Translate
Thursday, December 13, 2012
വികാരിയായിരുന്ന ശ്രീ ശാശേരിക്കും മുന്കന്യാസ്ത്രീ സഹോദരിക്കും സ്വാഗതം
ടെക്സാസിലുള്ള ഡാളസില്‍ കൊപ്പേല്പള്ളി വികാരിയായിരുന്ന ഫാദര്‍ശാശേരി പൌരാഹിത്യവും ഒപ്പം സ്വന്തം കന്യാസ്ത്രീസഹോദരി സഭാവസ്ത്രവും ഉപേക്ഷിച്ചതായി സീറോ മലബാര്‍ വോയിസ് ബ്ലോഗു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വന്തം ജീവിതാന്തസുകള്‍ തിരഞ്ഞെടുത്തിട്ടു ഉപേക്ഷിക്കുകയെന്നുള്ളത് കുടുംബ ജീവിതത്തിലെ ഭാര്യാ ഭര്‍ത്താക്കന്മാര്‍ വിവാഹബന്ധം ഉപേക്ഷിക്കുന്നതുപോലുള്ള ദുഖകരമായ അനുഭവമാണ്. ആ വിധത്തില്‍ ശ്രീ ശാശേരി കടുത്ത തീരുമാനം എടുത്തുവെന്നു വേണം കരുതുവാന്‍.
തന്റെ സഭയില്‍ പിടിച്ചുനില്‍ക്കുവാന്‍വേണ്ടി ആട്ടിന്കൂട്ടത്തെ പോലും ഉപേക്ഷിച്ചു ഇടയനൊപ്പം ചേരുന്നു. പിമ്പേ നടക്കേണ്ട ഷിക്കാഗോയിലെ ശ്രേഷ്ഠ ഇടയനൊപ്പം കാവല്‍ക്കാരന്‍ പട്ടിയെപ്പോലെ ഈ വൈദികനും അന്നു ആട്ടിന്ക്കൂട്ടങ്ങള്‍ക്കു മുമ്പില്‍ നടന്നു. ചുറ്റുമുണ്ടായിരുന്ന ചെന്നായ്ക്കളും വിഷപാമ്പുകളും പട്ടിയും ഇടയനുമൊപ്പം ആടുകളെ ഉപദ്രവിച്ചുകൊണ്ടിരുന്നു. ടോം വര്‍ക്കിയെപ്പോലുള്ള ഭക്തന്മാരെ ഷിക്കാഗോയിലെ വലിയ ഇടയനു വേണ്ടി തേജോവധം ചെയ്യുവാന്‍ ശ്രമിച്ചു. അതാണ് ശ്രീ ശാശേരിയുടെ ജീവിതത്തില്‍ സംഭവിച്ച പരാജയവും.
സഭാവസ്ത്രം ഊരിയ മറ്റൊരു കന്യാസ്ത്രിയുടെ കദന കഥയില്‍ ഒരു പൌരാണിക കുടുംബത്തില്‍ പിറന്നതാണ് തന്റെ തെറ്റെന്നും വിവരിച്ചിരിക്കുന്നു. നമ്മുടെ സമൂഹത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ എത്രയോ അര്‍ഥവത്തായി ആ സഹോദരി അഭിപ്രായപ്പെട്ടിരിക്കുന്നു. പരിഹസിക്കുന്ന സമൂഹമാണ് ചുറ്റുമുള്ളത്. സ്വന്തം ചാരിത്രംപോലും പണയം വെച്ചാണ് മഠത്തിനുള്ളില്‍ സ്ത്രീകള്‍ കഴിയുന്നതെന്ന് പുറം ലോകം അറിയുന്നുണ്ടോ? അധികാരികളും കാര്യസാധ്യത്തിനായി കൊച്ചു കന്യാസ്ത്രികളുടെ ചാരിത്ര്യം നശിപ്പിക്കുന്നതും ഞെട്ടലോടെയാണ് ലോകം മുഴുവന്‍ ശ്രവിക്കുന്നത്. പുരോഹിത ലോകത്തും മഠംലോകത്തും നടക്കുന്ന രതി ലീലകള്‍ അധികാരികള്‍ എന്തെ കണ്ടില്ലെന്നു നടിക്കുന്നു? ഇതില്‍നിന്ന് മനസിലാക്കെണ്ടതും നിയമം നടപ്പിലാക്കുന്നവരും പുരോഹിതരൊപ്പം കന്യാസ്ത്രിമഠം ഇരുട്ടുകൂട്ടിനുള്ളില്‍നിന്നും പങ്കു പറ്റുന്നവരന്നല്ലേ?
