Translate

Sunday, April 22, 2012

ഒരു സുപ്രഭാതത്തില്‍ പുഴു പുറത്തു വന്നത് മനോഹരമായ ചിത്ര ശലഭമായി !!!

By John

"സര്‍വ്വശക്തനായ ദൈവം എന്തുകൊണ്ട് കൂട്ടക്കൊലകള്‍ അനുവദിക്കുന്നു; മന്ദബുദ്ധികളായ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നു; ഭൂമി കുലുക്കം പേമാരി കൊടുംകാറ്റു വിതച്ചു നാശംഉണ്ടാക്കുന്നു??? ഇതെല്ലാം ദൈവശാസ്ത്രജ്ഞന്‍മാര്‍ക്ക് ഉത്തരം നല്‍കുവാന്‍ സാധിക്കാത്ത സങ്കീര്‍ണ്ണപ്രശ്നങ്ങളാണ്"
Very good question. But very hard to answer.

ഇവിടെ അങ്ങ് പറഞ്ഞതുനോട് ഞാനും യോജിക്കുന്നു.
"ഇതില്‍നിന്നും രണ്ടു കാര്യങ്ങളാണ് മനസ്സിലാക്കേണ്ടത്. ആദ്യത്തേത് പ്രകൃതിയുടെ നിയമവും രണ്ടാമത്തേത് മനുഷ്യന്‍ തീരുമാനിച്ചതും. ദൈവം നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നില്ല.

