രാജ്യത്തിന്റെ പൌരനിയമങ്ങളുടെമേൽ, കാനോൻനിയമം എന്ന വൻകൊട്ട കെട്ടിയിരിക്കുന്നതും പരമാധികാരമുള്ള ഒരു രാജ്യത്തിന്റെ നിയമത്തെ തന്നെ ചോദ്യം ചെയ്യലാണ്.
അധികാരികളുടെയും മാഫിയാ ഭരണാധികാരികളുടെയും ശക്തമായ പിന്തുണയുള്ളതുകൊണ്ട്, അല്മായനു
പ്രതികരിക്കുവാനും സാങ്കേതിക
തടസ്സങ്ങളുണ്ടാകും.
പുരോഹിതർക്ക്,ദൈവിക ശാസത്രത്തിനുള്ളിൽമാത്രം കാനോൻ നിയമത്തിന്റെ അധികാരപരിധി ഉറപ്പിച്ചാൽ, മതിയാവുകയില്ലേ? കാനോൻ നിയമങ്ങളുമായി ഇന്ത്യൻനീതിന്യായകോടതികളിൽ, വാദിക്കുവാനും ഇവർക്കെങ്ങനെ ധൈര്യം വന്നു. നീതിന്യായ കോടതികളിലെത്തുന്ന വക്കീലന്മാരും ജഡ്ജിമാരും തങ്ങളുടെ സമയം ചിലവഴിച്ചു കാനോൻ നിയമങ്ങളും പഠിക്കണമോ? കാനോൻ നിയമംഇന്ത്യൻ നീതിന്യായകോടതി പരിഗണിക്കുമെങ്കിൽ, കത്തോലിക്കസഭയ്ക്കു വെളിയിലുള്ള മറ്റു സഭകള്‍ക്കും ഈർക്കിലി ക്രിസ്ത്യൻസഭകള്‍ക്കും വെവ്വേറെ നിയമങ്ങൾ ഉണ്ടാക്കി കോടതിയിൽ വാദിക്കാമല്ലോ? ഹൈക്കോർട്ടില്‍നിന്നും ഫുള്‍ബെഞ്ചിൽ പള്ളിയുടെ വാദങ്ങള്‍ക്കെതിരായി വന്ന വിധി അല്‍മായ മുന്നേറ്റത്തിന്റെ പ്രതീക്ഷകളുടെതായ ഒരു നാഴികകല്ലായും കണക്കാക്കാം.
ചർച്ച്ആക് റ്റ്
നടപ്പിലാക്കുന്നതു വഴി ആദിമസഭയിലെ ചൈതന്യം ക്രിസ്തീയസഭകളിൽ വീണ്ടും പ്രകാശിതമാകുവാൻ വഴിതെളിയിക്കും. ജനാധിപത്യ വ്യവസ്ഥിതിയില്‍ക്കൂടി സഭയിൽ അല്മായനു കൂടുതൽ പങ്കാളിത്വം ലഭിക്കും.
നിയമങ്ങളാകമാനം ബൈബിൾ വിശ്വാസധിഷ്ടിതമായിരിക്കും.
നിയമങ്ങൾ പ്രായോഗികമാക്കുന്നതും ക്രൈസ്തവരുടെ വികാര മൂല്യങ്ങള്‍ക്കനുസരിച്ചായിരിക്കും. നിയമം പാസ്സായാൽ സഭയെ
ഭരിക്കുക, ഇടവകയില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരും രൂപതയില്‍നിന്നും പ്രധിനിധാനം ചെയ്യുന്നവരും സർക്കാരില്‍നിന്നുമുള്ള ഉദ്യോഗസ്ഥരടങ്ങിയ കമ്മറ്റിയുമായിരിക്കും. ഇന്നുള്ള സഭയുടെ അടിസ്ഥാന നിയമങ്ങളെയോ, അഭിപ്രായങ്ങളെയോ, സഭാപരമായ പഠനങ്ങളെയോ, വിശ്വാസത്തെയോ, ദൈവശാസ്ത്രത്തെയോ യോഗം ചോദ്യം ചെയ്യുകയില്ല. സഭയുടെ താത്വിക മേഖലകളില്‍നിന്നും പരിപൂര്‍ണ്ണമായും അകന്നുള്ള സമീപനത്തോടുകൂടിയ കാര്യപരിപാടികളായിരിക്കും
തെരഞ്ഞെടുക്കപ്പെട്ട നിയമ സംഹിത പ്രവർത്തകർക്കു നല്‍കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ചർച്ചു ആക്റ്റ് പാസായാൽ ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നതു സഭയ്ക്കായിരിക്കും. കോടികണക്കിനു രൂപയാണ്, പുരോഹിതരും പള്ളികൈക്കാരുംകൂടി സഭയുടെ സ്വത്തു കട്ടുമാറ്റുന്നതും. പണത്തിന്‍റെ മേല്‍നോട്ടം മുഴുവൻ ഇവരുടെ ഉത്തരവാദിത്വത്തിൽ ആയതുകൊണ്ടു ആരും ചോദ്യം ചെയ്യാനുമില്ല. ശക്തമായ ഗവണ്‍മെന്റ് നിയന്ത്രണം (Auditing) സഭയുടെ സ്വത്തുക്കളും വരവുചെലവുകളുടെമേൽ ഉണ്ടെങ്കിൽ കൊള്ള ഒരു പരിധി വരെ അവസാനിപ്പിക്കുവാൻ സാധിക്കും.പള്ളി
തികച്ചും ഒരു ഫാക്ടറിപോലെ വ്യവസായസ്ഥാപനമായി മാറിയിരിക്കുന്നു.