സിസ്റ്റര്‍ ജസ്മിയും ഷിബുവും മേരി ചാണ്ടിയും തങ്ങളുടെ വിധിക്കപ്പെട്ട കഴിഞ്ഞ കാലകഥകള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇങ്ങനെ അറിയപ്പെടാത്ത എത്രയോ ആത്മാക്കള്‍ എരിഞ്ഞു ജീവിക്കുന്നു.
ശാശേരിയുടെ പൌരാഹിത്യ ജീവിതത്തിലെ അവസാനനാളുകള് സമനില തെറ്റിയ ഒരു വൈദ്യകനെപ്പോലെയായിരുന്നു. ഇങ്ങനെയുള്ള അനേക കഥകള്‍ അദ്ദേഹത്തിന്‍റെ ഇടവകയിലെ പ്രവര്‍ത്തനങ്ങളില്‍നിന്നും വ്യക്തമാക്കുന്നുണ്ട്. അതിരു വിട്ടുള്ള സ്ത്രീകളുമായുള്ള ഇടപെടല്‍, ഒരു വൈദികന് നിരക്കാത്ത പ്രവര്‍ത്തികള്‍, ഡി.എന്‍.എ . ടെസ്റ്റു വെല്ലുവിളി ഇവകളെല്ലാം ഒരു പൌരാഹിത്യത്തിനു നിരക്കാത്ത പ്രവര്‍ത്തികളായിരുന്നു. എന്തുകൊണ്ടും അദ്ദേഹം വൈദികനെന്നുള്ള സ്ഥാനത്യാഗം അര്‍ഹിക്കുന്നു. ബലിയില്‍ പങ്കുചേരുന്ന അല്മായനെ കുരുതി കഴിച്ചുകൊണ്ടല്ല ദിവ്യബലി അര്‍പ്പിക്കേണ്ടത്. അത് മനസിലാക്കി പൌരാഹിത്യം ഉപേക്ഷിച്ച ഇദ്ദേഹത്തെ,
തന്റെ തീരുമാനത്തെ, പൂര്‍ണ്ണമായും ശരിവെക്കട്ടെ.
തെറ്റുകള്‍ ഒരു വൈദികനായി അദ്ദേഹം ഒരുപാട് നടത്തി. ഇന്നു നമുക്കു മുമ്പിലുള്ളത് തെറ്റുകളില്ലാത്ത മിസ്റ്റര്‍ ശാശേരിയാണ്. കുറ്റാരോപണങ്ങളുമായി അദ്ദേഹത്തെ തേജോവധം ചെയ്ത അരമനയിലെ വെറി കെട്ടവരും വരാം. കള്ളങ്ങള്‍ മാത്രം പറഞ്ഞു ജനത്തെ പറ്റിക്കുന്ന ഒരു വര്‍ഗമാണവരെന്നു ബോധവും വിദ്യാഭ്യാസ്സവും ഉള്ളവര്‍ക്ക് ഇന്നറിയാം. കപടത നിറഞ്ഞ ഇടയലേഖനംവരെ ഇന്ന് ജനം തള്ളികളയുന്നു. ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ ഇവരെ ശ്രവിച്ചെങ്കിലായി.
