Translate

Sunday, December 23, 2012

"എന്റെ വഴിത്തിരിവ്" -പൊന്‍കുന്നം വര്‍ക്കിയുടെ ആത്മകഥയില്‍ നിന്ന്

"അന്യന്റെ അഭിപ്രായത്തോട് സഹിഷ്ണുത കാണിക്കണം എങ്കില്‍ വിദ്യാഭ്യാസപരമായ നിലവാരവും ഡെമോക്രസിയില്‍കൂടെ ഉള്ള വളര്‍ച്ചയും
കിട്ടിയേ പറ്റൂ .വിരുദ്ധങ്ങളായ അന്യാഭിപ്രയങ്ങള്‍ കേള്‍ക്കുകയും ക്ഷമയോടുകൂടെ അവ വിലയിരുത്തുകയും അഭിപ്രായ സംഘട്ടനങ്ങളില്‍ നിന്ന് ശക്തിയായതിനെ സമ്മതിച്ചു കൊടുക്കുകയും ചെയ്യുന്ന പാരമ്പര്യം ഒരു കത്തോലിക്കാ പുരോഹിതനെ സംബന്ധിച്ചിടത്തോളം ശൂന്യ മാണെന്നുള്ളതാണ് സത്യം .അവര്‍ തെറ്റ് പറ്റാത്ത ദൈവത്തിന്റെ പ്രതിപുരുഷമാരായി ആജ്ഞകള്‍ നല്‍കുന്നു .തര്‍ക്കിക്കാനല്ല,അനുസരിക്കനാണ് വിശ്വാസി സന്നദ്ധനാകേണ്ടത് .ക്രിസ്തു സ്ഥാപിച്ച സഭയാണ് ക്രിസ്തുമതം .ക്രിസ്തുവിന്റെ നാമത്തിലാണ് താന്‍ സംസാരിക്കുന്നത് .ഒരു നല്ല ക്രിസ്ത്യാനിയുടെ കടമ അനുസരിക്കലിലാണ് സ്ഥിതി ചെയ്യുന്നതെന്ന് അവര്‍ വിശ്വസിക്കുന്നു ."

"അച്ചോ ,ക്രിസ്തുവില്‍ നിന്നും ഒരു ക്രിസ്തുമതം മനസിലാക്കാം .നിങ്ങള്‍ കെട്ടിപ്പൊക്കുന്നത്‌ ഒരു വക പള്ളിമതം ആണ് .അതിനെ നിയന്ത്രിക്കുന്നത്‌ പണക്കാരാണ് .പണമില്ലാത്തവന് സ്വര്‍ഗം കിട്ടുമെന്ന് അച്ചനു ആത്മാര്‍ത്ഥമായി പറയാമോ ?"


No comments:

Post a Comment