Translate

Monday, April 9, 2012

ക്നാനായ സൂയി ജൂരിസ്‌ കമ്മറ്റി ഉത്തരം പറയേണ്ട ചോദ്യം.

ബേബിയും ,ബാബുവും ,ജോയിയും ( എല്ലാം പ്രഫസര്‍മാര്‍ ) അവരുടെ ഏറാന്‍മൂളികളും    ഉത്തരം പറയേണ്ട ഒരു ചോദ്യം 


നിങ്ങളുടെ  അതെ രീതി തന്നെ മറ്റുരൂപതകളും സ്വീകരിച്ചാല്‍ , ( ക്നാനയത്തില്‍ നിന്നും ബന്ധം കൂടിയാല്‍ ഞങ്ങളില്‍ കൂട്ടില്ല ) ക്നാനയത്തില്‍ പെണ്ണും ചെറക്കനും കിട്ടാതെ മറ്റുള്ളരൂപതയിലുള്ള വരുമായി ( including converted from other religion) കല്യാണം നടത്തിയാല്‍ അവരുടെ കത്തോലിക്കാ ജീവിതത്തിന്‍റെ ഭാവി എവിടെ? മറ്റു സാഹചര്യങ്ങളിലും ഇത്  സംഭവിക്കാം , ഉധഹരനത്തിനു  അല്‍പ്പം ബുദ്ധി മാന്യമുള്ള  ഒരു ക്നാനായ  പെണ്‍കുട്ടിയെ  പാലായിലെ അല്പം കുറവുകളുള്ള  ഒരാള്‍ കെട്ടിയാല്‍ , ഇതേ ന്യായം ഉപയോഗിച്ച്  പാലാക്കാര്‍ക്കും പറയാം , ഞങ്ങള്‍ ക്നാനയക്കാരെ കൂട്ടീല്ലെന്നു . അപ്പോള്‍ അവരുടെ ഗതിയെന്ത്  ? അതുപോലെ മേല്‍പ്പറഞ്ഞ  ക്നാനായ  പെണ്‍കുട്ടിക്ക്  ഈ വിവാഹം നിലനില്‍ക്കുമ്പോള്‍ തന്നെ ബാലല്‍സംഗത്തിലൂടെയോ , അബദ്ധത്തിലോ , ഒരു ക്നനയക്കരനില്‍നിന്നും ഗര്‍ഭിണിയായാല്‍ ആകുട്ടി ക്നാനയക്കരനാകുമോ ?  മേല്‍പ്പറഞ്ഞ  യുവതിയുടെ ആദ്യഭര്‍ത്താവ്  മരിച്ചശേഷം , ഒരു ലോഹയൂരിയ  ക്നാനായ അച്ഛന്‍ തന്നെ കല്യാണം കഴിച്ചാല്‍ , അവളുടെ കളഞ്ഞുപോയ  ക്നാനയത്വം തിരിച്ചുകിട്ടുമോ ? ഇനിയും ഒത്തിരി ചോദ്യങ്ങളുണ്ട്  . ജോയ്  പ്രഫസര്‍ പ്രസംഗിച്ചു , ഇത്  കുറെ വര്‍ഷം മുന്‍പായിരുന്നെങ്കില്‍ ,ഞങ്ങള്‍ക്കും മാറി കെട്ടാമായിരുന്നില്ലേ , ( അതില്‍നിന്നും തന്നെ ചമാക്കലയില്‍നിന്നും ബന്ധം കൂടിയതിനെന്തോ കുറവുണ്ടെന്ന്  സ്വയം പ്രഖ്യാപിക്കയല്ലേ ? എന്തോ അബദ്ധം പറ്റിയതുപോലെ . എനിക്കോ അബദ്ധംപറ്റി ,ഇനി മറ്റുള്ളവരും രക്ഷപെടണ്ട  എന്ന  അസൂയ  ) .
 ബേബി പ്രൊഫസര്‍ പ്രസംഗിച്ചു , ക്നാനായ സമുധായമുണ്ടായിരുന്നതുകൊണ്ടാണ്  എനിക്ക്  ,പ്രഫസര്‍ ഉദ്യോഗം കിട്ടിയതും , പ്രിസിപ്പലയതുമെന്നൊക്കെ ( അറിയാതെയാണെങ്കിലും ഒരു സത്യം പറഞ്ഞു - അല്ലാതെ ഒരു ഓപ്പണ്‍ ടെസ്റ്റും ഇന്റെര്‍വ്യൂവും ഉണ്ടെങ്കില്‍ ഇതൊക്കെ സ്വപ്നം കാണാന്‍ പറ്റുമോ?)  നിങ്ങളെപോലെ ചുരുക്കം ചിലര്‍ക്ക്  ലാഭാമുണ്ടെന്നതോഴിച്ചാല്‍ കോട്ടയം രൂപതകൊണ്ട്  മഹാഭൂരിപക്ഷം വരുന്ന സാധാരണ  ക്നാനയക്കാരന്  എന്ത്  പ്രയോജനം ? 
താഴെ വരുന്ന വചനങ്ങളെ കണ്ടില്ലെന്നു നടിക്കയാണ് നിങ്ങള്‍ ( നമ്മള്‍ ) ചെയ്യുന്നത് .

മത്തായി - 28:19 


ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.

പുറപ്പാടു് - 32:9 
ഞാൻ ഈ ജനത്തെ നോക്കി, അതു ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്നു കണ്ടു.

റോമർ - 10:12 
യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു.

ഗലാത്യർ - 3:28 
അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.

റോമർ - 9:23 
ജാതികളിൽനിന്നും വിളിച്ചു തേജസ്സിന്നായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മി

•എഫെസ്യർ - 3:6 
അതോ ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളതു തന്നേ.

കൊലൊസ്സ്യർ - 3:11 
അതിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമ്മവും എന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.

പ്രവൃത്തികൾ - 28:28 
ആകയാൽ ദൈവം തന്റെ ഈ രക്ഷ ജാതികൾക്കു അയച്ചിരിക്കുന്നു; അവർ കേൾക്കും എന്നു നിങ്ങൾ അറിഞ്ഞുകൊൾവിൻ.

