എവിടെ സ്വേഛചാധിപത്യം ആരംഭിക്കുന്നുവോ അവിടെ നിയമവും അവസാനിക്കുന്നു. അരാജകത്വവും തുടങ്ങും.
ഇത് അമേരിക്കൻ ഭരണഘടന ശില്‍പ്പിയായ ജെഫെഴ്സൻ, പറഞ്ഞ വാക്കുകളാണ്. സർക്കാരിന്റെ നിയമ സംഹിതകളുടെപരിധിയില്‍പ്പെട്ടതല്ല സഭാവക സ്വത്തുക്കളെന്നുള്ളത് ആധുനിക കാലത്തിന്റെ ഒരു അപവാദമാണ്. സമത്വം, സ്വാതന്ത്ര്യം സാഹോദര്യം എന്നീ മഹനീയ ആശയാധിഷ്ടിതമായ ഒരു രാഷ്ടത്തിന്റെ തത്ത്വങ്ങള്‍ക്കുള്ളില്‍ത്തന്നെ സഭാതാത്പര്യങ്ങള്‍ക്കായി സമത്വസുന്ദരമായ ഭാരതം എന്ന ആദർശം ഇവിടെ ബലികഴിച്ചിരിക്കുകയാണ്.
ഹിന്ദുവിനും മുസ്ലീമിനും ഒരു നിയമം, ക്രിസ്ത്യാനിക്ക് മറ്റൊരു നിയമം. ഇത്തരം കിരാത നിയമം മറ്റേതെങ്കിലും രാഷ്ട്രത്തിലുണ്ടോയെന്നും വ്യക്തമല്ല. ഈ സ്വാർഥനിയമങ്ങളെ മറികടന്നു കേരളത്തിലെ പ്രഗല്പ്പനായ മുൻസുപ്രീം കോടതി ജഡ്ജി കൃഷ്ണയ്യർ തയ്യാറാക്കിയ ബില്ലിന്റെ നക്കലിനെയാണ് ചർച്ച് ആക്റ്റെന്നു പറയുന്നത്. ബില്ലിന്റെ നിയമവശങ്ങളും പ്രായോഗിക വശങ്ങളും വാദവിവാദങ്ങളില്‍ക്കൂടി ചർച്ച ചെയ്തുവെന്നല്ലാതെ നാളിതുവരെയും നിയമപാലകരുടെ മേശയില്‍ എത്തിയിട്ടില്ല. സംഘടനാ തലങ്ങളിലും സാമൂഹികരംഗങ്ങളിലും നിയമം പ്രായോഗികമാക്കുവാൻ ഒച്ചപ്പാടുകളുണ്ടെങ്കിലും, പൌരാഹിത്യ ശക്തിയിൽ അവതരിപ്പിക്കുവാൻ, പോകുന്ന ബില്ല് കാറ്റത്തുലയുന്ന വെറും കടലാസ്സു കഷണങ്ങളായി അവതരിപ്പിക്കുന്നവരുടെ കൈവശം തന്നെയുണ്ട്.
സഭയുടെ സ്വത്തുക്കൾ ഒരു മെത്രാന്റെയോ പുരോഹിതന്റെയോ തറവാട്ടിൽ നിന്നും കൊണ്ടുവന്നതല്ല. പൈതൃകമായി തലമുറകള്‍ മറിഞ്ഞു വന്നതാണ്. മതസംഭാവനകളും ഭക്തരുടെ നേർച്ചകാഴ്ചകളുമായി സ്വരൂപിച്ച സ്വത്തുക്കളാണ്. ഈ സ്വത്തുക്കൾ നല്കിയവരായ വിശ്വാസികള്‍ക്ക് സ്വത്തിന്മേൽ യാതൊരു നിയന്ത്രണവും ഇല്ല. സ്വത്തുക്കളും കൈകാര്യം ചെയ്യുന്നത് ബിഷപ്പും പുരോഹിതരും. ചരിത്രാതീതകാലംമുതൽ സഭയുടെ സ്വത്തുക്കൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു ചോദിക്കുവാനും അല്മായനെ അനുവദിച്ചിരുന്നില്ല.
