സിറോ മലബാര്‍ സഭ പ്രതിസന്ധിയിലാണെന്ന്
ഞാനൊരിക്കല്‍ എഴുതി. ഒരജ്ഞാതന്‍ അതിനു മറുപടിയെഴുതി, ഓരോ ഞായറാഴ്ചയും പള്ളികള്‍
നിറഞ്ഞു കവിയുന്നത് സീറോ മലബാറില്‍ മാത്രമാണെന്നും, അത് സൂചിപ്പിക്കുന്നത് ആ
പ്രസ്താവന ശരിയല്ലെന്നാണെന്നുമായിരുന്നു. ജനം പള്ളികളില്‍ പോകുന്നുണ്ട്, കൂദാശകള്‍
നടക്കുന്നുണ്ട്, നൊവേനകള്‍ നടക്കുന്നുണ്ട്, പക്ഷെ സീറോ മലബാറിന്‍റെ ആസ്ഥാനരാജ്യമായ
കേരളത്തില്‍ കുറ്റകൃത്യങ്ങളില്‍ ക്രിസ്ത്യാനികളുടെ പങ്കു എത്രയെന്നു
ശ്രദ്ധിച്ചിട്ടുണ്ടോ? ഏതെങ്കിലും പത്രത്തിലെ കുറ്റകൃത്യങ്ങളുടെ കോളം വായിച്ചാല്‍
മതിയാകും ഇത് മനസിലാക്കാന്‍. ഹീന കൃത്യങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ ക്രിസ്ത്യാനി
മുന്നില്‍ എന്ന് മാത്രമല്ല, മാതൃകകള്‍ നല്‍കുന്ന കാര്യത്തില്‍ പിന്നിലുമാണെന്നു
കാണാന്‍ കഴിയും. സഭ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം പക്വതയില്ലാത്ത ഉപദേശങ്ങളിലാണ്
എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഞാന്‍ കുഞ്ഞായിരുന്ന ഒരവസരത്തില്‍, പള്ളിയില്‍
അച്ചന്‍ പറഞ്ഞു, ‘ഒരു മനുഷ്യന്‍ മുഴുവന്‍ കുര്‍ബാന കാണാതെ തിരക്കിട്ട്
വിട്ടിലോട്ടു ചെന്ന് ഒരു ചക്ക പറിക്കാന്‍ പ്ലാവില്‍ കയറി താഴെ വീണു, അപ്പോഴേ
മരിച്ചു. ആ കഥ ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു – പള്ളിയും പ്ലാവും തമ്മില്‍ ഒരു
ബന്ധവുമില്ലെന്ന് നിശ്ചയമുള്ള ഇന്നും. അന്നൊക്കെ റബ്ബര്‍ക്കാ കണ്ടാല്‍ പരിശുദ്ധാത്മാവിനെ
ഓര്‍ക്കുന്ന ഒരു കാലമായിരുന്നെന്നു കാണുക. ഈ അടുത്തയിടെ ഒരു കൊച്ചച്ചന്‍റെ പ്രസംഗം
കേള്‍ക്കാന്‍ ഇടയായി. കുടുംബ സമാധാനത്തിന്റെ രഹസ്യം അദ്ദേഹം പറഞ്ഞു തന്നു – എല്ലാ ഞായറാഴ്ച്ചകളിലും
മുഴുവന്‍ കുര്‍ബാന കാണാത്ത ഇടവകക്കാരുടെ വിടുകളില്‍ ആണ് അസമാധാനം ഉള്ളതെന്ന്.
ഇന്ത്യയില്‍ 98 ശതമാനം വരുന്ന അക്രൈസ്തവ കുടുംബങ്ങളില്‍ സമാധാനം ഇല്ലായെന്നാണ്
അദ്ദേഹം സൂചിപ്പിച്ചത്.
