അന്തസ്സ്, അഭിമാനം, അങ്ങിനെ എന്തിന്റെയെങ്കിലും ഒരു കണിക അവശേഷിചിട്ടുണ്ടെങ്കില്‍, കേരള കത്തോലിക്കാസഭയുടെ അധികൃതര്‍ ഇനി തലയില്‍ മുണ്ടിടാതെ വെളിയില്‍ ഇറങ്ങരുത്!
മുമ്പ് ടൈംസ് ഓഫ് ഇന്ത്യയുടെ മേരി ചാണ്ടിയെക്കുറിച്ചുള്ള ഒരു ചെറിയ റിപ്പോര്‍ട്ട് അല്മായ ശബ്ദത്തില്‍ കണ്ടിരുന്നുവല്ലോ. മലയാളം മാധ്യമങ്ങള്‍ക്ക് അതൊരു വാര്‍ത്ത ആയിരുന്നില്ല. കത്തോലിക്കാസഭയുടെ മണി പവറിന്റെ മുന്‍പില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ കഴിയുന്ന മാധ്യമങ്ങള്‍ നമുക്ക് നന്നേ കുറവാണല്ലോ.
മാതൃഭൂമി ഒരു ചെറിയ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട് (Click Here). പക്ഷെ ആ റിപ്പോര്‍ട്ടില്‍ First Post India-യില്‍ വന്ന വിശദമായ റിപ്പോര്‍ട്ടിന്റെ ലിങ്കുണ്ട്. (Click Here)
വായിക്കുക, പ്രതികരിക്കുക.
അല്ലയോ അലക്സ്, എത്ര പ്രതികരിച്ചാലും, ആരെല്ലാം ശബ്ദമുയര്‍ത്തിയാലും നാണം എന്നൊരു സാധനം അല്‍പ്പമെങ്കിലും ഉണ്ടെങ്കിലല്ലേ കുഴപ്പമുള്ളൂ. അടിമുടി അഴിമതിയിലും തോന്ന്യാസത്തിലും മുങ്ങിത്താണ സഭയെ എങ്ങിനെ രക്ഷിക്കാം എന്നാണ് അലക്സ് പറയുന്നത്? അതു ഇവര്‍ക്ക് കൂടി തോന്നണ്ടേ. സഹികെട്ട വിശ്വാസികളുടെ കൂട്ടായ്മ കാണാന്‍ തൊടുപുഴ വന്നാല്‍ മതി. പോട്ടക്കാര് പറയുന്നു ഇപ്പൊ മലയാളം എഡിഷന്‍ നഷ്ടത്തിലാണെന്ന്. കേരള എഡിഷന്‍ തന്നെ നഷ്ടത്തിലാവാന്‍ പോകുന്നു. സ്വന്തം സത്യദീപത്തിന്റെ വരികള്‍ക്കിടയിലും നിറഞ്ഞു നില്‍ക്കുന്നത് സ്വയ ആക്ഷേപം തന്നെ. വാര്‍ഡു തോറും പുതിയ പ്രസിദ്ധികരണങ്ങള്‍ തുടങ്ങിയത് കൊണ്ടോ, ചാനല്‍ തുടങ്ങിയതുകൊണ്ടോ തിരുന്നതല്ല പ്രശ്നം. ചാനല്‍ തുടങ്ങി എ പ്രശ്നവും ബി പ്രശ്നവും കാരണം അത് നിര്‍ത്തി. എല്ലാം കൂടി ഒരു കോഴിക്കോട്ടുകാരന്‍ TV യില്‍ കാണിക്കുന്ന കുര്‍ബാനയ്ക്ക് കാഴ്ച വെച്ചിട്ട് നടക്കുകയല്ലേ? കത്തോലിക്കാ സഭ എന്ത് ചിന്തിക്കണമെന്ന് അങ്ങേരു പറയും. ദശാബ്ദങ്ങളുടെ പഴക്കമുള്ള സത്യദീപം എന്ത് എഴുതണമെന്നും അങ്ങേരു പറയും. ടി വി യില്‍ കുര്‍ബാന, ടെലഫോണില്‍ ഒപ്രൂസുമ, മൊബൈലില്‍ കുമ്പസാരം ...ഹാ എത്ര മനോഹരം...ഈ ജിവിതം.....