സംഭാവാമി യുഗേ യുഗേയെന്നു പറഞ്ഞതുപോലെ ശാശേരി ഇതില്‍ ഒരു ഇര മാത്രം. പിന്നില്‍നിന്നും ചരട് വലിച്ച കപടപുരോഹിതര്‍ ഷിക്കാഗോ അരമനക്കുള്ളില്‍ തന്നെയുണ്ട്. ഇവരെയാണ് ഇനി പിടികൂടേണ്ടത്. അതിനു അല്‍മായ ലോകത്തിലേക്ക് വന്ന ശാശേരിയുടെ സഹായവും ആവശ്യമാണ്. ഒരു പക്ഷെ അദ്ദേഹത്തിന്‍റെ മുന്‍കാല ജീവിതംകൊണ്ട് വ്യക്തിഹത്യ നടത്തുമെന്നും ഭയപ്പെടാം. പുതിയ ഒരു ജീവിതം നയിക്കുന്ന അദ്ദേഹത്തിനു ഇനിയും വൈദികനായി നടന്നപ്പോള്‍ സംഭവിച്ച ദുഷ്പ്പേരുകള്‍ ജനം ചെവികൊള്ളൂകയില്ലെന്നും ചുറ്റുമുള്ള ശത്രുപുരോഹിതര്‍ മനസിലാക്കുമെന്ന് വിചാരിക്കുന്നു.
എന്തോ ശക്തികള്‍ പൌരാഹിത്യം ഉപേക്ഷിക്കുവാന്‍ ശാശേരിയുടെ മനസാക്ഷിക്ക് വിരുദ്ധമായി പ്രേരിപ്പിച്ചുവെന്ന് വേണം കരുതുവാന്‍. എങ്ങോ കൊലയാളിയുടെ ശവക്കുഴിയില്‍നിന്നു മാന്തിയെടുത്ത ഒരു കുരിശിനെ പവിത്രമായ അല്ത്താരയില്‍ വെക്കുവാന്‍ പ്രേരിപ്പിച്ചതും അദ്ദേഹത്തിന്‍റെ മേലാധികാരി മെത്രാനായിരിക്കും. ഒടുവില്‍ ഇരയായത് അന്ന് വികാരിയാരുന്ന ശ്രീ ശാശേരിയും. പുറത്തു നില്‍ക്കുന്ന അല്‍മായനു ചോദ്യങ്ങള്‍ ഏറെയുണ്ട്. ഉത്തരം പറയുവാന്‍ ഇനി അദ്ദേഹം കടപ്പെട്ടിട്ടും ഇല്ല.
ഷിക്കാഗോ രൂപതയില്‍ നേരും നെറിയും ധര്‍മ്മ ബോധവും നശിച്ച പുരോഹിതരാണ് വെറും ഒരു റോബോട്ടിനെപ്പോലെ നടക്കുന്ന മെത്രാന്റെ മുകളില്‍ ഭരണം നടത്തുന്നതെന്നും മനസിലാക്കുവാന്‍ സാധിക്കുന്നു. ഇടവകക്കാരുടെ വികാരങ്ങളെ പുല്ലുവില കല്‍പ്പിച്ചു ഇടവക ഭരിച്ച ശാശേരിയും തന്റെ നിലനില്പ്പിനുവേണ്ടി പള്ളിയില്‍ നീചപ്രവര്‍ത്തികള്‍ ചെയ്തതാകാം. വിവരമുള്ള ജനം ക്ഷമിക്കുമെന്നും തീര്‍ച്ചയാണ്.
