Translate

Wednesday, April 11, 2012

ആരാണ് യേശു ?

 ശ്രി ജോസ് ആന്റണി എഴുതിയ ചിന്തനിയമായ   'ക്രിസ്തിയത എന്ത്? എന്തിനു?' എന്ന ലേഖനത്തിനുള്ള മറുപടിയാണിത്. പ്രധാന ബോക്സില്‍ പോസ്റ്റു ചെയ്തതില്‍ പാക പ്പിഴ ഉണ്ടെങ്കില്‍ സദയം ക്ഷമിക്കുക. 
 
അല്മായാ ശബ്ദം ചിലപ്പോഴെങ്കിലും അതിന്റെ ലക്ഷ്യത്തില്‍നിന്ന് മാറി സഞ്ചരിക്കുന്നു എന്ന് തോന്നാറുണ്ട്. 
പക്ഷെ, സഭയുടെ ഇന്നത്തെ നിലയും ലക്ഷ്യത്തില്‍നിന്നുള്ള ഭ്രംശവും വളരെ ആകുലപ്പെടുത്തുന്നത് തന്നെയാണ്, അത് എങ്ങിനെ എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നത്  വിശകലനം ചെയ്യപ്പെടെണ്ടതുമാണ്. പക്ഷെ ഈ സാഹചര്യം പ്രയോജനപ്പെടുത്താന്‍ അധികാരികള്‍ തയ്യാറാകാത്തിടത്തോളം കാലം ഇത് നിഷ്ഫലമാണ് സംശയമില്ല. അല്‍മായ 
ശബ്ദത്തില്‍ എഴുതുന്നവര്‍ വിഭാവനം ചെയ്യുന്നതുപോലെ സഭ പോളിച്ചടുക്കിയാല്‍ ചെങ്ങളം പള്ളി പോളിച്ചതുപോലിരിക്കും - ഒരു പട്ടിക   കഷണം പോലും ബാക്കി കാണില്ല.  പക്ഷെ വിശ്വാസികളുടെ മനസ്സില്‍ ആഴ്ന്നു കിടക്കുന്ന തെറ്റായ ധാരണകളെ തിരുത്താന്‍ ഇത്തരം ചലനാത്മക സംരംഭങ്ങള്‍ക്ക്‌ കഴിയും. അതു വലിയൊരു മാറ്റത്തിന് കാരണമാവുകയും ചെയ്യും - ഇന്നല്ലെങ്കില്‍ നാളെ. എന്തും ഏതും തുടര്‍ച്ചയായി കേട്ടാല്‍ അത് സത്യമാണെന്ന്  കരുതും. അതാണ്‌ സഭയിലും സംഭവിച്ചത്. ബ്രഹ്മചര്യത്തിന്റെ പ്രസക്ത്തിയെന്നു പറഞ്ഞാല്‍ സ്വയം ഷണ്ടത്വം ചെയ്യുകയാണെന്ന്  വേറിട്ട ചിന്തകനായ ഒറിഗണ്‍ പോലും കരുതി എന്നോര്‍ക്കുക. ഇത്തരം അനേകം അസത്യങ്ങള്‍ വിശ്വാസികളുടെ ഉള്ളില്‍ പ്രതിഷ്ടിക്കാന്‍ സഭക്ക് കഴിഞ്ഞു - എല്ലാം യേശുവെന്ന സത്യത്തിന്റെ പേരില്‍. 