ഇത്തരം കോമാളിത്തരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍
വിധേയരാകുന്നത് ധ്യാനത്തിന് കച്ചകെട്ടി ഇറങ്ങിയിരിക്കുന്നവരാണെന്നു പറയാതെ വയ്യ. കാല്‍
വിദ്യയും മുക്കാല്‍ തട്ടിപ്പുമായുള്ള ഉപദേശങ്ങളാണ് അടിമുടി. ഇത് കഴിഞ്ഞു കൌണ്‍സലിംഗ്
എന്നൊരു ഭാഗമുണ്ട് – അത് കൂടി കഴിഞ്ഞാല്‍ ആകെ താറുമാറായ ഒരു വ്യക്തിത്വവുമായിട്ടാവും
ജനം തിരിച്ചു വരിക. കേരളത്തിലെ മാനസിക രോഗ ആശുപത്രികളില്‍ ചെന്നാല്‍ ചോദ്യാവലിയുടെ
കൂട്ടത്തില്‍ ഒരു പ്രമുഖ ചോദ്യം കൂടിയുണ്ടാവും – നിങ്ങള്‍ കരിസ്മാറ്റിക്
ധ്യാനത്തിന് പോയിരുന്നോയെന്നായിരിക്കും അത്. ഇയ്യിടെ ഒരു പരിചയ സമ്പന്നനായ ഒരു
കൌണ്‍സിലര്‍ പറഞ്ഞത്, മായ്ച്ചു കളയാന്‍ വളരെ ബുദ്ധിമുട്ടുള്ള ആശയങ്ങളാണ് ഇവരില്‍ കോണ്‍ക്രിറ്റ്
ചെയ്തു വിടുന്നതെന്നാണ്. ഈ കൌണ്‍സലര്‍മാര്‍ക്ക് ധ്യാന കേന്ദ്രങ്ങളില്‍
കഞ്ഞിയുണ്ടാക്കുന്നതാണ് മുന്‍ പരിചയം. ചിലര്‍ക്ക് ലൈംഗിക കാര്യങ്ങള്‍ മാത്രം
കേട്ടാല്‍ മതി, ചിലര്‍ക്ക് ത്രില്ലര്‍ കഥകളും.
എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട് – നിങ്ങള്‍
പാപികളാണ്. എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലായെന്നു രാവിലെയും വൈകിട്ടും ഓരോ
പ്രാവശ്യം ഒരാഴ്ച തുടര്‍ച്ചയായി പറഞ്ഞു നോക്കൂ. അടുത്താഴ്ച നിങ്ങള്‍
അങ്ങിനെതന്നെയായിരിക്കും. സാമാന്യ ശാസ്ത്രത്തിലെ അടിസ്ഥാനതത്വമാണത്. ഞാന്‍
പാപിയാണെന്ന് ആയുഷ്കാലം മുഴുവന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരുവന്‍റെ ഗതിയെപ്പറ്റി
ചിന്തിച്ചിട്ടുണ്ടോ? അവനെക്കാള്‍ വലിയ പാപിയായിത്തിരുന്നവനെ എവിടെ കാണും? ഒരു കാലത്ത്
ആത്മഹത്യ ചെയ്തവര്‍ക്ക് തെമ്മാടിക്കുഴിയായിരുന്നു സ്ഥാനം. ഇന്ന് ആത്മഹത്യ ഒരു
മാനസികാവസ്ഥയുടെ ഫലമാണെന്നും അതും ഒരു രോഗമാണെന്നും കൂടി മനസ്സിലാക്കിയപ്പോള്‍ അത്തരക്കാരെ അലങ്കരിച്ച കല്ലറകളിലേക്ക്
കുടിയേറ്റി. വിഷം കഴിച്ചു ആത്മഹത്യ ചെയ്യുന്നവരും വിഷമാണെന്ന് അറിഞ്ഞു കൊണ്ട്