സാധാരണ ഒരു അല്മായന്‍ വിചാരിക്കും തങ്ങളുടെ സ്ത്രീ ജനങ്ങളുടെ ഇടയിലാണ് ഏറ്റവും കൂടുതല്‍ പരദൂഷണവും കുശുമ്പും ഉള്ളതെന്ന്. എന്നാല്‍ അതിനേക്കാള്‍ പരദൂഷണവും കുശുമ്പുമായി നടക്കുന്നവരാണ് പുരോഹിത വര്‍ഗം. പൌരാഹിത്വംകിട്ടുന്ന സമയത്ത് പുരുഷത്വവും ഇവര്‍ക്ക് നഷ്ടപ്പെടുന്നുവോയെന്നും ചിലരുടെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ തോന്നിപോവാറുണ്ട്. കൊപ്പേല്‍പള്ളിയില്‍നിന്നും ശ്രീ ശാശേരിക്കു സ്ത്രീ വിഷയങ്ങളുമായി വന്ന അപവാദ കഥകള്‍ ശരിക്കും മറ്റുള്ള പുരോഹിതര്‍ മുതലെടുത്തു കാണണം. അവര്‍ അദ്ദേഹത്തിന്‍റെ പൌരാഹിത്വത്തിനു തന്നെ വെല്ലുവിളിയായി കാണണം.
രൂപതയിലെ മഹാഇടയനെയും ഇടയന്റെ പുരുഷത്വം ഇല്ലാത്ത മറ്റു പുരോഹിതരെയും പ്രീതിപ്പെടുത്തുവാനുള്ള ശ്രമത്തില്‍ ഈ മുന്‍പുരോഹിതന് നഷ്ടമായത് ആട്ടിന്‍കൂട്ടങ്ങളെ ആയിരുന്നു. സ്വന്തം നിലനില്‍പ്പിനു ആരും സഹായിക്കുവാനില്ലാത്ത ഒരു നീര്‍ക്കയത്തില്‍നിന്നും തുഴഞ്ഞു രക്ഷപ്പെടുവാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നില്ല. അദ്ദേഹം തന്റെ ജീവിതാന്തസ് ഉപേക്ഷിച്ചത് വെറും ആദര്‍ശത്തിന്റെ പേരിലെന്നും വിശ്വസിക്കുവാനും പ്രയാസം. പണത്തിനു വേണ്ടി കടിപിടി കൂടുന്ന ഷിക്കാഗോ ഭരണാധികാരികളിലും ഈ മുന്‍വൈദികന്‍ മനം മടുത്തു കാണണം.
പുരോഹിതരില്‍ പലരും കാട്ടാളന്‍മാരെപ്പോലെ ജീവിതം തുടരുന്നുണ്ടെങ്കിലും സത്യമായി ജീവിക്കുന്ന നീതിലഭിക്കാത്ത പല പുരോഹിതരും ഉണ്ട്. സഭയുടെ അഴിമതികള്‍ വ്യക്തമായും അറിയാമെങ്കിലും ആരെയോ ഭയപ്പെട്ടും അത്തരക്കാര്‍ നിശബ്ദമായും കഴിയുന്നുണ്ട്. അത്തരം ജീവിതാനുഭവങ്ങള്‍ തുറന്ന പുസ്തകത്തില്‍ക്കൂടി വെളിപ്പെടുത്തിയാല്‍ കേട്ടില്ലെന്നു നടിക്കുന്ന ജനത്തിനു ബോധോദയം ഉണ്ടാകും. സഭയുടെ അഴുക്കു ഒഴുക്കുകളെ തുടച്ചു മാറ്റുവാന്‍ സഭാക്കുള്ളിലെ നാറ്റം അനുഭവിച്ച ശ്രീ ശാശേരിക്ക് സാധിക്കും.
ഒരു പുരോഹിതന്‍ എന്ന നിലയിലുള്ള സഭാ സേവനത്തെക്കാളും സഭയില്‍ കൂടുതല്‍ സേവനാര്‍പ്പണം നടത്തുവാന്‍ പുരോഹിതനല്ലാത്ത ശ്രീ ശാശേരിക്ക് കഴിയുമെന്നും ഒരു വസ്തുതയാണ്. ലൈംഗിക അടിമത്തൊഴിലാളികളായ അനേകം കന്യാസ്ത്രികളും കൊച്ചു പുരോഹിതരും സഭയ്ക്കുള്ളില്‍ ഉണ്ട്. അവര്‍ക്ക് മോചനം കൂടിയേ തീരൂ. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഒന്നൊന്നായി കഥകള്‍ പുറത്തു വരുന്നതോടൊപ്പം മൂടി വെച്ചിരിക്കുന്ന കേരള സന്യസ്തരുടെ അനേക ദുരൂഹകഥകള്‍ക്ക് ശാശ്വത സമാധാനം കണ്ടെത്തിയേ മതിയാവൂ.
