorizes the government plan to cover all elective abortions. Obama apparently seeks to hide behind a technical distinction between tax funds and government-collected premiums. But these are merely two types of public funds, collected and spent by government agencies. The Obama-backed legislation makes it explicitly clear that no citizen would be allowed to enroll in the government plan unless he or she is willing to give the federal agency an extra amount calculated to cover the cost of all elective abortions -- this would not be optional. The abortionists would bill the federal government and would be paid by the federal government. These are public funds, and this is government funding of abortion.

      Delete
    4. Joseph wrote:

      "അമേരിക്കന്‍ജനതയില്‍ ഭൂരിഭാഗവും പള്ളിയില്‍ പോകാത്തവരും നാമമാത്ര ക്രിസ്ത്യാനികളുമാണ്. പള്ളിക്കു കൊടുക്കുന്ന നികുതിയിളവ് നികുതിദായകരായ അമേരിയ്ക്കക്കാരോട് ചെയ്യുന്ന അനീതിയുമാണ്. പള്ളിയില്‍ പോകാത്തവര്‍ എന്തിനു പള്ളിക്കുകിട്ടുന്ന ഈ നികുതിയിളവില്‍ ബലിയാടുകളാകണം"
      But

      അമേരിക്കയില്‍ ഇപ്പോള്‍ വന്ന പ്രശനം ഞാന്‍ പറഞ്ഞ മനസ്ക്ഷിയുടെ സ്വാതന്ത്ര്യം എന്നതും കൂടി ആണ്. കത്തോലിക്കാ ഹോസ്പിറ്റലില്‍ അബോര്‍ഷന്‍ നടത്തേണ്ടി വരും അപ്പോള്‍ അവിടെ ജോലി ചെയ്യുന്നവരും. ജോസഫ് താങ്കള്‍ അമേരിക്കയില്‍ ആണോ ജീവിക്കുന്നത്? അല്ല എന്ന് തോന്നുന്നു. അമേരിക്കയില്‍ ഭൂരിഭാഗവും പള്ളിയില്‍ പോകുന്നവര്‍ ആണ് എന്നാണ് എന്റെ അനുഭവം. അമേരിക്കയിലെ കത്തോലിക്കാ ഭൂരിപക്ഷം വരുന്ന ഭാഗങ്ങളില്‍ ഞായര്‍ ആഴ്ച നാലും അഞ്ചും കുര്‍ബാനകള്‍ ഉണ്ട്. കുടുംബ സമേതം വന്നു കുര്‍ബാന സ്വീകരിച്ചു പോകുന്നത് കാണാം. Protestant, Evangalickal പള്ളികളിലും സണ്‍‌ഡേ attendance വളരെ കൂടുതല്‍ ആണ്. മറ്റേതൊരു ക്രസ്തീയ സമൂഹത്തേക്കാള്‍ നാമ മാത്രര്‍ അല്ലാത്ത ഒത്തിരി ക്രിസ്ഥിയനികള്‍ ഉള്ള രാജ്യം ആണ് യു എസ എ. പള്ളിക്ക് കൊടുക്കുന്ന പണത്തിനും അല്മായര്‍ ടക്സ് കൊടുക്കണ്ട. പള്ളിയില്‍ പോകാത്തവര്‍ എങ്ങിനെ ആണ് പള്ളിക്കുള്ള നികുതി ഇളവിന് ബലിയാടുകള്‍ ആകുന്നത്‌. പിന്നെ പള്ളിയുടെ മേല്‍ ഉള്ള നികുതി ഇളവു എടുത്തു കളയാന്‍ പറ്റില്ല എന്ന് ഞാന്‍ പറഞ്ഞില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ ആരും അതിനു മുതിരുകയില്ല എന്നാണ് പറഞ്ഞത്. അത് എല്ലാ ലാഭ രഹിത സഹായ സ്ഥാപനങ്ങല്കും (non profitable charitable institutions)അനുവദിച്ചിട്ടുണ്ട്. മുകളില്‍ ഉണ്ട് ഞാന്‍ എഴുതിയത്. അമേരിക്കയില്‍ വൈദികര്‍ അത്ര ആഡംബര ജീവിതം നയിക്കുന്നവര്‍ അല്ല. പള്ളിയുടെ പണം കൈകാര്യം ചെയ്യുന്നത് finance committee യും or secretary . അച്ചനും പസ്ടര്‍ക്കും ശമ്പളം സെക്രടരിയോ രൂപതയോ കൊടുക്കും.