സഭയുടെ ചോദ്യം ചെയ്യാൻ പറ്റാത്ത സ്വത്തുക്കള്‍ക്ക് സർക്കാർ നോട്ടത്തിൽ ഒരു കണക്കു വേണമെന്നു മാത്രമേ ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. സഭയുടെ സ്വത്തുക്കൾ ഇന്നു നിയന്ത്രണത്തിലുള്ളവരുടെ വീടുകളില്‍നിന്നും കൊണ്ടുവന്നതല്ല. ഭരണഘടനയുടെ ഇരുപത്തിയാറാം വകുപ്പനുസരിച്ച് സഭാ സ്വത്തുക്കൾ സർക്കാരിന്റെയും മേല്‍നോട്ടത്തില്‍ കൊണ്ടുവരുവാൻ സഭ ബാധ്യസ്ഥരുമാണ്.
നീതിന്യായ കോടതികളിലെ പ്രഗല്പ്പരായ ജഡ്ജിമാരായിരുന്ന ശ്രീ കെ.റ്റി. തോമസിന്റെയും കൃഷ്ണയ്യരുടെയുംപരിഗണനയോടെ വന്ന ബില്ലിനെ മൂന്നുവ ർഷങ്ങൾ കഴിഞ്ഞിട്ടും മെത്രാൻലോകം ഗൌനിക്കുന്നില്ലെങ്കിൽ ശ്വേഛ്ചാധിപത്യം തുടരുവാൻ പുരോഹിതർ ആഗ്രഹിക്കുന്നുവെന്നു വേണം കരുതുവാൻ. ചർച്ച് ആക്റ്റിനെ എതിർക്കുന്ന പുരോഹിതർ തങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വത്തെ തികച്ചും നിരസിക്കുന്നുവെന്നല്ലേ മനസിലാക്കേണ്ടത്. വസ്തുനിഷ്ടമായി എന്തുകൊണ്ട് കാര്യങ്ങൾ ഗൌരവമായി പുരോഹിതരും അധികാര സ്ഥാനങ്ങളിലുള്ളവരും പരിഗണിക്കുന്നില്ല.
പുരോഹിതരുടെ നിയന്ത്രണത്തിലിരിക്കുന്ന വൻസ്വത്ത് സമാഹരണം ഇവരുടെ പൂർവികസ്വത്തല്ല. മഠം വക സ്വത്തുക്കളും സ്ഥാവരസ്വത്തുക്കളും ബിഷപ്പിന്റെ കൊട്ടാരങ്ങളും തലമുറകളായി സംഭാവനകള്‍ കിട്ടി സ്വരൂപിച്ചിട്ടുള്ളതാണ്. അടുത്തകാലത്ത് അനിയന്ത്രിതമായി നിയമാനുസരണമല്ലാതെ പല പള്ളികളും പണം ബ്ലേഡിലും മറ്റുമിട്ടു ഇരട്ടിച്ചിട്ടുണ്ട്. തന്മൂലം സ്വത്തിന്റെ പരിധി എത്രമാത്രം ഉണ്ടെന്നും ഇടവക ജനങ്ങള്‍ക്കുപോലും അറിയത്തില്ല. ഗള്‍ഫില്‍നിന്നു വരുന്ന സാധാരണക്കാർക്ക് മാത്രമേ പണത്തിനു നിയന്ത്രണമുള്ളു. ഇന്നുള്ള നിയമം അനീതിയാണ്. വിദേശവരുമാനത്തിനു നികുതി കൊടുക്കണമെന്നാണ് നിയമം. ഇന്ന് വിദേശ വരുമാനം വെട്ടിച്ചു കേരളകത്തോലിക്കസഭ നികുതി വെട്ടിപ്പിന്റെ വലിയഒരു മാഫിയാ സംഘടന ആയിരിക്കുകയാണ്. സർക്കാരും രാഷ്ട്രീയ സംഘടനകളും പള്ളിയുടെ നിയമത്തില്‍ നിശബ്ദത പാലിക്കുന്നതും അല്മായനു വ്യക്തമല്ല.
