Translate

Thursday, June 7, 2012

നാനാത്വത്തില്‍ ഏകത്വമായ യേശു.

അവന്‍ സത്യത്തിലേക്കുള്ള വഴി
കാലഹരണപ്പെട്ട ഒരു സഭയെപ്പറ്റിയാണ്‌ നാം ഇന്നും പഠിക്കുന്നത്. ദൈവത്തിന്‍റെ വാറന്റി (Warranty)അസാധുവായിട്ടു പതിനേഴു നൂറ്റാണ്ടുകളിലേറെയായി. ദൈവശാസ്ത്രം പണ്ഡിതന്‍റെ പണിപ്പുരയില്‍ നെയ്തെടുത്ത ഒരു തരം കപടമായ മായ മാത്രം. മനുഷ്യനെ തമ്മില്‍ പരസ്പരം അടി കൂടിക്കുവാനുള്ള  കയ്പ്പേറിയ നിയമസംഹിതകളുടെ കുറെഗ്രന്ഥങ്ങള്‍. സത്യത്തെ വക്രീകരിച്ചുകൊണ്ടുള്ള കുറെ കഥകളും ഇവരുടെ ഗ്രന്ഥത്തില്‍ കൂട്ടിചേര്‍ത്തിട്ടുണ്ട്. സ്വതന്ത്രമായി ചിന്തിക്കുന്ന മനുഷ്യമനസ്സുകളെ അടിമയാക്കി ഭയത്തിന്‍റെ വേതാളമാക്കുവാനെ ദൈവശാസ്ത്രങ്ങള്‍ ഉപകരിക്കുകയുള്ളൂ.

കുറെ പ്രാര്‍ഥനകള്‍ മാത്രം മനസ്സില്‍ ഉരുവിടാന്‍ പഠിപ്പിക്കുന്ന ദൈവശാസ്ത്രം ചിന്തിക്കുന്നവനെ തകര്‍ക്കുവാനും നോക്കും.വിരുതരായ ദൈവപണ്ഡിതര്‍ അധികാരവും പണവും അധീനതയിലാക്കി. അങ്ങനെ അവന്റെ തേരോട്ടവും തുടങ്ങി.

ഇതെല്ലാം പുരോഹിതന്‍റെ അധികാരം നിലനിര്‍ത്തുവാന്‍ ഒരുതരം ഒത്തുകളി മാത്രം. ഈ കുരുക്കില്‍ വീഴുന്നതു ഹൃദയത്തില്‍ ബലഹീനരായ ഏറെ ഭക്തരും. ഇത്തരം ചൂഷിതരില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ ജനം ബോധവന്മാരായെ തീരൂ?

യേശു ഇവിടെ വന്നതു ക്രിസ്തുമതം സ്ഥാപിക്കുവാനല്ല. മനുഷ്യഗോത്രങ്ങളുടെ ഹൃദയങ്ങള്‍ സ്വതന്ത്രമാക്കുവാനാണ്. ഞാന്‍ വഴിയും സത്യവും ജീവനുമാകുന്നു എന്ന വിപ്ലവ ദൈവികത കാണിച്ചുകൊടുത്തു.

പ്രകൃതിയുടെ സത്യങ്ങളെയും പിതാവിനെയും വെളിപ്പെടുത്തി. അവന്‍ ആകുന്നുവെന്നു, അവനായിരുന്നു സ്വയം മറ്റുള്ളവരോട് പറഞ്ഞത്. എന്നാല്‍ അവനാണ് വഴി. അവന്റെ വഴി മുടക്കുന്ന പുരോഹിതരല്ല. അവന്റെ വഴിയില്‍ സഞ്ചരിക്കുവാന്‍ ഒരുവന്‍ ക്രിസ്ത്യാനിയാകണമെന്നുമില്ല.

മാനവജാതിക്കുവേണ്ടിയാണ് അവനാകുന്നുവെന്നു അവന്‍ പറഞ്ഞത്. ക്രിസ്ത്യാനിയെക്കാള്‍ ഹിന്ദുവും മുസല്‍മാനും അവനെ മനസിലാക്കി. ഖുറാനില്‍ നബി തിരുമേനി പറഞ്ഞിട്ടുണ്ട്, എന്നില്‍ പാപം ഉണ്ട്. അവനിങ്കല്‍ ഈസായിങ്കല്‍ പാപമില്ല. അവന്‍ സത്യത്തിലേക്കുള്ള വഴിയായിരുന്നു.

ദൈവം എല്ലാവഴികളിലും ഉണ്ട്. എപ്പോഴും ഒരു സത്യാന്വേഷിക്കൊപ്പം കാണും. ഭാരതശാസ്ത്രത്തിന്റെ റിഗുവേദം പറയുന്നു, സത്യം ഒന്നേയുള്ളൂ. എന്നാല്‍ സാഗാകള്‍ പല വിധത്തിലും പേരിലും പറയുന്നു.

ദൈവത്തിങ്കലേക്കു അനേക വഴികള്‍ തുറന്നു കിടപ്പുണ്ടെന്ന് ഹിന്ദു പറയുന്നു. യേശുവും സത്യമായ അതിലൊരു വഴി. ഖുറാന്‍ മറ്റൊരു വഴി. യോഗാ മൂന്നാമതൊരു വഴി. ഒന്ന് മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമല്ല. എല്ലാം തുല്യം.

യാഥാസ്ഥികരായ ക്രിസ്ത്യാനികള്‍ അവനില്‍ക്കൂടി മാത്രമേ രക്ഷയുടെ കവാടം തുറക്കുകയുള്ളു, മറ്റെല്ലാം തെറ്റെന്നും പറയും. എന്നാല്‍ യേശു പറഞ്ഞത് ഇങ്ങനെ, ഞാന്‍ വഴിയാകുന്നു, സത്യവും ജീവനും, ആരും എന്നില്‍ക്കൂടിയല്ലാതെ പിതാവിങ്കല്‍ എത്തുകയില്ല.

ഇവിടെ ഞാന്‍ എന്ന നാമം സത്യമായ എന്നിലെ ഞാന്‍ ആകുമ്പോള്‍ ആണ്, ആ ഞാന്‍ കഠിന അദ്ധ്വാനത്തില്ക്കൂടി നേടിയെടുത്തതായത് എന്നില്‍ സ്വയം ബോധം  സാക്ഷാത്ക്കരിക്കുമ്പോള്‍ മാത്രം.  ഒന്നായ മഹാസമുദ്രത്തിലെ  പരസ്പരവഴികളില്‍ക്കൂടിയുള്ള സമചിത്തമായ ഒത്തുചേരലിന്റെ ത്രിവേണിയാണിവിടം ; അതെ  .യേശുവും ഞാന്‍ എന്ന ജീവനും.