      Delete
    5. Country Attendance (%) Country Attendance (%) Country Attendance (%) Country Attendance (%)
      Austria 18% [7] Belgium 7% [8] Canada 20%[9] Denmark 3% [7]
      Cyprus 25% [7] Czech Republic 11% [7] Estonia 4% [7] Finland 5% [7]
      France 12% [10] Greece 27% [7] Hungary 12% [7] Iceland 10% [11]
      Ireland 46% [12] Italy 31% [7] Latvia 7% [7] Lithuania 14% [7]
      Malta 75% [7] Norway 3% [13] Poland 63% [7] Portugal 29% [7]
      Slovakia 33% [7] Slovenia 18% [7] Spain 21% [7] Sweden 5% [7]
      United Kingdom 14% [14] United States 43%[15]

      Delete
    6. ഡോക്റ്റര്‍മാര്‍ മനസാക്ഷിക്ക് വിരുദ്ധമായി ഗര്‍ഭചിദ്രം
      നടത്തികൊടുക്കണമെന്ന് ഈ ബില്ലില്‍ ഉള്‍കൊള്ളിച്ചുവെന്നുള്ള വാര്‍ത്തകള്‍ എവിടെനിന്ന് ജോണിന് ലഭിച്ചുവെന്ന് അറിയത്തില്ല.എങ്കില്‍ ഞാന്‍ ശക്തിയായി ബില്ലിനെ എതിര്‍ത്തു പറയും. ഇതു ചൈനയീലെ നിയമംആണ്. ജോണ്‍ പത്രംമാറി വായിച്ചുവെന്നു തോന്നുന്നു.
      Washington D.C., Mar 24, 2012 / 06:05 am (CNA).- Legal experts believe that the Obama administration’s contraception mandate fails to meet requirements needed to limit freedom of religion under federal law.

      George Mason University law professor Helen Alvaré argued that “in many Catholic institutions, such as hospitals and universities, the refusal to insure for contraception is the single clearest statement the Church makes.”

      The contraception mandate will prohibit these institutions' ability to witness to their faith through their actions, she said.

      Alvaré participated in a March 22 panel on “Religious Freedom and Healthcare Reform,” sponsored by the Religious Freedom Project at Georgetown University's Berkley Center for Religion, Peace and World Affairs.

      Panel participants discussed a controversial federal mandate that will soon require employers to offer health insurance plans that include coverage of contraception, sterilization and abortion-inducing drugs, even if doing so violates their religious beliefs.

      The mandate sparked a storm of protest that led the Obama administration on Feb. 10 to promise an “accommodation” for religious freedom. Instead of directly purchasing the coverage that they find objectionable, the “accommodation” would require employers to contract with insurers that would provide the coverage for free.

      Supporters of the mandate suggested that the accommodation offers an acceptable level of protection for religious freedom and stressed the benefits of contraception.

      However, Alvaré pointed to data indicating that contraception does not necessarily benefit society.

      She noted that rates of unintended pregnancy, abortion and non-marital childbearing have all increased since the Supreme Court recognized a “right” to contraception several decades ago.

      In addition to the fact that birth control regularly fails, it gives people a false sense of security, making them more likely to engage in risky sexual behavior than they otherwise would, she explained.

      Michael McConnell, a former federal judge and current law professor at Stanford University Law School, explained that at its core, the debate over the mandate is a question of religious freedom.