പ്രവൃത്തികൾ - 26:20 
ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു മാനസാന്തരത്തിന്നു യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്നു പ്രസംഗിച്ചു.

മത്തായി - 21:43 
അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

സങ്കീർത്തനങ്ങൾ - 67:2 
നിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകലജാതികളുടെ ഇടയിലും അറിയേണ്ടതിന്നു തന്നേ.

യെശയ്യാ - 2:2 
അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും.

സങ്കീർത്തനങ്ങൾ - 82:8 
ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കേണമേ; നീ സകലജാതികളെയും അവകാശമാക്കികൊള്ളുമല്ലോ.

യേഹേസ്കേൽ - 39:21 
ഞാൻ എന്റെ മഹത്വത്തെ ജാതികളുടെ ഇടയിൽ സ്ഥാപിക്കും; ഞാൻ നടത്തിയിരിക്കുന്ന എന്റെ ന്യായവിധിയും ഞാൻ അവരുടെമേൽ വെച്ച എന്റെ കയ്യും സകല ജാതികളും കാണും.

മത്തായി - 12:25 
അവൻ അവരുടെ നിരൂപണം അറിഞ്ഞു അവരോടു പറഞ്ഞതു: “ഒരു രാജ്യം തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ശൂന്യമാകും;

വെളിപ്പാടു - 2:9 
ഞാൻ നിന്റെ കഷ്ടതയും ദാരിദ്ര്യവും — നീ ധനവാനാകുന്നു താനും — തങ്ങൾ യെഹൂദർ എന്നു പറയുന്നുവെങ്കിലും യെഹൂദരല്ല, സാത്താന്റെ പള്ളിക്കാരായവരുടെ ദൂഷണവും അറിയുന്നു.

മർക്കൊസ് - 16:15 
പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.

പ്രവൃത്തികൾ - 2:41 
അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു.

ലൂക്കോസ് - 24:47 
അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.

പ്രവൃത്തികൾ - 10:47 
നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു.

പ്രവൃത്തികൾ - 13:46 
അപ്പോൾ പൌലൊസും ബർന്നബാസും ധൈര്യംപൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു.

പ്രവൃത്തികൾ - 10:47 
നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു.

പ്രവൃത്തികൾ - 14:21 
ആ പട്ടണത്തിലും സുവിശേഷം അറിയിച്ചു പലരെയും ശിഷ്യരാക്കിയശേഷം അവർ ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ എന്ന പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്നു,

പ്രവൃത്തികൾ - 28:28 
ആകയാൽ ദൈവം തന്റെ ഈ രക്ഷ ജാതികൾക്കു അയച്ചിരിക്കുന്നു; അവർ കേൾക്കും എന്നു നിങ്ങൾ അറിഞ്ഞുകൊൾവിൻ.

കൊരിന്ത്യർ 1 - 1:13 
ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ?

പ്രവൃത്തികൾ - 10:34 
അപ്പോൾ പത്രൊസ് വായി തുറന്നു പറഞ്ഞു തുടങ്ങിയതു: ദൈവത്തിന്നു മുഖപക്ഷമില്ല എന്നും

റോമർ - 3:29 
അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു.

യെശയ്യാ - 55:5 
നീ അറിയാത്ത ഒരു ജാതിയെ നീ വിളിക്കും; നിന്നെ അറിയാത്ത ഒരു ജാതി നിന്റെ ദൈവമായ യഹോവനിമിത്തവും യിസ്രായേലിന്റെ പരിശുദ്ധൻ ‍നിമിത്തവും അവൻ നിന്നെ മഹത്വപ്പെടുത്തിയിരിക്കയാൽ തന്നേ നിന്റെ അടുക്കൽ ഓടിവരും.

മത്തായി - 10:6 
യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ.

യോഹന്നാൻ - 1:11 
അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.

റോമർ - 10:19 
എന്നാൽ യിസ്രായേൽ ഗ്രഹിച്ചില്ലയോ എന്നു ഞാൻ ചോദിക്കുന്നു. “ജനമല്ലാത്തവരെക്കൊണ്ടു ഞാൻ നിങ്ങൾക്കു എരിവു വരുത്തും; മൂഡജാതിയെക്കൊണ്ടു നിങ്ങൾക്കു കോപം ജനിപ്പിക്കും” എന്നു ഒന്നാമതു മോശെ പറയുന്നു.

റോമർ - 10:19 
എന്നാൽ യിസ്രായേൽ ഗ്രഹിച്ചില്ലയോ എന്നു ഞാൻ ചോദിക്കുന്നു. “ജനമല്ലാത്തവരെക്കൊണ്ടു ഞാൻ നിങ്ങൾക്കു എരിവു വരുത്തും; മൂഡജാതിയെക്കൊണ്ടു നിങ്ങൾക്കു കോപം ജനിപ്പിക്കും” എന്നു ഒന്നാമതു മോശെ പറയുന്നു.

ഒരു രഹസ്യം - ഈയുള്ളവനും ക്നാനായ മാതാപിതാക്കള്‍ക്ക് ജനിച്ചു എന്നാണ് വിശ്വാസം . ഭാര്യയും അങ്ങനെതന്നെ . മക്കളുടെ കാര്യത്തിലും ഭാര്യ മറുത്തോരഭിപ്രായം പറഞ്ഞിട്ടില്ല .
പക്ഷെ ഈയുള്ളവന്‍ എങ്ങനയോ തലതിരിഞ്ഞുപോയീ , ക്ഷമിക്കുക .

8 comments:

  1. ദീപസ്തംഭം മഹാ ....നമുക്കും കിട്ടണം പണം . അവനവന്‍റെ ഇല്ലാത്ത ജാട പറഞ്ഞ്‌ അച്ചന്മാരും മെത്രാന്മാരും പണം പിഴി യുന്നു . അതിനു തുണയായി ചില വിവരദോഷികള്‍ നിന്ന് കൊടുക്കുന്നു.ശാന്തം പാപം.