ശരിയാണ്. ദൈവം സ്രഷ്ടിച്ചു .ആ പ്രപഞ്ചത്തിനു ഒരു പ്രകൃതി നിയമവും ,പിന്നീട് മനുഷ്യന്‍ ഉണ്ടായപ്പോള്‍ ഒരു ധാര്‍മിക നിയമവും ഉണ്ടാക്കി. ഇതില്‍ ദൈവം പലപ്പോഴും ഇടപെടാറില്ല ചുരുക്കം ചില തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ അല്ലാതെ. ആരെങ്കിലും അറിഞ്ഞോ അറിയാതെയോ ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും വീണാല്‍ ദൈവം അവന്‍ മരിക്കുമല്ലോ എന്ന് വിചാരിച്ചു ഗ്രാവിറ്റി മാറ്റി അവനെ രക്ഷിക്കുന്നില്ല. ഗുരുത്വാകര്‍ഷണം അതിന്റെ ജോലി ചെയ്യും.നല്ലവനയാലും പപിയായാലും അവന്‍ താഴെ വീണിരിക്കും. ഒരു കൊച്ചു കുഞ്ഞു അറിയാതെ തീ നാളത്തില്‍ പിടിച്ചാല്‍ കൈ പൊള്ളും. ദൈവം അതില്‍ ഇടപെടില്ല.അത് ദൈവത്തിന്‍റെ നിയമം ആണ് തീ ദഹിപ്പിക്കണം എന്ന്. അതുപോലെ തന്നെയാണ് ധര്ക്മിക നിയമവും മാനുഷിക സ്വാതന്ത്ര്യവും. ഹിറ്റ്‌ ലര്‍ ജനിക്കാതെ ഇരിക്കാന്‍ ദൈവം നോക്കിയില്ല കാരണം ഒരു ബീജവും അണ്ഡവും കൂടിച്ചേര്‍ന്നു മനുഷ്യന്‍ ജനിക്കാനുള്ള നിയമം ദൈവം തന്നെ ഉണ്ടാക്കിയതാണ്. പിന്നെ ഇദ്ദേഹം പറഞ്ഞ പോലെ ദൈവം ഓരോ കാര്യവും അറിയുന്നു പക്ഷെ ദൈവം അതില്‍ നേരിട്ട് ഇടപെടുകയോ നേരിട്ട് അനുവദിക്കുകയോ ചെയ്യുന്നില്ല. സ്രഷ്ടിയുടെ വേദന എന്ന് വിളിക്കാം അതിനെ.പൗലോസ്‌ ശ്ലീഹ പറഞ്ഞ ഒരു കാര്യം വളരെ അര്‍ത്ഥ പൂര്‍ണമാണ്. "ഈ പ്രപഞ്ചം മുഴുവനും ദൈവ മക്കളുടെ പിറവിക്കായി ഈറ്റ് നോവ്‌ അനുഭവിക്കുന്നു " അതൊരു മഹാ സത്യം ആണ്. ഈ ഭൂമിയിലെ എല്ലാ വേദനയും , യുദ്ധങ്ങളും ,പ്രകൃതി ക്ഷോഭങ്ങളും ദൈവ മക്കളുടെ പിറവിക്കു വേണ്ടിയുള്ള ഈറ്റ് നോവാണ്.യേശുവില്‍ അത് വെളിപ്പെടുത്തി. ക്രൂരമായ വേദനക്കും കുരിശു മരണത്തിനും മരിച്ചിട്ടും കുത്തി തുറന്ന നെഞ്ചോടു കൂടി കല്ലറയില്‍ അടക്കപ്പെട്ടവന്റെ ശരീരം നിത്യ പ്രകാശമായ് മാറി. ഈ ഭൂമിയിലെ ഓരോ മനുഷന്റെയും "ഫൈനല്‍ ടെസടിനി" അതാണ്. ഒരിക്കല്‍ ഒരു പട്ടുനൂല്‍ പുഴു സങ്കടപ്പെട്ടു. എന്തിനാ ഈ പച്ചില തിന്നാനും ഇഴഞ്ഞു നടക്കാനും ഭയപ്പെട്ടു ജീവിക്കനുമായ് ഒരു വൃത്തികെട്ട പുഴ്വായി ദൈവമേ നീ എനിക്ക് ജന്മം തന്നു.ദൈവം ഉത്തരം ഒന്നും കൊടുത്തു കാണില്ല.