ചർച്ച്ആക്റ്റ് പരിധിയിൽ പള്ളിസ്വത്തുക്കളെല്ലാം തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പള്ളി സ്ഥിതിചെയ്യുന്ന കെട്ടിടങ്ങൾ, പള്ളിയോടനുബന്ധിച്ചുള്ള മറ്റു കെട്ടിടങ്ങൾ, പള്ളി നിലകൊള്ളുന്ന ഭൂമി, ഭാവിയിൽ പള്ളിപണിയാൻ പദ്ധതിയിടുന്ന ഭൂമികൾ, സെമിത്തേരികൾ, പള്ളി മേടിച്ചിട്ടുള്ള മറ്റു സ്വത്തുക്കളും ഭൂമിയും, പള്ളിക്കായി ദാനം കിട്ടിയ വസ്തുക്കൾ, സെമിനാരികൾ, ഹോസ്പിറ്റൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂൾ, കോളേജു അനാഥ ശാലകൾ,പുരോഹിതരുടെ വാസസ്ഥലം, ധ്യാന കേന്ദ്രങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, കൃഷി ഭൂമികൾ, പത്ര മാധ്യമങ്ങളും അനുബന്ധിച്ചുള്ള സ്വത്തുക്കളും ചർച്ച്ആക്റ്റ് നിയമത്തിന്റെ പരിധിയിൽ വരും.
കൃഷ്ണയ്യരുടെ നിയമം നിർദ്ദേശിച്ചിരിക്കുന്നത്, ജനാധിപത്യരീതിയില്‍ പള്ളിഭരണം നടപ്പിലാക്കുവാനാണ് . ഇടവകയില്‍ പതിനെട്ടുവയസു തികഞ്ഞവർക്ക് വോട്ടവകാശം ഉണ്ടായിരിക്കും. ഇവരായിരിക്കും ട്രസ്റ്റ് അസംബ്ലി അംഗങ്ങളെയും നേതാക്കളെയും തിരഞ്ഞെടുക്കുന്നത്. ട്രസ്റ്റ് അസംബ്ലിയില്‍ ഓരോ ഇടവകയിലും കണക്കു പരിശോധിക്കുന്നതിനു (Auditors) മൂന്നു അംഗങ്ങളെയും അംഗസംഖ്യാനുപാതകമായി കൂടുതല്‍ അംഗങ്ങളെയും തെരഞ്ഞെടുക്കണം. ഓരോ മുന്നൂറു കുടുംബങ്ങളെയുംഒരു യൂണിറ്റായി കണക്കാക്കും.
ഇടവകയിലെ യുണിറ്റു സംസ്ഥാനലവലിൽ ഉള്ളവരെയും തെരഞ്ഞെടുക്കും. ഒരുരൂപതയ്ക്ക് ഇരുപത്തിയഞ്ചു ട്രസ്റ്റികളെയും തിരഞ്ഞെടുക്കാം. സർക്കാരില്‍നിന്നു കണക്കുപരിശോധകരായി (Auditors) പ്രാവിണ്യം നേടിയവരെയും തെരഞ്ഞെടുക്കണം. യോഗ്യരായവരെ മാത്രമേ ഓരോ സ്ഥാനങ്ങളിലേക്കായി തിരഞ്ഞെടുക്കുവാൻ പാടുള്ളൂ. സഭയുടെ വിശ്വാസത്തിനെതിരായി പ്രവർത്തിക്കുന്നവരെ, നിരീശ്വരന്‍മാരെ, കുറ്റവാളികളെ, ഭരണകാര്യങ്ങളിൽ, യോഗ്യത കല്‍പ്പിച്ചു ഒഴിവാക്കിയിട്ടുണ്ട്. മാനസിക രോഗികള്‍ക്കും കുടിയന്മാർക്കും മയക്കു മരുന്നിനടിമപ്പെട്ടവർക്കും സഭയുടെ ഭരണ കാര്യങ്ങളില്‍ പങ്കുകൊള്ളൂവാന്‍ അവകാശമില്ല.
അടുത്ത ദിവസങ്ങളിൽ ഉണ്ടായിരുന്ന ഹൈക്കോടതി വിധിയിൽ അല്മായനു സഭാപരമായ സ്വത്തുക്കളിൽ നിയന്ത്രണവും അവകാശവും ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇടവകക്കാരോ, സ്വതന്ത്രമായോ, തിരഞ്ഞെടുക്കപ്പെടുന്ന പള്ളിയിലെ അല്‍മായ കമ്മിറ്റിക്കോ സഭാപരമായ സ്വത്തുക്കള്‍ക്ക് അവകാശമുണ്ടായിരിക്കുമെന്നു 2012 ഒക്റ്റോബറിൽ, ഹൈക്കോടതി ജഡ്ജി കെ. വിനോദചന്ദ്രന്റെ നീതി ന്യായ വിധിയിലുണ്ട്. കൊല്ലം, മുക്കാട് തിരുകുടുംബ ദേവാലയത്തില്‍ ഇടവകക്കാരും പള്ളിഅധികാരികളും തമ്മിലുള്ള കേസിന്റെ വിധിന്യായമാണിത്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലുള്ള ഓരോ പള്ളിയിലെയും ഇടവകക്കാർ ഒത്തുചേർന്നു പള്ളിക്കെതിരായി ഇത്തരംഅനേക വിധികള്‍ നേടിയാൽ ചർച്ച് ആക്റ്റിനു കാലക്രമത്തിൽ,പുരോഹിതർ, കീഴ്പ്പെടേണ്ടിവരും.