ജനങ്ങളുടെ പരിപാലനത്തിനായി ഒരു രാഷ്ട്രത്തിനു മൂന്നു ഘടകങ്ങളാണുള്ളത്. ഒരു വ്യക്തി, വ്യക്തിസ്വാതന്ത്ര്യം, ജനങ്ങളുടെ സ്വത്ത് സംരക്ഷിക്കുവാനുള്ള കടമ. ഇതു മൂന്നും സംരക്ഷിക്കേണ്ടതു
ഒരു
വിദേശരാജ്യമല്ല. നിലവിലുള്ള സഭയുടെ സ്വത്തുക്കൾക്കു സംരക്ഷണം നല്‍കുന്നതു വത്തിക്കാൻ പോലീസല്ല . ജനങ്ങളുടെ നികുതികൊണ്ടു പോറ്റിപുലർത്തുന്ന ഭാരതത്തിന്‍റെ നിയമപാലകരാണ്.
വിശ്വാസികളുടെ പണം സ്വീകരിക്കുന്നവർ ആ പണം എങ്ങനെ ഉപയോഗിക്കുന്നുവെന്നു അറിയുവാനും വിശ്വാസിക്ക് അവകാശമുണ്ട്. ഈ സ്വത്തുക്കൾക്കു സംരക്ഷണം നല്‍കുന്ന സർക്കാരിനു സഭയുടെ സ്വത്തിന്മേല്‍ നികുതി പിരിക്കുവാനും അവകാശമുണ്ട്. എന്നാൽ നികുതി പിരിക്കുവാൻ ചർച്ചു ആക്റ്റ് ഉപദേശിക്കുന്നില്ല.
സർക്കാരിന്‍റെ ഓഡിറ്റ് ചെയ്ത
(Auditor) പള്ളിസ്വത്തു വിവരങ്ങൾ
പരിശോധിച്ചാൽ
വൻകിട കൊള്ളയുടെ ചരിത്രങ്ങൾ പുറത്തു വരുമെന്നു
ഇവർ ഭയപ്പെടുന്നു. പല മാടമ്പി കൈക്കാരന്മാരുടെ വീടുകളും ജപ്ത്തി വന്നേക്കാം. ചെക്കൊശ്ലോവാക്യായിലെ കമ്മ്യുണിസ്റ്റ്കാരുടെ മുമ്പിൽ
പുരോഹിതരു പണ്ടു
തലകുത്തി വീണതുപോലെ ഇവിടെയും സംഭവിക്കുവാൻ മേലാതില്ല.
അധികാരം ആദ്യം ദൈവത്തിനും പിന്നെ ഭരിക്കുന്ന ഭരണകൂടത്തിനും എന്നൊക്കെ കീറാമുട്ടികൾ പറഞ്ഞു ദൈവത്തെപ്പോലും പുരോഹിതർ കള്ളൻ ആക്കുകയാണ്. ഭൂമി മുഴുവൻ സൃഷ്ടിച്ചതു ദൈവമാണെന്നും മറ്റും പുരോഹിത മേധാവിത്വം അനുശാസിക്കുന്നവരുടെ
നിയമങ്ങൾ പറയുന്നു. വിശ്വാസികളെ പറഞ്ഞു കബളിപ്പിച്ചു വമ്പിച്ച ഭൂസ്വത്തിന്‍റെ ഉടമകളായി. ദൈവത്തിന്‍റെ ഭൂമിയിൽ സർക്കാരിനു അവകാശമില്ലായെന്നു ചിന്തിക്കുന്നു.
