ദൈവം സ്നേഹമാകുന്നു എന്നാണ് ദൈവം തന്നെ ദൈവത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്.ഇത്ര സിംപിളായ ഒരു നിര്‍വചനം ആളുകളെ സ്നേഹം എന്ന അധമവികാരത്തിന്റെ പിന്നാലെ പോകാന്‍ പ്രേരിപ്പിക്കുമോ എന്നു ഭയന്നാവണം മതനേതാക്കന്മാര്‍ ദൈവത്തെ ദേവാലയങ്ങളില്‍ പൂട്ടിയിട്ട് പുതിയ നിര്‍വചനങ്ങളുണ്ടാക്കി. ദൈവം ഭീകരനാണെന്ന് വിശ്വാസികളെ ധരിപ്പിച്ചു. വൈദികരെയും മതനേതാക്കളെയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യാത്തവരെ ക്രൂരമായി ശിക്ഷിക്കുന്ന മനസാക്ഷിയില്ലാത്ത ഗുണ്ടയുടെ ഇമേജ് ദൈവത്തിനു കല്‍പിച്ചു നല്‍കി.
ശരാശരി ക്രിസ്‍ത്യാനിയെ വിസ്മയിപ്പിക്കുന്നത് വെള്ളം വീഞ്ഞാക്കുകയും അന്ധന് കാഴ്ച കൊടുക്കുകയും മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത അതിമാനുഷനായ ക്രിസ്‍തുവാണെങ്കില്‍ എന്നെപ്പോലുള്ള പാപികള്‍ക്ക് ജീവിതത്തില്‍ പ്രതീക്ഷ നല്‍കുന്നത്, ബലിയല്ല കരുണയാണ് ഞാനാഗ്രഹിക്കുന്നത് എന്നു പറയുന്ന ക്രിസ്തുവാണ്. അനാശാസ്യമാരോപിച്ച് സ്ത്രീയെ കല്ലെറിഞ്ഞ സദാചാര പൊലീസിനോട് നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ എന്നു 2000 വര്‍ഷം മുമ്പ് പറഞ്ഞ ക്രിസ്തുവാണ് എന്നെ വിസ്മയിപ്പിക്കുന്നത്. ആ ക്രിസ്തു, ഗോപിനാഥ് മുതുകാട് അനായാസം ചെയ്യുന്ന ചെപ്പടിവിദ്യകള്‍ കൊണ്ട് വിശ്വാസികളെ ആകര്‍ഷിക്കുമെന്ന് വിശ്വസിക്കാന്‍ എനിക്കു പ്രയാസമുണ്ട്. സ്നേഹമെന്ന ദൈവത്തെ കാട്ടിക്കൊടുത്ത ക്രിസ്തുവിന്റെ പ്രതിമകളുണ്ടാക്കി ആ പ്രതിമകളില്‍ നിന്നുള്ള അടയാളങ്ങളെ ആരാധിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നത് ക്രിസ്തുവിനോടും ക്രിസ്ത്യാനികളോടും സമൂഹത്തോടും കാലത്തോടുമുള്ള വഞ്ചനയാണ്, ചൂഷണമാണ്..............
(ബെര്‍ലി തോമസിന്റെ ഈ പോസ്റ്റ് മുഴുവന്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
യേശുവിനെ ഒരു മന്ത്രവാദിയെപ്പോലെ രോഗസൌഖ്യം നല്‍കുന്നതുയായി സ്ഥാപിക്കുവാന്‍ പുരോഹിതലോകം പല അടവുകളും ഉപയോഗിക്കാറുണ്ട്. ഏറ്റവും പരിതാപകരമായി കാണുന്നത് കരിഷ്മാറ്റിക്ക് ധ്യാന കേന്ദ്രങ്ങളാണ്.
ReplyDeleteപ്രാര്‍ഥിച്ചു അസുഖം ഭേദപ്പെടുത്തി ഭക്തരെ പറ്റിക്കുക. അതും വിദ്യാഭ്യാസ്സമുള്ള ലോകത്തെ പറ്റിക്കുവാനും ഇവര്‍ വിരുതരാണ്. മാജിക്കും മന്ത്രവാദവും സുഖപ്രസവവും നേടി ഭരണങ്ങാനത്ത്
എത്തുന്നവരുടെ നോട്ടുകെട്ടുകളുടെ കോടികളാണ് അരമനയില്‍ പ്രവഹിക്കുന്നത്.