    ReplyDelete
  2. കേരളത്തിലെ ഏറ്റവും വിവരമുള്ള , മേത്രനച്ചന്മാരില്‍ ഒന്നാമന്‍ എന്നെനിക്കു തോന്നുന്ന വ്യക്തി , പക്ഷെ കേരളത്തിലെ വിവര ദോഷി കളായ കുഞ്ഞാടുകളില്‍ കൂടുതലും അദ്ദേഹത്തിന്‍റെ കീഴിലായിപ്പോയി എന്നത് , ദൈവീകമായ ഒരു വിരോധാഭാസം . മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്ന ദൈവത്തിന്‍റെ പഴയ നയതന്ത്രം ( ഒരു ക്നാനയക്കാരന്‍ മേത്രാനിലൂടെ തന്നെ ക്നാനയക്കാരെ നേരെയാക്കുക ) തന്നെയാണിവിടെയും. { ഈജിപ്തുകാരുടെ രാജകുമാരനായി കൊട്ടാരത്തില്‍ മോശയെ വളര്‍ത്തി ഈജിപ്തുകാരുടെ സര്‍വ വിദ്യകളും പഠിപ്പിച്ച മോശയിലൂടെ , ഇസ്രയേല്‍ ജനത്തെ മനം മാറ്റി , അവരെ നേടിയ മോശ, പുതിയ നിയമത്തിലെ ഏറ്റംവലിയ നിയമ ജ്ഞാനിയായ പൌലോസിനെ - ക്രിസ്തുമാര്‍ഗം പിന്‍ തുടര്‍ന്ന യേഹൂദാരെ , പീഡിപ്പിച്ചു കൊന്ന പൌലോസിനെ - ജാതികളെ കണ്ടാല്‍ അറപ്പോടെ അവജ്ഞയോടെ മാറിനടന്ന പൌലോസിനെ ഉപയോഗിച്ച് യാഹൂധരെയും , ജാതികളെയും നേടിയ ദൈവം .- എന്തുകൊണ്ടാണിങ്ങനെ ചെയ്തത് ? അവരവരുടെ സമൂഹങ്ങളിലെയും , മറു ചേരിയിലെയും തന്ത്രങ്ങളും , ശക്തിയും , ശക്തിക്ഷയങ്ങളും , ബലഹീനതകളും മനസിലാക്കുന്നവനെയാണ് ദൈവം വിമോചാകനാക്കാരുള്ളത്. ഇതിനു പ്രപ്തനാക്കാനായി ദൈവം ഇവരെ കഠിനമായ പല ഖട്ടങ്ങളിലൂടെയും കടത്തിവിട്ടതായി കാണാം . ഇവിടെ മൂലക്കാട്ട് മെത്രാനച്ചന്‍ ഇനിയും ധാരാളം സഹിക്കെണ്ടാതായി വന്നേക്കാം , പ്രത്യേകിച്ചു അന്ധ-വിശ്വാസികളായ ഒരു സമൂഹത്തെ നേരെയാക്കുന്ന പ്രക്രിയയില്‍ . അതിനുള്ള ശക്തി അദ്ദേഹത്തിനു നല്‍കേണമേ എന്ന് ഞങ്ങളുടെ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ പിതാവേ അങ്ങയോടു ഞാന്‍ പ്രാര്‍ഥിക്കുന്നു.

    മൂലക്കാട്ടു മേത്രനച്ചന്‍റെ വിജ്ഞാനപ്രദമായ , ശാന്തഗംഭീരമായ , വസ്തുനിഷ്ട്ടപരമായ , വിവേചനമില്ലാത്ത പ്രസംഗം , കാണുവാനും കേള്‍ക്കുവാനും താഴത്തെ ലിങ്ക് ഉപയോഗിക്കാം
    http://syromalabarfaith.blogspot.com

    ReplyDelete
  3. യു ട്യൂബിലെ ഒരു ലിങ്കില്‍ക്കൂടി ക്നാനായ്തമാശകള്‍ ആവതരിപ്പിച്ചതു ചൂണ്ടികാണിച്ച പിപ്പിലാഥനു നന്ദിയും അഭിവാദനങ്ങളും.

    മൂലെക്കാട്ടില്‍തിരുമേനി ഒത്തിരി തമാശപറയുന്ന കൂട്ടത്തിലാണെന്ന് തോന്നുന്നു.
    ക്നനായ് സന്തതികള്‍ 1700 വര്‍ഷങ്ങള്‍ ചരിത്രപാരമ്പര്യം പറയുന്നതിനെ തിരുമേനി വിമര്‍ശിച്ചിരിക്കുന്നു. ഏതോ പ്രവാചകന്‍റെ കാലം കണക്കുകൂട്ടി ഇപ്പോള്‍ 2500 വര്‍ഷങ്ങള്‍ ആയി. തിരുമേനി ഉദ്ദേശിച്ചത് 5000 വര്ഷം പഴക്കമുള്ള ചണ്ടാല മൂപ്പന്മാരെപ്പറ്റിയാണോ?

    തിരുമേനി പ്രസംഗിക്കുമ്പോള്‍ കൂവുന്ന വാനവന്മാരെ കണ്ടപ്പോള്‍ ഇവരുടെ
    വംശത്തില്‍നിന്നാണ് ഡാര്‍വിന്‍ തന്‍റെ നരവംശശാസ്ത്രം ഉണ്ടാക്കിയതെന്ന് തോന്നിപ്പോയി. യുടുബിലെ ക്നാനായ് തീപ്പൊരിപ്രസംഗങ്ങള്‍ അതിഗംഭീരംതന്നെ. ഒരു സ്ത്രീയുടെ പ്രസംഗം ശ്രവിക്കുന്നവര്‍ക്ക് പറച്ചിവെളിച്ചപ്പാടുകള്‍ ഇവരുടെ ജാതിയില്‍നിന്നു വന്നതെന്ന് കൂടുതല്‍ വ്യക്തമാകും.