പള്ളികൊള്ളകൾ പുറത്താകുമെന്നു വന്നതോടെ നന്മയുടെ പ്രവചാകരെന്നു നടിക്കുന്ന ഇവർ ചർച്ചു ആക്റ്റിനെ എതിർക്കുന്നതിലൂടെ തനി നിറം പുറത്തിറക്കുകയാണ്. കൃഷ്ണയ്യരുടെ ബില്ല്പോലെ ഭരണഘടനയുടെ 26വകുപ്പ് അനുസരിച്ചു നമ്മുടെ രാജ്യത്തിനു രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക കാര്യങ്ങളെ നിയന്ത്രിക്കുവാൻ നിയമങ്ങളുണ്ട്. പള്ളിയുടെ അധികാരം ഇടവകക്കാർക്ക് വിട്ടുകിട്ടിയാല്‍തന്നെ പിന്നെയും കോട്യാനുകോടി രൂപാക്കുള്ള ഭൂസ്വത്തുക്കളും സ്ഥാപനങ്ങളും ബിഷപ്പുമാരുടെ അധീനതയിൽ തന്നെയല്ലേ? അതിന്മേല്‍ അല്മേനിക്കു എങ്ങനെ അവകാശം സ്ഥാപിക്കുവാൻ പറ്റും? ബിഷപ്പും അച്ചന്മാരുമായി മാത്രം ട്രസ്റ്റിയോ കമ്പനിയോ ഇവർക്കു സ്ഥാപിക്കാമല്ലോ? ഇങ്ങനെ ഉത്തരം കിട്ടാത്ത നിയമവശങ്ങളുമായി പിന്നെയും കഥ തുടർന്നുകൊണ്ടിരിക്കും.
കേരളചരിത്രം വിലയിരുത്തിയാൽ സ്വകാര്യ സ്കൂള്‍
മാനേജുമെന്റുകള്‍ക്കു
മുമ്പിൽ ഭരണകൂടങ്ങളെന്നും
കീഴ്പ്പെട്ടു ഭരണം നടത്തിയ ഒരു വ്യവസ്ഥ
എല്ലാക്കാലത്തും
കാണുവാൻ
സാധിക്കും. ഇതിനൊരു അപവാദമായി ഇ.എം.
ശങ്കരൻ
നമ്പൂതിരിപ്പാടിന്റെ 1957ൽ വിമോചന സമരത്തിൽക്കൂടി താഴെ ഇറക്കിയ കേരളസംസ്ഥാനത്തിലെ ആദ്യത്തെ സർക്കാർ മാത്രമേയുള്ളൂ. അന്നു മുണ്ടശേരിമാഷ് കൊണ്ടുവന്ന പരിഷ്ക്കാരങ്ങൾക്കു തുരങ്കം വെച്ച നേതാക്കന്മാരും അഭിവന്ദ്യ തിരുമേനിമാരും ചരിത്രത്തിന്റെ തീരാകളങ്കങ്ങളാണ്.
സ്വകാര്യ മാനെജുമെന്റുകൾക്കെതിരെ ആദ്യം പരിഷ്കാരങ്ങൾക്കായി പദ്ധതികൾ കൊണ്ടുവന്നതു ശ്രീ സർ C.P. രാമസ്വാമിഅയ്യർ ആയിരുന്നു. സ്വാതന്ത്ര്യം കിട്ടിയ അക്കാലത്തു അദ്ദേഹം കൊണ്ടുവന്ന പരിഷ്ക്കാരങ്ങളെ ഇല്ലായ്മ ചെയ്യുവാൻ പള്ളിപടയ്ക്കു സാധിച്ചു. അന്നുമുതൽ സ്വതന്ത്രഭാരതത്തിലെ
എല്ലാ
ഭരണകൂടങ്ങൾക്കും സ്വാകാര്യസ്കൂൾ തലത്തിലെ മേലാളന്മാരെയും തിരുമേനിമാരെയും കാലുകൾ കഴുകി മാത്രമേ ഭരിക്കുവാൻ സാധിച്ചിട്ടുള്ളൂ.
1948ല്‍ തിരുവിതാംകൂറിൽ പ്രാഥമിക
വിദ്യാഭ്യാസബില്ല്
നിയമസഭയിൽ അവതരിപ്പിച്ചു. പ്രൈമറിസ്കൂൾ തലത്തിൽ എല്ലാ കുഞ്ഞുങ്ങൾക്കും സൌജന്യമായി വിദ്യാഭ്യാസം നല്കുവാനായിരുന്നു ഈ ബില്ലിലെ വ്യവസ്ഥ. അന്നു സംസ്ഥാനത്തെ സ്കൂളുകൾ അധികവും ക്രിസ്ത്യൻ നിയന്ത്രണത്തിലായിരുന്നു. ശക്തമായ ഇവരുടെ എതിർപ്പുമൂലം ഈ പദ്ധതി നടപ്പാക്കുവാൻ സാധിച്ചില്ല. അങ്ങനെ അക്കാലത്തു പ്രൈമറി സ്കൂളില്‍ പഠിച്ചിരുന്ന ആയിരകണക്കിനു നിർധനർ
ആയവർക്ക് വിദ്യാഭ്യാസം നിഷേധിച്ചതും ഇന്നത്തെ തിരുമേനിമാരുടെ പൂർവിക തലമുറകൾ തന്നെയായിരുന്നു. ഫലം,
തിരുമേനിമാരുടെ അടിയാളന്മാരായി വിദ്യാഹീനരായ ഒരു
തലമുറയെ ഇവർക്കു സൃഷ്ടിക്കുവാൻ സാധിച്ചു.