ശ്രീ ശാശേരിയുടെ കഥകളും സഭക്കുള്ളില്‍ പേരുദോഷം നടത്തിയതെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നു. വ്യക്തിപരമായി വാര്‍ത്തകള്‍ സത്യമല്ലെങ്കിലും സഭക്കുള്ളില്‍ സദാചാരം നശിപ്പിക്കുന്നവര്‍ അനേകരുണ്ട്. ആഗോളതലത്തില്‍ കളങ്കപ്പെട്ട സഭ കേരളസഭയില്‍ രഹസ്യമായ ഒരു സത്യമാണ്. വികാരത്തില്‍ അടിമപ്പെട്ടു ജീവിക്കുന്നവരെക്കാളും ഏകഭാര്യനായി സഭാസേവനം നടത്തുവാന്‍ ഈ മുന്‍വൈദികന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ക്രിസ്തീയ തത്വം അനുസരിച്ചു തന്നെയാണ്. വൈദികനായിരുന്ന അദ്ദേഹത്തെ സഭ വിവാഹ ജീവിതത്തിലും വിലക്കുന്നതു കാനോന്‍ എന്ന ബാര്‍ബേറിയന്‍നിയമം ആണ്.
അല്മായനായി വന്ന ഇദ്ദേഹത്തെയും സഹോദരിയെയും സമൂഹം സ്വീകരിക്കുകയാണ് വേണ്ടത്. ഇവര്‍ക്ക് ആത്മധൈര്യം നല്‍കുവാന്‍ ഇന്ന് ശക്തമായ അല്‍മായനവീകരണ സംഘടനകളും ഉണ്ട്. കഴിഞ്ഞ കാലങ്ങളില്‍ പുരോഹിതനായിരുന്നപ്പോള്‍ ദ്രോഹിച്ചവരായ അല്മായര്‍ ഇന്ന് അദ്ദേഹത്തിന്‍റെ മിത്രങ്ങളാണെന്നും ലോകം അറിയട്ടെ. പൌരാഹിത്വം ഉപേക്ഷിച്ചതോടെ പൌരാഹിത്വത്തിന്റെ മഹത്വം കൂടിയാണ് വെളിപ്പെടുത്തുന്നത്. പൌരാഹിത്യമെന്നത് ധനമോഹികളായ, വിധവകളെ കരയിപ്പിച്ചു കൊച്ചുകാശുവരെ കവര്ന്നെടുക്കുന്നവര്‍ക്കുള്ളതല്ല.
ശ്രീ ശാശേരി, താങ്കള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ എല്ലാ ജീവിത വിജയങ്ങളും നേരുന്നു. സഹപുരോഹിതരില്‍നിന്നും ലഭിച്ച കഴിഞ്ഞ കാല കയ്പ്പേറിയ അനുഭവങ്ങള്‍ മറന്നു പുത്തനായ ഒരു ജീവിതം നയിക്കൂ. താങ്കളുടെ സഹോദരിക്കും മഠം മതില്‍കൂട്ടില്‍ അനുഭവിച്ച യാതനകള്‍ പറയുവാന്‍ കാണും. പ്രതീഷകളാണ് ജീവിതം നയിക്കുന്നത്. ഇവര്‍ക്ക് ചുറ്റുമുള്ള ജനം ഇവരെ കല്ലെറിയാതെ ധൈര്യം കൊടുക്കുകയാണ് വേണ്ടത്. സഭാ അധികാരികള്‍ക്ക് ശാശേരിയുടെയും സഹോദരിയുടെയും തീരുമാനം ഒരു പാഠവുമാകട്ടെ.
Subscribe to:
Post Comments (Atom)
I agree with you, Priest or no Priest every one deserve respect as human beings.
ReplyDelete