കുറ കഴിഞ്ഞു ആ പുഴു തനിക്കു ചുറ്റും വലനെയ്തു ഇരുട്ടിലും ഒറ്റപ്പെടലിലും കാലം കഴിച്ചു സ്വയം ശപിച്ചു കൊണ്ട് . .അപ്പോഴും ദൈവം മൌനിയായിരുന്നു . ഒരു സുപ്രഭാതത്തില്‍ ആ പുഴു പുറത്തു വന്നതു ഒരു മനോഹരമായ ചിത്രശലഭം ആയിട്ടായിരുന്നു. അപ്പോഴും ദൈവം ഒന്നും ചോദിച്ചും കാണില്ല അതിനോട്. പക്ഷെ ആ ശലഭത്തിനു അതിനോടകം അതിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടി ഇരിക്കണം.ഇത് പോലെ ആയിരിക്കും മനിഷ്യ കുലത്തിന്റെയും മനുഷ്യന്റെയും വിധി. ഈ പിറവിയുടെ വേദനയിലൂടെ മനുഷ്യ കുലം കടന്നു പോയെ പറ്റൂ. അത് കൊണ്ടായിരിക്കണം യേശു പറഞ്ഞത് "ഇവ എല്ലാം സംഭവിക്കേണ്ടത്‌ തന്നെ" എന്ന്. ലെബാനോനിലെ മിസ്ടിക് കവി ആയിരുന്ന ജിബ്രാന്‍ എഴുതിയത് മനുഷ്യ വേദനയുടെ കാര്യത്തില്‍ ചിന്തനീയം ആണ്."അവന്റെ ചിറകിനടിയിലെ മുള്ളുകള്‍ നിന്നെ കുത്തി മുറിവ് എല്പിച്ചേ ക്കാം എങ്കിലും അതുനു കീഴടങ്ങുക. അവന്‍ കാണിച്ചു തരുന്ന വഴി ചെങ്കുത് ആയതും നിന്റെ പാദങ്ങളെ മുറിപ്പെടുത്തുന്നത് ആണെങ്കിലും അതിനെ പിന്‍ ചെല്ലുക .അവന്‍ തരുന്ന പാനപാത്രം നിന്റെ ചുണ്ടുകളെ ചുട്ടുപോല്ലിക്കും എങ്കിലും അത് വാങ്ങി കുടിക്കുക.കാരണം ആ വലിയ കുശവന്‍ സ്വന്തം മിഴിനീരു കലര്‍ത്തി മെനഞ്ഞെടുത്തവ ആണ് എന്നോര്‍ക്കുക." എല്ലാ പിറവിക്കും ഒരു നൊമ്പരം ഉണ്ട്. പിന്നെ ദൈവമക്കളുടെ പിറവിയുടെ കാര്യം പറയാനില്ല. വേറെ ഒരു വഴി ഉണ്ടായിരുന്നു എങ്കില്‍ ഒരു ദൈവം തന്റെ ജനത്തിന്റെ കൂടെ ഇറങ്ങിവന്നു വേദനിച്ചു മരിക്കില്ലായിരുന്നു. സര്‍വ ശക്തനും സര്‍വ നന്മയും ആയവന്‍ എല്ലാ ദുരന്തങ്ങള്‍ക്കും വേദനകള്‍ക്കും സ്വന്തം ജീവിതത്തിലൂടെയും മരണത്തിലൂടെയും ഉത്തരം തന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഉത്തരം നിത്യത ആണ്. വെറും പദാര്‍ത്ഥമായ പ്രപഞ്ചം മനുഷ്യനിലൂടെ യേശുവിലേക്ക് വളരുന്ന മഹാ നൊമ്പരം. നശ്വരതയില്‍ വിതക്കപ്പെട്ടത്‌ അനശ്വരതയില്‍ ശേഖരിക്കപ്പെടാന്‍ ഇതേ ഉള്ളു വഴി. "മിഴി നീട്ടിലിട്ടു മുക്കുന്നു മുറ്റും ഭുവനൈക ശില്പി മനുഷ്യ ഹൃത്താം കനകത്തെയെതോ പണി തരത്തിന്നു ഉപയുക്തമാക്കാന്‍ " അക്കിത്തം . അതായിരിക്കും ശരി, May be.