മദ്യപിച്ചു സാവധാനം മരിക്കുന്നവനും തമ്മിലുള്ള ഏക വ്യത്യാസം സമയം മാത്രം. രണ്ടു
പേരും ആത്മഹത്യ തന്നെയാണ് ചെയ്യുന്നത്. കൌണ്‍സലിംഗ് എന്ന സാമൂഹ്യ ദ്രോഹത്തിലൂടെ
മോനിക്കാ ധ്യാനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി എടുക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍
മുന്നോട്ടു വരണമെന്നുതന്നെയാണ് എന്‍റെ അഭിപ്രായം. ഇതുണ്ടാക്കിയ പ്രശ്നങ്ങള്‍ക്ക്
നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്. വിഡ്ഢിത്തരം പറഞ്ഞ് ആരെയെങ്കിലും
കുഴിയില്‍ ചാടിച്ചാല്‍ അമേരിക്കയില്‍ ചോദിക്കാന്‍ കോടതികളുണ്ട്. അതുകൊണ്ടായിരിക്കാം
അങ്ങാടിയത്ത് പറഞ്ഞത് ‘ഇവിടെ മത സ്വാതന്ത്ര്യമില്ലെന്ന്. മാര്‍ത്തോമ്മാ പാരമ്പര്യമുള്ളവര്‍
മാത്രം അംഗങ്ങളായുള്ള ഈ കിരാത ലോകസഭയിലേക്ക് പുതുതായി ആരും വരാന്‍ സാദ്ധ്യതയില്ല.
പക്ഷെ, ഉള്ളവര്‍ എങ്ങിനെയും ഒടുങ്ങിക്കോട്ടെയെന്നു കരുതരുതെന്നാണ് എന്‍റെ അപേക്ഷ.
This comment has been removed by the author.
ReplyDeleteadherence എന്ന വാക്കിന്റെ അര്‍ഥം ഒരുപറ്റം പള്ളിയെപറ്റി ഉപജീവനം നടത്തുന്നവെരെന്നാണ്.
ReplyDeleteഅവര്‍ ഇന്ന് സാമൂഹ്യദ്രോഹികളും. ധൂപക്കുറ്റി പിടിക്കുവാന്‍ മത്സരിക്കുന്നവരും പുരോഹിതരും മാത്രം, സുറിയാനി ക്രിസ്ത്യാനികള്‍ എന്നല്ല അര്‍ഥം.
ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ വേദപാട ക്ലാസ്സില്‍ വെച്ച് കേട്ട ഒരു കഥ ഇങ്ങിനെ ആയിരുന്നു. ഒരിക്കല്‍ ഒരു കുട്ടി വിശുദ്ധ കുര്‍ബാന നാവില്‍ നിന്നും എടുത്തു പോക്കറ്റില്‍ ഇട്ടു കൊണ്ട് വീട്ടില്‍ കൊണ്ട് പോയി. ഒരു പുസ്തകത്തിന് അകത്തു വെച്ചു. മയില്‍ പീലി ഒക്കെ വെക്കുന്നത് പോലെ. രാത്രിയില്‍ പുസ്തകത്തിന്റെ അകത്തു നിന്നും നല്ല പാട്ടു കേട്ട് വീട്ടുകാര്‍ വന്നു നോക്കിയപ്പോള്‍ ദേണ്ടെ കുര്‍ബാന ഓസ്തി ഇരിക്കുന്നു. അന്ന് കേട്ട ഇങ്ങനത്തെ പല കഥകളിലെയും വിഡ്ഢിത്തം ഓര്‍ത്തിട്ടു ചിരി വരുന്നു. പക്ഷെ അത്തരം മണ്ടന്‍ കഥകളൊന്നും എന്റെ വിശ്വാസത്തെ സ്വാധീനിച്ചിട്ടില്ല.