    ഭൂതകാലത്തിലെ നേട്ടങ്ങളാണ് ഇവര്‍ക്ക് വേണ്ടത്. ജര്‍മ്മന്‍ ബാര്‍ബെരിയന്മാര്‍ ആര്യത്വം തേടി ഒരു സ്വപ്ന ലോകത്തിലായിരുന്നു. ഇവിടെ ആട്ടിടയന്‍മാരും
    സഭാമക്കളെ നയിക്കുന്നത് രക്തശുദ്ധി അവകാശപ്പെട്ടാണ്. മറ്റുള്ളവന്‍റെ പുറത്തു ചാരിയുള്ള വെറും മിഥ്യയായ കഴിഞ്ഞ യുഗത്തിലെ ഒരു കീര്‍ത്തി തേടിയുള്ള
    കുറെ വിഡ്ഢികളുടെ ലോകം. ഇവരുടെ പ്രകടനങ്ങളിലും ഒച്ചപ്പാടുകളില്‍നിന്നും ഈ യുടുബില്‍ വ്യക്തമാണ്.

    ഒരു മെത്രാപോലീത്തായുടെ പ്രസംഗം തടസപ്പെടുത്തുന്ന ക്നനായ്മക്കളെയും അഭിനന്ദിക്കുന്നു. ഇത് ഇവരുടെ അപ്രമാദിത്വം ചത്തു മണ്ണിനടിയില്‍ കുഴിച്ചു മൂടിയെന്നുള്ള ഒരു തെളിവാണ്.

    അതിദൂര ആഗ്നേയ മിസയിലിനേക്കാള്‍ ഓരോ പ്രാസംഗികന്‍റെയും ഭാവനകള്‍ സഞ്ചരിക്കുന്നതും കാണാം. എഴുപത്തിരണ്ടു കുടുംബങ്ങളുമൊത്തു വന്നെത്തിയ ബ്രിഗേഡിയര്‍ ക്നാനായ് തൊമ്മന്‍ എന്ന രാജകുമാരനെ ഇവിടുത്തെ ചേരമാന്‍ പെരുമാള്‍ രാജാവ് വെടിവെച്ചു സ്വീകരിച്ചുപോലും.നല്ല തമാശ.

    അമ്പുംവില്ലും ഉപയോഗിച്ചിരുന്ന രാജാക്കന്മാരില്‍ ആദ്യമായി
    വെടിമരുന്നു രഹസ്യം ലഭിച്ചത് തിരുവിതാംകൂറിലെ മാര്‍ത്താണ്ടവര്‍മ്മ രാജാവിനായിരുന്നു. അതും യുദ്ധത്തില്‍ തോറ്റ ഡച്ചുകാരിലെ പിടിക്കപ്പെട്ടു
    തടവുകാരനായ ദിലനായില്‍നിന്നും തോക്കിന്‍റെ രഹസ്യം ലഭിച്ചു.

    എന്നാല്‍ ക്നനായ്ക്കാരുടെ ശ്രേഷ്ടഗ്രന്ഥശേഖരങ്ങളില്‍ വെടിമരുന്നിന്‍റെ രഹസ്യം ആയിരകണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്നു. ഇവരുടെ ജുഗുപ്സാവഹമായ മനോരാജ്യം കറങ്ങി ക്നായ്തൊമ്മന്‍ ആദ്യം സിറിയയില്‍നിന്നും പിന്നെ ലബനോന്‍, അവസാനം ജെരുസ്ലെമില്‍ നിന്നും ഇവരുടെ
    സന്തതിപരമ്പരകളെ എത്തിച്ചിരിക്കുകയാണ്.ക്നാനായ്മക്കളെ,നിങ്ങളുടെ മണ്ടത്തരങ്ങള്‍ക്ക് സ്തുതിയുണ്ട്. പുറത്തുനിന്നു ഞങ്ങള്‍ക്ക് ഉറക്കെ ചിരിക്കുവാന്‍ തോന്നുന്നു. ഇതു ഇരുപത്തി ഒന്നാംനൂറ്റാണ്ടെന്നു മറന്നുപോയോ?