4 comments:

  1. -ദൈവം സൃഷ്ടിച്ചു. പ്രപഞ്ചത്തിനു ഒരു പ്രകൃതി നിയമവും, പിന്നീട് മനുഷ്യന്‍ ഉണ്ടായപ്പോള്‍ ഒരു ധാര്‍മ്മിക നിയമവും ഉണ്ടാക്കി. ഇതില്‍ ദൈവം പലപ്പോഴും ഇടപെടാറില്ല...

    ജോണ്‍ സുന്ദരമായ മലയാളപദങ്ങളോടെ യുക്തിസഹജമായി ഇവിടെ പ്രതികരിച്ചു. അഭിപ്രായത്തില്‍ പൂര്‍ണ്ണമായി യോജിക്കുന്നതുകൊണ്ട് ഒന്നും മറുത്തു പറയുവാനില്ല.
    എങ്കിലും ദൈവം ചിലപ്പോള്‍ ഇടപെടുന്നതും പലപ്പോഴും ഇടപെടാത്തതും യാദൃശ്ചികമായ തോന്നല്‍ ആല്ലേയെന്നും തോന്നാറുണ്ട്.

    അനുഭവങ്ങള്‍ എനിക്കുമുണ്ട്. അടുത്തനാളില്‍ എറണാകുളത്തു ഒരു വിജനമായ സ്ഥലത്തുവെച്ച് കൊടുംരാത്രിയില്‍ ഭീമകായനായ ഒരു കള്ളന്‍ എന്നെ ആക്രമിക്കുവാന്‍ മുമ്പില്‍ ചാടിവീണു. പെട്ടെന്ന് ഒരു ഓട്ടോ റക്ഷാവരുകയും ആക്രമിക്കാതെ കള്ളന്‍ ഓടിപോവുകയും ചെയ്തു. ഒന്നോരണ്ടോ മിനിട്ടിനിള്ളില്‍ എന്തും സംഭവിക്കാവുന്ന ആപത്ത് ഒഴിഞ്ഞുമാറി. മറ്റൊരവസരത്തില്‍ ഒരു മുഴുകുടിയന്‍ ഓടിച്ചിരുന്ന കാറിന്‍റെ നിയന്ത്രണം വിട്ടു നടുറോഡില്‍ വട്ടം കറങ്ങി ഒരു കൊക്കയുടെ അരയടി കഷ്ടിച്ചു അകലത്തില്‍ വണ്ടി ഇടിച്ചു നിന്നു. അരയടികൂടി ടയര്‍ തെറ്റിയിരുന്നുവെങ്കില്‍ ജീവന്‍ അഗാതമായ ഒരു കൊക്കയില്‍ അവസാനിക്കുമായിരുന്നു. ഈ രണ്ടു സംഭവത്തിലും‍ രക്ഷപ്പെട്ടത് ഒരിടത്ത് ഒരു നിമിഷവും മറ്റേസംഭവത്തില്‍ അരയടി വിത്യാസത്തിലുമായിരുന്നു.