ReplyDelete"പക്ഷെ സീറോ മലബാറിന്‍റെ ആസ്ഥാനരാജ്യമായ കേരളത്തില്‍ കുറ്റകൃത്യങ്ങളില്‍ ക്രിസ്ത്യാനികളുടെ പങ്കു എത്രയെന്നു ശ്രദ്ധിച്ചിട്ടുണ്ടോ? ഏതെങ്കിലും പത്രത്തിലെ കുറ്റകൃത്യങ്ങളുടെ കോളം വായിച്ചാല്‍ മതിയാകും ഇത് മനസിലാക്കാന്‍. ഹീന കൃത്യങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ ക്രിസ്ത്യാനി മുന്നില്‍ എന്ന് മാത്രമല്ല, മാതൃകകള്‍ നല്‍കുന്ന കാര്യത്തില്‍ പിന്നിലുമാണെന്നു കാണാന്‍ കഴിയും"{(എന്തൊരു ദ്രോഹം)
ReplyDeleteമേല്‍ പറഞ്ഞ പ്രസ്താവന ഒരു കാര്യം എങ്ങിനെ തെറ്റായി ആരോപിയ്ക്കം എന്നതിന് ഒരു ഉത്തമ ഉദാഹരണം ആണ്.
1 - സുറിയാനി ക്രിസ്ത്യാനികള്‍ എന്ന് പൊതുവായി കുറ്റക്കാര്‍ ആക്കിയിരിയ്ക്കുന്നു. എന്നാല്‍ ഈ കുറ്റവാളികള്‍ സുറിയാനി കത്തോലിക്കര്‍ ആണോ എന്ന് വ്യക്തം അല്ല. കത്തോലിക്ക സഭയാനല്ലോ പ്രധാന ചര്‍ച്ച പ്രശ്ന വിഷയം ഈ ബ്ലോഗില്‍.. .
2 -സുറിയാനി കത്തോലിക്കര്‍ അല്ലാത്ത ക്രിസ്ഥിയനികള്‍ ചെയ്യുന്ന കുറ്റത്തിന് എല്ലാ പഴിയും സുറിയാനി കത്തോളിയ്ക്കന്റെ കേന്ദ്രമായതിനാല്‍ അവന്റെ മേല്‍ വയ്ക്കുന്നു. ഇത് എഴുതുന്നവനും കൂടി അതില്‍ ഉള്‍പ്പെടും എന്ന് ഓര്‍ക്കണം.
3 -ഇതു പത്രത്തില്‍ നിന്നാണ് ഇത് സുറിയാനി കത്തോളിയ്ക്കാന്‍ ചെയ്ത കുറ്റം ആണ് എന്ന് പറയാന്‍ തെളിവ് ഉള്ളത്.
4 - ക്രിസ്തീയ നാമം ഉള്ള കുറ്റവാളികള്‍ എല്ലാവരും സുറിയാനി കത്തോളിയ്ക്കാരോ ? അല്ല .
5 - ഉദാഹരണം ഇന്ന് 12 /12 /12 /നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എത്ര കുറ്റകൃത്യങ്ങള്‍ സുറിയാനി കത്തോളിയ്ക്കന്റെ ആണ് എന്ന് ഈ ലേഖന കര്‍ത്താവ് ഒന്ന് പറഞ്ഞു തന്നാല്‍ അദ്ദേഹം പറയുന്നത് ശരി ആണ് തെളിയിയ്ക്കുക.
7 - ഏറ്റവും കൂടുതല്‍ സുറിയാനി ക്രിസ്ഥിയനികള്‍ ഉള്ള കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ബസപകടം ഉണ്ടാകുന്നതു എന്നാ ആരോപണം പോലെയേ മേല്പറഞ്ഞ ആരോപണത്തിലും കഴംപുള്ളൂ.
അതേസമയം വ്യക്തമായ ഒരു കണക്കെടുപ്പ് നടത്തി പറഞ്ഞാല്‍ അലമയശബ്ദം പറയുന്നത് വസ്തുനിഷ്ടമാകും. പക്ഷെ പലപ്പോഴും കാടടച്ചു ഒരു പ്രസ്താവന ഇറക്കി എനിയ്ക്ക് തോന്നിയത് എന്റെ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ച് പറഞ്ഞു എന്ന് സ്വയം ആശ്വസിയ്ക്കാം. പക്ഷെ സത്യം എവിടെ കിടക്കുന്നു എന്നതില്‍ താല്പര്യമുണ്ടെങ്കില്‍ കുറെ കൂടി വസ്തുനിഷ്ടമായ ആരോപണങ്ങള്‍ വേണം എന്ന് തോന്നുന്നു.