യേശുവും  തിരുമേനിമാരും
എന്‍റെ രാജ്യം ഇഹലോകത്തില്‍ അല്ലായെന്ന് യേശുഭഗവാന്‍ പറഞ്ഞപ്പോള്‍ തെറ്റെന്നുപറഞ്ഞു പടവാളും പടയോട്ടവുമായി  പുരോഹിതലോകം ഒരിക്കല്‍ രാജ്യങ്ങളെല്ലാം പിടിച്ചെടുത്തു. കൊല്ലരുതെന്ന് പറഞ്ഞപ്പോള്‍ അവിടുത്തെ അനുയായികളായ തിരുമേനിലോകം ഗുരുവിനെ ധിക്കരിച്ചു  രക്ത പുഴകള്‍ ഈ ലോകത്ത് ഒഴുക്കി.

ഇന്ന് ആഗോള വത്തിക്കാന്‍ രാജകുമാരന്മാര്‍ യേശുവിന്‍റെ സ്വര്‍ഗരാജ്യം വിറ്റു പണം ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. സാമ്രാജ്യങ്ങളില്ലെങ്കിലും ചെങ്കോലും രാജകിരീടവും രാജവടിയും കോടാനുകോടി അടിമകളായ അല്‍മായപ്രജകളും  ലോകമെമ്പാടുമുണ്ട്.

യേശു പാവങ്ങളുടെ പാദങ്ങള്‍ കഴുകിയപ്പോള്‍ കുജേലകുബേര വിത്യാസമില്ലാതെ കൊച്ചുകുട്ടികള്‍ മുതല്‍ അല്‍മായപ്രജകളും അവരുടെ വീട്ടമ്മമാരും  ആ പൊന്നു തിരുമേനിമാരുടെ  പാദങ്ങളെ നമസ്ക്കരിച്ചു തിരുമോതിരം മുത്തുവാന്‍ തിക്കും തിരക്കിലുമാണ്.
 യേശു കുഞ്ഞാടുകളെ തീറ്റിയപ്പോള്‍ അതിന്‍റെ ലാഭം കൊയ്തത് തിരുമേനിമാരും.  പാവം അവന്‍ ഒരു ഒരു ആശാരി ചെറുക്കന്‍, എന്നാല്‍ ഇവര്‍ രാജപുരോഹിതരോ, എക്കാലവും യജമാനന്മാരായിരുന്നു..

 യേശു തന്‍റെ തോളില്‍ ഭാരമുള്ള കുരിശു വഹിച്ചപ്പോള്‍ ഭൂമിയിലെ ഇല്ലാരാജ്യത്തിലെ  രാജാക്കന്മാര്‍ ഭാരമേറി കെട്ടുകെട്ടായി പണവും നവരത്നങ്ങളും എല്ലാ രാജ്യങ്ങളിലും കുന്നുകൂട്ടി.

അവിടുന്ന് ചുങ്കക്കാരെയും കച്ചവടക്കാരെയും ദേവാലയങ്ങളില്‍നിന്ന് പുറത്താക്കിയപ്പോള്‍ ബിഷോപ്പ് രാജാക്കന്മാര്‍ ലാഭം കൊയ്യുവാന്‍ അവരെ സ്വാഗതം ചെയുന്നു. യേശു നിയമങ്ങള്‍ വിളംബരം ചെയ്തപ്പോള്‍ കാനോന്‍നിയമംവഴി അവിടുത്തെ നിയമങ്ങളെ ഇവര്‍  നീചാവസ്തയിലാക്കി. എവിടെ പുരോഹിതര്‍ വാണരുളുന്നോ അവിടെ അടിമത്വമുണ്ട്, പട്ടിണിയുണ്ട്, ചൂഷണവുമുണ്ട്.

യേശു പൂര്‍ണ്ണ ദൈവമോ?
യേശു ദൈവമെന്നുതന്നെ വിവിധ ക്രിസ്ത്യന്‍മതങ്ങള്‍ പൊതുവായി വിശ്വസിക്കുന്നു. എന്നാല്‍ ബൈബിളില്‍ യേശുവിനെ പൂര്‍ണ്ണനായ ഒരു ദൈവമായി ചിത്രീകരിച്ചിട്ടില്ല. പഴയനിയമത്തില്‍ യഹോവാ ഞാന്‍ ദൈവമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പുതിയ നിയമത്തില്‍ യേശു ഒരിക്കലും അങ്ങനെ അവകാശപ്പെട്ടിട്ടില്ല.അവിടെയാണ് യേശു മാനവലോകത്തിന്‍റെ മൊത്തം ദീപമായത്. ദൈവമെന്നു സ്വയം പറഞ്ഞിരുന്നുവെങ്കില്‍ ഇന്നു കാണുന്ന ശോഷിച്ച ആള്‍ദൈവങ്ങളുടെ കൂട്ടത്തില്‍ യേശുവും ഉള്‍പ്പെടുമായിരുന്നു. യേശുവിനെ സര്‍വ്വജാതികളുടെയും ലോകത്തിന്‍റെ ദീപവുമായി കണക്കാക്കുവാന്‍ വേദങ്ങള്‍ക്കും ഖുറാനുമൊക്കെ പങ്കുണ്ട്.

ഓരോ സഭയുടെയും ഓരോ കാലത്തുമുള്ള സഭാപിതാക്കന്മാര്‍ യേശുവെന്ന ദൈവത്തിന്‍റെ സ്വഭാവം പലവിധത്തില്‍ മാറ്റികൊണ്ടിരിക്കും.യേശുവെന്ന ദൈവത്തെപ്പറ്റി ഓര്‍ത്തോഡോക്സ്നു ഒരു വിശ്വാസം നെസ്തോറിയന്സിനു മറ്റൊരു വിശ്വാസം. കത്തോലിക്കനു യേശു പൂര്‍ണ്ണദൈവവും.

