Translate

Tuesday, December 25, 2012

എമ്മാനുവേല്‍


മരിയാ തോമസ് പീടികയ്ക്കല്‍ 

''പള്ളിക്കച്ചവടക്കാരെ 
ചാട്ടവാര്‍കൊണ്ടടിച്ചോടി-
ച്ചരുളും ക്രിസ്തുവെന്നുള്ളില്‍
പള്ളികൊള്ളുക സര്‍വദാ!''

കുഞ്ഞുണ്ണി മാഷു പാടുമ്പോള്‍
പാടുന്നെന്‍ ബാക്കിയിങ്ങനെ:

തെറ്റു തെറ്റെന്നറിഞ്ഞിട്ടും 
തന്റെ തെറ്റിന്നു മറ്റാരോ 
മാപ്പുചോദിക്കുമെന്നോര്‍ത്താം
പണ്ടാരോ ചെയ്ത തെറ്റിന്നായ് 
മാര്‍പ്പാപ്പാ മാപ്പുചോദിപ്പൂ 
മാപ്പു നല്കുന്നതെങ്ങനെ?

വചനം മാംസമാക്കീടാന്‍
വരം നമ്മള്‍ക്കുമുണ്ടല്ലോ
ബന്ധിതര്‍ക്കായ് മോചനം നാം
ശ്രമിച്ചാലേ ലഭ്യമാകൂ.

എമ്മാനുവേലെന്ന വാക്കിന്‍
അര്‍ഥം നാം നിത്യമോര്‍ക്കണം:
ദൈവം നമ്മോടൊപ്പമുണ്ട് 
നീതിക്കായി ശ്രമിക്കുമ്പോള്‍!

No comments:

Post a Comment