    ദൈവത്തിനെ ഇവിടെ വിസ്തരിക്കണമോയെന്നു കുറച്ചുദിവസ്സം സ്വയം ചോദിച്ചുകൊണ്ടിരുന്നു. ഒന്നും സംഭവിക്കാത്തതു പ്രകൃതിയുടെ നിയമം തന്നെയെന്നും ആശ്വസിക്കുന്നു.

    പ്രകൃതിയുടെ നിരീക്ഷണ പ്രതികരണത്തിനു
    മത മൌലികവാദികള്‍ വാദിക്കുന്നതുപോലെ ദൈവത്തിനെ കൊണ്ടു വരേണ്ടതുണ്ടോ? പ്രകൃതി
    തന്നെ അടുക്കും ചിട്ടയുമില്ലാത്ത കുഴഞ്ഞു മറിഞ്ഞ പദാര്‍ഥങ്ങള്‍ കൊണ്ടു സൃഷ്ടിക്കപ്പെട്ടതാണ്. പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഇതു പ്രകൃതിയുടെ വികൃതിയോ പ്രകൃതിസൃഷ്ടാവിന്‍റെ
    വിധിയോ എന്നു ഭിന്നാഭിപ്രായക്കാര്‍ തമ്മിലുള്ള വാഗ്വാദത്തിലായി. ഒരു ദൈവത്തെ അവിടെ കൊണ്ടുവന്നാല്‍ കൂടുതല്‍കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ പറയേണ്ടി വരും.

    മതമൌലികവാദികള്‍ പറയും ഈ ദുരന്തങ്ങള്‍ ദൈവപ്രമാണകള്‍ ലംഘിച്ചതുമൂലം ദൈവംതന്ന മഹാശിക്ഷയാണ്; പിന്നെ നരകമെന്ന തീനാളങ്ങളുടെ വാഗ്ദാനവുമായി വചനവും കലക്കി കുടിച്ചു തരും. കൊട്ടിഘോഷിക്കും.

    അവനെമാത്രമേ വിശ്വസ്സിക്കാവൂ? എന്താണ് അവനെമാത്രം എന്ന അര്‍ഥം? മറ്റൊരുവനെ വിശ്വസിച്ചാലും മറ്റൊരുവന്‍ നന്മയുടെ മൂര്‍ത്തിയെങ്കില്‍ ഈ മറ്റൊരുവന്‍ അവന്‍ തന്നെയല്ലേ?

    ഈ പ്രകൃതി ദുരന്തങ്ങള്‍ക്ക്കാരണം, വരാനിരിക്കുന്ന ക്രിസ്തുവിന്‍റെ ആഗമനം ഇതാ സമാഗതമായിരിക്കുന്നുവെന്നു പറയും. ഇതു കേള്‍ക്കുവാന്‍ തുടങ്ങിയിട്ടു കാലങ്ങള്‍ ഏറെയായി.
    എന്തേ, ദൈവം എല്ലായ്പ്പോഴും പദ്ധതികള്‍ അവസാന നിമിഷങ്ങളില്‍ മാറ്റുമോ?