ദൈവം പൂര്‍ണ്ണനെന്നു സമ്മതിക്കാം. എന്നാല്‍ മനുഷ്യനെങ്ങനെ പൂര്‍ണ്ണനാകും. ഇവിടെ ഒരേ സമയം നശിക്കുന്നവനും നശിക്കാത്തവനെന്നും പറയുന്നു. (finite and infinite). തെറ്റു പറ്റുന്നവനും തെറ്റുപറ്റാത്തവനെന്നും (Infallible and fallible )പറയുന്നു. ഇതില്‍ യുക്തിയെവിടെ?

ഏ. ഡി. 325ലെ നിക്കാകൌണ്‍സില്‍ യേശുവിനെ പൂര്‍ണ്ണദൈവമായി അംഗീകരിച്ചു. Arians ദൈവമല്ലെന്നും Apollinarians യേശു ദൈവമാണെന്നും എന്നാല്‍ പൂര്‍ണ്ണ മനുഷ്യനല്ലെന്നും വിശ്വസിച്ചു.   A.D. 381 Constantinople സുനഹദോസ് അനുസരിച്ചുള്ള തീരുമാനം യേശു പൂര്‍ണ്ണനായ മനുഷ്യനെന്നാണ്. അതിനുമുമ്പു അബദ്ധങ്ങള്‍ പഠിപ്പിച്ച പിതാക്കന്മാര്‍ക്കും സ്വര്‍ഗത്തില്‍ സ്ഥാനമുണ്ടോ? ഈ തീരുമാനത്തില്‍ പരിശുദ്ധ ആത്മാവിന്‍റെ പങ്കുഎവിടെ?

നെസ്ത്തോറിയന്‍കാര്‍ മറ്റൊരു യേശു ദൈവത്തെ പ്രതിഷ്ഠിച്ചു. ക്രിസ്തുവിനെ രണ്ടു രൂപത്തില്‍ നെസ്തോരിയന്‍സ് കണ്ടു. ഒന്ന് ദൈവവും മറ്റത് മനുഷ്യനും. A.D 431 ല്‍ എഫെസസ് സുനഹദോസ് യേശുവില്‍ മനുഷ്യനായും ദൈവമായും രണ്ടായി കാണുവാന്‍ സാധ്യമല്ലെന്ന് നിയമം ഉണ്ടാക്കി. ദൈവവും മനുഷ്യനും ഒന്നായി യേശുവില്‍ ഉണ്ടായിരുന്നുവെന്നും യേശുവിന്റെ ജീവിതത്തിലെ സംഭവവികാസങ്ങള്‍ മനുഷ്യനും ദൈവവുമായി രണ്ടായി അല്ല, ഒന്നായ പ്രവര്‍ത്തങ്ങള്‍ ആയിരുന്നുവെന്നും സുനഹദോസ് വ്യക്തമാക്കി.

യേശുവില്‍ പൂര്‍ണ്ണനായ ദൈവം ഉണ്ടായിരുന്നുവെന്നു ബൈബിള്‍
ഒരുസ്ഥലത്തും വ്യക്തമാക്കുന്നില്ല. യേശുവില്‍ ഭാഗീകമായ ദൈവികത്വമാണെങ്കില്‍ യേശു പുതിയതിലെയും പഴയതിലെയും സത്യദൈവമല്ല.

ദൈവം സര്‍വ്വശക്തനാണ്. അല്ലാതെ ഭാഗികമായ സര്‍വ്വശക്തനല്ല. ദൈവം പൂര്‍ണ്ണമായും എല്ലാം അറിയുന്നവനാണ്. അല്ലാതെ അറിവിന്‍റെയേറെ മാത്രമുള്ളവനല്ല. മനുഷ്യന്‍ പോരായ്മകള്‍ ഉള്ളവനാണ്. അറിവിന്‍റെ അപര്യാപ്തതയുമുണ്ട്. തെറ്റുകള്‍ വരുന്നവനും അപൂര്‍ണ്ണനുമാണ്. ദൈവം എന്നാല്‍ അതിന്‍റെ വിപരീതമാണ്. ക്ളിപ്തപ്പെടുത്തുവാന്‍
സാധിക്കാത്തവനാണ്. അറിവിന്‍റെ പൂര്‍ണ്ണവൃഷമാണ്, തെറ്റുപറ്റാത്തവനും പൂര്‍ണ്ണനും.

യേശു പൂര്‍ണ്ണമനുഷ്യന്‍ മാത്രമോ, അതോ പൂര്‍ണ്ണദൈവമോ. ഒരു മനുഷ്യന്‍ എങ്ങനെ പരാശക്തിയാകുന്നു. ഒരു മനുഷ്യന് എങ്ങനെ സൃഷ്ടിയുടെ കര്‍ത്താവായ ദൈവവും മനുഷ്യനുമാകുവാന്‍ ഒരേ സമയം സാധിക്കുന്നു. ഒന്നുങ്കില്‍ യേശു ദൈവംമാത്രം അല്ലെങ്കില്‍ ജീവിച്ചിരുന്ന യേശു മനുഷ്യന്‍ മാത്രം.

ചരിത്രമല്ലാത്ത ബൈബിള്‍
ക്രിസ്തു യഹൂദരുടെ ഇടയില്‍ പ്രസംഗിച്ചു. ക്രിസ്തുമതം സ്ഥാപിച്ചത് വിജാതിയാരുടെയിടയില്‍ വേദംപഠിപ്പിച്ച പോള്‍ ആണെന്നു ദൈവ ശാസ്ത്രജ്ഞരുടെയിടയില്‍ അഭിപ്രായമുണ്ട്.ബൈബിള്‍ ആധികാരികമായ ഒരു ചരിത്രഗ്രന്ഥമല്ല.പോള്‍,യേശു ജീവിച്ചിരിക്കുന്ന നാളുകളില്‍ തമ്മില്‍ കണ്ടിട്ടില്ല. സുവിശേഷങ്ങള്‍ എഴുതിയ നാലു പേരും ആരെന്നു വ്യക്തമായ രേഖകളൊന്നും ചരിത്രകാരുടെ കൈവശമില്ല. സുവിശേഷകര്‍ മാത്യു, മാര്‍ക്ക്, ലുക്ക്‌, യോഹന്നാന്‍ എന്നീ വിശുദ്ധരാണെന്ന് പാരമ്പര്യം പറയുന്നു. എങ്കിലും ബൈബിള്‍ എഴുതിയത് ആരെന്നു തര്‍ക്കവിഷയങ്ങള്‍ തന്നെയാണ്.

