Translate
Saturday, April 14, 2012
അഭ്യര്‍ത്ഥന
പാലാ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന 'കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം' (KCRM), ഒരു പരീക്ഷണം നടത്തുകയാണ് -'സത്യജ്വാല' എന്ന പേരില്‍ ഒരു മാസികയ്ക്കു തുടക്കംകുറിക്കുകയാണ്.
'സത്യജ്വാല' മാസിക ഇക്കഴിഞ്ഞ ജനുവരി 29, ഞായറാഴ്ച, പാലായില്‍ പ്രകാശനം ചെയ്യപ്പെട്ടു. 'ഓശാന' മാസിക എഡിറ്റര്‍ ശ്രീ. ജോസഫ് പുലിക്കുന്നേല്‍, കോതമംഗലം 'സംസ്‌ക്കാര' യുടെ പ്രോഗ്രാം ഡയറക്ടര്‍ ഫാ. ജോണ്‍ മുണ്ടയ്ക്കലിന് ആദ്യകോപ്പി നല്‍കിയായിരുന്നു പ്രകാശനം.
'പൈലറ്റ് കോപ്പി' എന്ന നിലയില്‍ ടാബ്ലോയ്ഡ് സൈസില്‍ 12 പേജില്‍ 500 കോപ്പികളേ അന്ന് അച്ചടിച്ചിരുന്നുള്ളു. അതിലെ പ്രധാന രചനകളെല്ലാം നിലനിര്‍ത്തിയും പുതിയ രചനകള്‍ കൂട്ടിച്ചേര്‍ത്തും, സാധാരണ മാസികാരൂപത്തില്‍ പരിഷ്‌കരിച്ച് കൂടുതല്‍ പേജുകളോടെ, 'സത്യജ്വാല'യുടെ ആദ്യലക്കമായിത്തന്നെ ഈ ലക്കം (ഏപ്രില്‍) ഇറക്കുകയാണ്.
'സത്യജ്വാല' മാസിക പ്രകാശനം ചെയ്തുകൊണ്ട് പുലിക്കുന്നേല്‍ സാര്‍ ഇങ്ങനെ പറയുകയുണ്ടായി: ''ഓശാനമാസിക അസ്തമയത്തോടടുത്തിരിക്കുന്നു. ഈ അസ്തമയത്തിലിരുന്നുകൊണ്ട്, ഓശാനയുടെ അനുഭാവികളുടെ മുന്‍കയ്യില്‍ സമാന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു മാസിക ഉദയംകൊള്ളുന്നതു കാണാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു; വളരെ സന്തോഷവും കൃതാര്‍ത്ഥതയും അനുഭവപ്പെടുന്നു. ഇതു തുടരണം.'' 'സത്യജ്വാല'യുടെ സാമ്പിള്‍ കോപ്പികള്‍ അയച്ചുകൊടുക്കാന്‍ 'ഓശാന' വരിക്കാരുടെ അഡ്രസ്സ് ലിസ്റ്റും അദ്ദേഹം തന്നു.
വമ്പിച്ച ഒരു സാമ്പത്തികബാധ്യത ഏറ്റെടുത്തുകൊണ്ടാണ് ഈ സംരംഭത്തിനു പ്രസ്ഥാനം തുടക്കം കുറിച്ചിരിക്കുന്നത്. ഉദാരമതികളുടെ സഹായ-സഹകരണങ്ങള്‍കൊണ്ടേ ഇതു നിലനില്‍ക്കൂ. അതിനാല്‍, വാര്‍ഷിക വരിസംഖ്യയായ 150/- രൂപാ (വിദേശത്തേയ്ക്ക് 750/- രൂപാ) അടച്ചും ഉദാരമായി സംഭാവനകള്‍ നല്‍കിയും ഈ മാസികയെ നിലനിര്‍ത്തണമെന്നഭ്യര്‍ത്ഥിക്കുന്നു.
വരിസംഖ്യയും സംഭാവനകളും അയയ്‌ക്കേണ്ട വിലാസം താഴെ കൊടുക്കുന്നു:
ശ്രീ മാത്യു തറക്കുന്നേല്‍ - സര്‍ക്കുലേഷന്‍ മാനേജര്‍, 'സത്യജ്വാല' മാസിക
തറക്കുന്നേല്‍ ബില്‍ഡിംഗ്, പാലാ, കോട്ടയം - 686 575 Ph: 9495188610
ഇ-മെയില്‍: mtharakunnel@gmail.com
തുക മണിയോര്‍ഡറായോ ഡ്രാഫ്റ്റായോ, പാലായില്‍ ബ്രാഞ്ചുള്ള ബാങ്കുകളിലെ ചെക്കായോ, മണി ട്രാന്‍സ്ഫര്‍ ആയോ അയയ്ക്കാവുന്നതാണ്. KCRM-ന്റെ ബാങ്ക് അക്കൗണ്ടു വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
ബാങ്ക് : SBT, Pala
അക്കൗണ്ടിന്റെ പേര് : Kerala Catholic Church Reformation Movement
അക്കൗണ്ട് നമ്പര്‍ : 67117548175
ബാങ്ക് കോഡ് : SBTR 0000120
ഈ അക്കൗണ്ടിലേയ്ക്ക് പണം നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍, ആ വിവരവും വിലാസവും അറിയിച്ച് മുകളില്‍ കൊടുത്തിട്ടുള്ള വിലാസത്തില്‍ ഒരു കാര്‍ഡിടുകയോ ഇ-മെയില്‍ വിലാസത്തില്‍ മെയില്‍ ചെയ്യുകയോ ചെയ്യേണ്ടതുണ്ട്. എങ്കില്‍ മാത്രമേ, ആ വിലാസത്തില്‍ തുക ക്രെഡിറ്റു ചെയ്യാനും രസീതും മാസികയും അയച്ചുതരാനും സാധിക്കുകയുള്ളല്ലോ.
സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
സ്‌നേഹാദരപൂര്‍വ്വം,
ജോര്‍ജ് മൂലേച്ചാലില്‍ (എഡിറ്റര്‍, 'സത്യജ്വാല')
വള്ളിച്ചിറ പി.ഒ. കോട്ടയം-686 594 ഇ-മെയില്‍: geomoole@gmail.com
Subscribe to:
Post Comments (Atom)
വള്ളിച്ചിരയുടെ പിന്കോട് തെറ്റി.686574 ആണ് ശരി.-----ജോര്‍ജ് മൂലെചാലില്‍
ReplyDelete