    ചരിത്രാധിത കാലങ്ങള്‍ മുതല്‍ യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും ഉണ്ടായിരുന്നു. മനുഷ്യചരിത്രത്തിന്‍റെ
    ഭാഗമാണിത്. ഭൂമുഖത്ത് നാം ജനിക്കുന്നതിനു മുമ്പേ പൊട്ടലും വിള്ളലുമുള്ള പ്രകൃതിയുടെ ക്രൂര ചരിത്രം അന്നുമുണ്ടായിരുന്നു. ഇതെല്ലാം ദൈവത്തിന്റെ ലീലാവിലാസ്സങ്ങള്‍ എന്നു പറഞ്ഞു
    മതമൌലികവാദികള്‍ ഓരോ ദുരന്തങ്ങളിലും
    മതിമറന്നു സ്വന്തംജനതയില്‍ ഇങ്ങനെയുള്ള
    ദൈവശക്തിയെ വലിച്ചു കൊണ്ടു വരും.

    അപരന്‍റെ വിശ്വാസം അടിച്ചമര്‍ത്തി
    പരമകാരുണികനായ ദൈവത്തിന്‍റെ മഹത്വങ്ങളും കൊട്ടിഘോഷിച്ചു സ്വാര്‍ഥതയോടെ സ്വന്തം ജനതയില്‍ മാത്രം സ്നേഹം വളര്‍ത്തി
    മതപ്രചരണവും ആയി; ഒരു ഭ്രാന്തന്‍ മതം സ്ഥിതികരിക്കുകയുമായി.

    പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നത്‌ സ്വാഭാവികം മാത്രം. അവിടെ പ്രകൃതിക്കും അധീനനായ ശക്തിയെ കൊണ്ടുവരേണ്ട ആവശ്യമില്ല. മിക്ക കാരണങ്ങളും ഇന്നു ശാസ്ത്രജ്ഞര്‍
    ഉത്തരം തരുന്നുണ്ട്. ദൈവത്തിന്‍റെ ശാപമെന്നു പറഞ്ഞു എന്തിനു ബൈബിള്‍ വചനങ്ങളെ വക്രമാക്കുന്നു?

    ഭൂഗര്‍ഭ ശാസ്ത്രത്തിലെ ശില്പവിദ്യയായ പ്ലേറ്റുകള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോള്‍ ഭൂമികുലുക്കത്തിന്‍റെ കാരണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഭൂമിയുടെ പാളികളായ പ്ലേറ്റുകള്‍ ചലിക്കുമ്പോള്‍ സമുദ്രത്തില്‍ തിരമാലകള്‍ ഉയര്‍ന്നു സുനാമിയാകും. ഭൂമി കുലുക്കം ഉണ്ടായി നാശനഷ്ടങ്ങള്‍ ഉണ്ടാക്കും

    ജപ്പാന്‍ ഇന്നു വലിയ ഒരു ദുരന്തത്തിനും അടിമയാണ്. അത് മനുഷ്യനിര്‍മ്മിതമാണ്. ന്യൂക്ലീയര്‍ റീയാക്ട്ടരില്‍നിന്നും റെയിഡിയെഷന്‍ ഉതിര്‍ന്നു
    ജീവവായുവിലെക്കുള്ള ഭീഷണി
    ഏതുനിമിഷവും സംഭവിക്കാം.

    മനുഷ്യന്‍ ഉണ്ടാക്കിയ ഈ ദുരന്തം മനുഷ്യന്‍തന്നെ പരിഹാരം കാണട്ടെ. അവിടെ ദൈവത്തിനെ എന്തിനു വലിച്ചിഴക്കണം???

    ReplyDelete
  2. ithil pippiladante abhiprayamenthaanu? athupole zakkinteyum,alexinteyum moolacheriyudeyum,jsoantany, kottoor .......okke