സ്വാതന്ത്ര്യത്തിനുശേഷം സ്കൂളുകൾ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരുവാൻ ഒരു
നീക്കമുണ്ടായിരുന്നു. അക്കാലത്തു അദ്ധ്യാപകർക്കു കൃത്യമായി ശബളം കൊടുക്കാത്തുമൂലം മിക്ക അദ്ധ്യാപക കുടുംബങ്ങളും ദാരിദ്ര്യത്തിലായിരുന്നു. സർക്കാർ, സ്കൂളുകൾ ഏറ്റെടുക്കുന്നതു അദ്ധ്യാപകർക്കും ആശ്വാസമായിരുന്നു. ഈ പദ്ധതികള്‍ക്കും തിരുമേനിമാർ തുരങ്കംവെച്ചു.
1950ൽ പനമ്പള്ളിയുടെ വിദ്യാഭ്യാസ പരിഷ്ക്കാര പദ്ധതി കൊണ്ടുവന്നു. അദ്ധ്യാപക നിയമനം, അദ്ധ്യാപകരുടെ സേവനവ്യവസ്ഥകൾ , സ്കൂൾഫീസ് ഏകീകൃതം, കാര്യക്ഷമമായ അദ്ധ്യാപക നിയമനത്തിനുള്ള സർക്കാർ ചുമതലകൾ, ശബള പരിഷ്ക്കരണവും സർക്കാരിന്റെ നേരിട്ടുള്ള നിയമനവും എന്നിങ്ങനെ പുരോഗമനപരമായ ആശയങ്ങളായിരുന്നു ഈ ബില്ലിലും ഉണ്ടായിരുന്നത്. കത്തോലിക്ക പുരോഹിതലോകം അന്നും ഈ ബില്ല് ഇല്ലാതാക്കി.അങ്ങനെ നേതൃത്വവും ഉറപ്പിക്കുവാൻ സാധിച്ചു.
ആരെങ്കിലും കാലത്തിനനുസരിച്ച് പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടോ
അവരെയെല്ലാം
സംഘിടിത
പുരോഹിതവർഗം തോല്‍പ്പിച്ചിട്ടുണ്ട്. കഥകൾ ഏറെയുണ്ട്. കേരള ചരിത്രംതന്നെ പുരോഹിതർ വ്യപിചരിച്ച കറുത്ത അധ്യായങ്ങൾ നിറഞ്ഞതാണ്. ചരിത്രം ഇന്നും മാറ്റമില്ലാതെ തുടരുന്നു.
ആഗോളസഭകളുടെ ചരിത്രം അവലോകനം
ചെയ്താലും കേരളചരിത്രം പോലെതന്നെ. ചെക്കൊസ്ലോവാക്കിയായിൽ 1948ല്‍ കമ്മ്യൂണിസ്റ്റു സർക്കാർ പള്ളികൾ മൊത്തം പിടിച്ചെടുത്തു. വൈദികരായ അനേകരെ ജയിലിൽ അടക്കുകയും വധിക്കുകയും ചെയ്തു. പിന്നീട് മതച്ചടങ്ങുകൾ രഹസ്യ പോലീസിന്‍റെ നിരീക്ഷണത്തിലാക്കി. വൈദികർക്കു ശമ്പളം കൊടുക്കുന്നതും സർക്കാർ ആയിരുന്നു. അങ്ങനെ കമ്മ്യൂണിസം തകർന്നു 22 വർഷം കഴിഞ്ഞാണ് സഭയുടെ 2 ബില്ല്യൻ ഡോളർ വിലമതിപ്പുള്ള സ്വത്തുക്കൾ തിരിച്ചു കൊടുക്കുന്നത്. സോവിയറ്റു യൂണിയന്‍റെ പതനശേഷം മിക്ക സ്ലാവ് രാജ്യങ്ങളിലും കത്തോലിക്കസഭയ്ക്കു വീണ്ടും ഉണർവുണ്ടായി. 1989
ല്‍ കാർഡിനൽ
ഫ്രന്റിസേക് ഒമാസേക്ന്റെ (Cardinal Frantisek omasek) നേതൃത്വത്തിൽ
ചെക്കൊശ്ലോവാക്യായിൽ
സഭാനേതൃത്വത്തിൽ വലിയ ഒരു വിപ്ലവം ഉണ്ടായെങ്കിലും പോളണ്ടിലെപ്പോലെ ഫലം നേടിയില്ല.
No comments:
Post a Comment