      “I do not share the Church’s theology with respect to contraception,” said McConnell, who is not Catholic.

      Yet he explained that the real issue in this case is not contraception, but the government’s “unprecedented decision” to require American individuals and institutions to act in a way that violates their religious beliefs.

      Delete
    7. (പള്ളിക്ക് കൊടുക്കുന്ന പണത്തിനും അല്മായര്‍ ടക്സ് കൊടുക്കണ്ട. പള്ളിയില്‍ പോകാത്തവര്‍ എങ്ങിനെ ആണ് പള്ളിക്കുള്ള നികുതി ഇളവിന് ബലിയാടുകള്‍ ആകുന്നത്‌.ജോണ് )

      ഡബിററ്, ക്രഡിററ് നിയമങ്ങളും ഫിനാന്‍ഷ്യല്‍ എക്കണോമിക്സ് ഉം ഒന്നു പരിശോധിച്ചാല്‍ മനസിലാകും. തിയോളജിയെ അടിസ്ഥാനമാക്കിയ സ്ഥാപനങ്ങള്‍ക്കും പുരോഹിതര്‍ക്കും ഡബിറ്റു മാത്രമേ മനസിലാകുകയുള്ളു. ഇത്രയും ചിന്തിച്ചാല്‍ മതി.
      വിദേശത്തുനിന്നു നാട്ടില്‍ ഒരു അല്മായനെ കണ്ടാല്‍,ഒരുവന്‍ കല്യാണ ആവശ്യത്തിനു പള്ളിയില്‍ ചെന്നാല്‍, പള്ളി പുരോഹിതന്‍ ഉടന്‍ 'താ താ, പണം താ, താ , എന്നു പറയും. ഈ ഡബിറ്റു മാത്രം അവര്‍ക്കറിയാം.ക്രെടിറ്റെന്ന വാക്കിന്‍റെ അര്‍ഥം അറിയത്തില്ല. അല്മായന്‍ എന്നും ഇവര്‍ക്ക് പണം കൊടുക്കുവാനുള്ള ക്രെടിറ്റും. ജോണ് തീയോളാജി പഠിച്ചിട്ടില്ലെങ്കില്‍ ഫയിനാന്‍സ് നിയമം മനസിലാകും.

      അമേരിക്കയില്‍ പിടിക്കുവാന്‍ സാധിക്കാതെ ഏറ്റവുംകൂടുതല്‍ വെട്ടിപ്പ് നടക്കുന്ന ഒരു മേഖലയാണ് പള്ളിക്കും ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്കും സംഭാവന കൊടുത്തുവെന്ന് പറഞ്ഞു നികുതിദായകര്‍ ടാക്സ് ഇളവു നേടുന്നത്. കള്ള നോണ്‍പ്രോഫിറ്റ് സ്ഥാപനങ്ങളും ഇതില്‍പ്പെടും. വര്‍ഷംതോറും ഈ നികുതിയിളവിനു നിയന്ത്രണം കൊണ്ടുവരുന്നുണ്ട്. ഇതില്ലാതാക്കുവാന്‍ കോണ്ഗ്രസ് നല്ലവണ്ണം ചര്‍ച്ചചെയ്യുന്നുമുണ്ട്.

      ചെങ്ങളംപള്ളി തകര്‍ത്ത ഫാദര്‍ പുതുമനയെപ്പോലെ പുരോഹിതര്‍ നാട്ടില്‍നിന്നും വന്നു ടാക്സ് ഇളവു സ്ഥാപനം ഉണ്ടാക്കി കള്ളപ്പിരിവുകളും നടത്തുന്നതായി സൈബര്‍ പേജുകളിലും കാണുന്നു.