    ReplyDelete
  4. എന്റെ ഈശ്വരാ....., മൂലെക്കാട്ടു മേത്രാനീച്ചയാണ് അയാളുടെ വിവര ദോഷികളായ കാനന മക്കളെക്കാളും പഠിച്ച കള്ളന്‍. അവന്‍ പറഞ്ഞത് എന്തെന്ന് ചോദിച്ചാല്‍, ഞാനും എന്നെപ്പോലുള്ള കാനന മക്കള്‍ ഞങ്ങളുടെ ഭാര്യയെ കൊന്നിട്ടോ ഉപേക്ഷിചിട്ടോ ചെല്ലുകയാനങ്കില്‍ ഞങ്ങളെ പോലെ ഉള്ളവരെ കാനന സമുദായത്തില്‍ തിരികെ എടുക്കും എന്നാണ്. അതിന്റെ കൂടെ കാനന സമുദായത്തില്‍ നിന്ന് പുറത്തു നിന്നും കല്യാണം കഴിച്ചവര്‍ക്കും കഴിക്കുന്നവര്‍ക്കും മാതാപിതാക്കള്‍ സ്വത്തുക്കളും ഒന്നും കൊടുക്കരുതെന്നും ആണ് ആഹ്വാനം ചെയ്തത്. അപ്പോള്‍ എന്റെ കാനനവാസിയല്ലാത്ത ഭാര്യ പ്രസവിച്ച എന്റെ മക്കളെ ഞാന്‍ എന്ത് ചെയ്യണം എന്നാണ് അയാള്‍ പറയുന്നത്. ഇയാളുടെ അല്ലെ ഈ കാനന മക്കള്‍, അപ്പന്റെ അല്ലെ മോന്‍, പിന്നെ എങ്ങനെ ഗുണം പിടിക്കും.
    എനിക്ക് തയാര്‍ ആണ് കാനന യാകോബ സഭയില്‍ ചേരാന്‍; പക്ഷെ എന്റെ ഭാര്യയെയും മക്കളെയും അവര്‍ക്കും വേണ്ട; അത് കൊണ്ട് തല്‍ക്കാലം ഒന്നും ഇല്ലാതിരുന്ന, ആരും അല്ലാതിരുന്ന, ചെമ്പ് തകിടിന്റെയും, പാരമ്പര്യത്തിന്റെയും പല പല നുണകള്‍ പറഞ്ഞു സ്വയം പൊങ്ങച്ചം പറഞ്ഞു നടക്കുന്ന തനി കേരളീയര്‍ ആയ കാനനക്കാര്‍, കാട്ടുമക്കള്‍, ആയ ഞങ്ങള്‍ക്ക് ഇത്രയും സ്വാതത്ര്യവും അംഹീകാരങ്ങളും ദാനമായി തന്ന എന്നാല്‍ കാനന മക്കള്‍ എന്നും കുറ്റം മാത്രം പറഞ്ഞു നടക്കുന്ന സീറോമലബാര്‍ വടക്കും ഭാഗരുടെ കൂടെ നിന്ന് ഞാനും കുടുംബവും എങ്ങോട്ടും പോകുന്നില്ല. നിങ്ങള്‍ ഇനി എന്റെ ഭാര്യയെയും മക്കളെയും സ്വീകരിച്ചു കൊള്ളാമെന്നു പറഞ്ഞാലും ഞങ്ങള്‍ക്ക് പൈതൃക സ്വത്തു വീതം തരാമെന്ന് ഇനി പറഞ്ഞാലും എനിക്കൊന്നും വേണ്ടേ വേണ്ട. ദൈവം എനിക്ക് ആവശ്യത്തിനു ജീവിക്കാന്‍ ഉള്ള പണം തന്നു. സീറോ മലബാര്‍ സഭ, എന്റെ ഭാര്യയുടെ സമുദായം, എനിക്ക് യാതൊരു വിളക്കും കല്പിക്കാതെ എന്നെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ഇനി എനിക്ക് മൂലക്കുരുവുള്ള മേത്രാനീച്ചയുടെ ഒരു സഹായവും വേണ്ടേ വേണ്ട!

    ReplyDelete
  5. അടുത്ത ജന്മത്തില്‍ പട്ടിയാകും എന്ന് വിചാരിച്ചു ഇപ്പഴേ കുരക്കണോ? ഒരു കഴുതയുടെ തല ആകുന്നതിലും ഭേതം ഒരു പടക്കുതിരയുടെ വാലകുന്നതാണ് .

