• എം ടി മാഷ് മുന്‍പ് എഴുതിയിട്ടുണ്ട്, സ്പിരിച്ച്വല്‍
ഷോപ്പുകളെ പറ്റി. അവിടെ ആത്മീയത വിറ്റഴിക്കുകയാണെന്ന് താങ്കള്‍
എഴുതിയപ്പോള്‍ അത് പലര്‍ക്കും രുചിച്ചില്ല. മതം സൃഷ്ടിക്കുന്ന കപട
രാഷ്ട്രീയബോധം, കപടമായ ആത്മീയത, അന്ധവിശ്വാസങ്ങള്‍ ഇവയെയൊക്കെ എങ്ങനെ
പ്രതിരോധിക്കണം?
ആത്മീയ വിപണനശാലകള്‍. ശരിയാണ്. നല്ല വില്‍പനസാധ്യതയുള്ള ചരക്കായി ആത്മീയത പലയിടങ്ങളിലും മാറിക്കൊണ്ടിരിക്കുന്നു. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. പക്ഷെ ഒന്നുണ്ട്, നമ്മളെന്ത് പറഞ്ഞാലും ഇവിടെ ജാതിയുണ്ട്, മതവുമുണ്ടണ്ട് യാഥാര്‍ത്ഥ്യമാണത്. കപടമായ വര്‍ഗീയ-രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി അവ കളത്തിലിറങ്ങി കളിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് വേണ്ടത്. അത് കുട്ടികളില്‍ നിന്നും യുവജനങ്ങളില്‍ നിന്നുമാണ് തുടങ്ങേണ്ടത്. നിങ്ങള്‍ക്ക് നിങ്ങളുടെതായ രീതിയില്‍ ആരാധന നടത്താം നിങ്ങളില്‍നിന്ന് വ്യത്യസ്തമായി ആരാധന നടത്തുന്ന എത്രയോ ആളുകളുണ്ട്. അവര്‍ ഇവിടെ എത്രയോ കാലങ്ങളായി ജീവിച്ചുവരുന്നവരാണ് ഈ ആരാധനയുടെ രീതി മാറ്റി നിര്‍ത്തിയാല്‍ ഇതിലൊന്നും യാതൊരു വ്യത്യാസവുമില്ല. പണ്ട് കബീര്‍ പറഞ്ഞതുപോലെ ‘ഒരേ ആകാശത്തിന്റെ കീഴില്‍ ഒരേ വായു ശ്വസിച്ചുകൊണ്ട് ഒരേ സൂര്യന്റെ വെളിച്ചം കിട്ടുന്നവരാണ് നമ്മള്‍, ഒരേ കുംഭകാരനുണ്ടാക്കുന്ന കളിമണ്‍ പാത്രങ്ങള്‍.’ ആ രീതിയിലുള്ള വിശാലമായ കാഴ്ചപ്പാട് കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ കഴിയണം. അപ്പോള്‍ കപട ആത്മീയതയുടെ വിപണനശാലകള്‍ ഇവിടെയുണ്ടാക്കാന്‍ കഴിയുകയില്ല. മറ്റുള്ളവരും മനുഷ്യരാണ്. അവര്‍ക്ക് ഊന്നി നില്‍ക്കാനും ഇവിടെ മണ്ണുണ്ട് എന്ന വസ്തുത ഉള്‍ക്കൊണ്ടാല്‍, പരസ്പരം മനസ്സിലാക്കാന്‍ അത് ഗുണകരമാവും.
നെല്ല് ഡോട്ട് നെറ്റ് എന്ന വെബ്സൈറ്റ് പ്രസധീകരിച്ച എം.ടി.യുമായുള്ള അഭിമുഖംത്തില്‍ നിന്ന്. മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ. (അലെക്സ് കണിയാംപറമ്പില്‍ അയച്ചുതന്നത്.)

No comments:
Post a Comment