വി. ബൈബിള്‍ തര്‍ജ്ജമ ചെയ്തപ്പോള്‍ POC തന്നെ കല്‍ദായ റിത്തിന് അനുയോജ്യമായ രിതിയില്‍ അത് വ്യത്യാസപ്പെടുത്തി എന്ന് തെളിയിക്കാന്‍ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. സഭ അതിന്റെ വിശ്വസനിയത എല്ലാ തലത്തിലും നഷ്ടപ്പെടുത്തി എന്നുള്ളതും സത്യമാണ്. എല്ലാത്തിനും പരിശുദ്ധാത്മാവ് മറപിടിക്കും എന്നൊരു ധാരണ അധികാരികള്‍ക്കുമുണ്ട്,  ആ വിശ്വാസം വിശ്വാസികളില്‍ അരക്കിട്ടുറപ്പിച്ചിട്ടുമുണ്ട്‌.   മധ്യ കാലഘട്ടത്തില്‍ സഭ കൊന്നൊടുക്കിയ ജനങ്ങളുടെ സംഖ്യ  ഹിറ്റ് ലറും നെപ്പോളിയനും കൂടി കൊന്നതിനേക്കാള്‍ അധികം വരും. അതും പരിശുദ്ധാത്മാവ്, ഇത്രയും കാലം സാത്താനെയും പോറ്റുന്നതും പരിശുദ്ധാത്മാവ്. ഇത്തരം പ്രവര്‍ത്തികള്‍ കൊണ്ടും ന്യായികരണങ്ങള്‍ കൊണ്ടുമൊക്കെ സംഭവിച്ചത് യേശുവിന്റെ നാമം പുറത്തു ധൈര്യമായി പറയാന്‍ മടിക്കുന്ന ഒരു തലമുറയാണ് . എങ്കിലും ഉള്ളിന്റെ ഉള്ളില്‍ ദൈവത്തിലായിത്തിരാന്‍ ഉള്ള വ്യഗ്രത അവനെ അവിടെ പിടിച്ചു നിര്‍ത്തുന്നു. റൈകി, പ്രാനിക് ഹിലിംഗ്, ആര്‍ട്ട് ഓഫ് ലിവിംഗ് തുടങ്ങിയ സമ്പ്രദായങ്ങള്‍ ഇവിടെ എത്തിയപ്പോള്‍ ഏറെ ക്രിസ്ത്യാനികള്‍ അതില്‍ പങ്കെടുത്തു. നിരവധി വൈദികര്‍ക്കും, കന്യാസ്ത്രിമാര്‍ക്കും അല്മായര്‍ക്കും റൈകി ക്ലാസ്സുകള്‍ ഞാന്‍ തന്നെ എടുത്തിട്ടുണ്ട്. പാശ്ചാത്യ നാടുകളില്‍, മാതാ അമൃതാനന്ദമയിക്കും, ശ്രി ശ്രി രവിശങ്കരിനും ജയ് വിളിക്കുന്നത്‌ ക്രിസ്ത്യാനികള്‍ തന്നെയാണ്.  ഇതൊക്കെ കാണിക്കുന്നത് എഴുതുന്നവരേക്കാള്‍ ബഹുസഹസ്രം കൂടുതല്‍ അസ്വസ്ഥരാണ് എഴുതാത്തവര്‍ എന്ന് തന്നെയാണ്.   

വയനാട്   ഗായത്രിമാതാ  ആശ്രമത്തിലെ സ്വാമി നിരുപമാനന്ദ   തിര്‍ത്ഥ  എന്ന ബോംബെയില്‍ ജനിച്ച ഹിന്ദു  സന്യാസി ഒരു വലിയ യേശു ഭക്തനാണ്. നാഗ്പൂരില്‍ യേശുവിന്റെ ശിക്ഷ്യത്വത്തില്‍ തിവ്ര RSS കാര്‍ പോലുമുണ്ട് എന്ന്  ഭാരതം മുഴുവന്‍ ശിക്ഷ്യ സമ്പത്തുള്ള സ്വാമി സച്ചിദാനന്ദ ഭാരതി പറയുന്നു. യേശുവിന്റെ  ശിക്ഷ്യന്മാര്‍ എങ്ങിനെ ജിവിച്ചോ അതുപോലെ സ്നേഹത്തിലും പങ്കുവെയ്ക്കലിലും ജിവിക്കുക എന്നതാണ് അദ്ദേഹം സ്ഥാപിച്ച  DCP (Disciples of Christ for Peace ) എന്ന സംഘടന ലക്ഷ്യമിടുന്നത്. സഭ അവര്‍ക്കൊക്കെ ഒരു തിരാ വേദന തന്നെയാണ്. സ്വാമി സച്ചിദാനന്ദ ഭാരതിയോടു ഒരിക്കല്‍ ഞാന്‍ ചോദിച്ചു, അങ്ങയുടെ ലക്ഷ്യമെന്താണെന്നു.  എടുത്ത വായിലെ അദ്ദേഹം പറഞ്ഞ ഒരു മറുപടിയുണ്ട്, "സദ്ഗുരു ശ്രി യെശുദേവന്റെ പാദങ്ങളില്‍ മരിക്കുക, അതാണെന്റെ ലക്‌ഷ്യം." പെട്ടെന്ന് ഞാന്‍ ഓര്‍ത്തത് നമ്മുടെ ഭരണാധികാരികളെ പ്പറ്റി തന്നെയാണ്. ഇതില്‍ എത്രപേര്‍ ഇങ്ങിനെയൊരു മറുപടി പറയുന്നത് കേള്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയും? അതുകൊണ്ടാണ്, യേശുവിനെ സഭയില്‍ നിന്ന് മോചിപ്പിച്ചു ലോകത്തിനു തരാമോ എന്ന്  ജിവിച്ചിരിക്കുന്ന ഒരു ശങ്കരാചാര്യര്‍ തന്നെ ചോദിച്ചത്.