അല്മായനു അനുകൂലമായ വന്ന വിധി പുരോഹിത ലോകത്തെ ഞെട്ടിച്ചി ട്ടുണ്ട്. വിധിന്യായത്തിലെ പകർപ്പുകള്‍ കണ്ടിട്ടും പുരോഹിതർ സ്വേഛ്ചാധിപത്യം തുടരാമെന്നും ചിന്തിക്കുന്നു. കാനോൻ നിയമങ്ങൾ, രാജ്യത്തിന്റെ മണ്ണിൽ പയറ്റി ചിലവാക്കുവാനുള്ള സാധ്യതകളും പുരോഹിതർ ആരായുന്നുണ്ട്. പള്ളിവക സ്വത്തുക്കൾ ക്രയവിക്രയം ചെയ്യുവാൻ അതാതു പള്ളികളുടെ രൂപതയിലെ ബിഷപ്പിന്റെയോ വികാരിയുടെയോ പൂർണ്ണ സമ്മതപത്രം വേണമെന്നുള്ളതാണ്, കാനോൻ നിയമവ്യവസ്ഥ. കോടതി ഉത്തരവു തികച്ചും വിപരീതവും. ഉത്തരവില്‍ പറയുന്നത് ഇങ്ങനെ, "ഒരു രാജ്യത്തിന്റെ നിയമങ്ങള്‍ക്കുപരിയായി മറ്റൊരു രാജ്യത്തിന്റെ നിയമങ്ങൾ സാധൂകരിക്കുകയില്ല. ഭരണഘടന അനുശാസിക്കുന്നില്ല." ഈ വിധിന്യായ പ്രകാരം രാജ്യത്തിന്റെ ബില്ല്യൻ ബില്ല്യൻ രൂപാ കണക്കിനുള്ള സ്വത്തുക്കൾ ബിഷപ്പുമാരും പുരോഹിതരും മാത്രം കൈകാര്യം ചെയ്യുന്നതും രാജ്യദ്രോഹം ആണ്. സ്വേഛ്ചാധിപതികളായ പള്ളിയധികാരികൾ അല്മായന്റെ മറവിൽ, രാജ്യത്തിന്റെ നിയമങ്ങളെ ലംഘിച്ചു തങ്ങളുടെ അധീനതയില്‍ത്തന്നെ സ്വത്തുക്കള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതു സഭയ്ക്കും നാടിനും ഒരു ശാപമാണ്.
ഈ വിധിന്യായത്തിലൂടെ റോമാ സാമ്രാജ്യത്തിന്റെ നിയമങ്ങൾ, ഇനിമേൽ, ഈ രാജ്യത്തു നിലനില്‍ക്കുകയില്ലെന്നും വ്യക്തമാണ്. ഭാരതത്തിലെ വായുവിനും വെള്ളത്തിനും വസ്തുവിനും റോമായിലിരുന്നു ഭരിക്കുന്ന ഒരു മാർപാപ്പാക്കു എന്തധികാരമാണ് ഇന്ത്യൻ ഭരണഘടന കല്‍പ്പിച്ചിരിക്കുന്നത്? അധികാരം ക്രിസ്തുവിന്റെ ആത്മീയ സാമ്രാജ്യത്തിൽമാത്രം പോരെ? അതിനുപരി അധികാര ഭ്രാന്തുപിടിച്ചു സഭാസ്വത്തുക്കള്‍ ഇന്നും കൈവശം വെച്ചുകൊണ്ടിരിക്കുന്ന പുരോഹിതർക്കു നിയമത്തിന്റെ സംരക്ഷണം നല്‍കുന്നതും കുറ്റകൃത്യം തന്നെയാണ്. (തുടരും)

No comments:
Post a Comment