Religion Population %
Hindus 1,78,83,449 56.2
Muslims 78,63,342 24.7
Christians 60,57,427 19.0
ആകെ ക്രിസ്ഥിയനികള്‍ 19 %മാത്രം. ഇവരില്‍ എത്രപേര്‍ ഉണ്ട് കേരളത്തിലെ ക്രിമിനല്സില്‍ സുറിയാനി കത്തോലിയ്ക്കരുടെ ഇടയില്‍...
56 ശതമാനം വരുന്ന ഹൈന്ദവരെക്കള്‍ 25 % വരുന്ന മുസ്ലീമ്സിനെക്കള്‍ കൂടുതല്‍ may be 10% of 19 %വരുന്ന സുറിയാനി കത്തോളിയ്ക്കാര്‍ ആണ് എന്നതിന് എന്ത് തെളിവാണ് ലേഖന കര്‍ത്താവിനു ഉള്ളത്.സുറിയാനി ക്രിസ്തിയാനി ആണ് അതിനുത്തരവാദി എങ്കില്‍ ഈ ലേഖന കര്‍ത്താവിനും അതെ സമൂഹത്തിലെ അംഗം എന്നാ നില്യിലുത്തരവാദിത്തം ഇല്ലേ ? അതോ പള്ളിയ്ക്കാണോ ?? ആവൊ അല്ലെ.?കേരളത്തില്‍ വന്നിറങ്ങുന്ന അന്യ സംസ്ഥാനക്കാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളും കേരളത്തിന്റെ ലിസ്റ്റിലാണ് പെടുക എന്നോര്‍ക്കുക. ആരു വന്നാലും കോഴിയ്ക്കു കിടക്കപ്പോരുതി ഇല്ല എന്ന് പറഞ്ഞ പോലെയ സുറിയാനി കത്തോലിയ്ക്കന്റെ ഗതി. ഇനി ചുരുക്കത്തില്‍ കേരളത്തിലെ എല്ലാ തിന്മകള്‍ക്കും കാരണം കേരള സുറിയാനി കത്തോലിയ്ക്ക സഭയ്ക്കാണ് എന്ന ഒരു ധ്വനി ഇവിടെ കാണുന്നത് ആരോഗ്യകരം ആണോ എന്ന് പുനര്‍വിചിന്തനം നടത്തേണ്ടിയിരിയ്ക്കുന്നു.
ഹെന്തൊരു ദ്രോഹം സഹോദര.
പള്ളികള്‍ നിറയുന്നതിനു കാരണം വിശ്വാസം അല്ല ,അതൊരു ശീലമായതാണ് ,പിന്നെ ഒരു ക്ലബില്‍ പോകുന്നത് പോലെയാണ്
ReplyDeleteഭൂരിഭാഗവും പോവുക .പിന്നെ ഒരു പത്തു ശതമാനം വിശ്വാസികള്‍ ഉണ്ട് ,അത്ര മാത്രം എണ്പതു ശതമാനം ആളുകള്‍ എംകിലും
പള്ളിയുടെ / വികാരിയുടെ രീതികളില്‍ വെറുപ്പ് ഉള്ളവരാണ് .
This comment has been removed by the author.
Deleteകദളിക്കാടനും ഫ്രീ തിങ്കര്‍ സാറും കൂടി കരുണാ കൊന്ത ചൊല്ലിയാല്‍ മതി ,കൊന്ത ചെല്ലി ചെല്ലി റഷ്യയെ തകര്‍ത്തത് ഞങ്ങള്‍ ആണെന്ന്
ReplyDeleteഒത്തിരി കന്യസ്ത്രീമാര്‍ അവകാശപ്പെടുന്നത് കേട്ടിട്ടുണ്ട് .