ഇന്ന്  അത്മിയ രക്ഷ ലക്ഷ്യമിടുന്ന സര്‍വ്വരും, (അതില്‍ അല്മായരുമുണ്ട് വൈദികരുമുണ്ട് ബിഷപ്പുമാരുമുണ്ട്) വേറിട്ട്‌ ചിന്തിക്കുന്നു. ഈ കേരളത്തില്‍ തന്നെ അങ്ങിനെയുള്ള അന്വേഷകരുടെ ഒരു സംഘടന തന്നെയുണ്ട്‌. അത് ആരും കരുതുന്നതുപോലെ ശുഷ്കവുമല്ല, പരസ്യവുമല്ല . അവര്‍ യേശുവില്‍ ഒരു സദ്‌ ഗുരുവിനെ കാണുന്നു. ഒരു ഗുരുക്കന്മാരും അവര്‍ക്ക് നിഷിദ്ധവുമല്ല. ഡല്‍ഹിക്ക് പോവാന്‍ വിമാനം തന്നെ വേണമെന്ന് ശഠിക്കുന്നത് മൌഡ്യം ആണ്  . . വിമാനത്താവളത്തില്‍ എത്താന്‍ ചിലപ്പോള്‍ ബസും കാറും ഒക്കെ വേണ്ടിവരും എന്നതുപോലെയെ യുള്ളൂ എല്ലാം. ഇയ്യടുത്ത കാലത്ത് ഒരു വലിയ പള്ളി വാഴൂരില്‍ പണി തിര്‍ന്നു - Anugraha Renewal Centre . അവിടുത്തെ പള്ളിയുടെ വിസ്ഥിര്‍ണ്ണം ഒരേക്കര്‍ വരും. അസ്സിസ്സി ഉദ്യാനം എന്നാണു പേര്.  മേല്‍ക്കൂര നിലാകാശം, ആര്‍ക്കും ഏത്  മതസ്ഥരായാലും അവിടെ നിശ്ശബ്ദതയില്‍ എത്രനേരം വേണമെകിലും ഇരുന്നു പ്രാര്‍ഥിക്കാം. ഇത്തരംകുറഞ്ഞത്‌ 150  പ്രാര്‍ഥനാ കേന്ദ്രങ്ങളെങ്കിലും ഈ കേരളത്തില്‍ തന്നെയുണ്ട്‌. അഹമ്മദാബാദില്‍ ഒരു ഇശോ സഭാ വൈദികന്റെ പള്ളിയില്‍ ഞാന്‍ പോയി. ഒരു വശത്ത്‌ ഓംകാരം, ഒരുവശത്ത്‌ ചന്ദ്രക്കലയും നക്ഷത്രവും , ഒരു വശത്ത്‌ കുരിശും, ഒരു വശം ശൂന്യവും.  വിശ്വാസിക്ക്   എങ്ങോട്ട് വേണമെങ്കിലും തിരിഞ്ഞിരുന്നു പ്രാര്‍ഥിക്കാം. 

 തമിള്‍നാട്ടില്‍ ഭൂതപാണ്ടി എന്ന സ്ഥലത്ത് ഒരാശ്രമത്തില്‍ പോകാനിടയായി. ആദ്യം കണ്ടത് രണ്ടു മധ്യ വയസ്കര്‍ രണ്ടു വൃദ്ധരെ മുറ്റത്തെ സ്ടൂളില്‍ ഇരുത്തി ഷേവ് ചെയ്യുന്നതാണ്. പിന്നിടാണ് മനസ്സിലായത്‌ കുരിശ്ശുമല  ഗ്രൂപ്പില്‍ പെട്ട രണ്ടു വൈദികരാണ്‌ ഈ ബാര്‍ബര്‍മാര്‍ എന്ന്. എത്ര വര്‍ഷം കഴിഞ്ഞിട്ടും ആ ചിത്രം എന്റെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല, മായുകയുമില്ല. ഈ നിശ്ശബ്ദതയും അതിലെ നിഷ്കളങ്ക സ്നേഹവും ആണ് യേശു മാര്‍ഗ്ഗം എന്ന് തിരിച്ചറിയുന്നവര്‍. അവര്‍ പ്രതിഷേദിക്കാനുമില്ല, പ്രകടിപ്പിക്കാനുമില്ല. ഈ ദൌര്‍ബല്യമായിരുന്നു എന്നും സഭയുടെ ശക്തി.     