    ReplyDelete
  3. "ചരിത്രാധിത കാലങ്ങള്‍ മുതല്‍ യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും ഉണ്ടായിരുന്നു. മനുഷ്യചരിത്രത്തിന്‍റെ
    ഭാഗമാണിത്. ഭൂമുഖത്ത് നാം ജനിക്കുന്നതിനു മുമ്പേ പൊട്ടലും വിള്ളലുമുള്ള പ്രകൃതിയുടെ ക്രൂര ചരിത്രം അന്നുമുണ്ടായിരുന്നു. ഇതെല്ലാം ദൈവത്തിന്റെ ലീലാവിലാസ്സങ്ങള്‍ എന്നു പറഞ്ഞു
    മതമൌലികവാദികള്‍ ഓരോ ദുരന്തങ്ങളിലും
    മതിമറന്നു സ്വന്തംജനതയില്‍ ഇങ്ങനെയുള്ള
    ദൈവശക്തിയെ വലിച്ചു കൊണ്ടു വരും"
    Joseph you are perfectly right.അതാണ് പലപ്പോഴും സംഭവിച്ചത്.ഒരു യുദ്ധത്തില്‍ പരാജയപ്പെട്ടാല്‍ യഹോവയുടെ കോപമായും യുദ്ധം ജയിച്ചാല്‍ അനുഗ്രഹമായും ചിലര്‍ തെറ്റിദ്ധരിച്ചു. സത്യത്തില്‍ ദൈവത്തിനു യുദ്ധത്തില്‍ തീരെ താല്പര്യം ഇല്ല എന്നാ കാര്യം അവര്‍ക്ക് അറിയില്ല എന്ന് തോന്നുന്നു. അതുകൊണ്ടാണ് യഹോവയെ കൊണ്ട് അവിടുന്ന് മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ അവര്‍ പറയിപ്പിച്ചത്. അതായതു ആരെ എപ്പോള്‍ എവിടെ വച്ച് കൊല്ലണം, എങ്ങിനെ കൊല്ലണം, സ്ത്രീകളെയും കുട്ടികളെയും ഒഴിവാക്കണം, കൊള്ളമുതല്‍ എങ്ങിനെ പങ്കിടണം, തടവുകാരെ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് തുടങ്ങി അവരുടെ ആവശ്യാനുസരണം ഒത്തിരി പാതകങ്ങള്‍ അവര്‍ യാഹോവയെക്കൊണ്ട് പറയിപ്പിച്ചു അങ്ങിനെ ആ ദൈവത്തെ ഒരു ക്രൂര ദൈവമായി യഹൂദര്‍ അല്ലാത്തവര്‍ തെറ്റിദ്ധരിച്ചു. കൂടെ യഹൂദരില്‍ ചിലരും. അതുകൊണ്ടാണ് അധൂനിക യഹൂദരുടെ ഇടയില്‍ നിരീശ്വര വാദികള്‍ കൂടുതല്‍ ഉള്ളത് എന്ന് തോന്നുന്നു.കൂടെ ഇപ്പോഴത്തെ ചില ക്രിസ്ത്യാനികളും. എല്ലാ കാലത്തും പ്രകൃതി ക്ഷോഭങ്ങളും യുദ്ധങ്ങളും ഉണ്ടായിരുന്നു. അതിലേക്കൊക്കെ ദൈവത്തെ വലിച്ചിഴക്കുന്നത് ദൈവത്തോട് ചെയ്യുന്ന അപരാധം ആണ്. ദൈവം അപ്പോള്‍ വേറെ ഒരു പ്രപഞ്ചം ഉണ്ടാക്കുന്നതിന്റെ തിരക്കിലയിരിക്കില്ല എന്ന് ആരറിഞ്ഞു. വേറെ ഒരു വിഭാഗം ഉണ്ട്. അവര്‍ എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്തം ദൈവത്തിന്റെ തലയില്‍ കെട്ടിവച്ചു തല ഊരുന്നവരും സമാശ്വാസം തേടുന്നവരും. ശ്രീ കൃഷ്ണന്‍ ആണ് തനിക്കു കുഞ്ഞിനെ നല്‍കിയത് എന്ന് ഒത്തിരി പ്രാവശ്യം ടിവിലും മറ്റും പലതവണ പറഞ്ഞ മലയാള ഗായിക പിന്നെ ആ കുഞ്ഞു അപകടത്തില്‍ മരിച്ചപ്പോള്‍ ആ ദൈവത്തെ എങ്ങിനെ കണക്കാക്കുന്നു ആവൊ.? അങ്ങിനെ പലരും. ശബരി മല കയറി ഹരിവരാസനം പാടിയപ്പോള്‍ വേറൊരു ഗായകന് ഒരു മകന്‍. ! ഒരുപക്ഷെ ഇന്ത്യയിലെ ദൈവങ്ങളുടെ എണ്ണം ആയിരിക്കും ഇന്ത്യയില്‍ ജനസംഖ്യ കൂടാന്‍ കാരണം . കാരണം എല്ലാവര്ക്കും അവരുടെ ഭക്തരെ സഹായിച്ചല്ലേ പറ്റു.മുപ്പത്തിമുക്കോടി ദേവതകള്‍ കോടിക്കണക്കിനു മക്കളെ കൊടുക്കുന്നുണ്ടാവാം. യുക്തി നഷ്ടമാകുന്നിടത്ത് മതം അന്ധമാകുന്നു.പിന്നെ എല്ലാം ദൈവത്തിന്റെ തലയില്‍. അത് പിന്നെ ശാപമായും,മറ്റൊരവസരത്തില്‍ ശിക്ഷയായും വ്യാഖാനിച്ചു വഷളാക്കുന്നു എന്ന് മാത്രം.