ക്രിസ്ത്യന്‍ പുരോഹിതര്‍ മാത്രമല്ല, ഹിന്ദു പുരോഹിതരും ഇത്തരം കൌശലങ്ങളില്‍ ഭക്ത്തരെ പറ്റിച്ചു പണംഉണ്ടാക്കുന്നു. ആള്‍ദൈവങ്ങള്‍, അമാനുഷിക ശക്തികള്‍, താന്ത്രിക്ക് മന്ത്രവാദികള്‍ എല്ലാം ഇതില്‍പ്പെടും.
അടുത്തകാലത്ത് സനില്‍ ഒരു താന്ത്രിക്ക് മന്ത്രവാദിയെ വെല്ലുവിളിച്ചു കള്ളത്തരം
പുറത്തുകൊണ്ടുവന്ന രംഗം യൂ ട്യൂബില്‍ കാണാം.സായിബാബാ എന്ന കള്ളനെ പണ്ട് കോവൂര്‍ വെല്ലുവിളിച്ചതും ഓര്‍ക്കുന്നു. അന്നു ബുദ്ധിപൂര്‍വ്വം സായിബാബാ ആ വെല്ലുവിളി സ്വീകരിക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. അതുപോലെ എന്തുകൊണ്ട് താന്ത്രിക്ക് സുരേന്ദ്ര വര്‍മ്മ വെല്ലുവിളി സ്വീകരിക്കാതെ സനില്‍ നിന്നും ഒഴിഞ്ഞു മാറിയില്ല. സനില്‍ തനിക്കു മരിക്കണമെന്ന് വാശിപിടിച്ചു താന്ത്രിക്കിനെ വെല്ലുവിളിച്ചതും വലിയ ഒരു വാര്‍ത്തയായിരുന്നു.
മനുഷ്യനെപ്പറ്റിച്ചു ടെലിവിഷനിലും മറ്റു മാധ്യമങ്ങളിലും അനേകം ബാബാമാരും പുരോഹിതരും ഇവാഞ്ചന്‍ചലിസ്റ്റ്കളും പ്രത്യേക്ഷപ്പെടാരുണ്ട്
കുറെ വര്‍ഷങ്ങള്‍ക്കുമുമ്പു അമ്പലങ്ങളായ അമ്പലങ്ങളില്‍ ഗണപതി പാലു കുടിച്ചു ലോകത്തെ അമ്പരിപ്പിച്ചു. അക്കാലങ്ങളില്‍ ചില വിഡ്ഢി ജനങ്ങളുടെ ഭക്തിതീവ്രതകളും ഓര്‍മ്മിക്കുന്നുണ്ട്. എരുമേലിയില്‍ മാതാവ് ദര്‍ശനം നല്‍കുന്നുവെന്ന് പറഞ്ഞു അനേകര്‍ അന്ധരായ കഥകളും ഓര്‍മ്മ വരുന്നു.
സനില്നെപ്പോലെ ധീരരായ യുക്തിവാദികളുടെ
മുമ്പില്‍ പരാജയപ്പെട്ട ഇവരുടെ അടവുകള്‍ ഇനിയെങ്കിലും നിറുത്തികൂടെ? ഈ കുറ്റവാളികളുടെ അടവുകള്‍ പൊളിഞ്ഞപ്പോള്‍ സനില്‍ മതനിന്ദകനായി.
അദ്ദേഹത്തിന്‍റെ പേരില്‍ കേസ്സേടുത്ത് വിജയം സ്ഥാപിക്കുവാന്‍ പുരോഹിതപട ഇറങ്ങികഴിഞ്ഞു. ഇതിലെ പ്രവര്‍ത്തകരെയും പുരോഹിതരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നു ശരിയായ ശിക്ഷ മേടിച്ചു കൊടുക്കുകയാണ് വേണ്ടത്. മതത്തെപ്പറ്റി പഠിക്കാത്തവര്‍ ആണ് ഈ അന്ധവിശ്വാസങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഏറെയും.