വിശുദ്ധ മാര്‍ക്കിന്‍റെ സുവിശേഷമാണ് ഏറ്റവും പഴയപുസ്തകമായി കരുതിയിരിക്കുന്നത്. യേശുവിന്‍റെയും പോളിന്‍റെയും മരണശേഷം അനേക സംവത്സരങ്ങള്‍ കഴിഞ്ഞു, ആദ്യനൂറ്റാണ്ടിന്‍റെ പകുതിയില്‍ ഈ സുവിശേഷം എഴുതിയതെന്നു വിശ്വസിക്കുന്നു. ആദ്യപുസ്തകം ഗ്രീക്കിലായിരുന്നു. യേശുവിന്‍റെ ഭാഷ ആറാമിക്കും.പ്രാര്‍ഥനകള്‍ ഹീബ്രുവിലും ആയിരിക്കാം.

മാത്യുവിന്‍റെ സുവിശേഷം എഴുതിയത് ഏതോ അജ്ഞാതനായ ഗ്രന്ഥകര്‍ത്താവ് ആണ്.ജീസസ് മരിച്ചു ഒരു തലമുറയ്ക്ക്ശേഷമാണ് ഈ സുവിശേഷം എഴുതിയതെന്നും കരുതുന്നു.ചരിത്രത്തില്‍ ഉറങ്ങുന്ന ജീസസിനെ അറിയാന്‍ പാടില്ലാത്ത ആരോ ആണ് ജോണിന്‍റെ സുവിശേഷം എഴുതിയിരിക്കുന്നത്. വ്യക്തതയില്ലാത്ത വംശപരമ്പരകളാണ് ലൂക്കിന്‍റെ സുവിശേഷത്തിലുള്ളത്.

ക്രിസ്തു മതത്തിന്‍റെ സ്ഥാപകനെന്നു കരുതുന്ന പോളിന് ചരിത്രത്തിലെ യേശുവിനെ നേരിട്ട് അറിയത്തില്ലായിരുന്നു. പോളിന്‍റെ കത്തുകളും പോള്‍ എഴുതിയതെന്നു സ്ഥാപിക്കുവാന്‍ പ്രയാസമാണ്.അങ്ങനെ ആദ്യമ ക്രിസ്ത്യാനികളെപ്പറ്റിയുള്ള വിവരങ്ങള്‍ക്കായി ബൈബിള്‍ ഒരു ചരിത്ര പുസ്തകമായി ഗണിച്ചാല്‍ ശാരിയാവുകയില്ല.

ജീസസിന്‍റെ മരണശേഷം നാലാംനൂറ്റാണ്ടിലാണ് ക്രിസ്ത്യാനികള്‍ ബൈബിള്‍ ഉപയോഗിക്കുവാന്‍ തുടങ്ങിയത്.ക്രിസ്തുമതം റോമന്‍സാമ്രാജ്യത്തിന്‍റെ ഭാഗമായി അറിയപ്പെടുവാന്‍ തുടങ്ങി. നാലാംനൂറ്റാണ്ടില്‍ സുവിശേഷങ്ങളെ പഠിക്കുവാന്‍ ഒരു സിനഗോഗ് കൂടി. അന്നവര്‍ക്ക് ലഭിച്ച മാനുസ്ക്രിപ്ട്ടുകള്‍ പല തലമുറകള്‍മാറി എഴുതിയ കോപ്പികളായിരുന്നു.ഓരോ തലമുറകളും അവരുടെ ഭാവനകള്‍അനുസരിച്ച് സുവിശേഷങ്ങള്‍ക്ക് മാറ്റംവരുത്തി കാണും. പലകാലങ്ങളിലായി കവികളും,തത്വചിന്തകരും ക്രിസ്തു മതവിരോധികളായ യഹൂദരും എഴുതിയ മാനുസ്ക്രിപ്റ്റ് പരിശോധിച്ചശേഷമാണ് ബൈബിളിനെ സ്വന്തം വേദമായി ക്രിസ്തുമതം അംഗികരിച്ചത്. അതുകൊണ്ട് ബൈബിളിനെ ആസ്പദമാക്കി ക്രിസ്ത്യാനിയെന്ന പദത്തിന്‍റെ ഉത്ഭവം കണ്ടെത്തുവാന്‍ സാധിക്കുകയില്ല.

യേശുവാണോ പോള്‍ ആണോ ക്രിസ്തുമതം സ്ഥാപിച്ചതെന്ന് ബൈബിളില്‍ അവ്യക്തമാണ്.യേശു യഹൂദര്‍ക്ക് മാത്രം ജനിച്ചുവെന്നു ബൈബിള്‍ പ്രസംഗിച്ചു നടക്കുന്ന ഒരു ഇവാന്‍ജലിക്കല്‍ സഭയും അമേരിക്കന്‍നാടുകളില്‍ ഉണ്ട്.

തുടരും:

11 comments:

  1. ഫ്രാങ്ക്ഫര്‍ട്ടില്‍ സീറോ മലബാര്‍ ഇടവക ഇല്ലാ. രൂപതയില്ലാതെ ഇടവകയുണ്ടെന്നു പറയുന്നത് സഭാ നിയമ നിഷേധമാണ്.
    -----------------------------------------------------------------------------------------------------------------------------------------------------------------------------------------
    ഒരു ഫാ.ദേവദാസിന്‍റെ പ്രചാരണ നോട്ടീസ് വായിക്കാനിടയായി.കത്തനാമാരുടെ തട്ടിപ്പും മെത്രാന്മാരുടെ വല വീശലുമാണ് നാം ഇവിടെ കാണേണ്ടത് .സഭാംഗങ്ങള്‍ കണ്ണ് തുറക്കണം.
    ഫ്രാങ്ക്ഫര്‍ട്ടില്‍ സീറോമലബാര്‍ മലബാര്‍ ഇടവകയുണ്ടാകുന്നത് എങ്ങനെ? ജര്‍മനിയില്‍ ഒരിടത്തും സീറോ മലബാര്‍ രൂപതയില്ല,. സീറോമലബാര്‍ മെത്രാനില്ല, രൂപത ഉണ്ടായാലല്ലേ മെത്രാനും ഇടവകകളും ഉണ്ടാകൂ. ലാറ്റിന്‍ രൂപതയിലെ ഒരു പള്ളിയില്‍ മാസ്സത്തില്‍ ഒരു തവണ മലയാളം കുര്‍ബാന ചൊല്ലാന്‍ ജര്‍മ്മന്‍ ബിഷപ്പ് അനുവാദം കൊടുത്തിട്ടുണ്ട് .ഇതും പറഞ്ഞു ഒരു കത്തനാര്‍ ഇടവകയുണ്ടെന്നു പറഞ്ഞു പത്രങ്ങളില്‍ കൊട്ടിക്കോഷിച്ചു പ്രചരണം നടത്തുന്നു. ഫാ.ദേവദാസ് എന്ന ഒരു സന്യാസ സഭാക്കാരനാണ് ടിയാന്‍. ഇയാള്‍ കുറച്ചു നാള്‍ മുന്‍പ് സീറോമലബാര്‍ കോ ഓര്‍ഡിനേറ്റര്‍ ആണെന്ന് പറഞ്ഞു നടന്നു ഏറെ പണതട്ടിപ്പും നടത്തി. ജര്‍മ്മനിയില്‍ സീറോ മലബാര്‍ ഇടവകകള്‍ ഇല്ലായെന്ന് സഭാംഗങ്ങള്‍ അറിയണം. ദേവ ദാസിനെ എം.വി ജയരാജനേപ്പോലെയോ എം.എം.മണിയെപ്പോലെയോ തുല്യമായി കാണേണ്ടതാണ് . നാണം കെട്ടവന് ആസനത്തില്‍ വേര് കിളുത്താല്‍ അതുമൊരു തണലാണല്ലോ. ജനിച്ച നാട്ടിലെന്നല്ല,മറുനാട്ടിലും രക്ഷ കിട്ടാത്ത തനി എച്ചിയാണ് ദേവ ദാസ് എന്ന സ്വയം വികാരിയായി നടക്കുന്ന പരമ ദരിദ്ര ഹൃദയന്‍. ആലഞ്ചേരി മാര്‍ പാത്രീയാര്‍ക്കീസു ജോര്‍ജു ഇതൊരു കടവായി പ്ലാന്‍ ചെയ്തു ഇറങ്ങി ത്തിരിച്ചത് ജര്‍മ്മനിയില്‍ വന്നാല്‍ നല്ലതുപോലെ വല്ലതും കീശയില്‍ തടയുമെന്നത് കൊണ്ടും (മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍) ഇവിടെ ഒരു ഇടത്താവളം സ്ഥിരമായി മാറ്റുവാനുമാണ് .എന്തിനീ കോലം ആലഞ്ചേരി കെട്ടുന്നു. ജര്‍മ്മനിയില്‍ ഒരു സീറോ മലബാര്‍ ബ്രാഞ്ച് കെട്ടിയുണ്ടാക്കി ഇവിടെ യൂറോ കൊയ്യാനുള്ള കേന്ദ്രമാക്കാന്‍ നോക്കിയാല്‍ ബനഡിക്ട്ട് പതിനാറാമന്‍ മാര്‍പാപ്പ ആലഞ്ചിരിയെ ഓടിച്ചു അതിര്‍ത്തി കടത്തും. എന്തിനീ കഞ്ഞിത്തരം കാണിച്ചു നടക്കുന്ന ദേവ ദാസിനെ ആലഞ്ചേരി പൊക്കി ളോഹയ്ക്കുള്ളില്‍ ഒതുക്കുന്നത്‌. ഫ്രാങ്ക്ഫര്‍ട്ടില്‍ സീറോമലബാര്‍ ഇടവകയില്ലാ. ഉണ്ടെന്നു പറയുന്ന ദേവ ദാസും ആലഞ്ചേരിയും നുണ പറയുന്ന സി.പി.എമ്മിന് തുല്യരാണ്. ഇവര്‍ സഭാ നിയമ ലംഘനം നടത്തുന്നു.ഇവരുടെ നടപടിയെ എതിര്‍ക്കുന്നവരെ ഒതുക്കുമെന്നു അവര്‍ പറയുന്നു. ആലഞ്ചേരിയുടെ ഫ്രാങ്ക്ഫര്‍ട്ട് സന്ദര്‍ശനം സീറോ മലബാര്‍ സഭയെ പ്രതിനിധീകരിക്കുന്നില്ല. പണപ്പിരിവിനു കളം ഒരുക്കിയുള്ള പുറപ്പാടാണ്. അയര്‍ലണ്ടിലും ഇംഗ്ലണ്ടിലും ഓസ്ട്രിയായിലും ഒക്കെ കുറെ അവര്‍ കൊയ്ത്തു ശീലയിലാക്കിയിരുന്നു. ഇനി ജര്‍മ്മനി ഒരു ടോറോണ്ടോയോ കൊപ്പാലോ ആക്കുകയെന്ന പ്ലാനാണ്‌ അവര്‍ക്ക് ഉള്ളത്. ദേവദാസ് മറ്റൊരു ശാശേരിയോ ആലഞ്ചേരി മറ്റൊരു അങ്ങാടിയത്തോ ആണല്ലോ. സ്വയം രാജാവായി പ്രഖ്യാപിക്കുന്നവര്‍ ! ദേവദാസ് ഇടവക വികാരിയാണെന്നും ,ആലഞ്ചേരി പാത്രീയാര്‍ക്കീസ് ആണെന്നും വിളമ്പരം ചെയ്തവര്‍. ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് .!This is a current and true history breaking news from Germany.

    ReplyDelete
    Replies
    1. "ജര്‍മ്മനിയില്‍ വന്നാല്‍ നല്ലതുപോലെ വല്ലതും കീശയില്‍ തടയുമെന്നത് കൊണ്ടും (മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍) ഇവിടെ ഒരു ഇടത്താവളം സ്ഥിരമായി മാറ്റുവാനുമാണ്"

      ഇവര്‍ എന്തുകൊണ്ട് സൌത്ത് ആഫ്രിക്കയില്‍ ഒരു ഇടവക തുടങ്ങുന്നില്ല? ഉത്തരം വ്യക്തമാണ്. ഒന്നും തടയാന്‍ ഇല്ല; exchange value കുറവും ആണ്!