    എന്‍ഡോഗാമി ഒരു പഴയ ട്രൈബല്‍ അല്ലെങ്കില്‍ ഗോത്ര വ്യവസ്ഥിതിയുടെ ഭാഗമാണ്. പുരാതന കാലത്ത് ഓരോ ഗോത്രങ്ങളും സ്വയ രക്ഷക്കായി ഒരുമിച്ചു ഒരു കൊച്ചു സമൂഹത്തില്‍ വേറെ ബന്ധങ്ങള്‍ കെട്ടുറപ്പിനും ശത്രുക്കളില്‍ നിന്നുള്ള സംരക്ഷണത്തിനും വേണ്ടി അങ്ങനെ എന്‍ഡോഗമി പാലിച്ചിരുന്നു.പക്ഷെ ഇന്ന് കാലം മാറി. അത്തരം ഗോത്ര വര്‍ഗ യുദ്ധങ്ങളും ചെരിതിരിവുകളും മാറി ഒരു ഗ്ലോബല്‍ കമ്മ്യൂണിറ്റി ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഇസ്രയെലയരു പോലും എല്ലാ വര്‍ഗങ്ങളില്‍ നിന്നും ഉള്ളവരെ അവിടെ കൊണ്ടുവന്നു പരസ്പരം വിവാഹിതര്‍ ആകുന്നു. എന്‍ഡോഗാമി ഒരു പഴയ ട്രൈബല്‍ അല്ലെങ്കില്‍ ഗോത്ര വ്യവസ്ഥിതിയുടെ ഭാഗമാണ്. പുരാതന കാലത്ത് ഓരോ ഗോത്രങ്ങളും സ്വയ രക്ഷക്കായി ഒരുമിച്ചു ഒരു കൊച്ചു സമൂഹത്തില്‍ വേറെ ബന്ധങ്ങള്‍ കെട്ടുറപ്പിനും ശത്രുക്കളില്‍ നിന്നുള്ള സംരക്ഷണത്തിനും വേണ്ടി അങ്ങനെ എന്‍ഡോഗമി പാലിച്ചിരുന്നു.പക്ഷെ ഇന്ന് കാലം മാറി. അത്തരം ഗോത്ര വര്‍ഗ യുദ്ധങ്ങളും ചെരിതിരിവുകളും മാറി ഒരു ഗ്ലോബല്‍ കമ്മ്യൂണിറ്റി ആയി മാറിക്കൊണ്ടിരിക്കുകയാണ്. ജീന്‍ മിക സിംഗ് ആവശ്യമാണ് മനുഷ്യ വര്‍ഗ്ഗത്തിന്റെ പുരോഗതിക്കും പുതിയ നല്ല തലമുറ ഉണടാകാനും.ഉദാഹരം എല്ലാ വര്‍ഗങ്ങളും മിക്സ്‌ ചെയ്ത അമേരികന്‍ ജനത. എന്‍ഡോ ഗമിക് സമൂഹങ്ങള്‍ ക്രമേണ ഇല്ലതകുന്നതയാണ് അത്രോപോലോജികാല്‍ പഠനങ്ങള്‍ കാണിക്കുന്നത്. ക്നാനായ പാരമ്പര്യം കാത്തു സൂക്ഷിക്കുകയും അതെ സമയം മറ്റു വിഭാഗങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്നവരെ ക്നാനായ സമൂഹത്തിലേക്കു ച്ര്‍ക്കുകയും ചെയ്തു ക്നാനായ സംസ്കാരം സംരെക്ഷിക്കാം. ക്നാനായ സംസ്കാരം ആണ് ഇന്നത്തെ കാലത്ത് പ്രധാനം. അല്ലാതെ ക്നാനായ വര്‍ഗം അല്ല. ക്നാനായകാര്‍ വന്നപ്പോള്‍ അന്നത്തെ ഉന്നത കുല ജാതരയിരുന്ന കേരളത്തിലെ സുരയാനി കൃതിയനികള്‍ ക്നാനായ കാരെ താഴ്ന്നവര്‍ ആയിട്ടാണ് കണ്ടിരുന്നത്‌.ഇപ്പോഴും അങ്ങിനെ ആണ്.വിദേശികളെ മ്ലേച്ചരയാണ് അന്ന് കണ്ടിരുന്നത്‌. അങ്ങിനെയാണ് യഥാര്‍ത്ഥത്തില്‍ ക്നനയക്കാര്‍ തന്നത്താന്‍ വേര്‍തിരിച്കപ്പെട്ടത്‌ എന്ന് ഒരു വംശവും കുറെ ശാഖകളും എന്നാ മലയാള ചരിത്ര പുസ്തകത്തില്‍ പറയുന്നുണ്ട്.ഒറ്റപ്പെട്ടു നില്‍കുന്ന സമൂഹങ്ങള്‍ വളരില്ല എന്നത് ഒരു സത്യമാണ്.ക്നാനായ വര്‍ഗം കാത്തു സൂക്ഷിച്ചിട്ടു ഇത് വരെ എന്ത് നേടി. ഞാന്‍ ഒരു മേന്മയും കാണുന്നില്ല. അവര്‍ ഒന്നിനൊന്നു മോശമായി വരുന്നതല്ലാതെ. ഗുണമില്ലാത്ത ഒരു കാര്യത്തിന് വേണ്ടി എന്തിനാ തല്ലു കൂടുന്നത്. ക്നാനായ വര്‍ഗമോ സമൂഹമോ ഏതെങ്കിലും വിധത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഏതെങ്കിലും വിധത്തില്‍ മേന്മ കൂടിയവരാണ്‌ എന്ന് ഒരിക്കലും തെളിയിച്ചിട്ടില്ല എന്ന് തന്നെയല്ല നേരെ തിച്ചാണ് താനും.പിന്നെ എന്തിനാണീ പൊങ്ങച്ച സഞ്ചി ചുമക്കുന്നത്. കേരളത്തിലെ മറ്റുള്ള ക്രിസ്തീയ വിഭാഗങ്ങള്‍ പരിഹസിക്കുന്ന ഒരു വിഭാഗമായി മാറി ക്നനയക്കാര്‍. സഭാതലത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇടര്‍ച്ചകളും, അധാര്‍മിക പ്രശ്നങ്ങളും ഉള്ള സമൂഹമാണ്‌ ഇന്ന് ക്നാനായക്കാര്‍. ഈ ഗോത്ര വര്‍ഗ രീതി ഈ കാലഘട്ടത്തില്‍ ഒരു അപചയം ആണ്. ഇപ്പോള്‍ ഏതെങ്കിലും ആഫ്രിക്കന്‍ ഗ്രമാങ്ങളിലോ, കലഹരി മരുഭൂമിയിലോ മാത്രം കാണാവുന്ന ഈ രീതി ഇന്ന് കാലഹരണ പെട്ടതും വരും തലമുറയുടെ ആരോഗ്യകരമായ വളര്‍ച്ചക്ക് വിഹാതവും ആണ്.വര്‍ഗശുധി എന്ന് പറയുന്നത് ഒരുതരം വര്‍ഗ വിരോധം ആണ്.ട്രയിബലിസം വര്‍ഗ ശുദ്ധി എന്നൊക്കെ പറയ്ന്നത് ഒരു തരാം നാസിസം അല്ലെ ?.ക്രിസ്തു മതം എല്ലാ വര്‍ഗങ്ങളെയും ഒന്നിപ്പിക്കുന്നതാണ്. ആദികാലങ്ങളില്‍ ക്നനയക്കാര്‍ താഴ്ന്ന ജാതിക്കരുമായി ബന്ധപ്പെട്ടിരുന്നു എന്നതിന് തെളിവാണ് ദ്രവിടിയന്‍ നിറവും,ശാരീരിക മുഖ ലക്ഷണങ്ങളും ഉള്ളവര്‍ ക്നനയക്കാരുടെ ഇടയില്‍ ഉള്ളത്. പല ക്നനയക്കാരും സാധാരണ മലയാളികളും തമ്മില്‍ യാതൊരു വിധത്തിലും തിച്ചറിയാന്‍ പറ്റില്ല.പിന്നെ എന്ത് വര്‍ഗശുധി ആണ് ക്നാനയക്കാര്‍ക്ക്. അവരുടെ ഈ എന്ടോഗാമി അവര്‍ക്ക് തന്നെ ആണ് പാര. ഞാന്‍ പരിചയപ്പെട്ട ഒറ്റ ക്നാനയക്കാരും ഏതെങ്കിലും തരത്തില്‍ അപകര്‍ഷതയും അതെ സമയം ജാതിഇസവും പറയുന്ന പോങ്ങച്ചക്കാര്‍ ആണ്. അവര്‍ക്കറിയില്ല അവര്‍ പര്‍ഹാസിക്കപെടുന്നവര്‍ ആണെന്ന്. സഹതപിക്കാം. അളിയന്മാര്‍ വീണ്ടും അളിയന്മാര്‍ ആകട്ടെ. നമുക്കെന്ത ചേതം. അവരുടെ കെട്ടിക്കിടന്നു മലീമസം ആയ രക്തത്തില്‍ നമുക്ക് പങ്കില്ല എന്ന് വയ്ക്കുന്നതാണ് നല്ലത്. കേരള സുറിയാനി രക്തം അതില്‍ മിക്സ്‌ ആക്കണ്ട. ആര്‍ഷ ഭാരത രക്തം വിഷലിപ്തം ആക്കണ്ട.