മദര്‍തെരസ്സയെപ്പറ്റി സനലിന് വലിയ അഭിപ്രായം ഇല്ല. ഇവര്‍ പാവങ്ങളുടെ പേരില്‍
വിദേശത്തുനിന്ന് ശേഖരിച്ച പണം ബില്ലിന്‍സ് കണക്കിന് ഡോളര്‍ കാണുമെന്നാണ് സനിലിന്റെ കണക്കു പറയുന്നത്. അവര്‍ രോഗികള്‍ക്ക് മരുന്ന് കൊടുക്കാതെ യേശുവിനു സമര്‍പ്പിക്കുവാന്‍ പറയുമായിരുന്നു. ഒരിക്കല്‍ മദര്‍ തെരസ്സാ
വേദനിക്കുന്ന രോഗിയോട് നീ വേദനിക്കുന്നത് യേശു ഉമ്മ വെക്കുന്നത് മൂലമെന്ന് ബോധിപ്പിച്ചു. എങ്കില്‍ യേശുവിനോട് തന്നെ ഉമ്മ വെക്കുന്നത്
നിറുത്താമോയെന്ന രോഗിയുടെ പ്രതികരണത്തിനു
മദറിനു ഉത്തരമില്ലായിരുന്നു.
വളരെയേറെ സാംസ്ക്കാരിക സമ്പത്തുണ്ടായിരുന്ന കല്‍ക്കട്ടാ നഗരത്തെ ഇവര്‍ ദുരിതങ്ങളുടെ, നിരാശയുടെ, പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ വൃത്തികെട്ട പട്ടണമാക്കി എന്നാണ് സനില്‍ അഭിപ്രായപ്പെടുന്നത്. ഇവര്‍ മൂലം വിദേശികള്‍ ഭാരതത്തെ പരമ ദരിദ്ര രാജ്യമായി കണ്ടിരുന്നു. ദൈവകൃപ ആഗ്രഹിക്കുന്ന ഭക്തര്‍ക്ക് മേരി കരയുന്നത്, പദ്രെ പിയോ പോലുള്ള പഞ്ച മുറിവ്‌കാര്‍, കാലില്‍ക്കൂടി വെള്ളംഒലിക്കുക ഇവകളെല്ലാം അടയാളങ്ങളാണ്.
സഭയുടെയും പുരോഹിതരുടെയും അന്ധവിശ്വാസങ്ങള്‍ വിശ്വാസിച്ചില്ലെങ്കില്‍ വിശ്വാസത്തിനു മുറിവ് പറ്റിയെന്നു പറഞ്ഞു കോടതി കയറ്റലും. ശാസ്ത്രം വളര്‍ന്നെങ്കിലും ക്രിസ്ത്യാനി വളര്‍ന്നോയെന്നു സംശയം ബാക്കി ഇനിയും അവശേഷിക്കുന്നു.
