ക്നാനായ വിശേഷങ്ങള്‍
കേരള കൌമുദിയില്‍ ഇന്ന് വന്ന വാര്‍ത്തയാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇതില്‍ പറയുന്നതനുസരിച്ച് ഈ വൈദികനെ ചില പദവികളില്‍ നിന്ന് നീക്കി, അദ്ദേഹം പാലക്കാട്ടെ തന്റെ സ്വന്തം രൂപതയിലെയ്ക്ക് മടങ്ങും.
ഈ വാര്‍ത്തയെ വളച്ചൊടിച്ചു വൈദികനെ സഭയില്‍ നിന്ന് നീക്കി എന്ന് ചിലര്‍ എഴുതിപിടിപ്പിക്കുന്നുണ്ട്.
ഇതുപോലെ എത്രയെത്ര സംഭവങ്ങള്‍ നടക്കുന്നു. അതെല്ലാം ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ വകുപ്പിലാണ് കൊട്ടിഘോഷിക്കപ്പെടുന്നത്. ഇത്തവണ മുഖ്യധാരാമാധ്യമങ്ങളും സര്‍ക്കാരും ഇടപ്പെട്ടതുകൊണ്ട് മാത്രം ഇത്രയെങ്കിലും നടപടി ഉണ്ടായി. ഏതായാലും സഭാധികാരികള്‍ക്കും വൈദികന്‍ സമര്‍ത്ഥനാണെന്ന് ബോധ്യമായിട്ടുണ്ട്. ബഹളം കെട്ടടങ്ങികഴിയുമ്പോള്‍ ഒരു മോണ്‍സിഞ്ഞോര്‍ പദവി പ്രതീക്ഷിക്കാം. പുതിയ മോണ്‍സിഞ്ഞോറിനെ വാഴിക്കുമ്പോള്‍ തിരുവഞ്ചൂരിനെ മുഖ്യാതിഥി ആയി ക്ഷണിച്ചാല്‍ അദ്ദേഹം ചെന്ന് ഇതേ വൈദികന്റെ സേവനത്തെക്കുറിച്ച് വാഴ്ത്തിപാടും.
മതവെറിയന്മാരുടെയും രാഷ്ട്രീയവെറിയന്മാരുടെയും അവിശുദ്ധ കൂട്ടുകെട്ട്.
മനുഷ്യക്കടത്ത്: വൈദികനെ സഭാ ചുമതലകളില്‍ നിന്ന് നീക്കി
(കേരള കൌമുദി)
കൊച്ചി: വിദ്യാഭ്യാസ സമ്മേളനത്തിന്റെ മറവില്‍ അമേരിക്കയിലേക്ക് മനുഷ്യക്കടത്ത് ആസൂത്രണം ചെയ്ത ഫാ. ജയ്‌സണ്‍ കൊള്ളന്നൂരിനെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി) യൂത്ത് കമ്മിഷന്‍ സെക്രട്ടറി,കേരള കാത്തലിക് യൂത്ത്മൂവ്‌മെന്റ് (കെ.സി.വൈ.എം) സംസ്ഥാന ഡയറക്ടര്‍ പദവികളില്‍ നിന്ന് നീക്കി. വൈദികന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ കെ.സി.ബി.സി മൂന്നംഗ അന്വേഷണ കമ്മിഷനെ നിയമിച്ചു.
ഫാ. ജയ്‌സണ്‍, കൂട്ടാളികളായ രാജു തോമസ്, ടിറ്റു തോമസ്, ജോമോന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് മനുഷ്യക്കടത്ത് ആസൂത്രണം ചെയ്തതെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് പദവികളില്‍ നിന്ന് വൈദികനെ നീക്കാന്‍ സഭ നിര്‍ബന്ധിതമായത്. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഫാ. ജയ്‌സണ്‍ ഇനി സ്വന്തം രൂപതയായ പാലക്കാട്ടേക്ക് മടങ്ങേണ്ടി വരും. വൈദികനൊപ്പം പ്രവര്‍ത്തിച്ച മറ്റ് മൂന്നു പേര്‍ക്ക് സഭയുടെ ഔദ്യോഗിക പദവികളില്ലെന്ന് കെ.സി.ബി.സി വക്താവ് ഫാ. സ്റ്റീഫന്‍ ആലത്തറ 'കേരളകൗമുദി'യോടു പറഞ്ഞു.
ഈ വാര്‍ത്ത എത്ര മലയാള പത്രങ്ങള്‍ പ്രാധാന്യത്തോടെ കൊടുത്തിട്ടുണ്ട് ?
ReplyDelete