ReplyDeleteലോകത്തിലെ മിക്ക വിപ്ലവങ്ങളും തുടങ്ങിയത്...കൊച്ചു അസ്വസ്തതകളിലും അതിന്റെ ഫലപ്രദമായ പങ്കുവെക്കലിലും കൂടിയാണ്. ഇന്ന് അനേകം ഇന്റര്‍നെറ്റ് ബ്ലോഗുകളും, പ്രിന്റ് മാധ്യമങ്ങളും ഒരുമിച്ചു ആക്രമിച്ചു മുന്നേറുന്ന കാഴ്ച സഭയിലെ ഏതു പൊട്ടനും കാണാം. ഒന്നും താഴോട്ടല്ല മുകളിലേക്കാണ് പോവുന്നത് എന്നും കൂടി കാണുക. പുതു പുത്തന്‍ കാറ് വാങ്ങി പരിശുദ്ധാത്മാവിന്റെ കളര്‍ അടിക്കുന്ന മെത്രാന്മാരെ ഈ ജനം തുടച്ചുമാറ്റും എന്ന് ആര്‍ക്കാണ് അറിയാത്തത്? എന്ന് എന്ന പ്രശ്നം മാത്രമേ ബാക്കിയുള്ളൂ. ചിന്തിക്കുന്നവര്‍ മുഴുവന്‍ ഒരുവശത്തും, മന്ദ ബുദ്ധികള്‍ മുഴുവന്‍ മറു വശത്തും നിന്ന് പൊരുതിയാല്‍ എത്ര നാള്‍ വേണം? ദിപിക ശ്വാസം വലിക്കുന്നു, പിന്നല്ലേ രൂപത ഇറക്കുന്ന ഗസ്സറ്റുകള്‍. നാലും ചുറ്റും വെള്ളം കിടക്കുന്ന സിലോണില്‍ ഉറുമ്പ് കേറുന്നു പിനല്ലേ ഈ കട്ടിലേല്‍ എന്ന് ടോംസ് പണ്ട് പറഞ്ഞത് ഓര്‍ക്കുന്നു.
രണ്ടു കന്യാസ്ത്രികളുടെ കഥ മാത്രമല്ലേ പുറത്തു വന്നിട്ടുള്ളു. ജര്‍മനിയില്‍ ജോലി ചെയ്യുന്ന ഒരു സാദ നേഴ്സ് പറഞ്ഞത്, അച്ഛന്‍ വരുന്നു എന്നറിഞ്ഞാല്‍ സ്ത്രികള്‍ രണ്ടു മുഴം ദൂരെയേ നില്‍ക്കൂ എന്നാണു. ഇത് ഒരു അപവാദവുമില്ലാത്ത തിയറി എന്നും അവര്‍ പറഞ്ഞു. അച്ചന്മാര്‍ക്ക് വിലക്കുള്ള മഠങ്ങള്‍ ഈ കേരളത്തില്‍ ഉണ്ട്.
പെരുവിരല്‍ മുതല്‍ ഉച്ചി വരെ മലിമസമായ സഭയിലെ അംഗമാണ് ഞാന്‍ എന്ന് പറയാന്‍ കുട്ടികള്‍ പോലും മടിക്കുന്നു. സിറോ മലബാറിനെ മാത്രമാണ് ഈ ദുഷിപ്പു രോഗം ഇപ്പോള്‍ ബാധിച്ചതായി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കല്ദായാക്കാരുടെ യഥാര്‍ത്ത പിന്തുടച്ചക്കാര്‍ ജിവിച്ചിരുപ്പുണ്ടെങ്കില്‍ മാന നഷ്ടത്തിന് കേസ് കൊടുത്തേക്കാം.....