CATHOLIC nuns are not the
prissy traditionalists of caricature. No, nuns rock!
They were the first
feminists, earning Ph.D.’s or working as surgeons long before it was
fashionable for women to hold jobs. As managers of hospitals, schools and
complex bureaucracies, they were the first female C.E.O.’s.
സ്വവര്‍ഗരതികള്‍ക്കെതിരെ അമേരിക്കന്‍ കന്യാസ്ത്രികള്‍ പ്രതികരിക്കുന്നില്ലെന്നും
ReplyDeleteസദാസമയവും സാധുക്കളെ സേവിക്കുവാന്‍ ചിലവഴിക്കുന്നുവെന്നാണ് വത്തിക്കാന്‍റെ കന്യാസ്ത്രികള്‍ക്കെതിരെയുള്ള ആരോപണം.
സഹോദരികളെ, നിങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റി ദൈവത്തോടുള്ള പ്രതിജ്ഞ നിറവേറ്റുക. വത്തിക്കാനിലെ താലിബാന്‍നേതാക്കള്‍
ആജ്ഞാപിക്കുന്നത് അവഗണിക്കുന്നതായിരിക്കും ഉത്തമം. ദൈവത്തിന്‍റെ മൊഴികള്‍ ചൊല്ലുന്നത് പോപ്പിന്‍റെ അധരങ്ങളില്‍ക്കൂടിയെന്നും ഇവര്‍ ചിന്തിക്കുന്നു.
അമേരിക്കയെ സംബന്ധിച്ചിടത്തോളം വത്തിക്കാന്‍ ഒരു വിദേശസര്‍ക്കാരാണ്. ഈ രാജ്യത്തിലെ ഭരണഘടന അനുസരിച്ചു ജീവിക്കുന്ന പ്രജകളായ കന്യാസ്ത്രികള്‍ക്ക് താക്കീതു കൊടുക്കുവാന്‍ വത്തിക്കാന് എന്തു അധികാരം?
അസഹിഷ്ണതയുടെ വാക്കുകളുമായി വത്തിക്കാന്‍ പുരോഹിതര്‍ ഈ രാജ്യത്തിനെതിരെയാണ് വെല്ലുവിളി നടത്തിയത്തെന്നും ഓര്‍ക്കണം.
ഈ രാജ്യത്തിന്‍റെ നിയമങ്ങളെയാണ് ധിക്കരിച്ചിരിക്കുന്നത്. ഒരു പൌരന്‍ എന്ന നിലയില്‍ മറ്റൊരു രാജ്യത്തിലെ ഭരണാധികാരിയോടോ രാജാവിനോടോ രാജകുമാരനോടോ വിധേയത്വം കാണിക്കാതെ ഈ രാജ്യത്തോടു മാത്രം
കൂറുണ്ടായിരിക്കണമെന്ന് അമേരിക്കന്‍ ഭരണഘടന അനുശാസിക്കുന്നു. ഈ നിയമങ്ങളെ ലംഘിക്കുന്നവരെ രാജ്യത്തിന്‍റെ കുറ്റവാളികളായി കണക്കാക്കുന്നു. അതുകൊണ്ടു വിദേശത്തുള്ള ഈ ബിഷപ്പുമാരുടെ വാക്കുകള്‍ക്കു ചെവികൊള്ളേണ്ട ആവശ്യമില്ല.
ഇന്നുള്ള വത്തിക്കാനിലെ ഭരണകൂടം ഇസ്ലാമിക്ക് ഭീകരരെക്കാളും കഷ്ടമാണ്. സ്വവര്‍ഗരതി
സമൂഹത്തെ എന്തു ചെയ്യണമെന്നാണ് മാര്‍പാപ്പാ
ആജ്ഞാപിക്കുന്നത്. ഈ നാട്ടിലെ സ്വവര്‍ഗരതികളെയും പുരോഹിതരുടെ അനുഗ്രഹത്തോടെ കത്തോലിക്കാദുഷ്ടന്മാര്‍
പീഡിപ്പിച്ച നൂറുനൂറു കഥകളുണ്ട്.
മാര്‍പാപ്പാ ഒരു മെഡിക്കല്‍ ഡോക്റ്റര്‍ അല്ല.
ഒരു സ്ത്രീക്ക് സ്വന്തം ജീവന്‍ രക്ഷിക്കുവാന്‍
ഉദരത്തിലെ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യേണ്ടിവന്നേക്കാം.മറ്റു പല കാരണങ്ങളും കാണാം.
സഹോദരികളെ, നിങ്ങള്‍ സ്ത്രീകളായി
ജനിച്ചതുകൊണ്ടു പുരുഷപൌരാഹിത്യ മേധാവിത്വത്തെ അനുസരിക്കണമെന്നു ഇവര്‍ വിചാരിക്കുന്നു. നിങ്ങള്‍ അഭിപ്രായം പറയുവാന്‍
പാടില്ല. നിങ്ങളെ ബലാല്‍സംഗം ചെയ്തു കുട്ടികളുണ്ടായാല്‍ നിശബ്ദരായി രണ്ടുകൈകളും നീട്ടി ആ കുഞ്ഞുങ്ങളെ അനുസരണയുള്ളവരെപ്പോലെ സ്വീകരിക്കണം.
പേടിക്കേണ്ടാ, സഭ എല്ലാം ഒളിച്ചുവെച്ചുകൊള്ളും. തെളിവുകളും. അമേരിക്കയില്‍ ഒരു
കൊച്ചുപട്ടണത്തില്‍ ഒരു പുരോഹിതന്‍ പതിമൂന്നു വയസ്സുള്ള കുട്ടിയെ ഗര്‍ഭിണിയാക്കിയ കഥയും വാര്‍ത്തകളില്‍വന്നു. മാതാപിതാക്കളും ബിഷപ്പും പോലീസും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ പുരോഹിതന്‍ രാജ്യംവിട്ടുവെന്നും പോലീസിനു അറിവ്കിട്ടി. ഇതു സംഭവിച്ചത് ഒരു മാസംമുമ്പും.
ഇങ്ങനെ ജീവിക്കുന്നകഥകള്‍ ഏറെ. വത്തിക്കാനിലെ പ്രഭുക്കന്മാര്‍ക്കു പാവപ്പെട്ട ഈ സഹോദരികളെ വെറുതെ വിട്ടുകൂടെ?