      Delete
    2. മത സൌഹാര്‍ദം ഊട്ടി ഉറപ്പിക്കാന്‍ വൈദികന്‍ ഉള്‍പ്പെടുന്ന സംഘം europe അമേരിക്ക switzerland ,കാനഡ,ജര്‍മ്മനി എന്നിവിടങ്ങളിലേക്ക് എന്ന് ദീപിക പത്ര വാര്‍ത്ത.
      സ്വിറ്റ്സര്‍ലന്‍ഡ്-.soorich .canada amerikka,gernany-,bon,colon,frairburg,
      US-atlanta newyork ,sanfransisco , kentukki,huston daallus,seattil,chicago,minnesotta,dallus,new jersy,boston baltimore philadelphia,
      England -landon,liverpool,maanchester ,camebridge , whales .
      എന്നിവിടങ്ങളില്‍ ആണല്ലോ മത സൌഹാര്‍ദം തകര്‍ന്നിരിക്കുന്നത്. മേല്പറഞ്ഞ സ്ഥലങ്ങളില്‍ എല്ലാം തന്നെ ഹൈന്ദവരും ,ബുദ്ധരും മുസ്ലിംകളും ,ക്രിസ്തിയാനികളും തമ്മില്‍ പൊരിഞ്ഞ യുദ്ധം നടക്കുകയാണല്ലോ. ഇവരുടെയും അവരുടെയും മനസിനെ മാനസാന്തര പ്പെടുത്തണേ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. ഇങ്ങിനെയും വിദേശമലയാളികളുടെ ഇടയിലെ മത സൌഹാര്‍ദം പാടി ഉറപ്പിക്കാം. കര്‍ണാടക സംഗീതം അന്നാട്ടിലുള്ളവര്‍ക്ക് എല്ലാം മന്സിലാവുകയും ചെയ്യും.മലയാളത്തിലാണെങ്കില്‍ പറയുകയും വേണ്ട.ഫോമയുടെ കാര്യത്തിലാണെങ്കില്‍ മത സൌഹാര്‍ദം ആകെ താറു മാര്‍ ആണ്. അതെ സമയം കേരളത്തിലും ഇന്ത്യയുലും മത സൌഹാര്‍ദം കാരണം വഴിയില്‍ കയ്യും, കാലും, തലയും തട്ടിയിട്ടു നടക്കാന്‍ പാടില്ല. ആ പാട്ട്കാരെ വിളിച്ചു നമൂക്കു കൊപ്പെളിലും ചിക്കാഗോ സുറിയാനി പള്ളികളില്‍ ഒന്ന് പാടിച്ചു നോക്കിയാല്‍ അറിയാം അവിടെ സുറിയാനി സൗഹൃദം വളരുമോ എന്ന്. ഇന്‍ഡോ പാക് അതിര്‍ത്തിയില്‍ പാടിച്ചാല്‍ പിന്നെ അവിടെ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ സാധിച്ചേക്കും എന്ന് അന്റോണിയെ അറിയിക്കണം. യു എന്‍ അറിഞ്ഞിരുന്നു എങ്കില്‍ സുഡാനിലും ഒരു സംഗീത കച്ചേരി വച്ചേനെ.
      പാട്ട് പാടാന്‍ ഇവിടെ ഒക്കെ പോകണമെങ്കില്‍ അതങ്ങ് പറഞ്ഞാല്‍ പോരെ. എന്തിനു മതസൌഹാര്‍ദം പഠിപ്പിക്കാന്‍ എന്ന ചെല്ലപ്പേര്?. അതും മത സൌഹാര്‍ദം ആകെ തകര്‍ന്നിരിക്കുന്ന വിദേശ മലയാളികളുടെ ഇടയില്‍.! ഇവര്‍ക്ക് വേണമെങ്കില്‍ മാര്‍പാപ്പയും കൂട്ടാം.അദ്ദേഹത്തിന്‍റെ പേര് തന്നെ "എലിപ്പാട്ടുകാരന്‍" എന്നല്ലേ. Rat Singer .

      Delete
    3. Very interesting. You could say many things against our priests, but there is one thing positive about them - they are highly imaginative! Matha Souhardham in Europe!

      John, could you give me the link of this news in Deepika? I tried, but could not locate. Thanks in advance. Alex

      Delete
    4. This comment has been removed by the author.

      Delete
    5. It was in Friday issue. I checked for previous issue. I could not find now. Usually they upload Saturday-news at one o clock Friday. I will forward if I could find.

      Delete
    6. http://malayalam.deepikaglobal.com/archives/default.aspx
      Drag down
      "സര്‍വ മത സാഹോദര്യം വാഴ്ത്തിപ്പാടാന്‍ പാടും പാതിരിയും സംഘവും" എന്ന് തലക്കെട്ട്‌.

      Delete
  2. യേശുവാണോ പോള്‍ ആണോ ക്രിസ്തുമതം സ്ഥാപിച്ചതെന്ന് ബൈബിളില്‍ അവ്യക്തമാണ്.യേശു യഹൂദര്‍ക്ക് മാത്രം ജനിച്ചുവെന്നു ബൈബിള്‍ പ്രസംഗിച്ചു നടക്കുന്ന ഒരു ഇവാന്‍ജലിക്കല്‍ സഭയും അമേരിക്കന്‍നാടുകളില്‍ ഉണ്ട്.


    തിരുവചനവും, ചരിത്രവും പഠിച്ചാല്‍ , ദൈവത്തിന്‍റെ മുന്‍പില്‍ യഹൂദരും ജാതികളും എന്ന രണ്ടു വിഭാഗങ്ങളെ ഉള്ളു. ക്രിസ്ത്യാനി എന്നപേരുപോലും, യേശു സ്വപ്നം കണ്ടിരുന്നില്ല . തിരുവചനത്തില്‍ പറയുന്നത് " അന്തോക്യയില്‍ വച്ച് ആദ്യമായി ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെട്ടു"( Act 11:26) എന്നാണ്. പേര്‍ സ്വീകരിച്ചു എന്നല്ല വിളിക്കപ്പെട്ടു എന്നാനെന്നത് ശ്രദ്ധിച്ചാലും. വിളിക്കപ്പെട്ടു എന്നുപറഞ്ഞാല്‍ മറ്റുള്ളവരാല്‍ വിളിക്കപ്പെട്ടു എന്നാണ് അഥവാ അവിശാസികളാല്‍ കളിയാക്കി വിളിക്കപ്പെട്ടു.
    ഉദാഹരണമായി , ബീന്‍സ്‌ ,ക്യാമല്‍ജോക്കി, പാണ്ടി , മല്ലു , മദ്രാസി .......... എന്നതുപോലെ ഒരു ( DE ROGATORY NAME). ക്രിസ്തു യെഹൂദനായി പിറന്നു യെഹൂദനായി മരിച്ച വ്യക്തിയാണ്. കാരണം യഹൂദ ഗോത്രത്തില്‍ ജനിച്ചതുകൊണ്ട് തന്നെ. ശിഷ്യന്മാരെല്ലാവരും ഇതേപോലെ യെഹൂദനായി പിറന്നു യെഹൂദനായി മരിച്ച വ്യക്തികളാണ്. അവരാരും തങ്ങള്‍ ക്രിസ്യാനികളെന്നു പറഞ്ഞിട്ടില്ല, മറിച്ച് നമ്മള്‍ അങ്ങിനെ ധരിച്ചുവച്ചിരിക്കുന്നു എന്ന് മാത്രം. തിരുവചനത്തില്‍ മേല്‍പ്പറഞ്ഞതുപോലെ ഒരു സ്ഥലത്ത് മാത്രം കാണാവുന്ന ഒരു വാക്കാണിത്, അതും ഉപയോഗിച്ചിരിക്കുന്നത് വിളിക്കപ്പെട്ടു (സംഭവിക്കാന്‍ പാടില്ലതതെന്തോ സംഭവിച്ചെന്നരീതിയില്‍ ) എന്നാണ് .
    ഇനി പൌലോസിന്റെ കാര്യമെടുക്കാം. സുവിശേഷവേല തുടങ്ങിക്കഴിഞ്ഞും പൗലോസ്‌ മരിക്കുന്നത് വരെയും, താന്‍ ഒരു യെഹൂദന്‍ ആണെന്നാണ് അവകാശപ്പെട്ടിരുന്നത്.