    ReplyDelete
  4. "അവനെമാത്രമേ വിശ്വസ്സിക്കാവൂ? എന്താണ് അവനെമാത്രം എന്ന അര്‍ഥം? മറ്റൊരുവനെ വിശ്വസിച്ചാലും മറ്റൊരുവന്‍ നന്മയുടെ മൂര്‍ത്തിയെങ്കില്‍ ഈ മറ്റൊരുവന്‍ അവന്‍ തന്നെയല്ലേ?"
    Joseph
    ഇവിടെ "അവന്‍" എന്നുദ്ദേശിച്ചത് യേശു ക്രിസ്തുവിനെ ആണെങ്കില്‍ അതെ അവനെ മാത്രമേ വിശ്വസിക്കാവൂ. കാരണം വിശ്വസിക്കാന്‍ പൂര്‍ണമായും കൊള്ളുന്നവന്‍ എന്ന് സ്വന്തം പ്രവര്‍ത്തി കൊണ്ടും വാക്ക് കൊണ്ടും തെളിയിച്ചവന്‍ യേശു മാത്രമാണ്. നന്മയുടെ മൂര്ത്തിയയായ വേറെ ഒരു പൂര്‍ണ നന്മയെ വേറെ എങ്ങും കേട്ടിട്ടില്ല. "മറ്റുള്ളവര്‍" എന്ന് പറയുന്നവര്‍ നന്മയുടെ മാത്രം മൂര്‍ത്തികള്‍ ആയല്ല പ്രത്യക്ഷപ്പെടുന്നത്. അവര്‍ക്ക് മേല്‍ ആരോപിച്ചിരിക്കുന്ന നന്മയോടൊപ്പം അതിലേറെ തിന്മ കൂടി ഉണ്ട്. യേശുവിന്റെ നന്മ അവകാശപെട്ടിട്ടുള്ള വേറെ ഒരു മൂര്‍ത്തിയും ഉള്ളതായി അറിവില്ല. നമുക്ക് നൂറു ശതമാനവും ഉറപ്പുള്ള ഒരു പരമ നന്മ ഉള്ളപ്പോള്‍ പിന്നെ അതിലും കുറഞ്ഞ നന്മകളെ വിശ്വസിക്കുന്നത് അബദ്ധമല്ലേ?.ഞാനാണ്‌ വഴിയും സത്യവും ജീവനും എന്ന് യേശു അല്ലാതെ ആരും പറഞ്ഞിട്ടില്ല എന്ന് തന്നെ അല്ല തന്റെ പ്രവര്‍ത്തികള്‍ വഴി താന്‍ പറഞ്ഞത് സത്യമാണ് എന്ന് തെളിയിച്ചിട്ടും ഉണ്ട്. "ഞാന്‍ ആണ് പുനരുദ്ധനവും ജീവനും എന്നും എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും" (john11 :25 ) എന്ന്‌ പറഞ്ഞിട്ട് അതിനു തെളിവായി യേശു പറഞ്ഞു ലാസര്‍ പുറത്തു വരിക എന്ന്‌. അവന്‍ വരികയും ചെയ്തു.ആദിയില്‍ വചനം ഉണ്ടായിരുന്നു ,വചനം ദൈവം ആയിരുന്നു,അവന്‍ ആദിയില്‍ ദൈവത്തോട് കൂടെ ആയിരുന്നു,സമസ്തവും അവനിലൂടെ ഉണ്ടായി.ഒന്നും അവനെ കൂടാതെ ഉണ്ടായിട്ടില്ല. അവനില്‍ ജീവന്‍ ഉണ്ടായിരുന്നു .ആ ജീവന്‍ മനുഷ്യരുടെ വെളിച്ചം ആയിരുന്നു.....ലോകം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു എങ്കിലും ലോകം അവനെ അറിഞ്ഞില്ല.അവനെ സ്വീകരിച്ചര്‍ക്കെല്ലാം ,തന്റെ നാമത്തില്‍ വിശ്വസിച്ചവര്‍ക്കെല്ലാം ദൈവ മക്കള്‍ ആകാന്‍ അവന്‍ കഴിവ് നല്‍കി. ......ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല എന്നാല്‍ പിതാവുമായി ഗാഡ ബന്ധം പുലര്‍ത്തുന്ന ദൈവം തന്നെ ആയ ഏകാജതനാണ് അവനെ വെളുപ്പെടുതിയത്".(ജോണ്‍:1 :1 -18 ). എല്ലാം സൃഷ്ടിച്ചവനും ദൈവം തന്നെ അയവനും ഉള്ളപ്പോള്‍ വേറെ അതിലും കുറഞ്ഞ മൂര്‍ത്തികളെ വിശ്വസിക്കുന്നത് അവിശ്വാസം, അന്ധ വിശ്വാസം ആണ് എന്ന്‌ തോന്നുന്നു. " സത്യമായി നിന്നോട് ഞാന്‍ പറയുന്നു നീ ഇന്ന് എന്നോട് കൂടെ പറുദീസയില്‍ ആയിരിക്കും "(ലൂക്കാ: 23 : 43 ) എന്ന്‌ പറയാന്‍ ഒരു ദൈവത്തിനല്ലാതെ വേറെ ഏത് മൂര്‍ത്തിക്ക് പറയാന്‍ ആവും.? " മകനെ ധൈര്യമയിക്കുക നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു" പാപം മോചിക്കാന്‍ ദൈവത്തിനല്ലാതെ ആര്‍കും പറ്റാത്തത് കൊണ്ട് നിയമഗ്ജര്‍ പിറുപിറുത്തപ്പോള്‍ താന്‍ പറഞ്ഞതിന് തെളിവ് നല്‍കാനായി അവന്‍ പറഞ്ഞു തളര്‍ വാത രോഗിയോട് " നീ എഴുന്നേറ്റു നടക്കുക എന്ന്‌" മാത്യു :9 :1 -8 ) നിന്റെ പാപങ്ങള്‍ കടും ചുവപ്പയിരുന്നാലും തൂമഞ്ഞു പോലെ വെണ്മയാക്കി നീ ഇന്ന് എന്നോട് കൂടെ പറുദീസയില്‍ ആയിരിക്കും എന്ന്‌ ഉറപ്പു നല്‍കുന്നവന്‍ യേശുവല്ലാതെ വേറെ ഏത് മൂര്‍ത്തിക്കാണ്‌ സാധിക്കുക. ആരുമില്ല എന്നാണ് എന്‍റെ ഉറപ്പുള്ള വിശ്വാസം. "ആ മറ്റൊരുവന്‍" അവന്‍ അല്ല .അവന്‍ അവന്‍ മാത്രമാണ്. വേറെ ഒരുവനും അവനാകാന്‍ പറ്റില്ല കാരണം " അവന്റെ പൂര്‍ണതയില്‍" അവന്‍ മാത്രമേ ഉള്ളൂ എന്നത് കൊണ്ട് തന്നെ.

    ReplyDelete