അല്മായാ  ശബ്ദം, പ്രതിഷേദിക്കുന്നതിനോടൊപ്പം അല്‍മായനു നേര്‍വഴി കാട്ടിക്കൊടുക്കാനും കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സഭയോടും നമുക്ക് നന്ദി വേണം, കാരണം നമുക്ക് യേശുവിനെ കാട്ടിത്തന്നത് ഇവരാണ്. പ്രതിഷേദിച്ചു തിര്‍ക്കാനുല്ലതല്ല ഈ ജിവിതം. ഇത് നന്നായി ജിവിച്ചും തിര്‍ക്കണം.  ഞാനും ഹൃദയത്തില്‍  യേശുവിനെ കൊണ്ട് നടക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. എത്ര മുമ്പോട്ട്‌ പോയി എന്ന് ചോദിച്ചാല്‍ ഒന്നും ആയിട്ടില്ല എന്ന് പറയേണ്ടിവരുമെങ്കിലും, എന്റെ ലക്ഷ്യം മാറ്റമില്ലാതെ തുടരുന്നു. യേശു എന്നും എനിക്ക് വെളിച്ചവും ജിവനുമായിരുന്നു. ആ സദ്ഗുരു അനേകര്‍ക്ക്‌ വഴിയും മാര്ഗ്ഗവുമായി ഇവിടെ തന്നെ കാണും - കണ്ണുള്ളവര്‍ കാണും, ചെവിയുള്ളവര്‍ കേള്‍ക്കും.   

ജൊസഫ്  മറ്റപ്പള്ളി 

1 comment:

  1. "ഈ സഭയോടും നമുക്ക് നന്ദി വേണം, കാരണം നമുക്ക് യേശുവിനെ കാട്ടിത്തന്നത് ഇവരാണ്. പ്രതിഷേദിച്ചു തിര്‍ക്കാനുല്ലതല്ല ഈ ജിവിതം. ഇത് നന്നായി ജിവിച്ചും തിര്‍ക്കണം. ഞാനും ഹൃദയത്തില്‍ യേശുവിനെ കൊണ്ട് നടക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്"
    അങ്ങ് നന്നായ് പറഞ്ഞിരിക്കുന്നു. സഭ തന്നെയാണ് നമ്മളെ ഇങ്ങനെ തെറ്റ് തെറ്റാണെന്ന് തിരിച്ചറിയാനും പറയാനും പഠിപ്പിച്ചത് എന്ന് ഓര്‍ക്കുക നന്ദിയോടെ ആദ്യം. എന്നിട്ട് തീര്‍ച്ചയായും തെറ്റ് ശരിയല്ല എന്ന് നന്നായ് പറയണം.നമ്മെ പോലെ നമ്മുടെ വരും തലമുറയും അങ്ങനെ അറിയാനും പറയാനും നമുക്ക് ഒരു സഭ വേണം. ഇത്തിരികൂടി നല്ല നായകന്മാരുള്ള സഭ. അങ്ങ് പറഞ്ഞപോലെ പൊളിച്ചാല്‍ പിന്നെ ഒന്നുമുണ്ടാവില്ല.യുരോപിലെ സഭക്ക് പറ്റിയ അവസ്ഥ ഇവിടെയും വരും. അവിടെ ഇന്ന് സഭ എന്ന് പറയാന്‍ ഇനി ഏതാനും ചിതലരിച്ച കഴിക്കൊലുകള്‍ വീഴാന്‍ പാകത്തിന് നില്കുന്നു.ബഹു ഭൂരിപക്ഷവും പഴയ പെഗനിസതിലെക്കും ,പുതിയ നിരീശ്വരതതിലെക്കും പോയ്‌. ആകെ എല്ലാര്ക്കും പറയാന്‍ ഒരു നല്പതെട്ടെക്കാര്‍ വത്തിക്കാനും ഒരു മാര്‍പാപ്പയും പിന്നെ കുറെ വയസായ കര്‍ദിനാള്‍മാരും. ഇവിടെ അത് വരാതിരിക്കട്ടെ.

    ReplyDelete