      ഒരു കാര്യം ചിന്തിക്കണം. നികുതിയിളവ് ഒരു വ്യക്തിക്ക് സംഭാവനയുടെ 20 ശതമാനമാണെങ്കില്‍ രാജ്യത്തിന്‍റെ മൊത്തം വരുമാനത്തിലാണ് ഈ ഇളവുകാരണം കുറവു വരുന്നത്. ഈ ഇളവു ഇല്ലായിരുന്നുവെങ്കില്‍ 20 ശതമാനം പണംകൂടി സര്‍ക്കാര്‍ ഖജനാവില്‍ വരുമായിരുന്നു. ഇങ്ങനെ ഇളവു നല്‍കാതെ വരുന്ന പണംകൊണ്ട് രാജ്യത്തിനു തൊഴിലും കൊടുക്കാമായിരുന്നു. ബില്ല്യന്‍ കണക്കിന്
      സഭാസ്വത്തുക്കള്‍ക്കും നികുതി കൊടുക്കുന്നില്ല. രാജ്യത്തിന് കിട്ടേണ്ട വരുമാനം ഇങ്ങനെ ലഭിക്കാത്തതുമൂലം‍ വികസന മേഖലകള്‍ കുറയും. ഒരു രാഷ്ട്രത്തിന്‍റെ ദേശീയവരുമാനം കണക്കില്‍പ്പെടുത്തുമ്പോള്‍ ആളോഹരി (per capita) വരുമാനവും കുറവായിരിക്കും. പള്ളിയില്‍ പോകാത്തവനും അങ്ങനെ indirect നികുതി പള്ളിമൂലം കൊടുക്കുന്നുണ്ടെന്നും മനസിലാക്കുക.This is inequitable and unfair tax system. ഇതു ധാര്‍മ്മിക നികുതിയല്ലെന്നു Financeന്‍റെ ബാലപാഠം പഠിച്ചവര്‍ക്ക് മനസിലാകും.

      Delete
  5. ശ്രീ കളരിക്കല്‍ രചിച്ച മതാധിപത്യചരിത്രത്തില്‍ പതിനാറാംനൂറ്റാണ്ടില്‍ കേരളസഭയില്‍ ഉണ്ടായ പൊട്ടിത്തെറിയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. സുനഹദോസ് നടന്ന ഉദയംപേരൂര്‍പള്ളി ഇപ്പോള്‍ ഒരു മ്യൂസിയം മാത്രമെന്നും അറിയുന്നു. അവിടെ കുര്‍ബാനയൊന്നും ചോല്ലാറില്ല.

    1599 ജൂണ്‍ 20നാണ് ഉദയംപെരൂരിലെ കുപ്രസിദ്ധമായ സുനഹദോസ് നടന്നത്. അവിടെ വെച്ചാണ് തോമസ്‌ ക്രിസ്ത്യാനികള്‍ പോര്ട്ടുഗീസ്സുകാര്‍ക്ക് കീഴടങ്ങിയത്. റോമുമായി ബന്ധംസ്ഥാപിക്കുന്നതും ആ സുനഹദോസ്സില്‍ വെച്ചായിരുന്നു. ഈ സുനഹദോസ് വിളിച്ചു കൂട്ടിയതു ഗോവയിലെ മെത്രാപോലീത്തന്‍ ആയിരുന്ന അലെക്സ് മേനെസേസ് ആയിരുന്നു. സഭയെ വികൃതമാക്കിയ നെസ്തോറിനീസം വിശ്വാസങ്ങളെ മൊത്തം സുനഹദോസ്കൂടി പരിത്യജിച്ചു. പാശ്ചാത്യ
    ദൈവശാസ്ത്രം അനുസരിച്ചു കുര്‍ബാനയെ പരിഷ്കരിക്കുകയും ചെയ്തു.