    പൗലോസ്‌ പറയുന്ന മറ്റുള്ളവരോട് പറയുന്ന ഭാഗം ശ്രദ്ധിച്ചാലും Act 26:5 ഞാന്‍(പൗലോസ്‌) ഞങ്ങളുടെ മതത്തിലെ ഏറ്റവും കര്‍ക്കശ വിഭാഗത്തില്‍പെട്ട ഫരിസേയനായിട്ടാണ് വളര്‍ന്നത്‌.
    ഇനി എതിരാളികള്‍ പൌലോസിനെക്കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം
    Act 24:5 യെഹൂദരിലെ നസ്രായപക്ഷക്കാരന്‍
    Act 24:14 അല്ലയോ ദേശാധിപതി ഫെലിക്സ്, " അവര്‍ ഒരുമതവിഭാഗം എന്ന് വിളിക്കപ്പെടുന്ന മാര്‍ഗമനുസരിച്ചു" പിതാക്കന്മാരുടെ ദൈവത്തെ ഞാന്‍ ആരാധിക്കുന്നു"
    ഇനിയും അനവധി തെളിവുകളും ഉദാഹരണങ്ങളുണ്ട്‌. ഇതില്‍നിന്നെല്ലാം എന്താണ് നമ്മള്‍ മനസിലാക്കുന്നത്‌?
    Part II
    യേശു ഇവിടെ വന്നത് വഴിതെറ്റിയ യെഹൂദാരെ നേരെയാക്കാനും , അതുകഴിഞ്ഞ് ജാതികളെ യാഹൂതരക്കനുമാണ്. നടപടി പുസ്തകത്തില്‍ ജാതികളെ യെഹൂദാരക്കുന്നത്
    നമ്മുക്ക് കാണാം. Act 16:3 .
    ഇതുപറയുമ്പോള്‍ എന്താണ് യെഹൂദന്‍ , ആരാണ് യെഹൂദന്‍ എന്നാ ചോദ്യമുയരും. ഇസ്രായേലികള്‍ യെഹൂദര്‍ എന്ന് ഒരു തെറ്റിദ്ധാരണ എങ്ങിനെയോ പരന്നിട്ടുണ്ട്? അത് ശരിയല്ല. ഇസ്രായേലില്‍ എല്ലാ ജാതികളുമുണ്ട് (ദൈവജനം വഴിതെറ്റിയാതുമൂലം സംഭാവിച്ചതുമുണ്ട്) ഇന്നത്തെ യഥാര്‍ത്ഥ യെഹൂദനെ കണ്ടുപിടിക്കുക അസാധ്യമാണ്.
    ബ്രെഹ്മത്തെ അറിയുന്നവന്‍ ബ്ര്രഹ്മണന്‍ . യെഹോവയെ അറിയുന്നവന്‍ യെഹൂദന്‍ ഇയൊരു അളവുകോലെ നമുക്കുള്ളൂ.
    Romans 2:29 but he is a Jew who is one inwardly; and circumcision is that of the heart , in the spirit not in the letter; whose praise is not of men, but of God.

    അതായത് യെഹോവയെ അറിഞ്ഞു യെഹോവക്കുവേണ്ടി ജീവിക്കുന്ന ഏത് മനുഷ്യനും യെഹൂദാനാണ്. അതാണ്‌ ദൈവം ആഗ്രഹിക്കുന്നതും.
    ചരിത്രം പഠിച്ചാല്‍ മുഹമ്മദും യെഹൂദരുടെ അനാചാരങ്ങള്‍ മാറ്റാന്‍ ശ്രമിച്ചവനാണ്. മനുഷ്യനുണ്ടോവിടൂ ക്രിസ്തുവിന്റെ പേരില്‍ ഒരുമതം അതില്‍ അനേക വിഭാഗങ്ങള്‍. മുഹമ്മദിന്‍റെ പേരില്‍ ഒരു മതം , അതിലും വിഭാഗങ്ങള്‍ , ബുദ്ധനോ, ജൈനനോ, ഗുരുനാനക്കോ,ശ്രീനാരയാനഗുരുവോ ഒന്നും ഒരു മതവും ഉണ്ടാക്കിയിട്ടില്ല , ഇവരുടെ പേരില്‍ പില്‍ക്കാലത്ത് മതങ്ങള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു . ഇവരെല്ലാം ന്യായപ്രമാണത്തില്‍ നിന്നും
    കാര്യമായ വ്യത്യാസമില്ലാത്ത വിശ്വാസികളായിരുന്നു . ദൈവങ്ങള്‍ അല്ലതിരുന്നതുകൊണ്ട് മാനുഷികമായ പല തെറ്റുകളും അവരുടെ ഉപദേശങ്ങളില്‍ വന്നുവെന്ന് മാത്രം.