    ReplyDelete
  6. ഒരു എളുപ്പ വഴി പറയാം പണ്ടത്തെ പോലെ സംബന്ധം മതി . കല്യാണം വേണ്ട. പരിപാടീം നടക്കും ഭ്രഷ്ടും ഉണ്ടാവില്ല. അവരുടെ രക്തം മിക്സ്‌ അയാല്‍ അടുത്ത രൂപതയില്‍ തള്ളാം. എന്താ കേരള സുറിയനികള്‍ അളിയന്മാരുടെ രക്തത്തിന്റെ മാലിന്യം ചുമക്കുന്നവരോ. അയ്യോ ഞങ്ങള്‍ക്കും വേണ്ട എന്ന് മറ്റുള്ളവരും കൈ ഒഴിഞ്ഞാല്‍ ഇവര്‍ എന്ത് ചെയ്യും? ക്നനായ് എന്നാ സ്ഥലം അവിടെ പലസ്ഥലത്തും രാജ്യത്തും ഉണ്ട്. ഏതാന്നു യാതൊരു തെളിവും ഇല്ല. മിഷനറി പ്രവര്‍ത്തനത്തിന് വന്നു എന്നാ കോട്ടയം കാരുടെ അവകാശവാദം ശുദ്ധ ഭോഷ്കനെന്നു പറയാം. ഇനി അമേരിക്കയിലും, യുരോപിലുംഒക്കെ അവര്‍ എന്തിനാണാവോ പോയത്. സുവിശേഷം പ്രസംഗിച്ചു അവിടത് കാരെ നന്നാക്കാന? എന്റമ്മോ പ്ലീസ് നിര്‍ത്തു ഈ കോമഡി. അതോ ഇന്‍ ഗോഡ് വി ട്രസ്റ്റ്‌ എന്ന് ഡോളറില്‍ ഉള്ളത് കൊണ്ടോ.?