"മദര്‍തെരസ്സയെപ്പറ്റി സനലിന് വലിയ അഭിപ്രായം ഇല്ല.ഇവര്‍ പാവങ്ങളുടെ പേരില്‍
ReplyDeleteവിദേശത്തുനിന്ന് ശേഖരിച്ച പണം ബില്ലിന്‍സ് കണക്കിന് ഡോളര്‍ കാണുമെന്നാണ് സനിലിന്റെ കണക്കു പറയുന്നത്. അവര്‍ രോഗികള്‍ക്ക് മരുന്ന് കൊടുക്കാതെ യേശുവിനു സമര്‍പ്പിക്കുവാന്‍ പറയുമായിരുന്നു. ഇവര്‍ മൂലം വിദേശികള്‍ ഭാരതത്തെ പരമ ദരിദ്ര രാജ്യമായി കണ്ടിരുന്നു."സനല്‍ ഇടമറുകിന്റെ ഈ അഭിപ്രായവും അഭിപ്രയാക്കുറവും സത്യ വിരുദ്ധമാണ്. അങ്ങിനെ എങ്കില്‍ ആരു രക്ഷപ്പെടും ഈ പരിഹാസകരുടെ കയ്യില്‍ നിന്ന്. പച്ച മരത്തോടു ഇങ്ങനെ ആണെങ്കില്‍ ഉണക്ക മരത്തോടു എന്ത് തന്നെ ചെയ്യില്ല. കഷ്ടം മതര്‍ തെരേസ മരുന്ന് കൊടുത്തില്ലെന്നും ഇന്ത്യയെ ദരിദ്ര രാജ്യമാക്കി എന്നും പറയുന്നവര്‍ അര്‍ത്ഥ ശങ്കക്കിടയില്ലതവണ്ണം നന്മയെ തിന്മ കൊണ്ട് തന്‍റെ എതിര്‍ക്കുന്നവരും, എത്ര നല്ലത് ചെയ്യുന്നവരയൂം സഭയുടെ അനുയായികള്‍ ആണെങ്കില്‍ അവരെ തേജോവധം ചെയ്യ്ന്നവരും അവരവരുടെ അജണ്ട മാത്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരും ആണ്.ഇന്ത്യയുടെ ദാരിദ്ര്യം ആര്‍ക്കാണ് അറിയാത്തത്. സ്ലം ഡോഗ് മില്ലയനയര്‍ എന്ന സിനിമ ഇറങ്ങിയപ്പോള്‍ ഇന്ത്യയിലെ പണക്കാര്‍ക്ക് അത് പിടിച്ചില്ല. ഇന്ത്യയിലെ ബഹുഭുരിപക്ഷം കുട്ടികളുടെ അവസ്ഥ സാബ് സഹാറന്‍ കുട്ടികളുടെതിനെക്കാള്‍ ശോചനീയം ആണെന്ന് യു എന്‍ ഓ യുടെ പഠനങ്ങള്‍ തെളിയിക്കുന്നത്. അതിനും ഉത്തരവാദി ഏതു മതര്‍ തെരേസ ആണാവോ?.അങ്കുശം ഇല്ലാത്ത വിമര്‍ശനത്തെ അങ്കുശമില്ലാത്ത അധിക്ഷേപം എന്നെ വിളിക്കാനാവൂ.പിന്നെ എന്ത് ചെയ്‌താല്‍ നിങ്ങള്‍ തൃപ്തരാകും എന്നൊന്ന് പറഞ്ഞു തരിക.ഇത്തരക്കാരുടെ വിമര്‍ശനം അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാന്‍ യുക്തി ബോധം ഉള്ളവര്‍ തയ്യാറാകണം. അല്ലെങ്കില്‍ നമ്മളും യുക്തിഹീനരും തമ്മില്‍ എന്ത് വ്യതിയാസം. " യോഹന്നാന്‍ ഭക്ഷിക്കുന്നവനും പാനം ചെയ്യതവനുമായി വന്നു. നിങ്ങള്‍ പറഞ്ഞു അവനു പിശാചു ഉണ്ടെന്നു. എന്നാല്‍ ഞാന്‍ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവന്‍ ആയി വന്നു. അപ്പോള്‍ നിങ്ങള്‍ പറയുന്നു ഇവന്‍ ചുങ്കക്കരോടും പാപികളോടും കൂടെ വ്യാപരിക്കുന്നു എന്ന്" എന്നേശു പറഞ്ഞവരുടെ പിന്‍ഗാമികള്‍ ഇന്നും ഉണ്ട്. എത്ര നന്മ ചെയ്താലും എന്തെങ്കിലും കുറ്റം കണ്ടുപിടിച്ചു കുരിശില്‍ തറക്കുന്നത് ഫരിസേയ, പ്രീശ, ദുഷ്ടപുരോഹിത സ്വഭാവം ആണ്. ഞാന്‍ കാണിക്കുന്നതും പറയുന്നതും മാത്രം ശരി എന്നും എനിക്ക് ശേഷം പ്രളയം എന്നും കരുതുന്നത് അഗ്ജതയല്ലാതെ മറ്റെന്താണ്.