    ReplyDelete
  3. യോഹ 1 : 1 - 18 ല്‍ "ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോട് കൂടെ ആയിരുന്നു.വചനം ദൈവം ആയിരുന്നു.സമസ്തവും അവനിലൂടെ ഉണ്ടായി.ഒന്നും അവനെ കൂടാതെ ഉണ്ടായിട്ടില്ല.അവനില്‍ ജീവന്‍ ഉണ്ടായിരുന്നു. അവന്‍ മനുഷ്യരുടെ വെളിച്ചം ആയിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു . അതിനെ കീഴടക്കാന്‍ ഇരുട്ടിനു കഴിഞ്ഞില്ല....ലോകം അവനീലൂടെ സ്രാഷ്ടിക്കപ്പെട്ടു എങ്കിലും ലോകം അവനെ അറിഞ്ഞില്ല...... അവന്‍റെ പൂര്‍ണതയില്‍ നാമെല്ലാം കൃപക്ക് മേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു..... ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല പിതാവുമായി ഗാഡ ബന്ധം പുലര്‍ത്തുന്ന ദൈവം തന്നെ ആയ ഏക ജാതന്‍ ആണ് അവിടുത്തെ വെളിപ്പെടുത്തിയത്"

    ReplyDelete
  4. "യേശു ഇവിടെ വന്നത് വഴിതെറ്റിയ യെഹൂദാരെ നേരെയാക്കാനും , അതുകഴിഞ്ഞ് ജാതികളെ യാഹൂതരക്കനുമാണ്. നടപടി പുസ്തകത്തില്‍ ജാതികളെ യെഹൂദാരക്കുന്നത്
    നമ്മുക്ക് കാണാം"Act 16:3 .

    (1 )മേല്‍ പറഞ്ഞത് act 16 :3 ല്‍ ഇല്ല .
    (2 )acts of the apostles അദ്ദ്യായം 11 : 1 മുതല്‍ 18 വരെ ആണ് വിജാതീയരുടെ മാനസാന്തരത്തെ പറ്റി പത്രോസ് വാദിക്കുന്നത്.17 - 18 ല്‍ പറയുന്നു :നാം യേശു ക്രിസ്തുവില്‍ വിശ്വസിച്ചപ്പോള്‍ ദൈവം നമുക്ക് നല്‍കിയ അതെ ദാനം അവര്‍ക്കും അവിടുന്ന് നല്‍കിയെങ്കില്‍ ദൈവത്തെ തടസ്സപ്പെടുത്തുവാന്‍ ഞാന്‍ ആരാണ് .ജീവനിലേക്കു നയിക്കുന്ന അനുതാപം വിജാതീയക്കും ( യഹൂദര്‍ അല്ലാത്തവര്‍) ദൈവം പ്രദാനം ചെയ്തിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി.
    (3 ) യഹൂദര്‍ക്ക് മാത്രം ഉള്ളതാണ് രക്ഷ എന്നത് അവരുടെ ഒരു തെറ്റിദ്ധാരണ ആയിരുന്നു. നമ്മുടെ നാട്ടില്‍ ബ്രഹ്മം ജ്ഞാനം ബ്രാമണര്‍ക്ക് മാത്രം എന്ന് പണ്ട് അവര്‍ വിശ്വസിച്ചപോലെയോ, ഭൂമി ആര്യന്മാര്‍ക്ക് മാത്രം എന്ന് നാസികള്‍ വിശ്വസിച്ചപോലെയും , കത്തോലിക്കര്‍ രക്ഷ തങ്ങള്‍ക്കു മാത്രം എന്ന് കരുതിയ പോലെയും.
    (4 ) യഹൂദരെ വെളിപാടിന് തെരഞ്ഞെടുക്കാന്‍ കാരണം യേശു പിറക്കാന്‍ പോകുന്നത് അവരില്‍ നിന്ന് ആയതു കൊണ്ടാണ്. യേശുവിനു ജനിക്കാനും ജീവിക്കാനും ഉള്ള ശരീരവും മസ്തിഷ്ക്കവും ആവശ്യത്തിനു പരിണാമം സംഭവിച്ച്‌ ഒരു ദൈവത്തെ ഉള്‍ക്കൊള്ളാന്‍ പാകമായിരിക്കണം എന്നുണ്ടായിരിക്കണം. അന്നത്തെ കാലത്ത് യഹൂദ വര്‍ഗം ആണ് evolutuinary ladder ഇല്‍ ഏറ്റവും highest levelil എത്തിയിരുന്നത് എന്നതായിരിക്കണം ആ വര്‍ഗത്തെ അതിനു വേണ്ടി ഒരുക്കാന്‍ കാരണം . ഇന്നും യഹൂദര്‍ ബുദ്ധിശക്തിയിലും മറ്റു പലതിലും മുന്‍പന്തിയില്‍ ആണ് എന്ന് കാണാം. അവിടെ ഒരു റോമന്‍ ഭരണ രീതിയും കുരിശു മരണ ശിക്ഷയും ഉണ്ടായിരുന്നു. പക്ഷെ യഹൂദര്‍ അതിനെ അവരുടെ മാത്രം ആയി കണ്ടു. പലര്‍ക്കും യേശുവിനെ ഒട്ടു മനസിലാക്കാനും ആയില്ല.ദൈവത്തിനു എല്ലാ മനുഷ്യരും മക്കളാണ് എന്ന സത്യം യേശു പറഞ്ഞപ്പോള്‍ പലര്‍ക്കും അത് ഗ്രഹിക്കാന്‍ ആയില്ല. ജാതികളെ യഹൂദര്‍ ആക്കുക എന്നത് ജാതിപരം അല്ല "യഹോവയെ അറിയുന്നവന്‍ യഹൂദന്‍" എന്ന പിപ്പിലാധന്‍റെ തിയറി തീര്‍ച്ചയായും വെളിപാട് തന്നെ ആണ്. അഭിനന്ദനങ്ങള്‍. ആ ഒരു അര്‍ഥം വരുന്ന അളവുകോല് യഹൂദന്‍ എന്ന വാക്കിനു ഒരു universal realm അല്ലെങ്കില്‍ സാര്‍വത്രികത നല്‍കുന്നുണ്ട്. യേശുവിനു ശേഷം യേശുവില്‍ വിശ്വസിക്കുന്നത് വഴി ഏതൊരുവനും യഹൂദന്‍ = തെരഞ്ഞെടുക്കപ്പെട്ട ജനം ആകാം എന്ന് തിരുത്തപ്പെട്ടു.

    ReplyDelete
    Replies
    1. റോമാ 2: 28
      പുറമെ യെഹൂദനായവൻ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല;
      29 അകമെ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും .

      Delete