    ReplyDelete
  7. താഴെ പറയുന്ന കഥ തികച്ചും സാങ്കല്പികം മാത്രം ആണ്. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല. ആരെങ്കിലുമായി സാദ്രശ്യം തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം ആണ്.
    സീന്‍ ഒന്ന് AD 2000 കൊടും ചൂടുള്ള ഒരു വേനല്‍ പകല്‍ . കാക്കകള്‍ കരയുകയും പട്ടികള്‍ ഒരിയിടുകയും ചെയ്യുന്നു. മരുത മാമനിലെ മുരുകയ്യ എന്നാ തമിള്‍ ഗാനം ബാക്ക് ഗ്രൗണ്ടില്‍ കേള്‍കാം. ഒരു തീവണ്ടി സമ്പല്‍ സമൃദ്ധവും ദൈവത്തിന്റെ സ്വന്തം നാടെന്നു ചിലര്‍ വിളിക്കുന്ന കേരളത്തിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ വന്നു നില്കുന്നു. അതില്‍ നിന്നും കുറെ തമിഴ്നാട്ടുകാരായ പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന ഒരു വലിയ കൂട്ടം ഇറങ്ങി തമിള്‍ പേശി നടന്നു മറയുന്നു.
    രംഗം രണ്ടു- ട്രെയിനിലും ബസിലുമായി വീണ്ടും കുറെ തമിഴര്‍. അവര്‍ കേരളത്തില്‍ കൂലിപ്പണി ചെയ്തും, റോഡ്‌ ടാര്‍ ചെയ്തും, ടെലിഫോണ്‍ ലൈന്‍നു കുഴി കുഴിച്ചും കെട്ടിടം പണിയില്‍ സഹായിച്ചും ജീവിക്കുന്നു. അവരെ കേരളയീര്‍ തങ്ങളുടെ കൂടെ കൂട്ടുകയോ, വിവാഹം ചെയ്യുകയോ, സമൂഹത്തിന്റെ മുഖ്യധാരയില്‍ ഉള്പെടുതുകയോ ചെയ്തില്ല.അതിനാല്‍ അവര്‍ ചെന്നൈ പാണ്ടിമക്കള്‍ എന്നാ പേരില്‍ ഒരു വേറെ സമൂഹമായി കേരളത്തില്‍ കൂലിപ്പണി ചെയ്തു ജീവിച്ചു പോന്നിരുന്നു. ചിലര്‍ പിച്ചക്കാരും പിടിച്ചുപരിക്കുന്നവരും ആയി മാറി. ആ പണം അവര്‍ പലിശക്ക് കൊടുതിരുന്നുവത്രേ.
    സീന്‍ മൂന്നു - AD 3000
    തമിഴ് മക്കള്‍ ചെന്നൈനാക്കാര്‍ എന്നാ ആള്‍ക്കാരുടെ പെരുമ്പാവൂര്‍ ജില്ല സമ്മേളനം. അവരുടെ ഒരു തലൈവര്‍ വേലുപ്പിള്ള പെരുമാള്‍കുന്നില്‍ പ്രസങ്ങിക്കുന്നു.
    നമ്മ ആള്‍ക്കാര്‍ ചെന്നയില്‍ നിന്നും ശെല്‍വ നായക പാണ്ടിയുടെ നേതൃത്വത്തില്‍ ഒരു ബോയിംഗ് 787 വിമാനത്തില്‍ കയറി ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നെടുംബാശ്ശേരി വിമാന താവളത്തില്‍ വന്നിറങ്ങി. അന്നത്തെ കേരളാ മുക്കിയ മന്ത്രി നമ്മളെ സ്വീകരിച്ചു എന്ത് വേല ചെയ്യാനും ഉള്ള അവകാശവും അധികാരവും തന്നു. നെടുംബശേരി വിമാന താവളതിനടുത്തു ഗസ്റ്റ്‌ ഹവുസുകളും റിസോര്‍ട്ട്കളും നമുക്കായി തന്നു നമ്മളെ ആദരിച്ചു. ചന്ദ്രനിലേക്ക് സ്പേസ് ഷട്ടില്‍ വിട്ടാണ് നമ്മുടെ വരവ് അന്ത മുക്കിയന്‍ നമ്മളെ വരവേറ്റത്. വിദ്യാഭ്യാസവും വിവരും ഇല്ലാത്ത പാവപെട്ട കേരളാവിലെ മക്കളുക്ക് വിദ്യ കൊടുക്കാനും അവരെ സഹായിക്കാനും,സമസ്കാരം ഉള്ളവര്‍ ആക്കാനും ആണ് നമ്മ അണ്ണന്‍ ശെല്‍വ നായകവും സംഘവും ഇങ്കെ എത്തിയത്. നമ്മ ചെന്നയില്‍ നിന്നും ശെല്‍വ നായക അണ്ണന്റെ കൂടെ വന്നതിനാല്‍ നമ്മള്‍ ചെന്നൈനായക്കാര്‍ എന്നാ പേരില്‍ അറിയപെട്ടു. നമ്മ തമിള്‍ മക്കള്‍ കേരളാവില്‍ വന്നു അവര്‍ക്ക് റോഡ്‌ ടാര്‍ ഇട്ടു കൊടുത്തു, വീടില്ലാത്ത അന്നത്തെ മലയാളിക്ക് വീട് കെട്ടി കൊടുത്തു. മലയാളി മക്കളെ പല്ല് തേക്കാനും കുളിപ്പിക്കാനും പഠിപ്പിച്ചു. എന്ന് തന്നെ അല്ല പുറത്തു മല മൂത്ര വിസര്‍ജ്ജനം നടത്തിയിരുന്ന മലയാളികള്‍ക് കക്കൂസ് ഉണ്ടാക്കി അവരെ വൃത്തി ഉള്ളവര്‍ ആക്കി നമ്മള്‍ തമിള്‍ മക്കള്‍. മലയാളികള്‍ക്ക് കുടിപ്പതര്‍ക്കും കുളിപ്പതര്‍ക്കും തണ്ണി ഇല്ലാതെ ഇരുന്തതാല്‍ നമ്മള്‍ ചെന്നൈനാക്കാര്‍ അവര്‍ക്ക് മുല്ലപ്പെരിയാര്‍ ഡാമുതന്നെ കേട്ടിക്കൊടുത്തത്. നമ്മ പെരിയ തമിള്‍ മക്കള്‍ ഇന്ത മലയാളി മക്കളുമായ് കല്യാണം ചെയ്യാ കൂടാതനാല്‍ നമ്മ പ്രധാന മന്ത്രി ഗുല്‍ ഗുല്‍ സിംഗ് പതിനാറാമന്‍ നമുക്ക് പെരുമ്പാവൂര്‍ എന്നാ ഒരു ജില്ല തന്തത്. ഇന്ത മലായളികള്‍ ഏതാവത് നമ്മ ചെന്നൈനായക്കാര്‍ മക്കളെ കല്യാണം പണ്നിനാല്‍ അവര്‍ വേറെ ജില്ലയില്‍ ചെരവേണ്ടും എന്നാ നിയമം നമ്മ ആള്‍ക്കാര്‍ പടച്ചത്. ഇപ്പൊ ചില മലായളി മക്കളെ തിരുമണം അതായതു കല്യാണം ചെയ്ത ചെന്നൈനായക്കര്ക് പെരുമ്പാവൂര്‍ ജില്ലയില്‍ ചേരണം എന്ന് പറയുന്നത് നമ്മ തമിള്‍ മക്കള്‍കു മോശം. നമ്മ തമിള്‍ രത്തം ഇന്ത മലായളി രത്തവും ആയി ചേരക്കൂടാത് മക്കളെ. നമ്മ തലൈവര്‍ കരുണാ നിതി അപ്പിടി പെശിട്ടിര്‍കെ. ജയലളിത അമ്മവയൂം അപ്പിടി ചൊല്ലി അനുപ്പിയത് നമ്മ മറക്ക കൂടാതെ അണ്ണാചിമാരെ . നമ്മ തമിള്‍ രത്തത്തിക്ക് വേണ്ടി നന്കള്‍ ചാക വേണ്ടി വന്താല്‍ അതും ചെയ്യുവേ. എന്ന പത്രം വായിച്ചു നമ്മള്‍ ആവേശം കൊള്ളണം. തന്നെയും അല്ല ഞങ്ങളുടെ പെരുമ്പാവൂര്‍ ജില്ലയെ ഒരു സ്വന്ത്രാധികാര സംസ്ഥാനം ആക്കി തരണം എന്നുള്ള ആവശ്യത്തിനു വേണ്ടി ഞങ്കള്‍ പെരിയ അട്ടഹാസം ഉണ്ടാക്ക പോകയാണ്. ഇന്ത ചെന്നൈനായക്കാര്‍ അമേരിക്കാവില്‍ ഇരുന്താലും യുറോപ്പില്‍ വേല ചെയ്യപ്പോനാലും ഇന്ത പെരുമ്പാവൂര്‍ നാട്ടുക്ക് സ്വന്തം. ചെന്നൈനായക്കാരുടെ താലൈവരെ പ്രധാനമന്ത്രി ആക്കണം എന്ന പേച്ചു നമ്മ അവകാശം. നമ്മള്‍ മലയാളി മക്കള്‍ക് അടിമായ് അല്ലൈ. നമ്മള്‍ ഉഴയ്പ്പാളികള്‍.നമ്മ തണ്ണി പോട്ട് ഒരു തടവ്‌ ശോന്നാല്‍ ആയിരം തടവ്‌ ശോന്ന മാതിരിഡാ. നാവേ പിടിക്കാത്. നമ്മ പരമ്പര റൊമ്പ പെരിശു താന്‍. നമ്മ ചെന്നൈ പെരിയ നാട്. നം നാട് തമിള്‍ നാട്. നമ്മ മക്കള്‍ ചെന്നൈനായക്കാര്‍. നമ്മ രക്തം പാണ്ടി രക്തം. നമ്മ ജില്ലയില്‍ മലയാളതുകരെ കെട്ടിയവര്‍ വരക്കൂടാത്‌. ( പിന്നണിയില്‍ നിന്ന് കൂകളും കുരുക്കുവിളിയും കൈ അടിക്കലും കേള്‍ക്കാം)

    ReplyDelete