    ഉദയംപേരൂര്‍ സുനഹദോസ്സില്‍ ശക്തിയായ എതിര്‍പ്പ് ഒരു വിഭാഗം ജനങ്ങളില്‍ ആദ്യംമുതല്‍ ഉണ്ടായിരുന്നു. പോര്ടുഗീസ്കാര്‍ ജനങ്ങളെ പലവിധത്തിലും
    തെറ്റിധരിപ്പിച്ചു. അന്നുവരെ പുലര്‍ത്തിയിരുന്ന തോമസ്‌ കത്തോലിക്കരുടെ ഈസ്റ്റെണ്‍ റീത്തിനെ മുഴുവനായും ഇല്ലാതാക്കി. സീറോമലബാര്‍റീത്ത് പുലര്‍ത്തിയിരുന്ന പല കുര്‍ബാനക്രമങ്ങളും മെനസിസ് മെത്രാപ്പോലീത്തയുടെ കുതന്ത്രത്തില്‍പ്പെട്ടു നഷ്ടപ്പെട്ടു.

    ഉദയംപേരൂര്‍ സുനഹദോസ്സിനുശേഷം അമ്പതുവര്‍ഷത്തോളം
    പൊട്ടലും ചീറ്റലുമായി സഭ ലാറ്റിന്‍ കത്തോലിക്കറീത്തില്‍ ആചാരക്രമങ്ങള്‍ തുടര്‍ന്നു. 1653ല്‍ കൂനന്‍കുരിശു സത്യത്തോടെ ഒരു വിഭാഗം സഭയില്‍നിന്നു പിളര്‍ന്നു ഈശോ സഭാവൈദികരെ അനുസരിക്കുകയില്ലായെന്നു പ്രതിജ്ഞയെടുത്തു. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരിയടുത്തു വെസ്റ്റെണ്‍റീത്തില്‍പ്പെട്ട മാര്‍ ഗ്രീഗരിയെന്ന ബിഷപ്പിന്‍റെ നേതൃത്വത്തില്‍ വെസ്റ്റെണ്‍ സുറിയാനിറീത്ത് സ്വീകരിച്ചു യാക്കോബ്സഭയില്‍ ചെര്‍ന്നു. തോമസ്‌ ക്രിസ്ത്യാനികള്‍ ഈസ്റ്റെണ്‍ റീത്തുകാരാണെങ്കിലും അന്നു പിരിഞ്ഞു പോയവര്‍ക്ക് വെസ്റ്റുംഈസ്റ്റും തമ്മില്‍ വിത്യാസങ്ങള്‍ അറിയത്തില്ലായിരുന്നു.

    പിന്നീടു ഈ വിഘടനക്രിസ്ത്യാനികള്‍ അനേകസഭകളായി വിഭജിക്കപ്പെട്ടു ഇന്നു ഡസ്സന്‍ ഓര്‍ത്തോഡോക്സ് സഭകളായി അറിയപ്പെടുന്നു. മാര്‍ ഗ്രീഗരിയെ അനുകൂലിച്ചവര്‍ ‍പുത്തന്‍കൂറ്റുകാരെന്നും റോമാമാര്‍പാപ്പയ്ക്കൊപ്പം മാതൃസഭയില്‍ നിന്നവരെ പഴയകൂറ്റുകാരെന്നും അറിയപ്പെട്ടിരുന്നു. ഈ പഴയകൂറ്റുകാര്‍ ഇന്നു
    സീറോമലബാര്‍ ആയി അറിയപ്പെടുന്നു.

    യാക്കൊബാസഭയില്‍നിന്നും മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയോടൊപ്പം വീണ്ടും മാര്‍പാപ്പയുടെ കീഴില്‍ പുനരൈക്യപ്പെട്ടവരെ മലങ്കരകത്തോലിക്കര്‍ എന്നും അറിയപ്പെടുന്നു.

    തോമസ്‌ ക്രിസ്ത്യാനികള്‍ മൊത്തം ഒന്നാകണമെന്നുള്ള അണിയറനീക്കങ്ങളുമുണ്ട്. അധികാരദാഹത്തിനുവേണ്ടി റോമില്‍നിന്നു പിരിയുവാനും ഒരു വിചിത്രസഭയായ സീറോമലബാര്‍സഭ ചിലപ്പോള്‍ തയ്യാറായേക്കും.

    ReplyDelete